സ്നേഹത്തിൻ്റെ പ്രകാശം
സ്നേഹത്തിൻ്റെ പ്രകാശം
എൻ്റെ മൗനം ഒരു ജപമാണ്
നിൻ്റെ പേരു മാത്രം ഉരുവിടുന്നു
നിശ്ശബ്ദരാവിൽ കാതോർക്കവേ
നിൻ്റെ ഓർമ്മ പൂവായ് വിരിയുന്നു
നീലാകാശത്തിലെ വിഹഗമായ്
എൻ ചിന്ത പാറും നിൻ മിഴികളിൽ
മഴത്തുള്ളിയായി നേരെയെത്തും
എൻ മാനസത്തിൽ ഗീതമായ്.
ചന്ദ്രികയായ് നിഴൽ ചേരുമ്പോൾ
നിൻ ചാരുത എന്നിലൊരു
പ്രാർത്ഥനക്ക് ഭാവമേകുന്നു
നിറഞ്ഞു നിൻ സ്നേഹത്തിൻ പ്രകശമെങ്ങും
ജീ ആർ കവിയൂർ
27 12 2024
Comments