Sunday, May 28, 2017

കൊതിയുറുന്നു

Image may contain: food

കൊതിയുറുന്നു എന്നില്‍
നിന്നെ കാണുമ്പോള്‍
ഏഴ്ഴകുള്ള നിന്‍ നിറമെന്നില്‍
മധുരനോവുണര്‍ത്തുന്നു
കണ്ടു കഴിയാനേ അകുകയുള്ളല്ലോ
എന്നും സ്വപനത്തില്‍ വന്നു നിറയും
നിന്‍ പുഞ്ചിരി കണ്ടു ഉണരുന്നതിന്‍
സുഖമാരോടു പറയാന്‍ ........
ജീവിതാശകള്‍ കൊണ്ട്
കണ്ടു കണ്ടിരിക്കുന്നു
കൊതിയുറുന്നു എന്നില്‍
നിന്നെ കാണുമ്പോള്‍

പുതുമഴയായ്

No automatic alt text available.
ഒരു പുതുമഴയായ് നിന്നില്‍  പടരുമ്പോള്‍
ഇട നെഞ്ചിന്‍ താളം ചേര്‍ത്തു പാടാനായ്
കാതോര്‍ത്തു തുള്ളികള്‍ വീണുടയും നേരത്ത്
അകലയെ എവിടെയോ ശ്രുതി മീട്ടി ചീവിട്

നിന്‍ ശ്വാസനിശ്വാസങ്ങളെന്നില്‍
തരംഗമുണര്‍ത്തി സ്വരരാഗ നാദങ്ങള്‍
സാഗര തിരപോലെ കരയോടു ചേര്‍ന്നകന്നു
പ്രണയ പരാഗങ്ങള്‍ ഉണര്‍ന്നു ശലഭ മഴപോലെ

നീ എന്നില്‍ പൂത്തുവിരിഞ്ഞു മധുനുകര്‍ന്നു
മനം കവരും സുഗന്ധത്താല്‍ ഞാനെന്നെ മറന്നു
സ്വര്‍ലോക ഗംഗയില്‍ ചേര്‍ന്നു അലിയുമ്പോള്‍
വസന്തം വിരുന്നു വന്നു എന്‍ സിരകളിലാകെ ലഹരി ..!!

ചാരെ അണയാനായ്

Image may contain: sky, twilight, cloud, outdoor and nature

മാനം തുടുത്തു സിന്ദുര വര്‍ണ്ണമയം
ഉണര്‍ന്നു കിളികുല ജാലങ്ങളാകെ
പാടി സുപ്രഭാത രാഗങ്ങള്‍ ആമോദം
നീ ഉണര്‍ന്നോയെന്ന ചിന്തയില്‍ എന്മനം

നീലരാവില്‍ നിന്നിലലിഞ്ഞ സുഗന്ധം
കാറ്റിന്‍ കൈകളില്‍ ഉള്ളത് പോലെ
അനുഭൂതി പകര്‍ന്നാരാ രാവുകളിന്നും
കനവിലെന്നപോലെ എന്നില്‍ നിറയുന്നു

ഇനിയെന്ന് കാണുമെന്നു അറിയില്ല
ലാവണ്യ പകരും നിന്‍ മിഴികള്‍
മൊഴികളില്‍ വിരയുമാ കവിതകളും
ആശകളെറുന്നു നിന്‍ ചാരെ അണയാനായ് 

തഴുതിട്ട ഓര്‍മ്മ

Image may contain: sky, cloud, plant, tree and outdoor

തഴുതിട്ട ജാലകങ്ങള്‍ക്കപ്പുറത്ത്
തണുപ്പരിച്ചിറങ്ങുന്ന കാഴ്ച കണ്ടു
തരിച്ചിരുന്നപ്പോളോരു ചെറു കാറ്റ്
തൊട്ടു തലോടി അകന്നപ്പോള്‍
തെല്ലൊന്നു ഓര്‍ത്ത്‌ പോയാ കഴിഞ്ഞ
തമ്മിലടുത്തു  ചൂട് പകര്‍ന്ന ആ ശിശിരം...


Saturday, May 27, 2017

വികൃതമാകാതെ..!!

Image may contain: sky and nature

കൊഴിഞ്ഞു വീഴുമല്ലോ മനസ്സിലെ മോഹങ്ങള്‍ 
കൊത്തി പറക്കാമിനിയുമൊരു പുലരിയുണ്ടല്ലോ 
കണ്ണുകള്‍ക്ക്‌ വിശപ്പേറെ ഉണ്ടല്ലോ കാഴ്ചകള്‍ മറയില്ല 
കാത്തിരിപ്പിന്റെ നിരഭേതങ്ങള്‍ ഒരുക്കുന്നു വാനം 
കായക്കഞ്ഞിക്കരിയില്ലാഞ്ഞിട്ടു വിശപ്പ്‌ കേഴുന്നു 
കാലങ്ങള്‍ കഴിയുകിലും കാര്യങ്ങള്‍ മാറാതെ നില്‍പ്പു 
കാമ്യമാര്‍ന്നവയെ അറിയാതെ കാമാന്ധരായി ചുറ്റുന്നു 
കര്‍ത്തവ്യങ്ങള്‍ ഏറെ പ്രകൃതി നല്‍കിയിരിക്കുന്നു എന്നാല്‍ 
കാണുന്നതൊക്കെ വെട്ടി പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്നു
കര്‍ത്താവ് താനെന്നു എണ്ണിയഹങ്കരിക്കുന്നു ഇരുകാലി 
കാകന്‍ സ്വയം അറിഞ്ഞു നിലകൊള്ളുന്നു വികൃതമാകാതെ..!!

