Friday, February 28, 2014

കുറും കവിതകള്‍ 186

കുറും കവിതകള്‍  186

ഉരുകി ഒഴുകിയ
മെഴുകിതിരി വെട്ടം
മനസ്സില്‍ കവിത തിരണ്ടി

ഉറക്കമൊഴിഞ്ഞ നിലാവു
എത്തി നോക്കിക്കുന്നു
വിരഹ മൌനം

പട്ടു കോണകം മുടുത്തു
മാനം വിവര്‍ണ്ണം
ദാരിദ്രം അകന്ന പുഞ്ചിരി

നുണകവിത വിരിഞ്ഞ കവിളിൽ
ലവണ രസം ഉരുകി ഒഴുകി
നഷ്ട വസന്തം പ്രണയം  

പൌർണമി
ചില്ലകളിൽ വിടർന്നു
മനസ്സിൽ ചന്ദ്രോത്സവം

വിരലുണര്‍ത്തും കനവുകള്‍ക്കും
വസന്ത ചന്ദ്രികക്കും നാണം
മനസ്സിന്‍ തഴവരങ്ങളില്‍ വിസ്പ്പോടനം

ഇടനാഴിയിലെ
നിഴലുകള്‍ക്കു മൌനം
നനഞ്ഞ കനവുകള്‍

വീശിയക്കന്ന കാറ്റിനു
വിയര്‍പ്പിന്‍ മുല്ലമണം
പ്രണയ വസന്തമകന്നു

സൌഹൃതമേ നിനക്ക് സ്വസ്തി

സൌഹൃതമേ നിനക്ക് സ്വസ്തി

പുണരുവാന്‍ മറന്ന മനസ്സിന്‍
നൊവറിഞ്ഞു സൌഹൃത കനവുകള്‍
മോഹം  വിരിയിച്ചു നുണ കുഴിയില്‍ കവിത
എഴുതി തീരുവനാവാതെ ആകാശം
നീലിമ മായിച്ചു കറുത്തിരുണ്ട മാനം
തേടുന്നു നിര്‍വൃതിയില്‍ പുലരി വെട്ടത്തിനായി
ഗാഥകളുടെ മയൂര മോഹന നൃത്തം
സ്വപനങ്ങളുടെ സഞ്ചാര പഥങ്ങളില്‍
എവിടെയോ കൈവിട്ടകന്ന ഉറക്കമെന്ന
പട്ടം എങ്ങോ പോയി മറയുന്നു ഉണര്‍വിന്‍
ലോകത്ത് ഇഴ ചേര്‍ക്കാന്‍ കൊതിക്കുന്ന
മധുരം സുന്ദര സൌഹൃതമേ നിനക്കു സ്വസ്തി

Thursday, February 27, 2014

ശരണ ഹനുമതെ (കീര്‍ത്തനം -ജീ ആര്‍ കവിയൂര്‍ )

ശരണ ഹനുമതെ (കീര്‍ത്തനം -ജീ ആര്‍ കവിയൂര്‍ )

ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ
ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ

രാമദാസകം സ്വാമി വിശ്വമോഹനം
രാമ ദൂതകം സ്വാമി ആരാധ്യപാദുകം
അരിവിമർദ്ദനം സ്വാമി നിത്യ നർത്തനം
മാരുതാത്മജം സ്വാമി ദേവമാശ്രയേ

ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ
ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ

ശരണ കീർത്തനം സ്വാമി ശക്തമാനസം
ഭരണലോലുപം സ്വാമി രാമസേവിതം
പണ്ഡിത കേസരീം സ്വാമി ഭീമസോദരം
മാരുതാത്മജം സ്വാമി ദേവമാശ്രയേ

ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ
ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ

സാഗരതരണമതി വേഗാ സ്വാമി ഭക്തി ദായക
സീതാന്വേഷകാ സ്വാമി രാമമാനസാ
സൂഷ്മ രൂപധാരിം സ്വാമി രാമനാമ പ്രിയാ
മാരുതാത്മജം സ്വാമി ദേവമാശ്രയേ

ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ
ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ

ഗദായുദധാരീം  സ്വാമി രാമ ഗാനപ്രിയം
ലക്ഷ്മണ പ്രാണദാത്രേ സ്വാമി വജ്രകായക
ചിരംജീവിനേ സ്വാമി രാമ ചിത്ത സംപ്രീതാ
മാരുതാത്മജം സ്വാമി ദേവമാശ്രയേ

ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ
ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ

ദീനബാന്ധവേ സ്വാമി പ്രസന്നാത്മനേ
സീതാ സേവിത  സ്വാമി ശ്രീരാമപാദ സേവിതാ
ലോകപൂജ്യായ സ്വാമി പണ്ഡിത ശ്രേഷ്ടാ
കേസരി നന്ദന സ്വാമി ദേവമാശ്രിതെ

ശരണമഹനുമതെ സ്വാമി ശരണമഹനുമതെ
ശരണമഹനുമതെ സ്വാമി ശരണമഹനുമതെ

പ്രഭാദിവ്യകായകം  സ്വാമി  പ്രകീര്‍ത്തി പ്രദായകം
പ്രാണനായകം സ്വാമി പ്രണവമന്ദിരം
പ്രണതകല്പകം സ്വാമി സുപ്രഭാഞ്ചിതം
മാരുതാത്മജം സ്വാമി ദേവമാശ്രയേ

ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ
ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ

ഇന്ന് ശിവരാത്രി

ഇന്ന് ശിവരാത്രി

പാലാഴി മഥനങ്ങള്‍ ഇന്നും നടക്കുന്നു
സുരാസുരാന്മാര്‍ വാസുകിയെ കയറും
മന്ധരത്തെ മത്താക്കുമ്പോള്‍ കാളകൂടം
ഏറെ തുപ്പുവാന്‍ ഒരുങ്ങുന്നു
ഉര്‍വ്വരയെ രക്ഷിക്കാന്‍ ഇന്നെത്ര
സതിമാരുണ്ടു അത് തടയാന്‍
നില കണ്ഠന്മാര്‍ ആകാന്‍ കഴിയുന്നില്ല
പലരുമിന്നും രാത്രികള്‍ പകലാക്കി
സ്വാര്‍ത്ഥത വിതച്ചു കൊയ്യുന്നതെന്തേ
ബോധപൂര്‍വ്വം മറക്കുന്നു ശിവരാത്രികളുടെ
മഹത്വങ്ങളൊക്കെ ,എങ്ങോട്ടാണിയാത്ര
ആര്‍ക്കും സമയമില്ല ഒന്നിനും മനസ്സെന്ന
പാലാഴിയില്‍ അമൃത കുംഭം മാത്രം
സ്വന്പം കണ്ടു നടക്കുന്നു ഹോ കഷ്ടം

Wednesday, February 26, 2014

വിരലുണ്ണും കനവുകൾ

വിരലുണ്ണും കനവുകൾ  

എത്ര ഓണമുണ്ടാലും ചേടിക്കുകയില്ല
ഓര്‍മ്മകള്‍ക്കെന്നും പുതുവസന്തത്തിന്‍
തേന്‍ മധുരം ,ഞൊട്ടി നുണഞ്ഞ ബാല്യവും
കത്തി പടര്‍ന്ന യൗവന തുടിപ്പുകളും ,
ചവ കൊള്ളാത്ത വാര്‍ദ്ധ്യക്ക്യ നൊമ്പരങ്ങളും
വിടരട്ടെ ഇനിയുമേറെ സ്വര്‍ണ്ണ കനവുകള്‍
ചിന്തതന്‍ കുതിരക്കു ഇനിയും എല്‍ക്കട്ടെ
ചമ്മട്ടി  പ്രഹരങ്ങള്‍ ,ഒഴിയാതെ ഇരിക്കട്ടെ
ഉറക്കവും അതുനല്‍കും നൊമ്പര സുഖങ്ങളും
ഓളം അല തല്ലും മോഹങ്ങൾ ഓമനിച്ചു
തീരും മുൻപേ കടന്നകലുന്നു ജീവിതമെന്ന  
പിടികിട്ടാ വഴുതിയകലും പ്രേഹേളികയയെ
നീ എന്നുമെൻ മനസ്സിൽ തീർക്കുന്നു മായികമാം
ഓണനിലാവും തുമ്പ പൂക്കളവും  തുമ്പി തുള്ളലും
തൂശനിലയിൽ അമ്പിളി പൊൻ പർപ്പടകവും
ഇനിയെന്നും മായാതെ നിൽക്കണേയൊന്നു  
വിരൽ തുമ്പിൽ കവിതതൻ സദ്യവട്ടവുമായി


Tuesday, February 25, 2014

നിന്‍ പ്രണയം

നിന്‍ പ്രണയം

വൃണതവികാരത്തിന്‍ തീചൂടില്‍
അലിഞ്ഞു പോകല്ലേ നിന്‍ പ്രണയം ,
വിഷലിപ്തമല്ലാത്തൊരു  വേനലായി
പടര്‍ന്നു ശിശിരമായി ഉറയട്ടെ
ഉരുകുമ്പോള്‍ കണ്ണുനീര്‍ ധാരയായി
മാറാതെ ഇരിക്കട്ടെ നിന്‍ പ്രണയം ,
സിഗ്ന വിചാരത്തിന്‍ പൊലിമയില്‍
ഇഴപിരിയാതെ ഇരിക്കട്ടെ നിന്‍ പ്രണയം ,
ജീവിത ഗന്ധിയായി ഗാഥകള്‍ തീര്‍ക്കട്ടെ
നൊവിന്‍ പെരുമഴക്കാലമായി മാറാതെ
ഇരിക്കട്ടെ നിന്‍ പ്രണയം
ഇതള്‍ വിരിഞ്ഞു  തൂമഴും
സുഗന്ധ പൂരിതമായി വാടാതെയിരിക്കട്ടെ
പൌര്‍ണ്ണമി തിങ്കളായി മനസ്സിന്‍ മാനത്തു
പാല്‍കിനാക്കള്‍ പെയ്യട്ടെ നിന്‍ പ്രണയം
അധരങ്ങളില്‍ അമൃതിന്‍ ധാരയായി
പുഞ്ചിരി മൊട്ടിന്‍ തിളക്കമെകട്ടെ
ഒരു കുളിര്‍കാറ്റായി വീശട്ടെ നിന്‍ പ്രണയം
പാഴമുളം തണ്ടില്‍ ശ്വാസനിശ്വാസ തരംഗം
തീര്‍ക്കും ഗാന ലഹരിയായി
ഏറ്റുപാടും കോകില മധുരിമ പടരട്ടെ നിന്‍ പ്രണയം
കാതുകളില്‍ ഈണം പടര്‍ത്തും
സുന്ദര സുഷുപ്തിയില്‍ ലഹരിയായി
ആനന്ദദായകമായി മാറട്ടെ നിന്‍ പ്രണയം
ധ്യാനത്തില്‍ നീലിമ പൊഴിക്കും പ്രഭയില്‍
ആര്‍ധത നല്‍കും വന്യമാം ശാന്തി നിറച്ചു
ധന്യമായി തീരട്ടെ നിന്‍ പ്രണയം

