Monday, December 31, 2012

ഇനിയെന്ത് പറയാന്‍


ഇനിയെന്ത് പറയാന്‍ഇന്നല്ല   ഇന്നലെയെങ്കിലും        
ജനപഥമുള്ളോരു  ഇന്ദ്രപ്രസ്ഥം  
മുഖം  കുനിച്ചിരുന്നു  എന്ന്
വ്യസനതോടെ വ്യാസനറിയിച്ചു എന്നാല്‍
വ്യാസമെറിയിരിക്കുന്ന    ഇന്നിന്റെ
കാമവെറികളെ    ക്യാമറകണ്ണിലുടെ
കണ്ടറിയുന്നു  ലോകമെങ്കിലും
നിയമങ്ങളും  നിയമ  സംഹിതകളേറെ
നിയോഗിക്കപ്പെട്ടു  അനാതി  മുതല്‍  എന്നാലും
മനുഷ്യന്‍  മൃഗത്തെക്കാള്‍ മോശമായി പരിണമിക്കുകയോ
മനം  നൊന്തു  പോകുന്നുയിനിയെന്തു പറയാന്‍  

Saturday, December 29, 2012

വന്ദേമാതരം
മൗനം ദീക്ഷിതം കഷ്ടം
മാംസത്തിന്‍ ഗന്ധത്തിനപ്പുറം
സിംഹികളായി മരുവുന്നു തലസ്ഥാനത്ത്
സഹിക്കുക ക്ഷമിക്കുക പൊറുക്കുക
ഇനിയെത്രനാളിങ്ങനെ തുടരുമി
ഇണങ്ങനാവാത്ത സത്യത്തിന്‍ മുന്നിലായി
എരിഞ്ഞടങ്ങാത്ത പ്രതികാരത്തിന്‍ ജ്യോതി
എലുകകള്‍ താണ്ടി പടര്‍ന്നു കത്തുന്ന മനസ്സുകള്‍
പ്രതികരിക്കും വരും നാളെ മഷികുത്തുമ്പോള്‍    
പ്രതികളെറട്ടെ കഴുമരത്തില്‍,അടങ്ങട്ടെ ഒടുങ്ങട്ടെ
ഇനിയുമിങ്ങനെ തുടരാതിരിക്കട്ടെ ഒരുനാളും
ഇതുപോലെ ഈ ഭാരതത്തില്‍ ,വന്ദേമാതരം  

അധരവിരാമംFriday, December 28, 2012

കുറും കവിതകള്‍ 47

കുറും കവിതകള്‍ 47

ഇരുള്‍  നിറഞ്ഞ മാനമേ 
മനസ്സില്‍ അല്‍പ്പം സ്നേഹത്തിന്‍ 
പുലരി വെളിച്ചം പകര്‍ന്നു നല്‍ക 

വൃണമേറിയൊരു പരിണിത പ്രണയമേ 
തേടുന്നുവോ ചേക്കേറാന്‍ 
ചില്ലകള്‍ 

വിരലുകള്‍ ചേര്‍ന്ന്
വിദ്രോഹം തീര്‍ത്തു
വിപ്ലവ മുഷ്ടി ചുരുട്ടി,മര്‍ദിച്ചു വായുവിനെ 

നുണഞ്ഞാല്‍   തീരാത്ത ഒരു  നുണയോ 
നുരഞ്ഞു പൊന്തും വീഞ്ഞിന്‍  ലഹരിയോ  
നുകരാന്‍ കൊതിയുണര്‍ത്തും വര്‍ണ്ണ വസന്തമോ പ്രണയം 

താരകങ്ങള്‍   മിഴിയുണര്‍ത്തിയ  
ആകാശത്തിന്‍ ചുവട്ടില്‍
ഞാന്‍ എന്ന ഭാവത്തില്‍ ഒരു മിന്നാമിന്നി 

പൊഴിഞ്ഞു വീണ കിടപ്പില്‍ 
ആകാശതാരകങ്ങളെ  നോക്കി വിതുമ്പിചിരിച്ചു 
കൊണ്ടിരുന്നു മുറ്റത്തെ മുല്ലപൂവുകള്‍ 

Sunday, December 23, 2012

പ്രണയം


പ്രണയം
നുണഞ്ഞാല്‍   തീരാത്ത ഒരു  നുണയോ
നൂലുകളാല്‍ ഇഴയടുപ്പം തീര്‍ക്കും പട്ടുറുമാലോ
നിവര്‍ത്തിയാല്‍   നീണ്ടുപോകും  ഇണക്ക പിണക്കമോ    
നിര്‍വൃതിയുടെ സീമകളൊടുക്കം ചക്രവാളത്തുടിപ്പോ
നുരഞ്ഞു പൊന്തും വീഞ്ഞിന്‍  ലഹരിയോ    
നുകരാന്‍ കൊതിയുണര്‍ത്തും വര്‍ണ്ണങ്ങള്‍ നിറച്ചു വിടര്‍ന്നു
നില്‍ക്കും മൃദുലമാര്‍ന്ന പൂവും കാര്‍ക്കശ്യമുള്ള വണ്ടും തമ്മിലുള്ളതോ
ജന്മജന്മങ്ങളാല്‍ മായാത്ത വികാര സാന്ദ്രതയോയീ പ്രണയം

Friday, December 21, 2012

കുറും കവിതകള്‍ 46കുറും കവിതകള്‍ 46
നിന്‍ പ്രതിച്ഛായ
പിറക്കാനിരിക്കുന്ന
കടലാണെന്ന് ഒരു തോന്നല്‍


പ്രണയത്തിന്‍  അവസാനം
വ്രണമാര്‍ന്ന നൊമ്പരങ്ങളും
മങ്ങിയ നിറങ്ങളുടെ ഘോഷ യാത്ര  

ഭൂപടം തീര്‍ക്കുന്നു
ചത്ത പല്ലിയുടെ വാലുമായി
ഉറുമ്പിന്‍ കൂട്ടങ്ങള്‍    

ഉടഞ്ഞ കുപ്പി വളചിന്തുകളില്‍
സ്നേഹത്താല്‍  വേദനകൊള്ളും
 പരിഭവത്തിന്‍  രക്ത തുള്ളികളോ

