മുത്തശ്ശി വന്നല്ലോ
മുത്തശ്ശി വന്നല്ലോ
മുക്കൂറ്റി പൂക്കുമാ
മുത്താരം കുന്നിറങ്ങി
മുക്കൂറ്റി മണമേറി
മുറുക്കി ചുവപ്പിച്ച്
മുത്തങ്ങളുമായ്
മുത്തശ്ശി വന്നല്ലോ
ചുണ്ടുകളിൽ സ്നേഹ പുഞ്ചിരി
കൈകളിൽ പഴമതൻ ഗന്ധം
കുട്ടികളോടൊപ്പം കൂടെ കളിക്കുമ്പോൾ
വീടാകെ ഉണരുമല്ലോ ആലോലം
പണ്ടൊരുനാളിന്റെ ഓർമ്മകളെ
പകർന്നുതരുമാ ചുവരിലിരിക്കും ചിത്രങ്ങൾ കാട്ടി
മുന്നെപോയവരുടെ
കഥ പറഞ്ഞു സ്നേഹമേറിയ ഓരോ നിമിഷവും സ്മരിപ്പു വാത്സല്യമേറിയ മുത്തശ്ശി
വരമൊഴിവാമൊഴി കഥകളൊരുക്കി
പല്ലില്ലാ പുഞ്ചിരി മധുരം പകരും
മുത്തശ്ശിയുടെ ചെറു മടിയിൽ
സ്നേഹമെണ്ണാം ഓരോ നിമിഷവും
ജി ആർ കവിയൂർ
16 11 2024
Comments