വന്നിടുകയരികെ

Image may contain: tree, outdoor and nature

വേരറ്റു പോകാതെ വേറിട്ടുപോകാതെ 
വിരിമാറിൽ ചേർത്തു നിർത്തുന്നു 
വറ്റാത്ത സ്നേഹത്തിൻ നിറകുടമായ്
വീഴാതെ കണ്ണിലെ കൃഷണ മണിപോലെ
വഴിവിട്ടു പോകാതെ കാത്തിടാം നിന്നെ 
വന്നിടുക വൈകാതെ വേഗമേന്നരികെ

ജന്മ പുണ്യം

Image may contain: plant and nature

താരാപഥങ്ങളില്‍ മേഘ മറവില്‍
താഴത്ത് നിന്നു പുഞ്ചിരി വിരിയിച്ചു
തളിര്‍ക്കുന്നു മഞ്ഞിന്‍ കണങ്ങളുടെ
തലോടലേറ്റ്  തിളങ്ങും നിന്നിലെ
തലയെടുപ്പ് എത്രത്തോളം കാട്ടുന്നു
തന്നിലേക്കടുപ്പിക്കും മധുമണത്താല്‍
തത്തി കളിക്കുന്നു ശലഭങ്ങളും ശോഭയാല്‍
തമസ്സാകും വരേക്കും തന്നാലോടുങ്ങുന്നു
തപസേത്ര ചെയ്യുകിലെ അവനിയിലായിത്ര
തെളിവായ്‌ വരുമിതുപോല്‍ ജന്മങ്ങള്‍. 

സന്ധ്യേ ..!!

Image may contain: sky, tree, twilight, cloud, outdoor and nature

അരുണാഭശോഭ ഏറുന്നു
നിന്‍ കവിളിണകളും
ശോകമൂകമാം മിഴികളിലെ
ഭാവവും മോഹമെറ്റുന്നു
പ്രണയത്തില്‍ ചാലിച്ചു
എത്ര വര്‍ണിച്ചാലും തീരുകില്ല
എവിടെനിന്നു നോക്കിലും
എത്ര മനോഹരിയാണ് നീ
എന്തെ ഇങ്ങിനെ സന്ധ്യേ ..!!

കപ്പിയുടെ കരച്ചില്‍

Image may contain: plant and outdoor
എത്ര കരഞ്ഞാലും തീരാത്ത
ശോകമല്ലോ നിന്റെ എന്നറിയുന്നു
രാപകലില്ലാതെ തീര്‍ക്കുന്നു ദാഹം
എങ്കിലും നിന്റെ കാതിലിത്തിരി
എണ്ണയിട്ടു തരുവാനാരുമില്ലേ നിന്റെ
നോവറിയാനാരുമില്ല നിന്‍ കുടെ
ഉണ്ടല്ലോ ഒരു കയറും കൂട്ടായ്
നിന്നാലേ ഇറങ്ങുന്നുവല്ലോ
കിണറ്റിലായി കപ്പിയെ നിന്റെ
ജന്മം മറ്റുള്ളവര്‍ക്കായി കരഞ്ഞു
തീര്‍ക്കുന്നുവല്ലോ പരോപകാരി ..

പ്രവേശനോത്സവംപ്രവേശനോത്സവം

Image may contain: 6 people, people smiling, people standing and outdoor

പുത്തനുടുപ്പിട്ടു പുതുമണം പരത്തും
പുസ്തകങ്ങളുമായ് പൂമ്പാറ്റകൾ പോലെ
പാറിപ്പറന്നു വരുന്നുണ്ട് പള്ളിക്കൂടത്തിന്‍
പടിക്കലായ്  പ്രവേശനോത്സവം വരവായ്

അ മുതല്‍ അം വരെയും ക മുതല്‍ യരലവരക്കും
അക്ഷരമാലകളുരുവിട്ടു മാലേയത്തെ ഉണർത്തുകയായ്
ആലാപന മധുരനിറച്ചു നാവിന്‍ തുമ്പില്‍ അറിവിന്‍
ആദ്യക്ഷരകള്‍ സന്തോഷത്തോടെ പഠിക്കുകയായ്

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും
സഹനത്തിന്‍ സുന്ദര സുരഭില സന്ദേശങ്ങളാല്‍
സമുചിതം നിറയും നിമിഷങ്ങളോരുക്കുകയായ്
സമസ്ത കേരള സംസ്കൃതിയുടെ സമുന്നത ഉയര്‍ത്തുകയായ്

ആവേശം അലതല്ലും സുദിനം വരവായ്
ആര്‍ജവമേകും അരുണകിരണങ്ങളുടെ
ആനന്ദം അലതല്ലും പ്രവേശനോത്സവ
ആഭേരി എല്ലാ  കണ്ഠങ്ങളില്‍ മുഴങ്ങുകയായ് ..!!