മുള്ളുള്ളത് ചെടിയുടെ രക്ഷക്കെങ്കിലും
പൂവിന്റെ നോമ്പരമറിയാതെ
വണ്ടു വന്നകലുന്നു


അവസാനിക്കില്ല ഒന്നുമേ

അവസാനിക്കില്ല ഒന്നുമേ

അവസ്ഥകള്‍ക്ക്  മാറ്റമെന്ന്
മാറ്റൊലി കൊള്ളുന്നവരെ
ഇല്ല മാറുകില്ല ഒന്നുമേ
ഇനിയെറെ നാള്‍ ചുറ്റും ഭൂമി
കത്തി ജ്വലിച്ചുനിള്‍ക്കും
സൂര്യനു ചുറ്റും ,മിന്നും താരകങ്ങള്‍
കടലിളകിയാടും കാറ്റ് ചുറ്റിവീശും
നിറങ്ങളൊക്കെ നിലനില്‍ക്കും
മായയാര്‍ന്ന   മായന്മാര്‍
 ചോന്നതോക്കെ മിഥ്യയല്ലോ
നിത്യതയാര്‍ന്ന സത്യം ഒന്ന്‌ അറിക
ഞാനും നിങ്ങളും വന്നു പോയിരിക്കും
ഭൂമിയെ കാത്തു സംരക്ഷിക്കുക
നിങ്ങളാല്‍ ആവുന്നത്രയുംWednesday, December 19, 2012

രഹസ്യം
തിരി അണഞ്ഞ വിളക്കിന്‍ മുന്നില്‍
പടര്‍ന്നു വിടര്‍ന്ന ഉലഞ്ഞാടും മുടിയിഴകളില്‍
കരിനീലിച്ച ചുണ്ടമര്‍ത്തി നെറ്റിതടങ്ങളില്‍
സിന്ദുര പടര്‍പ്പില്‍ നിന്നും ഒഴിഞ്ഞകന്ന
വികാര സാന്ത്രത ഒഴിയകലുന്ന നിശ്ശബ്ദത
ഇതാണോ നിന്നിലേക്കുള്ള വഴിതെളിയിക്കും  
സ്വപ്ന സാക്ഷാത്കാര രഹസ്യം .    

നിത്യം


നിത്യം ക്രൗഞ്ച  പക്ഷിയുടെ  ചിറകിന്‍ നിഴലുകള്‍ തേടി  
ക്രമം തെറ്റും  ഹൃദയസ്‌പന്ദനങ്ങളുടെ നോവുകള്‍ പേറി 
ക്രയവിക്രയങ്ങളുടെ താളക്രമത്തില്‍ കാതോര്‍ത്ത് തേങ്ങി 
കൃത്രിമങ്ങളുടെ വലയങ്ങള്‍ ചുറ്റും ഗതിവിഗതിയറിയാതെ 
ക്രോധങ്ങളെക്കെ  അകറ്റി പഞ്ച പുശ്ചമടക്കി കഴിയുന്നു നിത്യവും  

Monday, December 17, 2012

ജാഗ്രതേ


ജാഗ്രതേ

കാടും മേടും ആറും കടന്നു
കൂടുകളില്‍ വന്നു ചേരുന്നു ആധാറുമായി
ആറും നൂറും അറുനൂറുമുണ്ടെങ്കില്‍  
അതി സുഭിക്ഷമായി  ''വാള്‍മാര്‍ട്ടിലുടെ  
ജീവിതം മുന്നോട്ടുയെന്നു
വാതോരാതെ തുപ്പല്‍ മഴ പൊഴിയിക്കും
മന്ത്രിക്കുന്നവരെ മഷികുത്തുന്നതിനു
നേരമായി വരുന്നു ജാഗ്രതേ

Saturday, December 15, 2012

കുറും കവിതകള്‍ - 45

കുറും കവിതകള്‍ - 45
പണ്ട് നദിയൊരത്തെ പൂകൈതയുടെ
മറവില്‍ തേടിയ കണ്ണുകളിന്നു
മറയില്ലാതെ ക്യാമറയുടെ ഉള്ളില്‍


ചീവിടുകള്‍ ചിലച്ചകറ്റി
രാവിന്‍ നിശ്ശബ്ദതയെ
ഏറ്റുപാടിയാ കച്ചേരി മണ്ടൂകങ്ങളും


എന്‍ കണ്ണില്‍ വിടര്‍ന്നു നിന്നു
നിന്‍ പുഞ്ചിരി പൂവ്പോലുള്ള മുഖകാന്തി
വസന്ത വെയിലില്‍


കരയുമിന്നു കരയുന്നു പുഴയോടോപ്പം
മാറു തുളച്ചിറക്കുന്നു
മര്‍ത്ത്യന്റെ കടും ചെയ്തികളാല്‍


കാടിന്റെ കടയ്ക്കല്‍) വെട്ടിയ
മഴുവിന്‍ പിടിയും
മരത്തിന്റെ ശത്രുതന്നെ

കാലത്തിനൊപ്പം

കാലത്തിനൊപ്പം


കനവായിരം പൂത്തോരു രാവില്‍
കരളിന്‍ വാതയനത്തിന്‍ മുന്നില്‍
കനിവായി നീ വന്നു നിന്ന് ഒന്നു
കാതര മിഴിയാല്‍ നല്‍കിയകന്നുവോ

ഓര്‍മ്മയുടെ പൂപ്പന്തലോരുക്കി
ഓണനിലാവും വിഷുപുലരികളും
ഒഴുക്ക് നീറ്റില്‍  ഉരുളും കല്ലുപോല്‍
ഓടിയകന്നു ജീവിതം കാലത്തിനൊപ്പം .

Thursday, December 13, 2012

മുന്നോട്ട് മുന്നോട്ട്......


