"സാക്കിർ ഹുസൈൻ: ആ താളം നിലച്ചു"
"സാക്കിർ ഹുസൈൻ: ആ താളം നിലച്ചു"
സംഗീത സത്യങ്ങൾ താളങ്ങളിൽ ആവിഷ്കരിച്ച,
തബലയുടെ മഹിമ കൊണ്ട് ലോകം വാഴ്ന്ന ചക്രവർത്തി.
സ്മിതവുമായി വിരലുകൾ താളമിടുമ്പോൾ,
ജീവിതവും സംഗീതവും ഒന്നായ് മാറുമ്പോൾ.
പെരുമയുടെ കൈകളാൽ മണ്ണിൽ മധുരം,
വൈഭവത്തിനൊപ്പം വീണു മുഴങ്ങി താളം.
ആകാശ ഗംഗയിൽ താളമിടുന്ന താരകം,
ശ്രുതി തേടി സ്വർഗ്ഗത്തിൽ കിനാവിന്റെ സായൂജ്യം.
ഇവിടെ നിറഞ്ഞ മേഘങ്ങൾ നിറമാഞ്ഞിട്ടും,
കാതുകൾ തേടി നിന്റെ താളം മുഴങ്ങുന്നു.
കാലത്തിനുമപ്പുറം കലയുടെ അഭിവന്ദനം,
സാക്ഷി നിന്റെ തബല, നാദത്തിന്റെ സ്മാരകം.
നിന്റെ യാത്രയ്ക്ക് സംഗീതം പൂക്കൾ ചാലിച്ചു,
ലോകം എന്നും ഓർക്കും താളത്തിന്റെ മഹിമയെ.
ജീ ആർ കവിയൂർ
16 12 2024
Comments