Tuesday, December 28, 2010

ഇരകളെ തേടുന്നവര്‍

റിവിന്റെ അഗാഥ ഗര്‍ത്തത്തില്‍


ഴമറിയാതെ വഴി മുട്ടിനില്‍ക്കവേ

മവെട്ടിതിരിയുമ്പോഴേക്കുമാ

ണത്തില്‍ ചോല്ലിയ വാക്കുകള്‍

ണര്‍ത്തി തിരി തെളിക്കും

റി ചിരിച്ചു ഉള്ളത് അറിഞ്ഞപ്പോള്‍

തു വസന്തങ്ങലറിഞ്ഞു വരുകിലും

ഋൗഷി വാക്ക്യങ്ങളറിയാതെ

'ൠ' നഷ്ടപ്പെട്ടവനായി നിന്ന്


വില്‍ കാലുകൊണ്ട്‌ വരച്ചു

തം കണക്കെ വലത്തീര്‍ത്തു കാവലായി


റെയറിയാമെന്നു നടിച്ചു

ണി കേറി പിഠത്തിലിരുന്നു വൃഥാ


വര്‍ മുന്നിലായി

ട്ടുമെയറിയില്ലയെന്നു

തിയതോക്കവേ

വണ്ണം ചിന്തിച്ചുയേറയങ്ങ്


അംശമില്ലാത്ത കണക്കുപോല്‍

റിയാമെന്നു നടിക്കുന്നുന്നു പണ്ഡിതനെപ്പോല്‍

Friday, December 24, 2010

പുതു വര്‍ഷ ഓര്‍മ്മകള്‍ (ഗാനം)

അനുരാഗ മധുരം പാടി

ഒരു തെന്നലെന്നെ ഉണര്‍ത്തി

അറിയാതെ നിന്‍ ഓര്‍മ്മകള്‍

അകതാരില്‍ വന്നു നിറഞ്ഞു


പുതു വര്‍ഷ പുലരിയിലായി

പ്രണയാങ്കുര വല്ലരിയില്‍

വിരിയും പുഞ്ചിരി പൂമോട്ടുമായി

വന്നു നീയെന്‍ അരികില്‍ വന്നു

ആനന്ദം പൂത്തു നിറഞ്ഞുഅനുരാഗ മധുരം പാടി

ഒരു തെന്നലെന്നെ ഉണര്‍ത്തി

അറിയാതെ നിന്‍ ഓര്‍മ്മകള്‍

അകതാരില്‍ വന്നു നിറഞ്ഞു


ഹൃതു വര്‍ണ്ണ വസന്തങ്ങള്‍ കൊഴിഞ്ഞു

ഹരിതാപമാര്‍ന്നു നില്‍ക്കുമെന്നും

മരണത്തോളമല്ലാതെ അകറ്റുവാനാകുകയില്ല

നമ്മള്‍ തന്‍ ആത്മബന്ധം എന്നും


അനുരാഗ മധുരം പാടി

ഒരു തെന്നലെന്നെ ഉണര്‍ത്തി

അറിയാതെ നിന്‍ ഓര്‍മ്മകള്‍

അകതാരില്‍ വന്നു നിറഞ്ഞു

Thursday, December 23, 2010

തെരുവോരത്ത് നിന്നും

മോഹങ്ങള്‍ പേറുമി


ജീവിത സത്യങ്ങളെ

തെരുവിന്റെ ഓരങ്ങളില്‍

ഹോമിക്കുമി നഗര സാമീപ്പ്യമേ

നിന്നില്‍ നിന്നും നിറയുമി

ബാല്യ കൗമാര്യങ്ങള്‍ക്കു


അര്‍ത്ഥത്തിന്‍ ബാഹുല്യവും

ബഹുമാന്യതയുമില്ലാതെയാകുമ്പോള്‍

ബഹുദൂരം ഏറുമി

കുറ്റ കൃത്യങ്ങളുടെ

ജിഹ്വയില്‍ പടര്‍ത്തുന്നത്


കവിതക്കു വഴങ്ങുകയില്ലല്ലോ

Wednesday, December 22, 2010

പ്രതിഛായ

ഇന്നലെ പോലെ ഞാന്‍ ഓര്‍ക്കുന്നു


നിന്റെ മോണകാട്ടിയുള്ള ചിരിയും

മുന്‍ വരിപല്ലുകള്‍ പോയ ദുഖവും

കൊഞ്ചനം കാട്ടിയതും

കൊച്ചുയുടുപ്പിട്ടു ചാന്തും കണ്മഷിയും

ഒഴുകിയിറങ്ങിയ കവിളുകളുമായും പിന്നെ


പാവാടയില്‍ നിന്നും ധാവണിയിലേക്കും

പട്ടുചേലയുടുത്ത്‌ മുല്ല പൂവുച്ചുടി

കണ്ണിലെ കരിമഷി ഭാവങ്ങളും

സന്തോഷ സന്താപങ്ങള്‍ മാറി മാറി

മൗനമാര്‍ന്ന പ്രണയവും

ആദ്യത്തെ പെണ്ണുകാണല്‍

പങ്കുവച്ച കുശലങ്ങളും

നിന്റെ കല്യാണമുറപ്പിച്ചതിനപ്പുറം


വാങ്ങിവന്നാഭരണങ്ങളണിഞ്ഞു


ചന്തം നോക്കിയേറെ നിന്നതും


കൈയ്യപിടിച്ചവനുമായിയോത്തു

ജീവിതം തുടങ്ങിയതും


ഒന്നായി രണ്ടായി മൂന്നായി മാറുമ്പോഴും

നിന്റെ വരവ് കുറഞ്ഞു വന്നപ്പോള്‍

എല്ലാം ഞാന്‍ മുകമായി അറിഞ്ഞിരുന്നു

എങ്കിലുമിന്നലെ നിന്റെ പുരുഷനുമായിയുള്ള


ദേഷ്യമത്രയും എന്നോടായിരുന്നുവല്ലോ


അതിന്‍ ഗതിയല്ലേ ഞാന്‍


ഈ കുപ്പയില്‍ കിടന്നു ഓര്‍ത്തു പോയി


എനിക്കു പകരകാരനായി


നിന്റെ വീട്ടില്‍ കുടി കൊണ്ടിരിക്കുന്ന

പാവം പുതിയ നിലകണ്ണാടിയുടെ അവസ്ഥ


എന്താകുമോ ഈശ്വരന്മാരെFriday, December 17, 2010

കാത്തു രക്ഷിക്ക

കാത്തു രക്ഷിക്ക
നിറയുന്നു താപം

വിയര്‍ക്കുന്ന ഭൂമി

മതിക്കുന്ന കടലിന്‍റെ

അലകളിന്‍ താണ്ഡവം

പടരുന്ന കാറ്റിന്റെ

പടഹധ്വനികളില്‍

ഇരുളുന്നാകാശച്ചോട്ടില്‍

വിറയാര്‍ന്ന മനസ്സുമായ്

വിതുമ്പുന്ന മനുഷ്യാ

അറിയിക്കാനായി

നിന്നെയുണര്‍ത്താന്‍

നെഞ്ചു പൊട്ടി തോണ്ടകീറി

വരണ്ട നാവുകളില്‍നിന്നും

അക്ഷര പൂജയാല്‍ വിതറുന്ന

വരികളറിയുക വിനാശത്തിനു

കുട്ടു നില്‍ക്കാതെ മനശക്തിയാല്‍

മുന്നേറുക വരും നല്ല നാളെക്കായി

കാത്തു രക്ഷിക്കുക സര്‍വ്വംസഹയാം

മാതാവിനെ ഇനിയും നോവിക്കാതെ

Wednesday, December 15, 2010

ട്രഷറി ശരണം

കോടി നൂറ്റി ഇരുപതു നിറഞ്ഞു ഭണ്ഡാരമതില്‍


കല്ലും മുള്ളും നിറഞ്ഞ കാനന പാതയേക്കാള്‍

കഠിനമാം റോഡുകളും താണ്ടി എത്തി മടങ്ങുമ്പോള്‍

കണ്ടു ശരണം അടയുന്നു മാറി മാറി എത്തുന്നവര്‍

അടുത്തുണ്‍ ഉണ്ണുന്ന സര്‍ക്കാറുകളും ഇവര്‍ക്ക്

കണ്ണിലുണ്ണികളാം ഏറാന്‍ മുളികളാം ഉദ്യോഗവൃന്ദങ്ങളും

കരിയും നരിയെക്കാളും ഭയങ്കരരാം വന്യ മായി

കറുത്ത ബോര്‍ഡിന്നു കീഴിലായി ഭീതിയില്ലാതെ

കോടിക്കുറകള്‍ പിടിക്കുന്ന ദേവസം ആളുന്നവരും

കാശ് നിറയുന്നത് ട്രഷറികള്‍ വിളമ്പുന്നത് അറിഞ്ഞു

കലിയുഗ വരദാ എല്ലാം കണ്ടു നീ പുഞ്ചിരി തൂകുമ്പോള്‍

കവിയാം ഞാനിതാ മനം നൊന്തു കണ്ണടച്ചു വിളിക്കുന്നു

അറിവില്ലാ പൈയ്യിതങ്ങലോടു പൊറുക്കണമേ

പൊന്നു സ്വാമിയേ ശരണം അയ്യപ്പാ

Sunday, December 12, 2010

കറുപ്പും തവിട്ടും


കറപ്പും തവിട്ടും മങ്ങിയ

നടപ്പുകളിലേക്ക് മാത്രം മാണ്‌

കണ്ണുകള്‍ തേടിയലഞ്ഞിരുന്നത്

ജീവിത താള ക്രമം കണക്കെ

നിരങ്ങി ഓടി കൊണ്ടിരിന്ന

വണ്ടിയുടെ കിത പ്പുകള്‍ക്കിടയില്‍

ഒരു പിടി വറ്റുകള്‍ക്ക് ഉള്ള

കാത്തിരിപ്പിന്റെ അവസാനം

നിമിഷങ്ങള്‍ക്കു ഉള്ളില്‍ തിളങ്ങുന്ന

കാളിമ പടര്‍ത്തി ഒറ്റക്കാലില്‍

നില്‍ക്കുന്നവനുടെ തിളക്കത്തിന്‍

ഒടുക്കം വീണു കിട്ടുന്ന തുട്ടുകള്‍ക്കായ്

ഒഴിയാത്ത വിശപ്പ്‌യെന്ന നാടകം

അരങ്ങേറും വയറാമി വേദികയിലെ

മിടുപ്പുകളിലുടെ തലമുറകളായി

പാദുകങ്ങളില്‍ കുടുക്കുകള്‍ മുറുക്കിയും

തിളക്കങ്ങള്‍ ഒരുക്കിയും

മുന്നോട്ടു മുന്നോട്ടു മുന്നേറുന്നു

Saturday, December 11, 2010

ബി പി

ബി പി


രസം എറിയിറങ്ങുമ്പോള്‍
ജീവിത രസങ്ങളുടെ
സാന്ദ്രത ഏറിയ രഹസ്യങ്ങള്‍
നാടി പിടിക്കാതെയും
പറയാന്‍ കഴിയുന്നു
ഒന്നുകില്‍ പേടി
ഭാര്യയോട് അല്ലെങ്കില്‍
ഭര്‍ത്താവിനോട്
എന്തിന് ഇങ്ങനെ
ഭയവും പേടിയും
ഒന്നുകില്‍ ഒന്നിച്ചു വാഴണം
അല്ലായെങ്കില്‍ വാഴുവാന്‍ അനുവദിക്കണം
ഒന്നുമേ ഇല്ലാതെ തന്നെ കഴിയണം
അങ്ങിനെ അങ്ങിനെ........................

Friday, December 10, 2010

മറക്കുവാന്‍ കഴിയുകയില്ല

ഞാന്‍ എന്ത് കണ്ടു


പ്രതിബിംബത്തിലല്ലാതെ

എന്റെ കണ്ണിന്റെ പീലി

പിന്നെ കണ്ണേ നിനക്ക് കാണാന്‍

കഴിയാത്ത പലതും കൊണ്ട് ചുറ്റി തിരിയുന്നു

എന്റെ എന്ന് പറയാന്‍ എനിക്ക്

ഈ പഞ്ച ഭൂത കുപ്പായ മല്ലാതെ

എന്ത് ഉള്ളതായും അറിയില്ല

പിന്നെ ഉള്ളത് ഇതിനുള്ളി അറിയാന്‍

കഴിയുന്ന എന്തോ ഉണ്ട്

ചിലപ്പോള്‍ ഞാന്‍ അറിയാതെ

എന്റെ മിഥ്യാ അഭിമാനം മാത്രമാണെന്റെ ശത്രു

മനസ്സില്‍ നിന്നും പൊട്ടി ഒഴുകി കടലാസ്സിലേക്ക് പകരും

കവിതേ നിന്നെ മാത്രം കൊള്ളില്ല എന്ന് പറയാന്‍ ഒരുക്കമല്ല

Wednesday, December 8, 2010

തന്ത്രികള്‍ പൊട്ടിയ തമ്പുരു

നെഞ്ചിലെ കുട്ടില്‍ പലമോഹങ്ങളും
ഞെരിഞ്ഞു അമരുമ്പോള്‍ തഞ്ചത്തില്‍മനസ്സാം പുസ്തക താളില്‍ എഴുതിയവചുരിട്ടി എറിഞ്ഞ കടലാസ്സുകളില്‍വള്ളി പടര്‍ത്തിയ നിന്‍ മുഖങ്ങള്‍ക്കുസുര്യ കാന്തി ഉണ്ടായിരുന്നുവോഓര്‍മ്മയില്‍ എന്തെ തെളിയുന്നില്ലവികൃത മാര്‍ന്ന ദിനങ്ങളുടെ വേറിട്ടകാഴ്ച്ചകള്‍ തേടി രാവിന്‍റെ മാനങ്ങളെമണത്തു അറിയുന്നുണ്ടായിരുന്നുഅറ്റു പോയ ആ ഹൃദയത്തിന്‍ കണികനീ മാത്രമായിരുന്നു ജന്മ ദുഖത്തിന്‍ തന്തുഅതെ നീ യാണ് എന്റെതന്ത്രികള്‍ പൊട്ടിയ തംബുരു