മുന്നോട്ട് മുന്നോട്ട്......ഓരോ അറിവുകളും കുത്തി നിറച്ചു കൊണ്ടിരുന്ന
പഴയ ഓര്‍മ്മ കുറഞ്ഞ കയറ്റങ്ങളെറാത്ത
റാമ്പും പിന്നെ ഹാര്‍ഡ് ഡിസ്ക്കും
സിലികോണ്‍ താഴ്വരയിലെ കുളിര്‍ കാറ്റുഏറ്റു
ഡിസംബറിന്റെ ഞായറാഴ്‌ചകളില്‍
തോളെറ്റിയ സഞ്ചിയില്‍ വീര്‍പ്പുമുട്ടുന്ന
കവിതാ പുസ്തകങ്ങളൊക്കെ പേറിയുള്ള
യാത്രയില്‍ പലമുഖങ്ങള്‍ പലഭാഷകള്‍ പലകാഴ്ചകള്‍
പരിവേദനങ്ങളുടെ  അലര്‍ച്ചകള്‍ ഉപദ്രവസഹായിലുടെ*
മനസ്സ് എവിടെയോ കെട്ടഴിഞ്ഞു മെയുന്നു
പിടിതെരാതെ കൊമ്പിളക്കിയോടും നാല്‍ക്കാലിയായി,
വീഗതക്കു പിന്നാലെ പായുന്നവന്റെ പിന്നാലെ എങ്ങോ
ലക്ഷ്യം തേടി ദിനവും ഷെഡ്‌ ഡൌണിനും റിസ്റ്റാര്‍ട്ടിനു
വിഥെയനായി  വിരലും കണ്ണുകളും യുദ്ധം ചെയ്യ്തു
മടുക്കുമ്പോഴാശ്വാസം വേറെ ഒന്നുമില്ല ,കുറിച്ചിടും
നാലുവരി മടുപ്പു നല്‍ക്കാതെ വന്നു പോകുന്ന
കവിത മാത്രം കൂട്ടുണ്ടിന്നു  കരുതി ജീവിതം മുന്നോട്ട് മുന്നോട്ട് ........

* മൊബൈല്‍ ഫോണിലുടെ  

Tuesday, December 11, 2012

ഉറവ വറ്റി

ഉറവ വറ്റി
കലങ്ങി വറ്റി കണ്ണുകളും താണ്
എല്ലുന്തി പളന്തിയുള്ള നടപ്പും നിപ്പും
വീണ്ടരക്കാനുള്ള കെല്‍പ്പുമില്ലാതെ
പുരയും തൊഴുത്തിലും  ഇടമില്ലാതെ
അറവുകാരന്‍   അദ്രമാനും  വേണ്ടാതെ 
തെരുവിലെ   ചാവാലികള്‍
കണ്ടു കുരച്ചടുക്കാതെയായി   
എന്നിട്ടും  ആഗ്രഹങ്ങള്‍ക്ക്  അല്‍പ്പവും 
കുറവില്ലാതെ   പച്ചപ്പുല്ലുകള്‍   സ്വപ്നം   കണ്ടു
ശൗര്യം കാണിക്കും പല്ലു  കൊഴിഞ്ഞ 
ചിരികളുടെ   കാര്യമിനിയെന്തു പറയാന്‍
ഉറവ വറ്റിയ നദി പോല്‍

Friday, December 7, 2012

അറിയാതെ ...............

അറിയാതെ ...............

മനസ്സറിയാതെയൊരു
മഞ്ഞു തുള്ളിയായി മാറി
ഹരിതാപങ്ങളിലാകെ
പടര്‍ന്നു വിരിഞ്ഞൊരു
പൂവിന്റെ നെഞ്ചകത്തില്‍
കിനാവയായ് പ്രണയമഴയായി
പൂന്തേന്‍  മുകരാന്‍ എത്തിയൊരു
ശലഭത്തിന്‍ ചിറകിലേറി പറന്നു
നീലാകാശം കണ്ടു കൊതി തീരുമുന്‍പേ
ഉണര്‍ന്നു പോയി മലര്‍ കിടപ്പില്‍ കിടന്നു
ഓര്‍ത്ത് ഓര്‍ത്തു എഴുതുവാനാവാതെ
വരികളില്‍ വഴിമുട്ടി നിന്നും ഇനി
എന്ത് എന്ന് അറിയാതെ ...............

Thursday, December 6, 2012

കുറും കവിതകള്‍ 44


കുറും കവിതകള്‍ 44

Photo: Meals Ready


ഉണ്ടിരിക്കാന്‍ കണ്ടിരിക്കാന്‍
മുണ്ടുമുറുക്കി ഇരിക്കാന്‍ അല്ലാതെ
ചിത്രത്തിലെ സദ്യയാല്‍ മറയുമോ വിശപ്പ്‌  പൂക്കളൊടൊപ്പം
അവളുടെ നുണകുഴികവിളില്‍
വിരിഞ്ഞു പുഞ്ചിരി


സ്‌നേഹവും വെറുപ്പും
ഇടകലര്‍ന്ന നിശിത ബന്ധിതനായി
നാല്‍കവലയില്‍ വഴിമുട്ടിനിന്നു ജീവിതം


നിഴല്‍മങ്ങി ഇരുളുന്ന
നിശയുടെ മാറില്‍തളര്‍ന്നുറങ്ങുന്ന
ഇരുകാലി മോഹങ്ങള്‍ അന്ത്യമില്ലാതെ തുടരുന്നു


അരുവിയിലെ ജലകണങ്ങളാല്‍
ഉരുണ്ടു കൊഴുത്തൊരു
വെള്ളാരം കല്ലുകള്‍ക്ക് ദൈവ ചൈതന്യം


നിശ്ശബ്ദതയെ നിന്നിലലിയും
കിനാക്കളൊക്കെയെവിടെ പോയി
മറയുന്നു നിത്യശാന്തിയിലോ 

കുറികി പോയി 
ഇനി കുറുക്കാന്‍ ഇല്ല 
കുറുക്കു വഴി വല്ലതുമുണ്ടോ കവേ     

Sunday, December 2, 2012

പുലര്‍കാല ചിന്ത


പുലര്‍കാല   ചിന്ത

നാം നടന്ന വഴികളേറെ എന്നും
കല്ലും മുള്ളും നിറഞ്ഞയവയായിരുന്നു
ജീവിതമെന്ന കിനാവള്ളിയുടെ
ചുറ്റി വരിയലുകളില്‍ നിന്നും
മുക്തി നേടുവാന്‍ യുക്തി സഹജമാം
ചിന്തകളാല്‍  നമ്മെ നേര്‍ വഴി കാട്ടുന്ന
ആ അദൃശ്യ ശക്തി ഏതെന്നു അറിയാതെ
അലയുന്നു എല്ലാം മറന്നു ഞാന്‍ എന്ന
ഭാവം ഇതിനു ഒരു മുടിവു ഉണ്ടായിരുന്നുയെങ്കില്‍  
ഇന്ന് ഇത്ര അലയണമായിരുന്നുവോ
ശുഭദിനമാശംസകള്‍    

