Posts

Showing posts from August, 2020

തിരുവോണം വരുമിനിയും

Image
  തിരുവോണം വരുമിനിയും  ഓണനിലാവിന്റെ നാട്ടിലെനിക്കിന്നു   ഓർമ്മകൾ കൊണ്ടൊരു പൂക്കളം  ഓടിയകന്നോരാ സന്തോഷങ്ങളൊക്കെ  ഒഴിഞ്ഞു കൊഴിഞ്ഞു പോയല്ലോ  ഒരുചെറു പുഞ്ചിരിക്കും മുഖങ്ങളിൽ  ഒളിമങ്ങുന്നുവല്ലോ മുഖാവരണങ്ങളാൽ  ഒഴിയാ ദുഃഖത്തിന് ഓളങ്ങൾ തീർക്കുന്നു  ഓലം തീർക്കുമൊരാഘോഷങ്ങളിന്നെവിടെ    ഓമൽക്കിനാവിന്റെ പടികടന്നെത്തും  ഒലോലം പാടും വായ്ത്താരികളൊക്കെ ഒരുചെറു അണുവിന്റെ മുന്നിലായിതാ   ഒരകലം പാലിച്ചു നിൽക്കുന്നുവല്ലോ ..!! ഓടക്കുഴൽ മീട്ടും നാദങ്ങളുണരും  ഓണനിലാവിന്റെ നാട്ടിലിനിയും ഒത്തൊരുമിക്കുമാ നല്ലനാളുകളൊക്കെ  ഓരോന്നായിനിയും വന്നിടുമല്ലോ ..!! ജീ ആര്‍ കവിയൂര്‍ 31 08 2020  photo credit to Anoop Kumar V

നീപാടും പാട്ടിന്റെ (ഗസൽ)

Image
നീപാടും പാട്ടിന്റെ (ഗസൽ) നീ പാടും പാട്ടിന്റെ പല്ലവി പാടുവാൻ  ഞാനെത്ര ശ്രമിച്ചിട്ടുമാവുന്നില്ലല്ലോ  പുലരുന്ന നേരത്തു വന്നിരുന്നെൻ മുറ്റത്തെ  തേൻകുറിശ്ശിചില്ലയിലിരുന്നുപാടും കുയിലേ  ആരു നിനക്കിതു പാടിതന്നു പാട്ടിന്റെ  മധുരിമയാൽ മനസ്സലിഞ്ഞു പോകുന്നു  മായികമാന്നോർമ്മകളെന്നിലുണർത്തുന്നു  ഓണനിലാവും ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും  ഒട്ടേറെ കൗതുകമുണ്ടാപൊയ്പ്പോയ നാളുകൾ  ഒട്ടുമേ തിരികെ വരില്ലയെന്നറിഞ്ഞും നീ പാടുന്നിങ്ങനെയെല്ലാം മറന്നു  കൂടെ പാടുവാൻ ശ്രമിക്കുന്നിതാ ഞാനും  നീ പാടും പാട്ടിന്റെ പല്ലവി പാടുവാൻ  ഞാനെത്ര ശ്രമിച്ചിട്ടുമാവുന്നില്ലല്ലോ കുയിലേ  ജി ആർ കവിയൂർ  29.08.2020 4:30am Photo credit to shiju pullely

" ഒടിഞ്ഞ ചില്ല "

Image
   " ഒടിഞ്ഞ ചില്ല "  .  ഞാനൊരു ഒടിഞ്ഞ ചില്ല  ഈ കായ്ക്കാത്ത മരത്തിലെ  പൂക്കൾ വിടരാനില്ല  കഴിക്കാനില്ല ഫലങ്ങളും   ഞാനൊരു തരിശായ നിലം  ഈ ജീവിത ഭൂവിൽ   മുളക്കാനില്ല ഒരു വിത്തും  വളരുവാനില്ലൊരു സസ്യങ്ങളും  ഞാനൊരു വിടരാത്ത പുഷ്പം  സ്നേഹത്തിന് വാടികയിൽ  ഗന്ധനം പൊഴിക്കാനില്ല  ഇല്ല ബാഹ്യശോഭ കാട്ടുവാൻ  .  ദുഷ്‌ടനായവൻറെ കാൽച്ചുവട്ടിൽ  ഞാനൊരു ഞെരിക്കപ്പെട്ട ഹൃദയം  ശ്വാസം വിടാൻ ബുദ്ധിമുട്ടുന്നു  ഉയർത്തെഴുന്നേൽക്കാൻ കഷ്ടപ്പെടുന്നു  .  ഈ മായയാർന്ന ലോകത്ത്  ഞാനൊരു മറക്കപ്പെട്ട ആത്മാവ്  ആരുമില്ല കരുതലിനായി  ആരുമില്ല സ്നേഹിക്കപ്പെടാൻ  വഴിതെറ്റാതെ മുന്നേറുക  എന്റെ പ്രണയത്തെ അവഗണിക്കുക  മുന്നിൽ കാണുക നിങ്ങളുടെ ലക്ഷ്യം മാത്രം ..   സഹാനുഭൂതി മറക്കുക എന്നെക്കുറിച്ചുള്ള  ഉപേക്ഷിക്കുക എന്റെ മുരളലുകളെ  ഞാനൊരു ഒടിഞ്ഞ ചില്ല  ഈ കായ്ക്കാത്ത മരത്തിലെ   ജീ ആർ കവിയൂർ  photo credit to deviantart വായനക്കാരാ ഇത് ആത്മാമശമായി കാണല്ലേ ഇത് വിവർത്തനം ആണ് ഇംഗ്ലീഷ് കൃതി Raj Babu Gandham ഇന്റെ

എങ്ങിനെ പറയും..... (ഗസൽ )

Image
  എങ്ങിനെ പറയും..... (ഗസൽ ) എങ്ങിനെ പറയും ലോകമേ  ഉള്ളിലെ വിരഹത്തിൻ നോവ്  നുരഞ്ഞു പൊന്തിയതൊക്കെ  അധരത്തിൽ കടിച്ചമർത്തി വരണ്ടു വറ്റിയ കണ്ണുകളിൽ  കണ്ണുനീരിൻ  ലവണ ഗന്ധം  നിന്നെ കുറിച്ചുള്ള വേദനകൾ   ജന്മാന്തരങ്ങളായീ ഒളിപ്പിക്കുമെങ്ങിനെ  നീതന്നെ പറയു ആരുമറക്കും  എൻ ഓർമ്മകളിൽ നിന്നും നിന്നെ  ഇന്നും സുക്ഷിക്കുന്നു നിന്നോർമ്മകൾ   എൻ  ഹൃദയത്തിലായ്  പുഷ്പ്പങ്ങളായിരുന്നെങ്കിൽ   അലങ്കരിക്കാമായിരുന്നു  മുറിവേറ്റ മനസ്സുമായെങ്ങിനെ  നിൻ വാതിലിൻ മുന്നിലെത്തും   നീ എന്നെ കരയിപ്പിക്കുന്നുവെങ്കിൽ  എന്റെ കണ്ണുകൾ നിറയട്ടെ   നിന്റെ കണ്ണുകൾ തന്നെയല്ലേ എന്റെയും   പിന്നെ ഇങ്ങിനെ അവയെ കരയിപ്പിക്കും  എങ്ങിനെ പറയും ലോകമേ  ഉള്ളിലെ വിരഹത്തിൻ നോവ്  നുരഞ്ഞു പൊന്തിയതൊക്കെ  അധരത്തിൽ കടിച്ചമർത്തി..... ജീ ആർ കവിയൂർ  29 .08 .2020  photo credit Abhilash marar

വസന്തം വന്നല്ലോ ...(ഗസൽ )

Image
  വസന്തം വന്നുവല്ലോ ....(ഗസൽ) കണ്ണിൽ കണ്ണിൽ നോക്കുക  വസന്തം വന്നുവല്ലോ സഖി ...... കിളികൾ നമ്മേ  കുറിച്ച് കളകാഞ്ചി  പാടുന്നു വല്ലോ  പരാഗണം നടത്തുന്നല്ലോ  വർണ്ണചിറകുമായ് ശലഭങ്ങൾ  പൂത്തു ചിരിച്ചുല്ലസിക്കുന്നു  പൂവാടിയാകെ നമ്മേ  കണ്ടിട്ട്  വീശിയകലും കാറ്റിനു മലർമണം  ചുണ്ടിലിൽ പ്രണയ രാഗം  നിൻ അളകങ്ങൾ ആടി നൃത്തം   ചിത്രമെത്ര മനോഹരം . നിൻ നയനകൾക്കൊപ്പം അതാ  നക്ഷതങ്ങൾ കൺ ചിമ്മി തുറന്നു  കണ്ണിൽ കണ്ണിൽ നോക്കുക  വസന്തം വന്നുവല്ലോ സഖി ..!! ജീ ആർ കവിയൂർ  29 .08 .2020  4 :28 Am  ഫോട്ടോ  Anaz Ali

ഓർമ്മ നിലാവ് .. (ഗസൽ )

Image
ഓർമ്മ നിലാവ് .. (ഗസൽ ) ചിരാതുകൾ മിഴിചിമ്മിയുണരുന്ന നേരം  ചിരകാല സ്വപ്നങ്ങളൊക്കെ നെഞ്ചിലേറ്റി  ചിങ്ങ നിലാകുളിർ പെയ്യുമീ രാവിതിൽ ചിന്തകളൊക്കെ നിന്നെക്കുറിച്ചായിരുന്നു  കാലത്തിനുമപ്പുറത്ത് കലാലയത്തിലെ  കർണ്ണികാരച്ചോട്ടിലായ്  കണ്ടകന്നപ്പോൾ  കളിചിരി പറഞ്ഞു പിരിയുന്ന നേരത്തു കണ്ണിൽ മിന്നിയൊരു മത്താപ്പൂത്തിരി  മറക്കാതെ നെഞ്ചിലിപ്പോഴും സൂക്ഷിക്കുന്നു  മിഴിയിണകളിലെ ഭാവങ്ങളൊക്കെയിന്നും  മിടിപ്പൊടെ എഴുതി വായിക്കുമ്പോളറിയാതെ  മനമൊരു .മയിലായി മാറുന്നു വല്ലോ സഖീ ..اا ജി ആർ കവിയൂർ  28.08.2020 photo credit to  Nirmal George

നോവിൻ നടുവിലായി ...(ഗസൽ)

നോവിൻ നടുവിലായി ...(ഗസൽ ) നിർ നിദ്ര രാവുകളിലായങ്ങു നിൻ മിഴി പെയ്തു കുതിർന്നൊരു  നനവാർന്ന തലയിണക്കുമുണ്ടൊരു  നോവിൻെറ കഥയിതു പറയാനായി  കണ്ണുകൾക്കറിയില്ല കാതുകൾക്കറിയില്ല കണ്ടു കൊതിതീരും മുൻപേ കടന്നയകന്നു പോയില്ലേ നീയങ്ങു കിനാ പാടങ്ങൾക്കപ്പുറത്തേക്കു സഖേ ഒന്നോർത്തു കരയുവാനാവില്ലല്ലോ  ഓണം വന്നു വിഷു വന്നു പോയി  ഓർമ്മകളിലാകെ നിന്മുഖം മാത്രമായി  ഒഴിയാ ദുഃഖങ്ങളുടെ നടുവിലായി സഖേ..اا ജി ആർ കവിയൂർ  28.08.2020

ഗസലായി പടരുക..!!

ഗസലായി പടരുക..!! തരിശായി കിടക്കുമെൻ മനസ്സാം പാടത്തിൽ  ഒരു കുളിർ മഴയായി നീ പെയ്തിറങ്ങുമ്പോൾ  കിളിർത്തു അനുരാഗത്തിൻ പുതു നാമ്പുകൾ  എങ്ങും ഹരിതാഭമാർന്ന കാഴ്ച മിഴികൾക്കും  മൊഴികൾക്കെന്തൊരാനന്ദാനുഭൂതി  സഖി എത്ര പറഞ്ഞാലും തീരില്ലയിനി നിന്നോർമ്മകളെന്നിൽ നിലാവുപോലെ  പെയ്തിറങ്ങുന്നുവല്ലോ എൻ പ്രിയതേ .. അമൃതം ചൊരിയുന്നു നിൻ ചിന്തകളാൽ ഇനിയൊരു കൽപ്പാന്തത്തോളം വസന്തമൊരുക്കി വിരഹത്തിൻ  മധുര നോവുമായി  നീയൊരു ഗസലായി പടരുക..!! ജീ ആർ കവിയൂർ 27.08.2020

ആഭേരി ഒഴുകി ..... (ഗസൽ)

Image
ആഭേരി ഒഴുകി ..... (ഗസൽ) ഞെരിഞ്ഞമർന്നു മൗനം ഉടഞ്ഞു  നോവിന്റെ ആഴങ്ങളിൽ നിന്നും  മൊഴികളൊക്കെ വാക്കുകളായി വരികളായ് ശലഭച്ചിറക് വിരിച്ചു ഞാനറിയാതെ എന്നെയറിയാതെ  വസന്തത്തിൻ ഗന്ധങ്ങളാലങ്ങു നീയാ വീഞ്ഞിൻ ഓർമിക്കുന്നു  സിരകളിൽ പടർന്നു ചാമരം വീശുന്നു  സ ഗ2 മ1 പ നി2 സആഗ സ നി2 ധ2 പ മ1 ഗ2 രി2 സ ഗസലിൻ വീചികളൾ വീഥികളിലാകവേ നിലാക്കുളിരിൻ അനുഭൂതിയാൽ  പ്രാണനിൽ പ്രണയത്തിൻ രാഗമായി  ആഭേരി ഒഴുകുന്നവല്ലോ തന്ത്രികളിൽ സഖിയേ... ജീ ആർ കവിയൂർ 27.08.2020Photo credit Ansar a

വിശാഖമിന്ന് ....

Image
 വിശാഖമിന്ന് .... നിശീഥിനിയകന്ന മനസ്സിലെവിടെയോ  വിഷാദം മറനീക്കി വാനിൽ തെളിഞ്ഞു  വിശാഖ നക്ഷത്രത്തിൻ ദീപ്തിയാൽ   തെളിഞ്ഞു ദിന കാന്തിയിനിയുമുണ്ടല്ലോ ഓണത്തിന് നാളുകളിനിയുമാറു  നാളുകളുണ്ടല്ലോ മനമറിയാതെ മൂളിപ്പോയി പണ്ട് അമ്മൂമ്മ  ചൊല്ലിത്തന്ന വായ്ത്താരിയൊന്ന് "ഒന്നാമോണം നല്ലോണം,  രണ്ടാമോണം കണ്ടോണം,  മൂന്നാമോണം മുക്കീം മൂളിം,  നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം,  ആറാമോണം അരിവാളും വള്ളിയും." ഇന്നോണമെന്നത് എവിടെയാണ് പഴ മനസ്സുകളിൽ ഊയലാടുന്നുണ്ട് അത്തം പത്തിനിടയിൽ മുറ്റം നിറയും പൂക്കളമൊരുക്കും കുട്ടിയോളും  പുതുമണമാണ് എങ്ങുമെവിടേയും മഹാമാരി വന്നു മൂക്കും വായും പൊത്തിയാലും മറക്കില്ല മലയാളി മാബലിത്തമ്പുരാനെയും വാമനനെയും ഓർത്തകറ്റൂ വിഷാദമീ വിശാഖ ദിനത്തിൽ ജീ ആർ കവിയൂർ 25.08.2020 ഫോട്ടോ  Sreejith Karimbil

പൊളിക്കുന്നതിന് മുൻപേ

Image
 പൊളിക്കുന്നതിന് മുൻപേ  ചോദിക്കുകിലിന്നു  ചോതിയാണെന്നു  ചിത്തിര കഴിഞ്ഞു ചിത്രം തെളിയുന്നു  ചിന്തിക്കുകിലൊരു അന്തവുമില്ല ഓണവുമില്ല   മനസ്സിന്റെ ഉള്ളിലെവിടെയോരു ആന്തൽ  തണലും താങ്ങും  ഏകിയവ   ഇന്ന് തരിശായി കിടക്കുന്നു   ചെല്ലങ്ങള്‍ ചെറു നൊമ്പരങ്ങള്‍  ചൊല്ലിയ വാക്കും ,ചുവപ്പിച്ചു തുപ്പിയ  സ്നേഹമാര്‍ന്ന ചുണ്ടുകള്‍  തീര്‍ത്ത പാടും  അരിപ്പെട്ടി ചാരു ഭിത്തി അലമാരയിലെ  എണ്ണ പുരണ്ട പാടുകള്‍ മനസ്സില്‍ വിങ്ങലുകള്‍   ഉറക്കം വരയ്ക്കും കിനാവുലേക്ക് എവിടേയോ  യാത്രയാക്കും കഥകള്‍ നിറഞ്ഞൊരു  അലമാരകളിലെ വാല്‍പുഴു  വായിച്ചു തീര്‍ത്ത  പുസ്തകങ്ങളുടെ തിരുശേഷിപ്പുകള്‍  രാമകഥയോടൊപ്പം ചേര്‍ന്ന ഭാരതം    വിളിച്ചോതി  പെണ്ണാലെചത്തു മണ്ണാലെ ചത്തു     മൂലക്ക്  ചാരി വെച്ചൊരു വളഞ്ഞ കാപ്പി വടി കുത്തി  നടക്കുവാന്‍ ആരുമില്ലല്ലോ ,കഴുക്കോലും ഉത്തരവും  ഉത്തരമില്ലാത്തൊരു ചോദ്യങ്ങള്‍ തൊടുത്തു  വഴിമാറട്ടെ  ഇന്നിന്‍ പരിഷ്ക്കാരത്തിനായി  വല്ലപ്പോഴുമോര്‍ക്കണേ ഞങ്ങളും തുണയായിരുന്നു  തൂണുകളെന്നു ഒരുനാള്‍ തായി തടിയായിരുന്നു ഈ കൂരയക്ക്  ഇന്ന് നിങ്ങള്‍ക്ക് സാന്ത്വനമെകട്ടെ കോണ്‍ക്രീറ്റു കൂനകള്‍ ..!! ജീ ആർ കവിയൂർ  24 .08 .2020  01:10 am  2

ചിത്തിരിയാണിന്നു .....

Image
 ചിത്തിരിയാണിന്നു ..... ചിത്തിരയിന്നെന്നറിഞ്ഞു  ചിത്തമൊന്നു ചരിച്ചു  ചാരുതയാർന്നോർമ്മകൾ ചിത്രങ്ങളോരോന്നും  ചലച്ചിത്രം പോലെ തെളിഞ്ഞു  ചെറു പ്രായത്തിൽ പൂവുതേടി  ചെറു സംഘങ്ങളായി അലഞ്ഞു  ചേർത്താൽ ചേരാത്ത ബാല്യമേ  ചോറുംകറിയും  വച്ചുകളിച്ചു  കണ്ണൻ ചിരട്ടയിൽ മണ്ണും ഇലയും  കിണ്ണം കൊട്ടിരസിച്ചു അമ്മുമ്മയുടെ  കണ്ണുനീർ കുതിർന്നപാട്ടുകളിൽ  കഴിഞ്ഞു കൊഴിഞ്ഞ കഥകളിൽ    മാവേലി നാട് വാണീടും കാലവും  മാലോകരുടെ സന്തോഷത്തിൻ മങ്ങാതെ പാട്ടിന്റെ വരികളിൽ   മധുരിക്കുമോർമ്മകളുടെ സ്വപ്നവും  ഇന്നില്ല മുത്തശ്ശിമാരാർക്കും  ഇല്ലായറിയില്ല ഒന്നുമേ പറയാൻ  ഇഷ്ടംപോലെ പറഞ്ഞു തരുവാനുണ്ട്  ഇന്നിതാ ഗൂഗിളമ്മച്ചി വിരലിൻ  തുമ്പിലൂടെ കാട്ടിത്തരുന്നു പലതും  തരിമ്പും സ്നേഹത്തിന് മേമ്പൊടി  തെല്ലും ചേർക്കാതെയങ്ങു കാട്ടുന്നു തക്കത്തിൽ കച്ച കപട കണ്ണുമായി  തനിക്കിതു എന്ത് സംഭവിച്ചു  താനാരെന്നോ തന്റെ വഴിയെന്തെന്നോ  തപ്പിത്തടയുകയാണ് ലോകമിന്നു  തേടുക ഉള്ളത്തിലറിയുക ഉണ്മയെ ..!! ജീ ആർ കവിയൂർ  23 .08 .2020   ഫോട്ടോ കടപ്പാട് Vijesh Maroli Photography  

മാറുമെല്ലാം ...