Friday, May 26, 2017

കൊടുക്കില്ല ഒരിക്കലും

കാണ്മാനില്ല എന്റെ ശേഖരത്തിലെ
''ഒരു കവിയുടെ കാല്‍പ്പാടുകള്‍''
 ''ഒരു ദേശത്തിന്റെ കഥ ''
''മഞ്ഞ്'' ''ചിദംബര സമരണകള്‍ ''
ആരോ വായിക്കാന്‍ വാങ്ങി കൊണ്ട് പോയതാ
എന്ത് ചെയ്യാം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലല്ലോ
മസ്തകത്തിൽ ഉള്ളതൊക്കെ വാസ്തവത്തിൽ
ഹൃദിസ്ഥമാക്കാൻ കഴിഞ്ഞില്ലെങ്കിലും
ഹ്രസ്വമാര്‍ന്നോരു ജീവിതം ധന്യം
പിന്നെ ഇല്ല വാക്കുകളുടെ ലോകത്ത്
അക്ഷരങ്ങള്‍ പിഴുതു മാറ്റാന്‍
ശ്രമിക്കും തോറുമതു വളര്‍ന്നു
വലുതായിക്കൊണ്ടിരിക്കുന്നുവല്ലോ
അവകൂട്ടിവച്ചു താളുകളില്‍ നിരത്തി
വായാനാനുഭവം പകരാമല്ലോ പിന്നെന്തിനു
ഞാന്‍ തരണം, ഇല്ല തരില്ല ഞാൻ ഒരു പുസ്തകവും
ഇരാവായി ആർക്കുമേ ഒരിക്കലും
അതുപോലെ അല്ലയോ വനിതയെയും
അറിവുണ്ട് തന്നാലോ തിരികെ തരില്ലാന്ന്.
പുസ്തകം സ്ത്രീ ധനഞ്ജയ്‌വ പരഹസ്ത ഗതം ഗതം.......
എന്ന് ചിന്തിച്ചിരുന്നു പഴമക്കാരുടെ ചൊല്ലുകള്‍ എത്രസത്യം..!!

Tuesday, May 23, 2017

ഏകാന്തരാഗം

ചെറുകിളി പാട്ടുപാടി
മലയത് എറ്റു  പാടി
വസന്തത്തില്‍ ചില്ലകള്‍ പൂവിട്ടു
മാന്തളിരിലകള്‍ കാറ്റിലാടി
മന്താരം മണം പകര്‍ന്നു
മധുപന്‍ തേന്‍ നുകര്‍ന്നു
കാട്ടാ റുകള്‍ മെല്ലെ  കുണുങ്ങി ഒഴുകി
അവള്‍ മാത്രമെന്തേ വന്നില്ല
മനമാകെ ഇരുണ്ടു പുകഞ്ഞു
മൗനങ്ങള്‍ ചേക്കേറി
അറിയാതെ കണ്ണുകളടഞ്ഞു
സ്വപ്നങ്ങള്‍ മിഴി തുറന്നു
വന്നവള്‍ അരികത്തു
അറിയാതെ കണ്‍ തുറന്നു
എവിടെയോ രാകിളികള്‍
പാടി ശോക ഗാനം .

Sunday, May 21, 2017

ഇന്ദ്രിയസംയമനം

ഇന്ദ്രിയസംയമനം

സ്ത്രീ ദുര്‍ഗയാണ് സംഹാര രുദ്രയുമാണ്
ഭൂമിയും അവളാണ് ക്ഷമയും അവളാണ്
മോഹിനിയും ശൂർപ്പണഖയും താടകയും
അവള്‍ തന്നെ എങ്കിലും ചിലപ്പോൾ
അവൾ അബലയാവും..അഭയമില്ലാതെ
അഭയയാകും പിന്നെ  സൗമ്യയാവും. ജിഷയാവും..
എന്നുകരുതി അവളുടെ ക്ഷമ പരീക്ഷിക്കരുതേ
അധികം നോവിച്ചാല്‍ എന്താണ്
അവര്‍ ചെയ്യുന്നതെന്നറിയില്ല
അത് ആരായാലും സ്വാമിയാലും
അച്ചനായാലും മുല്ലാക്കയായാലും
പലതും ചെത്തി എന്നും വരും
പുരഷ കേസരികളെ സ്വന്തം ജനനേന്ദ്രിയം
സംരക്ഷിച്ചു കൊള്‍ക സംയമനം പാലിക്കുക ...!!

Thursday, May 18, 2017

എന്തെ ദാഹിക്കുന്നു

എന്തെ ദാഹിക്കുന്നു

എന്‍ കണ്ണുകളില്‍  വസന്തവും ശിശിരവും
എങ്കിലുമെന്റെ ഉള്ളമേറെ  ദാഹിക്കുന്നു
ഉന്മാദം നിറയുന്നെന്നിൽ ആരറിയുന്നു
വേദനനിറഞ്ഞോരീ വരികളെങ്ങിനെ
ചുണ്ടുകളിൽ നിറയുന്നവ കൊണ്ടാകലുന്നു
അനന്ത വിദൂരതയിലേക്ക് അറിയാതെ
എന്നിരുന്നാലും എല്ലാം മറന്നു എങ്കിലും
ചിലതൊക്കെ ഇപ്പോഴും ഓര്‍മ്മയില്‍
മനസ്സു നിറയെ ദാഹം ദാഹം  മാത്രം ..!!
പഴംകഥകളെങ്കിലും ഓര്‍ത്തെടുക്കുന്നു
പെരുമഴ കുളിരും അത് തന്ന അനുഭൂതികളും
ഋതുക്കള്‍ വന്നുപോകിലും മോഹങ്ങളെറിയിട്ടും
ഉള്ളിന്റെ ഉള്ളമാകെ  ദാഹിക്കുന്നുവല്ലോ
വര്‍ഷങ്ങള്‍ കടന്നുപോകിലും തമ്മില്‍ അകന്നിട്ടും
ഇരുളിലെ മിന്നല്‍ പിണരിന്റെ വെട്ടത്തില്‍ കണ്ടു നിന്നെ
ആശകളും പ്രതീക്ഷകളും ഉളിച്ചു കളിച്ചെങ്കിലും പിന്നെ
എന്‍ ഉള്ളമേറെ  ദാഹിക്കുന്നു നിനക്കായി എന്തെ ദാഹിക്കുന്നു


പ്രണയമേ നീ എന്തെ ഇങ്ങിനെ ..!!