Wednesday, November 28, 2012

മാദ്ധ്യമ വിചാരം


മാദ്ധ്യമ    വിചാരം


പൂങ്കാവനം  പൂക്കുന്നതോടൊപ്പം            
മാദ്ധ്യമങ്ങളെല്ലാം    പൂക്കുന്നപ്പാ      
ഇനിയെന്ത്     അപ്പായറിയില്ല  
അയ്യോ    !! അപ്പം   ,അയ്യപ്പാ  

ശ്രീയും    ധരനും
ധാരണയില്ലാതെ
സമാന്തര  പാളങ്ങളായി
തുടരുമോ  മെട്രോ

ആരാഫത്തിനും  ആപത്തോ
ആന  ചത്താലും  പതിനായിരം
ആതമാവിനു  നിത്യശാന്തി  നല്‍കണമേ

മുഖപുസ്തകം  കണ്ടു  വിറളി  പിടിച്ചു
എടുത്തു  ചാടിയ  എമാന്മാര്‍ക്ക്
അണ്‍ ലൈക്ക്  , കമന്റുന്നവര്‍  ജാഗ്രതേ!!

Tuesday, November 27, 2012

നിന്നെയും കാത്തു


നിന്നെയും  കാത്തു 

കഥയോന്നറിയാതെ കദനങ്ങളേറെ  
വിരിയിച്ചു നൊമ്പര പൂവുകള്‍ ചുണ്ടിലേറെ
ഒന്നിലേക്ക് ഒന്നിലേക്ക് ആനയിക്കാനായി
ഒരുപാടു കിനാക്കളുടെ മുത്തു പൊഴിയിച്ചു
കണ്ണിണമെല്ലെ തുറക്കുമ്പോഴെക്കുമായി
അകലേക്കുപോയി മറയുന്നു വര്‍ണ്ണവിരാജികള്‍  
ഓര്‍ത്ത്‌ എടുത്തു കൊരുക്കുവാന്‍ കഴിയാതെ
കാല്‍പ്പാടുകളെ പിന്തുടര്‍ന്നു നടക്കാന്‍
കഴിയാതെ വഴുതി വീഴുന്നു ,
വന്നു നീ ഒരു കൈ സഹായം നല്‍ക്കു-
മെന്നേറെ കൊതിപ്പിച്ചു  മനസ്സിലെരി തീ
തെളിയിച്ചു കാത്തു നില്‍ക്കുന്നു
എന്തെ നീ അണയാത്തത്  

Saturday, November 24, 2012


കുറും കവിതകള്‍ 43

വവ്വാലിന്‍  ചിറകടിയില്‍ 
മങ്ങിയ നിലാവോളില്‍ 
നിശാഗന്ധി  പുഞ്ചിരിച്ചു 

  കോടാലി   ആഞ്ഞു വീശി 
കാടാകെ ചന്ദന ഗന്ധം 
രാത്രി ഇത് കണ്ടു ഏറെ മുഖം കറപ്പിച്ചു   

നിലാവും കുളിരും 
ഏകാന്തതയും തലയിണയും 
സുഖ സുന്ദര സ്വപ്നങ്ങള്‍ 

ഒന്നില്‍നിന്നു ഒന്നിലേക്ക് പകര്‍ന്ന 
തീയാല്‍ പ്രകാശത്തോടോപ്പം ഉരിക 
മെഴുകിനോടോപ്പം ,വസന്തം തെളിഞ്ഞു 

 നിശബ്ദതയുടെ കാത് അടപ്പിച്ചുകൊണ്ട്   
മണിമുഴങ്ങിയതിന്‍  നാവു 
പിഴുതു പോകുമ്പോല്‍ 

നീ എന്നസ്വപ്നം

 നീ എന്നസ്വപ്നം 

എന്നുള്ളിലെ ഓര്‍മ്മകളൊക്കെ 
എരിഞ്ഞുകത്തുന്ന പൂത്തിരയായി 
ഒലിവുകളും എണ്ണ പാടങ്ങളും 
ഈശല്‍ ഗോപുരങ്ങളൊക്കെ താണ്ടി 
വന്മതില്‍ കോട്ടകടമ്പകള്‍ കടന്നു 
ചെമ്പരത്തികള്‍ പൂക്കും നടുമുറ്റത്തു വന്നു 
നിന്‍ മുഖം കാണും മുന്‍മ്പേക്കും വന്നു  
പുലരിക്കിരണങ്ങള്‍  പേര്‍ത്തും സ്വപ്നമായി 
പുഞ്ചിരിപോഴിച്ചു പൊലിഞ്ഞുപോയി 

Friday, November 23, 2012

കാത്തിരുന്നു കാണാം

കാത്തിരുന്നു കാണാം 


വരാനുള്ളത് വഴിയില്‍ തങ്ങുമോ
മൂത്ത മനമോഹനന്‍ ഇടയില്‍തങ്ങുമോ 
സഹകരണത്തിന്‍ പേരില്‍ 
ഇടതു വലതാകുമോ 
കാവ്യങ്ങളൊക്കെ 
കരവിരുതു കാട്ടുമോ 
കവച്ചു വെക്കുമോ കടമേറും 
ജനപ്പെരുക്കങ്ങളൊക്കെ നാണയത്തിന്‍ 
മറുപുറങ്ങളറിയാതെ  നാട്ട്യത്തിന്റെ 
മുന്നില്‍ മഷികുത്തി സ്വയം ജീവിതമൊക്കെ 
ഹോമിക്കുമോ കാത്തിരുന്നു കാണുകതന്നെ 

