Posts

Showing posts from May, 2024

വിപഞ്ചിക കേണു

വിപഞ്ചിക കേണു  ഇല പൊഴിയും ശിശിര വനം ഇമയടയാതെ നിഴൽ പാർത്തു  ഈണം ചേർക്കാൻ കാതോർത്ത് ഇംഗിതത്തോടെ കാത്തിരുന്നു മൊഴികൾ വിരുന്നുവന്നു കവിതയുമായി മിഴികൾ മിഴികളോട് കഥപറഞ്ഞു  മനസ്സിൻ ചില്ലകൾ വസന്തം വിരിയാൻ മദനോത്സവത്തിനായ് കനവ് കണ്ടു  വർണ്ണ ചിറകുകളൊടെ വാനം നോക്കിയിരുന്നു വിരഹം കാർന്നു തിന്നു വല്മീകമായ് വിപഞ്ചിക കേണു മധുര നോവുമായ് ജീ ആർ കവിയൂർ 20 05 2024

കാട്ടിൽ മേക്കതിൽ വാഴും ഭദ്രേ ഭഗവതി

കാട്ടിൽ മേക്കതിൽ  വാഴും ഭദ്രേ ഭഗവതി പൊന്മനയ്ക്ക്  ജന്മ പുണ്യമേ ജരാനര വന്നാലും ജനനി നീയെന്നും ജഗതംബികയല്ലോ കാട്ടിൽ മേക്കതിൽ  വാഴും ഭദ്രേ ഭഗവതി നിന്നെയൊരു മാത്ര ദർശനത്താൽ തപ്ത ഹൃദയങ്ങളിൽ കാരുണ്യത്തിന് കെടാവിളക്കായി ജ്വലിക്കുന്നുയമ്മ  കാട്ടിൽ മേക്കതിൽ വാഴും ഭദ്രേ ഭഗവതി കടലും കായലുമൊരുപോലെ കാവലായി നിനക്കുണ്ടല്ലോയമ്മേ നിന്നെ കണ്ടു വണങ്ങി  പേരാലിനു ചുറ്റും എട്ടു  വലം വച്ചു നിൻ നാമം ജപിച്ചു മണികൾ കെട്ടി മനസ്സിലെ ആഗ്രഹം അറിയിച്ചു മടങ്ങുന്ന ഭക്തരുടെ അഭിഷ്‌ടം  ഭദ്ര കാളിയമ്മ സാധിക്കുന്നു കാട്ടിൽ മേക്കതിൽ  വാഴും ഭദ്രേ ഭഗവതി ജീ ആർ കവിയൂർ 20 05 2024

ഞാനാണെന്ന്

മിഴികൾക്കു അറിയുമോ  മൊഴിയുടെ പരിണയം  മനസ്സിന്റെ തീരങ്ങളിൽ  മലരുന്ന പൂമണം  കാലം മാറി വരും  മഴയുണ്ടോ അറിവ്  വെന്തുരുകി നിൽക്കും  പൂക്കാനൊരുങ്ങും  ചില്ലയുടെ നൊമ്പര കനവ്  അരുമയാം പ്രകൃതിയുടെ  വികൃതിക്കു മുന്നിലാരും  ഒന്നുമല്ലയെന്നറിയാതെ  മരുവുന്നു ഞാനാണെന്ന്  കരുതിയുള്ള പെരുമ  ജീ ആർ കവിയൂർ  20 05 2024

ഓർമ്മയുടെ വസന്തം

ഇടനെഞ്ചു തുടിച്ചു  ഇഴയകന്ന മോഹങ്ങൾ  മലരുവാനൊരുങ്ങുന്നുവോ  ഓർമ്മയുടെ വസന്തം  മനസ്സിന്റെ ഊഷര ഭൂവിൽ  മുത്തമിട്ടു മഴ മുത്തുകൾ  ഉതിർന്നു മണ്ണിൻ മണം  നിന്റെ ഗന്ധം പോലെ  ഇടനെഞ്ചു തുടിച്ചു  ഇഴയകന്ന മോഹങ്ങൾ  മലരുവാനൊരുങ്ങുന്നുവോ  ഓർമ്മയുടെ വസന്തം  തളിർത്തു സ്നേഹത്തിൻ  മുളകളൊക്കെ പടർന്നു  വള്ളികൾ വട്ടംചുറ്റി  സിരകളിലാനന്ദം  ഇടനെഞ്ചു തുടിച്ചു  ഇഴയകന്ന മോഹങ്ങൾ  മലരുവാനൊരുങ്ങുന്നുവോ  ഓർമ്മയുടെ വസന്തം  ജീ ആർ കവിയൂർ  19 05 2024