നനഞ്ഞൊരെൻ കൺപീലികൾ
തോരുന്നതിന് മുൻപായി നീ എൻ
സ്വപ്നത്തിൽ നിന്നും മാഞ്ഞുവല്ലോ
നീയാരായിരുന്നൊരു അനാമികയോ

എങ്കിലും  ഒന്നുമേ അറിയത്തെ
നെഞ്ചോട് ചേർത്തണച്ചുവല്ലോ
പക്ഷെ  സ്നേഹത്തിനു പകരം
നീ എന്നെ കൈയൊഴിഞ്ഞില്ലേ
വിരഹത്തിൻ നോവറിഞ്ഞു
ഉച്ചത്തിൽ  ഞാനറിയാതെ എൻ
ഹൃദയ രാഗങ്ങൾ മാറ്റൊലികൊണ്ടു
കണ്ണുകൾ നിറഞ്ഞു കവിഞ്ഞു
ഉള്ളകം നീറി നിനക്കായ്

തീയാൽ ബന്ധവും
സ്ത്രീയാൽ ബാന്ധവവും
എന്തെ മനമതു അറിയാതെ പോയ്
വിശ്വാസവഞ്ചന , നിന്നാൽ
ലോകം പരിഹസിക്കുന്നുവല്ലോ
ഹോ പ്രണയമേ നീ എന്തെ ഇങ്ങിനെ ..!!

കല്ലായി മാറിയല്ലോ ...!!

കല്ലായി മാറിയല്ലോ ...!!

Image may contain: sky, cloud, ocean, outdoor and nature
പ്രണയത്തിന്റെ ദേവതയായി കരുതിയിരുന്നു
പ്രതിപത്തിയില്ലാതെ വെറും കല്ലായി നീ മാറിയല്ലോ
പ്രതിച്ഛായായാം നിൻ മുഖം നെഞ്ചിലേറ്റി
അഗ്നിപഥത്തിലൂടെ നടക്കുന്നു നീങ്ങുമ്പോൾ

ഒട്ടുമേ തിരിഞ്ഞൊന്നു നോക്കാതെ കല്ലായ് മാറിയല്ലോ
എന്തെ നിൻ മനം ഇങ്ങിനെ ഒക്കെ ആയിത്തീർന്നുവല്ലോ
വിചാരിച്ചിരുന്നു നീ എൻ രാവുകളുടെ ഏകാന്തതകൾക്കു
ഒരു ആശ്വാസമാവുമെന്നു വിശ്വാസം  തകർത്തെറിഞ്ഞുവല്ലോ


നീട്ടിയൊരെൻ ഹൃദയത്തെ പളുങ്കു പാത്രം പോലെ തട്ടിയുടച്ചല്ലോ
കടലല്ല കരയല്ലേ കരയാൻ മാത്രമെങ്ങു  വിധിക്കപ്പെട്ടല്ലോ
നീ അറിയാതെ ആയല്ലോ എന്റെ തേങ്ങും മനം കണ്ടില്ലല്ലോ
നിൻ ഹൃദയം വെറും കടും കല്ലായി മാറിയല്ലോ ...!!

Wednesday, May 17, 2017

നിന്‍ മുഖം


Image may contain: sky, ocean, cloud, twilight, outdoor, nature and water

കണ്ണുനീര്‍ പുഴതാണ്ടി
ഓളങ്ങള്‍ അമ്മാനമാടും
സന്തോഷ തിരയിളക്കങ്ങള്‍
ആശ്വാസ നിശ്വാസങ്ങള്‍ക്കു
വഴിതേടും നിഹാര
സോപാന  നിമിഷങ്ങളില്‍
ഇടനെഞ്ചിന്‍ മിടുപ്പുകള്‍
നിലാവിന്റെ നീലിമയിലലിഞ്ഞു
നിഴല്‍ പിറന്നു നിണമകന്നു
മുകിലകന്നു അഴലകന്നു
മാനം തിളങ്ങി മനം തെളിഞ്ഞു
മന്ദഹാസം നിൻ മുഖമാകെ