എന്തെന്നറിയാതെ


എന്തെന്നറിയാതെ 

അതിജീവനത്തിന്‍ പാതയില്‍ 
ഇരുള്‍ നിറഞ്ഞ ഇടനാഴികള്‍ 
അങ്ങ്  അന്ത്യമായി തിളങ്ങും 
പ്രകാശധാരതെടുമ്പോള്‍ 
പൈദാഹങ്ങളൊക്കെ മറന്നു 
പഞ്ചഭൂതകുപ്പായത്തിനുള്ളിലെ 
അഞ്ചിതമാം ശക്തിയെ അറിയാതെ 
പ്രപഞ്ച സത്യത്തിന്‍ പോരുലുള്ളിലെന്നു 
നിനക്കാത്തെ ഞാനെന്നുമെന്റെ  തെന്നും 
ആര്‍ത്തി പെരുകി ആക്രാന്തമേറി 
എങ്ങോട്ടാണി പായുന്നിതു കേവലമൊരു 
ശ്വാസനിശ്വാസത്തിനിടയിലറ്റുപോകുമെന്ന-
റിയാതെ എണ്ണുന്നു പാവമിവനറിയുന്നില്ലല്ലോ 
എണ്ണമറ്റ ദിനങ്ങളല്ലോയി ഭൂമുഖത്തു ഉള്ളതെന്ന് 

Thursday, November 22, 2012

ഭാരത കഥ


ഭാരത കഥ 

വരം വാങ്ങിയജന്മങ്ങളാല്‍ 
കള്ള ചൂതാടിയതും 
വസ്ത്രാക്ഷേപങ്ങള്‍  നടത്തിയതും 
അരക്കില്ലം തീര്‍ത്തതും
ആയുദ്ധങ്ങള്‍ മരപോത്തില്‍ ഒളിപ്പിച്ചതും 
കവചകുണ്ഡളങ്ങളും വാങ്ങി മറഞ്ഞതും 
കപട ആലിംഗനങ്ങള്‍ നടത്തിയും 
സ്വര്‍ഗ്ഗാരോപണവേളയില്‍ തിരിഞ്ഞു നോക്കാതെയും 
പടകള്‍ നയിച്ച്‌ സ്വാതന്തന്ത്രിയം നഷ്ടപ്പെടുത്തി 
അടിമയായി പോരാടി അഹിമ്സയാല്‍ ഹിമസിക്കപ്പെട്ടും 
കൊലമരങ്ങള്‍ ഏറി ഇന്ന് എന്തെന്ന് അറിയാതെ 
കള്ളകടങ്ങള്‍ തീര്‍ത്തും കെണികളില്‍ അകപ്പെട്ടു 
മുന്നേറുന്നു എന്‍ ഭാരത കഥ ഏറെ പറവതുണ്ടോ 

ഹോ കഷ്ടം !!


ഹോ കഷ്ടം !!

സൂര്യനെയും ചന്ദ്രനേയും തൊടുകുറി ചാര്‍ത്തി 
സുന്ദരിയായ് അണിഞ്ഞൊരുങ്ങുമെന്‍ അമ്മ
സന്തോഷ സന്താപങ്ങളില്‍ കണ്ണിമക്കാതെ 
സാനന്ദമെങ്കളെ മടിതട്ടില്‍ കാക്കുന്നമ്മ തന്‍ 

കണ്ണുനീര്‍ ചാലുകളായ് ഒഴുകിയ പുഴമെല്ലേ 
കടലായ്‌ ആര്‍ത്തിരമ്പുമ്പോളറിയാതെ 
കാര്‍മുകിലുകളായിയാകാശ നൂലുകളായി 
കദനമേറിയ മനസ്സുകള്‍ക്ക് പീയുഷമാകുന്നു 

ദിക്കുകളാല്‍ വര്‍ണ്ണ വസന്തരാജികള്‍ വിതറുന്നു
ദിനവുമെന്‍ അകതാരില്‍ കുളിര്‍മ്മയാല്‍ നീ
ദലകാന്തി പടര്‍ത്തുന്ന ഹരിതാപങ്ങളെ
ദയയില്ലാതെ നിന്നെ ഉപദ്രവിക്കുന്നുയേറെ

സര്‍വ്വംസഹേ നിന്‍ ക്ഷമയെ അറിയാതെ
സകലതും നിന്നില്‍ അര്‍പ്പിക്കാതെ
സ്വാര്‍ത്ഥബുദ്ധിയായി ധനമോഹിയായി
സാകുതം സന്തതം വിഹരിക്കുന്നു
നിന്‍ ഗുണമഹിമയറിയാതെ ,ഹോ കഷ്ടം !!

Tuesday, November 20, 2012

അണയാതെ ഇരിക്കട്ടെ


അണയാതെ ഇരിക്കട്ടെ


എന്നിലെ അഗ്നി നിന്നില്‍ പടര്‍ന്നു 
എണ്ണ മറ്റ ചിരാതുകളില്‍ തെളിയുന്നു 
എഴുതുവാന്‍ ഒരുങ്ങുന്ന തുലികയിലും 
എഴുതപ്പെടെണ്ടിയ വാക്കുകളിലും 
ആളികത്തുന്ന പ്രകാശ തുടിപ്പുകള്‍ക്ക് 
ആഴിയുടെ വികാരവിക്ഷോഭങ്ങളോ 
ആഞ്ഞടിക്കുന്ന കാറ്റിനും അകംകൊള്ളും 
ആനന്ദ സന്ദോപങ്ങളെറെയായി  
 ഈ പഞ്ചഭൂത  കുപ്പായത്തിനുള്ളില്‍ 
 ഇടറാതെ പടരാതെ അണയാതെ 
ഇഷ്ടാനിഷ്ടങ്ങളൊക്കെയറിഞ്ഞു 
ഈശോപാസ്യമിതം സര്‍വമായി
നിലനില്‍ക്കട്ടെ  നിത്യമിങ്ങനെ 

Sunday, November 18, 2012

പറയാതെവയ്യ

പറയാതെവയ്യ 
അമ്മയച്ഛനെന്നു കാട്ടി തന്നങ്ങു
ഇച്ഛിക്കുന്നതെല്ലാം വാങ്ങി തന്നതും
ആനകളിച്ചും കഥകളേറെ പറഞ്ഞു
ലോകമെ തറവാടെന്നറിഞ്ഞതും

ആഗ്രഹങ്ങളൊക്കെ ദുഖമാണെയെന്നു
അറിയാതെ കളി ചിരിയുമായി നടന്നു
തീരും മുമ്പേ കാലങ്ങളുടെ ഇതളുകള്‍
പൊഴിഞ്ഞു കൊഴിഞ്ഞു പോയി പിന്നെ