Tuesday, December 7, 2010

സംരക്ഷിക്കുക

എന്റെ സല്‍ഫാനും നിന്റെ സല്‍ഫാനും


എന്റോ സല്‍ഫാനും അകത്താക്കി

ഫാനിന്റെ ചോട്ടില്‍ കിടക്കുന്നവരെ അറിക

വികസിത രാജ്യങ്ങള്‍ തള്ളിക്കളയും

മാലിന്യ കുമ്പാരങ്ങളേറ്റു വാങ്ങി

വിനാശത്തിലേക്ക് കുപ്പുകുത്തികുന്നവര്‍

അറിക ഇവിടെ പണ്ട്

ചാരവും ചാണകപ്പൊടിയും ചേര്‍ത്തു

നല്ല വിളവുകള്‍ എടുത്തു കിളികളെയും

എലികളെയും ഊട്ടിയിട്ടു നിറ പറ

പത്തായ അറകള്‍ നിറച്ചിരുന്നു

ലോകത്തെ തറവാടായി കരുതിയിരുന്നു

അതെല്ലാം വിട്ടു വിഷലിപ്തമാക്കി

പ്രകൃതി ചക്രത്തെയാകെ മാറ്റി

കിടങ്ങളെ തിന്നും മണ്ടുപങ്ങളെ

കടല്‍ കടത്തി തീന്‍ മേശയില്‍ വിളമ്പി

പകരത്തിനു വിഷം ഇറക്കുമതി നടത്തി

വിനാശം വിതക്കുന്നവര്‍ ഇതിനു

അറുതിവരുത്തുക അല്ല എങ്കില്‍

വൈകൃതമാര്‍ന്നവരും തലമുറയുടെ

അലമുറകള്‍ക്ക് കാതോര്‍ത്തു

ഭൂമിയെ ശവ പറമ്പാക്കാതിരിക്ക

Monday, December 6, 2010

ക്രിക്കറ്റും കൊതുകുകളും

അച്ചിക്ക്‌ കൊച്ചി കണ്ടപ്പോള്‍


കച്ചിക്ക് വില പറയുമ്പോലെ

തല പന്ത് പോലെ തട്ടി കളിച്ചു

തല തെറിയിക്കുകയും ജനം

കിറിക്കിട്ടു കുത്തി നോവിച്ച്

കടത്തി വെട്ടിയങ്ങ്

ആയിരത്തി അഞ്ഞുറു കോടി

കരള്‍ പറിച്ചു കേരള കരയിലേക്ക്

വീണ്ടുമിതാ എൈ പി എല്‍ തുണച്ചിരിക്കുന്നു

തകരാതെ തളിത മാര്‍ന്ന

തരുരിന്റെയും മലയാളിയുടെയും

ക്രികറ്റ് മാമാങ്കം അംഗം കുറിക്കാന്‍

അവസരം ഒരുക്കിയ ബി സി സി എൈ

നിനക്ക് എന്റെ സ്വസ്തി

എങ്കിലും കൊച്ചിയിലെ

കൊതുകള്‍ക്കു ഒരു ആശ്വാസവുമാകട്ടെ

മൂടിയകറ്റി മോതിയകറ്റി

മോഡിയകന്ന ക്രിക്കറ്റെ

നിനക്ക് എന്റെ ആശംസകള്‍

Saturday, December 4, 2010

വണങ്ങാം സവിതാവിനെ

കാറ്റിലാടും മരങ്ങളില്ല

ഇല്ല പാടില്ല കുയിലുകള്‍

ആടില്ല മയിലുകളും

കുവില്ല കോഴിയും

പിന്നെ ഞാനും നിങ്ങളുടെയും

കാര്യങ്ങള്‍ പറയേണ്ടതില്ലല്ലോ

സൂര്യനൊന്നു ഉദിക്കാതിരുന്നെങ്കില്‍

ഇല്ല വേണ്ട ഈവിധ ചിന്തകള്‍ ഒന്നുമേ

നുറ്റി അന്പത്തിഞ്ചു പര്യയാങ്ങളാല്‍

വണങ്ങാം ആ സവിതാവിനെ

കളിന്ദന്‍

സീരകന്‍

സ്യൂനന്‍

വിഹംഗന്‍

സൂര്യന്‍

കൃതാന്തജനകന്‍

സൂരി

സൂരന്‍

കീശന്‍

കുതപന്‍

എല്ലവന്‍

കാലാദ്ധ്യക്ഷന്‍

കര്‍മ്മസാക്ഷി

സഹാരി

സഹസ്രരശ്മി

കാലകൃത്ത്

കാലകൃതന്‍

അഹര്‍പ്പതി

അഹര്‍ന്നാഥന്‍

ശുഷ്മന്‍

അഹസ്കരന്‍

സുവനന്‍

അംശുമാലി

കാന്തിമാന്‍

വേന്തന്‍

സുരന്‍

ഉദരഥി

കരമാലി

ഹിമാരാതി

വെയിലോന്‍

സപ്താശ്വന്‍

സപ്തസപ്തി

ഹരിദശ്വന്‍

ഹരിഹയന്‍

പൊഴുത്

ജയന്‍

ജയഭദ്രന്‍

അഞ്ജിഷ്ഠന്‍

തുംഗീശന്‍

ഛായാനാഥന്‍

തമിസ്രഹാവ്

പ്രദ്യോതനന്‍

ഖചരന്‍

അജംഭന്‍

തപു

ജ്യോതിസ്ത്രയം

തപനകരന്‍

ഭേശന്‍

പ്രജാദ്വാരം

പ്രജാദ്ധ്യക്ഷന്‍

ഭേനന്‍

തരണി

പീയു

ചക്ഷുഷ്പതി

പീതു

പ്രുഷ്വന്‍

പീഥന്‍

താപേന്ദ്രന്‍

താപനന്‍

ഖം

പേയു

ഞായര്‍

പ്രഭാകരന്‍

ചണ്ഡകിരണന്‍

ചണ്ഡകരന്‍

ചണ്ഡന്‍

പേരു

അഗന്‍

ജഗത്സാക്ഷി

ജഗദ്ദീപം

പ്രകാശകര്‍ത്താവ്

ഘൃണിനിധി

ഭാകോശന്‍

പൂഷാവ്

ഭാസ്വരന്‍

ഭാസ്കരന്‍

ഭാസു

ഭാസന്തന്‍

തിമിരരിപു

തിഗ്മകരന്‍

പ്രത്യൂഷന്‍

ഭാനു

ഭാനുമാലി

ഭാനേമി

ജനചക്ഷുസ്സ്

പങ്കജബന്ധു

ദേഹകരന്‍

മരീചിമാലി

വാതി

ദേഹഭുക്ക്

ലോകലോചനം

വിഭാകരന്‍

രവി

മായു

നിര്‍മ്മുടന്‍

വിയന്മണി

മഹിരന്‍

രാഗന്‍

അദ്ധ്വഗന്‍

ദിനകര്‍ത്താവ്

ദിനകരന്‍

പചതന്‍

പചേളിമന്‍

വിവസ്വാന്‍

ദൃഗദ്ധ്യക്ഷന്‍

നര്‍മ്മടന്‍

ദൃന്‍ഭൂ

മന്ഥന്‍

രസാധാരന്‍

ദുന്ദുഭി

തേജസാംരാശി

വയ്യോന്‍

ധരണന്‍

പത്മകരന്‍

വര്‍ണ്ണു

ദശാനാഥന്‍

പത്മബന്ധു

ദ്യന്‍ഭൂവ്

തോദന്‍

മിഹിരന്‍

ഹേലി

തമോനുത്ത്

മിത്രന്‍

തമോഭേത്താവ്

സദാഗതി

പാഥന്‍

നാളീകബന്ധു

തര്‍ഷന്‍

പാരു

കുഷാകു

ഉഗ്രന്‍

നഭോമണി

വിശ്വകര്‍മ്മാവ്

ആശുഗന്‍

സാവിത്രന്‍

നിദാഘകാരന്‍

ദീധിതിമാന്‍

വാരിതസ്കരന്‍

ത്വിട്പതി

ദ്വാദശാത്മാവ്

നഭശ്ചക്ഷുസ്ന്

തീക്ഷ്ണാര്‍ച്ചിസ്സ്

തീക്ഷ്ണാംശു

തീക്ഷ്ണകരന്‍

ഹേമമാലി

പപി

ധ്വാന്തശാത്രവന്‍

ഇനന്‍

കതിരവന്‍

തന്ത്രായി

നിശാരി

അത്നന്‍

അര്‍ണ്ണവന്‍

തവനന്‍

പാഥ

നിത്യവും ചൊല്ലുന്നു നാം

സൂര്യായെ നമഃ

ഭാനവേ നമഃ

ഭാസ്ക്കരായെ നമഃ

രവയെ നമഃ

ദിവകരയെ നമഃ

ആര്‍ക്കായെ നമഃ

ആദിത്യായെ നമഃ

പുഷന്യേ നമഃ

Friday, December 3, 2010

അംഗങ്ങള്‍ ഉള്ളവര്‍ അറിക


കൈയൊന്നു വെട്ടിയാല്‍


തലയൊന്നു വെട്ടും

അംഗങ്ങളെല്ലാം ഉണ്ടായിട്ടും

വികലമായ സമൂഹമേ

വര്‍ണ്ണ വര്‍ഗ്ഗ മത രാഷ്‌ട്രീയ

ചേരി തിരിഞ്ഞു

അംഗ പ്രത്യംഗമില്ലാത്ത വരേക്കാള്‍

വികലമായി ജീവിതം നയിക്കും

ആശരണ രാലമ്പഹീനരാം

ഈ ജനതതിക്കു മുന്ന് ശതമാനം

മോഹന സംവരണ സംരക്ഷണം

നല്‍കാന്‍ പത്രികയിറക്കിയ വരേ

അറിക അവരും നമ്മുടെ

തന്നെ സഹോദരങ്ങളായി

പിറന്നവര്‍ തന്നെ ഈ ഭൂവിതില്‍

അതെ ദീന ദീനം പറയട്ടെ

ഇന്ന് ലോക വികലാംഗ ദിനമല്ലോ
 

Wednesday, December 1, 2010

അകറ്റുക വിപത്തുക്കളെ

എനിക്ക് ഞാന്‍ സ്വന്തമെന്ന പോല്‍


നിനക്ക് നീ സ്വന്തമെങ്കിലും

വസുദേവ കുടുബകം എന്ന മന്ത്രത്തിനോത്തു

"വസുന്ധരകളെ" കുടുംബമാക്കുകില്‍

പൂവിനെ തേടിയലയും വണ്ടുപോലല്ല

നാം ജീവിതത്തെ നയിക്കേണ്ടത്

സംസ്കര ശൂന്യമാം ഒരു രോഗവും

രോഗാണുവും എല്‍ക്കാതിരിക്കട്ടെ

നയിക്കുക പ്രകൃതിയുടെ വൈഭവങ്ങളെയറിഞ്ഞു

പ്രപഞ്ച സത്തയയെ അറിഞ്ഞു മുന്നേറാം

പ്രാപ്പ്ത്തരാക്കാം നല്ലൊരു തലമുറയെ

Tuesday, November 30, 2010

നേട്ടം

മാറ്റം ഒരു മാറ്റം


മഴയുടെ ഊറ്റം

കുളിര്‍ തെന്നലിന്‍ തോറ്റം

അറ്റ ഇലതന്‍ കോട്ടം

മുറ്റം അടിച്ചു തളിക്കുവാന്‍ ഓട്ടം

നീറ്റുന്ന നിഴലാട്ടം

പക്ഷം പറഞ്ഞു നിറക്കുന്നു അക്ഷം

തേടുന്നു കുറ്റങ്ങള്‍ തന്‍ വായി നാറ്റം

വറ്റുകയില്ല ഒരിക്കലുമി കുട്ടം

വറ്റിനു വേണ്ടി ഒരു ചുറ്റം

അഞ്ചലോട്ട ക്കാരന്റെ നോട്ടം

അസ്സലായി ഈ ചാഞ്ചാട്ടം

കഴിവുറ്റവര്‍ തന്‍ തോറ്റം

ഉള്ളിന്റെ ഉള്ളിലെ വെട്ടം

ഉണ്ടെന്നു അറിഞ്ഞു അതിന്‍ നേട്ടം

Friday, November 26, 2010

കനവോ നിനവോ എന്ന് അറിയാതെ

കുതറി ഓടുന്ന മനസ്സിന്‍റെ
കുസൃതി കണ്ടു ഞാന്‍മണലാരണ്യങ്ങളുംമരുപ്പച്ചകളും തേടിപറയാന്‍ മടിക്കാത്തപങ്കു വെക്കുവാനാകാത്തവഴിയികളിലുടെ ഒക്കെഓടിയണച്ചു കിതപ്പുതിരിഞ്ഞു നോക്കിയപ്പോഴേക്കുംകണ്ടില്ല ഒരു കാല്‍പ്പാദങ്ങളുംചുമലിലെ ഭാരത്താല്‍തല കുനിക്കാതെയുള്ളനിലനില്‍പ്പിന്റെ മുറവിളികള്‍ക്കുകണ്ണും കാതും പായിക്കാതെമന്വന്തര മാനങ്ങള്‍ കടന്ന മരവിപ്പുകള്‍ലാഖവ അവസ്ഥയുടെ സുഖംകനവോ നിനവോ എന്ന്വര്‍ണ്ണിക്കാന്‍ ആകാതെ നില്‍പ്പു

26 /11 ഒരു പുനര്‍ ചിന്തനം

26 /11 ഒരു പുനര്‍ ചിന്തനം
(രണ്ടു വര്‍ഷങ്ങളായി എഴുതികൊണ്ടിരിക്കുന്ന കവിത ചേര്‍ത്തു വായിച്ചു കൊണ്ട് ചുവടെ ചേര്‍ക്കുന്നു

ചിത്രം രാവിലെ എടുത്തത്‌ യാദൃശികം എന്ന് പറയട്ടെ സുര്യന്റെ ചിത്രത്തോടൊപ്പം രണ്ടു കാക്കകളെയും കാണാം )

26/11 നു ശേഷം മുംബായ്(27/11/2008 എഴുതിയത്)

ആകാശത്തെ ഭേദിക്കു മാറ് മുഴങ്ങുംആരവങ്ങളുടെ നടുവിലായ്‌കരുത്തപുക പടലങ്ങളുംകുറുകുറെ കരുന്ന പറവകളുംപാറിപറന്നു ചേക്കേറാന്‍ഇടമില്ലാതെ വട്ടമടിച്ചുനടക്കുമ്പോഴായ് മറനീക്കിക്യാമറ കണ്ണുമായ്‌ആഘോഷങ്ങള്‍ തീര്‍ക്കുന്നവരുടെആലാപവിലപങ്ങള് തീരവേലാത്തിരി കെട്ടയടങ്ങിയതിനു മുന്നില്‍‌ലാത്തി വീശി അകമ്പടിയോടെഊരുറപ്പില്ലാത്ത മതങ്ങളുമായ്മദമിളക്കി മാന്യതവിട്ട്ദുഖങ്ങളുടെ കണ്ണുനീരോപ്പുവാന്‍ഉപ്പിന്റെ വിലയില്ലത്ത് കൂട്ടര്‍പെയ്തു ഒഴിഞ്ഞ മാനം നോക്കികഴുക കണ്ണുമായ്‌ പൌരസവാരിക്കിറങ്ങുമ്പോള്മുന്‍പേ വന്നവര്‍ക്ക്‌ വിപരിതമായ്മുംബയ്‌ നിവാസികള്‍ മനം നോന്തു മനനം ചെയ്യുവോര്‍എരിഞ്ഞു തീര്‍ന്ന മെഴുകുതിരി പോലെപൊലിഞ്ഞു പോയ സൈന്യത്തിനായ്തിരി കൊളുത്തി ആരവം മുഴക്കുമ്പോഴായ്ഇതുകണ്ട് ഭരതമാതാവിന്‍ വീരപുത്രര്‍അങ്ങ് ആകാശ വീഥിയിലയ്പുഞ്ചിരി പൊഴിക്കുന്നു അമരതാരകങ്ങളായ്

26 /11 /2009

എഴുതിയത്

എന്നാലിനി പറയാതിരിക്ക വയ്യഇവയെല്ലാം ചെയ്യ്തുകൂട്ടിയവര്‍ക്ക്‍ശിക്ഷകിട്ടാതെ സര്‍ക്കാരിന്‍ അഥിതിയായ്സുഖമായി കഴിയുന്നു വര്‍ഷങ്ങളായി26 /11 /2010 ഒരു പുനര്‍ ചിന്തനം

നീതി ദേവിക്കുമുന്നിലായ്കശാപ്പു കാരനാംകസബ്

മരണത്തിന്റെ കഴുമര ചുവടു തേടി നില്‍പ്പു

രണത്തിന്റെ ഭീതിയില്ലാതെ വര്‍ഷം രണ്ടു തകഞ്ഞു

ഭാരിച്ച ചിലവുകളുടെ എഴുതി തീര്‍ക്കാനാകാത്ത

കരുത്ഹ അദ്ധ്യായമായി മാറുന്നു ദിനങ്ങളത്രയും

Saturday, November 20, 2010

പരിധിക്കു പുറത്തു

സിംഹങ്ങള്‍ സിമ്മുകളായി മാറുന്നു


കോണുകളില്‍ "ലൂപ്പുകളും"

ഒളിഞ്ഞും തെളിഞ്ഞും നിന്ന്

"യൂണീ ഓളുകളും" ഓളപ്പാച്ചിലുകളില്‍

പരുധിക്ക് പുറത്തായപ്പോള്‍

പലരും അഴി-മതി അഴുമതിയില്‍

മുങ്ങി കുളിച്ചു, ആയിരം രൂപകളുടെ

പുറത്തിരുന്നു പല്ലില്ലാ മോണകാട്ടി

ചിരിക്കുന്ന ചിത്രത്തിന്‍ ചാരുതയും

ചാരിത്രവും ചരിത്രവുമറിയാതെ

രണ്ടു -ജീ യായ് തരംഗ ദൈര്‍ഘ്യമേറിയ

വിനിമയ സുഖ ഭോഗങ്ങളിന്നു ഭവിക്കുമ്പോള്‍

പാവം കുട്ടികള്‍ കാലത്ത്

പള്ളികുടത്തിന്‍ മുറ്റത്ത് നിന്ന്

ഉറക്കെ വിളിച്ചു പറയുന്നു

"ഇന്ത്യ എന്റെ രാജ്യ മാണ്‌

എല്ലാ ഇന്ത്യകാരും ............. "

എന്തിനു ഇത് പ്രാപ്യമാര്‍ന്നു

അന്ഭവിച്ചു സുഖിക്കുന്നു ഒരുകുട്ടര്‍

മറ്റുള്ളവര്‍ പറയുന്നു "സത്യമേവ ജയതേ".......????!!!!!!

