Tuesday, July 30, 2013

ജീവിത ചക്രവാളം

ജീവിത ചക്രവാളം 

Photo: രാവുണര്‍ന്നു ഒപ്പം 
മോഹവും ദാഹവും വിശപ്പും 
തേടുന്നു ശമനത്തിനായി 
ഇരുളുന്നു വെളുക്കുന്നു 
പൂര്‍ണമാകാതെ ആശകളും 
അതിനിടയില്‍ നഷ്ടമാകുന്നു 
ജീവിതമെവിടെയോ ഇരുളില്‍
===================
ചിത്രം ഞാന്‍ പണ്ട് വരച്ചത്

രാവുണര്‍ന്നു ഒപ്പം 
മോഹവും ദാഹവും വിശപ്പും 
തേടുന്നു ശമനത്തിനായി 
ഇരുളുന്നു വെളുക്കുന്നു 
പൂര്‍ണമാകാതെ ആശകളും 
അതിനിടയില്‍ നഷ്ടമാകുന്നു 
ജീവിതമെവിടെയോ ഇരുളില്‍
===================
ചിത്രം ഞാന്‍ പണ്ട് വരച്ചത്

Sunday, July 28, 2013

ഇല്ലേ ആഗ്രഹം


ഇല്ലേ ആഗ്രഹം

ഇന്നലെകളെ നിങ്ങൾ  ഇന്നിലേക്കും
നാളെകളിലേക്കും  കുട്ടുവരുമോ
ഞാനെന്‍ ആസ്വദിക്കാതെ.
കടന്നകന്ന ബാല്യ കൗമാര്യങ്ങളെ
ആവാഹിക്കട്ടേയോ  ?,
ഊഞ്ഞാലിലേറിയും  മാവിലെറിഞ്ഞും
കുയിലിൻ പാട്ടിനെ ഏറ്റു പാടിയും
തുമ്പിയെ പിടിക്കാൻ ഓടി അവളോടൊത്തു
കൂട്ടു കൂടി ആടിപാടാൻ കൊത്താൻ കല്ലുകളിക്കാം
കണ്ണൻ ചിരട്ടയിൽ മണ്ണു വാരി വച്ചു
കഞ്ഞിയും കറിയും  കളിക്കാം
എന്തെ നിങ്ങളും കൂടെ വരുന്നുവോ
ഒൻവി സാറിൻ ഒരുവട്ടം കുടി കൂടി ........എന്നു
നിങ്ങൾക്കൊക്കെ ഇല്ലേ ഇതുപോലുള്ള
ഉള്ള ആഗ്രഹങ്ങളും മോഹങ്ങളും

Saturday, July 27, 2013

കുറും കവിതകള്‍ 113

കുറും കവിതകള്‍ 113 

"പാലം തരാം റോഡ്‌ തരാം...."
അവസാനം ആവഴിക്കു വരണമെങ്കില്‍ 
അഞ്ചുവര്‍ഷം കഴിയണം!! 

