Saturday, September 30, 2017

കുറും കവിതകള്‍ 731

മഴയുടെ അവസാനം
വണ്ടിയും നീങ്ങി .
അവള്‍ മാത്രംവന്നില്ല ..!!

തെക്കന്‍ കാറ്റൊന്നു വീശി
ആട്ടവിളക്കൊന്നാളി.
അരങ്ങത്തു മൗനം ..!!

അനാദത്വം പേറി നിന്നു
ആഴിത്തിരമാലയൊന്നറച്ചു
കാറ്റും നിലച്ചു കടലലറി,,!!

സന്ധ്യയില്‍
ചാകരതിരമാലകള്‍
മുക്കുവ മനസ്സുകളിലാനന്ദം ..!!

അവള്‍ക്കായി ജാലകം
അടക്കാതെ കിടന്നു
വന്നുപോയ്‌  വെയിലും മഴയും..!!

അടുക്കള ജാലകം പുകഞ്ഞു
അവനായി ഒരുക്കിയവ
രസനകളെ കൊതിപ്പിച്ചു ..!!

അന്തിയും ചുവന്നു .
കാത്തിരിപ്പിനവസാവിളികള്‍ക്കും
 മറുപുറം മൗനം..!!

കാത്തിരിപ്പിനവസാനം
അമ്മ  കരങ്ങളില്‍
ചെറുകരത്തിന്‍ മൃദുലത ..!!

നാളെയുടെ തിരിനാളം
അരിയിലെ അക്ഷരങ്ങള്‍
കുരുന്നു മനസ്സില്‍ ഭയം

വന്തത്തിന്‍പൂക്കള്‍
ചിത്രശലഭങ്ങള്‍ ..
സ്കൂളിലേക്ക് യാത്ര ..!! 

കുറും കവിതകള്‍ 730

അമ്മുമ്മ ഊമയാവാതെ
വിട്ടിലും മുറ്റത്തു കൂട്ടാവട്ടെ
മഴയും വെയിലും വന്നുപോകട്ടെ ..!!

അസുരതാളം മുഴുക്കട്ടെ
പടയണയട്ടെ നമുക്കുചുറ്റും
പടിയിറങ്ങട്ടെ അധര്‍മ്മങ്ങള്‍ ..!!

ജാലകങ്ങളൊക്കെ
തുറന്നിരിക്കട്ടെ ....
ഉള്‍കാഴ്ചകള്‍ നന്നാവട്ടെ ..!!

കാഴ്ചക്ക് മുളകെങ്കിലും
ചെമ്പരത്തി അമ്പരത്തിന്‍
നിറയൊര്‍മ്മയുടെ പുനര്‍ജനി ..!!

ലഹരി ഒഴിഞ്ഞു
ശവപറമ്പായി
നോവ്‌ പെറും പ്രകൃതി ..!!

ഇതിലെ വരും
വരാതിരിക്കില്ലയീ വഴിയെ
നീര്‍മിഴികളോടെ കാത്തുനിന്നു ..!!

പ്രതിക്ഷണ വഴിയില്‍
ആശ്രയം തേടിനടപ്പു
നീറും മനസ്സുമായ് ..!!

മധുരവും കുളിരും
മറന്നു തള്ളുന്നു
ജീവിതമെന്ന ചക്രം ..!!

കട്ടനും പരിപ്പുവടയും
ഉണ്ടെങ്കില്‍ സഖാ
ഒരു വിപ്ലവമാകായിരുന്നു ..!!

ചെമ്മാനചുവപ്പ്
ഇളങ്കാറ്റുവീശി .
പ്രണവ ധ്വനിമുഴങ്ങി ..!!

Friday, September 29, 2017

കുറും കവിതകള്‍ 729

തോര്‍ന്ന മഴയുടെ
നനഞ്ഞ തൂവല്‍ ഉണക്കി
അവനായി കാത്തിരുന്നു ..!!

നീതന്ന ദുഃഖം പോരഞ്ഞിട്ട്
കുടിച്ചുതീര്‍ക്കട്ടെ ഒഴിയാ
അനുഭൂതി പകരും ലഹരി ..!!

മനസ്സിന്റെ ഉള്ളിലെ
ദുഃഖ കറതീര്‍ക്കട്ടെ
കടുപ്പത്തിലൊരു ചായ ..!!

ഓര്‍മ്മകള്‍ വളര്‍ന്നു
എന്തൊരു ലാഘവം
പാറിപറന്നൊരു അപ്പൂപ്പന്‍ താടി ..!!

പാമ്പാടും ചോലകളില്‍
വസന്തത്തിന്‍ തെന്നലേറ്റ്
മനസ്സു എവിടയോ കൈവിട്ടു ..!!

ദുഖങ്ങളെ അടിച്ചും
പിരിച്ചും തീര്‍ന്നിട്ടും
ജീവിതമെന്ന പ്രഹേളിക ..!!

ഒഴിഞ്ഞ കുപ്പി
മൗനം പൂണ്ട ലഹരില്‍
തിരമാലകളും കാറ്റും  ..!!

ഒരു കൊമ്പിലെങ്കിലും
രണ്ടു ധ്രുവങ്ങളില്‍
പ്രണയം ശോകം ..!!

നുകര്‍ന്നിട്ടും തീരാത്ത
പ്രപഞ്ചത്തിന്‍ പ്രഹേളിക
നോമ്പരമധുരം ..!!

വിരഹം നിറഞ്ഞഭാവം
മനസ്സൊരു മാന്‍പേട
വസന്തകാറ്റിനു ഉഷ്ണം ..!!

ഇനിയാത്ര എന്നറിയാതെ ..!!വേലിയിറക്കുകളുടെ ആരവത്തെ
കാത്തു കിടപ്പ് തുടങ്ങിയിട്ട്
ഏറെ നാളായി

മണല്‍ തരികള്‍ കളിപറഞ്ഞു
വഴിയെ പോയകാറ്റിനും
വന്നുപോകും മഴ നിലാവിനും


എന്നെ കണ്ടു എന്റെ
മറവില്‍ പരസ്പരം
മറന്ന കമിതാക്കളും

ആര്‍ക്കുമെന്നെ വേണ്ടാതായ്
നങ്കുരം ഇട്ടവര്‍ ശാപവാക്കുകള്‍
ഉതിര്‍ത്തു പോയി എന്തെ

കാലപഴക്കത്തിന്‍ വേദനകള്‍
ഗ്രസിച്ച ജരാനരകളാല്‍
എന്നില്‍ നിറഞ്ഞ ദുഃഖം ..

വെയിലേറ്റു പുളയുന്നു
രാമഞ്ഞും മഴയും
ഇനിയാത്ര എന്നറിയാതെ ..!!

ജീ ആര്‍ കവിയൂര്‍ /29.09.2017
photo by Arun Ashok

ഒരു വിഷയം തരു ..ഇരുളിനെ ഉടുത്തു
ദുഖമെല്ലാം മറന്നു
നിലാവ് ഉദിക്കും കാത്ത് ..!!