===========================================================================================

ചിത്രം ഇന്ന് രാവിലെ വണ്ടിയില്‍ വന്നപ്പോള്‍ എടുത്തത്‌ ചിത്രത്തില്‍ ഒന്ന് നോക്കു എല്ലാം വെക്തമായി കാണാം സ്ഥലം ,എയര്‍ പോര്‍ട്ട്‌ റോഡ്‌ ,സാക്കി നാക്ക,മുംബൈ

Friday, November 19, 2010

കടവുളേ കാപ്പാത്തുങ്കോ

കരുണയുള്ളൊരു നിധിയിതു


കണ്ടു നിന്നിതു കടം കൊള്ളും

കരുത്തില്ലതൊരു ജനതയുടെ

കണ്ണുനീരിന്‍ വിലയറിയാതെ

കറുപ്പോക്കെ വെളുപ്പാക്കംയിരുന്നു

കോടികള്‍ മുപ്പത്തിയഞ്ചിനു മേല്‍ മുടക്കി

കണ്ണിലുണ്ണിയാം അളഗിരിയുടെ

കരുത്തേറിയ മകനാം ദുരയുടെ

കല്യാണ മാമാങ്കം നടത്തിയങ്ങു

കേമാമാക്കി മീനാക്ഷിക്കുമുന്നിലായി

കണ്ടു ദുരിത മേറിയ തമിഴ് മക്കള്‍

കരള്‍ നൊന്തു മനസ്സിലേറ്റിയ ഗിരിയുമായി

കരഞ്ഞു പ്രാര്‍ത്ഥിച്ചു

കടവുളേ കാപ്പാത്തുങ്കോയെന്നു

Monday, November 15, 2010

( a + b)²

( a + b)² അവന്‍ തിരിച്ചും മറിച്ചും


ഉത്തരം തേടുകയായി

ജനന മരണ കണക്കുകളുടെ പെരുക്കങ്ങളില്‍

നാളെയുടെ അക്കങ്ങളിലേക്ക്

പൂഴ്ന്നു ഇഴയുന്ന ചിന്തകളില്‍

ഇന്നലേകളുടെ ശിഷ്ടങ്ങള്‍ വേറും

ഉച്ചിഷ്ടം പോലെ തോന്നി തുടങ്ങി

കടന്നു വന്ന പാതകള്‍

പദ സ്പര്‍ശനങ്ങളുടെ ഏടുകളില്‍

എലുകകളില്‍ അവസാനം കണ്ടെത്തിയ

ഉത്തരങ്ങള്‍ക്കു മാറ്റമില്ല

സമവാക്യങ്ങള്‍ വര്‍ണ്ണങ്ങള്‍

ജാമേതിയ ചിഹ്നങ്ങള്‍ എല്ലാം

ഒത്തു നോക്കി ചിന്തകളുടെ

ചീര്‍ത്ത് വരുന്ന ഖണ്ഡങ്ങള്‍

ചെത്തി നീക്കി നോക്കുമ്പോള്‍

അതെ അതുതന്നെ

( a + b)² = a² + 2ab + b²


ഞാനും എന്റെ അച്ഛനും

അപ്പൂപ്പനും അവരുടെ

അപ്പൂപ്പന്‍ മാരുടെയും

കണക്കുകള്‍ക്കു ഒട്ടുമേ മാറ്റമില്ലാതെ

തുടര്‍ന്നു കൊണ്ടേ ഇരുന്നു

Friday, November 12, 2010

ചെറു സത്യങ്ങള്‍

ചെറു സത്യങ്ങള്‍
കുട്ടിക്കാലത്ത് അച്ഛനേക്കാള്‍

വളരുവാന്‍ കൊതിച്ചിരുന്നു

എന്നാല്‍ ഇന്ന് തകരുന്ന

ഹൃദയവും സ്വപ്നങ്ങളെക്കാള്‍

എത്ര നന്നായിരുന്നു അന്നത്തെ

ഒടിഞ്ഞ പെന്‍സിലും

മുഴുവനാകാത്ത ഗൃഹപാഠങ്ങളും********************************************************


ബന്ധങ്ങളെ നില നിര്‍ത്തുവാന്‍

ഉള്ള പരിശ്രമം ഒരിക്കലും സത്യമല്ല

ബന്ധങ്ങള്‍ സത്യസന്ധമാണെങ്കില്‍

നില നിര്‍ത്താന്‍ പരിശ്രമത്തിന്‍ ആവശ്യകതയില്ല*************************************************************


സമുദ്രം എല്ലാവര്‍ക്കും സ്വന്തം

ചിലര്‍ക്കു പവിഴങ്ങള്‍ കിട്ടുമ്പോള്‍

മറ്റുള്ളവര്‍ക്ക് കിട്ടുന്നു കക്കയും മത്സ്യവും

എന്നാല്‍ വരുന്നു ചിലര്‍ നനഞ്ഞ കാലുമായി

ലോകം എല്ലാവരുടെയും ആണെങ്കിലും

പരിശ്രമത്തിന്റെ ഫലമേ ലഭിക്കുക എപ്പോഴും

*******************************************************************

മഹാ വിസ്‌ഫോടനത്തിലുടെയല്ല

ഒരിക്കലും ജീവിതാന്ത്യം

പിറു പിറുപ്പുകളും കുന്നയിമ്മയാണ്

പെട്ടന്നു പട്ടടയോളമെത്തിക്കുന്നത്‌
 
*******************************************************************************************
ചിത്രങ്ങള്‍  കടപ്പാട് ഗൂഗിള്‍ അമ്മച്ചിയോട്‌

Thursday, November 11, 2010

വിലയില്ലാത്തത്

മുഖ പുസ്തക പ്രേമികളും


ഓര്‍മ്മ കുട്ടികളുമറിയാന്‍

പത്തു പൈസ കൊടുത്തിടത്തു

ഇന്ന് നാലുരൂപ കൊടുക്കണം

ആന വണ്ടിയിലേറാന്‍

അമ്പതു പൈസ കൊടുത്തു വാങ്ങിയ

അരിക്കിന്നു ഇരുപതു രൂപ കിലോ

കണ്ണി മാങ്ങയും കുമ്പളങ്ങയും ചക്കയും

വാഴകുമ്പും വാഴപ്പിണ്ടിയും

മുരിങ്ങയില കറി വേപ്പിലക്കും

ഇന്നു ഏറെ കൊടുക്കണം വിലയതിനു

നടക്കുവാന്‍ ആരും മുതിരാറില്ല

കൈയ്യിലിരിക്കും മൊബയിലുടെ

വരുത്തുന്നു ആഹാര നീഹാരാതികള്‍

ഏറുന്നു നിരകള്‍ മരുന്നു കടകളിലും

ആശുപത്രിയിലും പിന്നെ

ഏറാത്ത നീളാത്ത വില

മനുഷ്യന്റെ മാത്രമെന്ന്‍യറിക

Tuesday, November 9, 2010

നിത്യ കാഴ്ചകള്‍നിത്യ കാഴ്ചകള്‍

പാലും പത്രവും പിന്നെയെത്തും

പൂവും പച്ച വെള്ള പാത്രവും

പറ്റി വാതിക്കലെത്തി നില്‍ക്കുന്ന

പുലര്‍ കാല ദൃശ്യങ്ങളെ മറികടന്നു

പുലര്‍ത്തു വാനുള്ള വയറുകളും

പലവക പലവെഞ്ചന വഞ്ചന

പകര്‍ത്തുവനകാത്ത കണക്കുകളുമായി

പാഞ്ഞുയെത്തുന്നു പിടിമുറുക്കങ്ങള്‍

പായുന്ന ജന സമുദ്രങ്ങളില്‍

പിടയുന്ന മനസ്സുകള്‍ക്ക് ആശ്വസമായ്യെത്തി

പലവുരു ഉത്സവങ്ങളായി

പാതി രാവില്‍ പാലോളി വിടരത്തും

പാതയൊര വിളക്കുകളുടെ ചുവട്ടില്‍

പോലിയുന്ന സ്വപ്നങ്ങളും സ്വന്തനങ്ങളും

പേറുന്ന ജീവിതങ്ങളെ കണ്ടു വീണ്ടും

പിറക്കുന്ന പുലരിക്കായ്‌ കാത്ത്

പരിണാമ ചക്രം പോലെ തിരിയുന്നു ദിനചര്യകള്‍

Thursday, November 4, 2010

ഓക്കെ

ഓക്കെപണ്ടത്തെ തമ്പുരാന്‍

കാര്യസ്ഥനോട് ചൊല്ലി

ആയിക്കോട്ടേ ആയിക്കോട്ടേ

ഇന്ന് കണ്ട കൗപീനധാരിയാം

"മലയാലി "ചൊല്ലി മങ്ക്ളിഷില്‍

ഓക്കെ ഓക്കെ ഓക്കെ

എസ് എമ്മസ്സില്‍ എഴുതി കെ

കമന്‍റ് ഇടുന്നു നെറ്റിലും ചാറ്റിലും

കമട്ടുന്നു ഓക്കെ ഓക്കെ ഓക്കെ

പിന്നെ ചിലര്‍ ഓക്കെയിലുടെ

പറഞ്ഞു പോകുന്നു

ഓര്‍മ്മ ഉണ്ടോ

കുട്ടാ ഈ മുഖം എന്നും

ഈ വാക്കിന്റെ ജന്മത്തിനു പിറകില്‍

ഉണ്ട് ഏറെ കഥകള്‍ അറിയുക

സ്കോട്ട്ലാണ്ടിലെ "ഓച്ച് ഏയ്"

അത് പിന്നെ ഗ്രീക്കുകാര്‍ പറയുന്നു

"ഓലാ കലാ" എന്തെന്നാല്‍ അത് നല്ലതാണെന്ന്

ഫ്രെഞ്ച് തുറമുഖ എജെന്‍റെ ഒബെതിയകെല്ലി

ചരക്കുകളുടെ മുകളില്‍ ഒപ്പ് വച്ചു ഓക്കെ

എന്നാല്‍ ഈ വക

അധര ചര്‍വ്വണ വിപ്ലവം നടത്താതെ

ഇനി എങ്കിലും ഈ ഓക്കെയെല്ലാം

കന്നുകാലിക്കു കൊടുക്കുകില്‍

ഷീര വിപ്ലവം തന്നെ സൃഷ്ട്ടിക്കാം


ഇത് വായിച്ചിട്ട് മലയാളിയുടെ

ഓക്കെ എന്നു പറയരുതേ മറ്റൊന്നുമല്ല

ഓടെടാ കെ മോനെ എന്ന്

ഇതിനും മറുപടിയായി നല്‍കുമല്ലോ ഓക്കെ

Wednesday, November 3, 2010

എവിടെ നിന്ന് കിട്ടി ?!!!

എവിടെ നിന്ന് കിട്ടി ?!!!


എന്റെ ബുദ്ധി യുടെ അളവ്

മെഗാ ബയിറ്റിലോ

ജിഗാ ബയിറ്റിലോ

ടെഗാ ബയിറ്റിലോ

ടെട്രാ ബയിറ്റിലോ

ഒരുക്കുവാനാകുകയില്ല

പിന്നെ

കണ്ണിന്‍റെ ശക്തി

മെഗാപിക്സെല്‍ല്ലിലോ

ജിഗാപിക്സെല്‍ല്ലിലോ

അളക്കുവാനാകുകയില്ല

കേള്‍വിയുടെ കാര്യത്തില്‍

ബെല്ലുകളില്‍ ഒതുക്കി നിര്‍ത്താം

എത്ര റാം കുട്ടിയാലും

ഒന്നുമേ ശരിയകുകയില്ല

ദഹന ശമന പരവശനാകുമെനിക്ക്

ലഭിച്ച ഈ കരുത്തുക്കള്‍

എവിടെ നിന്നും കിട്ടി ?!!!!

Tuesday, November 2, 2010

നില നില്‍പ്പിനായ്

തേടുന്നു ഞാനെന്‍റെ മൗനനൊമ്പരങ്ങല്‍


പമ്പരം പോലെ ചുറ്റിക്കറങ്ങുമെന്‍

ചിന്തകളെ ചിരവി തീര്‍ക്കുമ്പോള്‍

കത്തിയമരുന്ന ശോഭക്കു മുന്നില്‍

കാഞ്ഞ ചുടുകള്‍ക്കു ഹിമത്തിന്‍ മരുവിപ്പ്

നിഴലുകളും പഴി ചാരിയകലുമ്പോള്‍

നില നില്‍പ്പിന്റെ വാഞ്ചനകള്‍

ലാഞ്ചനകളില്ലാതെ തല കുമ്പിട്ടു

ലാഖവത്തോടെ തിരികെ വരാനുള്ള

അഭിനിവേശങ്ങിളില്ലാതെ

അലയുന്ന നേരത്ത് കണ്ടു മറന്നൊരു

മുഖങ്ങളെയറിയാതെ

നുഖ ചാലുകള്‍ കീറിയ മണ്ണിന്റെ

മാറിലായ് വീണ്ടും കിളിര്‍ക്കുവാനുള്ള

മോഹത്തിന്‍ വിത്തിന്റെ മുളനുള്ളി കളയുവാന്‍

വെമ്പുന്ന പകലിന്റെ തേങ്ങലുകളറിയാതെ

ചേക്കേറുന്ന കുട്ടുകാരെത്തി നില്‍പ്പു കൂമന്റെ

കണ്ണുമായ് രാത്രിയിലായ്

തപ്പി തടയുന്നു ഏകാകിയായി

വെള്ളി നൂലുകളുടെ പ്രഭകള്‍ക്കായി

ചക്രവാളത്തെ നോക്കി

നീയില്ലയെങ്കില്‍

വഴി തേടിയലയുന്ന പഥികരേ


സൂര്യനും ചന്ദ്രനും താരകങ്ങളും

പകലും രാത്രിയും ഇല്ലാത്ത

കുയിലുകള്‍ പാടാത്ത

മയിലുകള്‍ ആടാത്ത

കാന ഛായും ചോലകളുമില്ലാത്ത

പുല്ലു മുളക്കാത്ത തരിശായ പാടം പോല്‍

ലോകത്തിന്‍ സ്പന്ദനമറിയുന്ന

ബ്ലോഗന്മാരെ ബ്ലോഗികളെ

ഗൂഗിളില്ലാത്ത പുലരികളും സന്ധ്യകളും

നിങ്ങളാല്‍ സങ്കല്‍പ്പിക്കാനാകുമോ!!!!!!!!??????

