Posts

Showing posts from April, 2013

കുറും കവിതകള്‍ - 93

കുറും കവിതകള്‍ - 93 അതിരുകളും എലുകകളും മതിലുകളും കെട്ടിപ്പൊക്കുവാന്‍ ആകുമോ നമ്മള്‍ തമ്മില്‍ തന്മാത്ര കളിലാകെ പടരും വികാരങ്ങളോ നീയും ഞാനും തമ്മിലുള്ളത് ചിപ്പിക്കുള്ളിലിരിക്കും മുത്തിൻ മോഹം കഴുത്തിലണിഞ്ഞാൽ തീരുമോ കുന്ദള ലതാതലത്തില്‍ തുള്ളി തുളുമ്പും ജലം പോലെ ജീവിതം വാനവുമാഴിക്കും മനസ്സിനുമൊരേ നിറം വിടവാങ്ങല്‍ സന്ധ്യാംബരംഏകാന്ത പഥികന്‍ മനം നൊന്ത്‌ അലറി കരഞ്ഞകുഞ്ഞിനു കൈകള്‍ നീട്ടിയെത്തി അമ്മതൊട്ടില്‍ പൊട്ടിയ കുപ്പി വളകളും പടർന്ന കുങ്കുമ പൊട്ടും പീഡന തെളുവുകള്‍

മുഖ പുസ്തക താളിലെ ചിന്തകള്‍

മുഖ പുസ്തക താളിലെ ചിന്തകള്‍ നമസ്ക്കാരമിതു ഏറെ ചമത്കാരമെന്നു പറയാതെ വയ്യല്ലോ നിന്നു നാം വീണ്ടും ഈ അന്തര്‍ ദൃശ്യ ജാലകമാമി താളില്‍ വീണ്ടുമുറക്കമുണര്‍ന്നു വന്നുവല്ലോ ഇന്നുനിന്‍ അകലങ്ങളെറെ കുറഞ്ഞുവല്ലോ കണ്ടുമുട്ടുന്നു മറ്റെങ്ങുമല്ലായി നീലിമ പകരും മുഖപുസ്തകത്തിന്‍ കാരുണ്യത്താല്‍ ഏറെ നൈരാശ്യമെന്തെനാല്‍ നില്‍ക്കില്ല അധികനേരം കണ്ടു മറയുന്നു നീയും ഞാനും ജീവിതത്തിന്‍ നേരിയ ആശ്വസമല്ലോ ശ്വാസനിശ്വസത്തിനിടയിലായിങ്ങിനെ കുസൃതിയെങ്കിലും കണ്ടുമുട്ടി നാലുവരികള്‍ ചമച്ചകലാന്‍ കഴിയുന്നതു  ഭാഗ്യമല്ലോ സഖേ നൈമിഷികമെങ്കിലും സുഖദുഃഖങ്ങളെ പങ്കുവച്ചു പരിയവസാനിക്കുമി ജീവിതത്തില്‍ ഏക സന്തോഷം നിന്‍ ചിരി പടര്‍ത്തും വാകുകളും വരികളും നാളെ ചരിത്രമാകുകില്ലേ ?!!

പ്രണയമേ നീ എവിടെ ?!!

പ്രണയമേ നീ എവിടെ ?!! ഇന്നെനിക്കു നിന്നെ കുറിച്ചോന്നു അറിയാനായി തിരഞ്ഞു  ഞാന്‍ കാടും മേടും കാട്ടാറുകളും കല്ലും മുള്ളും ചവിട്ടിയെറെ എന്നിട്ടും കണ്ടില്ലല്ലോ കരളിന്‍ നൊമ്പരം ആരോടു ചൊല്ലു കരകാണാകടലലയൊടു ചോദിച്ചു കണ്ണില്‍ വിടരും സ്വപ്നങ്ങളോടും കണ്ടുവോ എന്ന് തിരക്കി ഞാന്‍ എല്ലാവരും തന്നൊരു മറുപടി മൗനം മാത്രമായി തുടരുന്നു പ്രണയമേ നീ കഠിന ഹൃദയയോ ഒളിച്ചിരിക്കുന്നുവോ എന്നില്‍നിന്നും ?!!

ബോണ്‍സായിയുടെ ദുഃഖം

ബോണ്‍സായിയുടെ ദുഃഖം എന്തെ കണ്ടിട്ടും കാണാത്ത പോലെ മുഖം തിരിക്കുന്നു മനസ്സിന്റെ നൊമ്പരങ്ങങ്ങള്‍ കാട്ടാന്‍ തയ്യാറാവാത്ത പോല്‍ കതിരോലും പാടവും താണ്ടി തെങ്ങിന്‍ ഉച്ചിയില്‍ എത്തിയല്ലോ എന്നാലുംഎന്തെ നീ മുഖം തിരിക്കാത്തു എൻ ജാലകപ്പഴുതുലൂടെത്തിനോക്കാതെ പരീക്ഷിക്കുന്നുവോ ക്ഷമയെ നിശ്വാസങ്ങള്‍ കൊടും കാറ്റായി മാറും മുന്‍പേ നീര്‍ക്കണങ്ങള്‍ പേമാരി ആകും മുന്‍പേ മൂളലുകള്‍ അലര്‍ച്ചയാകും മുന്‍പേ നിന്‍ മൌനം എന്നെ വേട്ടയാടുന്നു എവിടെ നിന്‍ നിഴല്‍പോലും കാണാനില്ലല്ലോ ഇനി ഞാന്‍ മടങ്ങുന്നു നേരിയ ഓര്‍മ്മകളുടെ കിരണങ്ങള്‍ നെയ്യും മറവിയുടെ മറനിക്കി കൊണ്ട് നിനക്കായ്‌ രചിക്കാൻ കവിതയുണ്ടിനിയും അകറ്റുമോ എന്നിലെ ഇരുളിൻ ഗർജനം അലിക്കുമോ എന്നിലെ സ്വാർത്ഥ ശൃംഗങ്ങളെ പോരുക വേഗമീ താഴ്വര പൂകുവാൻ.

ശൂന്യതയിലേക്ക്

ശൂന്യതയിലേക്ക്  ജീവിതമെന്ന വഴിത്താരയില്‍  നിറയെ കയറ്റി ഇറക്കങ്ങള്‍  ആഴമറിയാത്ത ഗര്‍ത്തങ്ങള്‍  പച്ചിപ്പാര്‍ന്ന പുല്‍മേടുകള്‍ ഇടക്ക്  പതിയിരിക്കും മുള്ളുകള്‍  മോഹ വലയങ്ങളുടെ  ഘോഷയാത്ര എവിടെയും  കാലിടറാതെ മുന്നേറുവാമ്പോള്‍  ചില തണ്ണീര്‍ പന്തലുകള്‍   മുന്തിരി തോപ്പുകള്‍  അരുതാ കനികള്‍  പറിച്ചു ഭക്ഷിച്ചും  ദാഹമകറ്റിയും  നിന്മ്നോന്നതങ്ങളില്‍ ഉയര്‍ന്നു താഴും പ്രഹളികയില്‍ നിഴല്‍പോലെ പിന്‍ തുടര്‍ന്നു  നിലനില്‍പ്പിന്റെ കാതങ്ങള്‍  പല പ്രത്യയശാസ്ത്രങ്ങള്‍  അരുള്‍പാടുകള്‍  മതമെന്ന  ദുര്‍ഭൂതങ്ങളുടെ പിണിയാളുടെ മിരട്ടലുകള്‍ ആകെ തുകയാര്‍ന്ന  കണക്കുകള്‍ കൂടി കിഴിച്ച് നോക്കുമ്പോള്‍  ശിഷ്ടം മാത്രം കിട്ടുന്ന ശുന്യം  ആ  ശുന്യതയിലളിയാന്‍ വെമ്പുന്ന മനം  