ദുഃഖങ്ങള്‍ തളം കേട്ടുമെന്‍
മനസ്സിനെ ആശ്വസിപ്പിക്കട്ടെ
ഒരു വിഷയം തരു ..


ചിരിമുത്തുക്കള്‍ കണ്ടു
ഞാന്‍ നിന്‍ കവിളില്‍
ഒരു നുണയല്ലത് സത്യത്തിന്‍ ഗര്‍ത്തം..

അതിന്‍ ആഴങ്ങളില്‍ ഞാന്‍
എന്നെ തന്നെ തേടി കണ്ടില്ല
കണ്ടത് നിന്നെ മാത്രം ..

ജീ ആര്‍ കവിയൂര്‍ / 29.09.2017

ഫോട്ടോ by Shyjus Nair

എന്തെയിതു പാപമോ ..?!!എന്തെയിതു  പാപമോ
നിനക്കായി കാത്തത്
കുറ്റമായ് പോയോ ?!
നിന്നെ പ്രണയിച്ചത് .


ഇതാണോ ജീവിതം
ഞാൻ കണ്ട സ്വപ്‌നങ്ങൾ
ഈ ചോദ്യങ്ങൾ
ചോദിച്ചു കൊണ്ടേയിരുന്നു എന്നോട് ...

ഒരിക്കലും ഞാൻ ചതിച്ചിട്ടില്ല
ഇല്ലൊരിക്കലും അപേക്ഷിച്ചില്ല
നീ നെയ്തു കള്ളങ്ങൾ
എന്നെ വശീകരിച്ചു നീ

വിനീതനായ് ഞാൻ നിൻ മുന്നിലായ്
ക്ഷീണിതനായിരുന്നു നിന്നെ തടുക്കുവാനായില്ല
നിന്റെ തലോടലുകൾ ചുംബനങ്ങൾ
എന്നെ അലിയിച്ചുകളഞ്ഞു
ഞാൻ മൗനിയായി
.
നിന്റെ ആഗ്രങ്ങൾക്കും ദാഹത്തിനും
നീ ഇനി ഏറെ ആസ്വദിച്ചു
മാംസനിബദ്ധമാം ലഹരിയാലെ
മുക്കിത്താഴ്ത്തി നിന്റെ അഗ്നി എന്നിൽ

എന്നിട്ട്
എന്നെ തീരങ്ങളിൽ വിട്ടൊഴിഞ്ഞു
നീ നടന്നകന്നു നിന്റെ വഴിക്കു
നിന്റെ ഇഷ്ടങ്ങളിലേക്കു മടങ്ങി

വൃണത ഹൃദയമായി നീരും മനസ്സുമായി
ഞാൻ തേടിക്കൊണ്ടിരുന്നു നിന്നെ
നിനക്കായ് കാത്തു ഒരുപാട് ആശയോടെ

എന്റെ കന്‍മഷമില്ലാത്ത ഹൃദയത്തോടെ
നിന്നെ ഏറെ ആഗ്രഹിച്ചു , പ്രണയിച്ചു
അത് നിന്റെ പാപമോ എന്റെ കണ്ണുനീരിലാകെ
മുറിവുകൾ നീറി നിന്റെ മായാജാലത്താൽ വീണ്ടും

നമുക്കി ജീവിതം ജീവിച്ചു തീർക്കാം
നമ്മൾ ചിന്തിച്ചത് പോലെ
നാം കണ്ട സ്വപ്നം പോലെ
വരൂ എന്റെ പ്രണയമേ

ഈ മഞ്ഞണിച്ച താഴ് വാരങ്ങളിൽ
ആകാശ പുതപ്പിനടിയിൽ നമുക്കൊന്നാവാം
അതല്ലോ നമ്മുടെ പ്രണയം
അതല്ലോ ജീവിതം ,,!!

ജീ ആര്‍ കവിയൂര്‍ / 29.09.2017
a photo by Arun S Pillai

Thursday, September 28, 2017

കുറും കവിതകള്‍ 728പച്ചക്കിളിയൊന്നു
കൊമ്പിലിരുന്നാടി
മൗന വസന്തം ..!!

അരിയിലെഴുതിച്ചു
ഹരിശ്രീയെന്നു
കണ്ണു നിറഞ്ഞൊഴുകി ..!!

തുമ്പില്ലാ കൊമ്പത്ത്
തുമ്പം മറന്നു.
വന്നിരുന്നൊരു തുമ്പി ..!!

കായലുംകടലിനുമിടയില്‍
പകല്‍വെളിച്ചവുമായി
മത്സരിക്കും നിയോണ്‍ വിളക്കുകള്‍..!!

ശലഭമകന്നു
വീണ്‌കിടന്നിട്ടും
എന്തോരുച്ചന്തമീ പൂവിനു  ..!!

രാകനവുകണ്ടുണര്‍ന്നൊരു
കുയിലുപാടി പഞ്ചമം
മനസ്സറിയാതെ തുടിച്ചു ..!!

തുലാമഴയില്‍
ഇറയത്തു നിന്നു
വഴികണ്ണുമായിയമ്മ ..!!

കാറ്റില്ലാ നട്ടുച്ചയിലെ
എരിയും വെയിലില്‍.
എരിവാര്‍ന്ന ജീവനം ..!!

ക്യാമറാ വെട്ടത്തില്‍
പുളിയിലയോന്നു
ഞെട്ടിയുണര്‍ന്നുവോ ..!!

ഉറക്കമില്ലാതെ നഗരവും
ഉഴറി നില്‍ക്കും കേരവും
ശ്വാസമുട്ടിക്കും ക്ഷാരഗന്ധം ..!!

കുറും കവിതകള്‍ 727

നീലാകായലിൽ
പോളകളെവകഞ്ഞു
വിശപ്പുമായ് ജീവിതോണി  ..!!

പുലർകാല രശ്മികൾക്കൊപ്പം
ഉണർന്നു പൊങ്ങി 
ചിറകടിച്ചുയരാൻ ജീവനം ..!!

അസുരതാളത്തിനൊപ്പം
തലയുർത്തി ഉണര്‍വറിയിച്ചു
പൂര വാദ്യ പെരുമ..!!

ഓലത്തുമ്പത്തൊരു
പച്ചതത്ത ഊയലാടി .
സ്വാതന്ത്രം അമൃതം ..!!

കടലാഴങ്ങളില്‍ നിന്നും 
തിരമാല ആഞ്ഞടിച്ചു ...
മനസ്സിന്‍ തീരത്തു ആഘോഷം ..!!

വളയിട്ട കൈകളില്‍
മണ്ണിന്‍ പാത്രങ്ങള്‍ .
അടുക്കളയില്‍ ഓണമൊരുക്കം..!!

വേദനകള്‍ക്കൊരന്ത്യമില്ലാതെ
അടികൊണ്ട ഉരുക്കള്‍
പായുന്നു ഉടയോനായി ..!!

 കാടുകള്‍ക്കുണ്ടോ
ഇടവുവലവും വിലക്കുകള്‍
ആര്‍ത്തു വളര്‍ന്നു വഴിയരികില്‍ ..!!