Monday, February 24, 2014

കുറും കവിതകള്‍ 185

കുറും കവിതകള്‍ 185

ചെറുപ്പത്തില്‍ കിട്ടിയ
ചൂരല്‍ കഷായം
ഓര്‍മവസന്തം

കുഞ്ഞുടുപ്പില്‍
ചിത്രശലഭം
ഓര്‍മയില്‍

മനം കുളിര്‍ത്തു
കണ്ണുകളില്‍ നിറവു
ഹൈമവത ഭൂമി

മഞ്ഞുരുകി
കണ്‍കുളിര്‍ത്തു
ഭൂമിക്കു പനി

ആഴി വെട്ടത്തിൽ
നൃത്തമാടി നിഴലുകൾ
ശിശിര രാത്രി

മയില്‍ പീലി കണ്ണുകളില്‍
ലജ്ജയാല്‍ തല കൂമ്പി
കടലാസു പൂവുകളുടെ കാവടിയാട്ടം

മിഴിക്കോണില്‍ അശ്രുകണം
ഹൃദയത്തില്‍ നിന്നും
വസന്തത്തിന്‍ വരവ്

Sunday, February 23, 2014

പറയുവാനേറെയില്ല

പറയുവാനേറെയില്ല

പറയുവാനേറെ ഉണ്ടെങ്കിലും പറയുമ്പോള്‍
പറയുവാനാവാത്ത അവസ്ഥാന്തരങ്ങള്‍
കാലത്തിന്‍ പോക്കുകള്‍ പ്രതിപത്തിയുണര്‍ത്തുന്നു
കാലോചിതമായി പോയിമുഖമണിഞ്ഞു
സ്വാര്‍ത്ഥതയുടെ നഗ്നനൃത്തമാടുന്നു
സ്വാദുയേറ്റുന്നു ആത്മരതിയോ അസൂയയോ
നരക സ്വര്‍ഗ്ഗങ്ങളുടെ സര്‍ഗ്ഗങ്ങളേറെ
നിരത്തി വക്കുന്നു സ്വപ്നനാടകങ്ങള്‍
ചിന്തകളെയൊക്കെ ചിതലരിക്കാതെ
ചിതയോളം എത്തിക്കാനായി ഉള്ള പാച്ചിലുകള്‍
എഴുത്ത് മുറ്റുന്നു ദുര്‍മേദസ്സുകളുടെ കാര്യങ്ങളിനി
ഏറെ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു

Friday, February 21, 2014

കല്‍പ്പനകള്‍

കല്‍പ്പനകള്‍

പറഞ്ഞത് അതുപോലെ ശിരസാവഹിച്ചു
അമ്മപറഞ്ഞതെന്നറിഞ്ഞു അച്ഛന്റെ
ഇച്ഛകള്‍ക്കനുസരിച്ച് ഏറെ കഥകള്‍

ജമദാഗ്നിവാക്ക്യാനുസരണം രേണുകാ രണം
മാരണ പരശുവായിയേറെ രക്തപുഷ്പങ്ങള്‍
വീണില്ലേ മലയാളം പിറന്ന മണ്ണിന്‍ ശാപമിന്നും
തുടരുന്നു ദുഖകരമാമിയാത്രകള്‍ കഠിനം

പതിനാലുസംവത്സരങ്ങള്‍ കാടും കുന്നും
കടലും മലകളും  മോക്ഷതീരങ്ങള്‍ താണ്ടി
സീതത്തില്‍ നിന്നും സര്‍വ്വം സഹയില്‍ മടങ്ങി
ജനാവപാദങ്ങളുടെ അശ്വവമേധങ്ങള്‍ക്കൊടുക്കം
സരയുവിലോടങ്ങിയ രാമ മാനസം കഷ്ടം

അച്ഛനെ പോലെ അമ്മപറഞ്ഞതും കേട്ടു
പാഞ്ചാലിയെ വരിച്ചവരുടെ കഷ്ട നഷ്ടങ്ങളാല്‍
ചൂതിനോടുവിലെ ദൂതിന്‍ ഒടുക്കം നടുക്കമേറ്റി
കുരുക്ഷേത്രപടനിലങ്ങളില്‍ കര്‍മ്മ -
ബാന്ധാവങ്ങളുടെയോടുക്കം നേടിയത്
സ്വര്‍ഗ്ഗസര്‍ഗ്ഗങ്ങളോ വ്യാസ വ്യസനങ്ങളോ

ഇതുപോലെയേറെ ഇതിഹാസങ്ങളിപ്പോഴും
തുടരുന്നുവല്ലോ നൊമ്പരങ്ങളിന്നുമനുഭവിക്കുന്നു
ജീവിത നിമ്നോന്നതമാര്‍ന്ന വഴിത്താരകളില്‍

Thursday, February 20, 2014

ക്രൂര വിനോദികളെ അടങ്ങു

ക്രൂര വിനോദികളെ അടങ്ങു

അധര വ്യാപാര പരിഷകള്‍ക്കുയിന്നു
സ്മാര്‍ത്ത വിചാരം വചനഘോഷം
കാളപെറ്റന്നു കേട്ടയുടനെ കയറെടുക്കുന്നു
അഞ്ചപ്പം കൊണ്ട് അയ്യാരയിരങ്ങളെ പോഷിപ്പിക്കയും
ജലസ്തംഭം നടത്തിയും വേദനകളെ വാരിപ്പുണരുകയും  
ചുബന ലഹരിയാൽ കമ്പന ചിത്തരാക്കിയതിൻ കൂലിയായി
അവസാന അത്താഴത്തിനു ശേഷമിതാ സമയമായിരിക്കുന്നു
വെള്ളി കാശുകളുടെ  തിളക്കത്തിൽ മയങ്ങിയിതാ
ക്രൂശിലേറ്റാന്‍ സനാതന ചിന്തകളെ ഒരുപറ്റം
പുലി തോലണിഞ്ഞ ചെന്നായിക്കള്‍ വട്ടമിടുന്നു
പണമെന്ന പിണത്തെ വാരിയെറിഞ്ഞു കളിക്കുന്നു
കഷ്ടമതിനു നഷ്ടമേറെ അറിയാതെ ചുടല നിര്‍ത്തമാടുന്നു
രുധിരപാനം ചെയ്യുമി ആഘോരികളെ അടങ്ങു
നിങ്ങള്‍ക്കും ഉണ്ട് പാപം കഴുകി കളയാന്‍ ഇനി
വേശ്യാനദികളില്‍ ജീവത്യാഗം നടത്തേണ്ടിവരും
ഓര്‍ക്കുക കണ്ണടച്ചു ഇരുട്ടാക്കാതെ ,ഉറക്കം കടുത്താതെ
മാനവ സേവ മാധവ സേവകള്‍ അറിയുക
മോക്ഷം അകലെയല്ല മോചനം അകലെയല്ല