Image
 മാറുമെല്ലാം ... അത്തത്തിന്നോർമകൾ  പൂവിളിയുണർത്തുന്നു   അഴലുകൾ  നിറഞ്ഞൊരു  കള്ളകർക്കടകം   കണ്മിഴിച്ചു   തുമ്പമലരുകൾ തൊടിയിൽ    കണ്ണുകൾക്കും  മനസ്സിനും  കുളിർമ   തുമ്പികൾ  തുള്ളിക്കളിച്ചു പാറി  നടന്നു   തുമ്പമെല്ലാം  മാറുമെന്നു  ഞാനും   തുടികൊട്ടുന്നുണ്ട്  ഓണമിങ്ങു വരുമെന്ന്   തെക്കേ മാവിൻ കൊമ്പത്തു കള്ളക്കുയിൽ പാടി   അമ്മമാർക്കെല്ലാം  ഓർമ്മകളിലിന്നും  അവരൊക്കെ കണ്ടു മറന്നതൊക്കെ   ആവില്ല  കാണുവാനാവില്ല  ഇന്നെന്ന്  ആ നല്ല ആവണിയുടെ ചാരുതയിന്നു  ചുറ്റും  കണ്ണോടിച്ചു എന്മനം   ചുറ്റിനും  ഉള്ളൊരു പ്രകൃതിയവൾ ചിരിക്കുന്നു  ഒന്നുമറിയാതേ    ചുമക്കുന്നു  ഇരുകാലികളെയിപ്പോഴും   ചിന്തിക്കുകിൽ  മനുഷ്യനെത്ര നിസ്സാരൻ    ചെറുഅണുവിനു   മുന്നിൽ നിസ്സഹായൻ  ചെറുക്കാം ചിക്കെന്ന് കരേറാമിനിയും   ചില്ലു കൊട്ടാരങ്ങളിൽ നിന്നുമിറങ്ങുക   മനനം ചെയ്യും മനുഷ്യനായി മാറുക മറ്റുള്ള  ജീവനും തുല്യമാണവകാശം    മരുവുക  ലളിതമായീ  ഭൂവിലിനിയും   മാറുമീ ലോകം , നന്മയുണ്ടാവും നിശ്ചയം   .... ജീ ആർ കവിയൂർ  22 .08 .2020 . ഫോട്ടോ  Sudeep AK

ഗസലോണം പൊലിയട്ടെ

 ഗസലോണം പൊലിയട്ടെ     എവിടെയൊക്കെയോ നോവിന്റെ  നീരുറവ പൊട്ടിയൊഴുകി  ജീവിത വാക്കുകൾ  കണ്ണുനീർ പുഴയായ്  ലവണ രസമാർന്നു കടലിൽ കവിതയായ് തീരട്ടെ  മലരുകൾ വിരിയട്ടെ  മധുപനണയട്ടെ  പൊൻവെയിൽ പെയ്യട്ടെ  തുമ്പികൾ പാറട്ടെ  പൂവിളികൾ ഉണരട്ടെ  അരവയർ നിറയട്ടെ  മണം പരത്തും കാറ്റ് വീശട്ടെ  മൗനരാഗങ്ങളീണം പകരട്ടെ  മൊഴികളിൽ ഗസലീണം മൂളട്ടെ  മനസ്സിന് മാനം തെളിയട്ടെ..!!   ജീ ആർ കവിയൂർ  21 .08 .2020 

നിന്നെ മറന്നങ്ങു (ഗസൽ )

Image
  നിന്നെ മറന്നങ്ങു (ഗസൽ ) നിന്നെ മറന്നങ്ങു എല്ലാം മറന്നങ്ങു  കഴിയുവാനാവില്ലല്ലോ ദൈവമേ ..!! പ്രാത്ഥനയോടെയാ  ഹൃദയം തുടിച്ചു  ആരുമറിയാതെ നിന്നെ കാണാനായ്  ആ ഹൃദയം തുടിച്ചു  പ്രാത്ഥനയോടെ  ആരുമറിയാതെ നിന്നെ കാണാനായ് നിന്നെ മറന്നങ്ങു എല്ലാം മറന്നങ്ങു  കഴിയുവാനാവില്ലല്ലോ ദൈവമേ  ജീവിതമായ് എന്നും നീ ...... കൂടെ ഉണ്ടാവണേ പ്രണയമേ  ജീവിതമായ് എന്നും നീ ...... കൂടെ ഉണ്ടാവണേ പ്രണയമേ ... ന രി സ ; ,ന രി  ഗ  മ  പ  ; മ ധ നി സാ + - സാ + നി ധ പ  മ  ഗ  മ  രെ ഗ  രി സ ; (പുര്യ ധനശ്രീ )  ഒരുവാക്കുകൂടി പറയട്ടെയോ സഖീ  നീയില്ലാ ജീവിതമെന്നിൽ നിന്നകലുന്നു  ഒരുവാക്കുകൂടി പറയട്ടെയോ സഖീ  നീയില്ലാ ജീവിതമെന്നിൽ നിന്നകലുന്നു  ഏറെ  പ്രാത്ഥിക്കാറുണ്ട്  നീ  നിത്യം എനിക്കായ്  പ്രണയമേ ...   ഏറെ  പ്രാത്ഥിക്കാറുണ്ട്  നീ  നിത്യം എനിക്കായ്  പ്രണയമേ ...   ഓർക്കുന്നു ഞാനെൻ  ഹുദയത്തിൽ  നീ തന്ന  മുറിവിൻ നോവറിയാതെ   ഓർക്കുന്നു ഞാനെൻ  ഹുദയത്തിൽ  നീ തന്ന  മുറിവിൻ നോവറിയാതെ   അല്ലയോ ദൈവമേ നീയിങ്ങനെ  വേർ പിരിക്കല്ലേ പ്രണയത്തെ ഒരിക്കലും  അല്ലയോ ദൈവമേ നീയിങ്ങനെ  വേർ പിരിക്കല്ലേ പ്രണയത്തെ ഒരിക്കലും  നിന്നെ മറന്നങ്ങു എല്ലാം മറന്നങ്ങു  കഴിയുവാന

മനസ്സുണർന്നു .....

Image
മനസ്സുണർന്നു ..... ചുട്ടെരിച്ചു പിടിച്ചു താളത്തിനൊത്ത് പച്ച തപ്പു കൊട്ടി വലവംവച്ചു  കാവുണർത്തി കാവിലമ്മ വരവായി  വലത്തൊഴിഞ്ഞു യക്ഷി വഴി മാറി  പടയൊരുങ്ങി പടപ്പാടായകറ്റി  പാപങ്ങളെ ഉഴിഞ്ഞു മാറ്റി     ചെഞ്ചാറ്, മഞ്ഞൾ, കരിക്കട്ടകളാൽ  കവുങ്ങിൻ പാളകളിൽ  ദ്രംഷ്ട്ടം കാട്ടി  ചിരിച്ചുവർണ്ണങ്ങൾ നിറഞ്ഞു  കാച്ചിക്കെട്ട് കഴിഞ്ഞൊരോ ദിനങ്ങളിലും   കളം തൊട്ടു വണങ്ങി ഭൂത ഗണങ്ങൾ  നന്ദികേശൻ, രുരു, കുണ്ഡോദൻ  പന്തങ്ങളുടേയും വെളിച്ചത്തിൽ  തുള്ളിയുറയുന്നതാ കാണ്മു  താവടിതുള്ളി ഭക്തിയാൽ അടവിയാടി കാപ്പൊലിച്ചു .... പാട്ടിന് ലഹരി ഉണർന്നു  മനസ്സ് ഉണർന്നു നാടുണർന്നു  ഗണപതിക്കോലം, യക്ഷിക്കോലം,  പക്ഷിക്കോലം, മാടന്‍കോലം,   കാലന്‍കോലം, മറുതക്കോലം, പിശാചുകോലം, ഗന്ധര്‍വ്വന്‍കോലം ഭൈരവികോലങ്ങളോരോന്നായ് വന്നകന്നു  അദൃശ്യയായി സാന്നിധ്യമറിയിച്ചു  ദാരികനിഗ്രഹിയാം ശിവസുത  സംപ്രീതയായിയമ്മ  ഭദ്രകാളി  അനുഗ്രഹം ചൊരിഞ്ഞു ഭക്തന്റെ  മനസ്സും ശരീരവും ഐക്യതയാർന്നു ..!! ജീ ആർ കവിയൂർ 19 .08.2020 ചിത്രത്തിന് കടപ്പാട് ദത്തൻ കവിയൂർ 

ഓർമ്മകളിലെ ഓണം

Image
  ഓർമ്മകളിലെ ഓണം  വേലിക്കൽവന്നു എത്തി നോക്കുന്നു മുറിവാലൻതുമ്പിയും തുമ്പമില്ലാതെ തൂമന്ദഹാസം പൊഴിക്കും തുമ്പമലരും കുയിലുകൾ ആർത്തു പാടി പഞ്ചമം കാറ്റും മഴയും വഴിമാറി വെയിലു ചിരിച്ചു പൂവ് തേടി പോയൊരെൻ ഓർമ്മകളും സുഗന്ധം പരത്തി ഉന്മേഷമോടെ ആർത്തു വിളിച്ചു   വരവായി പൊന്നോണമെന്നു കുട്ടികുറുമ്പുകൾ കഴിഞ്ഞു കൊഴിഞ്ഞൊരു നല്ലകാലത്തിന് സന്തോഷം മറക്കാതെ അടി പാടിയിന്നു '' മാവേലി നാട് വാണീടും കാലം മാലോകരെല്ലാം ഒന്നുപോലെ ......'' ജീ ആർ കവിയൂർ 19 .08.2020 photo credit to @Nifiba Suneer ‎