 പാറാവു വേണോ
ശ്രീകൃഷ്ണ വേഷങ്ങള്‍ക്ക്
വിശപ്പിന്‍ തുണയായിമ്മ ..!!

പച്ചക്കിളിയൊന്നു
കൊമ്പിലിരുന്നാടി
മൗന വസന്തം ..!!

ഓര്‍മ്മ നിലാവ്

Related image

ഈ കാണും കാഴ്ചകള്‍
എങ്ങിനെ ഞാന്‍ നിന്നെ
കുറിച്ച് എഴുതാതിരിക്കും

ഓര്‍മ്മകളിലെയാ വസന്തകാലം
നിന്‍ ചുണ്ടുകളോരു ശലഭമായ്
എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു


പ്രണയാക്ഷരങ്ങളായിരുന്നു എന്ന്
ഇന്നുഞാന്‍ അറിയുന്നു അതിപ്പോള്‍
എന്റെ ഹൃദയത്തില്‍ നിന്നും

പരിമളം പരത്തുന്നു
എന്താ പറയുക
അവയാണോ മനസ്സിനെ മതിക്കുന്നത്

സ്മരിക്കുന്നു നന്ദിയോടെ
എന്റെ വിരഹങ്ങള്‍ക്ക് കൂട്ടായി
ഈ കവിതകളായി മാറുന്നത്...!!

ജീ ആര്‍ കവിയൂര്‍ /28.09.2017

പ്രണയാക്ഷരങ്ങള്‍..!!

Image may contain: 1 person, sitting and outdoor

നാം ഒഴുക്കിയ
കടലാസുവഞ്ചികളിന്നു
ഓര്‍മ്മയിലോഴുകി നടന്നു ..!!

കൈ നീട്ടിപ്പിടിക്കാനോരുങ്ങുമ്പോള്‍
വഴുതി പോകുന്നുവല്ലോ
നാം തീര്‍ത്ത പ്രണയകടലിലേക്ക്


ജീവിത തിരമാലകലുടെ
ഇടയിലകപ്പെട്ടു അവ
മുങ്ങി താഴുന്നു ..

എന്തോ ആകെ ശ്വാസം മുട്ടുന്നത് പോലെ
നീ അന്ന് പറഞ്ഞ വാക്കുകള്‍ എന്നെ
ഇന്നും പിന്തുടര്‍ന്നു വേട്ടയാടുന്നു

ഇല്ല മറക്കില്ല ഒരിക്കലും
ആ മിഴി കോണില്‍ തെളിഞ്ഞ
അക്ഷരങ്ങള്‍ ഇന്നെനിക്കു

കൂട്ടായിവിരല്‍ തുമ്പില്‍
വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നു
പ്രണയത്തില്‍ ചാലിച്ച കവിത ..

ജീ ആര്‍ കവിയൂര്‍ /28.09.2017

സ്വപ്നങ്ങളുടെ നങ്കുരം

No automatic alt text available.

ഞാൻ എന്റെ സ്വപ്നങ്ങളുടെ നങ്കുരം
നിന്റെ ഹൃദയത്തിൽ ഇട്ടു കാത്തിരുന്നു
ഒളിപ്പിക്കുന്നില്ല നിന്റെ മുറിപ്പാടുകൾ
നീ സ്നേഹത്തിൻ പടയാളിയല്ലോ
കാഴ്ചക്കു ഞാനൊരു ബലവാനെങ്കിലും
ഉള്ളുകൊണ്ടു തകർന്നടിഞ്ഞിരിക്കുന്നു
നീ പ്രണയത്തിലായിരിക്കുമ്പോൾ നിനക്കറിയില്ല
നിന്നെ ആരൊക്കെ കാണുന്നുവെന്നു
പ്രണയദാഹത്താൽ ഒരിക്കലും മരിക്കല്ലേ
പോകു പോയി മുക്കികുടിക്കു പ്രണയത്തിന്
കുളം നിനക്കായി കാത്തിരിക്കുന്നു ..
ഞാൻ ഇവിടെ പുതിയതാണെന്നറിയുക
എന്നെ നീ അതിന് ബാലപാഠങ്ങൾ പഠിപ്പിക്കുക
ഇല്ല ഒരിക്കലും ഒളിപ്പിക്കല്ലേ പ്രണയത്തിനെ
ഇല്ലെങ്കിൽ അത് നിന്നെ ഒരു തരിശാക്കി മാറ്റും
എന്തുഞാനെടുക്കുമി ലോകത്തിൽ നിന്ന്
എത്ര ഫലഭുഷ്ടമാണീ ഓർമ്മകളുടെ ലോകം
എന്റെയും നിന്റെയും വാക്കുകൾ തമ്മിൽ
സൗഹാർദത്തിലാണെല്ലോ അവർക്കറിയാം
മൂടിവച്ച നമ്മുടെ നഗ്നമായ രഹസ്യങ്ങളൊക്കെ
രഹസ്യങ്ങൾ പരസ്യമാകുമ്പോൾ
വികാരങ്ങൾ കണ്ണുകെട്ടപ്പെട്ടവയാണ്
പ്രകടിപ്പിക്കുക കാല്പനികതക്ക് സ്ഥാനമില്ല
വെറുതെ ഒരിക്കലും അലയാതെ ..!!


ജീ ആര്‍ കവിയൂര്‍ /28.09.2017

Wednesday, September 27, 2017

നീ അറിഞ്ഞുവോ

 Image may contain: sky, night, twilight, tree, outdoor and nature

ജന്മ പുണ്യമേ നിന്നെ തേടുമി
ജീവിതവീഥിയില്‍ മൂകനായി ഞാനും
കദനമായി മാറുമി ഏകാന്ത വേളയില്‍ ...
കണ്ടതില്ല ഒന്നുമേ നിന്നെ  ഓര്‍ക്കുമി
വായിച്ചു തീരാത്തൊരു പുസ്തകതാളിലെ
നീ തന്നോരു മാനം കാണാതെ വിങ്ങും
മയില്‍ പീലിയുടെ ചാരുതയില്‍ മറന്നു
അന്നൊരു നാളില്‍ പെയ്യ്തമഴയില്‍
നനഞ്ഞൊട്ടിയ നിന്‍ മെയ്യ് കണ്ട വേളയില്‍
നിന്മിഴി നാണത്താലടഞ്ഞു പോയത്
കുപ്പിവളകിലുക്കി പാദസ്വരം തേങ്ങിയതു
ഞാന്മാത്രമറിഞ്ഞു ഇന്ന് വരികളില്‍
വര്‍ണ്ണങ്ങള്‍ ചാര്‍ത്തുവാന്‍ ശ്രമിക്കുന്നുയെന്നു
നീ അറിഞ്ഞുവോ ആവോ ......!!