എത്ര വിചിത്രം അവർണ്ണനീയം

കുയിലിനെ മയിലാക്കി  പിന്നെ മാനാക്കി  മനസ്സിനുള്ളിലെ  നിന്നെ മാത്രം  മാറ്റുവാനാവുന്നില്ലല്ലോ വിചിത്രമാം ചിന്തകളിൽ  ഓർമ്മപ്പടി കയറുമ്പോൾ  അറിയുന്നു ഞാൻ എൻ  ബാല്യ കൗമാരങ്ങളെ   പിടി തരാതെ അകന്നുപോകും  നിന്റെ ഈ മായകളൊക്കെ  എത്ര വിചിത്രം അവർണ്ണനീയം  എന്നെ ഞാനല്ലാതെ  ആക്കുന്നുവല്ലോ പ്രിയതെ  ജീ ആർ കവിയൂർ 18 05 2024

രാക്കുയിലെ ... ലളിത ഗാനം

രാക്കുയിലേ  നീ പാടുവതാർക്കു വേണ്ടി  രാഗില മാം നിൻ  കണ്ഠത്തിൽ വിരഹത്തിൻ  നോവോ എന്റെ പറയൂ  നിലാവിൻ നിഴൽ പരത്തും  പൂമരവും കാറ്റിലാടി  നിൻ പാട്ടിനൊപ്പം രസിക്കുന്നു  നീറും മനസ്സിനുള്ളിൽ  വസന്തത്തിൻ ഓർമ്മകൾ രാക്കുയിലേ  നീ പാടുവതാർക്കു വേണ്ടി  രാഗില മാം നിൻ  കണ്ഠത്തിൽ വിരഹത്തിൻ  നോവോ എന്റെ പറയൂ  കേട്ടതൊക്കെ കുറിച്ചെടുത്ത്  എഴുതി പാടുവാൻ കൊതിക്കുന്നു  നീ മാത്രം അറിയുന്നുണ്ടോ ആവോ രാക്കുയിലേ .... രാക്കുയിലേ  നീ പാടുവതാർക്കു വേണ്ടി  രാഗില മാം നിൻ  കണ്ഠത്തിൽ വിരഹത്തിൻ  നോവോ എന്റെ പറയൂ  ജീ ആർ കവിയൂർ  18 05 2024

തെന്നലിനോട്(ഗാനം)

തെന്നലിനോട് (ഗാനം) കുന്നും താഴ് വാരവും ചുറ്റിക്കറങ്ങി,  പൂമണവുമായ് വരു- മിളങ്കാറ്റേ! കണ്ടുവോനീയെൻ്റെ പ്രിയനെ? കണ്ടുവോനീയെൻ്റെ പ്രിയനെ? (2) പൂമരചോട്ടിൽനിൽക്കും പുല്ലാങ്കുഴൽ- പാട്ടുകാരനോടു പോയൊന്നു ചൊല്ലാമോകാര്യം, എൻസ്വകാര്യം. പോയൊന്നു ചൊല്ലാമോകാര്യം, എൻസ്വകാര്യം (കുന്നും താഴ്) പാടുന്നു- ണ്ടവൻ പ്രിയകരമാം  മധുരനോവിൻ്റെയാഗാനം. മധുരനോവിൻ്റെയാഗാനം കേട്ടൊന്നുമൂളി- പ്പാടാമോ നീയും ആ നോമ്പരത്തിൻ്റെയീണം.  യീ നോമ്പരത്തിൻ്റെയീണം.. (കുന്നും താഴ്) ജീ ആർ കവിയൂർ 17 05 2024

പല്ലവി കേട്ട്

പലവുരു  പാടിയ  പാട്ടിൻ്റെ പല്ലവി കേട്ട്  നിൻ പവിഴാധങ്ങളിൽ വിടരും  പുഞ്ചിരി പൂവിൻ സുഗന്ധവും എത്ര അസ്വാദിച്ചാലും  മതിവരുന്നില്ലല്ലോ  പാടുവാൻ കൂടെ  പാടുവാൻ മനം തുടിച്ചു പലവുരു  പാടിയ  പാട്ടിൻ്റെ പല്ലവി കേട്ട്  പുലരിയോ രാവെന്നോ - യില്ലാതെ പാടും  പൂങ്കുയിലിൻ്റെയും പാരാവശ്യം അറിയുന്നു പലവുരു  പാടിയ  പാട്ടിൻ്റെ പല്ലവി കേട്ട്  നിന്നെ സൃഷ്ടിച്ച ദൈവവും ഏറെ കാതോർക്കുന്നു  നിൻ പാട്ടിൻ്റെ പാലാഴിയിൽ മുങ്ങി നിവരുവാൻ  പലവുരു  പാടിയ  പാട്ടിൻ്റെ പല്ലവി കേട്ട്  നിൻ പവിഴാധങ്ങളിൽ വിടരും  പുഞ്ചിരി പൂവിൻ സുഗന്ധം മോഹനം ജീ ആർ കവിയൂർ 17 05 2024

മോഹങ്ങൾ മോഹങ്ങൾ

മോഹങ്ങൾ മോഹങ്ങൾ  പൂവെന്ന് കരുതി  ഞാൻ വണ്ടായി  സുഗന്ധമെന്നറിഞ്ഞ്  കാറ്റായി മാറിയല്ലോ  പുണരാൻ കൊതിച്ചു  പുഴയായ് കടലായ് കാതര മിഴികളിലെ  കവിതയറിഞ്ഞെഴുതി  ഈണമില്ലാതെ പാടി  ഇഴചേരാതെ വീണ്ടും  ഇമയടെയുവോളം  ഓർത്തു കിടന്നു  നിലാവുദിച്ചു  രാപ്പാടി പാടി  കാതോർത്തു  വന്നില്ല നീയും  നിദ്രയും ചാരെ  നിദ്രയും ചാരെ  മോഹങ്ങൾ മോഹങ്ങളായി  ചക്രവാളങ്ങൾക്കും അപ്പുറം  തളരാതെ മെല്ലെ മെല്ലെ  ശലഭമായി പാറി നടന്നു  ജീ ആർ കവിയൂർ  17 05 2024

സ്വപ്നം

സ്വപ്നം നിലാവ് ഉറങ്ങി  നക്ഷത്രങ്ങൾ കൺ ചിമ്മി രാവുറങ്ങി നീ മാത്രം എന്തേ ഉറങ്ങിയില്ല (2) സ്വപ്നങ്ങൾ കുട്ടായി വന്നു നിൻ നിദ്രക്കു തുണയായ് സ്വരരാഗ മധുരം വിതറി സ്വർഗ്ഗം തീർക്കുന്നുവോ നിലാവുറങ്ങി....... രാ കുയിലുകൾ അറിയാതെ രാഗാർദ്രമായ് പാടിയല്ലോ രാമുല്ല പൂവിരിഞ്ഞുവല്ലോ നീ മാത്രമെന്തേ അറിഞ്ഞതില്ല നിലാവുറങ്ങി..... ജീ ആർ കവിയൂർ 16 05 2024

മലയ മാരുതം

മലയ മാരുതം മലയമാരുതൻ  തീരത്തു വന്നു  മുട്ടിയുരുമ്മിയകലുമ്പോൾ  മനസ്സിലുണർന്നു അനുരാഗം  രാഗങ്ങളിൽ രാഗങ്ങതൻ  ചാക്രിയമാം മൂന്നാം ചക്രത്തിൽ   ജന്യമാം മലയ മാരുത രാഗം  സ രി ഗ പ ധ നി സ സ നി ധ പ ഗ രി സ ചക്രവാളമാകെ  മാറ്റൊലി കൊണ്ടു  സ്വരസ്ഥാനങ്ങളുടെ വിന്യാസത്താൽ  മലയമാരുതൻ  തീരത്തു വന്നു  മുട്ടിയുരുമ്മിയകലുമ്പോൾ  മനസ്സിലുണർന്നു അനുരാഗം  ജീ ആർ കവിയൂർ 15 05 2024

നിൻ ദുഃഖ സന്തോഷങ്ങൾ

നീയൊരു മഴയായ് പൊഴിയുമ്പോൾ  നിൻ കണ്ണുനീർ നനവ്  അറിയുമ്പോളറിയുന്നു  ആഴമുള്ള നിൻ നോവ്  വിടരും മുൻപേ കൊഴിയുന്നു  വാടി കൊഴിയുന്നു നിൻ  ജന്മമെത്ര ധന്യമെന്ന്  വീണുടഞ്ഞു ചിതറുമ്പോഴും  നിൻ മനസ്സിന്റെ നോവിൽ  രുചിക്കു ലവണ രസമോ  വീണ്ടും വെയിലേറ്റു പൊഴിയുമ്പോൾ  തീരുമോ നിൻ ദുഃഖ സന്തോഷങ്ങൾ ജീ ആർ കവിയൂർ  15 05 2024 

കടുകോളമെങ്കിലും

കാഴ്ചയ്ക്ക് നീയൊരു  കടുകോളമെങ്കിലും  മൂർച്ചയ്ക്കു കുറവൊന്നുമില്ല  കണ്ണുനിറക്കുന്നു നീ അല്പം  നാവിൻ രുചിയെറെയാക്കും ജീവിത ദുഃഖത്തിൻ നീറ്റലുകളിലോർക്കും  നേരം നീയൊരു കരുതലല്ലേ  അതേ നീ ഒരു യാഥാർത്ഥ്യമല്ലേ  ആഴിയിലുമൂഴിയിലും  നിൻ സാദയറിയാത്തവരുണ്ടോ  നീയില്ലാതെയുണ്ടോ  മധുരത്തിനു മധുരം  ജീ ആർ കവിയൂർ  15 05 2024

എന്റേതായി....

