പിറവിയുടെ സംഗീതം
പിറവിയുടെ സംഗീതം
വിണ്ണിൽ നിന്നും സ്നേഹത്തിൻ കതിരോളികൾ
മണ്ണിൽ വീണു ചിതറിയപ്പോൾ
മൗനമെങ്ങും പടർന്നു നിറഞ്ഞു
മനസ്സിൽ ശാന്തിയും സമാധാനവും
തിരു പിറവിയുടെ സംഗീതം
മാലോകർക്കാകെ ആനന്ദം
ക്രിസ്തുമസ്സിൻ വിളക്കുകൾ
തെളിയുമ്പോൾ സന്തോഷം
പുഷ്പങ്ങൾ വിരിയും
ഹൃദയം നിറഞ്ഞു പാടും
കുട്ടികൾ തൻ മനസ്സിൽ പ്രാർഥന
ദൈവം തന്ന അനുഗ്രഹം,
എപ്പോഴും സ്മരണം
ജീ ആർ കവിയൂർ
21 12 2024
Comments