Monday, November 1, 2010

ബാണ്ടുപ്പിലെ ഒരു ദീപാവലി കാഴ്ച

bx-bx067w

കടകെണി

സുഖമായി ഉറങ്ങുന്നവര്‍ അറിക


അടി തെറ്റിയാല്‍ മല്ലനും വിഴുമല്ലോ

കോടിപ്പോകും മനസ്സും ശരിരവും

കോര്‍ത്തിണക്കുന്നു ഭാരതത്തിന്‍ നഷ്ടപ്പെട്ട

സോത്തുക്കളാം മൈസൂര്‍ സുല്‍ത്താന്റെ വാളും

മാഹത്ത്മജി തന്‍ വട്ടക്കണ്ണാടിയും -

-ഘടികാരവും പാത്രങ്ങളും സ്വര്‍ണ്ണത്താല്‍

പൂശും അമ്പലങ്ങളും എന്നിരുന്നാലും

വിമാനഇന്ധനം വാങ്ങിയ ഇനത്തില്‍

കോടികളുടെ കടക്കെണിയിലമരുമ്പോള്‍

ഇതാ തന്‍കുടുംബ വിടിനെ ഫ്ലാറ്റാക്കി

മാറ്റാന്‍ മുതുരുന്നു കോടികള്‍ മുടക്കി

മദ്യ രാജാവിന്റെ അവസ്ഥ ഇങ്ങനെങ്കില്‍

മാസ ശമ്പളം പറ്റുന്ന നമ്മുടെ ഗതിയും

നിത്യം ശാപമില്ലാതെ കൂലി കിട്ടുന്നവന്റെ

സന്തോഷമായ ജീവിത സുഖം

ഇവര്‍ക്കുണ്ടോ ലഭിപ്പു

Sunday, October 31, 2010

സംരക്ഷണം

നിന്നെ ഞാന്‍ അറിയുന്നുനീ എന്നെയും

പ്രണയ ത്തിന്‍ നോവ്‌

പകര്‍ന്നു തന്ന വേദനകള്‍
യാതനകള്‍ ഇന്നും പിന്തുടരുന്നു

ഞാന്‍ നിന്റെ നട്ടെല്ലില്‍ നിന്നും

പിറവി എടുത്തുയെങ്കിലും

ചുവടു വെക്കാറില്ല നിന്‍

കാലിന്‍ ബലത്താല്‍

ഇല്ല ഇനി കുനിയുകില്ലയെന്‍

തലയല്‍പ്പവുമെന്ന്റിയുക

എങ്കില്‍ നിന്‍ കരവലയത്തിന്‍

സംരക്ഷത്താലും നിന്‍ ഹൃദയ

സാമ്രാജ്യത്തിന്‍ പ്രൗഢിയില്‍

നിനക്കു ഞാന്‍ അടിയറവു വെക്കുന്നു

Saturday, October 30, 2010

1987 ല്‍ ഞാന്‍ കണ്ട കല്‍ക്കത്ത

കാശിനായ് കാലം കഴിക്കാന്‍


കൈവണ്ടി വലിക്കും

കറുത്ത് കഷ്ടപ്പെടുന്നവരുടെ

കാളിമയാര്‍ന്ന മുഖവുമായ് ചുറ്റുന്ന

കാളി വേഷക്കാരും

കാല്‍ അണ കൊടുത്താല്‍

കശാപ്പു ചെയ്യാനും മടിക്കാത്ത

കര്‍മ്മങ്ങള്‍ കൈ വിട്ടു ഹര്‍മ്മ്യങ്ങളില്‍

കഴിയും ധ്വരകള്‍ നിവസിച്ചിരുന്ന ഇവിടം

കാരിരുമ്പില്‍ തീര്‍ത്തൊരു തുക്കു പാലവും

കാല്‍ അകലത്തില്‍

കറുത്ത ചാലുകള്‍ ഒഴുകും തെരുവു വക്കിലെ

കമ്മ്യൂണിസം പരത്തും ഈച്ചകളും

കൊതുകും നിറഞ്ഞ പഴയ കെട്ടിട സമുച്ചയങ്ങളും

കൈയ്യാട്ടി വിളിക്കും കരിവളക്കുട്ടം നിറയും

കാമത്തിന്‍ കാതുകളാം സോനാഗാച്ചിയും അടങ്ങുമി

കല്‍ക്കണ്ട നഗരിയോ

കാളി കാത്ത നഗരമോ

കൊല്‍ക്കത്താ നഗരം

Friday, October 29, 2010

ഓര്‍മ്മയുണ്ടോ എന്നെ

ഓര്‍മ്മയുണ്ടോ എന്നെ


ഇന്നിതാ വിര്‍പ്പുമുട്ടി നില്‍ക്കുന്നിതാ

അന്നിന്റെ ഓര്‍മ്മകളും പേറിയങ്ങ്

എത്ര പ്രാര്‍ത്ഥനകളേറ്റു വാങ്ങിയിരുന്നു

കണ്ണു നീരില്‍ കുതിര്‍ന്നവയും

സന്താഷ സന്ദേശങ്ങളുടെ ഭാരം താങ്ങി

നാഴയെയും വെയിലിനെയും ഒക്കെ സഹിച്ച്

പീടിക തിണ്ണതുണുകളില്‍

ധരിച്ചു ചുവപ്പു കുപ്പയങ്ങള്‍ക്ക്

നിറം മങ്ങി ആരും നോക്കാതെ

അനാഥനായപോല്‍ നില്‍ക്കുമ്പോള്‍

പദയാത്രികള്‍ ചെവിയോടു

ചേര്‍ത്തു തന്റെ മിത്രമാം

മോബെയിലുമായി നടന്നു നീങ്ങുമ്പോള്‍

അറിയാതെ ഓര്‍ത്തു പോകുന്നു

എന്റെ പേരില്‍ അറിയുന്നു വര്‍ണ്ണങ്ങളും

ആരെങ്കിലും ഓര്‍ക്കുന്നുവോ

ഈ പാവമാം തപാല്‍പ്പെട്ടിയെ

Friday, October 22, 2010

നീല വിഹായസ്സിനപ്പുറത്ത്

നീല വിഹായസ്സിനപ്പുറത്ത്   

നീല നിറമാര്‍ന്ന എന്റെ വിജയഗാഥ
നിങ്ങളറിയുമോ പണ്ട് എഴാം കടലിനപ്പുറത്ത്പതിനാറാം ശതകത്തില്‍ ജനോവയിലെനാവികര്‍ക്കു വേണ്ടി ജന്മമെടുത്തുങ്കിലുംഅവകാശം പറയുവാന്‍ ഉണ്ട് എന്നെകുറിച്ച്ഇറ്റലിക്കാര്‍ക്കും ഇംഗ്ലണ്ട്കാര്‍ക്കുംഡനീമെന്ന്‍ ഓമന പേരില്‍ വിളിച്ചിരുന്നത്എന്റെ പിത്രുതത്തിനു തര്‍ക്കമായ്‌ഫ്രെഞ്ചിലാണേല്‍ ദി-നീമ് എന്ന നാമത്തില്‍ പൊരുളില്‍പരുത്തിയും കമ്പിളി നൂലുമായ് ഇണചേര്‍ന്ന്ഇഴ ചേര്‍ന്ന് ഉണ്ടായപ്പോള്‍അനുജന്മാര്‍ന്നു പിറന്നൊരുലെവിയങ്ങ് അമേരിക്കയില്‍ പതിനെട്ടാംശതകത്തിനവസാനം ജനിച്ചപ്പോള്‍എന്നെ ധരിച്ചു നടന്നു ആ നാട്ടിലെഗോപാലപാലകരും ഖനി തൊഴിലാളികളുംഎന്നാലിന്നോ എല്ലാവരുടെയുംകണ്ണിലുണ്ണിയായ് ആഗോളവല്‍ക്കരണത്തിന്‍സന്തതിയായ് നിങ്ങളോടൊപ്പം ചുറ്റുമ്പോള്‍എന്നെ കുടുക്കുന്ന ബട്ടണും സിപ്പുംചൈനയില്‍ ജന്മം കൊണ്ട് തുണികള്‍തച്ചുകുട്ടപ്പെടുന്നു ഇന്ത്യയില്‍ പിന്നെതോല്‍ പട്ടയില്‍ പേരും എഴുതി പിടിപ്പിച്ചുമോടി വരുത്തി സിങ്കപ്പൂരില്‍ വിറ്റഴിക്കപെടുന്നവലോകത്തിലെ എല്ലാ ആണ്‍ പെണ്‍വര്‍ഗ്ഗ വര്‍ണ്ണ ഭേതമില്ലാതെ ധരിച്ചു ചുറ്റുന്നഎന്‍റെകാര്യം നിങ്ങള്‍ക്കു മനസ്സിലായിയെന്നു കരുതുന്നുഞാനാണ്‌ നിങ്ങളുടെ അടിപൊളി ജീന്‍സ് പാന്‍റ്

Saturday, October 16, 2010

ചുമടു താങ്ങി

ചുമടു താങ്ങി

ദുഷിച്ച് അന്ധനാകുവാന്‍

ശപിക്ക പെട്ട ദുഷന്തനല്ല ഞാന്‍

കൈകേകിക്കു വരം രണ്ടു നല്‍കാന്‍

ഒരു ദശരഥനല്ല എന്നാല്‍

                                     ഒരുകാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ

മിസ്‌ കോളുകള്‍ തന്ന്‍ എന്നെ

തിരിച്ചുവിളിക്കാന്‍ മാത്രമായ്

ഹസ്സ് -- ബാന്‍ഡായി കൊട്ടല്ലേ

ഭാരമേറെയാക്കി മാറ്റല്ലേ ഭാര്യയേ

പാരവശ്യമേറി ഭാരം താങ്ങാനക്കാത്ത

ഭര്‍ത്താവാക്കി മാറ്റല്ലേ ലോണുകളാല്‍

ഞാനോരു മലയാളി

 ഞാനോരു മലയാളി


ഞാനോരു മലയാളി 
മറുനാടന്‍ മലയാളി 
നാടോടി മലയാളി 

നാണവും മനവും
നാട്ടില്‍ വിട്ടുവന്നവന്‍ 
നേടിയെടുക്കുവാന്‍ 
നട്ടല്ലു വളക്കുന്നവന്‍ 


ഞാനോരു മലയാളി 
മറുനാടന്‍ മലയാളി 
നാടോടി മലയാളി 


മറു ഭാഷ പറയുന്നവന്‍ 
മറ്റാരും കേള്‍ക്കാതെ 
മനസ്സിനുള്ളിലോതുക്കി 
മലയാളത്തെ ലാളിക്കും 


ഞാനോരു മലയാളി 
മറുനാടന്‍ മലയാളി 
നാടോടി മലയാളി 


വിയര്‍പ്പു ഇറ്റിച്ചു കഴിയും തൊഴിലാളി 
വിശ്വാസത്തിന്‍ തേരാളി
വിശ്വ വിജയത്തിന്‍ പങ്കാളി 
മാനവ സ്നേഹത്തിന്‍ മുതലാളി 


ഞാനോരു മലയാളി 
മറുനാടന്‍ മലയാളി 
നാടോടി മലയാളി 


വേദനകള്‍ തന്‍ ഭാണ്ഡവും പേറി
കടമകള്‍ കണക്കും പേറി 
കദനത്തിന്‍ നോവും പേറി 
കത്തിയമരും മുന്‍മ്പായി 
തിരികെ വരുമ്പോള്‍ 
തിരിച്ചെന്നു മറു നാട്ടിലേക്കെന്നു 
കേള്‍വി കേട്ട് ഞെട്ടുന്ന മലയാളി 


ഞാനോരു മലയാളി 
മറുനാടന്‍ മലയാളി 
നാടോടി മലയാളി

പൂര്‍ണ്ണ മദഃ പൂര്‍ണ്ണ മിദം

പൂര്‍ണ്ണ മദഃ പൂര്‍ണ്ണ മിദം
അറിയാത്തതൊക്കെ

പറഞ്ഞു തന്നീടുകില്‍

അളവറ്റ സ്നേഹം

പകര്‍ന്നു നല്‍കാം

തിരികെ ഞാന്‍ ഒന്നുമേ

ചോദിക്കയില്ല

നുകര്‍ന്നവയോക്കയും

ലോകോപകാരത്തിനു

ഉപയുകതമാക്കാം

ഉപനിഷദമാം വാക്ക്യങ്ങളിന്നും

പൂര്‍ണ്ണമല്ല ഒന്നുമേ

ബ്രഹ്മല്ലാതെ ഒന്നുമേ പൂര്‍ണ്ണമല്ല

പൂര്‍ണ്ണം ബ്രഹ്മം

പൂര്‍ണ്ണ മാത് മാ ജഗത്തും

പൂര്‍ണ്ണത്തില്‍ നിന്നു മനസ്സിലാക്കുകില്‍

പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു

Friday, October 15, 2010

ഏകത്വം

ഏകത്വം


മാറി നില്‍ക്കടാ യെന്നു

മാര്‍വാടി കണ്ണുരുട്ടിയപ്പോള്‍

മാറത്ത് അടിക്കുമെന്ന് മാറാട്ടിയും

തിരിഞ്ഞു ഒന്ന് നോക്കിയപ്പോള്‍

തരിച്ചു നിന്ന്‍ തഞ്ചത്തില്‍

മിഴിച്ചു നിന്നവന്‍ തമിഴന്‍

തെളിച്ച വഴിയെ പോകവേ

തള്ളി പറഞ്ഞവന്‍ തെലുങ്കന്‍

കണ്ണടച്ചു കാട്ടി കളിപ്പിച്ചവന്‍

കന്നടികന്‍

പഞ്ച പുച്ഛം അടച്ച് നിന്നവരെ

പഞ്ചകാട്ടി ഭയപ്പെടുത്തിയവാന്‍ പഞ്ചാബി

രണ നീതി ഉറപ്പാക്കി

രഹസ്യമാക്കിയവന്‍ രാജസ്ഥാനി

ഗോപ്യമായി പറഞ്ഞു പരസ്യമാക്കിയവന്‍ ഗുജറാത്തി

കല്‍ക്കണ്ട നഗരി കാട്ടി

കൈയ്യിട്ടു ആളി എടുത്തവന്‍ ബംഗാളി

മനം നോന്തു മാനം കളഞ്ഞും

മലപോലെ നിന്നവന്‍ മലയാളി

ഇത് ഒക്കെ എങ്കിലും ഉള്ളത് പറയാമല്ലോ

ഉലക് ഇവര്‍ക്ക് എതിരെ തിരിയുമ്പോള്‍

ഉള്ളം തുറന്നു ഒന്നിച്ചു തളരാതെ നില്‍ക്കുന്ന

ഇവരല്ലോ ഭാരതീയര്‍

സ്വപ്ന സഞ്ചാരി

സ്വപ്ന സഞ്ചാരി
നീ തന്ന രാവും

നീ തന്ന പകലും

നിരുപിക്കാ നാകാത്ത

ഋൃതു വസന്തങ്ങളും

ഹൃത്തില്‍ തോന്നുതോക്കയും

മറക്കുവാന്‍ കഴിയാത്ത

മന്ത്രങ്ങളോരോന്നും

പതനങ്ങള്‍ കഥനങ്ങള്‍

പതിരായി പടരാതെ

കൊഴിയുമ്പോളറിയാതെ

കണ്ടു മടങ്ങുന്ന സ്വപ്ന സഞ്ചരിയായ്

പടപോരുതി പടയണി കോലങ്ങളാടി

പടിയാറുതേടി പടവുകളേറി

പ്രതിബിംബങ്ങള്‍ തേടി

മഞ്ഞു മലകള്‍ താണ്ടി

മഞ്ഞു ഉരുകി നദിയായ്

കാറ്റായി കാര്‍മേഘ പടലമായ്

കിഴ് പ്പോട്ടും മേല്‍പ്പോട്ടും

പലവുരു മഴയായ് പെയ്യ്തു

കൃമിയായ് കീടമായ്

ക്രീടങ്ങള്‍ ഒരുപടായ്

ജന്മ ജന്മങ്ങളായ് തേടുന്നു

ജനമരണ ദുഃഖ സന്തോഷങ്ങളും

Thursday, October 14, 2010

ചി ച്ചി ച്ചി -------ലി ല്ലി ല്ലി ......വി വാ ചിലി (ചിലി നീണാള്‍ വഴാട്ടെ )

ചി ച്ചി ച്ചി -------ലി ല്ലി ല്ലി ......വി വാ ചിലി (ചിലി നീണാള്‍ വഴാട്ടെ )


ചിലരിതറിഞ്ഞില്ല

ചിലിയില്‍ നടന്നതോന്നുമേ

അങ്ങ് അറ്റക്കാമാ മരുഭൂമിതന്‍

അഗാധതയിലാണ്ട് കിടന്നു

പത്താഴ്ചയോളം പതിതരാം ജീവനുകള്‍

ആത്മ ബലവും സംഘ ശക്തിയും

ആര്‍ജിച്ചവര്‍ ഇരുളിലും

പ്രതീക്ഷ തന്‍ കിരണങ്ങളാല്‍

പ്രപഞ്ച നാഥന്‍ ഇവരെ കാത്തു കൊള്ളാന്‍

അഞ്ചലി ബദ്ധരായി

അവര്‍ക്കായി പ്രാര്‍ത്ഥിച്ചു നിന്നൊരു

ജനങ്ങളും ജനനായകരും

മറക്കില്ല ഒരിക്കലും ലോക ജനതതിയി

ജീവ കാരുണ്യ പ്രവര്‍ത്തിക്കായ്

കരുത്തേകിയ മാനസ്സങ്ങള്‍ക്കു

ഈതരുണത്തില്‍ ഓര്‍ത്ത്‌ പോകുന്നു

നമുക്കും വേണമിനിയും

ഇതു പോലെ പിനോറകളെയും

"ഫിനിക്സ്" യെകിയ ശാത്ര ലോകത്തിനും

എന്റെ നമോവാകം

Tuesday, October 12, 2010

ചിലന്തി വല

ചിലന്തി വല


എന്ത് ഇതു കാണ്മു ഞാന്‍

തല മുണ്ഡനം ചെയ്തു

ഭാണ്ടാരങ്ങള്‍ ഒഴിഞ്ഞൊരു

ചുവപ്പിന്‍ കോട്ടകള്‍ താണ്ടി

മരപത്രങ്ങള്‍ ഭാണ്ഡങ്ങള്‍ പേറി

അതിര്‍ത്തികള്‍ കടന്നു നില്‍പ്പതു

ദയനിയമാം ഈ കാഴ്ച കാണുവാന്‍

ഒരുങ്ങി കോള്‍ക ഇനി യൊരു

പതിറ്റാണ്ടുകള്‍ക്കപ്പുറം

ഇല്ല ഇവരെ ഉള്‍ക്കൊള്ളുവാന്‍

ആകില്ല നമുക്കപ്പോള്‍

ഓര്‍ക്കുന്നു ഞാന്‍ "ജീ "തന്‍ കവിതയിലെ

വലകള്‍ തീര്‍ക്കും ചിലന്തിയെ

Friday, October 8, 2010

എന്‍ആത്മാവിഷ്കാരങ്ങള്‍ ..................... ജീ ആര്‍ കവിയൂര്‍: അക്ഷര പൂജ

എന്‍ആത്മാവിഷ്കാരങ്ങള്‍ ..................... ജീ ആര്‍ കവിയൂര്‍: അക്ഷര പൂജ

bx-bx067w

അക്ഷര പൂജ

അക്ഷര പൂജ


ഓരോന്നായി അമ്പത്തോരക്ഷര പൂക്കള്‍

വിരിയിച്ചു ചുണ്ടാണി വിരലിനാല്‍

പഞ്ചാര മണലില്‍ തരികളില്‍

പിഞ്ചു കൈവിലരല്‍ നൊന്തുവെങ്കിലും

ഇന്നും ഞാനിന്നലെ പോലെ

ഓര്‍ത്തുയെന്‍ ഗുരുനാഥയെ

വര്‍ണ്ണിപ്പാന്‍ ഏറെ ശക്തനല്ലങ്കിലും

വാഞ്ചിത കര്‍മ്മ കാന്തരങ്ങളില്‍

പ്പെട്ടു ഇന്ന്‍ഞാനയലയുംമ്പോഴും

പദങ്ങളാല്‍ കൊരുത്തൊരു

മലര്‍ മാലയായ്‌ ചാര്‍ത്താന്‍

എന്‍ വാകേശ്വരിയെ

കലര്പ്പാര്‍ന്ന്‍ കലുഷിതമായി

മാറുന്നിതാ കാലത്തിന്റെ

കുത്ത് ഒഴുക്കില്‍ പ്പെട്ടു അന്യമായ്

കൊണ്ടിരിക്കുമെന്‍ ഭാഷക്കായി

ഒട്ടു കേഴുവാനില്ല കണ്ണുനീരിന്നു

വറ്റി വരണ്ടു പുഴകളും തോടുകളും

ഇന്ന് വഴി മാറി കൊടുക്കുന്നു

ഇരുപത്തിയാറിന്‍റെ പദസഞ്ചയങ്ങള്‍ക്കായ്

മാറണം ഇനിയും നാമിന്നു ഓര്‍ക്കണം

മാറിലേറ്റി നടക്കണം മലയാളമെന്ന

കിളിപ്പെണ്ണിനെ മറക്കാതെ അമൃതേറ്റി

നിത്യം താരുണ്യ വാതിയായ്

തളരാതെ തത്തി കളിക്കേണം

എല്ലാ നാവുകളിലും വിരല്‍തുമ്പിലും

എന്‍ മനസ്സിനിയാം മലയാളം

Thursday, October 7, 2010

മാഷേ

മാഷേ


മാഷേ ക്ഷയം വന്ന്‍യല്ലയോ

അങ്ങ് പോയി മറഞ്ഞത്

എന്നാല്‍ എനിക്ക് ക്ഷേമം തന്നെ

ക്ഷമിക്കുമല്ലോ അങ്ങയെ ഞാന്‍

എന്‍റെ കവിതയുടെ വിതയാക്കിയതില്‍

പണ്ട് അങ്ങ് പഠിപ്പിച്ച പാഠങ്ങള്‍

പീടനങ്ങളിലുടെയാണെങ്കിലും

പീഠത്തിലിരുന്നും നിന്നും

പഠിച്ചതിനാല്‍ സ്മരിക്കുന്നു

അന്നും ഇന്നും ദൂരേ കാണുമ്പോള്‍

അറിയാതെ മുണ്ടിന്‍റെ മടക്കികുത്തു

അഴിയുമായിരുന്നു പിന്നെ

പല വട്ടം ഞാന്‍ നാട്ടില്‍ വരുമ്പോള്‍

അങ്ങയെ കാണുമ്പോള്‍ എന്‍റെ

കരം പിടിച്ചു തിരിച്ചും മറിച്ചും

ചുരല്‍ കഷായത്തിന്‍ പാടുകള്‍

പരുതി നോക്കുമ്പോള്‍ അറിയാതെ

കണ്ണുകള്‍ ഈറനണിയുമായിരുന്നു

എന്നാല്‍ ഇന്ന് ഞാന്‍ കാണുന്നിതാ

ഇല്ല അല്‍പ്പവും പരസ്പര

സ്നേഹ ബഹുമാനങ്ങള്‍

എന്തെ എങ്ങിനെ മാഷേ ...!!!!!!???????

Thursday, September 30, 2010

പരിണാമ ചക്രം

വേണ്ട രാമ ക്ഷേത്രവും


വേണ്ട പള്ളിയും

വേണ്ടത് നമുക്ക്

ഭരതമാതാവിന്‍

കീര്‍ത്തിയും എശസ്സുമല്ലോ

ദുരങ്ങള്‍ ഇനിയും കുറയട്ടെ

ദൗത്യങ്ങളിനിയും രമ്യമായി മാറട്ടെ

വിധി വരും തടകള്‍ കേട്ടിടുകിലും

വിധാതാവിന്‍ നിശ്ചയത്താല്‍ എല്ലാം

ഒഴുകും രക്തം എല്ലാവരിലും നിറം

ചുവപ്പ് തന്നെയെന്ന് അറിഞ്ഞിട്ടും

മനുഷ്യന്‍ മനുഷ്യനെ അറിയാതെ

മൃഗമായി മാറി വീണ്ടും

പരിണാമ ചക്രത്തെ

തിരിച്ചു കറക്കുകയണോ

Friday, September 24, 2010

നമ്മുക്ക് പ്രിയങ്കരം

നമ്മുക്ക് പ്രിയങ്കരം


കപ്പലണ്ടി
കശുവണ്ടിമരച്ചിനിശീമ ചക്കചായപഞ്ചസാരറബര്‍കൊക്കോവാനിലചീനവലചീന ചട്ടിപിന്നെ ചൈന മൊത്തമായികപ്പലേറിവന്നിവകള്‍ഇന്ന് നമുക്ക് ഏറ്റംപ്രിയങ്കരമെന്നു പറയാതിരിക്ക വയ്യ

Thursday, September 9, 2010

ഗുരുദാസന്‍മാരേ ഉണരൂ

ദിഗന്തങ്ങള്‍ ഭേദിക്കുമാറ്


ദുരന്തങ്ങള്‍ക്കുമൊരുയന്ത്യമുണ്ടോ

ദുരിദങ്ങളേയെറുന്നുയേറെ

ദാഹശമന പരവശരാകുമെന്‍ മലനാട്ടിലിതാ

ലക്ഷ്യമില്ലാതെ ലക്ഷോപലക്ഷം ദ്രവ്യന്‍മാര്‍

വ്യയ൦ ചെയ്യുന്നു ദ്രവ്യങ്ങള്‍

ഇനിയിതാ എഴുനേല്‍ക്കാതെ

ഇരുന്നു അന്വേഷിപ്പാന്‍ -

-നിയുക്തരാക്കപ്പെട്ടിരിക്കുന്നു

ഈ കള്ളിന്‍ ലഹരി ഒഴിവാക്കികുടെ

ചെത്ത് അരുതു കുടികരുതെന്നു ഗുരുവരുളിയത്

മറന്നു പ്രവര്‍ത്തിക്കുന്നവരെ ഉണരൂ

ഇതിനൊരു അറുതി വരുത്തു
 
=======================================================================
വാര്‍ത്താ അവലംബം മാതൃഭൂമി പത്രം

Wednesday, September 8, 2010

പ്രത്യക്ഷ നികുതി ചട്ടം: വിദേശ ഇന്ത്യാക്കാര്‍ക്കും നികുതി വരുന്നു കവിത

ഞങ്ങള്‍ നികുതി കൊടുത്തു നടുവോടിക്കുന്നു


കോടതി പറയുന്നു കുതിരസവാരിയെന്നു

കേന്ദ്രം പറയുന്നു വീതി പോരെന്നു

കഷ്ടപെടുന്ന ശമ്പളകാരന്റെ -

-അവസ്ഥ എന്ത് പറയുന്നു

പ്രവാസി മലയാളികളെ

നിങ്ങള്‍ അവിടെ നികുതികൊടുക്കാതെ ഇവിടെ വന്നു

അതിനും കുടി സാവര ജങ്കമ സോത്തിനു

വിലകുട്ടുന്നില്ലേ ഇനിയും രാഷ്ടിയക്കാര്‍ക്ക്

സകാത്ത് കൊടുക്കുന്നത് നിര്‍ത്തികുടെ

ഇത്രയായിട്ടും പഠിക്കില്ലേ ഇല്ലങ്കില്‍

ഒരുങ്ങി കോള്‍ക സര്‍ക്കാരിനു നികുതി കൊടുക്കാന്‍

പിന്നെ പകരമായി നിങ്ങള്‍ക്കു

സമ്മതിദായക അവകാശം പതിച്ചു തരിക്കില്ലേ

അപ്പോള്‍ വിട്ടുക പകരം കുട്ടരെ

ഞാനാരാണെന്നുറിയുമല്ലോ .....?!!!

ഞാനാരാണെന്നുറിയുമല്ലോ .....?!!!


വന്നു കണ്ടു കൊണ്ട് പോകാന്‍

അലങ്കരിച്ചു വര്‍ണ്ണ കണ്ണാടി കുട്ടിലാക്കി

സുമുഖനായി വഴാവേ

മുന്തിയ വിലകൊടുത്തു

പല നാടും നഗരങ്ങളും താണ്ടിയങ്ങ്-

-മണ്ടിനീങ്ങുമ്പോള്‍

കേറുവാനകാതെ കാവല്‍കിടന്നിരുന്നു

അമ്പലങ്ങലുടെ പള്ളികളുടെ

വാതില്‍ പടിക്കു പുറത്തും

ചിലപ്പോള്‍ മോക്ഷനത്തിന്‍ ഇരയാകുമ്പോള്‍

ചിലപ്പോള്‍ നായ്ക്കലുടെ കടിയേറ്റു

പിച്ചിചിന്തപ്പെടുമായിരുന്നു

എന്നാല്‍ എപ്പോള്‍ ഇതാ പ്രതികാരം

തീര്‍ക്കാനായി ഞാനെന്ന പാവത്തിനെ

വലിച്ച് എറിഞ്ഞു രസിക്കുന്നു ചിലര്‍

എന്നാലും എല്ലാം സഹിക്കും എന്നെ

ചില പിശുക്കര്‍ എന്നെ നോവിക്കുമാറ്

ആണിയും ലാടവുമടിച്ചു കൊണ്ട് നടക്കുമ്പോള്‍

ചിലര്‍ അടുത്തുള്ള തോടുകളിലോ ആറ്റിലോ

വലിച്ച് ഏറിഞ്ഞിടുന്ന എന്നെ നിങ്ങളറിയും

റിബോക്ക് , വുഡ് ലാന്ഡ്സ്,ബാറ്റാ,പരാഗണ്‍

എന്ന ഓമനപ്പെരിലായി


============================================================================

വാര്‍ത്ത അവലംബം മാതൃഭൂമി ദിനപത്രം 08 .09 .2010Friday, September 3, 2010

എന്നെ മറക്കല്ലേ

നെറ്റി പട്ടം കെട്ടിയോരുക്കിയ ഗജവീരനെ പോലെ

വെയിലും മഴയും കുന്നും കുഴിയും

നാടും നഗരവും കറക്കി നടത്തി

ഒന്ന് കൊടുത്താല്‍ കോടികളും

നാളെ നാളെയെന്നു പറഞ്ഞു ഏറെ

വാഞ്ചിത വര്‍ണ്ണങ്ങള്‍ പരത്തി

കാഞ്ചന സോപ്നങ്ങളോരുക്കി

ഒരുഗതിയും പരഗതിയുമില്ലാതെ

കിട്ടാ കടങ്ങളില്‍ കുരുക്കി ജീവനോടുക്കുന്നു

കൈയ്യും കാലും കണ്ണുമില്ലാത്തവര്‍ക്കൊരു അത്താണിയും 

നെഞ്ചിന്‍ ചുടു ഏറ്റുമയങ്ങുമെന്നിലെ

വിശ്വസ്ഥത നഷ്ടമായി കൊണ്ട്

പഴി പറഞ്ഞും പതംപറഞ്ഞു ശപിച്ചു

ഒരുനാള്‍ വലിച്ചെറിയുമ്പോള്‍

നീ മാത്രം എന്‍റെ കിടപ്പുകണ്ട്

കവിതകളാക്കുമ്പോള്‍ നിനക്കും

ഒരുനാള്‍ എന്നെ അവിശ്യമായി തോന്നുകില്‍

ഓര്‍ക്കുക ഈ പാവം ലോട്ടറി ടിക്കറ്റിനെ

Tuesday, August 31, 2010

കണ്ടു ഞാന്‍ നിന്നെ ...............