എന്റേതായി എന്താണ്  നിന്റെ കണക്കിൽപ്പെടുന്നത്  എന്റെ ശ്വാസം ശ്വാസം  മാത്രമല്ലോ കടമായിട്ടുള്ളത്  കടന്ന് അകന്നു  പോയതൊക്കെ സമയമല്ലോ  മിച്ചമായുള്ളത് ഓർമ്മ മാത്രമായി  നിൻ കുളിർ ഓർമ്മ മാത്രമായി  എന്റേതായി .... നിന്റേതായി കരുതാനിനി  ചില കരിഞ്ഞുണങ്ങിയ  ഇലകൾ മാത്രമാണ്  കാറ്റിന്റെ കുറ്റം കൊണ്ട്  പൊഴിഞ്ഞു വീണതല്ലേ  എന്റേതായി ..... ഉദാസീനമായ  സായാഹ്നമായിരുന്നു  നിറഞ്ഞ നിന്നൊരു  മുഖം പിന്നെ  തെളിഞ്ഞു കത്തും  ചിരാദും മാത്രമായി  എന്റേതായി .... ജീ ആർ കവിയൂർ  14 05 2024

വൈക്കത്തപ്പാ ഭഗവാനെ

അഷ്ടമിനാളിലവിടുത്തെ തൃപ്പാദം വണങ്ങുവായത് വൈഭവമായ് കരുതുന്നു  വൈക്കത്തപ്പാ ഭഗവാനെ  ശ്രീപാർവതി സമേതനായ് കൈവലൃമരുളുന്നു അവിടുന്ന്  കൈലാസം തീർക്കുന്നുവല്ലോ  കൈലാസനാഥനാം ഭഗവാനെ  അഷ്ടമിനാളിലവിടുത്തെ തൃപ്പാദം വണങ്ങുവായത് വൈഭവമായ് കരുതുന്നു  വൈക്കത്തപ്പാ ഭഗവാനെ  പന്ത്രണ്ട് വർഷമായ് പാർവതിക്കൊപ്പം  പാപ പരിഹാരാർത്ഥം ബ്രഹ്മാവിന്റെ  തലയോട് ഭിക്ഷ പാത്രവുമായ് യാചിക്കുമവസാനം പാത്രം  താഴെ വയ്ക്കാമെന്ന് കരുതിയ ഇടമല്ലോ വൈക്കം  അഷ്ടമിനാളിലവിടുത്തെ തൃപ്പാദം വണങ്ങുവായത് വൈഭവമായ് കരുതുന്നു  വൈക്കത്തപ്പാ ഭഗവാനെ  ഖരൻ ഘോര താപം ചെയ്ത്  ശിവപ്രീതിയാൽ കിട്ടിയ മൂന്ന്  ശിവലിംഗവുമായി ആകാശമാർഗം വരും നേരം ക്ഷീണിതനായി  വലം കയ്യിലെ ശിവലിംഗം  താഴെവെച്ചു ഉറങ്ങി ഉണർന്ന നേരം  ഉറച്ച ഇടമല്ലോ വൈക്കം  അഷ്ടമിനാളിലവിടുത്തെ തൃപ്പാദം വണങ്ങുവായത് വൈഭവമായ് കരുതുന്നു  വൈക്കത്തപ്പാ ഭഗവാനെ  പരശുരാമനാൽ കണ്ടെടുത്ത്  പൂജിച്ചു ക്ഷേത്രം പണിയിച്ചതല്ലോ  പരിപാവനമാം വൈക്കത്തപ്പനെ  ഭഗവാനെ കണ്ടുതൊഴുകിൽ  അകലും ദുഃഖങ്ങളൊക്കെ  ഓം നമഃ ശിവായ ഓം  നമഃ ശിവായ   ജീ ആർ കവിയൂർ  13 05 2024

കൈതൊഴുന്നേൻ

കൈതൊഴുന്നേൻ വേദ വേദാത്മികേ  വേദത്തിൻ പൊരുളെ  വേദനിക്കും മനസ്സറിഞ്ഞ്  ആശ്വാസമരുളുന്നു വീണപാണി  സംഗീതസാധനങ്ങളിൽ  സപ്തസ്വരങ്ങളായ് മാറ്റി  സരസമായ് നാവിൽ നൃത്തം വയ്ക്കും   സരസ്വതി നമോസ്തുതേ  കൊല്ലൂരിലും ചോറ്റാനിക്കരയിലും  പനച്ചിക്കാട്ടും ആവണം കോട്ടും  കുമാരനെല്ലൂരിലും ദർശനം നൽകും  ജ്ഞാനാംബികേ കൈതൊഴുന്നേൻ ജീ ആർ കവിയൂർ  12 05 2025