അമ്പിളിക്കും പനി
മേഘ കമ്പളത്തില്‍
ഒളിച്ചല്ലോ 

സാരിതാ
സരിതാ
സമക്ഷത്തു ഇറങ്ങട്ടെ

മൊഴി മാറ്റത്തിനു
നിശബ്ദത
പിഴവ് മലയാളത്തിനു

ഷുഗറും
പ്രഷറും
പിന്നെ ഞാനും

കര്‍ക്കിട മരുന്നുകഞ്ഞി
ഇന്നു വഴിമാറി
ബ്രാണ്ടിക്കും വിസ്ക്കിക്കും

കഞ്ഞിയല്ലാതെ
ഇല്ലൊരു ശരണം
മഴയുടെ ദുരിതാശ്വാസം

എന്റെ പെന്‍സിലും റബ്ബറും
സ്റ്റാപ്ലറും പഞ്ചിംഗ് മഷിനും
അല്‍പ്പായിസ്സുകള്‍

കമന്റാതെ
അമണ്ടിക്കൊണ്ട്
പോയി എന്‍ കവിത

Wednesday, July 24, 2013

നിവരാത്തവ


നിവരാത്തവ

എല്ലില്ലാത്ത  നിവര്‍ത്തുവാനാവാത്ത
വളവുകളുടെ വളയങ്ങളില്‍പ്പെട്ടു
വലയുന്നു നാമറിയാതെ ജീവിത
പുസ്തകത്താളുകള്‍ വായിച്ചു
തീരുമുന്‍പേ കാറ്റിലകപ്പെട്ടു
പലതും മറിഞ്ഞു പോകുന്നു
ചിലപ്പോള്‍ ഇരുട്ടത്തു നിര്‍ത്തി
വെളിച്ചത്തിനായി ഇരക്കുവാന്‍ വിടുന്നു കഷ്ടം
ചെറു ഇലയനക്കങ്ങള്‍,പദസ്വങ്ങളൊക്കെ
ചെറുത്തു നില്‍ക്കാന്‍ പ്രേരണ നല്‍കുന്നു
ഒന്നാലോചിച്ചാല്‍ ഇത് വെറുമൊരു
നീര്‍ക്കുമിളല്ലോയെന്നു പണ്ട്
ഹരിനാമ കീര്‍ത്തനം കേട്ടതു ഓര്‍ത്തുപോകുന്നു
അരിയും കറിയും കിട്ടാതെ ആകുമ്പോള്‍
അറിയാതെ ഹരി നാമം ഉരുവിട്ട് പോകുന്നു
ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ
എല്ലില്ലായിമ്മയുടെ വളവുകളെ പറ്റി


Sunday, July 21, 2013

കുടുക്കുകൾ

 കുടുക്കുകൾ

ഇന്നലെ  നിന്നെ  ഓർത്ത്‌
ഞാൻ  എന്നെ  തന്നെ
ഇല്ലാതെയാക്കി  ഉറങ്ങി
സുരതമാർന്ന    ഉറക്കം
നിനക്ക്  മനസ്സിലാകുന്നുണ്ടോ
അറിയില്ല അല്ലെ
ബന്ധങ്ങൾ കണ്ണാടി പോലെയാണ്
ഉടഞ്ഞു പോയാൽ കൊണ്ട് അങ്ങുകയറും
ഇവയെ  സൂക്ഷിച്ചു കൈകാര്യം ചെയ്യണമേ
ഉടയാൻ ഒരു നിമിഷമ മതി
അത് വാർത്ത് എടുക്കാൻ
ഏറെ സമയം വേണമല്ലോ

Saturday, July 20, 2013

മണം


മണം

ശരീരത്തിലല്ല
മനസ്സിലാണ്
അത്തർ പുരട്ടെണ്ടതു
മനസ്സിനെ തട്ടി കൊണ്ട്
പോകാന്‍ ഞാന്‍ ആരുമല്ല
അല്ല അത് ആരാണ് അത്
അതെ അതെ എന്തെ സംശയം ഉണ്ടോ
മനസ്സു പറയുന്നത് എന്തോ
അതാണ്‌  ഞാന്‍
എനിക്ക് മരണമില്ല
ജനിമരണങ്ങള്‍ എനിക്കില്ല

നിൻ നിമ്നോന്നതങ്ങളിൽ
ഒരു കുളിർകാറ്റുപോലെ
നിൻ  നിർലജ്ജ തുടിപ്പുകൾ
സുഗന്ധം അറിയിച്ചു
മനസ്സിനു ആണ് അത്തറിൻ മണമെന്നു

Thursday, July 18, 2013

മഞ്ഞു ഗുഹയിൽ

മഞ്ഞു ഗുഹയിൽ 

അരമന രഹസ്യം 
അങ്ങാടി പാട്ടായപ്പോൾ 
അരയുമില്ല മനയുമില്ലാതെ 
അങ്ങാടിക്കപ്പുറം 
മഞ്ഞു ഗുഹയില്‍ കഴിയുന്നു 
അവസരം കിട്ടിയാല്‍ കഴുത്തില്‍ 
കൊലക്കയര്‍ വീഴുമോയെന്നു ഭയന്നു 
നഞ്ചവും മഞ്ചവും കാത്തു 
വിമാന താവള ലോഞ്ചില്‍ കഴിയുന്നു 
രഹസ്യ സൂക്ഷിപ്പുകാരന്‍ സ്‌നോഡെൻ

Sunday, July 14, 2013

മനസ്സിന്‍ മര്‍മ്മരങ്ങള്‍


മനസ്സിന്‍ മര്‍മ്മരങ്ങള്‍

ഇരുൾ വീണ മനസ്സിൻ
ചക്രവാള സീമയിൽ
ഓർമ്മകളെ തൊട്ടുണർത്താൻ
ശ്രമങ്ങളൊക്കെ വെറുതെയായോ
മൂളിയകലുന്ന കാറ്റിൻ ചിറകിലേറി
താഴ്വാരങ്ങളിൽ ചേക്കേറും നേരവും
മുളംകാടിന്റെ മർമ്മരവും
ചീവിടുകളുടെ മൂളലുകളും
രാപ്പാടിയുടെ ഗാനശകലങ്ങളിലും
കണ കണങ്ങളിൽ നിറയും നിൻ
അഭൌമികമാം സാമീപ്യമറിഞ്ഞു
എന്നിട്ടുമെന്തേ അകന്നു അകന്നു
അലിഞ്ഞു അലിഞ്ഞു കൈ പിടിയിലമരാതെ
എങ്ങോ പോയി നീ മറയുന്നു
നിന്നെ ഞാന്‍ എന്ത് വിളിക്കണം
അനാമികയെന്നോ മായാ മോഹിനിയെന്നോ