കുറും കവിതകള്‍ - 92

കുറും കവിതകള്‍ - 92 ആനന്ദം അലതല്ലും ഇടമെല്ലാം മുള്ളുകള്‍ നിറഞ്ഞതാവും ജാഗ്രതേ!!! വിജയമെല്ലാം അനന്തതയില്‍ ആ നിത്യ ശാന്തി തെടുമിടത്തപഴിയില്ലായെന്നരു കണ്ടു ജീവിതം എന്ന മഹാമേരുവില്‍ ഏറിയിറങ്ങുകിലെ പൂര്‍ണ്ണതയുള്ളൂ വിടചോല്ലാന്‍ നേരമായില്ല കരയാതെ ആകില്ലല്ലോ ദുഖത്തിനറുതി വേനല്‍ മഴയില്ലാതെ പ്രഭാതം ഒളിഞ്ഞു കൊടമഞ്ഞിന്‍ പുതപ്പഞ്ഞിഞ്ഞ മലകളാല്‍ മുള്ളുവേലിചാടിയാലും വേണ്ടില്ലകുളിമുറി കണ്ടല്ലോ മൊബൈല്‍ക്യാമറ ഉറങ്ങാന്‍ ഉണര്‍വേകുന്ന ആകാശ ദൂതികള്‍ ഇവര്‍ മഴ ഉടഞ്ഞ കണ്ണാടിയിലെ പലമുഖം പോലെ ഉള്ളം കവിതയുള്ളപ്പോള്‍ പൈദാഹങ്ങള്‍ മറന്നു എന്നും കുടെ ഉണ്ടാവട്ടെ അവള്‍ നിശ്വാസങ്ങളാല്‍ എന്റെ ചാറ്റ്  വിന്‍ഡോ നിറഞ്ഞു എന്നിട്ടും മിണ്ടിയില്ലവള്‍

എന്റെ പുലമ്പലുകള്‍ -13

Image
എന്റെ പുലമ്പലുകള്‍ -13 ഞാന്‍ ജനിച്ചപ്പോള്‍ ഒരുപാടു കരഞ്ഞിരുന്നു ലോകം അപ്പോള്‍ ഏറെ ചിരിച്ചിരുന്നു ഒരു ദിവസം ഇതുനു പകരം ചോദിക്കണം എപ്പോള്‍ അവര്‍ കരയും അപ്പോള്‍ ചിരിച്ചു കൊണ്ടുണരണമെനിക്ക്  എപ്പോള്‍ ചില സ്വപ്നങ്ങള്‍ അപൂര്‍ണ്ണമാവുന്നുവോ അപ്പോള്‍ ഹൃദയ വേദന കണ്ണുനീരില്‍ കുതിര്‍ന്നു ഒഴുകുന്നു പറയുന്നു ചിലര്‍ ഞാന്‍ നിങ്ങളുടെ മാത്രമാണെന്ന്‌ എങ്ങിനെ എന്നറിയില്ല അവരും മൊഴി ചൊല്ലി അകലുന്നുവല്ലോ ഒരു പക്ഷെ ഈ ഹൃദയത്തിലെ എല്ലാ കാര്യങ്ങളും മറക്കുവാന്‍ കഴിയില്ല അടഞ്ഞ കണ്ണുകളില്‍ സ്വപ്നത്തെ അലങ്കരിക്കാറുണ്ട് സ്വപ്ന ലോകത്തെ തീര്‍ച്ചയായും സുക്ഷിക്കണേ സുഹൃത്തെ എന്തെന്നാല്‍  സത്യം പലപ്പോഴും ലോകത്തിനെ കണ്ണുനീര്‍ അണിയിക്കാറുണ്ടല്ലോ

എന്നിലെ മഴ

എന്നിലെ മഴ നിശാന്ത നീലിമയിലലിയും നിഹാര കുസുമങ്ങളെ നിങ്ങള്‍ അനുഭൂതിയില്‍ വിടരും സുന്ദര സങ്കല്‍പ്പങ്ങളോ നിങ്ങളെന്നില്‍ പടര്‍ത്തും അസുലഭ സുരഭില നിമിഷങ്ങള്‍ ഏകാന്തതകളില്‍ കുളിരുപകരുന്നു ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നുവോ എന്നിലെ മൗന മേഘങ്ങളേ വാചാലമാക്കി പെയ്തു ഒഴിയിക്കുന്നുവോ

കുറും കവിതകള്‍ 91- കുളക്കരയില്‍

കുറും കവിതകള്‍ 91- കുളക്കരയില്‍ ആമ്പലും അമ്പിളിയും ചിരിതുകി നില്‍ക്കുന്നു പ്രണയബദ്ധരായി കുളത്തിലെ തവളയും പുളവനും ബദ്ധ ശത്രുക്കള്‍ കഴിയുന്നതോ ഒരിടത്തും പായലും കുളവുമായി പ്രണയത്തിലായിട്ടു വര്‍ഷങ്ങളായിന്നു കലങ്ങിയ കുളവും കരയില്‍ പിടക്കുന്നു വലക്കണ്ണിലെ മീന്‍ ചുണ്ട പൊങ്ങുകള്‍ ഷൂളത്തിനൊപ്പം തുള്ളി കളിച്ചു താറാവുകളുടെ ഘോഷ യാത്ര ഇര തേടി കുളത്തില്‍ ചൂണ്ടപ്പൊങ്ങ്താണു സന്തോഷത്തോടെ വലിച്ചു പുളവന്‍ കിടന്നു പിടച്ചു ഇല്ലിന്നു കുളക്കരയില്‍ കുഞ്ഞി കൈകള്‍ ആമ്പലിനെ ഇറുക്കാന്‍

കുറും കവിതകള്‍ -90 - കനിവും കാത്തു

 കുറും കവിതകള്‍ -90  - കനിവും കാത്തു മേഘമാര്‍ന്ന മാനവും മഴകാത്തു മണ്ണും തേടുന്നു പിറവിയുടെ നൊമ്പരം വെയിലേറ്റു ദാഹവുമായി തടാകത്തിന്‍ വെമ്പലും മഴകാത്തവയലും ഇന്നിന്‍ ദുഃഖം വറുതിക്കു അറുതി തേടി വെറുതെ മാനം നോക്കി വെറുപ്പ്‌ ഇനി ആരോടു മേഘമല്ലാറും മേഘവര്‍ഷിണി പാടിയിട്ടും മഴയുടെ പിണക്കം മാറിയില്ല ഇരുട്ടിലാഴും മാനം കനിഞ്ഞില്ലെങ്കില്‍ കേരളക്കരയാകെ

ആരിവള്‍

ആരിവള്‍ നിത്യവും ഞാന്‍ പിറക്കുന്നു രാവിന്റെ മായിക ലോകത്ത് ഉറക്കത്തിലേക്ക് മരിന്നുക്കുന്നു വീണ്ടും ഉണരുന്നു പുനര്‍ജന്മാമായി അതിന്‍ ഇടയില്‍ ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ ആരോ ഒരുവള്‍ എന്നെ ഞാന്‍ അല്ലാതെ ആക്കി ആ ചുണ്ടിലെ അരുണിമ കണ്ണിലെ നീലിമ , സര്‍പ്പങ്ങളെ പോല്‍ അളകങ്ങള്‍ ചുറ്റിവരിയാന്‍ വെമ്പുമ്പോള്‍ അറിയാതെ ഞെട്ടി ഉണര്‍ന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു ആരിവള്‍ അപ്സരസോ രേതി ദേവിയോ ................