Tuesday, September 26, 2017

'' തിരമാലകൾ "'' തിരമാലകൾ "

.
നിരന്തരമായ്‌ ഞാന്‍
സംസാരിക്കാറുണ്ട് എന്റെ
ദുഖങ്ങളോടും മൗനത്തോടും


എന്റെ മൗനം
മറനീക്കിവരാറുണ്ട്
ദുഖങ്ങളില്‍ നിന്നും

ദുഃഖങ്ങള്‍ അപ്രത്യക്ഷം
ആവാറുണ്ട് എന്റെ
മൌനങ്ങളില്‍ നിന്നും

പലപ്പോഴും ഞാന്‍
എന്റെ വേദനകളിലും
കണ്ണുനീരിനൊപ്പം വസിക്കാറുണ്ട്

എന്റെ കണ്ണുനീര്‍ എന്നെ
സമാശ്വസിപ്പിക്കാറുണ്ട്
എന്റെ നൊമ്പരങ്ങളില്‍ നിന്നും

എന്റെ മുറിവുകള്‍
വെളിപ്പെടുത്താറുണ്ട്
കണ്ണുനീരിനാല്‍

ഇടയ്ക്കിടെ ഞാന്‍
.ഊഞ്ഞാലാടാറുണ്ട് എന്റെ
കഴിഞ്ഞകാലത്തിനോപ്പവും ഭാവിയോടോപ്പവും

എന്റെ കഴിഞ്ഞ ദിനങ്ങള്‍
പലപ്പോഴും നോവിക്കാറുണ്ട്
എന്തിനു ഇപ്പോഴും

ചിന്തിക്കും തോറും
ഭാവി എന്നെ പലപ്പോഴും
ഭയപ്പെടുത്താറുണ്ട്‌

എന്റെ കൂടെ അലയുന്ന
അജ്ഞാതമായ ഭയങ്ങള്‍
എന്നില്‍ പിറക്കുന്നു ഒപ്പം
എല്ലാം മരിക്കുന്നു എന്നില്‍ ..!!

ജീ ആര്‍ കവിയൂര്‍ /26.09.2017

ലാഘവാ അവസ്ഥ...!!


ഞാൻ ആരെന്നു എനിക്കറിയില്ല
ആരെന്നറിയാൻ തിരക്കാനിയിടമില്ല
പള്ളികൾ അമ്പലങ്ങൾ കയറിയിറങ്ങി
പ്രാത്ഥനകൾ കുറുബാനകൾ മന്ത്രങ്ങളൊക്കെ
കേട്ട് ഏറ്റു പാടി മുട്ടേല്‍ നിന്ന് നെറ്റി നിലത്തു മുട്ടിച്ചു
എന്നിട്ടും അവസ്ഥകൾ പഴയതുതന്നെ
കൈയ്യിലുള്ളവയൊക്കെ കൊടുത്തു തീർത്ത്
അവസാനം തളർന്നു ദാഹിച്ചു പുഴയോരത്തെ
കടവിൽ ഇറങ്ങി നിഴൽ കണ്ടു ദാഹംതീർത്തു
നടന്നു നടന്നു ഒരു കണ്ണാടി മുന്നിൽ കണ്ണുകളിൽ
നോക്കി നിന്ന് പെട്ടന്ന് കണ്ണടഞ്ഞു ഉള്ളിന്റെ
ഉള്ളിൽ നിന്നും ഒരു വിളി ഒരു പ്രകാശധാര
അപ്പോൾ അറിഞ്ഞു ഞാൻ ആരെന്നു
ഞാനൊരു ആത്മാവ് പരമാത്മാവിൽ
ലയിക്കേണ്ട ഒരു ബിന്ദു ഹാ ..!!
എന്തൊരു ലാഘവാ അവസ്ഥ...!!

ജീ ആര്‍ കവിയൂര്‍ /26.09.2017

Monday, September 25, 2017

വീണുടയാതെ ..!!

വീണുടയാതെ ഒഴുകിവരും കണ്ണുനീര്‍ മുത്തേ
നിന്റെയൊക്കെ വിലയറിഞ്ഞു കാക്കാനാവാതെ
മനസ്സേ നിന്നെയെത്ര സ്വാന്തനപ്പെടുത്തിയാലും
കൈവിട്ടകലുന്നതെന്തേ അറിയാതെ വീണ്ടും
കരകവിയും നിന്റെ നോവിന്റെ ആഴങ്ങള്‍
തേടുന്ന ജീവിതത്തിനെ പെറുന്ന പത്തേമാരിക്കു
നങ്കുരമിറാന്‍ കരകാണാതെയലയുമ്പോള്‍
രക്ഷകന്റെ കരവലയത്തിലോതുക്കുവാന്‍
അടുക്കുന്നു പ്രകാശം പൊഴിക്കും പവിഴദീപു
മുന്നിലായി കൈവിടാനോക്കില്ലരിക്കലും നിന്നെ
മനസ്സേ ..!!നീയെന്നെ നയിക്കുക പ്രത്യാശയുടെ
കൊടുമുടിയിലെറ്റി നിത്യമെന്നെ നയിക്കുക ..!!
ജീ ആര്‍ കവിയൂര്‍ /25.09.2017

Sunday, September 24, 2017

തിരിച്ചറിവ്ആടിതളര്‍ന്ന വേഷങ്ങള്‍
അഴിയാ ബന്ധങ്ങളുടെ
അളവില്ലാ കണക്കുകള്‍
അടുക്കും തോറും അകലുന്നു
അകലും തോറും അടുക്കുന്നു ...

കൈ നിറയെ ഉണ്ടായിരുന്നപ്പോള്‍
കാണാന്‍ ഏറെ പേര്‍ ഉണ്ടായിരുന്നു
കാലത്തിനൊപ്പം നടക്കാന്‍ പഠിക്കണം
കാര്യങ്ങള്‍ അറിഞ്ഞു പൊരുതണം
കാലുകള്‍ തളരാതെ മുന്നേറണം...

മധുരം നുകരുവാന്‍ ചുറ്റും
മോഹങ്ങള്‍ വിതറും ചിറകുകള്‍
മൊത്തത്തില്‍ ഒരു മനം മടുപ്പ്
മൊട്ടിട്ടവ മുളയിലെ നുള്ളി
മനസ്സറിഞ്ഞു താമസ്സറിഞ്ഞു നടക്കാമിനിയും .

ഓര്‍ക്കുകില്‍ ഒന്നുമേയില്ല
ഒരുപോളയുടെ അടവേയുള്ളൂ
ഒട്ടു നിറയും ഇരുള്‍മാത്രം
ഒഴുകുന്ന ജീവിത വഴിവക്കില്‍
ഒരു നീര്‍പ്പോളപൊട്ടും പോലെ ....

അലിഞ്ഞോന്നാകാം ..!!