ഇനി എന്ന് കാണും ( ലളിത ഗാനം)

ഇനി എന്ന് കാണും ( ലളിത ഗാനം) ചൈത്ര രജനിയിൽ  നിഴൽ ചിത്രം വരയ്ക്കും  അസുലഭ സുന്ദര  നിമിഷങ്ങൾ നൽകും  നിന്നോർമ്മകളെന്നിൽ  നിറം ചാർത്തുന്നു  ചൈത്ര രജനിയിൽ  നിഴൽ ചിത്രം വരയ്ക്കും  അസുലഭ സുന്ദര  നിമിഷം  മിഴികളിൽ നിറയും  മധുര നോവിന്റെ  ആലസ്യമറിഞ്ഞു  മൊഴികളിൽ വിരിയും  സ്വര രാഗസുധയിൽ മയങ്ങി ചൈത്ര രജനിയിൽ  നിഴൽ ചിത്രം വരയ്ക്കും  അസുലഭ സുന്ദര  നിമിഷം  അനവദ്യ അനുഭൂതിയിലാകവേ  മനം ആനന്ദത്തിൽ ആറാടിയ നേരം  എവിടെനിന്നോ ഒരു കൊടുങ്കാറ്റ് വന്ന്  കടപുഴകി വീണു ചിന്തയുടെ സൗധം ഇനിയെന്ന് കാണുമെന്നറിയാതെ  പുഴയും തീരവും മൗനമായ് ഒഴുകി ചൈത്ര രജനിയിൽ  നിഴൽ ചിത്രം വരയ്ക്കും  അസുലഭ സുന്ദര  നിമിഷം  ജീ ആർ കവിയൂർ 10 05 2024

സരസ്വതി സ്തുതി തിരുവാതിര

സരസ്വതി സ്തുതി തിരുവാതിര  സാരസത്തിലമരും  സ്വർണ്ണ വീണാധാരണി  സ്വരരാഗ വർണ ദായിനി  സരസ്വതി നമോസ്തുതേ  വാഗ്ദേവതയെ  വരിക വരിക എൻ നാവിൽ നിത്യം  വാണീടുകയമ്മേ  പരമേശ്വരി അഖില  സുന്ദരി മയീ രാഗിണി  കമലദളത്തിലമരും  കാവ്യമനോഹരി  പന്നഗവേണി തായേ  സരസ്വതി പാഹിമാം  സരസ്വതി പാഹിമാം  ജീ ആർ കവിയൂർ  09 05 2024

ഗണേശ്വര സ്തുതി തിരുവാതിര

 *ആവിശ്യ പ്രകാരം എഴുതിയ  ഗണേശ്വര സ്തുതി തിരുവാതിര*  ഗിരിജാ സുധ മാം പാലയ (2) പ്രഥമന്ദിതനേ പാഹി  സുര നര ലോക പൂജിതനെ  മുക്തി പ്രധായക  മ്മ വിഘ്നങ്ങളറ്റുവോനേ  മാതാപിതാക്കളല്ലല്ലോ  അഖിലം ലോക മെന്നു  കാട്ടിക്കൊടുത്തവനെ  മുരുക സോദരനെമാം പാഹി  മരുവുരക നിത്യമെൻ മനതാരിൽ  റിദ്ധി സിദ്ധി പതിയെ  കുബേരൻ്റെ ഗർവുകളകറ്റിയോനെ  ചന്ദ്രന്റെ മന്ദ സ്മെരത്തിനു  ശാപവും മോക്ഷവും നൽകിയോനെ  ജീ ആർ കവിയൂർ  09 05 2024 [