കേരളം കൃഷിയിലേക്ക് മടങ്ങട്ടെ -ലേഖനം

കേരളം കൃഷിയിലേക്ക് മടങ്ങട്ടെ കേരളം വീണ്ടും കാര്‍ഷിക വ്യവസായത്തിലേക്ക് മടങ്ങണം എന്നാണു ഞാന്‍ കാണുന്ന സ്വപ്നം തെര്‍മോകോള്‍ കാര്‍ഡ്‌ ബോര്‍ഡ് മാതൃകകള്‍ കൊണ്ട് പായുന്ന ഇന്നത്തെ വിദ്യാ -അഭ്യാസം ഒന്ന് മാറ്റി ചിന്തിച്ചിട്ട് ഇനി പത്താം തരാം പാസാവാന്‍ കൃഷി ഒരു വിഷയം ചേര്‍ത്തിരുന്നുയെങ്കില്‍ ,ഒന്നുമല്ലെങ്കില്‍ പട്ടിണിയില്ലാതെ വക തെടുമായിരുന്നു ദുരഭിമാനം വിട്ടിട്ടു , പണ്ട് കൊയ്യ്തിരുന്നവരുടെ അരിവാള്‍ വാങ്ങി കൊടിയില്‍ സന്നിവേശിപ്പിച്ചിട്ടു ഇന്ന് വിലപിക്കുന്നു ,നമ്മള് കൊയ്യും വയലുകളെല്ലാം ഫ്ലാറ്റ് ആയി മാറും കണ്മണിയെ ,ആദ്യം ഈ രാഷ്ട്രിയക്കാര്‍ നന്നാവണം പിന്നെ അവരെ ഒരു അളവില്‍ കബളിപ്പിച്ചു ഭരിക്കുന്ന ഉദ്യോഗ വര്‍ഗ്ഗവും എങ്കിലേ എല്ലാവരും കൃഷിയില്‍ മടങ്ങാന്‍ ആവു ,കൃഷി നശിപ്പിച്ച കഥകള്‍ നമുക്ക് അറിയാം ഈ അടുത്തിടെ അതെ ഒന്നും ചെയ്യതെ യിരിക്കുന്നവര്‍  സീരിയലുകളും വേണ്ടാത്ത കാര്യങ്ങളും കണ്ടു എല്ലാവന്റെയും ദുര്‍മേദസ്സ് കൂടി അമ്മ പെങ്ങള്‍മാരെ തിരിച്ചറിയാതെ ആയി അത് പോലെ സ്വന്തം വൃദ്ധ മാതാപിതാക്കളെ വഴിയില്‍ ഇറക്കി വിടുകയും അവരെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നു വികസനം അല്ല വികസ്വനം ആയി ,പണം ചില വായില്‍

പവ്വര്‍ക്കട്ട്

പവ്വര്‍ക്കട്ട് മുഖം കണ്ടല്ലെങ്കിലും ആശ്വാസത്തോടെ ഏറെ അവളോടും മോളോടും സംസാരിക്കാന്‍ എല്ലാര്‍ക്കും തിരക്കാണ് ഇന്റര്‍നെറ്റും ടിവിയും നമ്മുടെ ബന്ധങ്ങളെ അകറ്റുന്നു പിന്നെ എനിക്കും അല്‍പ്പം ആത്മാവിന്റെ നൊമ്പരങ്ങളെ മൗനമായി താലോലിക്കാനും കഴിഞ്ഞു കൊഴിഞ്ഞു പോയ കാലങ്ങളെയും ഒക്കെ ഓര്‍ക്കാന്‍ ഏറെ സാധിക്കുന്നു ചീവിടുകളുടെ ശ്രുതിയില്‍ മണ്‌ഡൂകങ്ങളുടെ കച്ചേരിയും പഴയഓട്ടുവിളക്കിന്റെ മുനിഞ്ഞു കത്തുന്ന തിരികളില്‍ വായിച്ചു കൂട്ടിയത് ചിന്തകളില്‍ മദിക്കുന്നതും. എല്ലാവരും ശാപവാക്കുകള്‍ പറഞ്ഞു പോകുന്നു മറ്റുചിലര്‍ക്ക് മോഷണവും അനാശാസ്യങ്ങള്‍ക്കും പറ്റിയ സമയമല്ലോ അതും രാത്രിയില്‍ വൈദ്യുതി പോകുമ്പോള്‍ അല്ലോ എന്നാല്‍ഏറെ ആശ്വാസമാണു എനിക്ക് അപ്പോള്‍ കറന്റുകട്ടെ നീയെന്തൊരു അനുഗ്രഹം

കുറും കവിത 89 - പകല്‍ പൂര കാഴ്ച്ചക്കൊപ്പം

കുറും കവിത 89 -പകല്‍  പൂര കാഴ്ച്ചക്കൊപ്പം ടിവിയില്‍ പൂര കാഴ്ച കവിതകള്‍ക്കൊരു തീരാവേശം പഞ്ചവാദ്യ ഒലിയില്‍ മനസ്സില്‍ നിന്‍ ഓര്‍മ്മ പൊലിമ ആകാശത്തേക്ക് കൈകള്‍ ചുഴറ്റി താളമേള പൂര പൊലിമ ആരവം മുഴങ്ങി താളമേള കൊഴുപ്പിനോപ്പം ആനകള്‍ ചെവിയാട്ടി വമ്പന്‍ കൊമ്പന്റെ മേലെ തിടമ്പ് ,താളമേളത്തിന്‍ പൊടി പൂരം ചൂടേറിയപ്പോളും താളംമുറുകുന്നുണ്ടായിരുന്നു ശീതികരിച്ച മുറിയിലെ പൂര കാഴ്ചകള്‍

കനവോ നിനവോ

കനവോ നിനവോ എന്‍ ഉള്ളില്‍ തെളിയും പ്രകാശമേ ശാന്തതയാര്‍ന്ന നിമിഷങ്ങളും തിരകളുടെ വരവും പോക്കും എന്‍ ഹൃദയത്തില്‍ ആഴത്തില്‍ തൊടുമ്പോള്‍ അലംഘനീയമാമി ഇടത്ത്  ഞാനും ദൈവവും ഞാനും  ഒറ്റക്കായി എന്റെ ദുഖങ്ങളൊക്കെ ബാഷ്പികരിക്കപ്പെട്ടു അവടെ എന്റെ സ്വപ്നനങ്ങളൊക്കെ മഴയയായി പൊഴിയുന്നു അവ സൂക്ഷിച്ചു വച്ചു തലമുറകള്‍ക്കായി നാമെല്ലാം ബീജങ്ങളായി ജലകണങ്ങളായി പ്രകൃതിയില്‍ ജന്മജന്മങ്ങളായി പുനര്‍ജനിക്കുന്നു ഇതൊക്കെ ഇന്നലെ കണ്ടസ്വപ്നങ്ങളായി എനിക്ക് ചുറ്റും നൃത്തം ചവട്ടിയതൊക്കെ വെറും അല്ല എന്ന് എനിക്ക് മനസ്സിലായില്ല  ഇന്ന് നീപറഞ്ഞപ്പോഴാണ് സത്യമായി തോന്നുന്നത് അത് അങ്ങിനെ തന്നെആയിരിക്കട്ടെ വിശ്വാസങ്ങള്‍ രക്ഷിക്കപെടട്ടെ (ആശയം സ്റ്റെല്ലാ ടയിസന്റെ ഇംഗ്ലീഷ്  കവിതയില്‍ നിന്നും )

അല്ലയോ മേഘങ്ങളേ ......(സ്റ്റെല്ലാ ടൈസന്റെ ഇംഗ്ലീഷ് കവിതയുടെ പരിഭാഷ )

