"നിന്നോർമകൾക്ക് മധുരം"( Versions For male & female singer)

"നിന്നോർമകൾക്ക് മധുരം"
( Version For male singer)

കണ്ണടച്ച് തുറക്കുമ്പോഴേക്കും
കരളിൻ കിളിവാതിലിൽ മധുര
നോവ് പകർന്നു നീ പോയില്ലേ
കനവിൻ്റെ മാനത്തെന്നും നീ

മിഴിപൂട്ടാതെയെൻ മൊഴികളിൽ
അക്ഷര മലരായി മാറുന്നുവല്ലോ
കാതോടു ചേർത്തു ഞാൻ 
മധുര സംഗീതമായ് മാറിയല്ലോ

മിഴിവോടെ വന്നൊരുറവ പോലെ
എൻ ഹൃദയത്തിൽ മായാതെ
ചാരു ചിത്രമായി വിളങ്ങുന്നു
നിന്നോർമകൾക്കെന്ത് സുഗന്ധം


"കനവിൻ മാനത്തെ നീ"
( Version For female singer)


കണ്ണടച്ച് തുറക്കുമ്പോഴേക്കും
ഹൃദയ കിളിവാതിലിൽ മധുര
നോവ് പകർന്നു നീ പോയല്ലോ
കനവിൻ്റെ മാനത്തെന്നും നീ

മിഴിപൂട്ടാതെയെൻ സ്വപ്നങ്ങളിൽ
അക്ഷര മലരായി മാറുന്നുവല്ലോ
നീയോടു ചേർന്ന് ഞാൻ
മധുര സംഗീതമായ് മാറിയല്ലോ

മിഴിവോടെ വന്നൊരു വസന്തമെന്നേ
എൻ മനസ്സിൽ മായാതെ
ചാരുചിത്രമായി വിളങ്ങുന്നു
നിന്റെ സ്നേഹം എത്ര സുന്ദരം

ജീ ആർ കവിയൂർ
29 12 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