കാഴ്ചകള്‍ക്ക് മങ്ങല്‍

കാഴ്ചകള്‍ക്ക് മങ്ങല്‍

സാരസം പകരുന്നു ഇരുളിലെ
മിന്നി തിളങ്ങും വാളും ചിലമ്പും
പഴമയുടെ മണം പകര്‍ന്ന
രണത്തിന്‍ കടും തുടിപ്പുകള്‍
അവിശേഷിപ്പിന്‍ ഓര്‍മ്മകളില്‍
കണ്ണകി കനവുകള്‍ ഏറെ മധുരം
താണ്ടുന്നു വേദനകളുടെ വെളിപാടുകള്‍
ചുവടു വച്ച് മുറ്റത്തു വെയില്‍ മഴ പൊഴിച്ചു
കാഷായം ഉടുത്തു സന്ധ്യയുടെ വിടവാങ്ങല്‍
വിങ്ങല്‍ അറിയാത്ത നെറ്റി മുറിവുകള്‍
ഭദ്രയുടെ നാമങ്ങള്‍ നാവില്‍ വിളിയകലാതെ
ഇനിയെന്നോ പഴമന്‍സ്സുകള്‍ക്കൊപ്പം
പെട്ടകത്തില്‍ ആ കാഴ്ച വസ്തുക്കള്‍

കുറും കവിതകള്‍ 184

കുറും കവിതകള്‍ 184

ഉദയ സൂര്യന്റെ നാട്ടിലേക്ക്
ഒരു പാലം തീര്‍ക്കാം
സ്വപ്നായനം

ചക്രവാളത്തിനപ്പുറം
മിഴിതുറന്നു അന്നം  തേടി
ജീവിത യാത്ര

കടലാം ജീവിത്താരക്കുകുറുകെ
സ്നേഹമെന്ന പാലം
വിദൂര സ്വപ്നനടനം

എഴുതുവാന്‍ ശ്രമമില്ല
മായിക്കാന്‍ ഏറെ കരങ്ങള്‍
പരിശ്രമിച്ചവ മായിക്കപ്പെടുന്നു

സാമീപ്യമേറെയറിഞ്ഞു
വിമോഹനം
ജീവിത പ്രഹേളിക

നേരിയാണി പെരിയാണി
നടത്തത്തിന്‍ വൈകല്യം
വഴിത്താരകളേറെ

മാനത്തെ മുല്ലാക്ക
മൊഴിചൊല്ലി
ദുഃഖ കടല്‍

മഴ മേഘങ്ങള്‍
കണ്ചിമ്മി
വേദനയുടെ പ്രളയം

സ്നേഹ പൂമഴയില്‍
നനഞ്ഞു ഒട്ടിയയൊരു
ആമ്പലിന്‍ നാണം പ്രണയം

പ്രണയ കടലില്‍
നങ്കൂരമിട്ടു
ജീവിതയാനം

ഹിമകണങ്ങള്‍ക്കിടയിലുടെ
നേര്‍ത്ത എത്തി നോട്ടം
ജീവനു സ്നേഹ സന്തോഷം

മേഘത്തിന്‍ ഇടയില്‍
നിന്നൊരു എത്തി നോട്ടം
സൂര്യകാന്തിക്കു ഉല്‍സാഹം

വരുന്നില്ല ഉറക്ക മേഘങ്ങള്‍
മയൂര നൃത്തമാടിയില്ല
സ്വപ്ന ഗാഥ തീര്‍ക്കാന്‍

പ്രണയ വല്ലരിയില്‍
പൂ ചുടാന്‍ പോരുമോ
അക്ഷരങ്ങള്‍ക്കൊപ്പം

പീലികണ്ണ് മറന്നു
കണ്ട മഴവില്‍
സ്വപ്നായനം

ചായ ചായെന്നു ജപം
ജീവിതമെന്ന വേദന
സമാന്തര പാളങ്ങളില്‍

മനസ്സു നിറഞ്ഞു
തിളക്കുന്ന പ്രസാദം
പൊങ്കാലകലം

Monday, February 17, 2014

ചുണ്ടുകള്‍

ചുണ്ടുകള്‍
Photo
പിറന്നപടി ചുണ്ട് കോട്ടി വായിട്ടു കരഞ്ഞപ്പോള്‍
ചുരത്തിയതു ചപ്പി കുടിക്കാന്‍ അറിവുണ്ടായിരുന്നു
ഏറെ നാളത് തുടരുവാനാവാതെ റബ്ബര്‍ മുടിയ കുപ്പി
ശ്വാസമുട്ടി ഉറങ്ങുമ്പോള്‍ വിശപ്പെന്ന യാഥാര്‍ത്ഥ്യം
കോമ്പല്ല് കാട്ടി പേടിപ്പെടുത്തി ഞെട്ടി ഉണര്‍ന്നു
വാവിട്ടു കരയുമ്പോള്‍ ശീല്‍ക്കാരത്തിനോപ്പം
ശകാരത്തിന്‍ ഭയപ്പെടുത്തലുകള്‍ ഏറെ അനുഭവിച്ചു
പിന്നെ കാലങ്ങള്‍ ഏറെ മോത്തി കുടിച്ചു നീങ്ങിയപ്പോള്‍
ബാല്യത്തിന്‍ കൌതുകം യൗവ്വനത്തിന്‍ എത്തി നോട്ടത്തില്‍
ചുണ്ടുകള്‍ കട്ടുതിന്ന മധുരങ്ങള്‍ മനം മയക്കി പിരിഞ്ഞ-
യകന്നപ്പോഴേക്കും വിണ്ടു കീറിയ മരുഭൂമിയുടെ
ചുടുചുംബന കമ്പനത്തിന്‍ നോവറിഞ്ഞു കൂട്ടി കെട്ടിയ
ബാന്ധവങ്ങള്‍ കോര്‍ത്തിട്ട ചുണ്ടുകള്‍ കൊരുത്തപ്പോള്‍
വാല്‍സല്യത്തിന്‍ചുണ്ടുകള്‍ ഏറെ വിരിഞ്ഞു കണ്ണുനീരിന്‍
ലവണ രസത്തെ മായിക്കുവാന്‍ ചുണ്ടുകള്‍ അമര്‍ത്തി
കാലത്തിന്‍ പൊക്കിള്‍ കോടി ബന്ധങ്ങള്‍ മുറിയവേ
നിസ്സാഹയ അവസ്ഥകള്‍ വൃദ്ധ സദനങ്ങളില്‍ വിതുമ്പിയ
ചുണ്ടില്‍ അവസാന ഒരു തുള്ളി ഗംഗാ ജലത്തിനായി
ആശയുടെ കിരണങ്ങള്‍ കാത്തു കണ്ണടച്ചു കണ്ണിനു ചുവട്ടിലെ
ചുണ്ടുകള്‍ ചുണ്ടുപലകകള്‍ ചുവര്‍ ചേര്‍ക്കും വര്‍ണ്ണങ്ങളായി.

