നിൻ തിരു ദർശനം ലഭിക്കാൻ
നിൻ തിരു ദർശനം ലഭിക്കാൻ
വന്നിടുന്നെവർക്കു ആനന്ദം നൽകും
ശബരി മലയിൽ അമരും
സ്വാമിയേ ശരണം അയ്യപ്പാ
കാനന പാതയിൽ നടക്കുമ്പോൾ
അയ്യൻ തൻ നാമം സംഗീതമാകും
ശരണ ഗീതങ്ങൾ മാറോടു ചേർത്ത്
ഭക്തരുടെ ഹൃദയത്തിൽ തെളിയും
മണി കണ്ഠൻ ദിവ്യ സ്വരൂപം
കണ്ണിൽ നിറക്കും ശാന്തിയും
പമ്പയിൽ സ്നാനം ചെയ്തു
ശരണ മന്ത്രങ്ങൾ ഉരുവിട്ട്
അച്ഛനമ്മമാരുടെ കൂടെ നടന്ന്
അയ്യപ്പന്റെ തിരുനാമം ചൊല്ലി
എല്ലാവർക്കും അനുഗ്രഹം നൽകണേ
മാലോക ദൈവമേ ശരണം ശരണം ശരണം
ജീ ആർ കവിയൂർ
26 12 2024
Comments