ജീ ആര്‍ കവിയൂര്‍

Tuesday, May 16, 2017

എന്റെ പുലമ്പലുകൾ 71

എന്റെ  പുലമ്പലുകൾ -71


ഈ ജീവൻ വറ്റിയ ഹൃദയമേ ഹൃദയമേ
നിൻ പ്രണയത്താൽ വീണ്ടും മിടിക്കുന്നുവല്ലോ

വീണ്ടും നിന്റെ പ്രണയത്താൽ എല്ലാമൊടുക്കിയല്ലോ
മിടിച്ചു മിടിച്ചു കൊണ്ടത് ജീവൻ എങ്ങോ പോയല്ലോ
പ്രണയത്തിന് ശിക്ഷയാൽ എന്തെ ഇത്രക്ക് തെറ്റ് ചെയ്തു
ഇടക്കെങ്ങോ കിട്ടിയ സ്വാന്തന നിമിഷങ്ങളിൽ
കിട്ടുന്നുവല്ലോ ഏകാന്തത നിറഞ്ഞ മൗനങ്ങളിൽ
വേദനകളുടെ നിഥികൾ കിട്ടിക്കൊണ്ടിരിക്കുന്നു
ചിലപ്പോൾ നിറ കണ്ണീർ ചിലപ്പോൾ നൊമ്പരത്താൽ
പാടും പാട്ടുകളും ഉദാസീനമായ മുഖങ്ങളും
പിണക്കങ്ങളും ഇണക്കങ്ങളും എല്ലായിടത്തും
പകലെന്നോ  രാത്രിയെന്നോ നേരഭേതമില്ലാതെ
മങ്ങാതെ നിറഞ്ഞു വല്ലോ നിൻ മുഖം
ഹോ  നിന്നെ നെഞ്ചിലേറ്റിയതിൻ ശിക്ഷയോ  

ഈ ജീവൻ വറ്റിയ ഹൃദയമേ ഹൃദയമേ
നിൻ പ്രണയത്താൽ വീണ്ടും മിടിക്കുന്നുവല്ലോ  

ജീ ആർ കവിയൂർ 

ജീവന രാഗംനിൻ രതി നടനം
എൻ നെഞ്ചിൽ പടരും
ലഹരി നിറയ്ക്കും ശയനം
അനുഭൂതികളുടെ കാമ്യവരദം
സുഗതം സുരഭിലം  രസിതം
ചുണ്ടിൽ നിറയും മധുചഷകം
മിഴികളിൽ കാവ്യ വലയം
രാസ്യ  ലസിതം നൃത്തം
ഉടഞ്ഞു ചിത്തരും ദീപ്തം
മനസ്സിൽ ചാന്ദ്ര മൗനം
ചലനം അതിദ്രുതം
വചന താളലയം
സംഗീതം ആരോഹണാ-
വരോഹണം രാഗലയം
അതിജീവനം ജീവനം ..!!

Monday, May 15, 2017

അറിയാഴങ്ങളിൽ

Image may contain: cloud, sky, tree and outdoor

നീലിമക്കിടയിലെ മേഘ ചിത്രങ്ങളിൽ 
അവളുടെ കണ്ണുകൾ പരതി നടന്നു 
 ഏതോ അനുഭൂതികൾ നിറയുംപോലെ
എല്ലാം മറന്നു ആ വന്യത നിറഞ്ഞു 
മേഘ പരാഗങ്ങൾ സുരത സുഖ നിദ്ര 
കണ്ണുകൾക്കും മനസ്സിലും അഗ്നി പടർന്നു
മഴയില്ലാത്ത ചില്ലകൾ മാനം നോക്കി നിന്നു
കാറ്റുകൾക്കാകെ മാദക ഗന്ധം നിറഞ്ഞു
നനവുകൾ സമ്മാനിച്ച സന്തോഷം
കണ്പോളകൾക്കു ഘനമേറി മെയ്യാകെ
ആലസ്യമാർന്നു സ്വർഗ്ഗാനുഭവം നിഴലിട്ടു
 സ്വപ്ന ലോകത്തേക്ക് അറിയാഴങ്ങളിൽ
മധുര നോവുകള്‍ ഏറി വന്നു കൊണ്ടിരുന്നു ..!!

കച്ച കപടം


നീലാംബരവും നിലാവും
ആവാഹിച്ചു നിറച്ചു
സ്ത്രൈണതയെ ആകർഷണ  
സുഗന്ധ ലേപനമാക്കി
എത്ര മാനോഹരമാം
കുപ്പിയിൽ നിറച്ചു
കോമളന്മാർ പൂശി നടക്കുന്നു
കച്ച കപടതയെ അറിയാതെ 

നീലിമ.....

Image may contain: sky, ocean, cloud, outdoor, water and nature
ആകാശവും കടലുമവസാനം
തമ്മില്‍ നിറങ്ങളാല്‍ കൂട്ടിമുട്ടി
വലയും വള്ളവും മനവുംനിറഞ്ഞു
കരകളിലെ കരളുകള്‍ക്കായ്
വിശപ്പിന്റെ നിറത്തിനും നീലിമ
അനുഭൂതിയുടെ ലഹരിക്കായ്
പൊന്‍ വെട്ടം വരുവോളം കാത്തു
വിരിയാന്‍ വെമ്പിനിന്ന പൂവുകള്‍
അതിലെ തേന്‍ നുകരാന്‍ വട്ടമിട്ടു
നടന്നൊരു വണ്ടിന്റെ ചുണ്ടിലും
ഞരമ്പുകളിലും പടര്‍ന്നു , അതെ
എല്ലായിടത്തും നിറഞ്ഞു നീലിമ..... 