Sunday, February 16, 2014

കുറും കവിതകള്‍ 183

കുറും കവിതകള്‍ 183


മയില്‍പ്പീലി മറവില്‍
കണ്ണുകള്‍ക്ക്‌ ആനന്ദം
കാവടിയാട്ടം

ആകാശമനം കണ്ട
വിരലുകളുടെ തലോടല്‍
മയില്‍‌പ്പീലിക്കും  രോമാഞ്ചം

സംഗീത കടല്‍
മുളം തണ്ടിലുടെ ഒഴുകി
മനം ആനന്ദ ഭൈരവി

നോവിന്‍ മൗനം
മനം കൊടും കാറ്റില്‍
ശാന്ത സാഗരം

മനസ്സിന്‍
സന്ധ്യാബരത്തില്‍
അറിയുന്നു കടലിരമ്പം

ദിവാസ്വപ്നങ്ങള്‍തീര്‍ക്കാം
പ്രണയമേ നീ എന്നാണാവോ
ഒന്ന് പൂത്തു തളിര്‍ക്ക

ഉരുളും ചക്രം
പിന്നിട്ടൊരിത്തിരി
ജീവിത കനവ്

ബല്യമെത്ര വേഗം  
ഉരുണ്ടകലുന്നു
ജീവിത യാത്രകളില്‍

മൗനം പേറും യാത്രകളില്‍
കൂട്ടായിവന്ന വഴികള്‍ പിരിഞ്ഞു
ഏകാന്ത പഥികന്‍

ഉരുളിയിൽ
കുമിളയിട്ടു പപ്പടം
മാനത്തമ്പിളിച്ചിരി

എന്തെ നിന്‍ മനമിങ്ങനെ

എന്തെ നിന്‍ മനമിങ്ങനെ


എവിടെയോ  മറവിയെന്ന നിഴൽ  പൊതിഞ്ഞാലും

എഴുതുവാനേറെ കൊതിക്കുന്നു മുരളുന്ന മാനസം

ഏഴല്ല എഴുന്നൂറു വത്സരങ്ങള്‍ കൊഴിഞ്ഞാലും

എന്നുള്ളിലോര്‍മ്മകള്‍ക്കുയിന്നും പുതുവസന്തം

എങ്ങലടിക്കും കിനാക്കളുടെ പരിരഭണത്തിലും

എലുകളെറെ താണ്ടുകിലും കണ്ണും മനവുമൊന്നു ചേരുന്നു

ഏണ നീര്‍മിഴികളൊക്കെ നിറഞ്ഞു കവിഞ്ഞു

എഴുസാഗര ജലധിക്കുയുപ്പുരസമേറുകിലും

എണ്ണിയാലോടുങ്ങാത്ത കടങ്കഥ പോലെ

ഏറെ പറഞ്ഞാലുമുരുകില്ല കല്ലായ നിന്‍ മനം


Friday, February 14, 2014

പ്രണയ ദീനമായോയി ദിനം

പ്രണയ ദീനമായോയി ദിനംപ്രണയത്തിന്‍ പേരില്‍
വാലും തലയുമില്ലാതെ
കോടികള്‍ ചിലവിടുന്നു

പ്രാണനിത്ര വിലയെറെയോ
ആഹാരവും ഔഷധവുമില്ലാതെ
എത്രയോ തെരുവുജീവിതങ്ങള്‍

വാലന്‍ടെയിന്‍ പോലും
ലജ്ജിക്കുന്നുണ്ടാവുമോ
പ്രണയാകാശ സ്വര്‍ഗ്ഗത്തില്‍

കൈമാറാന്‍
പ്രണയത്തിനായി
ദിനം ദീനം വീണോ ആവോ

ദിവാസ്വപ്നങ്ങള്‍തീര്‍ക്കാം
പ്രണയമേ നീ എന്നാണാവോ
ഒന്ന് പൂത്തു തളിര്‍ക്ക

Wednesday, February 12, 2014

കൈവിട്ടകലും മനസ്സു

കൈവിട്ടകലും മനസ്സുഒരു കുഞ്ഞു തെന്നല്‍ വന്നു
പാട്ടുപാടുമോ പാട്ടുകളിനിയും
ആഴങ്ങളിലായി പടരുമോ
ആനന്ദകരമാ മധുര ഗാനം
വീണ്ടുമെന്നെ കൊണ്ടു പോകുമോ
വീണ്ടു കടുക്കാത്തൊരു വഴി താരകളില്‍
കണ്ടുമറന്നോരാ കുഞ്ഞു ഇളം പാദങ്ങള്‍
പിച്ചവച്ചോരാ മണല്‍ വിരിച്ച മുറ്റത്തു
കാക്കകളും കുരുവികളും കുയിലും
മയിലും കൂകിവിളിക്കുമാ കുട്ടുകാരുടെ
കണ്ണ്പ്പൊത്തി കളികളും
കരിവള കൊലുസ്സുകളുടെ
കൊത്താരം കല്ലുകളും മഞ്ചാടി കുരുവിന്റെ
മിഴിനിറവുകളുടെ പുഞ്ചിരി വിടരും
മഴവില്‍ വര്‍ണ്ണങ്ങളിലേക്കുയിന്നുമാ
അനഘ നിമിഷമൊരുക്കുന്നതെന്തേ മനസ്സേ