Image
അല്ലയോ മേഘങ്ങളേ ......(സ്റ്റെല്ലാ ടൈസന്റെ ഇംഗ്ലീഷ് കവിതയുടെ പരിഭാഷ ) ഓ ,എകാന്തതേ നീ നൃത്തം വെക്കുന്നുവോ മേഘങ്ങളില്‍ ഒരു ചെറു കാറ്റുപോല്‍ എവിടെക്കാണ്‌ നിന്‍ യാത്ര ? ആള്‍കുട്ടത്തില്‍ അവരാരെന്നു അറിയിക്കുവാന്‍ പല മനങ്ങളിലുടെ നീ ചുവടു വെക്കുന്നുവോ നീ തിരോധാനം ചെയ്യുന്നു ഒരു കാർമേഘ ശകലം പോൽ അലിഞ്ഞു ഇല്ലാതെ ആകുന്നു അനന്തതയിലേക്ക് ..... ഹോ ,ഏകാന്തതേ നീ എല്ലാവരെയും പുല്‍കുന്നു നിന്‍ ശൂന്യമാം കൈകളാല്‍ ഒരു പര്‍വ്വതത്തിലെ കാറ്റുപോല്‍ നീ വേര്‍തിരിക്കുന്നു അവരെ ജനസാന്ദ്രതയില്‍ നിന്നും Oh, my loneliness You dances through the clouds Like a small wind You dances through the clouds Where are you going? Through people’s mind you dances away To make them understand who they are You dances through the crowds… Like a cloud disappears You  disappear  from them sometimes to melt into eternity… Oh, loneliness You embraces elderly and young with your empty hands Like a wind in the mountain You separate them from the crowd! (stella tyson )

കുറും കവിതകള്‍ -88

കുറും കവിതകള്‍ -88 ദിനരാത്രങ്ങള്‍ പോയി മറഞ്ഞു വിരസതയും അലസതയുമെറി പെരുമയില്ലാത്ത എളിമയാണ് ഏറെ മഹത്തരം ഇളം മേനിയെ പിഴുതെറിഞ്ഞു രസിക്കുന്നു ഞരമ്പ് രോഗികള്‍ സര്‍പ്പസൗന്ദര്യമെ നിന്നെ സൃഷ്ടിച്ചപ്പോള്‍ വിഷമെന്തിന്നുള്ളിൽ നിറച്ചു വാനിലെ വെള്ളി താലാം കാട്ടിയമ്മ സ്‌തന്യംനല്‍കുന്നു മടിയിലോരമ്പിളിയെ കിനാവുയെറുന്നു കുസൃതി കാട്ടുന്നു നിലാമാനവും മനവും മനം തേടുന്നു ധ്യാനാത്മകത മുഖം മൗനം വായനവിന്യസിക്കണം മനസ്സും ശാന്തമാവണം എങ്കിലേ എഴുതാനാവു പദധ്യാനം വായനയെറെ വേണം എഴുത്തു നിലച്ചു വാക്കുകള്‍ വരുതിയിലില്ല മനസ്സ് മടുത്തു എഴുത്ത് വിടുന്നു ,ആര്‍ക്കു ചേതം സന്ധ്യക്കും സിന്ദൂരത്തിനും കര്‍പ്പൂര ചന്ദന പരിമളം മനം ആനന്ദഭൈരവിയില്‍ അലിഞ്ഞു മൊഴി മുട്ടി തഴുതിട്ടു മനസ്സിന്‍ കവിതാ ഭ്രാന്ത്

കുറും കവിതകൾ - 87

കുറും കവിതകൾ - 87 കതിരണിഞ്ഞ പാടവും അവൾ തൻ മനസ്സും ഒരുപോലെ പ്രണയം വിതറി ചിലങ്ക  അണിഞ്ഞ പാദങ്ങൾക്ക് നർത്തനം  മോഹനം ഹരി മുരളീരവ മധുരം പകരും ചുണ്ടുകൾക്ക്‌ ഹൃദയരാഗം ഹൃദിസ്ഥം രസമുകുളള്‍ക്കു സ്വാദും ഹൃദയത്തില്‍ സ്നേഹവുമായി സാമീപ്യം സ്വർലോക സുഖം മോഹങ്ങള്‍ മനസ്സിലേറ്റി അധ്വാന ഫലത്തിനായി അങ്ങാടിയിലേക്ക് ഓര്‍മ്മകള്‍ ചേക്കേറിയ പനിനീര്‍പുഷ്പ ദളങ്ങള്‍ഉറക്കമുണരുന്നു അടഞ്ഞ പുസ്തകത്തില്‍ നിന്നും നാളെയുടെ കരുത്തു മണ്ണയപ്പകളിയുമായി മുറ്റത്തു വിരിഞ്ഞ ബാല്യം ഓർമ്മയിൽ പ്രണയത്തിന്‍ കൈ മാറ്റങ്ങളുടെ തിരുശേഷിപ്പുകള്‍ ഓർമ്മ താളില്‍ ഉരുംപേരും  വിട്ടു ഉരുവുകള്‍ തീന്‍ മേശമേലെറാന്‍ യാതനയെറും അന്ത്യയാത്ര പച്ചിപ്പുകളുടെ നടുവില്‍ കൈ കുപ്പുവാന്‍ ഒരു ഇടം തേടി ദേവി സന്നിധിയിൽ സാന്ത്വനം തേടും ഹരിത ചാരുതയില്‍ വര്‍ദ്ധ്യക്ക്യ സല്ലാപം പച്ചിപ്പുകളില്‍ ഓര്‍മ്മകള്‍  അയവിറക്കും വാനപ്രസ്ഥാശ്രമം

കുറും കവിതകള്‍ 86 - സ്വപ്നങ്ങള്‍

കുറും കവിതകള്‍ 86 - സ്വപ്നങ്ങള്‍  സ്വപ്നങ്ങള്‍ എന്നെയും  നിന്നെയും ഒന്നിപ്പിക്കുന്ന  ഒരു നൂല്‍പ്പാലമല്ലോ  ==================== നമ്മുടെ ഇഷ്ടത്തിനു  വഴങ്ങില്ലല്ലോ  സ്വപ്‌നങ്ങളൊക്കെ ==================== കനവിനെല്ലാം നിനവായി നിലാമേഘങ്ങളായി ഞാനും നീയും ഒഴുകി നടന്നു =================== സ്വപ്‌നങ്ങള്‍ എന്റെയും നിന്റെയും ഇഷ്ട്ടത്തിനോത്തു വന്നെങ്കില്‍ എന്ന്‍ ആശിച്ചു പോയി ===================== സ്വര്‍ഗ്ഗ നരകങ്ങള്‍ കണ്ടു മടുത്തു സ്വപ്നത്തില്‍ ഇനി എന്നാണു നീ സത്യമായി വരിക ======================= സ്വപ്നെനി കരുതിയില്ല മാധ്യമ പടയാല്‍ പീഡിപ്പിക്കപ്പെടുമെന്ന് ======================= സ്വപ്നത്തില്‍ ബാല്യത്തിലായിരുന്നു ഉണര്‍ന്നപ്പോള്‍ മദ്ധ്യവയസ്സ്ക്കനായി