തുറന്നിട്ട വാതില്‍

Image may contain: night

ചെമ്മൺ ചുവരുകൾ നോക്കി
വാതിൽ തുറന്നു കിടന്നു
ആരേയോ കാത്തു നിൽക്കുമ്പോൾ
അന്നം തേടിപോയവന് വേണ്ടിയോ
മുന്നം അരിമണിതുണ്ടുമായി
വരിവരിയായി കടന്നു പോകും
ഉറുമ്പിൻ കുട്ടങ്ങൾക്കായോ
പിണങ്ങി പോയവന്റെ വിശപ്പകറ്റാൻ
മനസമ്മതം ആണെന്ന് ഇങ്കിതവുമായ്
കാത്തിരിപ്പിന്റെ ആക്കം കൂട്ടിയോ
അറിയില്ല എല്ലാം സാക്ഷിയായ്
തുറന്നു കിടന്നു പ്രതേയ ശാസ്ത്രത്തിന്
മൗന നിഷേധവുമായോ  മലർക്കെ തുറന്നു
കിട്ടിയ സ്വാതന്ത്ര്യത്തെ അനുഭവിച്ചു
കാറ്റിന്റെ കൈയ്യാൽ ഞരങ്ങും
തുരുമ്പിച്ച വിജയകാരികൾ
വൈകാര്യതയോടെ കാത്തു കിടന്നു
അന്തതയിലേക്കു കണ്ണും നട്ട്........ 

വിതുമ്പല്‍

Image may contain: one or more people and closeupപിടിയൊന്നു മുറുകി
പിടിവിടുവിക്കാന്‍
പിടഞ്ഞു മനമൊന്നു തേങ്ങിയോ
മൃദുവായ വിരലുകള്‍
ജീവില്‍ പ്രേരണ നല്‍കി
ഇല്ലാത്തതിന്‍ നോവുപേറിയലഞ്ഞു
ഇനി കരയാന്‍ ഇല്ല ലവണ രസം
പകരും തുള്ളികളോഴിഞ്ഞു
വിശപ്പിനാല്‍ കണ്ണുകള്‍ പരതി
ക്ഷീരം ഇറ്റും കണ്ണുകള്‍ക്കായ്
വിരലുകള്‍ ആസ്ത്ര ശസ്തങ്ങളില്‍
തൊട്ടു അഗ്നി പെയ്യിക്കുമ്പോള്‍
പെറ്റവയര്‍  പരതി കണ്ടു മുട്ടി
വിരലാല്‍ തള്ളിയകറ്റിയൊരു
സൂര്യ തേജസ്സിനെ വീണ്ടും 

മരം പെയ്യ്തു

No automatic alt text available.

അവളെഴുതി കണ്ണുനീരാല്‍
ഉള്ളിന്റെ ഉള്ളിലൊരു കാവ്യം
വിരഹത്തിന്‍ നോവേറും വരികളാല്‍
നിറച്ചു അവന്റെ ചിന്തകളാല്‍
വാക്കുകള്‍ ഗര്‍ഭം പേറി
മൗനം വിടര്‍ത്തും വരികള്‍
ഗന്ധമുണര്‍ത്തി ആത്മാവിനേ
ഉണര്‍ത്തി ഏകാന്തതയുടെ
ആഴങ്ങളില്‍ നിന്നും ....
കണ്ണുകളില്‍ അവന്റെ
ചിരിക്കും മുഖം നിറഞ്ഞു
മനസ്സിന്‍ ജാലകത്തില്‍
അറിയാതെ കുളിര്‍ മഴ പൊഴിഞ്ഞു ...Saturday, May 13, 2017

തെയ്യം താരാ..മുത്താരം കുന്നിന്‍ മേലെ മേഘങ്ങള്‍
മുത്തമിട്ടു നിന്നു മഴനനവുമായ് സന്തോഷം
മുറ്റത്തെ ചെണ്ട് മുല്ലകളില്‍ ചിരി വിരിഞ്ഞു
മിഴിയും മൊഴിയിലും മധുരം നിറഞ്ഞു

മഴവില്ലിന്‍ താഴെ പൂത്തല്ലോ പാടം
മയിലാട്ടം കണ്ടു നിന്നവളുടെ
മനമാകെ കുളിര്‍ത്തല്ലോ തെയ്യം താരാ
മിഥുനവും കര്‍ക്കിടകവും പോയി ഓണംവന്നല്ലോ

മണവും മലരും ചുറ്റി തുമ്പികള്‍ പാറിയല്ലോ
മണ്ണും വിണ്ണും തെളിഞ്ഞല്ലോ മലമേലെ
മാരിയമ്മന് തിരുവുത്സവവും വന്നല്ലോ
മാലോകര്‍ക്കെല്ലാം ഉത്സാഹം നിറഞ്ഞല്ലോ .തെയ്യം താരാ..


ലാലാസ

Image may contain: one or more people

ചാരിയിരുന്നു നിൻ ഹൃദയാന്തർ ഭാഗത്തായ്
മെതുവേ പറഞ്ഞു രഹസ്യമായ സത്യം
ചുണ്ടുകൾകുട്ടിമുട്ടി ചുടുനിശ്വാസങ്ങൾ
പ്രണയ യുദ്ധകാഹളത്തിന് ഒരുങ്ങുംപോലെ

അവസാനം അവളുടെ കണ്ണുനീർ തുള്ളിയിട്ടു
ആശ്വാസം പകർന്നു ഉള്ളിൽ എവിടേയോ
വാർന്ന വേദനയുടെ മുൾമുനയിൽ നിന്നും
മോചിതയെ പോലെ ദീർഘ നിശ്വാസം ഉതിർത്തു

എന്തല്ലാം പറയാൻ ഒരുങ്ങിയോ ഉടഞ്ഞ മൗനത്തിൽ
എങ്ങുമേ വാക്കുകളാൽ തീരാത്ത ലാലസ നിറഞ്ഞു
എഴുതുവാൻ വെമ്പിനിന്നു തൂലിക നൊമ്പരത്തോടെ
എന്നാൽ ഉയർന്നില്ല   കൈകളും വിരലുകളും ഏറെ നേരം  ......