Tuesday, February 11, 2014

ഗന്ധമറിയാതെ

ഗന്ധമറിയാതെ


ചില്ലിട്ട ചിത്രം
താനേ പൊട്ടിച്ചിരിച്ചു
മഹാത്മാവേ   ക്ഷമിക്ക

തണലായി മാറേണ്ട
നീയിന്നും എരിപൊരി കൊള്ളുന്നു
വടിയുമേന്തി വട്ടക്കണ്ണടയുമായി

ഇട്ടാവട്ടമിടത്തില്‍
ഇഷ്ടികയും കമ്പിയും
സിമിന്റില്‍ തീര്‍ത്ത നിന്‍ രൂപങ്ങള്‍

കാക്കക്കും പ്രാവുകള്‍ക്കും
പറന്നു തളര്‍ന്നിരിക്കാന്‍
ആശ്വാസമോ നിന്‍ ജന്മം

ഇന്നുമോന്നുമറിയാതെ
നല്ലതിനും തീയതിനും
നിന്‍ രൂപങ്ങള്‍ പുഞ്ചിരി തൂവുന്നു

വെടിയേറ്റു
മരിക്കുന്നു നീയിന്നും
ഇന്ത്യതന്‍ മാനം, ഹേ റാം
---------------------------------
ജീ ആർ കവിയൂർ  

കുറും കവിതകള്‍ 182


കുറും കവിതകള്‍ 182


മുഖപുസ്തക ചുവരുകള്‍
പതിച്ചു നല്‍കാം
വാലന്‍റെയിനിനായി

കൈനിറയെ കാശുണ്ടെങ്കില്‍
ഓണംവരെ കാക്കണമെന്നുണ്ടോ ,
കാലില്‍ അങ്ങാദിത്യന്‍

ഒഴിഞ്ഞ കീശ
അടുപ്പുകല്ലിനു മൌനം
ചുറ്റും കലങ്ങിയ കണ്ണുകള്‍

സ്ലേറ്റിൽ വട്ടപ്പൂജ്യം,
ജീവിതക്കണക്ക്
ഓർമ്മയിൽ

ദീപം കെടുത്താന്‍
പുരുഷ കേസരികള്‍
പോള്ളയാം  പാഴ്മുളം തണ്ട്

നിഴലുകള്‍ തമ്മില്‍
കലഹിക്കുന്നു
ഊരുംപേരുമറിയാതെ കഷ്ടം

ഇമവെട്ടി തുറന്നു കൊഴിഞ്ഞു
കണ്തുവല്‍ ഇടിയുടെ
പിന്നാലെ മിന്നല്‍പിണര്‍

കൊത്തിനു കാത്തു കിടന്നു പൊങ്ങ്
മനസ്സു ഷൂളം കുത്തി
പിടക്കുന്നു ഒരു മീന്‍

ഓർമ്മ തെളിമ
നന്മ പേരുമ എളിമ
കുളിര്‍മ ആണെയെന്‍മ്മ

അപരനെയൂട്ടാന്‍
ഇരുകാലി നാല്‍ക്കാലിയുഴുതൊരു
വിയര്‍പ്പില്‍ വിരിഞ്ഞൊരു ധനമരി

മണ്ണ് മൊബൈയില്‍
ആശകള്‍ ബാക്കി
കുഞ്ഞു മനസ്സു

ശരത്കാല വെട്ടമരിച്ചിറങ്ങി
മുടി നരച്ചുതുടങ്ങിയതോ
കണ്ണാടിയുടെ ക്രൂരതയോ

അടക്ക ചുരക്ക കടുക്ക
ഉരക്കാം കുടിക്കാം മരിക്കാം
ലാന്മാരിന്നു വ്യാജന്മാര്‍

വെട്ടേറ്റു ചത്തവന്റെയും വെട്ടിയവന്റെയും
കെട്ടിയോള്‍മാര്‍  സത്യാഗ്രഹത്തില്‍
സാക്ഷരസുരക്ഷിത സമത്വകേരളം

ചക്രവാളം താണ്ടും
മരുക്കപ്പലുകൾ തമ്പു തേടി
അന്തമായ യാത്ര

കുറും കവിതകള്‍ 181

കുറും കവിതകള്‍ 181

നിരാശതൻ മണല്‍ കടല്‍
പ്രത്യശയുടെ വെണ്‍ താരകം
ഒട്ടകക്കപ്പലില്‍ ആശ്വാസം

യാമനിയുടെ കുച്ചിപ്പുടി
ഗണേശന് കൊച്ചിപ്പിടി
ബാലകൃഷനു പിള്ളകളി

മനസ്സിന്‍ ഭാരം
ഇറക്കാനാവാതെ വാര്‍ദ്ധക്യം
ജീവിത ചുവടുകള്‍

തില്ലാന ചുവടുകൾ ഉണർന്നു
കണ്ണുകൾ തമ്മിൽ ഇടഞ്ഞു
മനസ്സിൽ ഏഴാം ഉത്സവം

സഞ്ചിതമായ
കര്‍മ്മങ്ങളില്‍
പുഞ്ചിരിക്കും വഞ്ചന

കുണ്ഡിലിയില്‍
തൊടുത്തു അക്ഷരം
പടി ആറും കടത്തി

മയുഖ വൃത്തം
വൃണത പ്രണയം
വിഷാദ മന വൃത്താന്തം

ഉഷ്‌ണകാലം
കടല്‍പ്പുറം
മനസ്സു മലരണിയും കാട്

കൈവിട്ടു ഉടഞ്ഞ
സ്വപ്നങ്ങള്‍ പെറും മൊബൈലിനു
മസ്തിഷ്ക മരണം 

Sunday, February 9, 2014

നിവരാത്ത പുച്ഛം

നിവരാത്ത പുച്ഛം

സീതയും ദ്രൌപതിയും അവ്വയും നീതി തേടുന്നു
കൃഷ്ണന്റെ ദൂതുകളിന്നും പരാജയപ്പെടുന്നു
കൃസ്തുയിന്നും കുരിശിലെറ്റപ്പെടുന്നു
മുഹമ്മത് പാലായനം ചെയ്യ്തു കൊണ്ടേ ഇരിക്കുന്നു
മാക്സ്സിനെ തള്ളി പറയുന്നു എവിടെയും
ഗാന്ധിജിക്കുയിപ്പോഴും വെടിയെല്‍ക്കപ്പെടുന്നു
പാതകളിന്നും വെട്ടി തെളിക്കുന്നു
പതാകളുടെ നിറം മാറികൊണ്ടേയിരിക്കുന്നു
കാലവും  കോലം മാറിയാലും
നിവരാത്ത പുച്ഛം  പോലെ തുടരുന്നു ...........
കൊഴിഞ്ഞ വസന്തദിനങ്ങൾ