Saturday, July 13, 2013

കുറും കവിതകള്‍ 112


കുറും കവിതകള്‍ 112

മൗനതപസ്സിൽ നിന്നും
പ്രണവ ധ്വനിയുമായി
ഒരു ശിശു രോദനം

മനസ്സെന്ന കാട്ടിൽ
സിംഹവും കുറുക്കനും
കഴുതയും യഥേഷ്ടം മേയുന്നു

ഉപവാസം
മനസ്സിനെയും
ശരീരത്തെയും ഒരുമിപ്പിക്കുന്നു

ചിപ്പിക്ക് ക്ഷതമെറ്റാലും
മുത്തിനു ഒന്നുമേ സംഭവിക്കുന്നില്ല
ശരീരവും മനസ്സും പോലെ

മിക്ക പ്രാത്ഥനകളും
ആഗ്രഹ പൂര്‍ത്തിക്കായിയുള്ള
സ്വാര്‍ത്ഥതയല്ലോ

Sunday, July 7, 2013

ജീവിത സത്യം

ഒറ്റയാം ജീവിത ധ്യാനത്മകത
ഒരു തുള്ളിക്കായി അലയുന്നു
ജീവിതയോരത്തു ഒഴുകിനടക്കും
ജലകണങ്ങള്‍ക്കു ഇങ്ങിനെ
ഏകാന്ത വര്‍ണങ്ങളായി
തീര്‍ക്കാനാകുമോയി
പ്രപഞ്ച പുസ്തകത്തിലെ
ഏടായി നില്‍ക്കുമോ
നൈമിഷികമാം കണങ്ങള്‍ക്കു
എല്ലാ ജീവികളുടെയും
അവകാശമല്ലെയി ഭൂവില്‍

Saturday, July 6, 2013

കവിമാനസ്സം


കവിമാനസ്സം

''ഒരേ തൂവൽ പക്ഷികൾ
നാം രണ്ടു കവിതകൾ
അക്ഷരങ്ങളിലഗ്ന്നി കടഞ്ഞവർ''*
കൊടിയേറിയിങ്ങിയ
കോവിലിലെ ആറാട്ടിന്‍
തിരുശേഷിപ്പുകള്‍
തിരയുന്നു അക്ഷര നോവുകളെ
ചിന്തതന്‍ ചുടുനിണത്തില്‍
ചാലിച്ചെഴുതിയ മനസ്സിന്‍ ഉടയവര്‍
ആരെയും അകറ്റി നിര്‍ത്താത്തോര്‍
അറിയുക സ്നേഹത്തിന്‍ ഉപാസകര്‍
പ്രപഞ്ച സത്യങ്ങളുടെ ഉറവതേടി
ഉണ്മയുടെ  വെക്തമാം മുഖം കണ്ടു
പഞ്ചെന്ത്രിയങ്ങളുടെ അകപ്പോരുളിൻ
ഉണർവിൻ ഒതുക്കുകൾ ചവിട്ടി കയറി
ഒന്നായി മാറുന്നു കവിതക്കുമുന്നിലായി നാം

Friday, July 5, 2013

അമ്പിളിയോട്


അമ്പിളിയോട്

ആമ്പല്‍ പൂവും
അമ്പിളിയും തമ്മില്‍
എന്തോ പറഞ്ഞു എന്താണാവോ

ഞാന്‍ എനിക്ക് സ്വന്തം
എന്റെ വേദനകളും ഒക്കെ
ഞാന്‍ എന്നില്‍ കുഴിച്ചു മുടട്ടെ

അത് എന്റെ മനസ്സാണ്
അത് ആരും ഇതുവരെയും
കണ്ടിട്ടില്ല അറിയാന്‍ ആഗ്രഹിച്ചിട്ടുമില്ല

നല്ല സ്വപ്‌നങ്ങള്‍  നേരുന്നു
നിനക്ക് ഞാന്‍ കാര്‍മേഘം
മുടാത്ത മാനത്തു  നില്‍ക്ക് അമ്പിളിയെ