 

മാനത്തെ വെള്ളിത്താലത്തില്‍
മധുരം തുളുമ്പും നിലാസദ്യ
മനം മയക്കുന്നു പാല്‍കഞ്ഞി
മോഹങ്ങളുണര്‍ത്തി ആലോലം

വിഷാദ നിഴലുകള്‍മാഞ്ഞു
വിശപ്പിന്‍ വഴികളിലാനന്ദം
വിടര്‍ന്നു കണ്ണിണകള്‍
വിരിഞ്ഞു ചുണ്ടുകളില്‍ മുല്ലപ്പൂ

ഓര്‍മ്മകള്‍ക്കിന്നും സുഗന്ധം
ഒരായിരം കാതങ്ങള്‍ക്കപ്പുറം
ഓണം വരും വിഷുവേരുമെന്നു
ഓളം തല്ലും മനസ്സേ ...

നീയും വരുന്നോയീ  സന്തോഷത്തില്‍
നമുക്കൊന്നിച്ചു കാണാമി സ്വപ്നം
നാളെയെന്നതറിയാതെ നിമിഷങ്ങള്‍ക്കകം
നാമറിയാതെ അലിഞ്ഞോന്നാകാം ..!!


Tuesday, September 19, 2017

അനുഭൂതി പൂക്കുന്നു
അധരം അധരത്തോടടുക്കുമ്പോള്‍
ചോദിക്കാന്‍ അധികാരമില്ലയെങ്കിലും
അറിയാതെ പലതും ചോദിച്ചു പോകുന്നു
ഇലകള്‍ക്ക് ഇത്ര പരിമളം പൂവിനാലോ
തിരയുടെ  ചാഞ്ചാട്ടവും കുതിപ്പും
 കടലിന്റെ നൃത്തത്താലല്ലോ
മരുഭൂമിയിലെ ഇരുള്‍ പടരുന്നത്‌
രാത്രിയുടെ ആലിംഗനത്താലോ
കുളിരിത് തുളച്ചു കയറുമ്പോള്‍
ചൂടിനായ്  കരങ്ങള്‍തേടുന്നു   തീ
ശ്വാസനിശ്വാസങ്ങള്‍ ഏറുന്നു
ഹൃദയ മിടുപ്പുകള്‍ എന്തോ
പറയാന്‍ ഒരുങ്ങുന്നു
നിനക്ക് അറിയാത്തതോ
അറിഞ്ഞിട്ടുമറിയാത്ത
പ്രണയമെന്ന ഭാവമോ...!!

Monday, September 18, 2017

സുപ്രഭാതം ..!!

Image may contain: sky, cloud, mountain, tree, plant, grass, outdoor, nature and water

മിഴികളില്‍  നനവൂറും കിനാക്കളോ
നിഴലായിവന്നു നീ യെന്‍ ചാരെ
മധുര നൊമ്പര നിലാവ് പെയ്യ്തു
കുളര്‍ കോരി മാറില്‍ കൈപിണച്ചുമയങ്ങി
പുലരിവെട്ടം വന്നു ചുംബിച്ചുണര്‍ത്തി
രാവിന്‍ അനുഭവമോര്‍ത്തു കണ്ണു മിഴിച്ചു
മുറ്റത്തു പൂത്താലമെന്തി നിന്നു ചെമ്പകം
വട്ടമിട്ടു പറന്നു നുകര്‍ന്നു ശലഭ ശോഭ .
കിഴക്കന്‍ കാറ്റില്‍ ചന്ദന  സുഗന്ധം
മലമുകളിലെ അമ്പലനടയില്‍ മണിമുഴങ്ങി
പരിസരമാകെ ഭക്തിലഹരിയില്‍
മനസ്സറിയാതെ പറഞ്ഞു സുപ്രഭാതം ..!!

മനസ്സിന്‍ ആമോദം

Image may contain: sky, tree, plant, cloud, grass, outdoor and nature


മധുര നോവിന്‍ പുഞ്ചിരി
മരുത് പൂക്കും മലയിലെ
മഞ്ഞു  പെയ്യും വഴികളില്‍
മണല്‍ തരിക്കും രോമാഞ്ചം

മണികിലുക്കം ശ്രുതികളില്‍
മഴതുള്ളി കിലുക്കത്തിന്‍ താളത്തില്‍
മിഴികളറിയാതെ ചിമ്മിയടഞ്ഞു ആമോദം
മൂളിപ്പാട്ടുകളായി വിടര്‍ന്നു വരികളാല്‍

മതിവരാത്തൊരു ആനന്ദ ലഹരി
മനോഹരി നിന്നെ കുറിച്ചു മാത്രമായ്
മണിപ്രവാലത്തിന്‍ മൊഴികളാല്‍
മനസ്സു നെയ്യ്തു കാവ്യങ്ങളായിരം ...

Saturday, September 16, 2017

മറഞ്ഞു

Image may contain: sky, cloud, tree, plant, outdoor and natureരാവില്‍ നിലാവില്‍ മയങ്ങുന്ന നേരം
നിന്നോര്‍മ്മകളെന്നില്‍ കനവുകളായിരം
പൂത്തു വിരിഞ്ഞു വാനിലെ നക്ഷത്ര പോലെ
കണ്ണു ചിമ്മി തുറന്നു മിന്നി തിളങ്ങി
മിന്നാമിനുങ്ങുകള്‍ ജാലക വാതിനിലരികെ
വന്നാരോ മാനസചോരണത്തിനായ് അരികെ
പാതിരാ പുള്ളുകള്‍ ചിലച്ചത് അകലെ
കാനനത്തില്‍ ശോകമായ് മുരളിക കേണു
വന്നില്ല നിദ്രയും ഒട്ടുമില്ല പിന്നെ കനവുകളും
ഓര്‍മ്മകള്‍ തേടി അലഞ്ഞു തെങ്ങിന്‍ മുകളിലെ
അമ്പിളിയും മറഞ്ഞിതു കമ്പിളി മേഘത്തിനുള്ളില്‍ ...!!
കുറും കവിതകള്‍ 726

കുറും കവിതകള്‍ 726

എത്ര വൈകിയാലും
പ്രണയത്തിന് സീമ .
ചക്രവാള ചരിവിനുമപ്പുറം ..!!

 ഒരു ശലഭമായി
കാറ്റിനൊപ്പം പറക്കാൻ
വെമ്പുന്ന മനം ..!!

മേലാകെ മുള്ളുണ്ടെങ്കിലും
നിന്നോടടുത്താൽ
വാടുമല്ലോ പൂവേ ..!!

വിശപ്പിന്റെ ആഴങ്ങളിലേക്ക്
ഇറങ്ങിച്ചെല്ലാൻ അക്ഷമയാടെ
പലഹാരങ്ങൾ കാത്തിരുന്നു ..!!

മൗനം വാചാലമാകുമ്പോള്‍
കൗതുകത്തിനുമപ്പുറം
വിശപ്പിന്റെ കാത്തിരിപ്പ് ..!!

പ്രകൃതിയുടെ ആത്മാവ്
ഉറങ്ങുന്നുയിന്നും
വിളക്കുവെക്കും കാവില്‍ ..!!

മുകിൽമാനത്തിനുതാഴെ
കാടുണരും മുമ്പേ
കുളിർകാറ്റുവീശി ..!!

അസ്തമയസൂര്യന്റെ മുന്നിൽ
അലയടിച്ച കടൽ ഇരമ്പൽ
ഇലപൊഴിഞ്ഞ ചില്ല തീരത്ത് ..!!