കൊഴിഞ്ഞ വസന്തദിനങ്ങൾ

Photo: കൊഴിഞ്ഞ വസന്തദിനങ്ങൾ 

ഇഴ ചേർന്നു പട്ടു പോയൊരു ദിശാബോധം 
ഇമകൾക്കിന്നുമാ ദിനങ്ങൾക്കു  പുതുവസന്തം 
ഇഷ്ടാനിഷ്ടങ്ങൾക്ക് വലവീശി പിടിക്കാൻ  
ഈറൻ പകർന്ന കടന്നകന്ന കിനാക്കൾക്കു പൂപ്പൽ     

ഓർമ്മകൾക്ക് ഏറെ മറവിയുടെ നിഴലാട്ടം 
ഒഴിയാൻ വയ്യാത്തൊരു മനസ്സിൻ നോവുകൾ 
ഓമനിക്കാൻ ഉതകുമാ ഓളംതല്ലും കാലത്തിൻ 
ഒഴിവാക്കാനാവാത്ത ഓമൽ കിനാവുക്കളായിരുന്നു

തിരികെ വരികയില്ലല്ലോയിനി പാരാവാര തിരകളിനി
തളിരിടട്ടെ വളർന്നു പന്തലിക്കട്ടെ തണ്ണീർ തണലുകൾ 
താരാ പഥങ്ങളിൽ മിന്നി തിളങ്ങട്ടെ മേഘ കിറിൽ മറയാതെ 
തപിക്കുമി ജീവിത വഴിത്താരയിൽ ഇനിയേറെ മുന്നോട്ടു നീങ്ങട്ടെ

ഇഴ ചേർന്നു പട്ടു പോയൊരു ദിശാബോധം
ഇമകൾക്കിന്നുമാ ദിനങ്ങൾക്കു  പുതുവസന്തം
ഇഷ്ടാനിഷ്ടങ്ങൾക്ക് വലവീശി പിടിക്കാൻ
ഈറൻ പകർന്ന കടന്നകന്ന കിനാക്കൾക്കു പൂപ്പൽ    

ഓർമ്മകൾക്ക് ഏറെ മറവിയുടെ നിഴലാട്ടം
ഒഴിയാൻ വയ്യാത്തൊരു മനസ്സിൻ നോവുകൾ
ഓമനിക്കാൻ ഉതകുമാ ഓളംതല്ലും കാലത്തിൻ
ഒഴിവാക്കാനാവാത്ത ഓമൽ കിനാവുക്കളായിരുന്നു

തിരികെ വരികയില്ലല്ലോയിനി പാരാവാര തിരകളിനി
തളിരിടട്ടെ വളർന്നു പന്തലിക്കട്ടെ തണ്ണീർ തണലുകൾ
താരാ പഥങ്ങളിൽ മിന്നി തിളങ്ങട്ടെ മേഘ കിറിൽ മറയാതെ
തപിക്കുമി ജീവിത വഴിത്താരയിൽ ഇനിയേറെ മുന്നോട്ടു നീങ്ങട്ടെ        
     

Friday, February 7, 2014

എന്നിലെയവള്‍

എന്നിലെയവള്‍

നിന്നില്‍ തുടങ്ങി നിന്നിലോടുങ്ങട്ടെ എന്‍ കിനക്കളൊക്കെ

നിറമാര്‍ന്ന മനസ്സിന്‍  നീലാകാശത്തില്‍ മേഘ പടങ്ങളായി

ഞാനൊന്നു പറന്നു നടക്കട്ടെ ഏകാന്തമായി

ഞാവല്‍ പഴങ്ങളും ചെന്തോണ്ടി പഴങ്ങളും

നിന്‍ നിശ്വാസം എന്നില്‍ ആത്മ രതി പടര്‍ത്തുന്നു

നിലയില്ലാ കയങ്ങളില്‍ കഴുകുത്തി കരക്കടുക്കാനാവാതെ

വഞ്ചി അപ്പോഴും തിരുനക്കരെ തന്നെ നില നിന്നു

വാഞ്ചിത ദുഃഖങ്ങള്‍ വേട്ടയാടുമ്പോള്‍ ആഗ്രഹങ്ങള്‍

ശരത് കാല ചന്ദ്രിക വിരിയിച്ച നിലാവു ഏറെ

ശ്വാസംമുട്ടി നിര്‍ലജ്ജം പടര്‍ന്നു സിരകളില്‍ ഒഴുകിയിറങ്ങിയ

പിറന്ന പടി നഗ്നമായി കിടന്നു രാവിന്‍ വഴികളില്‍ കാതോര്‍ത്തു

പിഴവില്ലാ പദചലങ്ങളില്‍ തേങ്ങലായി കൊഞ്ചി കരഞ്ഞ കൊലുസ്സുകള്‍

ചതഞ്ഞരഞ്ഞ മുല്ല പൂവുകള്‍ വിയര്‍പ്പിന്‍ ഗന്ധം ആലസമായി പൊഴിഞ്ഞു

ചാവാലിയായ രാവുകളുടെ ചരമ ഗീതം പാടി ചീവിടുകള്‍ ഉറക്കം മാറ്റിവച്ചു

പകലിന്‍ വരവും കാത്തു കുളിര്‍ തെന്നല്‍ മൌനം പേറി ഓര്‍മ്മകള്‍ ചിമ്മി

പവിഴവര്‍ണ്ണങ്ങള്‍ തീര്‍ത്തു കിഴക്കേ ചക്രവാളത്തിന്‍ കവിളുകള്‍ തുടുത്തു

എന്നിട്ടും വന്നില്ല എന്റെ തുലിക തുമ്പില്‍ നീ പിടി തരാതെ തെന്നിയകന്നു

എവിടെ പോയി ഒളിച്ചു ഉറക്കമേ നിന്നോടൊപ്പം കവിതയവള്‍ 

Wednesday, February 5, 2014

എറുമോയിറങ്ങുമോ......

