നീ കേട്ടില്ലേ..?
നീ കേട്ടില്ലേ..?
കാതോർക്കുക നിനക്കത് കേൾക്കാമോ
നിനക്കൊപ്പം പോകുന്ന ഈ പാത
പതിരില്ലാ നീട്ടിയ ചിരികളിൽ
അന്തം ഇല്ലാത്ത നൊമ്പരങ്ങൾ,
നിന്നടുത്തെത്തുമ്പോൾ സമാധാനം.
നീയെൻ്റെ ഹൃദയ താളമത് കേട്ടില്ലേ
കാതോർക്കുക നിനക്കത് കേൾക്കാമോ
എവിടെ പോയാലും, നീ മാത്രമാവട്ടെ
എന്താണ് ഈ വേറിട്ട കാഴ്ച്ചകളോക്കെ
പാടിവെച്ച അക്ഷരങ്ങൾ സ്മരണകളായായ്
നിൻ സ്വപ്നത്തിൻ ചിറകേറി ഞാൻ ജീവിച്ചിരിക്കുന്നു.
നീയെൻ്റെ ഹൃദയ താളമത് കേട്ടില്ലേ
കാതോർക്കുക നിനക്കത് കേൾക്കാമോ
നിന്റെ സാന്നിധ്യത്തിൽ, ഞാൻ കണ്ടെത്തിയ പ്രണയം
ശാശ്വതമായ് ഒരുപാട് ജന്മങ്ങളിലായി
എന്റെ ഹൃദയ താളം നിന്നെ പിന്തുടരുന്നു
ജീവിതമാകെ നിനക്കൊപ്പമോരാത്മാവായി
നീയെൻ്റെ ഹൃദയ താളമത് കേട്ടില്ലേ
കാതോർക്കുക നിനക്കത് കേൾക്കാമോ
ജീ ആർ കവിയൂർ
28 12 2024
Comments