കുറും കവിത 85- ഓര്‍മ്മ ചെപ്പു

കുറും കവിത 85- ഓര്‍മ്മ ചെപ്പു കൊടിയേറുന്നുയിന്നു മനസ്സിന്‍  പ്രണയപൂരത്തിനു നിറക്കാഴ്ചയുമായി പാറമേൽക്കാവിലവളേ കണ്ടപ്പോള്‍ അമിട്ടുകള്‍ പൊട്ടി എന്റെ നെഞ്ചകത്ത് പൂര കാഴ്ചകളാല്‍ രോമഞ്ചകഞ്ചുകമണിഞ്ഞു മനമിത് ആരോടു ചൊല്ലും മറക്കുടയും മാനകുടയുമില്ല എല്ലാമിന്നു കാഴ്ച വസ്തു ഓലക്കാല്‍ ഇതിര്‍ത്തു പന്തും പിപ്പിയും പോയ്‌ പോയല്ലോ ബാല്യം കളിച്ചും മോഹിച്ചു തീരും മുന്നേ പോയിമറഞ്ഞു ബാല്യകൌമാരങ്ങള്‍ ഓര്‍മ്മചെപ്പിലെവിടെയോ മദ്ധ്യവേനല്‍ അവധിയും മേടവിഷുവും പൂരവും ഒളിച്ചുകളിക്കുന്നു

മറുകര തേടി

മറുകര തേടി  പരണിത ദുഖത്തിന്‍ പൊരുള്‍ തേടി പരാവാര തിരകളില്‍ പൊരുത്ത പെടാതെ  പലവുരു മുങ്ങിയും താണും മുന്നേറവേ പഥിദേകം നല്‍കാന്‍ പാങ്ങില്ലാതെ  പിന്‍തുടരുന്നു പല പഥികികളും പാഥേയമൊരുക്കാന്‍ പ്രാപ്യമില്ലാതെ പാഥ ഉള്ളിലൊതുക്കി പൊരുതുന്നു പൊരുളറിഞ്ഞു നിത്യം പ്രാത്ഥനയില്‍ പെരുമയെറും നിന്‍ നാമമെന്നില്‍ പൊലിയാതെ നിറയണമെ കരുണയെന്നില്‍ പെരുമാളെ കടത്തുകയി ജീവിതയാനത്തെ മറുകര

ജന്മ സാഭല്യം

ജന്മ സാഭല്യം  കാലത്തിന്‍ നൊമ്പരങ്ങളൊക്കെ നെഞ്ചിലെറ്റി  കാണുവാന്‍ ഏറെ കൊതികൊണ്ടു നടന്നു  മനമെന്ന മഞ്ചലിലെറ്റിയ സ്വപ്നങ്ങള്‍ കീറാമാറാപ്പിലോതുക്കി സഞ്ചാര പഥങ്ങളില്‍  ഓര്‍മ്മതന്‍ ചക്രവാള സീമകള്‍ക്കപ്പുറം  മറവിയുടെ നിഴലുകള്‍ മുടല്‍മഞ്ഞു പോല്‍  ജന്മ ജന്‍മാന്തരങ്ങളെ പഴിചുമത്തി മുന്നേറുമ്പോള്‍  വിടാതെ പിന്‍തുടരുന്നു കര്‍മ്മ കാണ്ഡങ്ങളുടെ ബാന്ധവം ഏറെ അപ്പോഴും നിലനിന്നു പോന്നു കാതങ്ങളെറെയകലെ എങ്കിലുമൊരു മാറ്റങ്ങളില്ലാതെ വിഗ്രഹങ്ങളൊന്നും ഉടയാതെ നിറകാഴ്ചയില്‍ പ്രകാശപൂരകമായി തെളിഞ്ഞു മായാതെ ആ മുഖം ഇനിയെന്തെനറിയാതെ ഇഹപരലോകത്തെയൊക്കെ സാക്ഷിയാക്കി പറയുന്നില്ല ,മറക്കുവാനാവില്ല ഒരിക്കലും പൊയ്പ്പോയ നാളുകളിനിയും മടങ്ങിവരുകില്ലല്ലോയി ജീവിതമെന്നൊരു മൂന്നയക്ഷരങ്ങലുടെ മായാ വലയത്തിനു ചുറ്റുമായി തിരിയാതെ അന്ത്യകാലത്തെങ്കിലും അറിയുക എന്നുള്ളിലെ ഉള്ളതിനെ അറിഞ്ഞു മുന്നേറുകിലെ ജന്മം സഭലമായി തിരുകയുള്ളൂ

കുറും കവിതകള്‍ 84-വിഷു

കുറും കവിതകള്‍  84-വിഷു ദക്ഷിണത്തില്‍ നിന്നും ഉത്തരായണത്തിലേക്കുള്ള സംക്രമണത്തില്‍ വിഷാദമകറ്റി വന്നു  വിഷു ഗാന്ധി തലയുടെ തിളക്കമില്ലാതെ എന്ത് കൈ നീട്ടം വിത്തും കൈക്കൊട്ടും വിഷു പക്ഷി പാട്ടും ഇന്നു ഓര്‍മ്മകളില്‍ കണിവെള്ളരിയും കതിര്‍ക്കുലകള്‍  തലനീട്ടി തമിഴില്‍ പേശുന്നു മഞ്ചിമ പടര്‍ത്തി വെള്ളരിയും കൊന്നയും വിഷാദം അകറ്റി ഞാന്‍ ബംഗാളുരിലും വിഷു നാട്ടിലും വിഷാദം എങ്ങിനെ അകലും കണിയൊരുങ്ങാൻ കെണിവച്ചു കാത്തിരിക്കുന്നു അങ്ങാടി വാണിഭം ഓണവും വിഷുവും കണിയും കെണിയും മലയാളിയുമില്ലാത്ത  നാടില്ല

അനുഭൂതി

Image
അനുഭൂതി മൂളലുകള്‍ ഏറെ ഭയപ്പെടുത്തി നിന്‍ മൂകതയെന്നില്‍ അവാച്യമാം ആന്ദം പകരുന്നു ഒടുങ്ങാത്ത അഭിനിവേശം ജീവിതത്തോടു ഒരുവേള നീ നല്‍കിയ  അഭിവാഞ്ചയുടെ പരിണിതമാം  സമ്മോഹന വികാരമോ ഇതിനെയോ സ്നേഹമെന്നും പ്രണയമെന്നും കവികള്‍ പാടിയത് ഒരുവേള എന്റെ തോന്നലുകളോ പറയു അവസാനിപ്പിക്കു ഈ മൗനമെന്ന ആയുധം താഴെ വെക്കു വെള്ള കൊടിഉയര്‍ത്തു അവസാനിക്കട്ടെ ഈ ശീത സമരം അനുഭൂതി പൂക്കുമി വാടികയില്‍ പ്രണയത്തിന്‍ പാതയില്‍ നിന്നും ഒളിച്ചോടി സന്യസിക്കണം എന്നുണ്ട് ആവതില്ലല്ലോ ഈ മായാ യവനികക്കുള്ളില്‍ പെട്ട് ഉഴലുകയാണ് ,എന്തൊരു ശക്തി ഇതിനു പ്രപഞ്ച സത്യമിതോ ജഗത് മിഥ്യയോ

കവിതകള്‍

കവിതകള്‍ ഇന്നലെകളുടെ സാഷാല്‍ക്കാരം ഇന്നിന്റെ നൊവേറ്റുംചിന്തകള്‍ നാളെകളുടെ ഓർമ്മ കാൽച്ചുവടുകൾ നിറയുമെറെ നിറഭേദങ്ങള്‍ പ്രണയ പരിഭവ കുറിപ്പുകള്‍ വിജയങ്ങളുടെ ഗീതികള്‍ പരാജയങ്ങളുടെ കുത്സിതകഥകള്‍ വിശപ്പിന്റെ നേര്‍ കാഴ്ചകള്‍ സുഖദുഖങ്ങളുടെ വായിത്താരികള്‍ എന്നുമെന്‍ ആശ്വാസവിശ്വാസങ്ങള്‍ പേറുന്നതല്ലോ ഗദ്യപദ്യങ്ങളടങ്ങും കവിതകള്‍