സംസാര സാഗര തീരത്തു നിന്നു 
മിന്‍സാര കനവുകളേറെ കണ്ടു
അനുസരണ കേടുകളൊക്കെയറിഞ്ഞു
അനുനയിപ്പിക്കുവാനറിയാതെ


ഇന്നു കണ്ണുനീര്‍ വാര്‍ക്കുന്നു ഏറെയായി 
അകതാരില്‍ നോവുകള്‍ വളര്‍ന്നങ്ങു
ഓര്‍ത്തുപോയി അച്ഛനുമ്മയുമുണ്ടായിരുന്നത്
ആന്ദമേറെയായിരുന്നുയെന്നു പറയാതെവയ്യ


Friday, November 16, 2012

കുറും കവിതകള്‍ -42

കുറും കവിതകള്‍ -42


പീസ്സയുടെ വ്യാസത്തിന് ഒപ്പം
വയറുകള്‍ക്കായി സ്കൂട്ടറില്‍ ചുറ്റി തിരിയും 
ജീവിതങ്ങളറിയാതെ മാളികകളില്‍ തിന്നു മതിക്കുന്നു

കണ്ണുകള്‍ പരതി നടന്നു ആരും
കാണാതെ അന്ന് നീ നല്‍കിയ
ചുമ്പനത്തിന്‍ ചൂരുതേടി
കുറിഞ്ഞി പൂത്ത താഴ്വാരങ്ങളില്‍

ബുദ്ധന്റെ മനസ്സും
നിര്‍വാണത്തിന്‍ മാര്‍ഗ്ഗവും മറിയാതെ
ആലിലകള്‍ ഇളകിയാടിയെല്ലാമറിയുംപോലെ


തരിശിലെ കുരിശിലേറിയ കണ്ടു
തിങ്ങി വിങ്ങി കാറ്റിന്‍ മനവും 
തരിമണലുകള്‍ നോമ്പരത്താല്‍ നിണമണിഞ്ഞു

Thursday, November 15, 2012

സമ- കാലികം

സമ- കാലികം 


വലതു കരം നെഞ്ചിനോടു ചേര്‍ത്തു 
ദേശീയതയെ ഇടം വലം നോക്കാതെ 
ഹൃദയത്തിലേക്ക് ആവാഹിക്കാന്‍ 
ജനമദ്ധ്യത്തില്‍ നിന്നു ജനഗണ പാടിക്കാന്‍ 
തുനിഞ്ഞ തന്റെ ഊരു മറന്നു ചന്ദ്ര ബിബംമാകാന്‍ 
മുതിര്‍ന്നവനു കോടതികയേറെണ്ടി വരുമല്ലോ 
വിവാദചുഴിയിലേക്ക് എന്തെ എപ്പോഴും
തീയാളിക്കുന്നു  മലയാളി , ......കഷ്ടം ?!!!


പുലിയെ പിടിച്ചത് പുലിവാലായല്ലോ 
പുറത്തു വിട്ട പുലി അപ്പപാറയും കടന്നു 
പുള്ളി കുത്തിയതു ബ്രമ്മോസ് 
പുകഞ്ഞ മനസ്സുകളൊക്കെ 
പുകഴ് കേട്ട് പുളഞ്ഞു പലരും 
പുകമറയില്‍ വലഞ്ഞത് സാധാ സാധു ജനം 

സഹകരണത്തിന്‍ കരണം മറിച്ചു 
സഹകരിക്കുവാന്‍ വെമ്പുന്നു 
സഹാചാരിയായാം സഖാക്കളും 
അസഹിഷ്ണുതയില്ലാത്ത കൂട്ടരുമം 
എല്ലാം കണ്ടു വിസ്മയം പൂണ്ടു 
ഈ ഞാനാം ഇരുകാലിയും 

Wednesday, November 14, 2012

നീയറിവതുണ്ടോ (ലളിത ഗാനം )


നീയറിവതുണ്ടോ (ലളിത ഗാനം )


പനിനീരു പെയ്യ്ത വഴിയെ
പതിയെ വന്നു പോകും പദ ചലനമേ
പലവുരു നിന്നോടു ചോദിക്കുവാനായ്
പാതി വഴിയെ മനസ്സു എന്തെ മടിക്കുന്നു


അറിയാതെ എന്തെയിങ്ങനെ വെറുതെ
അണയാത്തതെന്തേ ഈ തോന്നലുകള്‍
അതിരു കവിഞ്ഞൊരു വഴിത്താരകള്‍ താണ്ടി
അതിമോഹമെന്തേ നിന്നോടു ചേരുവാന്‍


കനവുകള്‍ നിനവുകളൊക്കെ കണ്ടു മടുത്തു
കഴിയുവാനാവുന്നില്ല നിന്‍ ഓര്‍മ്മകളാലേ
കവിത പോകും വഴിയെ ഞാനും പോകുന്നു
കഥയിതു നീയറിവതുണ്ടോ .......,ഓമലാളേ !!

Friday, November 9, 2012

കുറും കവിതകള്‍ -41


കുറും  കവിതകള്‍ -41


കൈ വെള്ളയിലെ രേഖകള്‍ 
കാരണങ്ങള്‍ കാട്ടിമെല്ലെ പങ്കുവച്ചു  
മനസ്സിനോടായ് പരിഭവങ്ങള്‍  

ഒന്നുമില്ലായെങ്കിലും  കൂട്ടു  കൂടുമല്ലോ 
കവിതയുടെ കൂട്ടുകാരി 
ചൂത മൂഷിക തീരത്തുകാരി  

സ്വപ്‌നങ്ങള്‍ ഉറങ്ങും താഴ്‌വരയില്‍
നിശാഗന്ധി പൂത്തുഉലഞ്ഞു    
ഒപ്പം കാമുകിയവള്‍ മിന്നി മറഞ്ഞു   

നിറമില്ലാത്തൊരു നീര്‍  കവിഞ്ഞൊഴുകി 
കണ്‍ തടങ്ങളില്‍ കെട്ടി നില്‍ക്കാതെ 
തലയിണ പരിഭവമില്ലാതെ കുടിച്ചു തീര്‍ത്തു 

 പ്രായം അതല്ലേ പ്രയാസങ്ങള്‍ 
പ്രതിശ്ചായക്കും പരിഭവങ്ങള്‍ 
പ്രായശ്ചിത്തം ഏറെ ബാക്കി മാത്രം 

കൂണിന്‍ കുടപിടിച്ച നനയാത്ത മണ്ണിന്‍ 
ചുവട്ടില്‍ മഴനനയാതെ ഉറുമ്പുകള്‍ 
വിശപ്പുമകയറ്റി  ആന്ദത്തോടെ  നിന്നു 

Thursday, November 8, 2012

മുക്തിമുക്തി 

നീലാകാശം പീലി വിരിയിച്ചാഘോഷം പൂണ്ടു 
നീരത നയന നിന്നെ കാണാന്‍ മതിയിതു കൊതിയായി 
നീലാംബരി രാഗം പാടി മഴയിത് കൊഴിയുന്നു 
നീര്‍നിമേഷനായി നില്‍പ്പു ഞാനി വൈരാഗി 

പുല്ലിലും കല്ലിലും പുഴതന്‍ തീരങ്ങളിലും 
പുല്ലാം കുഴല്‍ വിളിക്കായി കാതോര്‍ത്തുനിന്നു 
ഫുല്ലാരവിന്ദകുസുമങ്ങളൊക്കെ കണ്ടങ്ങു 
പുളകിതനാകാന്‍ പുണ്യം കൊയ്യാനായ് 

മത്ത മദന മാനസനാക്കിയങ്ങു 
മായാവിലാസ ലീലകളൊക്കെകാട്ടി 
മരുവിതെവിടെ മോഹന രൂപാ 
മതിയിതു ജന്മങ്ങളിനി വേണ്ടാ.. മായക്കാര്‍വര്‍ണ്ണാ 

Wednesday, November 7, 2012

നേടാം ആനന്ദം ...

നേടാം ആനന്ദം ...
സുന്ദര സ്വപ്നത്തില്‍ 
ശീതളച്ഛായില്‍
സാനന്ദമുണരുന്നുവോ മനസ്സേ
സായം സന്ധ്യകളില്‍ വിരിയും തിരിനാളം
സന്തതം സ്വാന്തനം പകരുന്നുവോ


ഉണര്‍ന്നു ഷഡാധാരങ്ങളിലുടെ
ഉയിര്‍
ക്കൊള്ളും ഉണ്മയാര്‍ന്നൊരു 
ഉദകപോളയിലെ ജലകണം പോല്‍
ഉഴറി നീന്തി കരേറാന്‍ വെമ്പുന്നുയി

സംസാര സാഗര സീമയും താണ്ടി
സന്തോഷ സന്താപങ്ങളെയകറ്റി 

സ്വത്വത്തെയറിഞ്ഞു അണയട്ടെ
സത് ചിത് ആനന്ദമത്രയുംSunday, November 4, 2012

നല്ല മുഖ പരിചയം (ബാംഗ്ലൂര്‍ അനുഭവം )

നല്ല മുഖ പരിചയം (ബാംഗ്ലൂര്‍ അനുഭവം )നാട്ടിലേക്കുള്ള ബസ്സു കയറുവാന്‍ 
ബാംഗ്ലൂര്‍  മഡിവാലയിലെ കല്ലട ട്രാവേല്‍സ്സിന്റെ 
ഓഫീസില്‍ എത്തിയപ്പോള്‍ പ്പെട്ടന്ന് ഒരു
ഗോദറെജിന്റെ ലാവണ്യമേറിയ  മുടിയുമായി 
ചിരിച്ചുകൊണ്ട്  മുഖം അടുത്തു വന്നു ചോദ്യമെന്നോടായി 
'' നല്ല മുഖ പരിചയം എവിടെയോ കണ്ടപോലെ ''
ചിരിച്ചു കൊണ്ട് ഞാനും ചോദിച്ചു ചേട്ടന്റെ നാടെവിടാ 
എവിടെയായാണ് ജോലി ?....
''അതേ  ഞാന്‍ മൂവാറ്റുപുഴക്കാരനാണ്,  
 കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വിരമിച്ചു
ഇപ്പോള്‍ മകന്റെയും മരുമകളുടെയും അടുത്തു വന്നതാണ്
അപ്പോള്‍ ചേട്ടന്‍ എന്നെ അറിയാന്‍ വഴിയില്ല
 ഞാന്‍ ഒരു നാടോടി മലയാളിയാ 
ഒരു പക്ഷെ ചേട്ടന്‍ എന്നെ കാണ്ടിട്ടുണ്ടാകും 
എന്നത് സത്യമായിരിക്കും മുഖ പുസ്തകത്തില്‍ കണ്ടിരിക്കും ,
അതെന്നതാ?!! സാറേ 
 അപ്പോള്‍ ചേട്ടന് അറിയില്ലേ ഫേസ് ബുക്ക്‌ ?!
ചേട്ടന്റെ മറുപടിയും എന്റെ പറച്ചിലും കേട്ട് 
അടുത്തിരിക്കുന്ന സോഫ്റ്റ്‌ വെയര്‍ ചെറുപ്പക്കാര്‍ 
ചിരിച്ചു അത് കണ്ടു ഞാന്‍ ഒന്ന് ചമ്മി ,
എന്നിട്ട് അവരോടായി ഞാന്‍ പറഞ്ഞു  എന്തിനു എല്ലാം 
പരിചയങ്ങളും ഇന്ന് ഫേസ് ബൂക്കിലുടെ അല്ലെ ?!!
ഇനി നാളെ അച്ഛന്‍ മക്കളെയും മക്കള്‍ അച്ഛനെയും 
ഭാര്യ ഭര്‍ത്താവിനെയും തിരിച്ചറിക ഇങ്ങിനെ 
അല്ലാതെ ആവും എന്ന് ആര്‍ക്കറിയാം 
എന്ന് പറഞ്ഞപ്പോള്‍ അവര്‍ ജനറേഷന്‍ ഗ്യാപ്പ് മറന്നു തലകുലുക്കി 

പാഴാകാതെയിരിക്കട്ടെ


പാഴാകാതെയിരിക്കട്ടെ പിഴുതെറിഞ്ഞു  ഞാണില്‍  കൊരുക്കുമൊരു 
പഴുതു തേടും പുഴുക്കുത്തു കളോരോന്നുമായി
പിഴകള്‍ പലതുമിങ്ങനെ ഒതുക്കുന്നു ജീവിത  
പായമരം പോല്‍  മാറാലപിടിച്ചു വിക്രുതമാകുന്നുവോ?!! 

