വഴിയോര കാഴ്ചകളിൽ നിന്ന്
വഴിയോര കാഴ്ചകളിൽ നിന്ന്
വഴിയരികിലിരുന്നു
വെയിലും കാറ്റും കൊണ്ട്
കച്ചവടക്കാരൻ്റെ വിയർപ്പും
വിശപ്പും ശ്രദ്ധിക്കാതെ
വരുന്നവരുടെ കൈകളിൽ
എത്തപ്പെടുന്നതും കാത്ത്
തെരുവിലേക്ക് മിഴി നട്ട്
പഴിയും പിറുപിറുപ്പും കേട്ട്
ഇരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി
കച്ചവടക്കാരൻ്റെ കീശയിൽ
ചില്ലറയാവാൻ കാത്തിരിക്കുന്ന
പാവകൾ പലതരം സ്വപ്നങ്ങൾ കാണുന്നു,
ഒരു കുഞ്ഞിന്റെ കൈകളിൽ
ആനന്ദമായ് നിറയാമോ എന്നു!
പഴകിയ വസ്ത്രക്കുപ്പായം പോലെ
ഒരു ദിവസം വലിച്ചെറിഞ്ഞു തെരുവിൽ കിടക്കുമ്പോഴും,
മനസ്സിലുടഞ്ഞു പാടിയ പാട്ടുകളെ
നാടകം പോലെ വെറുതെ നടിക്കുന്നു.
കവിയുടെ കാഴ്ചകളിൽ
എത്ര വേദനകളെയും എത്ര ദുഃഖങ്ങളെയും
വലിച്ചിഴച്ചു കൊണ്ടിരിക്കുന്നുവെങ്കിലും
പാവകൾക്ക് മറയ്ക്കാനാവുന്ന
പുഞ്ചിരിയോളം വിലയില്ല.
പാവക്കൂട്ടം സ്വപ്നം കണ്ടവണ്ണം
ഒരു കുഞ്ഞിന്റെ സ്നേഹഭരിതമായ കൈകളിൽ
ഒരിക്കലും കരയാത്ത പുഞ്ചിരി.
പാവയ്ക്ക് മറുവഴികളില്ലാത്തൊരു ജീവിതം.
ജീ ആർ കവിയൂർ
18 11 2024
Comments