ജീവിത സംഗീതമായ്
ജീവിത സംഗീതമായ്
മൗനം ചെക്കേറും
മനസ്സിൻ ചില്ലകളിൽ
മൊഴിയാൻ മറന്ന രാഗങ്ങളിൽ
മൊട്ടിട്ടു വല്ലോ അനുരാഗം
മലരുന്നു മൃദുലമായുള്ളിൽ
പാതിരാവിൻ മാനത്ത്
നിറയുന്ന നക്ഷത്രക്കാഴ്ച
നീയെന്റെ ഹൃദയ താളങ്ങളിൽ
ജീവിത സംഗീതമായ് മാറുന്നു
നിൻ ചെറു ചിരിയാൽ നിറച്ചു
എൻ ലോകം മായികമാകുന്നു
നിറവേറും നിന് പ്രണയരാവിൽ
എപ്പോഴും ഞാൻ സ്വപ്നം കാണുന്നു
ജീ ആർ കവിയൂർ
28 12 2024
Comments