കണ്ടു ഞാന്‍ നിന്നെ ഞാന്‍ കണ്ടു


കുരമ്പേറ്റു പിടയുന്ന ക്രൗഞ്ച പക്ഷിയുടെ

വേദനയില്‍ ഞാന്‍ കണ്ടു

എഴുത്താണി തുമ്പിലുടെ പകര്‍ന്നു തന്ന

എഴുത്തച്ചന്‍ തന്‍ കിളിപാട്ടു കേട്ടു വളര്‍ന്നു

കിഞ്ചന വര്‍ത്തമാനങ്ങളുടെ

മാനങ്ങള്‍ തേടി തുള്ളലിലുടെ കണ്ടു

കണ്ണന്‍റെ ബാലലീലകള്‍ പകരുന്ന

കര്‍ണ്ണാപമാര്‍ന്ന ഗാഥകള്‍ ഞാന്‍ കേട്ടു

നയന സുന്ദര കാഴ്ച്ചക്കൊപ്പം താളം പിടിക്കുന്ന

നതോന്നത വൃത്തത്തിലാര്‍ന്ന വഞ്ചിപ്പാട്ടും ഞാന്‍ കേട്ടു

പൂത്തു നില്‍ക്കും ഭക്തിയുടെ നിറവില്‍

ജ്ഞാനത്തിന്‍ പാനം നടത്തുന്നതും കണ്ടു

ഇമ്പമായി പാടിയുറക്കിയ

ഇരയമ്മന്‍ തമ്പിയുടെ താരാട്ടു കേട്ടു

വീണ പൂവിന്‍റെ രോദനത്തിലും

വാസവദത്തയുടെ ദാഹിക്കുന്ന മിഴികളിലും കണ്ടു

പ്രപഞ്ച സത്യങ്ങള്‍ തേടി ഉള്ളു തുറന്ന്‍ അങ്ങു

പ്രേമ സംഗീതവും കേട്ടു

ബധിര വിലാപങ്ങളിലുടെ

വേദനയുടെ മറുപുറങ്ങളും കണ്ടു

കാവിലെ പാട്ടു കേട്ട് അങ്ങു അമ്പാടിയിലേക്കു

ഇടനെഞ്ചു പൊട്ടി പാടും പാട്ടുകളും കേട്ടു

മാമ്പഴത്തിലുടെ നെഞ്ചു കീറി നേരിന്‍റെ പാട്ടും ഞാന്‍ കേട്ടു

ചങ്കു തുളക്കും വാഴക്കുലയുടെ ഗീതികളും കേട്ടു

ഇന്ന് ഞാന്‍ നാളെ നീയെന്നു പ്രതിധ്വനിക്കുന്നതും

ഓല പീലിചൂടും വള്ളുവ നാടിന്‍റെ സൗന്ദര്യതീരങ്ങള്‍ തേടുന്ന

പീയുടെ പീയൂഷം പകരും ഗാനാ മൃതവും നുകര്‍ന്നു

മാറില്‍ നിന്നും ചോരി വായിലേക്ക് ഒഴുകുന്ന

മാതൃത്വം തിങ്ങിത്തുടിക്കുന്ന ബാലാമണിയമ്മതന്‍ കവിതകളും കേട്ടു

വയലേലകളിലുടെ വിപ്ലവം വിതക്കും

വയലാറിന്‍റെ ഗാനങ്ങളും കേട്ടു

ഭാസ്ക്കര കിരണങ്ങളാല്‍ തിളങ്ങും

ഭാരത പുഴയുടെ ഭാവ സംഗീതവും കേട്ടു

കുട്ടിത്തം കൈ മുതലാക്കിയ

കുഞ്ഞുണ്ണിക്കവിതകളും കേട്ടു

പടയണി മേളക്കൊഴുപ്പില്‍

കാട്ടാളനും കുറത്തിയും ഉറഞ്ഞു തുള്ളുന്നതും കണ്ടു

ഒഴുകിവരും പാട്ടിന്‍റെ പാലാഴി തീര്‍ക്കും

പ്രേമ ഗായകനാം ഓ എന്‍ വിയുടെ പാട്ടുകളും കേട്ടു

ചെമ്മരിയാട്ടിന്‍ തോല്‍ധരിച്ച ചെന്നായക്കളെ കാട്ടിത്തന്ന

ചെമ്മണ്‍ പാത താണ്ടും ചെമ്മന കവിതകളും കേട്ടു

ഗംഗതന്‍ വിരിമാറിലുടെ ഗാന്ധിയുടെ ഗന്ധത്തെ തേടി

ഭ്രാന്തന്‍റെ പാട്ടിലുടെ മധുരം വിതറുന്നതും കണ്ടു

മുത്തുചിപ്പികള്‍ തേടി നാം ലാളിക്കും

മലയാളത്തിന്‍ മാനം കാക്കാന്‍

സുഗന്ധ൦ പരത്തും സുഗത കുമാരിയുടെ കവിതകളുംകേട്ടു

അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കുമപ്പുറം

ഇരുളാണ് സുഖ പ്രദമെന്നു അക്കിത്ത കവിതകളും കേട്ടു

ദേവ താരു പൂത്തുലയിച്ച പാട്ടിലുടെ

എന്നെ ഇതു എഴുതുവാന്‍ പ്രേരിപ്പിച്ചവരുടെ

വഴികളിലുടെ നീങ്ങുമ്പോള്‍

കണ്ടു ഞാന്‍ നിന്നെ ഞാന്‍ കണ്ടു

എന്‍റെ വിശ്വാസമായി ആശ്വാസമായി

ജീവിത ആനന്ദവും നീതന്നെയല്ലേ

നിന്നെ പിരിഞ്ഞ് എനിക്ക് ആവില്ല കഴിയുവാന്‍

നീയാണ് നീയാണ് എന്‍റെ വിരല്‍ തുമ്പിലെ കവിതേ

Monday, August 30, 2010

മഠയന്‍

കാലത്ത് കുത്തി കുറിച്ചുവച്ചകടലാസിലുടെ കണ്ണോടിച്ചു കൊണ്ട്മകള്‍ പറഞ്ഞു ഈ അച്ഛനോന്നുമേയറിയുകയില്ലകണ്ടില്ലേ കവിതയാണ് പോലുംമയില്‍ പ്പീലി തുണ്ട് ,വളപ്പൊട്ടുകള്‍ ,കണ്മഷി ചാന്ത് സിന്ദുരങ്ങള്‍ഇതാര്‍ക്കു വേണംപിന്നെ ഓണ തുമ്പിയും തുമ്പയുംവെയിലും നിലാവും കാട്ടുതെറ്റി മുക്കുത്തികോളാമ്പി അരുളി ചെമ്പകം ശംഖുപുഷ്പംഉപ്പേരി പര്‍പ്പടക പായസവും ഉഞ്ഞാലുംഇതൊക്കെ ടൂ ഓള്‍ഡ്‌കണ്ടില്ലേ എന്‍റെ മൊബൈല്‍ ഫോണിലെഅടിപോളി വേര്‍ഡ്സിന്റെഎസ്‌ എം എസ്‌ കവിതകള്‍"ENJOY LIFE WITH SWEET DREAMS OFKENRY CHICKEN,PIZZA,BERGER,COLADRESS LIKE A HOLY WOOD PRETTY STARWARDSDANCE WITH FRIENDS IN THE HEAVEN OF LOVELYORCHID FLOWERS BY SHARING SCRAP IN FACE BOOK , ORKUTTWITTERING & CHATTING WITHUN CONDITIONAL LOVE OF WORLDSEE YOU WANNANICE OF YOU DABYE BYE DA "

സമ്മതിക്കയല്ലാതെ തലകുനിച്ചുവിഡ്ഢി ചിരി ചിരിച്ചു മടങ്ങുമ്പോള്‍ഭാര്യയുടെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായിമോള് പറഞ്ഞത് ശരിയാണ്അച്ഛന്‍ അറു പഴഞ്ചനാണ്അപ്പോള്‍ അറിയാതെ ഞാന്‍ ഓര്‍ത്തു പോയികാലം മാറിയിരിക്കുന്നു...........!!!!!!!!!!

Saturday, August 28, 2010

നാമിന്നു കാണും മലയാളം

ആറോക്കെ നൂറിനു വഴിമാറി കൊടുക്കുന്നു


അതിര്‍ത്തിക്കപ്പുറം ഉള്ളവര്‍

ആവണിമാസമായാല്‍ ഉത്സാഹമായി അവര്‍ക്ക് എന്നാല്‍

ആവണി പലക പോട്ടെ ആവോളം

ആര്‍ത്തി കുട്ടി ഉണ്ടിരിക്കും

വിഢിപ്പെട്ടിക്കു മുന്നില്‍

അല്‍പ്പവും മെയ്യി അനങ്ങാതെ

അടുക്കള അന്യമായി മമ്മിയായി ഡാഡിയായി

അച്ഛനമ്മമാര്‍ക്കു ഒരുക്കുന്നു

സ്നേഹ സദനങ്ങള്‍ കദനങ്ങളാക്കി

അമ്മ തൊട്ടിലുകള്‍ക്കു എണ്ണം ഏറെയാക്കി

ആരവം പോഴിക്കും മലനാടിന്നു

ആവോളം ലഹരി പാനം നടത്തിയവര്‍

ആഘോഷമാക്കുന്നു ഓണമേകുന്ന ഓര്‍മ്മയിലവരിന്നു

ആനല്ല നാളിന്റെ ഓര്‍മ്മ പുതുക്കുന്നു

അതിര്‍ ഭാഷകള്‍ വളരുമ്പോള്‍ തളരുന്നു

അമ്മ മൊഴിയിന്നു അടര്‍ത്തി മാറ്റി

ആംഗലേയത്തിനു വഴി മാറ്റി കൊടുത്തിട്ടു

അല്‍പ്പവും വസ്ത്രം മാത്രം ഉടുത്തവര്‍

ആശരീരിയായിട്ടു മുഴക്കുന്നു മലയാളത്തിന്‍

അസ്ഥിവരം മാന്തുന്ന കാഴ്ച

ആരാലും താങ്ങുവാനകില്ല

അന്യ നാട്ടില്‍ കഴിയും

മലയാളത്തിന്‍ തുടുപ്പുകള്‍ക്ക് ഒട്ടുമേ

ഗാനം: പോകാതെ ...... ജീ ആര്‍ കവിയൂര്‍

നീ പോകാതെ പോകാതെ മുകിലേ


നീ പെയ്യാതെ പോകാതെ മുകിലെ

ഞാന്‍ കാണും സ്വപ്നങ്ങളെല്ലാം

നിന്നെ കുറിച്ചുള്ളതായിരുന്നു

നിന്‍വര്‍ണ്ണമെല്ലാം ചാലിച്ചു ചാലിച്ചു

ഞാനങ്ങു ചിത്രം ചമച്ചു

നീ പോകാതെ പോകാതെ മുകിലേ

നീ യിതു കാണാതെ പോകാതെ മുകിലെമനതാരില്‍ നിറയെ നീ പാടാനൊരുങ്ങും

മുരളീ നിനാദം നിറഞ്ഞു

കാണുന്നു ഞാനങ്ങു കാതോര്‍ത്ത് നില്‍ക്കും

ഗോപീജനങ്ങളും പൈകിടാവുംനീ പോകാതെ പോകാതെ മുകിലേ

നീ യിതു കേള്‍ക്കാതെ പോകാതെ മുകിലേഓരോരോ പുല്‍കൊടിയും ഗോവര്‍ധനവും

പിന്നെ എന്‍ മോഹങ്ങളും

നീ അറിയാതെ പോകല്ലേ മുകിലേനീ പോകാതെ പോകാതെ മുകിലേ

നീ പെയ്യാതെ പോകാതെ മുകിലെ

മുകിലേ മുകിലേ മുകിലേ.........................

Wednesday, August 25, 2010

വാഴിക്ക വീണ്ടും ...........

പാലാഴിയില്‍ വാഴും പത്മനാഭാ


പരിചോടു ഞാനിന്നുണര്‍ത്തിടുന്നേന്‍

പാരിതില്‍ വന്നു ഭവിച്ച വിപത്തെല്ലാം

പരിപാലിക്കുന്നതവിടുന്നുറിയാത്തതാണോ

ഇന്ദ്രാദി ദേവകളൊക്കെ വന്നുണര്‍ത്താഞ്ഞോ

ദരിദ്രനാം ഞാനിതാ ദുഃഖ സങ്കടങ്ങളൊക്കെ

അവിടുന്നേക്കായറിയിച്ചീടാം വീണ്ടും

പ്രജാതല്‍പ്പരരാം പ്രജാപതികളുടെ

ദുര്‍ഭരണത്താല്‍ പോറുതി മുട്ടിടുന്നേന്‍

പിന്നെയവരുടെ ഏറാന്‍ മുളികളാം

കോഴ വാങ്ങുന്നോരുദ്യോഗ വര്‍ഗ്ഗങ്ങളും

കുഴഞ്ഞു നാല്‍ക്കാലി കണക്കേ നടകൊള്ളും

കുതൂഹലമാം കാഴ്ച്ച കണ്ടു മനം മടുക്കുന്നേന്‍

പടി പറ്റി ജീവിത മപഹരിക്കും

പടക്കിറങ്ങും കുട്ടരുടെ കുടെ

മദമിളകി നടക്കുന്ന ഗജം കണക്കേ

മത മത്സരാദികളാല്‍ മോഹിതരായി

മനുഷ്യത്ത്വമെല്ലാം മറന്നു കഴിയുന്നേന്‍

അവിടുന്നു വീണ്ടുമാ പഞ്ചമമാം

അവതരത്താല്‍ വന്നു മൂന്ന് അടികള്‍ വച്ച്

ഇവരെയെല്ലാമകറ്റിയങ്ങ് ആ-

മഹാബലി തമ്പുരാനെ നാടു

വാഴിക്ക അവിടുന്നു വീണ്ടും

ഒരു അറുതി വരും വരെ

Thursday, August 19, 2010

ഓര്‍മ്മകള്‍

നടുക്കങ്ങള്‍ മാത്രമായി ഒടുക്കം


അതിരണി പാടങ്ങളും തറവാടും

നെല്ലി പലകയോളം മിറങ്ങി ചെല്ലും

പാതാള കരണ്ടിക്ക് ഒപ്പം തേടുന്ന കിനാക്കളും

അടിവില്ലില്‍ തളക്കും കൊറ്റുകള്‍ക്കും

തമ്മില്‍ മത്സരമായ് ഒടുങ്ങിയ

തായ് വഴികളിലുടെ കിട്ടിയ

നാരായവും പനയോലയും

തുരുമ്പിച്ച ഉറയില്ലത്ത ഉടവാളും

വെട്ടു തടയാന്‍ ആകാത്ത പരിചയും വിട്ടു

പരിചയമില്ലാത്ത വഴികള്‍ താണ്ടി

പല നാടുകള്‍ തേടിയലഞ്ഞു വന്നു നില്‍ക്കുമ്പോള്‍

ചിതലും ചീവിടും ചേക്കേറിയ

കഴുക്കോലും ഉത്തരവും അറപ്പടിയും

ഉത്തരമില്ലാത്ത ചോദ്യചിനമായ്

നിര്‍ത്താതെ അട്ടഹസിക്കുന്നു

കഴിഞ്ഞില്ലേ നിന്റെ ഓണവും ഓണനിലാവും

എന്തെ ഉണ്ണി എന്നാണ് മടങ്ങുക

നിന്റെ തിരക്കുള്ള തിരകള്‍ നിറച്ച്

നിറയോഴിക്കാന്‍ ഒരുങ്ങുന്ന

നഗരത്തിലേക്ക് നരകത്തിലേക്ക്

Wednesday, August 18, 2010

നിനക്കു എന്റെ സലാം

നിനക്കായി വന്നിറങ്ങാനും


ഉയര്‍ന്നു പോങ്ങുവനും

ഞാന്‍ തീര്‍ക്കുന്ന താവളത്തില്‍ നിന്ന്

കിതപ്പോടെ പറന്നു ഉയര്‍ന്ന്‍

കാണാ കാഴചകള്‍ തേടി വരുന്നുവോ

എഴുസാഗരവും പര്‍വ്വത നിരകളും

പുഴകളും പച്ചില പടര്‍പ്പുകളും

മരുപച്ചകളും മണലാരണ്യങ്ങളും

സമൃദ്ധികളുടെ തീരങ്ങളും


നീ പേറും സ്വപ്ന സഞ്ചാരികള്‍

പല ഭാഷ മത സംഹിതകള്‍ തേടുന്നവര്‍

നീ എത്ര ധന്യന്‍ ഉയര്‍ന്നു മറയുന്ന

മേഘ കീറുകള്‍ക്കപ്പുറം കിനാവിന്റെ

നോവ്‌ പേറുന്നവന്റെ അത്താണിയായി

നിനക്ക് ഉയിര്‍ ഏകിയവന്‍

ഇരുകാലിയാം മനുഷ്യനെ എങ്കിലും

ദിമാനമാര്‍ന്ന ചിന്തകള്‍ക്ക് ഉത്തരമാം

വിമാനമേ !! നിനക്കു എന്റെ സലാം


Thursday, August 12, 2010

മന്ദഹാസം

നശ്വരമായ ദുഖങ്ങളെ

ഓര്‍മയില്‍ ഒളിപ്പിച്ചു

നിഷ്കളങ്കമായ ഒരു പുഞ്ചിരി

പങ്കുവെക്കാം സുഹൃത്തേ ...

**************************************

എന്നെയും നിന്നെയും

തമ്മില്‍ ബന്ധിപ്പിക്കുന്ന

കണ്ണി മറ്റൊന്നുമല്ല

നിന്റെ സ്നേഹം വിതറുന്ന

പുഞ്ചിരി ഒന്ന് മാത്രമാണ് സുഹൃത്തേ ....

***************************************

ചിരി പുന്തോട്ടത്തിലെ ജലധാരയാണ്.

ശാന്തമായ് മനസ്സില്‍ പതിച്ച് ,

ഓളങ്ങളാല്‍ ഇക്കിളിപ്പെടുത്തുന്നു

ഓരോ ചിരിയും, അല്ലേ സുഹൃത്തേ ?

*******************************************നില്‍ക്കു പറഞ്ഞോട്ടെ

ഒരു സ്പര്‍ശനവുമില്ലാതെ

പടരുന്നു ഇത്.

എല്ലാ അസുഖങ്ങള്‍ക്കും മറുമരുന്നാണ്.

ഇത്തിരി നുകര്‍ന്ന് പോയ്കൂടെ സുഹൃത്തേ ...******************************************

കാലത്തിനോട് ഒപ്പം

ഞാനും പഠിച്ചിരിക്കുന്നു

ചിരി പടര്‍ത്തുന്ന പ്രകാശത്തെ കുറിച്ച്

ചിലപ്പോള്‍ ചിലരെ സന്തോഷിപ്പിക്കാനും

എന്നാല്‍ ചിലപ്പോള്‍ എന്നെ തന്നെ ഒന്ന്

ഉണര്‍ത്താനും ചിരിക്കാതിരിക്ക,

വയ്യല്ലോ സുഹൃത്തേ....

