നിന്നെ കൂടാതെ (ഗസൽ )
നിന്നെ കൂടാതെ (ഗസൽ )
കിലുങ്ങി പോയ നിൻ പാദസരം,
എന്നെ പരിക്കേൽപ്പിച്ചു കടന്നു പോയി,
ചിരിയിലെ മധുരഗാനം,
മിഴികളിൽ എന്റെ സ്വപ്നം പടർത്തി.
പൗർണമി രാവിൽ മുഖം തെളിഞ്ഞു,
നിൻ ചിരിയിലെ പ്രകാശം മനസ്സിൽ നിറഞ്ഞു.
മുടിയുടെ ഒഴുക്ക് കാറ്റിൽ തലോടുമ്പോൾ,
എന്റെ ഹൃദയം കവിതകൾ സമ്മാനിച്ചു.
ചുവടുകളിലെ താളം ഹൃദയം മിടിച്ചു,
നിന്റെ കാഴ്ച കാണുമ്പോൾ സങ്കടങ്ങൾ ചിരിച്ചു.
എല്ലാ സ്വപ്നങ്ങളിലും പേരഴുതിയിട്ട്,
പ്രണയത്തിൽ ഞാൻ എല്ലായ്പ്പോഴും ജീവിച്ചു.
'ജി.ആർ.' എഴുതുന്നു, ഈ മനസ്സ് നിന്റെ മാത്രം,
നിന്നെ കൂടാതെ, ജീവിതം കുറവുകൾ നിറഞ്ഞു.
ജീ ആർ കവിയൂർ
19 11 2024
Comments