ആണുങ്ങൾക്കൊരു ദിനം

ആണുങ്ങൾക്കൊരു ദിനം

ആണുകൾ ജീവിതം ചുമന്നുകൊണ്ട്,
നിശ്ശബ്ദമായ് ദുഖം മറച്ചുകൊണ്ട്.
തീർന്നിട്ടില്ല പണിയും പോരാട്ടവും,
വേദനയും സന്തോഷവും ഒളിപ്പിച്ചുകൊണ്ട്.

പുരുഷ ദിനം അവർക്കായ് വിളിച്ചോതുന്നു,
അവകാശങ്ങൾക്കും പ്രാധാന്യം നൽകുന്നു.
മനസ്സിലെ വേദന മറക്കരുത്,
ആശ്വാസം തേടട്ടെ അവർക്കായ്.

സമത്വത്തിന്റെ പാതയിലൂടെ,
ഓരോ പടിയും മുന്നോട്ട് നടക്കട്ടെ.
ഓർമ്മിക്കപ്പെടണം അവർ,
സ്നേഹത്തോടെ ലോകം മാറ്റം വരുത്തണം.

ജീ ആർ കവിയൂർ 
19 11 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “