വിവാഹ വാർഷിക കവിത
വിവാഹ വാർഷിക കവിത
ഒന്നായി ചേർന്ന കിനാവിന്റെ നിലാവിൽ
ഒന്നിനൊന്ന് ചേർന്ന ജീവിതത്തിന്റെ തിരമാലകൾ
ഓർമ്മകളിൽ കൊത്തിയ സൗഹൃദ കാഴ്ചകൾ
ഞങ്ങളുടെ നാളുകൾ മധുരസംഗീതമായ് മാറിയിരിക്കുന്നു
സ്നേഹത്തിൻ കരുത്തിൽ തീർന്ന ഈ ബന്ധം
സൗഹൃദത്തിൻ ചൂടോടെ തണൽ നൽകട്ടെ
കാറ്റും പൂവും പാടുന്ന ജീവിതവനിയിൽ
ഓർമ്മകൾ പകരുന്ന ഒരു മധുരഗാനം
ഞങ്ങളുടെ കൂട്ട് എന്നും ഒരു മധുരസ്മൃതിയായ്
എല്ലാവർക്കും ആത്മാവിൽ സ്വാന്തനമായ് മാറട്ടെ
വർഷങ്ങൾ കടന്നുപോകും, പക്ഷേ അവശേഷിച്ച്
ഈ ജീവിതം നല്ലൊരു കഥയായി തൂവൽ സ്പർശമായ് മാറട്ടെ!
ജീ ആർ കവിയൂർ
08 12 2024
08 12 1990 to 08 12 2024
മഹത്തായ 34 വർഷം തികയുന്നു
ഞങ്ങൾ വിവാഹിതരായിട്ട്
Comments