हम ने काटी हैं तिरी याद में रातें अक्सर ഝാ നിസാർ അക്തർ എഴുതിയ ഗസലിൻ്റെ പരിഭാഷ

हम ने काटी हैं तिरी याद में रातें अक्सर ഝാ നിസാർ അക്തർ എഴുതിയ ഗസലിൻ്റെ പരിഭാഷ നിന്നെ ഓർത്ത് ഞാൻ പല രാത്രികൾ ചിലവഴിച്ചിട്ടുണ്ട്.  നക്ഷത്രങ്ങളുടെ ഘോഷയാത്രകൾ പലപ്പോഴും എൻ്റെ ഹൃദയത്തിലൂടെ കടന്നുപോയി  പിന്നെ ആർക്കാണ് എന്നെ ആശ്വസിപ്പിക്കാൻ കഴിയുക?  എൻ്റെ ഹൃദയത്തെ വേദനിപ്പിക്കുന്ന കാര്യങ്ങളിൽ ഞാൻ പലപ്പോഴും കൈ വയ്ക്കാറുണ്ട്.  സൗന്ദര്യം ഒരുപക്ഷേ ഏറെ അലയിക്കുകയാണ് പല വഴിക്ക്  എന്തുകൊണ്ടാണ് നിലാവുള്ള രാത്രികൾ പലപ്പോഴും സങ്കടകരമായി തോന്നുന്നത്?  നിൻ്റെ സാഹചര്യത്തെക്കുറിച്ച് എന്നോട് പറയണമെങ്കിൽ, നീ ആരെങ്കിലുമായി ബന്ധപ്പെടുകയാണ്.  എത്ര രസകരമായ കാര്യങ്ങൾ പലപ്പോഴും ലഭിക്കുന്നു  സ്നേഹം ഒരു രഹസ്യമല്ല, പക്ഷേ ഇപ്പോഴും സ്നേഹത്തിൻ്റെ കൈകളിലാണ്.  വിവാഹ ഘോഷയാത്രകൾ കൊള്ളയടിക്കപ്പെടുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്.  ഒരിക്കൽ പോലും നമ്മൾക്കെതിരെ ആരും ജയിക്കില്ല  നമ്മൾ അമ്മമാർ പലപ്പോഴും അത് അറിഞ്ഞുകൊണ്ട് കഴിക്കുന്നു.  അവരോട് ചോദിക്കൂ, നിങ്ങൾ എപ്പോഴെങ്കിലും മുഖങ്ങൾ വായിച്ചിട്ടുണ്ടോ?  പലപ്പോഴും പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുന്നവൻ  ആ കൊടും കാറ്റിൽ ഞങ്ങൾ വിളക്കുകൾ കത്തിച്ചു  പലപ്പോഴും ചതുരംഗപ്പലകയെ മറിച്ചിട്ട കാ

പാഹിമാം ഹനുമാനെ

പാഹിമാം ഹനുമാനെ ശ്രീ രാമ പാദ സേവകനാം  ശ്രീ ഹനുമാൻ സ്വാമി അങ്ങേക്ക് പന്തിരുനാഴി അവൽ നേദ്യവും പന്തീരടി പൂജയും നിത്യം നൽകുന്നേൻ വാനരവീര വൈയ്യാകരണാ  വായുകോണിൽ കുടി കൊള്ളും  വാതാത്മജനേ ഇരു കൈയ്യും കൂപ്പി  വണങ്ങിടുന്നെൻ ശ്രീരാമദൂതാ നിന്നെ ജയ രാം ശ്രീരാം ജയ ജയ രാം  ജയ രാം ശ്രീരാം ജയ ജയ രാം  മഹാദേവൻ തന്നുടെ ശേഷാവതാരമേ മനസ്സാലൊന്നു വിളിക്കുകിൽ മാറ്റിടും ദുഃഖ ദുരിതങ്ങളൊക്കെ മരുത നന്ദന അഞ്ജനാസുധനെ പാഹിമാം പാഹിമാം പാഹിമാം  ജീ ആർ കവിയൂർ 08 05 2024

ഏകാന്തതയുടെ നിധി, താരതമ്യത്തിനപ്പുറം.

ഏകാന്തതയുടെ നിധി, താരതമ്യത്തിനപ്പുറം. ഏകാന്തതയുടെ ആലിംഗനത്തിൽ, സമാധാനം കണ്ടെത്തുന്നു,  ചിന്തകൾ സ്വതന്ത്രമായി വിഹരിക്കുന്നിടത്ത്, ആശങ്കകൾ അവസാനിക്കുന്നു.  സ്വർണ്ണ സിംഹാസനമില്ല, രാജ്യത്തിൻ്റെ ശക്തിയില്ല,  ഒരു  രാത്രിയുടെ ശാന്തതയുമായി പൊരുത്തപ്പെടാൻ കഴിയുമോ  വിശ്വസ്തനായ വഴികാട്ടിയായി നിശബ്ദതയോടെ,  ഞാൻ അകത്തേക്ക് നീങ്ങുന്നു,  എവിടെയും ഒളിക്കാനില്ല.  കോടതി തമാശക്കാരില്ല, രാജകല്പനയില്ല,  വന്യവും സ്വതന്ത്രവുമായ ഞാനും എൻ്റെ ചിന്തകളും മാത്രം.  ഈ ഏകാന്തതയിൽ ഞാൻ രാജാവാണ്,  എൻ്റെ ചിന്തകളെ ഭരിക്കുന്നു, എല്ലാം.  സമ്പത്ത് താരതമ്യപ്പെടുത്തുന്നില്ല, ധരിക്കാൻ കിരീടങ്ങളില്ല,  ഏകാന്തതയുടെ നിധി, താരതമ്യത്തിനപ്പുറം.  ജിആർ കവിയൂർ  09 05 2024

वो रुला कर हँस न पाया देर तक നവാജ് ദേവ് ബെന്തിയുടെ ഗസൽ പരിഭാഷ

वो रुला कर हँस न पाया देर तक നവാജ് ദേവ് ബെന്തിയുടെ ഗസൽ പരിഭാഷ ഏറെ നേരം കരഞ്ഞിട്ടും ചിരിക്കാനായില്ല  ഒരുപാട് നേരം കരഞ്ഞു ചിരിച്ചപ്പോൾ  എപ്പോഴെങ്കിലും അവളെ മറക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ  പിന്നെ ഞാൻ അത് വളരെ നേരം ഓർത്തു  ഞാൻ സ്വയം ഉന്മാദത്തോടെ ചിരിച്ചു.  ഈ നില എന്നെ ഏറെ നേരം കരയിച്ചു  വിശക്കുന്ന കുട്ടികളെ തൃപ്തിപ്പെടുത്താൻ  അമ്മ വീണ്ടും കുറേനേരം വെള്ളം പാകം ചെയ്തു  ഒരു യാചകൻ മൂളുന്നുണ്ടായിരുന്നു  സൂര്യൻ അല്ലെങ്കിൽ നിഴൽ വളരെക്കാലം നിലനിൽക്കുന്നു  ഇന്നലെ ഇരുണ്ട രാത്രിയിൽ എന്നെപ്പോലെ  ഒരു അഗ്നിജ്വാല വളരെ നേരം തിളങ്ങി മൂല രചന നവാജ് ദേവ് ബെന്തി പരിഭാഷ ശ്രമം ജീ ആർ കവിയൂർ 08 05 2024

പ്രണയഭാവം

പ്രണയഭാവം  നിൻ നെഞ്ചം  എൻ മഞ്ചം  കുളിർതേടും  നികുഞ്ചം  എല്ലാമൊരു  പ്രപഞ്ചം  രാഗിലമാം  ആഷാഡ വസന്തം  നിൻ മിഴിയിൽ  വിടരും മലർ  തേൻ സുഗന്ധം  വെഞ്ചാമരം  വീശും  കൂന്തലിൻ ചാഞ്ചാട്ടം  ഗോപുര മണികൾ  തൻ ഹർഷാരവം  കളകള മുതിരും അരുവി തൻ കുളിരും മനസ്സിന്റെ ഉള്ളിൽ  നിറയും പ്രണയഭാവം  ജീ ആർ കവിയൂർ 06 05 2024

തേങ്ങലുകൾ

തേങ്ങലുകൾ നിറം മങ്ങാത്ത നോവിൻ്റെ  നിഴല്പറ്റി നിരങ്ങി നീങ്ങുമ്പോൾ നിമിഷങ്ങൾക്കുമപ്പുറം മൗനം നിൻ്റെ വേർപാടിൻ്റെ  കദനം  നേരിൻ്റെ പക്ഷത്ത് നിൽക്കുന്നേരം  നിണംവറ്റി മിഴി വറ്റിയ തുരുത്തുകൾ നീണ്ട ജീവിത വഴിയിൽ ഒട്ടപ്പെടവൻ നീറുമാത്മാവിൻ കേൾക്കാ രോദനം നിലവിളികളകലും നിന്ദ്രയില്ലാ രാവും നിറയൊഴിഞ്ഞ തോക്കിൻ്റെ ഭാവം നിന്നോർമ്മകൾ മേയുന്ന വസന്തം നീളുമി വിരാഹത്തിൻ തേങ്ങലുകൾ ജീ ആർ കവിയൂർ 07 05 2024

ശിഷ്ടകാലമത്രയുമിനിയും

ശിഷ്ടകാലമത്രയുമിനിയും അഷ്ടിക്കു വകയുണ്ടാകുവാൻ  നഷ്ടങ്ങളുടെ കണക്കു നോക്കും നേരം  സ്പഷ്ടമായി പറയുവിൻ നഷ്ടമില്ലാതെ  ജീവിതമെന്ന മൂന്നക്ഷരങ്ങളുടെ  ജരാനര വന്നിതു വിതയെല്ലാം  വിധി പോലെ ആകുമെന്ന്  കരുതിയിരിക്കുമര നാഴിക പോലും കഴിയാതെ കടന്നലും  ജൈത്രയാത്രയല്ലോയിത്  എന്തു ധാരണയില്ലാതെ  ജന്തു സമാനമായി ഇഴയുന്നു ജല്പനങ്ങളുമായി ഞാനെന്ന  ഭാവവുമായി ഞാണിൽ കളിക്കുന്നു തിരിഞ്ഞൊന്നു നോക്കുമ്പോൾ  നേടിയതെന്തു ഒടുവിലായി  ഒരു പിടി ചാരമായി മാറുന്നുവല്ലോ  രമ്യമാകട്ടെ ആരുമാകട്ടെ ഇനി  പും നദി കടക്കുവാനായി  ജപിക്കുക ഇനിയുള്ള കാലം  രാമ രാമ രാമായെന്ന്  ജീ ആർ കവിയൂർ 05 05 2024