കറങ്ങും മേഘങ്ങള്‍
ചാഞ്ചാടും കടല്‍
ചിപ്പിയും ശംഖും നിറഞ്ഞ തീരം ..!!

മനസ്സറിഞ്ഞ്
ഉഴക്കമെറിഞ്ഞു
കൊയ്യാന്‍ പന്തിരായിരം..!!

Friday, September 15, 2017

നിര്‍വാണാനന്ദം..!!

Image may contain: 1 person, cloud, sky, ocean, twilight and outdoor

ഭൂതങ്ങളിൽ അധിവസിച്ചു ഗൃഹത്തിൽ
ഭാവിയെ പറ്റി സ്വപനങ്ങൾ നെയ്തു
മനസ്സു തുടിച്ചു കൊണ്ടേ ഇരുന്നു
അതിരില്ലാത്ത ആനന്ദം കണ്ടെത്തി
ദുഃഖം കടപുഴകി വന്നപ്പോൾ ചിന്തയിൽ
ഒന്ന് കൂടി ചിന്തിച്ചാൽ എല്ലാം മായ
എല്ലാത്തിലും നിന്നും വിരക്തിയായ്
മൗനം തേടുന്നു നിർവാണത്തിലേക്കു
തിരികെ വരാത്തോരു ലാഘവം ..!!

ലാഘവ മാനസയായ് ......

Image may contain: night and outdoor

photo credit to Michael H. Prosper. Abstract Acrylic Paintings Original .


ഒരുവാക്കിനാലെന്‍   ഒരുനോക്കിനാലെന്
മനം കവര്‍ന്നു നീ എങ്ങോ പോയ്‌ അകന്നതല്ലേ
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു ഞാന്‍ എന്‍
അക്ഷര കൂട്ടിന്‍ ചിത്ര വര്‍ണ്ണങ്ങളാല്‍

ഘര്‍ഷണങ്ങളാല്‍ നീ തന്ന നനവുള്ള
കുളിരില്‍ മയങ്ങിയൊരു രാവുകള്‍
വിരലുകളാല്‍ പകരും ലഹരികള്‍
കണ്ണുകള്‍  ഇറുക്കി അടയും വേളകളില്‍

ശ്വാസഗതിക്ക് വേഗത ഏറി കുതിക്കുമ്പോള്‍
ശീര്‍ക്കാരങ്ങളുതിര്‍ത്തു ചായുമെന്‍ മേനിയില്‍
ഒരു പട്ടു പുതപ്പുപോലെ എത്ര ലാഹവം
മറക്കാനാവുമോയീ വചന സുഖങ്ങള്‍ നല്‍കിയ

സ്വപ്ന ദംശനമായ് എന്നെ കാത്തു മറുതലക്കല്‍
കാത്തു കൂര്‍പ്പിച്ചൊരു അനുഭൂതിയിലാണ്ട
രാവിന്‍ മധുരവുമായ് മുഖം പൂഴ്ത്തി ഉറങ്ങി
പുലര്‍കാലം വരുവോളം  ആലസ്യമാണ്ട്

കണ്ടതൊക്കെ കനവോ നിനവോ
മൂളിപറന്ന കാറ്റിന്‍ ചിറകിലേറി
പറന്നു നടന്നു അവസാനം വീണ്ടും
തിരികെ വന്നു ലാഘവ മാനസയായ് ......

Wednesday, September 13, 2017

സ്നേഹത്തിൻ വചനം ...


സ്നേഹത്തിൻ വചനം ...

Image may contain: one or more people, people standing and sky
സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്
പാപികൾക്കായ് കാൽവരിയിലൊടുങ്ങിയോനെ
പ്രാപിക്കുവാൻ സ്വർഗ്ഗം തീർത്തവനെ


സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്.......

കണ്ണും കാതും കാലുമില്ലാത്തോർക്ക്
കാവലാൾ നീ തന്നെയല്ലയോ
കനിവിന്റെ കാതലായ നിൻ
കൃപയില്ലാതെ എങ്ങിനെ കഴിയും ഞാൻ

സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്.....

നീ തന്നെ ആശ്രയവും
നീതന്നെ ജീവന്റെ തുടിപ്പും
നീതന്ന അപ്പവും നീതന്ന വീഞ്ഞും
നിൻ കൃപയാർന്നൊരീ ദേഹവും രക്തവും

സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ് ....

കരുണതൻ കടലേ കാരുണ്യ പൊരുളേ
കാത്തീടുക കദനത്തിൽ നിന്നുമെന്നെ
കാമ്യ വരദാ നിൻ സാമീപ്യത്തിനായ്
കാത്തു നിൽപ്പു കർത്താവേ യേശുനാഥാ ..!!

സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്.......

ജി ആർ കവിയൂർ
13 .09 .2017

Tuesday, September 12, 2017

നിഴല്‍ വളര്‍ച്ച

Image may contain: people standing and outdoor

നിഴലുകള്‍ വളരുന്നു ആറടി മണ്ണോളം                          
നിയതിയുടെ അതിരിനുമാപ്പുറത്ത് ആര്‍ക്കും  
നീലുവാനാവുമോ ആയുക ആയുരേഖയെ
നാം എത്ര നാളിങ്ങനെ സ്വപ്നജീവിയായ്
നിത്യം കഴിയുമെന്നോ അറിയില്ല
നീന്തുവാന്‍ ഉണ്ട് ഈ സംസാരസാഗരം
നീയും ഞാനും ഒരുപോലെ ദുഖിതര്‍ ..
നിദ്രയില്ലാ രാവും അത് തീര്‍ക്കും
നീര്‍പോളയാം നനഞ്ഞ കണ്ണുകളും
നീങ്ങി നിരങ്ങി നിവര്‍ന്നു മുന്നേറാം
നല്ലത് വരും വരുന്നയിടത്തു വച്ച് കാണാം  ..!!

കുറും കവിതകള്‍ 725

കുറും കവിതകള്‍ 725

ഉള്ളവനെന്നും
ഒരുങ്ങുന്നുണ്ട് അടുക്കളയില്‍
ഓണവും വിഷുവും ..!!

ഇത്ര ദുഖമോ മനസ്സില്‍
കരഞ്ഞിട്ടും കരഞ്ഞിട്ടും
തീരാതെ മാനം ..!!!

പുഴയെതെന്നറിയാതെ
അന്തിമയങ്ങുമ്പോള്‍
കഴുത്തോളം മുങ്ങിയൊരു കുപ്പി ..!!

ഗസല്‍ വരിക്കൊപ്പം
ചിലങ്കകള്‍ കിലുങ്ങി
മനസ്സു ജനനത്തിന്‍ ഫിരിദൌസ്സില്‍ ..!!

കാമ്യം അകന്നൊരു
താഴ്വരയില്‍ വെള്ളി
കൊലിസ്സിട്ട അരുവി ..!!