Tuesday, August 10, 2010

ഓണ സ്മ്രിതികള്‍

ഓണ സ്മ്രിതികള്‍


കുഞ്ഞു തുമ്പിക്ക് ഒരു ഊഞ്ഞാലാടാന്‍

ചിങ്ങ തിരുവോണം വരവായി

തുള്ളും തുമ്പിക്ക് പൂക്കളം ഒരുക്കാന്‍

പൂവിളി ഉയരുകയായി

പൂവേ പോലി പൂവേ

പൂവേ പോലി പൂവേ

ഓണ വെയിലും പൂനിലവും

ഒത്തൊരുമിച്ചു അല്ലലില്ലാതെ

മാവേലി തമ്പുരാനേ വരവേല്‍പ്പിനായി

മലയാളം ഒരുങ്ങുകയായി

കുട്ടേട്ടനും കുട്ടേട്ടത്തിയും കുട്ടിയോളും

മൂത്തശ്ശിയെ കാണുവാന്‍ വരവായി

ഉപ്പിലിട്ടതിനും ഉപ്പേരിക്കും ഉപ്പ് ഉണ്ടോയെന്നു

മാവിന്‍ കൊമ്പിലിരുന്നു ചോര -

-കണ്ണുമായി ഉപ്പന്റെ ചോദ്യവുമായ്

തുശനിലയില്‍ തുവെള്ള ചോറും

ഉപ്പേരി പര്‍പ്പടക പായസം വിളമ്പുകയായ്

ഉണു കഴിഞ്ഞു ഉഞ്ഞാലാടി

തമ്മില്‍ കളി ചിരിയായ്

ഓണത്തിനോര്‍മ്മകളൊക്കെ

ഓടിയകലുകയായ്

Tuesday, August 3, 2010

എന്‍റെ സുഹൃര്‍ത്തുക്കള്‍ക്കായി

എന്‍റെ സുഹൃര്‍ത്തുക്കള്‍ക്കായിമെഴുകിനെയും ഉരുക്കുന്ന അഗ്നിയുമായ്‌
നില്‍ക്കുന്ന വരുടെ നടുവില്‍ ചുട്ടു പൊള്ളും
മനസ്സുമായ് നിലക്കുമ്പോഴായി കണ്ടു
ആ മിഴികളിലെ തിളക്കവും
തണുപ്പാര്‍ന്ന ഹസ്തദാനത്തിലുടെ
അറിഞ്ഞു കരങ്ങളിലെ ശക്തിയും പിന്നെ
അനുഭവിച്ചറിഞ്ഞു മന്വന്തരങ്ങളായി
ഞാന്‍ തേടിയലഞ്ഞ ആ സൗഹാര്‍ദ്ദത്തെ

പ്രണയം തലക്കു പിടിക്കുമ്പോള്‍
കൈ പിടിച്ചു നടന്ന കുട്ടുകാരനെ മറക്കും
കരയിക്കുന്നവര്‍ അടുത്തു കുടുമ്പോള്‍
ചിരിപ്പിച്ചിരുന്നവരെ ഓര്‍ക്കാതെയായ്
ആകാശത്തു ഉള്ള അമ്പിളിമാമനെ കണ്ടപ്പോള്‍
തിളങ്ങുന്ന തേജസ്സാര്‍ന്ന സൂര്യനാം സുഹൃത്തിനെ മറക്കുന്നു

ദുഖവും വേദനയും നിറഞ്ഞതാണ് എങ്കിലും
ജീവിതത്തിന്‍റെ വീര്‍പ്പു മുട്ടലുകളില്‍
അനുഭവിക്കാത്തവര്‍ക്കു ഒട്ടുമേ അറിയാത്തതും
അറിയുന്നവര്‍ക്കു മുന്നില്‍ എല്ലാം പങ്കു വെക്കുന്നവനാണ്
ദൈവതുല്യനായ ഉത്തമ സുഹുര്‍ത്ത്


വിട്ടുയകലുമ്പോള്‍ ദുഖവും
കണ്ടുമുട്ടുമ്പോള്‍ സന്തോഷവും
കണ്ണു നിറഞ്ഞു തുളുമ്പുമ്പോഴും
ഉദാസീനനായ് നടന്നയകലുന്ന നേരത്തു
ഒന്ന് ഞാന്‍ മനസ്സിലാക്കുന്നു
മനസ്സിന്‍റെ ഭാരമിറക്കാന്‍
നീ തന്നെ അത്താണി എന്‍ സുഹൃത്തേSunday, July 25, 2010

സുഹുര്‍ത്തെ നിനക്കായി

ഓരോ പൂമൊട്ടും നിന്നോടു മണം കടം വാങ്ങുമ്പോള്‍


അപ്സരകന്യകള്‍ നിന്‍റെ സൗഭഗം ഇരവലായി ചോദിക്കുമ്പോള്‍

ലോകം നിന്‍റെ കര സ്പര്‍ശം ഏല്‍ക്കാന്‍ വേമ്പുമ്പോള്‍

സ്നേഹിതേ നിന്‍റെ സൗഹൃദം ഞാന്‍ എങ്ങിനെ നിലനിര്‍ത്തുംമനസ്സ് ആഗ്രഹിക്കാറില്ല അല്‍പ്പവും

ഹൃദയത്തില്‍ വിരുന്ന് ഒരുക്കാറില്ല മറ്റാര്‍ക്കും

എന്നാല്‍ ഒരു വട്ടം ഇടം തേടുകില്‍

മറക്കുവാനാകുകയില്ല ഒരിക്കലും ഓമലേഅത് വെറും ജലകണങ്ങളാണ്‌

കണ്ണില്‍ നിന്നും ഒഴുകുന്നത്

വേദനയെ ഉള്ളിലോതുക്കി

കണ്ണില്‍ നിന്നുമടരാതെ

നില്‍ക്കുന്നതാണ് കണ്ണുനീര്‍

സ്നേഹമതാണ് അവ വാചകങ്ങളിലോതുങ്ങാത്തതും

കണ്ണുകളില്‍ നിഴലിക്കുന്നതുമാണ് യഥാര്‍ത്ഥ സ്നേഹംഇരുളില്‍ വഴി തേടി കണ്ടെത്താനും

കാറ്റില്‍ ദീപം തെളിക്കാനും പ്രയാസം

സൗഹൃദം ആരോടും ഉണ്ടാക്കാം എളുപ്പം

എന്നാല്‍ അത് നിലനിര്‍ത്തുവാന്‍ ഏറെകഷ്ടംപുഷ്പ്പങ്ങള്‍ വാടിയേയും

നക്ഷത്രങ്ങള്‍ ആകാശത്തെയും അലങ്കരിക്കുമ്പോള്‍

ബന്ധങ്ങളുടെയും ബാന്ധവങ്ങളുടെ തിളക്കങ്ങള്‍ക്കു മുന്നില്‍

നല്ല സൗഹൃദത്തിന്‍റെ മാറ്റുരച്ചു നോക്കുകയെ വേണ്ടദുഃഖക്കടലില്‍ മുങ്ങിയലയാതെ

നിഴലിന്‍റെ തണല്‍ തേടി ലക്ഷ്യത്തെയെത്താതെ

ജീവിതത്തിന്‍റെ വഴിയില്‍ ഒറ്റപ്പെട്ടു യെന്നു തോന്നുകില്‍

നിങ്ങളോടോപ്പം എന്നെയും കുട്ടാന്‍ മറക്കല്ലേ സുഹുര്‍ത്തേ

Saturday, July 24, 2010

"ക" വിതക്കുക കൊയ്യുക വിതയുള്ളവ

"ക" വിതക്കാതെ കൊയ്യുന്നു

കങ്കാണി കുട്ടങ്ങളുടെ നടുവില്‍


അത്താണി തേടുന്ന ഇവര്‍

ത്രാണി ഇല്ലാതെയാകുമ്പോള്‍

അല്‍പ്പ പ്രാണി കളായിവര്‍

നിരുവിച്ചാല്‍ ആണിയടിച്ചു

തുണില്‍ തുക്കാനാവില്ലേ

ചരിക്കുന്ന ഇവരുടെ ചിരിക്കുന്ന ചിത്രം

കാണി കളായി നോക്കു കുത്തികളായി

എത്ര നാളിങ്ങനെ തുടരുമി

കവനങ്ങളൊക്കെ നടത്തും കവിസമുഖമേ

മാംസള മാര്‍ന്ന മൃതുലവികരങ്ങളെയല്ല

ഉണര്‍ത്തുക മാനവികത വീണ്ടും

ഉയരട്ടെ എന്‍ മാതൃ ഭാഷക്കു

ഭൂഷണങ്ങളാം കവിതകളിനിയും

"ക" വിതക്കുക കൊയ്യുക നല്ല വിത യുള്ള കവിതകള്‍ 

Thursday, July 22, 2010

മതം

മതം


മതം അഭിപ്രായം

മതം ഈശ്വര സാക്ഷാല്‍കാരം

മതം മനുഷ്യനെ മയക്കുന്ന കറുപ്പ്

മതി മതി മറന്നിങ്ങനെ ഓരോന്നു ചിന്തിച്ച്‌

മതിഭ്രമ മായി നടന്നിട്ട് നഷ്ടമാക്കുന്നതോ

മതി വരാത്ത ദുഃഖങ്ങള്‍ വിതറുന്ന ഓര്‍മ്മകളും

മാനവികതയില്ലാത്ത ഒന്നും വേണ്ടിയിനി

മതം ദൈവത്തിനു വിട്ടുകൊടുക്ക

മനുഷ്യന്‍ മനുഷ്യര്‍ക്കായി ജീവിക്കുക

ഇന്ന് രാവിലെ ഓഫീസിലേക്ക് വരുമ്പോള്‍ മൊബൈലില്‍ എടുത്ത ചിത്രം മഴയില്‍ മുംബയിലെ തെരുവിലെ ആരോ ഉപേക്ഷിച്ചു പോയ നനയുന്ന ഗണപതി വിഗ്രഹം അപ്പോള്‍ മനസ്സില്‍ വന്ന വരികളാണ് മുകളിലെത്

Sunday, July 18, 2010

''വൈ യുവാര്‍ ക്രയിംഗ് ഗ്രാന്‍ഡ്‌ പ്പാ ''

വ്യാളി മുഖ പറ്റാര്‍ന്ന


അറവാതില്‍ പഴുതിലുടെ

താക്കോല്‍ കടത്തി തിരിച്ച്

സ്വപ്നങ്ങളെ ഉണര്‍ത്തിമെല്ലെ

തിരിയുമ്പോള്‍ ചായിപ്പിലെ

പത്തായ കീഴിലായ് കണ്ട

കാല്‍ പ്പെട്ടിയുടെ കാതില്‍

പിടിച്ചു വലിച്ച് ഇഴച്ച്

തുറന്നു ചെറു കള്ളികള്‍ തന്‍

മുടികളകറ്റി പരതവേ

കിട്ടിയ ഓട്ട കാലിണയിലുടെ

ഉറ്റു നോക്കവേ ഓര്‍മ്മകള്‍

എന്നെ പിറകോട്ടു കൊണ്ടുവന്നു

പാളയിലിരുത്തി വലിച്ച് രസിച്ച്

വരുമ്പോള്‍ കണ്ടു അനുജനെ

എണ്ണ പുരട്ടി കുളിപ്പിക്കുന്ന

അമ്മുമ്മയുടെ അരുകില്‍ നിന്ന്

പല്ലില്ലാ മോണകള്‍ തന്‍

ചിരികളുടെ സാമ്യമറിഞ്ഞു

കൃസൃതി കാട്ടി ഓടിയകലുമ്പോള്‍

അകലെ മരകോമ്പിലെ കുയിലിന്‍റെ

കുവലുകള്‍ ഏറ്റുകുകവേ

എത്താക്കൊമ്പിലെ മാങ്ങ കാര്‍ന്നു

രസിക്കും അണ്ണാര കണ്ണന്‍റെ നേര്‍ക്കുനോക്കി

കൊഞ്ചനം കുത്തുമ്പോഴേക്കും

അകലത്തു നിന്നും അക്ഷരകുട്ട് അടങ്ങുന്ന

ഓലകെട്ടും നാരായവുമായ് നടന്ന്‍ അടുക്കുന്ന

ഗൗരി ആശാട്ടിയെ കണ്ട് ഓടിയോളിക്കുമ്പോള്‍

അമ്മ നിലവറയില്‍ നിന്ന് കാതില്‍ പിടിച്ച്

കൊണ്ടുവന്നിരുത്തി അക്ഷരങ്ങളൊക്കെ

ഉരുവിടിയിച്ചു അകലത്തുള്ള പള്ളി കുടത്തില്‍

പുസ്തക കെട്ടുമായ് കളികുട്ടുകരോടോത്തു

പല തരം വേലകളികള്‍ കാട്ടി

പത്താം തരം കടക്കും വരക്കുമേ

മണ്ണെണ്ണ തിരി തെളിച്ച രാത്രി കളൊക്കെ

വൈദ്യുതി വിളക്കുകള്‍ക്കു വഴി മാറുമ്പോഴെക്കും

പാല്‍ പത തുടച്ചു മാറ്റി യ മേല്‍ ചുണ്ടുകളിലെ

നനു നനത്ത രോമങ്ങള്‍ മുളപ്പോട്ടുമ്പോള്‍

ശാലകള്‍ സര്‍വകലാശാലകളും കടന്നു

കൗമാര സുഖങ്ങളൊക്കെ അനുഭവിച്ചു

നുകര്‍ന്നു രസിക്കും മുന്‍പേക്കുമറിഞ്ഞില്ല

ജീവിതപ്പോരിനായ് യുദ്ധഭൂമിയാം

പാനിപത്തിലേക്ക് യെത്തി ചര്യകളൊക്കെ

രാത്രി പകലാക്കി പകലുകള്‍ രാത്രിയാക്കി മുന്നേറവേ

മുകമാം ദിനങ്ങളേ പിന്നിടവേ

മനസ്സിലാകെ മുളപോട്ടുമെന്‍

എന്‍ ഭാഷ ഉരിയാടാനില്ലാതെ

കൊതിച്ചു കഴിയുമ്പോള്‍

അറിഞ്ഞു കണ്ടെത്തിയെന്‍

ഭാഷ മാത്രം പറയുവോര്‍

മറ്റാരുമല്ല യിവര്‍

പട്ടിയും പൂച്ചയും കോഴിയും കാക്കയും

എന്നെ പിന്‍ തുടര്‍ന്നു കൊണ്ടിരുന്നു

പലനാടും നഗരവും ചുറ്റി തിയുമ്പോഴെക്കും

എന്‍ സ്വാതന്ത്രത്തെ കൂച്ചു വിലങ്ങിടിയിച്ച്

അച്ഛനും അമ്മയുമായി കണ്ട് എത്തിയവളെ

കൈപിടിച്ചു മുന്നേറവേ പല പടവുകളും താണ്ടി

ഒന്നായ ഞാന്‍ അങ്ങ് രണ്ടായി

പിന്നെ മുന്നായി നാലായി

എന്‍റെ വാര്‍ദ്ധ്യക്കത്തിനോടൊപ്പം

വളര്‍ന്നയവര്‍ സുമങ്കലികളായി മാറി

നില്‍ക്കുമ്പോള്‍ പ്പെട്ടന്നു

പിന്നില്‍ നിന്ന് ഒരു വിളികേട്ടു തിരിയുമ്പോള്‍

പേരമകന്‍ കേട്ടു ''വൈ യുവാര്‍ ക്രയിംഗ് ഗ്രാന്‍ഡ്‌ പ്പാ ''

Sunday, July 11, 2010

എന്ന്‍ എന്നത്തെക്കുമായി ...................

നേര്‍മ്മയാര്‍ന്ന നിലാവു വന്നു


കോരിചോരിയുന്നു മനസ്സിലാകെ

കോര്‍ത്ത് ഇണക്കുന്നു ഓര്‍മ്മകള്‍

നീ തന്നയകന്ന നീളമേറിയ

രാവുകള്‍ തന്‍ മധുരവും

ഋതു വസന്തമാര്‍ന്ന പകലുകളും

ചവര്‍പ്പായ് പുളിയായി

പിന്നെയും മധുരമായി

ചുടായി തണുപ്പായി

ഉറക്കമായി ഉണര്‍വായി

നെഞ്ചോടു ചേര്‍ത്ത് ഓമനിക്കുമ്പോഴേക്കും

നടന്ന്‌യടുത്തു വന്നു എത്തി നോക്കി പല്ലിളിക്കുന്നു

കാലന്‍ കുടയും കന്നടയും മുക്കുട്ടു ചോദിക്കുന്ന

കാല്‍ മുട്ടും നടുവിന്‍ വേദനകളും

പാരവശ്യക്കാരം കടക്കെണികളും പ്രാരബ്ദങ്ങളും

എങ്കിലും ഞാന്‍യറിയുന്നു നിന്‍

അദൃശ്യ കരങ്ങള്‍ തന്‍ ലാളനമെറ്റു

നിന്‍ സാമീപ്യം നുകര്‍ന്ന് ആശ്വാസം കൊള്ളുന്നു

ആ അനന്ത ബിന്ദുവിലേക്ക് അലിഞ്ഞു ചേരാന്‍

എന്ന്‍ എന്നത്തെക്കുമായി ...................

