പ്രണയത്തിന്നോർമ്മ പാടുകൾ
പ്രണയത്തിന്നോർമ്മപ്പാടുകൾ.
കിലുകിലെക്കിലുങ്ങുംകരിവളകളും
കാറ്റിലാടുംകാർക്കൂന്തലിന്നഴകും
കൺച്ചിമ്മിത്തുറക്കും നേരത്തോർമ്മകളിൽ വിരിയുന്നു
നിൻച്ചിരിയഴകും.
ഓമനിക്കുംമുൻപേ
ചിത്രശലഭംപോലെ പാറിപ്പറന്നു
ചിന്തകളിൽ
മധുരനോവു പകർന്നു!
നിന്നെക്കുറിച്ചോർക്കുമ്പോൾ
മുഖത്തുള്ള മോഹത്തിന്റെ പാടുകളും
ഹൃദയത്തിൽ വിരിയുന്നു സ്നേഹത്തിന്റെ മലരുകൾ
നീ തീർത്തമൊഴികളുടെ മധുരവും!
പുതിയ കനവിന്റെ ചിറകടിയും
നീ പങ്കുവച്ച രഹസ്യങ്ങളുടെ സ്വാദും
നഖക്ഷതംതീർക്കും പാടുകൾക്കുള്ളിൽ
പ്രണയമിപ്പോളും നിലനിൽക്കുന്നുവോ?
ജീ ആർ കവിയൂർ
14 12 2024
Comments