മായാ മരീചിക

മായാ മരീചിക കനവിന്റെ നിറങ്ങള്‍ തേടി നിനവോളമെത്തി നില്‍ക്കുമ്പോള്‍ മുറിവേറ്റ മനസ്സിന്നു ലേപനം പുരട്ടാന്‍ ഒഴുകും മിഴിനീരു തുടക്കാന്‍ നീളുന്ന കരങ്ങള്‍ ഒരുവേള നിന്റെതാകുമെന്നാശിച്ചു ഞാന്‍ മദന പരവശനല്ല മഥിക്കുന്നൊരു മനസ്സിന്‍ മറുവാക്കുകേള്‍ക്കാതെ മരവിച്ചു പോകുന്നു ദിനങ്ങളുടെ ദീനത എന്നില്‍ നിറക്കുന്നു മൗനം വാചാലമാക്കുന്നു നിറഭേദങ്ങളില്ലാത്തൊരു വസന്തത്തിന്‍ ശഭളിമ കാളിമയാകാതെ ഇമവെട്ടാതെ ഓരോ പദചലങ്ങള്‍ക്ക് കണ്ണും കാതും കൊടുക്കുന്നു മോഹമെന്ന മാരീച മാന്‍പെടയെന്നില്‍ മായയെറ്റുന്നതെന്തേ മറയല്ലേ പോകല്ലേ അകലത്തായിയിനിയും .............!!!!

കുറും കവിതകള്‍ 83

കുറും കവിതകള്‍ 83 അപ്പമെന്നും വീഞ്ഞെന്നും പറഞ്ഞു പ്രലോഭിച്ചു എന്റെ ശരീരം പിഴിഞ്ഞ് എടുത്തു രക്ത ബാങ്കുകാര്‍ കൊന്നതാണ് തിന്നാതെ പാപം തീരില്ല തിരു ബലി കേട്ടതൊക്കെ സത്യമെന്ന് കരുതിയാല്‍ ജീവിതം നരകം തന്നെ എന്നും ചെയ്യും പ്രവര്‍ത്തികള്‍ ഗുഗുപ്സാവകാമായി മാറുന്നു ആവര്‍ത്തന വിരസത ഇന്നെന്റെ പുസ്തകത്തില്‍ എഴുതാപുറം വിരസമാര്‍ന്ന ഞായര്‍ നിന്റെ വരണ്ടുണങ്ങിയ ചുണ്ടുകളില്‍ പെട്ടന്ന് എങ്ങിനെ വസന്തം വിരിഞ്ഞു സൂര്യാസ്തമയം നാടോടി തലചായ്ക്കാന്‍ ഇടം തെടി കട തിണ്ണകള്‍ തോറും വീടണഞ്ഞൊരു പാദങ്ങള്‍ക്കു മോചനം ഷൂവിന്‍ ഉള്ളില്‍ നിന്നും കണ്ണുനീര്‍ പോഴിക്കുന്നതും ഒരു കലയാണ്‌ എല്ലാവരാലും കഴിയിലല്ലോ സ്നേഹം കെട്ടിഞാന്നു ചാകുന്നത് എപ്പോഴും കെട്ടു താലിയിന്‍മെലാ....(എന്‍ എന്‍ പിള്ള) മണി മേടയിലേറിയപ്പോള്‍ പറയാനുള്ളത് ഒക്കെ അരണയെ പോലെ കുതറി ഓടുന്ന മേഘങ്ങളേ തടുത്തു നിര്‍ത്തും മലകളെ കാത്തു കിടക്കുന്ന വയല്‍ ഓലപ്പീലികള്‍ കൈയ്യാട്ടി വിളിച്ചു വരുക നാട്ടിലേക്കെന്നു

കുറും കവിതകള്‍ 82

കുറും കവിതകള്‍ 82 കുറുബാനയുടെ നിറവില്‍ കുറുനിരകള്‍ക്കിടയില്‍ നിന്നും ഒരു ഒളിഞ്ഞുനോട്ടം മദ്ബഹയില്‍ നിന്നും കുന്തിരിക്ക സുഗന്ധത്തിനൊപ്പം നിന്റെ മണവും ആത്മ സുഖം പള്ളി ബെഞ്ചിലെ ചാരി ഉറക്കം സ്വര്‍ഗ്ഗ കനവുകള്‍ നിത്യ പ്രാത്ഥന ധൂപ കുറ്റികള്‍ക്കു മനം മടുപ്പ് മനസ്സുതുറപ്പുകളുടെ മായാലോകത്ത് കുമ്പസാര കൂടിനു വീര്‍പ്പുമുട്ട് ചുമരിലെ മാലാഖയെ കണ്ടു ചിരിച്ച ചുണ്ടുകള്‍ വിതുമ്പി മാമോദിസ പള്ളിമെടയിലെ കുശിനിക്കുള്ളില്‍ മണങ്ങളുടെ വെഞ്ചരിപ്പു പള്ളി മണികള്‍ നിലക്കാതെ ചിലച്ചു കത്തുന്ന പുര വിലാപയാത്ര സെമിത്തേരി ഏറ്റുവാങ്ങി നെഞ്ചാടുയടുക്കിയ വേദ പുസ്തകത്തിലെ സങ്കീര്‍ത്തനങ്ങളില്‍ മുന്തിരി പൂത്തു റാസക്കിടയില്‍ മുത്തു കുടകിഴില്‍ കണ്ണുകളുടെ കൈമാറ്റങ്ങള്‍ കണ്ണു നിറഞ്ഞു കീശ ഒഴിഞ്ഞു സോത്ര കാഴ്ച ധനവാന്റെ കിഴിക്കെട്ടിനു മുന്നില്‍ വിധവയുടെ ചില്ലി കാശ് യഹോവയുടെ സംതൃപ്തി നെഞ്ചിടിപ്പുകള്‍ ഏറി കുറഞ്ഞു അന്തി കൂദാശ

കുറും കവിതകള്‍ 81

കുറും കവിതകള്‍ 81 ഇടെക്കെപ്പോള്‍ മിടിക്കുമെന്‍ ഹൃദയത്തിന്‍ തുടിപ്പറിഞ്ഞു സഖാ മനം നൊന്തു പാടിയ സോപാന ഗീതികള്‍ക്കൊപ്പം ഇടക്ക അടിവാങ്ങി കരഞ്ഞു കര്‍പ്പൂരമൊഴിഞ്ഞു തീര്‍ത്ഥതുള്ളികള്‍ മനം ആനന്ദനിര്‍വൃതിയില്‍ ദീപാരാധനക്ക് നടയടച്ചു മനസ്സുകള്‍ തമ്മില്‍ അടുത്തു ചുറ്റമ്പല മതിലുകളില്‍ കണ്ണുകള്‍ ഉടക്കി രണ്ടും രണ്ടും നാല് പഞ്ചാരി മേളം മുഴങ്ങി മനസ്സും തുടിച്ചു അവളുടെ കണ്ണിലെ  നിറകാഴ്ച്ചയാല്‍ കദനം മുടിയഴിച്ചിട്ടാടി വെളിച്ചപ്പാടിന്‍ വാളിനോടൊപ്പം പഞ്ചവാദ്യം കുടമാറ്റം കണ്ണുകളില്‍ പ്രണയപൂരം കുപ്പിവള കരിവള ചാന്തു സിന്ദൂരം നെഞ്ചിനുള്ളില്‍ പള്ളിവേട്ട പൂരം പൊടി പൂരം ചിന്തികടയില്‍ കുട്ടി ചിണുങ്ങി അവളുടെ ശകാര കമ്പകെട്ടു