ഒന്നു വെച്ചാല്‍ രണ്ടേ ....

മതമെന്ന ഭൂതത്തിനെ


കുറച്ചുനാള്‍ കുപ്പിയിലടച്ചാല്‍

സുരക്ഷിതമായി കാലും കൈയു൦രാഷ്ടിയത്തിനെ കിടത്തി ചികിത്സിച്ച്

വേണ്ടുവോളം അരിഷ്ടം കുടുപ്പിച്ചാല്‍

രാഷ്ട്രം നന്നായെനെമേംമഷി യിട്ട് നോക്കിയാല്‍ ഇനി

കൃഷി യല്ലാതെ മറ്റൊന്നുമില്ല

പഷ്ണി മാറ്റാനുള്ള വഴിപട്ടണം വളരുന്നു തട്ടകം വിരണ്ടു

ആന മയില്‍ ഒട്ടകം കാലി

വെയി രാജാ വെയ്യ് ഒന്നു വച്ചാല്‍ രണ്ടേ

ഇനി ഗ്രാമത്തിലേക്ക് മടങ്ങുക തന്നെ ഉത്തമം

Tuesday, July 6, 2010

പ്രരോദനം

പീഠത്തില്‍ ചുവട് അമരുന്ന


ഇടത്ത് നിന്ന് മുളച്ച മരത്തിന്‍റെ

തണലില്‍ അനുഭവിക്കും സുഖമുള്ളപ്പോള്‍

ഞാനാ-പീഠം

പിന്നെ എന്തിനു എനിക്കു ജ്ഞാനപീഠം

പീഠനം കുലതോഴിലാണല്ലോ

എന്‍റെ ഭാഷ ക്ലാസിക്ക് ആക്കിയില്ലെലെന്ത്

അത് ഇപ്പോഴും കളാസ്സിന്‍റെ പുറത്തല്ലേ

ക്ലാസ്സില്‍ കേറാതെ ഞെളിഞ്ഞു നടക്കുന്നവരോട്

എന്‍റെ ഒരു അപേക്ഷ

ഞാന്‍ ആസന്ന മൃതനാകുമ്പോള്‍

എന്‍റെ പ്രാണ പ്രേയസ്സി കാക്കയുടെ

ഉടല്‍ രൂപത്തില്‍ എന്നെ കുട്ടികൊണ്ട് പോകുവാന്‍

മാവിന്‍റെ കൊമ്പിലിരുന്നു വിളിക്കുമ്പോള്‍

ആകാശത്തേക്ക് വെടിയുതിര്‍ത്തു ഭയപ്പെടുത്തിയകറ്റല്ലേ

അതിനു മാറ്റി വെക്കുന്ന അടങ്കല്‍ തുക

എന്‍റെ പേരില്‍ മലയാള ഭാഷയെ

വളര്‍ത്തുവാന്‍ വിനയോഗിക്കുമാറാകണമേ .........

Sunday, July 4, 2010

ആശ്വാസം തേടുന്നവര്‍ കവിത ജീ ആര്‍ കവിയൂര്‍

മലകളെ ഗാഢ൦ പുണര്‍ന്നു


നിമ്നോന്നതങ്ങളിലെ വയല്‍പൂവില്‍

തഴുകി തലോടുന്ന കാറ്റിന്‍റെ

കുളിര്‍മ്മയില്‍ ഉതിര്‍ന്നു

വീഴാന്‍ വെമ്പുന്ന കാര്‍മേഘ

ശകലങ്ങളേ കാത്തു നീ കഴിയുമ്പോള്‍

അറിയാതെ കിതപ്പ് ഒതുങ്ങി

കാറ്റും കോളും നിലച്ച്

ഇരുളിന്‍റെ ഒരങ്ങളില്‍

ഒതുങ്ങുമ്പോഴും നിന്‍റെ

കണ്ണുകളിലെ ജ്വാല

കെട്ടയടങ്ങാതെ പിന്‍തുടരുമ്പോള്‍

എന്‍ നിര്‍ലജ്ജ പൗരുഷത്തെ തൊട്ടു ഉണര്‍ത്താന്‍

പിന്‍തുടര്‍ന്നു കൊണ്ട് ഇരിക്കുമ്പോള്‍

വഴുതി ഉറക്കത്തിന്റെ ആഴാങ്ങളിലേക്കു

കുപ്പുകുത്തുമ്പോള്‍ നിന്നിലെ

കടല്‍ ആര്‍ത്തു ഇരമ്പി കാതുകളില്‍

മുഴങ്ങുന്നുണ്ടായിരുന്നു എങ്കിലും

നീ തേടിയലഞ്ഞു കണ്ടയെത്തിയ

കൃഷ്ണ മന്ത്ര ധ്വനികള്‍ എന്നുള്ളിലെ

തൃഷ്ണയകറ്റുന്നതു നീയറിവതുണ്ടോ

Sunday, June 20, 2010

പോരുക പോരുക വീണ്ടും

അമ്മാനം ചെമ്മാനം മനസ്സാകെ മുരടിച്ചു


വന്നില്ല മുകിലുകള്‍

വാനം നിറച്ചില

വര്‍ണ്ണ വിരാചികള്‍

വിതറും മാരി വില്ലും കണ്ടില

മദന മനോഹര നൃത്തം ചവുട്ടും

മയിലുകളും വന്നീല

മഴയെ നീ പോയോ മനം വിട്ട് അകന്നോ

പാടാതിരിക്കാം ഇനിയും ആന്ദവര്‍ഷിണി

നടത്താതിരിക്കാം ശ്വാന മണ്ഡൂക കല്യാണം

മഴയേ പോരുക പോരുക വീണ്ടും

കണ്ടീലയോ നീ കരഞ്ഞു കലങ്ങും

വലലന്റെ വയലും കുടിയും

വറുതിയായ്‌ അറുതിയായി

മഴയേ നീ പോരുക പോരുക വീണ്ടും

നികത്താതിരിക്കാം വയലും തടവും

നിലനിര്‍ത്താം മിനിയും കാടുകളും കാവും

മഴയേ നീ പോരുക പോരുക വീണ്ടും

Tuesday, June 8, 2010

നിന്നെ തേടി അലഞ്ഞു

എവിടെ എല്ലാം തേടിയലഞ്ഞുകവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു

അമ്മതന്‍ താരാട്ട് പാട്ടിലോ

അച്ഛന്‍റെ കര്‍ക്കശ ശബ്ദത്തില്‍ നിന്നോ

പാഠങ്ങള്‍ ചൊല്ലി പഠിക്കും ചേട്ടന്‍റെ നാവില്‍ നിന്നോ

അമ്മൂയുടെ പഞ്ചാക്ഷരി മന്ത്രത്തില്‍ നിന്നോഎവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞുപകലിന്‍റെ ഉറക്കകാരനാകും കൂമന്‍റെ മൂളലില്‍

രതി ദേവിതന്‍ സങ്കീര്‍ത്തനത്തിന്‍റെ ബീജാക്ഷരങ്ങള്‍

കണ്ണിലുറങ്ങും സോപ്നത്തിന്‍ മേനിയെ

തൊട്ടു ഉണര്‍ത്തും കാമിനിയായതും നീയോഎവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞുതീവണ്ടിയുടെ താളത്തില്‍ വയറ്റത്ത് അടിച്ചും

പാടത്തു വിയര്‍പ്പ് ഒഴുക്കുന്നവന്‍റെ യും

കുന്നിന്‍ മുകളിലും താഴ്വാരങ്ങളിലും

കാലിയെ മേയിക്കുന്നവന്‍റെ പാട്ടുകളിലോഎവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞുമര്‍ദ്ദിതര്‍ക്കായിയെന്ന വ്യാചേന

ആകാശത്തെ മുഷ്ടി ചുരുട്ടി ഇടിക്കുന്നവന്‍റെ യും

കദറിന്‍റെ കീശയിലെ കണ്ണാടകാരന്‍റെ

നിറയാര്‍ന്ന ചിത്രം പതിഞ്ഞ നോട്ടുകള്‍ മേയുന്ന

പച്ചയും കവിയും വെളുപ്പും കൊടികുറകള്‍

പറക്കുന്നതിനിടയില്‍ കുത്തി കുറിക്കുന്ന

കുറും താടികാരന്‍റെ കറുത്ത ഡയറിക്കുള്ളിലോഎവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞുആരോ പറഞ്ഞങ്ങു കേട്ടു

അകത്തല്‍പ്പം ചെല്ലുമ്പോള്‍

വികല്‍പ്പമായി നീ പുറത്ത് ചാടുമെന്ന്‍

ഇല്ല അതു വെറും തോന്നലു കാലുകളെന്ന്‍

എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞുഅകലത്തു കഴിയും കാമിനിയുടെ

ഓര്‍മ്മകള്‍ പേറുന്ന കരള്‍ വെന്തു നോവുന്ന

നോവലില്‍ എവിടെയോ നീ വിടര്‍ന്നു

ഉല്ലസിച്ചു പരിമളം പൊഴിക്കുന്നുവോ

എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞുഅമ്പലത്തിന്‍റെ മുകതയിലോ

പള്ളി മേടയുടെ മുറ്റത്തോ

ബാങ്കു വിളികളുടെ നടുവില്‍ന്നിന്നോ

മൗന൦ ചിറകറ്റു വേരറ്റു നീരറ്റു

നിഴലറ്റു നിങ്ങുമിടത്തു കണ്ടു ഞാന്‍

എന്‍ വിശ്വാസമായ് ആശ്വസമായ്


എന്‍ വിരല്‍ തുമ്പില്‍ ഞാന്‍നിന്നെഅറിഞ്ഞു

Saturday, June 5, 2010

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ

ഈ ഗതി മറുഗതി തേടും


ഇന്ന് ഒന്നാം തീയ്യതി ആണല്ലോ

ഒന്നിനു പിറകെ ഒന്നേ വന്നങ്ങു

ഓളം തല്ലും തിരകടലലയായ്

കടങ്ങലാര്‍ത്തു ചിരിച്ചു തകര്‍ക്കും

ഇന്ന് ഒന്നാം തീയ്യതി ആണല്ലോതെരുവോരങ്ങളില്‍ കാണുമ്പോളായി

തരുവാനുള്ളവര്‍ മാറി നടക്കും

വാങ്ങനുള്ളവര്‍ വാതിലില്‍ അണയുമ്പോള്‍

വഴുതിയകലുവനോരുങ്ങും

ഇന്ന് ഒന്നാം തീയ്യതി ആണല്ലോമുതലില്ലാത്തവര്‍ മുതുകില്‍ പേരും ഭാണ്ഡം മിറക്കി

മുതലാളിയുടെ മുന്നില്‍ നിന്നു മടിശീല നിറച്ചങ്ങു

മദിര മദിരാക്ഷികളെ തേടി നടന്നങ്ങു

മാനം മുട്ടും കിനാക്കള്‍ കണ്ടു നടക്കും

ഇന്ന് ഒന്നാം തീയ്യതി ആണല്ലോപാല്‍ക്കാരനും പൂക്കാരിയും

പാത്രം മോറുന്നവളും മുറ്റമടിക്കുന്നവരും

പാറാവ്‌ നില്‍ക്കുന്നവരും

പതിവിനു നേരത്തെ എത്തും

ഇന്ന് ഒന്നാം തീയ്യതി ആണല്ലോഉള്ളവനെപ്പോഴും ഒന്ന് മറിയാതെ

ഉളിപ്പില്ലാതെ വാരിക്കുട്ടും

ഓര്‍മ്മകളിലെത്താതെ നിത്യം

ഓണം കൊല്ലും ദിനമല്ലോ

ഇന്ന് ഒന്നാം തീയ്യതി ആണല്ലോനിറമറിയാതെ നിണം ചീന്താതെ

നീങ്ങിടുക കടക്കെണി കളിലമരാതെ

നില നിര്‍ത്തീടുക വരവും ചിലവും

നിങ്ങള്‍ തന്‍ വരുതിയിലായി

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ

Friday, June 4, 2010

എന്തെ ഞാനിങ്ങനെ എന്‍റെ നാടിങ്ങനെ

ഒരു വിളിയില്‍ എത്തി നില്‍ക്കും


ആബുലന്‍സിനെക്കാള്‍ മുന്നില്‍

പീസ്സയും ബര്‍ഗറും

കാറു വാങ്ങുവാന്‍ ലോണുകിട്ടും

അതിലും ഏറിനില്‍ക്കും പലിശ

വിദ്യാഭ്യാസ ലോണുകള്‍ക്ക്

പണമേറെയുണ്ട് ക്രികെറ്റു ടീമിനെ വാങ്ങുവാന്‍

എന്നാല്‍ ഇല്ല കൊടുക്കുവാന്‍

ജീവ കാരുണൃയ പ്രവര്‍ത്തനങ്ങള്‍ക്കായി

ശീതികരിച്ച കടകളില്‍ നിന്നും വാങ്ങും ചെരുപ്പുകള്‍

പച്ചകറിയോ തെരുവോര പാതയില്‍നിന്നും

രണ ഭങ്കുരാമാം മണിമന്ദിരങ്ങളില്‍

പിഴിഞ്ഞു സംഭരിച്ചിടുന്നു ശീതികരിച്ച്

രണം പണമായി ഒഴുക്കുന്നു സമ്പന്നതയുടെ സിരകളിലായ്

മരുന്ന് ആഹരമാക്കിയും ആഹാരം മരുന്നാക്കിമാറ്റുന്നു

രസനകള്‍ക്ക് സ്വാദ്‌യെറ്റുവാന്‍

രാസായാനങ്ങളാല്‍ ശീതള പനിയങ്ങള്‍ കുടിക്കുമ്പോള്‍

വേണം പാത്രം കഴുകുവാന്‍ നാരങ്ങാ നീരല്‍ നിര്‍മ്മിക്കുന്നത്

എല്ലാവര്‍ക്കും പ്രശസ്തരാവണം എന്നാല്‍

പ്രഷത്തിക്കു ഉതകുന്ന പാതകള്‍

എങ്ങിനെയെന്നു തെടുകയില്ല അല്‍പ്പവും

എന്തെ ഞാനിങ്ങനെ എന്‍റെ നാടിങ്ങനെ

Tuesday, June 1, 2010

നിത്യത തേടി

സീതയെ തേടും ശ്രീരാമനല്ല


സൗഗന്ധികം തേടും ഭീമനല്ല

മേനക തേടും ദുര്‍വാസാവുമല്ല

ശകുന്തള തേടും ദുഷന്തനല്ല

ലൈലയെ തേടും മജുനുവല്ല

ഹീരയെ തേടും റാഞ്ചയല്ല

ജൂലിയെ തേടും സീസറല്ല

വാസവദത്ത തേടും ഉപഗുപ്തനല്ല

കടാപുറം തോറും പാടിയലയും പരീകുട്ടിയല്ല

പ്രണയങ്ങളൊക്കെ തേടിയെത്തുന്നവര്‍

പരിണയിക്കും മരണമെന്ന നിത്യ ശന്തിയല്ലോ ?.!

Saturday, May 29, 2010

മണിതന്‍ ഓര്‍മ്മകള്‍

മണിതന്‍ ഓര്‍മ്മകള്‍


ആ നാദത്തിനായ് എത്ര വട്ടം കാത്തിരുന്നു

നിന്നെ ഒരു നോക്ക് കാണുവാന്‍

പുഞ്ചിരി നല്‍കി മറയുവാന്‍

കാണുമ്പോള്‍ പറയാന്‍ മനസ്സില്‍ കരുതുന്നവ

പാടെ മറന്നു പോകുമ്പോഴും മുഴങ്ങുമായിരുന്നു

മണിയോച്ച ഹൃദയ താളമായി

പിന്നെ നിന്റെ ഓര്‍മ്മകളെ ഉണര്‍ത്തുന്ന

വളപ്പൊട്ടുകളും കോത്താരം കല്ലുകളും

സഞ്ചിക്കുള്ളിലായി വീര്‍പ്പു മുട്ടുമ്പോളും

പറയാതെ അകന്ന കാര്യങ്ങളൊക്കെ നാളയിലേക്ക്

മുറിവേറ്റു ചുമടെറ്റു നീക്കി നിര്‍ത്തിയ

നാളുകള്‍ അറിയാതെ ഓര്‍ത്തു പോയി

ഈ മണിതന്‍ ചിത്രം കാണുംപോഴായി

photo bilongs to sajith sharooq