നിന്റെ മൗനത്തിന്റെ കാരണം" ( ഗസൽ )
"നിന്റെ മൗനത്തിന്റെ കാരണം" ( ഗസൽ )
നീ വരില്ല എന്നറിഞ്ഞു
ആരുമറിയാതെ മനം തേങ്ങി
നിൻ ഓർമ്മകൾ മാത്രമെനിക്ക്
ഏറെ സാന്ത്വനം പകർന്നു
നിന്റെ ഓരോ വാക്കും
എന്റെ മനസ്സിൽ സന്തോഷം പകരുന്നു.
എന്നാൽ ഞാനിന്നും ചിന്തിക്കുന്നു,
ഇനി നീ എന്നെ വിളിച്ചേക്കുമോ?
നിന്നെ കൂടാതുള്ള ഈ രാത്രി,
പൂർണ്ണമായൊരു സ്വപ്നം പോലെ.
ഓരോ രാവും,
പുതിയ ചോദ്യം എന്നെ തേടി വരുന്നു.
വിരഹത്തിന്റെ ഈ നോവിൽ,
ഹൃദയം നുറുങ്ങും പോലെ .
നിന്നെ കൂടാതുള്ള ഈ ജീവിതം,
ജി.ആറിനു താങ്ങുവാനാവില്ലല്ലോ.
ജീ ആർ കവിയൂർ
08 12 2024
Comments