അഴകോലും പുഴയില്‍
ഒഴുകി നടന്നൊരു
കുട്ടവഞ്ചിയില്‍ ആമ്പല്‍ പൂ ..!!

ഓണവും കഴിഞ്ഞു
എല്ലാരും പോയി .
വീണ്ടും വഴിക്കണ്ണുമായ് അമ്മ  ...

ആളും ആര്‍പ്പുവിളിയും
അകന്നുപോയവഴി ...
വസന്തത്തെ കാത്തിരുന്നു ..!!

മഴക്കൊപ്പം പെരുകി
വരുന്നുണ്ട് കാട്ടാറ്.
ആതിരപ്പള്ളി കുളിരേകി ..!!

എത്ര ഉയര്‍ന്നു പറന്നാലും
ദാഹം തീര്‍ക്കാന്‍ കഴുകനു
 നിലം തോടണമല്ലോ..!!

കുറും കവിതകള്‍ 724

കുറും കവിതകള്‍ 724

കുളിർ കാറ്റ്  ആഞ്ഞുവീശി .
കമ്പിളി പുതപ്പണിയാൻ
അമ്പിളിക്ക് മോഹം ..!!

മോഹങ്ങൾ പൂത്തുകായിച്ചു
തിന്നുവാൻ നേരമായപ്പോൾ
ഇണയവൾ വിട്ടകന്നു ..!!

മിഴിയഴകേക്കുവാൻ
തൂലിക ചലിച്ചു .
മനമെങ്ങോ തുടിച്ചു ..!!

മഴയിതില്‍ തളിരിട്ടു
മോഹങ്ങള്‍ മിഴിതുറന്നു
കാറ്റിനു മണ്ണിന്‍ മണം ..!!

കാവിയുടുത്തു .
പടിഞ്ഞാറൻ ചക്രവാളം.
സന്ധ്യമെല്ലെ  മറഞ്ഞു  ..!!

 നഷ്ട ദിനങ്ങളുടെ  
ഓർമ്മകൾക്ക്
ബാല്യ വസന്തം ..!!

പ്രദക്ഷിണ വഴിയിൽ
ആളൊഴിഞ്ഞു ..
ഭക്തിക്കു ഓണാവധി ..!!

കണ്ണടച്ചു തുറന്നപ്പോഴേക്കും
സ്വപ്നങ്ങളായി മാറുന്നുവല്ലോ ..
നല്ലൊരു ബാല്യകാലമേ ..!!

മാനവും മനവും തുടുത്തു
പള്ളിയോടങ്ങള്‍ നീറ്റില്‍.
കാറ്റിനു ഓണസദ്യയുടെ മണം..!!

മഴക്കായ്
മന്ത്രം ചൊല്ലുന്നു .
പച്ചകുളത്തിലൊരു തവള ..!!

Friday, September 8, 2017

കുറും കവിതകള്‍ 723

കുറും കവിതകള്‍ 723

പുലരിവെട്ടത്തില്‍
പുലരുന്ന ജീവിതം.
ഒരു കടലോര കവിത ..!!

ഓണവും കഴിഞ്ഞു
പുഷ്പ ദൃശ്യം കണ്ട്
ചുരമിറങ്ങുന്നുണ്ടൊരാനവണ്ടി ..!!


കച്ചവട തിരക്കിനിടയില്‍
ഒന്നുമറിയാതെ ഉറങ്ങുന്നുണ്ട്
അമ്മ ചുമലിലൊരു നിഷ്കളങ്കം ..!!

ഇലയും പൂവും പട്ടും
ഒരുങ്ങുന്നുണ്ട് തെരുവ് .
ഓണം ഓര്‍മ്മയായ് ..!!

കലങ്ങി ഒഴുകും
മലവെള്ളത്തിലൊരു
അഭ്യാസം വലവീശല്‍..!!

ഒരുകോൽ മുട്ടി
തോൽപുറത്തു
ഹൃദയമിടിപ്പുകൂടിയ പോല്‍   ..!!

പുലിയുടെ നിറം
മഴയില്‍ ഒലിച്ചിറങ്ങി .
ചെണ്ടപ്പെരുക്കം കുറഞ്ഞില്ല ..!!

ഒച്ചയുമനക്കവുമില്ലാതെ
പാതിരാ മണലിലെ
നടപാത നീണ്ടുകിടന്നു ..!!

പട്ടാമ്പി കടവിലെകല്ലില്‍
കവിതകുറിച്ചു ഒഴുകി
പലവട്ടം ഭാരതപ്പുഴ ..!!

അവരറിയാതെ
ഒഴുകി പരന്നു.
പുഴയുടെ നെഞ്ചകം  ..!!

അവളിലെ നദി
ഒഴുകി പരന്നു .
പൂവിട്ടു പ്രണയം !!

തളിരിലകൾ
കാറ്റിലാടി
കാഴ്ചക്ക് വസന്തം ..!!

Thursday, September 7, 2017

വൈധവ്യം

വൈധവ്യം
No automatic alt text available.

നീലിമിയാര്‍ന്നാകാശ മേലാപ്പില്‍ കണ്ണെത്താ
ദൂരങ്ങളില്‍ പൂത്തു തിളങ്ങും നക്ഷത്ര
സഞ്ചയങ്ങളും  രാവിന്റെ മൗനം ഉടച്ചു
ചീവിടുകളും ഇടക്ക് കൂവി വിളിക്കും
കൂമന്മാരുടെ കൂട്ടവും
ഒന്നുമേ അറിയാതെ കണ്‍ തുറന്നു
സ്വപനം കാണുന്ന നിലാ താഴത്ത്
അവളറിയാലോകത്ത് കഴിഞ്ഞ
കൊഴിഞ്ഞ ജീവിത പുഷ്പങ്ങളുടെ
കരിഞ്ഞുണങ്ങിയ മുല്ലമലര്‍ മാലയും
അത് തന്ന മണവും അത് തീര്‍ത്ത
ലഹരി പകരും അനുഭൂതിയും
തീര്‍ത്താല്‍ തീരാത്ത സ്നേഹവും
എല്ലാം ഇന്ന് എവിടെയോ  പോയ്‌
എല്ലാം ഒരു കൈവിട്ടുപോയ ഓര്‍മ്മകള്‍
അറിയാതെ നനഞ്ഞുയൊഴുകിയ
കണ്ണുനീര്‍ പുഴയില്‍ വീണുടഞ്ഞു
അവസാനം കടലിനു ക്ഷാരമായ് ...!!

''അദൃശ്യം ''

''അദൃശ്യം ''

No automatic alt text available.

ഈതണലും പ്രകാശധാരയും
കുളിര്‍കാറ്റും ഇളം വെയിലും
കിളികളുടെ സംഗീതവും
ഞാന്‍ എന്ന ഞാന്‍
ഇല്ലാതാവുന്നതുമൊക്കെ
ഈ മണ്ണിന്റെ മണവും
നീലാകാശത്തിന്‍ നീലിമയിലും
എന്റെ അറിവിന്റെ ആഴം
വെറും എത്ര ചെറുത്‌
ഞാന്റെ ചെവിയും എന്റെ
തലയ്ക്കു പുറത്തുള്ളവയുംകണ്ടിട്ടില്ല
എന്നാല്‍ അറിയുന്നു ഉള്ളിന്റെ
ഉള്ളിളെലെവിടെയോ
ഒരു അദൃശ്യ ശക്തി എന്നെയുമീ
പ്രപഞ്ചത്തെയും നയിക്കുന്നുവല്ലോ ..!!