മണം പരക്കുമല്ലോ

ഒരു വർഷം കഴിഞ്ഞ് നീ വന്നിരുന്നെങ്കിൽ ഈ ഗ്രീഷ്മത്തിനു  അറുതി വന്നേനേം  മനസ്സിൻ്റെ ആഴങ്ങളിൽ വിരഹത്തിൻ്റെ ചില്ല പൂവിട്ടു വണ്ടുകൾ മുത്തമിട്ടു  പറന്നകലുമായിരുന്നു വർണ്ണ വസന്തത്തിൻ  താഴ് വാരങ്ങളിൽ  സൗഗന്ധികത്തിൻ  മണം പരക്കുമല്ലോ പ്രിയതെ  ജീ ആർ കവിയൂർ 04 05 2024

എന്നിലുണരും സംഗീതമേ

എന്നിലുണരും സംഗീതമേ  എന്നിലുണരും സംഗീതമേ  നിന്നെയറിഞ്ഞ നാളൾ മുതൽ ഉള്ളിൻ്റെ ഉള്ളിൽ നിറഞ്ഞു നിൽക്കും നിന്നോട് വല്ലാത്തൊരു അഭിനിവേശം  നിന്നോട് വല്ലാത്തൊരു അഭിനവേശം എന്നിലുണരും സംഗീതമേ ... സപ്ത സ്വരങ്ങളിൽ   സർഗ്ഗമായി വിരിയും  ശ്രുതി താള രാഗ.  ഭാവാലാപനങ്ങളിൽ  അഴലൊക്കെ മറക്കുന്നു  ഞാൻ എന്നെ  മറക്കുന്നു നിൻ മുഖം മാത്രം  തെളിയുന്നു  എന്നിലുണരും സംഗീതമേ ...   ആർദ്രമായ  നിൻ  സുന്ദര സാമീപ്യം അനുരാഗിയായി മാറ്റുന്നുവല്ലോ  ആഴിയും ഊഴിയും എല്ലാം മറന്ന്  ചക്രവാളങ്ങൾക്കുമപ്പുറം തേടുന്നു നിന്നിലെ മാന്ത്രികതയിൽ  നിത്യവും അലിയുന്നു ഞാൻ എന്നിലുണരും സംഗീതമേ ..... ജീ ആർ കവിയൂർ  04 05 2024

പാപങ്ങളെല്ലാ മകന്നു

മനമെന്ന കാനനത്തിലാകെ  നിറഞ്ഞു ഹിംസ മൃഗങ്ങളാം അസൂയ വെറുപ്പ് വിദ്വേഷം  ശത്രുതയെന്നിവയാൽ  ബാഹ്യമാം ദേഹം  കുളിപ്പിച്ചു കുറി തൊട്ടു  നിത്യശുദ്ധി വരുത്തി  ജപിച്ചു രാമനാമങ്ങളാൽ  ഐതിരേറ്റു ഭഗവാനെ  ആറാട്ട് കഴിഞ്ഞ്  പള്ളി വേട്ടയാല്‍  ഉള്ളകത്തിലാകെ ഭക്തി നിറഞ്ഞു  പാപങ്ങളെല്ലാ മകന്നു തെളിഞ്ഞു ജീ ആർ കവിയൂർ 01 05 2024

വിസ്മൃതിയിലാഴുന്നു

ഞാനൊരു യമുനയായ് നീയതിൻ പുളിനമായ് പുണർന്നൊഴുകി മെല്ലെ കടലിൽ ചേരുമ്പോൾ  വീണ്ടും മഴയായി  പെയ്തൊഴിയുന്നുവല്ലോ വിടർന്നു നിൽക്കുമൊരു  പൂവായി മാറുമ്പോൾ  നീ വണ്ടായ അണയുന്നു  പരാഗണ സുഗന്ധം പ്രപഞ്ച നടനത്തിൻ  ഭാവലയ സ്പന്ദനമറിയുന്നു അറിഞ്ഞുമറിയാതെയും  ജനി മൃതികളുടെ തലോടലാൽ  എല്ലാമനുഭവിക്കുമ്പോഴേക്കും ആഘോഷങ്ങളൊടുങ്ങുന്നു  മൗനമെന്ന  വിസ്മൃതിയിലാഴുന്നു  ജീ ആർ കവിയൂർ 01 05 2024