Thursday, May 11, 2017

സ്വപ്നമേ

Image may contain: sky, bird, outdoor and nature

പകല്‍വെട്ടം നിറയുന്ന നേരത്ത്
അറിയാതെ നിന്‍ ഓര്‍മ്മയെന്നില്‍
ഒരു മുകുളമായ് വളര്‍ന്നു വന്നു
പ്രണയത്തിന്‍ നോവു പകര്‍ന്നു

അഴല്‍ എല്ലാം മറക്കുന്നു വേഗം
മിഴിപ്പീലിക്കടിയിൽ കണ്ടൊരാ
നനവേറും  പറയാനാവാത്ത
മൃദുലത നൽകിയ സ്വപ്നമേ

പിടിതരാതെ എന്തെ നീ അങ്ങ്
പറന്നകന്നു പോയല്ലോ അകലെ
ഇനിയും നിനക്കായുള്ള തപസ്യ
തുടരുന്നു വീണ്ടും വീണ്ടും ....

Monday, May 8, 2017

അനുരാഗം


സന്ധ്യാംബര  ശോഭയിൽ ചുവന്നു
ചെമ്പരത്തി നിഴല്‍ പരത്തി മുറ്റത്തു
പരതി കണ്ണുകള്‍ അവള്‍ക്കായി
പതിഞ്ഞ സ്വരങ്ങള്‍ക്ക് കാതോര്‍ത്ത്

കുറുകി അമ്പല പ്രാവുകള്‍
മുറുകിയ മന്ത്ര ജപം പോലെ
തന്തികള്‍ മുറുകി മന തമ്പുരു
പാടി നീലാമ്പരിയാല്‍ അനുരാഗം ...

അനുരാഗ ശൈവികം

Image may contain: 1 person


ശിവാനുരാഗം  തേടും പാർവ്വതിയവളുടെ
നെഞ്ചകം ഢമരുകം പോലെ തുടികൊട്ടി
മനമാകെ ഉലഞ്ഞാടി താണ്ഡവത്തിനൊപ്പം
മുടിയിഴകൾ പറന്നുലഞ്ഞു കാറ്റിലാടി
ഹിമകണങ്ങൾ ഉരുകി ഒഴുകി കുളിർപടർത്തി
ഗംഗയും നാഗവും ഉണർന്നുമെല്ലെ  അറിയാതെ      
കരളിന്റെ ഉള്ളിലാകെ ഒരു കൈലാസമായി ...
അവസാനം അർദ്ധനാരീശ്വര സ്മൃതിയിൽ ലയിച്ചു 

Friday, May 5, 2017

പഴം പൊരിഒന്നു തുടുത്തപ്പോഴേയ്ക്കും
കനം വെച്ചപ്പോഴേയ്ക്കും
 പലരും കണ്ണു വെച്ചു തുടങ്ങിയിരുന്നു...
വാഴക്കൈയിൽ അണ്ണാനും,
മരപ്പൊത്തിലെ കിളിയും പിന്നെ
വേനലൊഴിവിനു വന്ന വിരുന്നുകുട്ടികളും.
ഉണക്കില കൊണ്ട് നഗ്നത മറച്ചിട്ടൊന്നും കാര്യമില്ല.
അവസാനം ചന്തയിലേക്ക് കൊണ്ടുപോകുമ്പോഴും
കള്ളക്കണ്ണുകൾ വിടാതെയുണ്ട്..
ഉടുപ്പുകള്‍ ഉരിഞ്ഞു ചുടു എണ്ണയില്‍
മുങ്ങി തോര്‍ത്തി ചില്ലലമാരയില്‍
കിടത്തുംവരക്കും ഒരു അശാന്തി
അവസാനം പലരുടെയും ആമാശയത്തില്‍
എത്തി നിത്യശാന്തി അടയും നേരങ്ങള്‍
എല്ലാവരും ഓമന പേരുകളില്‍ വിളിക്കപ്പെട്ടു
പഴം പൊരി ,ഏത്തക്കാപ്പം ,പഴം പൊളി  ...

Thursday, May 4, 2017

നിവായ് വരും


Image may contain: one or more people

വിരലുകൾ തമ്മിൽ മുട്ടിയുരുമ്മി
കണ്ണും കണ്ണും തമ്മിൽ ഇടഞ്ഞു മാറി
ആവണിയിലെ വെയിലേറ്റു തിളങ്ങും
നിൻ മുഖമെന്നും ഓർമ്മയിൽ മറയാതെ
തുമ്പിതുള്ളി ഊയലാടുന്നു മനസ്സിൽ
നിലാവു പടർന്നു കുളിർ കോരുന്നു
അധരം വിതുമ്പി നെഞ്ചുമിടിച്ചു

മൗനം നിറഞ്ഞ രാവും പകലും
വസന്തങ്ങൾ തീർത്തിട്ടും
കൈകൾ മെല്ലെ കുറിച്ചു
പ്രണയാക്ഷരങ്ങൾ നിനക്കായ്
എന്നിട്ടുമറിയാതെ എന്തെ നീ
വ്രണിതയായ് കേഴുന്നുയീവിധം

വരുമിനിയും നിമിഷങ്ങൾ
പൂവും കതിരും പൊന്മണിയുതിരും
ആഘോഷമായ് മാറ്റാനൊരുങ്ങിക്കൊൾക
നല്ലൊരു നാളേക്കായ് നീയും ഞാനും
കാണും കനവുകളൊക്കെ നിവായ് വരും  ...!!    