പ്രപഞ്ചം ..!!

പ്രപഞ്ചം ..!!

No automatic alt text available.
മലയും പുഴയും താഴ്വാരങ്ങളും
പൂവും കായും പുല്‍കൊടിയും
മഞ്ഞും വെയിലും മഴയും
മയിലും കുയിലും കുഴലൂത്തും
വെയിലും കാറ്റും നിലാവും
തണലും നനവും ചൂടും
തിരയും തീരവും തണുപ്പും
ചക്രവാള ചുവപ്പും ചാമരവും
ഇഴഞ്ഞു പൊത്തില്‍ കയറും പാമ്പും
പിടിതരാതെ ഓടിയകലും സ്വപ്നവും
മണിമുഴക്കങ്ങളും ആരാവും ആരതിയും
നെഞ്ചിടുപ്പും രോമാഞ്ചവും
തന്മാത്രകളും ഏകമാമീമാറുന്ന
നീയുംഞാനും ചേര്‍ന്നതല്ലേയീ പ്രപഞ്ചം ..!!

ഒരു പക്ഷെ...!!

No automatic alt text available.

പുഴയും മലകള്‍ക്കുമപ്പുറം
ഉള്ള നീലിമയില്‍ തന്നിലേക്ക്
ആവാഹിച്ചു മനസ്സിന്റെ
ആഴങ്ങളില്‍ കുടിയിരുത്തി
അവളറിയാതെ ധ്യാനിച്ചു
ഒരു ഉണര്‍വായി അത് വളര്‍ന്നു
പ്രപഞ്ചം മുട്ടെ  പന്തലിച്ചു
അതിനു എന്ത് പേരുനല്‍കണം
പലതും നിനച്ചു നോക്കി ആയില്ല
ഒരു മധുര നൊമ്പരം പോലെ അത്
പിന്‍ തുടര്‍ന്നു രാവില്‍ നിലാവായ്
പകല്‍ ശോഭയായ് മിന്നി തിളങ്ങി
അവളറിയാതെ മൂളി പാടി
ഒരു പക്ഷെ ഇതാവുമോ പ്രണയം ..!!

ഋതു വര്‍ണ്ണ രാജിക

Image may contain: 1 person, water and outdoor

ഇന്നലെകളുടെ പറുദീശയില്‍ എവിടെയോ
മുഖത്തു കണ്‍മഷി ചേല് കണ്ടു വന്നു പോകും
ഋതു വര്‍ണ്ണങ്ങളുടെ മാസ്മരികതയില്‍ മയങ്ങി
മൃദുലവികാരങ്ങള്‍ ഉണര്‍ന്നു മെല്ലെ അറിയാതെ
നിമ്നോന്നതങ്ങളില്‍ നിലാവു പടര്‍ന്നു ആഴങ്ങളിറങ്ങി
അലിഞ്ഞു  ചേര്‍ന്ന വിയര്‍പ്പിന്‍ കണത്തോടോപ്പം
അവള്‍ സ്വപ്നം കണ്ടു ഒഴുകി ഒരു നദിയായ്
സ്വയം ഒരു പൂവായി മൂര്‍ച്ചിച്ചു വീണു
മയങ്ങി  സ്വര്‍ഗ്ഗത്തില്‍ എത്തിയപോലെ ..!!

Wednesday, September 6, 2017

കുറും കവിതകള്‍ 722

കുറും കവിതകള്‍ 722

വഴിയരികിലെ കൊമ്പിൽ
കാത്തിരിപ്പിന് ഇടയിൽ
മഴവന്നതറിഞ്ഞില്ല ഇണക്കിളി ..!!

കടമകുടിയിലെ മുക്കുവൻ
വലയെറിയാനൊരുങ്ങുന്നു
മോഹങ്ങളുടെ സ്വപ്നങ്ങളുമായ് ..!!  

വിശപ്പിന്റെ മനസ്സറിഞ്ഞു
മുന്നില്‍ കിട്ടിയ സന്തോഷം .
മുറ്റത്തു കോഴിയും കുഞ്ഞുങ്ങളും ..!!

രാമഴയിൽ
നനയാതെയൊരു
ഊമക്കുയിൽ

ഉപ്പേറുന്നുണ്ട്
കണ്ണോപ്പയില്‍
കണ്‍കാഴ്ചയായ് ഓണം ..!!

അറിയാതെ ഒഴുകി
നടക്കുന്നുണ്ട് ചിറകൊതുക്കി
തീന്മേശക്ക് അഴകായ്..!!

മുറ്റത്തേയും  തൊടിയിലെയും
പൂക്കളാലൊരുങ്ങി
അമ്മ മനസ്സിന്‍ കളം ..!!

ഉദയം കണ്ടു കൈകൂപ്പി
ഭക്തിയുടെ നിഴലില്‍
നില്‍പ്പുണ്ട് മാടായിക്ഷേത്രം ..!!

ഓണം കഴിഞ്ഞ
ആലസത്തില്‍ ആളൊഴിഞ്ഞ
നിരത്തില്‍ ഇളംവെയില്‍  ..!!

പുലികളിയുടെ
താളത്തിന്നിടയില്‍
ക്യമാറാ കണ്ണുകള്‍ ചിമ്മി ..!!

Sunday, September 3, 2017

പാച്ചിലില്ലാത്ത ഉത്രാടം


പാച്ചിലില്ലാത്ത ഉത്രാടം..

മാരിക്കാര്‍ അകന്നു മനസ്സില്‍
പോന്നോണ നിലാവുപരന്നു
മാടിവിളിക്കുന്നു സദ്യവട്ടങ്ങള്‍
ഒരുക്കുവാനുള്ള പാച്ചിലിലതാ
അച്ചിമാര്‍ വെപ്രാളമില്ലാതെ
മൊബൈല്‍ വിളിച്ചു പറഞ്ഞു
തിരുവോണ സദ്യ തരപ്പെടുത്തുന്നു
ബാക്കിയുള്ളവ ശീതികരണ അലമാരി
നിറച്ചു പിന്നെ മുഖ പുസ്തൻകതാളില്‍
മുഖം പൂഴ്ത്തി കിടന്നു  ഉത്രാടം നേരുന്നു
കാലം പോയ പോക്കെ എന്നും ഓണമാണ്
എല്ലാവര്‍ക്കും പിന്നെ ഇല്ലാത്തവനെ പറ്റി
ഒരു ചിന്തയുമില്ലാത്ത അവസ്ഥ .......
മനസ്സില്‍ അറിയാതെ മൂളി
മാവേലി നാടു വാണീടും കാലം .........