സ്വാമി ശരണം
സ്വാമി ശരണം
നീല നീല മലയുണ്ടവിടെ
നീറുംമനസ്സുകൾക്കാശ്വാസമുണ്ടവിടെ
നിത്യനിരാമയനയ്യനുണ്ടവിടെ
കലിദോഷനാശകന്നയ്യൻ
കാലകാല വിഷ്ണുസുതൻ സ്വാമി
കലരാത്ത മോഹങ്ങൾക്ക് അർപ്പിക്കാൻ
കലയുഗവരദനുണ്ടവിടെ
പതിനെട്ടു പുരാണങ്ങളുടെയും
പവിത്രമായ പൊന്നിൻതൃപ്പടിമുകളിൽ
പാരിനെപ്പരിപാലിക്കുമയ്യനുണ്ടുയവിടെ
പന്തളത്തു രാജനാം പുലിമുകളേറിയ സ്വാമിയുണ്ടവിടെ
നെയ്‌തേങ്ങയുടച്ചെന്നിലെയഹം കളഞ്ഞു,
കർപ്പൂരമുഴിഞ്ഞു
അന്നദാന പ്രിയനേ കണ്ടു മടങ്ങുന്നു
തത്വമസി പോരുളറിഞ്ഞു സ്വാമിയേ ശരണം അയ്യപ്പാ!
ജീ ആർ കവിയൂർ
09 12 2024
Comments