ഓണം ഓർമ്മയായ്‌

Image
  ഓണം ഓർമ്മയായ്‌ പുത്തുലഞ്ഞേ പൂത്തുലഞ്ഞേ  പുഞ്ചപ്പാടങ്ങൾ പൂത്തുലഞ്ഞേ പുഞ്ചിരിതൂകിയെന് മനംനിറഞ്ഞേ പൂത്തുമ്പികൾ വരവായ്‌  ചിങ്ങക്കാറ്റിനും പുതു ഉണർവ്  പൂവിളിയുണർന്നില്ല പാരാകെ. പെയ്തൊഴിഞ്ഞു മാനവും   പോയകന്നു കർക്കിട മഴയും . പൊന്നോണം വരുമെന്ന് പക്ഷികൾ പാടി പൂനിലാവും വന്നു പ്രഭ നിറച്ചു . പുലരുന്നതെന്തേ മനസ്സിൽ ഭീതിയിനിയും.  പല്ലിളിച്ചു നിന്നു മഹാമാരിയും . പതിവിൻ പല്ലവി തുടർന്നു വീണ്ടും  പതിരെല്ലാം തൂറ്റിയകറ്റി കാറ്റിൻ കൈകളാൽ    പഴമനസ്സു തേങ്ങി പൊന്നോണമുണ്ണാൻ...      ജീ ആർ കവിയൂർ 18.082020

കവിമനം ഉണർന്നു

Image
കവിമനം ഉണർന്നു കാതോർത്തു കളകളാരവം പാടുന്നു പുഴ അകലെ നിന്നും  കരയുടെ കദനങ്ങളാലേതോ  പൊള്ളയാം ഇല്ലിമുളം ചില്ലയിൽ  കാറ്റിന്റെ കൈകളാലുതിരുമാ മോഹന മധുര സംഗീതാലാപനമോ അതു കേട്ടു കൊഞ്ചും മൊഴിയാൽ  കളകാഞ്ചി പാടുന്നു കള്ളിക്കുയിലും ചീവീടും  ചേർന്നു  പക്കവാദ്യം  മഴയുടെ മണ്ഡുകങ്ങളും തുടർന്നു  പ്രകൃതിയുടെ വർണ്ണനകളോരോന്നും കേട്ട്  തകൃതിയായി മയിൽപ്പെടയായ് കാൽച്ചിലങ്ക കിലുക്കി മെല്ലെ  കവിത നൃത്തം വച്ചു വിരലുകളിൽ കവിമനമുണർന്നറിയാതെ അതാ  കരകവിഞ്ഞൊഴുകി ആലോലമായ് ജീ ആർ കവിയൂർ 18.08.2020. Photo credit to kalyanpur Anand

വീണ്ടും ചിങ്ങം...

Image
വീണ്ടും ചിങ്ങം  തുമ്പിതുള്ളും മനസ്സും  ബാഹ്യേന്ദ്രിയ സഞ്ചയങ്ങളും  തുമ്പമേറെയില്ലാതെ നീയങ്ങ്  തൂലികത്തുമ്പിലായി വന്നു തൂമലരക്ഷരങ്ങളായി തുയിലുണർത്തണേ നിത്യം  രവിയുണരും ഉണരും മുൻപേ കവിമനസ്സുണർത്തണേ ചാന്തു  സിന്ദൂരം ചാർത്തി വന്നു ചിക്കെന്നു ചിങ്ങമതങ്ങു പിറന്നെങ്കിലും ചങ്കിനുള്ളിലെന്തേ ചിന്തകൾക്കൊരു പിടച്ചിൽ  ചീന തന്നൊരു ചട്ടിയും വലയും  ചിലവു കുറഞ്ഞവകളും പിന്നെയതാ ചന്തമായുള്ളാനനവും മറിച്ചങ്ങിനിയും ചരിക്കണമീ ചിരകാല സ്വപ്നങ്ങളൊക്കയാ ചെറുകീടം പലകിരീടങ്ങളുമുടച്ചു കളഞ്ഞു  വരുമിനി ആ സന്തോഷത്തിൻ ദിനങ്ങൾ  വീണ്ടും , അതിജീവിക്കും നമ്മളെല്ലാം  വിചിന്തനമനിവാര്യമിപ്പോളെന്നറിഞ്ഞു വരിക പഴമയാർന്ന നല്ലതിനെ വീണ്ടെടുക്കാം "ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത "  ജീആർ കവിയൂർ  17.08.2020 4.30 am Photo credit to unknown photographer

ശുഭപന്തുവരാളിയിലായ്......

Image
  ശുഭപന്തുവരാളിയിലായ്...... ശുഭപന്തുവരാളിയിലായ്  തഞ്ചാവൂരിലെ തംബുരു മൂളി മൃദംഗം ഘടം മോർസിംഗ്  ഗഞ്ചിറ തവിൽ പക്കം കൂടി ..... രാമകഥാ  ലയമുണർന്നു  എൻ മനസ്സൊരു പാൽക്കടലായി സാക്ഷാൽ അനന്തശായിയെ കണ്ടു  അവിടുന്നെൻ പ്രാത്ഥന കേട്ടു ..!! മറ്റാരുമറിയുന്നില്ലല്ലോ  മാറ്റുകൂടും തനി തങ്കം നീ മനസ്സേ നീ ആ ഭക്തിയിൽ  മാറാതെ നിൽക്കണേ ...!!  സംഗീത താള ലയങ്ങളെല്ലാം  നിന്നിലേക്ക്‌ നടത്തും  വഴികാട്ടികളല്ലോ ഭഗവാനെ  നിൻ കരുണയുണ്ടാവണേയെന്നും  ശുഭപന്തുവരാളിയിലായ്  തഞ്ചാവൂരിലെ തമ്പുരു മൂളി മൃദംഗം ഘടം മോർസിംഗ്  ഗഞ്ചിറ തവിൽ പക്കം കൂടി ..... ജീ ആർ കവിയൂർ  16 .08 .2020  05 :55 Am   photo credit to Tito Kochuveettil‎

സത്യമിത് പറഞ്ഞാൽ.....

സത്യമിത് പറഞ്ഞാൽ..... എന്നാൽ ഇനി ഒരു കഥയുര ചെയ്യാം  എന്നുടെ വായിൽ തോന്നിയ പോലെ  അതു കേട്ടിട്ട് ആർക്കും പരിഭവമരുതേ   അറിഞ്ഞതു കേട്ടതു പറയണമല്ലോ... സന്ധ്യമയങ്ങും നേരത്തല്ലോ കമലാപതിയും വീണാപിതാവും  സാക്ഷാൽ കേരള ദേശമതാകെ  വെറുപ്പിച്ചു കൊണ്ടു തുപ്പൽ മഴയതു പെയ്യിച്ചു കൊണ്ട് കുറേ നുണകളുടെ  കഥകളുമായതാ വന്നിരുന്നു നിത്യം  വിജയചരിതമതു കേട്ടുമടുത്തോമു കൊമരന്മാരാം ജനതതിയതാ കുമ്പിളിൽ കഞ്ഞി കിട്ടാതെ അങ്ങ്  ഒരുങ്ങുന്നുണ്ടേ കാണാനുള്ളത് പറയേണ്ടതില്ലല്ലോ കണ്ടു കൊൾകിനി വരുമൊരു ദിനം കാത്തുകഴിയുന്നുണ്ടേ വിരലിൻ ബലമിഹ കാട്ടാനായി കാട്ടാ  ഗുസ്തി കാട്ടുന്നിവരുടെ  കാണാനായിതാ കാണിക്കാരനാം  ദേവകീ തനയനും അനിതാ പതിയുമാം ചെന്നികുത്തും ചന്തമുള്ള ചിരിയുമായിതാ   വെള്ളപൂശാനായി ഇറങ്ങിയിട്ടുണ്ടിഹോ നീയെന്നുടെ പുറമതു ചൊറിയുകിൽ  നിന്നുടെ പുറവും ചൊറിഞ്ഞീടാമെന്ന്  അയ്യോ മടുത്തേയിവരുടെയീ അയ്യഞ്ചു വർഷം മാറി മാറി നടത്തും  തുള്ളലുകളും തുമ്മലും കണ്ടു മടുത്തേ കള്ളുമുഴുത്തൂ തുള്ളിമടുത്തു  കള്ളങ്ങളെറെ കണ്ടു മടുത്തു  വരുമിനിയെന്നീ കള്ളവും ചതിയുമില്ലാ വാമനൻ ചവിട്ടി ഉയർത്തിയോരു വലിയ തമ്പുരാനാം മഹാബലി തമ്പുരാൻ  ജി ആർ  കവിയൂർ  14.08.2020 03

ദര്ശനപുണ്യം

ദർശനപുണ്യം നിൻ  രൂപം നിത്യം  ദശപുഷ്പങ്ങളാൽ ആർച്ചന ചെയ്തിടാം  ദയിതേ വിദ്യാ രൂപിണി സരസ്വതി  ദീനദയാൽ പരേ പരമേശ്വരീ അമ്മേ  മുനിവന്ദിതേ  മാനസ പത്മത്തിലമരും  മൂലാധാരസ്ഥിതേ  മായാ രൂപിണി നീയേതുണ  മൂകമായ് അവിടുന്ന് അരുളുന്നു അനുഗ്രഹം  മൂകാംബികേ സർവ്വ ജഗദീശ്വരീ ശരണം .. ശരണം നീയെ  സർവ്വേശ്വരീ  ജനനി  തവ പദ ചരണങ്ങളിലഭയം അമ്മേ തപിക്കുന്നുള്ളം താരകേശ്വരി നിൻ  കരുണാകടാക്ഷം ഉണ്ടാവണേ അമ്മേ ഭുവനേശ്വരി അഭയദായിനി അമ്മേ പഞ്ചഭൂതാത്മികേ പ്രപഞ്ചകാരിണീ പരദേവത  നിന്നെ കുറിച്ചന്നുംപാടാൻ  പാപവിനാശിനി പരിപാലിക്കണേ അമ്മേ..!! ജീ ആർ കവിയ്യർ 15.08.2020.

ചുനക്കര രാമൻകുട്ടി സാറിനു പ്രണാമം

Image
  ചുനക്കര രാമൻകുട്ടി സാറിനു പ്രണാമം ഇനി വിളിക്കുമ്പോൾ അങ്ങേത്തലയ്ക്കൽ നിന്ന് ആ കവിയൂർ എന്തൊക്കെയുണ്ട് എന്നു ചോദിക്കാൻ ഇനി ആ പൂങ്കുയിൽ ഉണ്ടാവുകയില്ലല്ലോ കഴിഞ്ഞപ്രാവശ്യം വിളിച്ച് ഞാനെന്റെ കവിതയിലെ സംശയ നിവാരണത്തിനായി ചോദിച്ചു ഈ വരികളിൽ മാറ്റം വേണോ "കവിതേ മലയാള കവിതേ........... മണ്മറഞ്ഞു പോകാതെ മാറ്റൊലി കൊള്ളുന്നു മണിപ്രവാളത്തിന്‍ ലഹരിയാല്‍ മാമക മോഹമെല്ലാം നിനക്കായ്‌ കവിതേ മലയാള കവിതേ'" മാറ്റേണ്ട മണിപ്രവാളം മലയാളത്തിന് ഭാഗം ആയിരുന്നു . പഴമയെ മറക്കേണ്ട കവിയൂരിന്റെ ഈ വരികളെന്നുപറഞ്ഞ് അനുഗ്രഹം നൽകിയത് . ഞാനിന്നു കണ്ണീരോടെ ഓർക്കുന്നു എന്റെ കവിതാസമാഹാരത്തിന് അവതാരിക എഴുതിതന്നത് ഒരു അനുഗ്രഹമായി ഇന്നും കരുതുന്നു ഇല്ല ആ കവിതയ്ക്ക് മരണമില്ല ഇപ്പോഴും ജീവിക്കുന്നു എന്നോർമ്മകളിൽ ജീ ആർ കവിയൂർ 13.08.2020 6.50 am. 2009 ൽ മുംബയിൽ വച്ചു എടുത്ത ചിത്രം

നിന്നരികിൽ (ഗസൽ)

Image
നിന്നരികിൽ (ഗസൽ) അധരങ്ങളിലിത്ര  മധുരം ചുരത്തും നിൻ  മൊഴികൾക്ക് എന്ത് സുഗന്ധം  മറ്റാരും കേൾക്കാത്ത സ്വരവസന്തം  പൂവെന്നൂ നിനച്ച്  അണയുന്നു നിന്നരികിൽ  ൠതുരാഗം മൂളി ഹൃദ്യമായ് മധുവന്തിയുമായി വണ്ടുകൾ   സ ഗ₂ മ₂ പ നി₃ സ സ നി₃ ധ₂ പ മ₂ ഗ₂ രി₂ സ സന്ധ്യകൾ രാവിന്നു വഴിയൊരുക്കി  നിലാവ് പൂത്തു നിന്നരികിൽ  നിറഞ്ഞു ഉള്ളം പാടിയ അറിയാതെ  ഗസലീണവുമായി  സഖിയേ ..!! ജീ ആർ കവിയൂർ 11.08.2020 photo credit to Robin Antony

കണ്ണ് നിറഞ്ഞത്

Image
കരഞ്ഞു തീർത്ത മഴയുടെയും മലകളുടെ കണ്ണുനീർ ഉറവകൾ ഒഴുകികൊണ്ട് വന്ന പുഴയുടെ അഴിയാത്ത സങ്കടത്താലോ ആഴിക്കാകെ ലവണ രസം അത് കണ്ടു എഴുതും കവിയുടെ വരികളിലും ദുഃഖത്തിന് ഉപ്പു രസം കാണാതെ ചൊല്ലിക്കേൾപ്പിക്കാഞ്ഞ ചെവിക്കു കിട്ടി കിഴുക്കും കണ്ണ് നിറഞ്ഞൊഴുകി കേട്ട് എഴുത്തിൽ കണ്ടു എഴുതിയതിനു അയലത്തെ മാവിന് എറിഞ്ഞതിനു അച്ഛൻ തന്ന അടിയെക്കാൾ കണ്ണ് നിറഞ്ഞത് അവൾ മിണ്ടാതെ എനിക്ക് നീട്ടാതെ ഏട്ടനു ചാമ്പക്ക കൊടുത്തത് അങ്ങിനെ ഓർമ്മകൾക്ക് ഉപ്പിനോട് ഏറെ വെറുപ്പായി ഇപ്പോൾ അതാ രക്ത സമ്മർദ്ദം വഴിയേ പോയാൽ മതി കണ്ണ് നിറയുന്നു ... അപ്പോൾ മധുരത്തിന്റെ കാര്യവും അങ്ങിനെ തന്നെ അറിയാതെ പിന്നൊന്നും ചിന്തിച്ചിരുന്നു കുന്തക്കാലിലെന്ന പോലെ ഇത്തിരി കാര്യം ഉപ്പോളം ഒക്കുമോ ഉപ്പിലിട്ടത് ചേട്ടാ , ഉഴിൽ സ്നേഹത്തിനാഴം ഉപ്പോളം അല്ലോ ഉപ്പോന്നു ഇറ്റിച്ചാൽ നീറാത്ത മുറിവേണ്ടോ ഉപ്പില്ലാത്ത കറിയുണ്ടോ പിന്നെ .... ചുക്ക് ചേരാത്ത കഷായം പോലെ ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നു എന്താ പോരെ ഉപ്പിന് പോയ കഥയും പറയണോ ചക്കക്കു ഉപ്പുണ്ടോ എന്ന് ചകോരം എന്ന് കണ്ടു ഇനി ശകാരം വേണ്ടാട്ടോ വായനക്കാരാ ജീ ആർ കവിയൂർ 11 .08 .2020 photo credit to Ashok Dilwali‎

ഇനി കാത്തിരിക്ക വയ്യ.... ( ഗസൽ )

Image
  ഇനി കാത്തിരിക്ക വയ്യ.... ( ഗസൽ )  നെഞ്ചുരുകി വിളിക്കുന്നു പ്രണയമേ  നിന്നെത്തേടുന്നു  എന്നോർമ്മകളിൽ  അവസാന ശ്വാസവും തേടുന്നു  കാത്തിരിപ്പിൻ നിമിഷങ്ങളില്ലയിനി ..  ..  മുങ്ങിത്തുടിക്കുന്നു മിഴി മങ്ങുന്നു  വന്നണയു ഒരു തവണയെങ്കിലും  സായാഹ്ന കിരണമായ് അരികത്ത്  നെഞ്ചുരുകി വിളിക്കുന്നു പ്രണയമേ !! നിൻ വരവിനായ് വഴികളൊരുക്കി  ഞാനെൻ ആത്മാവിൻ കണികയാൽ  യുഗയുഗാന്തരങ്ങളായി സഹിക്കുന്നു  വിരഹനോവിനാൽ ഉരുകുന്നു .. നെഞ്ചുരുകി വിളിക്കുന്നു പ്രണയമേ  നിന്നെത്തേടുന്നു  എന്നോർമ്മകളിൽ  അവസാന ശ്വാസവും തേടുന്നു  കാത്തിരിപ്പിൻ നിമിഷങ്ങളില്ലയിനി ..  .. ഇല്ലിനി ആവില്ല പാടി  ഒടുങ്ങാൻ  ജന്മങ്ങളുടെ കല്ലും മുള്ളും  തട്ടിയുള്ളയീ നോവിൻ വഴിനടന്നീടാൻ  ഒന്നിങ്ങു വന്നീടുക നീയിങ്ങു വേഗം  നെഞ്ചുരുകി വിളിക്കുന്നു പ്രണയമേ  നിന്നെത്തേടുന്നു  എന്നോർമ്മകളിൽ  അവസാന ശ്വാസവും തേടുന്നു  കാത്തിരിപ്പിൻ നിമിഷങ്ങളില്ലയിനി ..  .. ജീ ആർ കവിയൂർ  11 .08 .2020  photo credit to Lam Makmak‎

ഒന്നാവാം

Image
  " ഒന്നാവാം  " . എന്താണാവോ വേണ്ടത് നിനക്ക് ?. കണ്മിഴിച്ചു വിഷമിക്കുന്നതെന്തേ ?.. എന്നരികിലേക്കു വന്നു കാതിൽ  പറയൂ ഹൃദയ നൊമ്പരങ്ങൾ   കരവലയത്തിലൊതുക്കി  ഉണങ്ങാത്ത  ഉൾനോവുകൾക്കു  ഞാനൊരു ലേപനമായി നിൻ ചുണ്ടുകളിലൂടെ ഒരുക്കാമൊരു ഗീതം..   ആഴമുള്ള മുറിവുണങ്ങുവോളം  വരൂ വിശ്രമിക്കു എൻ ഹൃത്തിൽ   അവിടെയല്ലോ ഓരുക്കി ഗേഹം  ദുഃഖങ്ങളൊഴിയട്ടെ ഇളവേൽക്കൂ കണ്ണുനീരിനു ശമനം ഉണ്ടാവട്ടെ  പറയുക ഒട്ടും മടിയാതെ  നിന്റെ സന്തോഷസന്താപങ്ങൾ  ഞാനുമതിൽ പങ്കുചേരാം..  ഒളിഞ്ഞും തെളിഞ്ഞും മറനീക്കുക കഥകൾ പകരും ആഗ്രഹങ്ങളുടെ  പ്രണയം പൂത്ത വഴികളിൽ  നമുക്ക് നനയാം കുളിർ പകരാം    മറക്കാമീ ലോകവും കപടതയും  സ്നേഹമെന്നതിലലിഞ്ഞു  എന്നെയറിഞ്ഞുനീയും   നിന്നെയറിഞ്ഞു ഞാനുമൊന്നാവാം  ..!! ജീ ആർ കവിയൂർ  09 .08 .2020  ഫോട്ടോ കടപ്പാട് Jayadev Kumar

അക്ഷര രൂപിണി....