ഓർമ്മകളിൽ

Image may contain: flower, plant and nature

നീയും നിഴലും ഇരുളില്‍ മറയും വരേക്കും
ഇമവെട്ടാതെ വേദനയോടെ  നോക്കിനിന്നു
നിന്റെ ചുണ്ടത്ത് വിരിഞ്ഞൊരു പുഞ്ചിരി പൂ
നീ അറിയാതെ ഞാനങ്ങു കവർന്നെടുത്തു

എങ്കിലും നീ അറിയാതെ ദർപ്പണത്തിൽ
കണ്ടുവല്ലേ സുഗന്ധം പൊഴിക്കും നിന്റെ
മുഖാരവിന്ദത്തിൽ വിരിഞ്ഞൊരോ മൃദു
ലഹരി പകർത്തുമാ മന്ദസ്മേരം മോഹനം

എത്ര അകലെയാണെങ്കിലും നാം രണ്ടു
സ്വപ്നജീവികൾ ജീവിത സുഖങ്ങളെ
അറിയാതെ പോയൊരു ശലഭങ്ങൾ
ഇല്ല ഇനിയാവില്ല ഓർമ്മകളിൽ ജീവിപ്പാൻ..!! 

Wednesday, May 3, 2017

രാഗം ശോകം

Image may contain: night


സന്ധ്യതൻ സിന്ദൂരം മാഞ്ഞു മാനം
കറുപ്പുചേലചുറ്റി മുഖമറച്ചു നിന്നു
മാനമാകെ ഇരുണ്ടപ്പോളകലെ
മേഘത്തിനിടയിൽ നിന്നുമുദിച്ചൊരു

ഈറൻ നിലാവും നിൻ പുഞ്ചിരി പൂമലരും
നിൻ കണ്ണിണകളിൽ വിരിയും നാണവും
കാറ്റിന്റെ കുളിരും നിൻ നിഴലനക്കവും
എന്നുള്ളിലാകെ ഒരു വസന്തോത്സവം ..........

കനവുകളായിരം കണ്മുന്നിൽ മയിലാടുന്നു
കാതുകളിൽ നിന്‍ സ്വര മധുരം നിറയുന്നു
മോഹന രാഗലയത്തില്‍ മുങ്ങിയുണര്‍ന്നപ്പോൾ
അകലെ അത് ഏറ്റുപാടി ഒരു കുയിൽനാദം ശോകം ...

Tuesday, May 2, 2017

ഒരുമഴയില്‍

Image may contain: one or more people, text and outdoor

ആകാശമാര്‍ഗ്ഗേ വരും വഴിയില്‍
കാറ്റിനോടൊപ്പം മുട്ടിയുരുമ്മി
ശിഖര തുമ്പില്‍ തുള്ളിയായ്
മൗനമേ നീ വീണുടയുന്ന നേരം
അറിയാതെ നനവുറുന്നുള്ളകം
അവളുമെന്നെയും കുടക്കീഴിലാക്കി
മെല്ലെ നടക്കുമ്പോൾ ഉള്ളിലാകെ
ഒരു പൂരപ്പെരുമയുടെ പഞ്ചാരിമേളം

പൂരിതങ്ങള്‍

Image may contain: night and indoor

കടലിനു കരയോടു
കാറ്റിനു മരത്തിനോടു
മേഘങ്ങള്‍ക്ക് മലയോടു
മയിലിനും കുയിലിനും
മാരിവില്ലിനും മഴത്തുള്ളിക്കും
മണ്ണിനും പെണ്ണിനും ഒക്കെ
ഉള്ളപോലെ അല്ലോ പ്രണയം
ഇവയില്ലെങ്കിലോ ഒന്നോര്‍ക്കുക
നിലാവില്ലാത്ത ചന്ദ്രിക
സൂര്യനില്ലാതെ  താമര
പൂവില്ലാതെ എന്ത് ശലഭം
എല്ലാം പരസ്പര പൂരിതങ്ങളല്ലോ 

''ആശ്ലേഷിക്കു

''ആശ്ലേഷിക്കു "
Image may contain: outdoor

തീക്ഷ്ണമാർന്ന നിന്റെ വാക്കുകളാൽ
പുണരുന്നുവല്ലോ വരികൾ

ഞാൻ ജീവിക്കുന്നു എന്നറിയുന്നു
നീ എന്നരികിലെത്തുന്നുവെന്നു
നിന്റെ കവിതകളുമായ്

ഒന്ന് തൊടുക
നിന്റെ അനുകമ്പയാൽ
എന്നെ കുറിച്ച് നീ അറിയുക
.
നീ വരുവോളം
ഞാനറിഞ്ഞില്ല എന്നിലെ
വൈകാരികാനുഭവം
എന്റെ നിലനിൽപ്പ്
.
നീ എന്നെ നയിച്ചു  
നീ നടക്കും പാതയിൽ
നിന്റെ പ്രണയാതുരമാം ഗാനങ്ങളാൽ
നിന്റെ ചിന്തകളാവും നൃത്തത്താൽ
.
അറിയുന്നു ഞാൻ എന്നെ
നിന്റെ ചലിക്കും വരികളിലൂടെ
നിന്റെ കവിതകളുടെ ആശ്ലേഷത്താൽ
എന്റെ നിശ്വാസധാരയിലൂടെ
എന്നെ ഞാനറിയുന്നു .....!!
.