നേരമായ്
നേരമായ്
പിരിയുവാൻ നേരമായ്
പ്രിയതെ കേൾക്കുമോ
പോയകാലത്തിൻ്റെ ഓർമ്മകൾ
പെയ്‌തൊഴിയട്ടെ ചിദാകാശത്തിൽ നിന്നുമെണ്ണം.
പറയാൻ വാക്കുകൾ കുറവായിട്ടും
ഹൃദയം നിറയെ മൗനങ്ങൾ
കൂടെ നിന്നില്ലെങ്കിലും എപ്പോഴും
ഒരു മധുരകനവായ് മറക്കാതെ നീ.
നാളെക്കായ് വെറുതെ കാത്തിരിക്കുമ്പോൾ
പുതിയൊരു രാവുകൾ കടന്നുവരും
മിഴികളിൽ വിരിഞ്ഞ തീരങ്ങളാവട്ടെ
ഒടുവിൽ സ്നേഹത്തിന്റെ മിഴികൾ.
നമുക്കിതിൽ നിന്നും പുനർജനിക്കാം
പുതിയൊരു പ്രതീക്ഷ പോലെ
വിരഹം വെറുതെയാകട്ടെ, പ്രിയതെ
സന്തോഷമാകും കഥയുടെ അവസാനമേ.
ജീ ആർ കവിയൂർ
17 11 2024
Comments