എല്ലാരും പറയുന്നു നിനക്ക്
കളങ്കം ഉണ്ടെന്നു
ഞാന്‍ വിശ്വസിക്കുന്നില്ല

ഇനി ഞാന്‍ ഉറങ്ങട്ടെ
ആ   സുഖനിദ്രവിട്ടു
നാളെ  ഞാനുണരുമ്പോൾ

വീണ്ടും പറയാം
നിന്‍ പ്രണയ കഥഞാന്‍
എല്ലാരോടും സുദീര്‍ഘമായി

Thursday, July 4, 2013

ആത്മ സാന്ത്വനം


ആത്മ സാന്ത്വനം

ആഗ്രഹങ്ങളുടെ തിരയിളക്കങ്ങള്‍
ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു ഓർമ്മകളെ
തൊട്ടുണർത്താൻ പ്രകൃതിയുടെ മടിതട്ടിൽ നിന്നു
തേടിപ്പിടിക്കുവാൻ വെമ്പുന്ന  വരികളാൽ
കോർത്തിണക്കിനല്ലൊരു കാവ്യം ചമക്കാന്‍
ഏറെ ചിന്തകള്‍ക്കു നിലാവിന്‍ നിറം ചാലിച്ചു
മതിവരാഞ്ഞു മഴവില്ലിന്‍ ചാരുതയില്‍ അലിയിച്ചു
മലയും മരതകപ്പച്ചയും ചേര്‍ത്തു നോക്കി
ആകാശത്തിന്റെയും കടലിന്റെയും  നീലിമയും ഒത്തു വച്ചു
എന്നിട്ടും സംതൃപ്തനാകാതെ ഒരു ഭ്രാന്തനെ പോലെ
അലഞ്ഞു നടന്നു ചക്രവാളത്തിലേക്ക് മറയുന്ന
പകലോന്റെ ക്ഷീണമില്ലായിമ്മയെ കണ്ടു
പകര്‍ന്നു സ്വാന്തനമേകി മനസ്സിനു

Wednesday, July 3, 2013

കുറും കവിതകൾ 110


കുറും കവിതകൾ 110

കാര്‍മേഘം  മാനത്തില്ല
നിൻ  മുഖത്തോ
കാത്തിരുന്നു  മടുത്തിട്ടോ  .

നിലാവിൻ നിഴലിൽ
വായിക്കാനായില്ല നിന്‍
കളങ്കമില്ലാ മനസ്സ്

പൂവാലി കരഞ്ഞു കൊണ്ടെയിരുന്നു
അമ്മുമ്മ പറഞ്ഞു
വാവടുക്കാറായെന്നു

പുറമുറിവിനു കമ്മ്യൂണിസ്റ്റ് പച്ച
അകമുറിവിനവൾ തൻ
കടക്കണ്‍ മുന

മഴമേഘങ്ങളകന്നു
വിളറി വെളുത്തു മാനം
കര്‍ക്കിടകം കാത്തു മനം

മൗനമുടഞ്ഞു
വരിയകന്നു ജീവിത
വണ്ടി പാഞ്ഞകന്നു

Monday, July 1, 2013

കുറും കവിതകള്‍ 109


കുറും കവിതകള്‍ 109

ശില്‍പ്പിയുടെ
മനോധര്‍മ്മം
കല്ലുകളില്‍ രൂപമാറ്റം

മഴയുടെ പാഠം
കുരുന്നുകളുടെ മുഖത്തു
സന്തോഷത്തിന്‍  വര്‍ണ്ണങ്ങള്‍

(ഒരു അദ്ധ്യാപികയുടെ കണ്ണിലുടെ )

ഇറയത്തെ എറിച്ചില്‍
കുളിരുകോരി
തനുവിലും മനസ്സിലും

മഴച്ചെളിയിൽ
തിമിർത്താടും
ബാല്യമിന്നോർമ്മ

വേദനയോടെ തിരണ്ടി
വന്നതാണ് വാക്കുകളെന്നു
ആരുമറിഞ്ഞില്ലല്ലോ

മധുര നൊമ്പരങ്ങളെറുമ്പോള്‍
ചെറു പുഞ്ചിരി വിരിയുന്നു  അറിയാതെ
എല്ലാം മായയാണല്ലോ ലോകമേ!!!

ഓര്‍മ്മ തണല്‍


ഓര്‍മ്മ തണല്‍

 പഞ്ചെന്ത്രിയങ്ങളില്‍ പകരും
സുഖാനുഭൂതി നിഴലിക്കും
 നിലാവകന്നു രാത്രി പകലിനോട്
ചേരുമ്പോള്‍ അറിയാതെ ഉണരുമി
വേദനയുടെ നിഴൽക്കണ്ണാടിയിൽ
നോക്കുമ്പോൾ അറിയാതെ
ഓർമ്മകളിൽ അൽപ്പം തണൽ പരത്തുന്നു
ഈ മരുഭൂവിലെ മരുപ്പച്ച ,
അനുഭവ കാമ്പുള്ള വഴികളില്‍
ചിരിയാല്‍ പൊതിയും  ദുഖങ്ങളെ
നിങ്ങള്‍ക്ക്  എന്‍ സഹാനുഭൂതി