Posts

Showing posts from April, 2021

ശ്രുതി മറന്നു ( ഗസൽ )

 ശ്രുതി മറന്നു (ഗസൽ ) ഹൃദയത്തിനാശകളൊക്കെ  ഉരുകിയൊഴുകി കണ്ണുനീർ  പുഴയായിലായ്  പ്രളയമായ്  മാറിയല്ലോ , ഇരുമനവും     ഘനീഭവിച്ചു ദുഃഖ മേഘങ്ങളായ്  ഏകാന്തതയിലായൊതുങ്ങിയല്ലോ  ജീവിത ദാഹപൂർണ്ണമായ്  സ്നേഹം പൂർണ്ണത കിട്ടാതെ  കണ്ണുനീർ വാർത്തു വേദനയിലായ്  ഇനി ഒരുവേള സ്നേഹം നിലയില്ലാ കയങ്ങളില്ലേക്ക്  താണു പോയോ അറിയില്ല  ദിനങ്ങളെണ്ണി കഴിയുന്നു  ദീർഘ നിശ്വാസത്തിൻ  ശ്വാസ ഗതികളറിയുന്നു  നനഞ്ഞു അലിഞ്ഞു ആവരണങ്ങൾ  രണത്തിനു മണമേറുന്നു  പ്രാണനിൽ പ്രണയം  വഴി മുട്ടുന്നു നിൽക്കുന്നു  ഗസൽ ഗായക ശ്രുതി മറന്നോ  കണ്ഠമിടറുന്നുവല്ലോ  ഹൃദയത്തിനാശകളൊക്കെ  ഉരുകിയൊഴുകി കണ്ണുനീർ  പുഴ പ്രളയത്തിലാണ്ടുവല്ലോ  ജീ ആർ കവിയൂർ  30 .04 .2021 

ദേവീസ്തുതി ദളങ്ങൾ 1 - 60 ( ശ്രീ ലളിതാത്രിശതി)

  ദേവീസ്തുതി ദളങ്ങൾ ( ശ്രീ ലളിതാത്രിശതി)  ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാ ത്രി ശതിമുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു . ശ്രുതി ദളം - 1  വ്യഞ്ജനാദ്യക്ഷര രൂപേ  കകാര രൂപ സ്ഥിതേ ദേവി  കാരുണ്യ ദായിനി കമലേ  ആത്മ സ്വരൂപിണിയമ്മേ  ഓം കകാരരൂപായൈ നമഃ  1  കല്യാണ മാർന്നവളേ ശിവേ  കലിമല നാശിനി ദുർഗേ  ആനന്ദ ദായിനി ബ്രമ്ഹ സ്വരൂപേ  നിൻ തിരുമുന്നിൽ പ്രാത്ഥിക്കുന്നേൻ  ഓം കല്യാണ്യൈ നമഃ   2  ശുദ്ധ ചൈതന്യ രൂപിണി  സുഖദായിനി ശ്രീ ദേവി  ഗരിമകളകറ്റുവോളേ അമ്മേ  ഗുണ ശാലിനിയേ തുണ  ഓം കല്യാണഗുണശാലിന്യൈ നമഃ  3  സുഖ ശൈല നിവാസിനി  ആനന്ദമയ കോശത്തിലമരും മഹാ മേരു നിലയേ തായേ  മമ്മ ദോഷങ്ങളകറ്റു  സർവേശ്വരി ഓം കല്യാണശൈലനിലയായൈ നമഃ  4  പരമാനന്ദ സ്വരൂപിണി  പരമ സ്നേഹദായിനി  ആനന്ദ ഘനസുന്ദരീ  അമ്മേ കമനീയ രൂപേ  ഓം കമനീയായൈ നമഃ   5  ജീ ആർ കവിയൂർ  24 .03 .2021  300 / 5  = 60 ശ്രുതി ദളം - 1 / 60  ശ്രുതി ദളം - 2  സംപൂർണേ സംപൂജിതേ  ചന്ദ്രക്കല