കുറും കവിതകള്‍ 80

കുറും കവിതകള്‍ 80 ഇതൾ കരിഞ്ഞ മോഹസ്വപ്നങ്ങള്‍ വേനലിനെ പഴിക്കുന്നു വിണ്ടു കീറിയ മണ്ണിന്റെ മനമറിയാതെ കലപ്പയുമായി കര്‍ഷകന്‍ പുതു മണ്ണിന്‍ മണം മനസ്സില്‍ മദനോത്സവം ഉരുള്‍പൊട്ടി മലയിടിഞ്ഞു മനസ്സിടിഞ്ഞു മതിലിടിഞ്ഞ് മരണം എണ്ണാന്‍ മാധ്യമപ്പട കണ്ണുനീര്‍ കയങ്ങളില്‍ മുങ്ങി താണോരു കണ്പോള മിടിച്ചു സന്തോഷമോ  സങ്കടമോ വരും വരാഴികയറിയാതെ കണ്‍പീലി തുടിച്ചു

ഒരു വരിക്കവിത - 5

ഒരു വരിക്കവിത - 5 1 മഴയിത് പൊഴിഞ്ഞു ഇലച്ചാര്‍ത്തുകളില്‍ മനമത് വരവേല്‍പ്പു സന്തോഷത്താല്‍ 2 കഴിവിതു വേണം മിഴിയും മൊഴിയുമറിയാന്‍ കവിത വിരിക്കാന്‍ നല്‍കട്ടെ കരുത്തു വാക്ക്ദേവത 3 ചിക്കന്നു വന്നു ചിരി തുകി കടന്നു കളഞ്ഞു കാലവും ആഘോഷങ്ങളും തീരാറായി പോകുവാന്‍ സമയവും ആകുന്നു 4 ചിതമെന്നത് ചിത്തത്തില്‍ തോന്നുകില്‍ ചോദ്യമെറെ വേണ്ട നടപ്പാക്കുക വേഗം 5 കഴുവിലെറ്റാതെ പ്രോത്സാഹിപ്പിക്കു വളരട്ടെ ഇനിയും കവിതയും മലയാള ഭാഷയെ 6 വര്‍ണ്ണങ്ങളാല്‍ ചാലിച്ചൊരു മഴവില്ലിന്‍ ചാരുതയാല്‍ ഉള്ളം തളിര്‍ത്തു 7 എഴുത്തച്ഛന്റെ എഴുത്താണിയിലുടെ കിളി പ്പെണ്ണ്‍ അവള്‍ പാടി രാമകഥാസായകം 8 ആശാന്‍ ആശയ ഗാഭീരത്താലും ഉള്ളൂര്‍ ഉള്ളു തുറപ്പിച്ചു വള്ളത്തോള്‍ തോളിലേറ്റി മലയാളത്തെ 9 ഒന്‍പതിലേറെ വമ്പനില്ല അക്കങ്ങളില്‍ എന്നാല്‍ ഒരു പൂജ്യമില്ലാതെ ആരും ആരുമല്ല

മഴവില്ലിനെ പ്രണയിച്ചവളൊട്

Image
മഴവില്ലിനെ പ്രണയിച്ചവളൊട് നിറങ്ങള്‍ തന്‍ ലോകം വെറും നൈമിഷികമെന്നറിക അവിടെ വേദനകള്‍ക്കും സുഖങ്ങള്‍ക്കുമില്ല വേര്‍ തിരുവുകള്‍ വെറും ഒരു മരിവിപ്പ് അതിനാലെല്ലാം മായയല്ലോ വെറും മിഥ്യയല്ലോ കാത്തിരിക്കെണ്ടിനിയും നിറങ്ങള്‍ എല്ലാം ചേര്‍ന്ന് അവസാനം വെള്ളയായി, നിറമില്ലാതെ മാറുകില്ലേ

കുറും കവിതകള്‍ 79

കുറും കവിതകള്‍ 79 നന്മയല്‍പ്പം വെണ്മപോല്‍ തെളിയുന്നു അമ്മ വിളക്കില്‍ കനവും കനലുവറ്റി നിമജ്ജനമെല്‍ക്കാന്‍ പുഴയും കടലുമില്ലാതാവുമൊയിനി ഹരിത താമ്പാളത്തില്‍ ഒരു തുള്ളി മഴ നീര്‍ മിഴിനീര്‍ കണക്കെ ജീവിതകളിയിലെ പാമ്പും കോണിയില്‍ തൊന്നൂറ്റിഒന്‍പതിലെ പാമ്പു കടിച്ചു വീണ്ടും പകിട പകിട പന്ത്രണ്ടേ എത്ര പുതുക്കിയാലും മറക്കില്ല വഴിതാര മരുക്കപ്പലും ഓര്‍മ്മകള്‍ക്ക് ക്ലാവു മിനുക്കി എടുത്തപ്പോള്‍ ഉരുളിയിലും ഉത്സവം ഓര്‍മ്മകളുടെ വസന്തകാല താളുകള്‍ മറിക്കുമ്പോള്‍ ആത്മസുഖം മനമുരുകി കണ്ണീര്‍ തടങ്ങളില്‍ ഉപ്പളം

കുറും കവിതകള്‍ 78

കുറും കവിതകള്‍ 78 കാടും പടലും പറിച്ചു കെട്ടി ഉഷരമാകുന്നു ഭൂമിയെ നിരാശവേണ്ട അദ്രിശ്യ  കരങ്ങള്‍ക്കായി പ്രത്യാശിക്കാം അമര്‍ഷം നിറയും മൗനത്തിന്‍ എന്നിലുള്ള സംഘര്‍ഷം നിന്റെ പ്രണയാഭ്യര്‍ത്ഥനക്കുള്ള മറുപടി വേദനക്കൊപ്പം നല്‍കിയ മുലപ്പാലിനു ഉപ്പു രസവും കണ്ണീര്‍ പാടത്ത് നൊമ്പരങ്ങല്‍ക്കൊപ്പം ഉപ്പിനു ക്ഷാമമോ ക്ഷേത്രത്തില്‍ വച്ചു മനസ്സില്‍ ദീപാങ്കുരങ്ങള്‍ തെളിഞ്ഞു ഒപ്പം ഭക്തിയും പണത്തിന്‍ ചിന്ത ഒഴിഞ്ഞു നിന്നു , ബിനാലെ കാഴ്ചകളില്‍ മനമറിയാതെ ഒരു നിമിഷം മൗനത്തിലാണ്ട് പോയി

ഹരിതാഭം കാക്കണേ

Image
ഹരിതാഭം  കാക്കണേ സങ്കല്‍പ്പ കേദാരത്തിന്‍ സമതലപ്പിലായി ആലിന്‍ തണലില്‍ ഒരു അമ്പലവും , കെടാവിളക്കുകള്‍ തെളിയുന്നു മനസ്സിന്‍ ശ്രീ കോവിലില്‍ മറക്കുവാന്‍ പറ്റാത്ത ഹരിത ചാരുതയിന്നും അണയാതെ ഇരിക്കാന്‍ കരചരണങ്ങള്‍ കൂപ്പുന്നു കരുണാമയനായ സര്‍വ്വേശ്വരാ

കുറും കവിതകള്‍ -77

കുറും കവിതകള്‍ -77 കരകാണാ കടലാല തേടി മോഹമെന്നും സഞ്ചരിച്ചു അവസാനമോ ആറടി മണ്ണുമാത്രം "തലയിൽ പന്തം കൊളുത്തി തറയില്‍ ഭഗവതിയെ നമിച്ചു നെഞ്ചിനുള്ളിലൊരു കടകണക്കിന്‍ നൊമ്പരം" ചോര്‍ന്നു പകര്‍ന്നു കിട്ടിയൊരു ചൊല്‍ക്കാഴ്ച്ചയുടെ നിറങ്ങളോക്കെ തെഞ്ഞും മാഞ്ഞും പോയല്ലോ പഴമണമേ ഉദ്യാനത്തില്‍ മഴുവിന്റെ തേര്‍വാഴ്ച കണ്ണുനീര്‍ വാര്‍ത്തു കിടന്നു നിലത്തു ഇലയും പൂവും കായും കാറ്റിനൊപ്പം കരിലകളുടെ സഞ്ചാരം ചക്രവാളത്തോളം കൈ തലം കൊണ്ട് ചെറുത്ത മഴ കഴിഞ്ഞപ്പോള്‍ മൂക്കിലുടെ പൈയ്യ്ത്തു നീരു വിരഹമാര്‍ന്നു ഒഴുകി നടക്കും മനസ്സിനു തടയണയായി  തലയിണ മറുകര കാണാതെ പെയ്യ്ത്തു നീരിനോപ്പം മനസ്സും ഒഴുകി നടന്നു മലവെള്ള പാച്ചിലിനൊപ്പം മനസ്സില്‍ വാക്കുകളുടെ കുത്തൊഴുക്ക് മൊഴി മാറ്റി വന്ന മലയാളമവള്‍ക്കു ഏഴഴക്

മായാ ജാലമോ

മായാ ജാലമോ വളരുന്ന മോഹത്തിനോപ്പം തളിരിട്ടു ചില്ലകളില്‍ വിരിഞ്ഞൊരു പുഷ്പമേ നിന്‍ പുഞ്ചിരിയില്‍ മയങ്ങി നില്‍ക്കാത്തൊരു വണ്ടുണ്ടോ അറിയുന്നുയി ആകര്‍ഷണം വെറുമൊരു പരാഗണത്തിനായിയെന്നു ഇതെല്ലാം ഒരു പ്രകൃതി തന്‍ വികൃതിയോ നിലനില്‍പ്പിന്‍ പ്രക്രിയയോ ആവോ അതോ മായാജാലമോ

വരുന്നോ നീയും

വരുന്നോ നീയും നിദ്ര കീറി പകുത്ത് പുതച്ചു നമ്മൾ നിദ്രാ വിഹീനമിന്നുരാവുകൾ കണ്ടു പങ്കുവച്ച  കനവുകളൊക്കെയിന്നു നിനവിന്‍ പുസ്തക താളില്‍ കാണുമ്പോള്‍ എഴുതാന്‍ മറന്നൊരു വാക്കുകളൊക്കെ ഇന്നെന്‍ ഓര്‍മ്മയില്‍ തെളിയുന്നു വരുമെങ്കില്‍ പോകാമിനിയാ ശാന്തിയും സമാധാനവും മൗനവും കുത്തി ഒലിച്ചു വരുന്നൊരു ഹിമവല്‍ തടങ്ങളിലായി വാനപ്രസ്ഥത്തിനായി മറുപടിയായി അവള്‍ ചോദിച്ചു ഇല്ലേ ഇതൊക്കെ ഇവിടെയും എന്ന് മറുപടി നല്‍കി സ്വന്തനത്തോടെയിങ്ങനെ പിള്ളേരുടെ ആട്ടും തുപ്പും സഹിക്കെണ്ടാ ഇല്ലായെങ്കില്‍ കഴിയുകയും വേണ്ടാ വൃദ്ധ സധനം മോഹനം നിനക്ക് ഒപ്പം സദനത്തിലെ വാഡന്റെ കണ്ണുരുട്ടുകളും

കുറും കവിതകൾ 75

കുറും കവിതകൾ 75 കുടുമ കെട്ടിയാൽ  കൊടിമയായിയെന്തും  കോറാമെന്നുണ്ടോ മേനിയഴകിനെ  വാക്കഴുക്കാക്കുന്നു  ഇന്നിൻ പ്രവണത  ഞാൻ താനല്ല പിന്നെ ഞാൻ ഞാൻ മാത്രം വിതുമ്പുന്നു ഭയമെറ്റുന്നു വ്യളിമുഖം അരയിലും കഴുത്തിലും കാലിലും കെട്ടു കഴിയുമ്പോൾ ജീവിത നാടകത്തിനു തിരിശീല ഗാഗുല്‍താ മലയിലെ ക്രൂശിത ദുഖമീ വെള്ളിയാഴ്ച വല്ലവന്റെയും സദ്യയിലെന്റെ വീമ്പും വിളമ്പും അവസരം കിട്ടിയാൽ വിരൽ കടത്താവുന്ന ഇടത്ത് തലകടത്തും ചിലർ വിശപ്പില്ലാതെ കണ്ണുനീരില്ലാതെ ലാളനമെൽക്കാതെ കുപ്പയിലെ കളിപ്പാട്ടം കവിത ഉരുകിയൊഞ്ഞു മെഴുകുതിരി പോൽ കവിയുടെ ദുഖാചരണം ഹൃത്തിൽ സുഖമുണ്ടോ എന്ന് ചോദിക്കുന്നവനല്ലോ യഥാര്‍ത്ഥ സുഹൃർത്ത് മനതാരിൽ വിരിയുന്നതല്ലോയി മുഖത്തും മഴവിൽ വർണ്ണങ്ങൾ മണ്ണിൻ മണവുമായി മഴ മഷിപുരണ്ടുഎന്നിൽ, കവിതതിരണ്ടുവന്നു ഏകാന്തതയുടെ വെയിലേറ്റു എത്തുന്നവനു ഒരു തണ്ണീർ പന്തലാവട്ടെ കവിത

കുറും കവിതകള്‍ 76

കുറും കവിതകള്‍ 76 കാറ്റ് അമ്മാനമാടി കളിക്കുന്നു ആകാശത്തു മഴമേഘങ്ങളെ മലകള്‍ കുലുക്കൊഴിഞ്ഞു തുപ്പുന്നു തടാകത്തിലേക്ക് കടലിന്‍ ആഴം അളക്കാന്‍ ഒരു ഉപ്പു പാവയാലാകുമോ അഗ്നി ശുദ്ധി വരുത്തിയ താലിയുടെ വിശുദ്ധിക്കാക്കുന്നവളുടെ മനസ്സ് പത്തരമാറ്റ് കണ്ഠശുദ്ധി വരുത്തുന്ന നാഗസ്വരക്കാരന്റെ മുന്നില്‍ ഒരു വാളന്‍ പുളിയുമായി മറ്റൊരുവന്‍ ഇടനെഞ്ചുപൊട്ടിയ ഇടക്കയും ഇടറി കരയുന്ന സോപാന ഗായകന്‍ ഒട്ടിയ വയറിന്‍ വിലാപ സംഗീതം ഫ്ലെക്സിലായി  കാണാൻ നാം ഉണ്ടാവില്ലല്ലോ എന്നൊരു വൈകളബ്യം വിശപ്പൊരു ശപ്പനാണ് അപ്പനാണ്   എന്തിനും വഴിയൊരുക്കുമവന്റെ പ്രവർത്തികൾ അവളൊന്നു കരഞ്ഞില്ലെങ്കിൽ ഭൂവിതിൽ ആർക്കും സുഖമെന്നതു ലഭ്യമാകുമോ മഴമേഘമേ അവളൊന്നു തുടുത്താൽ അരികത്തു വന്നാഞ്ഞുലയും തിരക്കുമുന്നിൽ വിധേയനായ തീരം സത്യത്തിൻ മുഖമെന്നും സുന്ദരമാണ് അതിനുയെറെ ചമയങ്ങളൊന്നുമേ  വേണ്ടല്ലോ   മഴമേഘങ്ങളാൽ ചാലിച്ചൊരു വർണ്ണ വിസ്മയം എഴുനിറത്തിൽ