എറുമോയിറങ്ങുമോ......

പങ്കുവെക്കും തോറുമേറെ
ഇരട്ടിക്കുന്നു സന്തോഷമെന്ന്
അവളുടെ സന്ദേശം ഒപ്പം സന്ദേഹം
ദുഖമോ പങ്കുവേക്കുകില്‍
അറിയില്ല മറുപടിക്കായി
മനസ്സു തേടിയലഞ്ഞു
നിദ്രയിലേക്കുള്ള വഴിത്താരയിലുടെ
വഴുതിനിരങ്ങുമ്പോള്‍ കിനാക്കളുടെ
മേളകൊഴുപ്പിന്‍ അകമ്പടിയോടെ
ഒരു രാവുകഴിഞ്ഞു വെളുത്ത
ചക്രവാളം ചുവന്നു പകലായി
മാറിയപ്പോഴേക്കുമേറെ  വൈകിയിരുന്നു  
പ്രാതൃസ്നാന കര്‍മ്മാതികളാകെ
ഓട്ടപ്രതിക്ഷണം നടത്തി വീണ്ടും
ചിന്തയിലാണ്ടു പങ്കുവെക്കുമ്പോള്‍
ദുഃഖം കുറയുകയല്ലാതെയുണ്ടോ
എറുകയില്ലല്ലോ അപ്പോഴേക്കും
കീശയില്‍ നിന്നും മൊബയില്‍ പാടി
''സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു ....''
സ്ക്രീനില്‍ അര്‍ത്ഥപാതിയുടെ ചിരിക്കുന്ന മുഖം

Tuesday, February 4, 2014

ഒരു പേകിനാവ്‌

ഒരു പേകിനാവ്‌

ഓര്‍മ്മകള്‍ വേട്ടയാടുന്നു
മിഴി രണ്ടിലും പുഴയൊഴുകി
വറ്റി വരണ്ടു ഉപ്പു ചാറയിലെ
പരലുകളായി ദുഃഖം വറ്റു തേടുന്നു
പ്ലാവില തുഴകള്‍ ജീവിതമെന്ന
കഞ്ഞി കിണ്ണത്തില്‍ വിശപ്പിന്‍ യാത്ര
ഉറക്കം എങ്ങോ വിരുന്നു പോയി
ഉഴറുന്ന കണ്പീലികളില്‍ കാഴ്ച
വിരഹം പകര്‍ത്തുന്നു എഴുത്ത് വഴികളില്‍
മഷി ഉണങ്ങിയ തൂലിക വലിച്ചെറിയാന്‍
മനസ്സ് അനുവദിക്കുന്നില്ല ഇത്രയും നാള്‍
നെഞ്ചോടു ചേര്‍ത്തു കൊണ്ട് നടന്നതല്ലേ

Monday, February 3, 2014

വേഷങ്ങള്‍

വേഷങ്ങള്‍

Photo: വേഷങ്ങള്‍ 

ബെകന്‍ സദ്യവട്ടങ്ങള്‍ 
ഭീമന്‍ തിന്നുന്നത് കണ്ടു 
സന്തോഷിച്ചു പിന്നെ 
ആവാമല്ലോ മൊത്തത്തിലെന്നു 
ഇന്നുള്ള രാഷ്ടിയക്കാര്‍ കണക്കെ 
എന്നാലിന്ന് അവര്‍ ഭയക്കുന്നു 
ആം ആദ്മിയുടെ 
ബെക കീചക വധം ഓര്‍ത്ത്‌ 
ഇനിയും ഏറെ കഥകളും വേഷങ്ങളുമുണ്ട് 
ആടിയും കണ്ടും തീര്‍ക്കാന്‍

ബെകന്‍ സദ്യവട്ടങ്ങള്‍
ഭീമന്‍ തിന്നുന്നത് കണ്ടു
സന്തോഷിച്ചു പിന്നെ
ആവാമല്ലോ മൊത്തത്തിലെന്നു
ഇന്നുള്ള രാഷ്ടിയക്കാര്‍ കണക്കെ
എന്നാലിന്ന് അവര്‍ ഭയക്കുന്നു
ആം ആദ്മിയുടെ
ബെക കീചക വധം ഓര്‍ത്ത്‌
ഇനിയും ഏറെ
കഥകളും വേഷങ്ങളുമുണ്ട്
ആടിയും കണ്ടും തീര്‍ക്കാന്‍

Saturday, February 1, 2014

കുറും കവിതകള്‍ 18൦ -ഇന്നിന്‍ ലോകം

കുറും കവിതകള്‍ 18൦ -ഇന്നിന്‍ ലോകം

തൃക്കുന്നത്തു പള്ളിക്ക്
ആശ്വാസം
ആമേന്‍

വെള്ളാപ്പള്ളികളിലുടെ
താക്കോല്‍ പഴുതില്‍
സുഖം കണ്ടെത്തി സമദൂരം

തോഴി ഉറപ്പാക്കി
വേദനയോടെ
സര്‍ക്കാര്‍ ആനുകുല്യം

മണ്ണ് വെട്ടി വെട്ടിപിടിച്ചു
അവസാനം
ആറടി മാത്രം

ലാവലിൻ യാത്ര
കടം കേറും അളത്തിൽ
അച്ചു കുത്തി പിണങ്ങാറായി  

ധ്യാന അവസാനം
ഇല്ലാത്ത പ്രശ്നങ്ങൾ  
ആകെ വ്യാകുലത

മിഴി നീരണഞ്ഞു
മനസ്സിൻ പുഴ ഒഴുകി
ആശ്വാസ കാറ്റുയുണർന്നു

അണിഞ്ഞൊരുങ്ങി
മാനസ്സതീരം
നിൻ വരവുമാത്രമുണ്ടായില്ല

മൗന മേഘം
മഴ കിനിയാതെയകന്നു
നമുക്കിടയിൽ വേനൽ

ഋണമകന്നു
മാനം തെളിഞ്ഞു
വരവായി ദേശാടന കിളികൾ

ശലഭം പോലെ
പറന്നകന്നു ജീവിതം
നിറങ്ങൾക്കു മങ്ങൽ