ധനുമാസ തിരുവാതിര നാളിൽ

ധനുമാസ തിരുവാതിര നാളിൽ

തിരുവാതിര രാവിലായായ്
ശാപമുക്തനായ്
കാമനുണർന്നല്ലോ
ധനുമാസ പെണ്ണവളൾ
ദാവണി ചുറ്റിയൊരുങ്ങി

മുറ്റത്ത് തിരുവാതിരക്കളിയാടി
നൃത്തത്തിനിടയിൽ നിറഞ്ഞു പാടും
ദീപ പ്രഭയിൽ മുഖം തിളങ്ങിയപ്പോൾ
കണ്ടു നിന്ന തൻ പുരുഷൻ്റെ മനം നിറഞ്ഞു

മഴവില്ലിന്റെ വർണ്ണത്തിൽ
വിളക്കുകൾ തെളിഞ്ഞു കത്തി
ശാന്തിയോടെ അനുഗ്രഹങ്ങൾ
ഭഗവതി നൽകിയല്ലോ 

ദീപങ്ങളായുള്ള സാന്നിധ്യം
അവിടെ വിളിച്ചുരുക്കുന്നു
ധനുമാസത്തിന്റെ നന്മയിൽ
പുതിയ പടവുകൾ തെളിയുന്നു

തിരുവാതിര രാവിലായായ്
ശാപമുക്തനായ്
കാമനുണർന്നല്ലോ
ധനുമാസ പെണ്ണവളൾ
ദാവണി ചുറ്റിയൊരുങ്ങി

ജി.ആർ കവിയൂർ
02 12 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “