ഏകാന്ത ചിന്തകൾ 38
ഏകാന്ത ചിന്തകൾ 38
ജീവിതം ഒഴുകുന്ന ഒരു നദിയാണെന്ന്
വേഗവും വഴികളും മാറുമെന്ന് മനസ്സിലാക്കി.
താളം പിടിക്കാതെ നിന്നാൽ മാത്രം കേടാവൂ,
ഓടുന്ന കാലത്തെ സഖിയാക്കേണ്ടത് നാം.
ഓരോ ദിനവും പുതു പതിവുകൾകൊണ്ട്
ജീവിതരാഗം പാടി മുന്നോട്ടുപോകണം.
മാറ്റങ്ങൾ തോൽവിയല്ല, പഠനത്തിന് വഴിയാണ്,
സാധ്യതകളുടെ പുതിയ കവാടമൊരുക്കും.
പക്ഷികൾ പോലെ ചിറകു വിരിച്ചു പറന്നാൽ
മറുപുറം കാഴ്ചകൾക്കു കാത്തിരിക്കാം.
മാറുന്ന കാലങ്ങളോടു സ്നേഹത്തോടെ,
ജീവിത വഴികളിൽ പുതിയ തേനും മധുരവും.
ജീ ആർ കവിയൂർ
18 12 2024
Comments