Image
  അക്ഷര രൂപിണി.... അരുണ കിരണങ്ങളുണരും മുമ്പേ അണയുന്നൊരാവേശമായ് നീ  അഴലിന്റെ ആഴങ്ങളിൽ നിന്നും  അകറ്റി നീ അണയ്ക്കുന്നു നെഞ്ചോട്  ആരവമായ് ആത്മരാഗങ്ങളായ്  ആലാപന മധുര ധ്വനിയായ്  ആലോലമായ് ആറാടുന്നു  ആനന്ദാനന്ദമായ് ആശ്വാസമായ്  ഇമചിമ്മിത്തുറക്കും നേരത്തിനുള്ളിൽ  ഇഴകൾ പാകി വർണ്ണങ്ങൾ തീർക്കുന്നു  ഇമ്പമായി വാക്കുകൾ വരികളുടെ  ഇഷ്ടം പോലെ നൃത്തമാടുന്നു  നിത്യവും  ഈക്കിത്തൊള്ളായിരം രീതികളാൽ  ഈക്ഷണം വിടരുന്നു കാഴ്ചകളിൽ  ഈശനുടെ  അനുഗ്രഹത്താലീവിധം  ഈണം പകർന്നു പാടാനൊരുങ്ങുന്നു  ഉദാത്ത ചിന്തതൻ വഴിയൊരുക്കി  ഉൻമാദമെന്നോ ഉൾപുളകമെന്നോ  ഉൽപ്രേക്ഷയെന്നോ ഉപമയെന്നോ  ഉക്തപദങ്ങളില്ലാതെ അണയുന്നു  ഊനമില്ലാതെ ഊടുംപാവുമൊരുക്കുന്നു  ഊനമാനമില്ലാതെയിങ്ങനെ വന്നു  ഊഹാ പോഹങ്ങളില്ലാതെയെന്നും    ഊട്ടുന്നു അക്ഷര സദ്യകൾ രുചികരം   ഋക്ഷരമാം നിൻ വരവുകളെപ്പോഴെന്നറിയില്ല  ഋജുവായി വന്നു നീയെൻ വിരൽ തുമ്പിൽ  ഋജ്വിയായ് വന്നു കളിയാടുന്നുയെന്തു ചന്തം  ഋണമെല്ലാമെങ്ങിനെ തീർക്കും നിന്നുടെ ൠ വിൽ നീ വന്നീടുന്നു അനവരതം ഌ ഭാവത്താൽ നിന്നെ പൂജിക്കുന്നു ൡ ആയി നിത്യം ധന്യമൂട്ടുന്നു എന്നെ  എത്ര പറഞ്ഞാലുമൊടുങ്ങില്ല പിന്നെ എഴുതിയാലും തീരില്ല നീ തരും  എ

സ്വരാക്ഷര രൂപിണിയേ....

Image
സ്വരാക്ഷര രൂപിണിയേ.... അരുണ കിരണങ്ങളുണരുമുമ്പേ  അണയുന്നൊരാവേശമായ് നീ  അഴലിന്റെ ആഴങ്ങളിൽ നിന്നും  അകറ്റി പടരുന്നു സിരകളിൽ   ആരവമായ് ആത്മരാഗങ്ങളായ്  ആലാപന മധുര ധ്വനിയായ്  ആലോലമായ് ആറാട്ടുന്നു  ആനന്ദാനന്ദമായ് ആശ്വാസമായ്  ഇമചിമ്മി തുറക്കും നേരത്തിനുള്ളിൽ  ഇഴകൾ പാകി വർണ്ണങ്ങൾ തീർക്കുന്നു  ഇമ്പമായി വാക്കുകൾ വരികളുടെ  ഇഷ്ടം പോലെ നൃത്തമാടുന്നു  നിത്യവും  ഈക്കിത്തൊള്ളായിരം രീതികളാൽ  ഈക്ഷണം വിടരുന്നു കാഴ്ചകളിൽ  ഈശനുടെ  അനുഗ്രഹത്താലീവിധം  ഈണം പകർന്നു പാടാനൊരുങ്ങുന്നു  ഉദാത്ത ചിന്തതൻ വഴിയൊരുക്കി  ഉന്മമാദമെന്നോ ഉൾപുളകമെന്നോ  ഉൽപ്രേക്ഷയെന്നോ ഉപമയെന്നോ  ഉക്തപദങ്ങളില്ലാതെ അണയുന്നു  ഊനമില്ലാതെ ഊടുംപാവുമൊരുക്കുന്നു  ഊനമാനമില്ലാതെയിങ്ങനെ വന്നു  ഊഹാപോകങ്ങളില്ലാതെയെന്നും    ഊട്ടുന്നു അക്ഷര സദ്യകൾ രുചികരം   ഋക്ഷമാം നിൻ വരവുകളെപ്പോഴെന്നറിയില്ല  ഋജുവായി വന്നു നീയെൻ വിരൽ തുമ്പിൽ  ഋജ്വിയായ് വന്നു കളിയാടുന്നുയെന്തു ചന്തം  ഋണമെല്ലാമെങ്ങിനെ തീർക്കും നിന്നുടെ ൠ വിൽ നീ വന്നിട്ടുന്നു അനവരതം ഌ ഭാവത്താൽ നിന്നെ പൂജിക്കുന്നു ൡ ആയി നിത്യം ധന്യമൂട്ടുന്നുയെന്നെ എത്ര പറഞ്ഞാലുമൊടുങ്ങില്ല പിന്നെ എഴുതിയാലും തീരില്ല

ഞാനും നീയും

Image
ഞാനും നീയും  മനമെന്ന ശ്രീ കോവിൽ നടയിൽ  മൗനമായ് നിന്നു കൈകൂപ്പുമ്പോൾ നീയെന്ന ഉണ്മയോ മായയോ  .. നീയെന്നും ഞാനാണെന്നറിയുന്നു ..!!   പുലരിക്കും സന്ധ്യക്കും നാമം  ചൊല്ലും കിളികുലജാലങ്ങളും  മാരിവിൽ മാലയും മദിച്ചാടും  മയിലാട്ടവും  കുയിൽ പാട്ടും മുല്ലപ്പൂ മണം പരത്തിമെല്ലെ  മന്ത്രിച്ചകലും കാറ്റിന് തലോടലാൽ  കദനമകറ്റും പൊന്മുളം തണ്ടിന് മൂളലും കളകളം പാടിയൊഴുമാ അരുവിയും  എന്നുള്ളിലുമീ പ്രപഞ്ചത്തിലും  എങ്ങുമൊരുപോലെ തോന്നുന്നുവല്ലോ നിൻ ലീലകളപാരമെന്നെ പറയേണ്ടു    നീയെന്നും ഞാനാണെന്നറിയുന്നു ..!! ജീ ആർ കവിയൂർ  09 .08 .2020    photo credit to vignesh Ramachandran

തിരയുടെ നോവ് (ഗസൽ)

തിരയുടെ നോവ് (ഗസൽ)  തിരകാത്തു കഴിയുന്ന തീരത്തിനുണ്ടൊരു  തീർത്താലും തീരാത്ത പ്രണയ നോവ്  ആയിരം പാദസരങ്ങൾ കിലുക്കും  ആരും കേൾക്കാത്തൊരു വിരഹനോവ്  കദനങ്ങൾ ഓടുങ്ങാതെ കിടന്നു തീരവും കാതോർത്തു എഴുതിയൊരു  കവികളാ  കാവ്യങ്ങളിലെ അഴലുമാനന്ദവും കേട്ടു പാട്ടുപാട്ടുകാർ പാടി ശിവരഞ്ജിനിയിൽ ' സ രി2 ഗ2 പ ധ2 സ സ ധ2 പ ഗ2 രി2 സ തിരകാത്തു കഴിയുന്ന തീരത്തിനുണ്ടൊരു  തീർത്താലും തീരാത്ത പ്രണയ നോവ്  ആർത്തിരമ്പും ദുഃഖ കടലിന്റെ  ആരും കേൾക്കാത്തൊരു വിരഹനോവ്..!! ജീ ആർ കവിയൂർ  08 .08 .2020

തീരില്ല മോഹം ..!!

Image
കണ്ടു ഞാനാ കായാമ്പൂവിലും  കാർമേഘ മാലകളിലുമതു  കണ്ടു നൃത്തം വെക്കുമാ മയിൽപ്പീലിക്കണ്ണുകളിലും  നിൻ അനുരാഗം പൂത്തുലയുന്നുവല്ലോ  പൊള്ളയാം പൊൻ മുളം തണ്ടിലെ   മുരളീരവ മധുരാലാപനത്തിലും  അതുകേട്ടു മെല്ലെ കാതോർത്തു  അയവ്  നിർത്തി ചുരത്തും ഗോക്കളും  കദംബ ശിഖരത്തിലെ പൂങ്കുയിൽ പാട്ടും  നിൻ ഭക്തിയുടെ നിറവിലഷ്ടപദിക്കൊപ്പം  ഇടനെഞ്ചുപൊട്ടി മിടിക്കും ഇടക്കയിലും  തൃഷ്ണയകറ്റി നിത്യവുമെൻ  മനതാരിൽ വന്നു നിറയുക  മായാമയനേ നിന്നെ കുറിച്ചെത്ര  എഴുതി പാടിയാലും തീരില്ല മോഹം ..!!   ജീ ആർ കവിയൂർ  08 .08 .2020 photo credit to mural artist Beena Velayudhan

നിലാരാവിലിന്നലെ ..... (ഗസൽ )

Image
നിലാരാവിലിന്നലെ ..... (ഗസൽ ) തഴുതിടാത്ത വാതിലെന്നറിയാതെ തട്ടിയകത്തു കയറിയല്ലോ ഹൃദയമേ  തണുവിലും തരിമ്പു സ്നേഹത്തിന്  തനിമയറിഞ്ഞുവല്ലോ നിലാരാവിലിന്നലെ  നക്ഷത്രങ്ങൾ കൺ ചിമ്മി നാണമറിയിച്ചു  നിൻ പുഞ്ചിരിപ്പൂവിനു മുല്ലപ്പൂവിൻ  നറുമണം മായാതെയിപ്പോഴും  നരത്തീർത്ത വീണ കമ്പികളിൽ 'കേദാരം'. നിനവോ കനവോയെന്നറിയാതെ  നുള്ളിനോക്കിയറിഞ്ഞുമെല്ലെ നിർനിദ്രാരാവുകൾക്കറുതിയായി  നിലാവാഴങ്ങളിൽ തളർന്നു മയങ്ങി  സഖിയെ ..!!  ജി ആർ കവിയൂർ  07.08.2020... photo credit to   ‎ Amjith P

താനേ ഒഴിയും....

