അനുരാഗം കവിതയായ്
അനുരാഗം കവിതയായ്
നിൻ അധര പൂവ് തൊട്ട് തലോടിയൊരെൻ
പ്രണയാക്ഷരങ്ങളുടെ മധൂരിമയിൽ മനം
മൗന സരോവര തീരത്ത് നിൽക്കും പോലെ
മണം പേറും വണ്ടായി ഞാൻ മാറിയല്ലോ
നീൻ കണ്ണുകൾ നിറച്ച സ്വപ്നങ്ങളുടെ ലോകം
എൻ നെഞ്ചിൽ വിരിഞ്ഞൊരു തുമ്പിയായ്
നിൻ നോട്ടത്തിൽ ഹൃദയം ചിറകു വിരിച്ചു
കാലത്തെ മറന്നൊരു പ്രണയ സന്ധ്യയായ്
നക്ഷത്രങ്ങൾ ഇരുളിൽ മിന്നിയ നിമിഷം
നൻ പുഞ്ചിരി നിലാവായ് പടർന്നു സിരകളിൽ
അനുരാഗം കവിതയായി പാടുമ്പോളെൻ
മനസിൽ നീ സംഗീതമായി മാറുന്നുവല്ലോ
ജീ ആർ കവിയൂർ
27 12 2024
Comments