പാട്ടൊന്നു പാടട്ടെ
പാട്ടൊന്നു പാടട്ടെ
പാറിപ്പറന്നു നീങ്ങു വന്നോളൂ
പാലുതരം പാൽപ്പായസ ചോറു തരാം
പഴങ്കഥകളൊക്കെ ചൊല്ലിത്തരാം
പട്ടുടുത്തു വളയുമിട്ട് ചാന്തു തോടൂകുറിയും
പട്ടുപാവാടയൊക്കെ ഞൊറിഞ്ഞുയൂടൂത്ത്
പഞ്ചാരിമേള കൊഴുപ്പിൽ ആട്ടവുമാടിവരാം
പഞ്ചാര മുട്ടായിയൊന്നു വാങ്ങിതരാം പൊന്നോളേ
പൂരം കഴിഞ്ഞ് പോരുമ്പോഴായ്
പൂനിലാവൊളിയുമൊക്കെ കാട്ടിത്തരാം
പവനുരുകും സൂര്യൻ വന്നു മുട്ടിവിളിക്കുമ്പോൾ
പളുങ്കു പോലുള്ള ചിരിയുമായ് നീയുണരുമല്ലോ
പാട്ടൊന്നു പാടുന്നുണ്ട് കുഞ്ഞാറ്റ
പാറിപ്പറന്നു നീങ്ങു വന്നോളൂ
പാലുതരം പാൽപ്പായസ ചോറു തരാം
പഴങ്കഥകളൊക്കെ ചൊല്ലിത്തരാം
ജീ ആർ കവിയൂർ
15 11 2024
Comments