Image
താനേ ഒഴിയും .... താനേ ഒഴിഞ്ഞു പോകുമങ്ങു തഴുതിട്ട ദുഃഖങ്ങളൊക്കെ  തണലായി വരുമല്ലോ  തനുവിലിനിയും നിന്നോർമ്മകളാലെ .. തഴുകിവരും കുളിർതെന്നലായി  താഴമ്പൂവിൻ സുഗന്ധവും തരിശായി കിടന്നതൊക്കെ  തളിർക്കുന്നു  സ്നേഹത്തിൽ , താളം പിടിക്കുന്നു വല്ലോ തിമിലകൾ ചേങ്ങലകൾ  തരുണീമണികളായിരം താലങ്ങളേന്തി വരുന്നുവല്ലോ.!! തളരാതെ മുന്നേറുകയിനി  തമ്പടിച്ച കദനങ്ങളകലും . തമസ്സ് അകന്നു തെളിയുമങ്ങ് താമര മുകുളങ്ങളിനിയും വിരിയും.  തരളിതമാകുമീ ഭൂമിയൊക്കെ  തമാശകളിനിയുമുണ്ടാകും താനേ പൊഴിഞ്ഞു പോകും  തഴുതിട്ട ദുഃഖങ്ങളിനിയും സഖേ..!! ജി ആർ കവിയൂർ  07.08.2020 ഫോട്ടോ കടപ്പാട് Vishnu Sivan ‎

ഒരു സ്പർശനം

Image
ഒരു സ്പർശനം നാമൊരു മരം നടുകിൽ  കാലാന്തരേ ഒരു വനം ആയി മാറും ... ഒരു പുഞ്ചിരി പൂവുമായ് തുടരുമെങ്കിൽ  പൂത്തൂക്കായിക്കുമൊരുനല്ല സുഹൃദം ... ഒരു കൈത്താങ്ങ് ഉണ്ടെങ്കിലോ  ഉയർത്താമൊരു ആത്മാവിനെ .. ഒരു വാക്ക് ഉണ്ടെങ്കിൽ  തീർക്കാമൊരു ലക്ഷ്യം ..!! ഒരു തിരിവെട്ടം ഉണ്ടെങ്കിൽ  തുടച്ചുനീക്കാം അന്ധകാരം ...  അതെ ഒരു പുഞ്ചിരിയാൽ  സാമ്രാജ്യങ്ങൾ തന്നേ കയ്യടക്കാം... മനസ്സിനുള്ളിലെ ഞാന്നോരു ഭാവം  അകറ്റുകിൽ ഒഴിയാം വിഷാദത്തെ .... ഹൃത്തിൽ സുഖമുണ്ടോയെന്നു   ആരായുന്നവനല്ലോ നീ സുഹൃത്തേ  ... ഒരു സ്പർശനം മതി  ജീവിതം തന്നെ മാറ്റിമറിക്കാം  ജി ആർ കവിയൂർ  06.08.2020... ചിത്രം ഇന്നലെ 35 വർഷത്തിന് ശേഷം കണ്ടു മുട്ടിയ സുഹൃത്തിനൊപ്പം വീട്ടു മുറ്റത്തു കൊറോണയെ  മറന്ന നേരത്ത്  @T Thomas Kallarackal Thomas

തനിയാവർത്തനം ... (ഗസൽ)

തനിയാവർത്തനം ... (ഗസൽ) എഴുതി മായ്ക്കാനാവാതെ  എൻ മനസ്സാകെ നിറഞ്ഞു  പിന്നിട്ട ദിനങ്ങളുടെ  ഓർമ്മച്ചെപ്പ് തുറന്നു  പെറുക്കിയെടുത്തുമെല്ലേ  നിറങ്ങളൊട്ടും മങ്ങാത്ത  മയിൽപ്പീലി തുണ്ടുകളുടെ ശബളിമയിൽ മുങ്ങിയും  തിളങ്ങുന്ന വളപ്പൊട്ടും മിഴികളെ മയക്കുന്ന ചെറു  മഞ്ചാടി മണികളുടെ  മായികമാമ് പുഞ്ചിരിയും  ഇന്നലെ പോലെയിന്നും നിൻ ചിരിച്ചുടയാനൊരുങ്ങുന്ന നിൻ കാലിലെ വെള്ളിക്കൊലുസും   അഴിച്ചുവെച്ച നിൻ നൂപുരങ്ങളുമിന്നിതാ പൊഴിക്കുന്നു വല്ലോയിന്നു തില്ലാനകളുടെ തനിയാവർത്തനം  എന്നിൽ മോഹം ഉണർത്തുന്നു സംഗീത താളലയങ്ങളെഴുതിമായിക്കാനാവാതെ... ജീ ആർ കവിയൂർ  05.08.2020

ഗസൽ പുഷ്പങ്ങൾ

Image
ഗസൽ പുഷ്പങ്ങൾ .... മൗനരാഗമെന്നിൽ നിറച്ച  നിൻ നയന ശോഭകളും മൊഴികളിലുതിർന്ന രാഗഭാവങ്ങളും  ഞാനറിയാതെയെന്റെ ഗസൽ വഴികളിലൂടെ  പെയ്തു പോയ നാളുകളുടെ ഓർമ്മകളും അതു നൽകിയ വിരഹത്തിൻ നോവുകളും  കർക്കടകത്തിലെ നിർനിദ്ര രാവുകളിതാ ശ്രാവണ വസന്തത്തിലേക്ക് നയിക്കുന്നു  വരും നാളുകളിനിയുമെറെ നന്മകൾ നിറയ്ക്കുമെന്ന പ്രത്യാശയിലിതാ  ശിഷ്ട ജീവിതയാത്രയിൽ നിനക്കായിയെൻ വിരലിൽ വിരിഞ്ഞ ദശപുഷ്പങ്ങളിതാ ... ജീ ആർ കവിയൂർ  05.08.2020

വന്ദേ ഹനുമതേ ..!!

Image
വന്ദേ ഹനുമതേ ..!! ഹൃദയമേ നീയെനിക്കെന്നും  ഹനുമൽ ഭക്തിയെ തോന്നിക്ക  നാമങ്ങളിലേറ്റം ശ്രേഷ്ഠം  ശ്രീ രാമ നാമമല്ലോയതു നൽകും  ശ്രദ്ധയും ബുദ്ധിയുമാത്മ ചിന്തയും  അയോദ്ധ്യാപതിയാം രാമനുമപ്പുറം  ആയാസമില്ലാതെയാത്മാരാമനെ കുറിച്ച്  ചിന്തിക്കുകിലാകെ ആനന്ദം നൽകുന്നു  കൈകൂപ്പി മനക്കണ്ണു നിറഞ്ഞു  വിളിക്കുകിൽ വിളിപ്പുറത്തല്ലോ  ശീരാമ നാമമുള്ളൊരു കാലമത്രയും  മനസ്സാന്നിദ്ധ്യം നൽകുന്നു മാരുതി  അവനീ മകളുടെ ദുഃഖമകറ്റിയ  അഞ്ജനാ നന്ദനാ അവിടുത്തേ  അരികത്തുവന്നു വലം വച്ച്  പോകുകിൽ അഴലൊക്കെയകലും..!! ''ഓം ശ്രീസീതാലക്ഷ്മണഭരതശത്രുഘ്ന  ഹനുമത് സമേത ശ്രീരാമചന്ദ്രപരബ്രഹ്മണേ നമഃ ''  ജീ ആർ കവിയൂർ  04 .08 .2020   വന്ദേ ഹനുമതേ ..!! ഹൃദയമേ നീയെനിക്കെന്നും  ഹനുമൽ ഭക്തിയെ തോന്നിക്ക  നാമങ്ങളിലേറ്റം ശ്രേഷ്ടം  ശ്രീ രാമ നാമമല്ലോയതു നൽകും  ശ്രദ്ധയും ബുദ്ധിയുമാത്മ ചിന്തയും  അയോദ്ധ്യാപതിയാം രാമനുമപ്പുറം  ആയാസ്യമില്ലാതെയാത്മാരാമനെ കുറിച്ച്  ചിന്തിക്കുകിലാകെ ആനന്ദം നൽകുന്നു  കൈകൂപ്പി മനകണ്ണു നിറഞ്ഞു  വിളിക്കുകിൽ വിളിപ്പുറത്തല്ലോ  ശീരാമ നാമമുള്ളൊരു കാലമത്രയും  മനസ്സാന്നിദ്ധ്യം നൽകുന്നു മാരുതി  അവനീ മകളുടെ ദുഃഖമ

നോവിൻ ആഴങ്ങളിൽ (ഗസൽ)

നോവിൻ ആഴങ്ങളിൽ (ഗസൽ) മാനത്തു തിങ്ങിയ കാർമേഘങ്ങളിതാ  നിറഞ്ഞു വല്ലോ മനസ്സിലാകവേ പെയ്തൊഴിയാൻ വെമ്പൽ പൂണ്ടോരു വിരഹ നോവിതാ അകലുന്നു വല്ലോ അഴലൊഴിഞ്ഞു ആഴങ്ങളിൽ നിന്നും അണപൊട്ടിയൊഴുകി സംഗീതം  സിരകളിൽ ലഹരാനുഭൂതിയായ് മേഘമല്ലാറിൻ രാഗ ധ്വനി ഉണർന്നു  ശ്രാവണ നിലാവ് പുഞ്ചിരി തൂകി  മന മുറ്റത്തു രാമുല്ലകൾ പൂത്തുലഞ്ഞു  രാപ്പാടികൾ പാടി അറിയിച്ചു  നിൻ വരവൊരു ആഘോഷമായി സഖിയേ ...!! ജി ആർ കവിയൂർ  04.08.2020

വിരഹത്തിനോർമ്മ (കവിത )

Image
വിരഹത്തിനോർമ്മ (കവിത  ) നിൻ മൊഴിയും മിഴിയും ചേർന്നു തിളങ്ങി നിലാവിൽ കനവോ നിനവോ അറിയാതെ  ഞാൻ മയങ്ങി പോയി കരളിൽ കരുതിയ പ്രണയ  തേൻ കണമിറ്റു വീണു ചിതറി നിൻ മുഖകാന്തിയില്ലാമലിഞ്ഞു  ചേർന്നല്ലോ സഖി  നീ അകന്നപ്പോൾ തന്നകന്ന നോവോ വിരഹം നാം പങ്കുവച്ച അധര മധുരമിന്നും കവിതയായി മാറുന്നുവോ.. പാടാനറിയാത്തയെന്നെ നീ  ഒരു പാട്ടുകാരനാക്കിയില്ലേ മനസ്സിൽ നിന്നും നൃത്തമാടാതേ വേഗമിങ്ങു വന്നീടുക   ..!! തുമ്പൂച്ചിരി പടർന്നു  നിലാവിന്റെ നിറം പകർന്നു പാൽ പ്രഥമനിൽ തേങ്ങാപ്പാലിൽ ഓണം മധുരം തരുന്നല്ലോ  മിഴികളിൽ തിളങ്ങി  തിരുവാതിരകളിയുടെ ലഹാരാനുഭൂതി കണ്ടു കരളിൽ മത്താപ്പൂപൂത്തിരി കത്തി ഇടഞ്ചിൽ പഞ്ചാരി മേളം മുഴങ്ങി  മനസ്സ്  പുലികളിതുടങ്ങി ശുഭ്രരാത്രി പറയാനൊരുങ്ങി കർക്കിടകുളിരതാ നിൽക്കുന്നു  ചിങ്ങം പുലരാൻ നേരത്തും  കൊണ്ടൊരു സ്വപ്നം കുളിർനിലാവ് പെയ്യും നേരത്തു നിന്നോർമ്മകൾ നെയ്യുമെൻ മനസ്സിൽ  മൊട്ടിട്ട ചിത്രങ്ങൾക്ക് ചിറകുവച്ചു നീയറിയാതെ സ്വപ്നങ്ങൾ തോറും തത്തികളിച്ചുവല്ലോ പിന്നെയാ  മൃദുവാർന്ന ചുണ്ടുകൾ  ചുംബനങ്ങൾക്കു മുതിരുന്നു   മിഴികൾ താനേ തുറന്നു  ഇരുളും ഞാനും മാത്രമായ് പ്രണയം വഴിയും നിമിഷങ്ങളിൽ  വിരഹം തുളുമ്പിയിയ  മിഴികൾ

സുപ്രഭാത ചിന്ത

Image
സുപ്രഭാത ചിന്ത  സുപ്രഭാതമോതി കൊണ്ടൊരു  ദ്വിമാനമാം ചിത്രം അയച്ചിന്നൊരു  നവമാധ്യമ സുഹൃത്ത് നന്മ ഉണ്ടാവട്ടെ  എന്ന് തിരിച്ചാശംസിച്ചു എന്നാൽ  മനസ്സിൽ തോന്നിയിതാ ചില ചിന്തകൾ  അക്ഷര പൂവായി വിരിഞ്ഞു എന്നിൽ  ഈ പൂവിന്റെ മണം  മനസ്സു കൊണ്ടറിയുന്നു  കണ്ണു കൊണ്ടു നുകരുന്നു  അത് ഉരുവാക്കി തന്നൊരു  ജഗദീശരനോട് നന്ദി അറിയിച്ചു മനസ്സ് ഞാനറിയാതെ മന്ത്രിച്ചു   ''ലോകാ സമസ്താ സുഖിനോ ഭവന്തു "  ജീ ആർ കവിയൂർ  02 .08 .2020  photo credit to unknow internet uploaded in google 

ഉപ്പുണ്ടോ ഒപ്പമുണ്ടോ ....(ഗസൽ)

Image
ഉപ്പുണ്ടോ ഒപ്പമുണ്ടോ ....(ഗസൽ) വിലമതിക്കാനാകുമോ നിനക്കെന്നും  സ്നേഹത്തിനാഴപരപ്പു നീ കണ്ടുവോ  ചിറകടിച്ചു ചില്ലകൾതോറും പറന്നു നടന്ന  ചകോരമുപ്പുണ്ടോപ്പമുണ്ടോയെന്നു കേണു ഒരു ചാണുമതിനു താഴെയുള്ള  നാലുവിരക്കിടയുടെ തിരുശേഷിപ്പ് തേടി  അരികിലെത്തിയ മിഴികളൊക്കെ  ചുവന്നുതുടുത്ത കണ്ടീലയോ  നാളെ നാളെയെന്നാകിലും  നാമറിയാതെ പോയൊരാ  വിലമതിക്കാനാവാത്ത   ഇടനെഞ്ചിൽ മിടിക്കുന്നു നിനക്കായി പ്രിയതേ  ഇയാൾ കവിയൂർ  02.08.2020 ഉപ്പുണ്ടോ ഒപ്പമുണ്ടോ ....(ഗസൽ) വിലമതിക്കാനാകുമോ നിനക്കെന്നും  സ്നേഹത്തിനാഴപരപ്പു നീ കണ്ടുവോ  ചിറകടിച്ചു ചില്ലകൾതോറും പറന്നു നടന്ന  ചകോരമുപ്പുണ്ടോപ്പമുണ്ടോയെന്നു കേണു ഒരു ചാണുമതിനു താഴെയുള്ള  നാലുവിരക്കിടയുടെ തിരുശേഷിപ്പ് തേടി  അരികിലെത്തിയ മിഴികളൊക്കെ  ചുവന്നുതുടുത്ത കണ്ടിലയോ  നാളെ നാളെയെന്നാകിലും  നാമറിയാതെ പോയൊരാ  വിലമതിക്കാനാവാത്ത സ്നേഹം  ഇടനെഞ്ചിൽ മിടിക്കുന്നു നിനക്കായി പ്രിയതേ  ഇയാൾ കവിയൂർ  02.08.2020 ഫോട്ടോ കടപ്പാട് jubin 

ജീവിതായനം (ഗസൽ)

Image
ജീവിതായനം (ഗസൽ) എന്നിൽ നീയൊരു മഴയായ് പെയ്തിറങ്ങുന്ന നേരം  ഒഴുകി ഞാനങ്ങു കടലിൽ  ലവണ രസ ലഹരിയായ് പ്രണയാഴങ്ങളുടെ അനുഭൂതിയിൽ  നുരപതയായ് അലകളായി  നൂപുര നാദ ലയത്തിലുണർന്നു  സ്വർലോകാനന്ദത്തിൽ മുഴുകുന്നു  ജീവിത വീഥികളിൽ കോർത്ത്  ആരോഹണയവരോഹണ  രാഗാലാപന  ഭരിതമാമീ സുന്ദര നിമിഷങ്ങളല്ലോ  തനിയാവർത്തനത്തിൻ താള ലയങ്ങളിൽ  നാം വീണ്ടുമൊരു പുഴയായ് മഴയായ് മാറട്ടേയോ...... ജി ആർ കവിയൂർ  1.08.2020 photo credit to syam nair

ശ്രീവിദ്യാത്മക രൂപം

Image
ശ്രീവിദ്യാത്മക രൂപം  സ്വപ്ന ജാഗ്രത സുഷുപ്തിയിലും  സൗന്ദര്യലഹരിയറിഞ്ഞി ഭൂവിൽ  സുധാ സിന്ധു വിലലിഞ്ഞു നിൻ  സ്വർലോക ശക്തി വൈഭവത്തിൽ  ശ്രീവിദ്യാ സാധകനായി നിത്യം  സർവ്വദാ ശക്തി സംഭവമറിഞ്ഞ്  നിത്യം പ്രാർത്ഥനാ നിരതനായ്  സംപ്രീതനാവുവാൻ മനം തുടിച്ചു  സകല നവനയോന്യാത്മക  ത്രികോണാത്മക പ്രഭയിൽ  സൃഷ്ടി സ്ഥിതി സംഹാരകാരയകന്നെറിഞ്ഞ്  സമരസപ്പെട്ടു നിന്നെ കുമ്പിടുന്നേൻ ... ജീ ആർ കവിയൂർ 01.08.2020 photo credit to in.pinterest.com

ശ്രീ രാമ ജയം

Image
ശ്രീ രാമ ജയം  മരാ മരാ മരാ ജപിച്ചു   മാമുനീന്ദ്രനായി മാറി രാമകഥ വിരചിച്ചു അമരനായീത്തിർന്നു രാമ രാമനാമം പാടി രാഘവേന്ദ്ര പാദം തേടി രാമാത്മാരാമമല്ലോ  അഭികാമ്യമഭിരാമം  അലിവിന്റെ ആധാരം  അറിവിന്റെ കേദാരം  അണയാതെ കാത്തീടാൻ  രാമ പദം പൂകി അർപ്പിക്കാംസമർപ്പിക്കാം  മനമേ  ആലപിക്കുക  രാമ രാമ രമാപതേ  രാവണാന്തകാ രണധീര  രാമ രാമ ജയ ജയ  രാമ പദം പൂൽകി രായകലാൻ  ജപിക്കാം  രാമ രാമ  പാഹിമാം ...!! ജീ ആർ കവിയൂർ  01 .08 .2020