പൊയ്യിമുഖങ്ങള്‍  കെട്ടിയാടുന്ന ലോകമേ
പൊഴിക്കുന്നു നിനക്കായി ഇത്തിരി
പൊതിയാനവാത്ത വേദനയുടെ
പതിരാകാത്തൊരു  നിണ കണങ്ങള്‍    

പലവുരു നെയ്തൊരുക്കിയൊരു  
പരവതാനി  തീര്‍ത്തൊരു സ്വപ്നമേ 
പാതി വഴിയെതിരിഞ്ഞു പിരിഞ്ഞു 
പിഞ്ചി പോയത് ജീവിതമല്ലെന്നറിഞ്ഞുവോ ?!! 

Thursday, November 1, 2012

ഡിസംമ്പരത്തോളം കണ്ണും നട്ട്


ഡിസംമ്പരത്തോളം കണ്ണും നട്ട്


നീലിമയവള്‍ ആഞ്ഞു വീശി 
നിദ്രയും കെടുത്തി 
പ്രതികാരം തീര്‍ത്തു മടങ്ങി 
നിഴലായി നിന്നു കാര്‍മേഘങ്ങളും 
ആഴി തിരമാലകളുമോപ്പം 
തരിച്ചിരുന്നു എന്തെന്നറിയാതെ 
ഏറെ പേര്‍ നിസംഗ ഭാവേന 
കുടിയും വിട്ടു പള്ളി കൂടത്തിന്‍
കൂരക്കു കീഴിലായ്‌ ഇനിയെന്തെന്ന് 
അറിയാതെ ചനപിന പെയ്യും മഴയുടെ 
സംഗീതത്തിനൊപ്പം കൈകള്‍ വിശ്രമം കൊണ്ടു
നടരണ്ടിനു നടുവിലായി ,ഒടുങ്ങാറാകുന്നുവോ 
ഈ അമ്പരം ഡിസംമ്പരത്തോളമെന്നു 
ആരൊക്കയോ ഏറ്റു പാടി മായന്‍ താളുകളുടെ 
അന്ത്യത്തിനോപ്പമെന്നോണം ഒന്ന് മറിയാതെ 
ആകാംഷയോടെ ആകാശത്തിലേക്ക് മിഴിയും നട്ടങ്ങിനെ

Sunday, October 28, 2012

പിശകു വേണ്ട

പിശകു വേണ്ട 


വ്യാകരണമൊന്നു  കരണം മറിയുകില്‍
വ്യക്തിയെ നോക്കാതെ കരണത്തു പതിയുമെന്നും 
വ്യക്തമെന്നു പറയാതെയിരിക്കവയ്യ ആകയാല്‍ 
വ്യയമാക്കാതെ  വാക്കുകളെ വെക്തമായി പറയുവാന്‍  
വ്യായാമം ചെയ്യിക്കുക നാവിനെയും ഒപ്പം മനസ്സിനെയും     

Wednesday, October 24, 2012

കുറും കവിതകള്‍ 41

കുറും കവിതകള്‍ 41


സിന്ദുരം നെറുകയില്‍ ചാര്‍ത്തിയ  
സന്ധ്യാംബത്തിന്‍ ചോട്ടിലേക്ക് 
നാണത്താല്‍ മുഖം മറച്ചുവോ സൂര്യന്‍     

ഒറ്റക്കാലില്‍ തപസ്സുമായി 
കൊറ്റികള്‍ കാത്തിരുന്നു 
ജീവാന്ന സാക്ഷാല്‍ക്കാരത്തിനായി   

ഹിമ്സക്കു  ശേഷം 
തിന്മക്കുമേല്‍ നന്മയുടെ 
ഘോഷങ്ങളല്ലോ  ആഘോഷങ്ങള്‍  

സമുദ്രത്തിലേക്ക് ചഞ്ഞു നിന്ന
പര്‍വ്വതത്തിന്‍ നിഴല്‍ 
മനസ്സിനുള്ളില്‍ ശാന്തി പകര്‍ന്നു 

ശുന്യമായ കാന്‍വാസില്‍ 
ഇമവെട്ടാതെ നോക്കി നിന്നു മരണം 
നിഗുടമായ രഹസ്യമെന്നോണം 

Friday, October 19, 2012

കുറും കവിതകള്‍ - 40

കുറും കവിതകള്‍ - 40 

പൊളിച്ച തറവാടിന്നു മുന്നില്‍നിന്നും  
വാടിയ മനസ്സുമായി യാത്രയായി 
വൃദ്ധസദനത്തിലേക്ക്           

ഹൃദയത്തിലോതുങ്ങാത്ത പ്രണയം 
ഒഴുകി കണ്ണുനീര്‍ മഴയായി പെയ്യത്ഒടുങ്ങി
വിരല്‍ തുമ്പിലുടെ കവിതയായി 

മഴനിന്നു മഴുവാല്‍
പുഴയെല്ലാം പുഴുപോല്‍
പഴിയിതു പഴം കലം പോല്‍

ഓര്‍മ്മകള്‍ ഒടുങ്ങിയ
വഴിയമ്പലമായി മാറി 
മനസ്സും ചിന്തകളും   

വെയിലും മഴയും മാറി മാറി 
മത്സരിച്ചു ഒടുവില്‍ പതുങ്ങി ഒതുങ്ങിയ 
നരജന്മാമിന്നു തേടുന്നുയിന്നു ഭക്തി മാര്‍ഗ്ഗം 

"മിന്നലോടോപ്പം
വന്ന ഇടിയില്‍ 
കണ്ട മുഖം ഭീകരം"

"കൂടു വിട്ടു കൂടുമാറ്റം
ജനി മരണങ്ങളുടെ 
കൂത്തമ്പലം ജീവിതം"

"വിളറിയ മുഖം 
വസന്തം വിട്ട 
താഴ്വാരം"

അഹന്ത  മാറ്റുവാനിന്ത  ജന്മം 
സന്തതം ഉറ്റു  നോക്കുകിലന്തരംഗത്തില്‍ 
സാനന്തമുള്ളതിനെ അറിയുകില്‍ ബന്ധനമില്ലാതെ 
ഇന്ദ്രിയത്തെ അടക്കി മോക്ഷമാം മാര്‍ഗ്ഗം തേടിടാം ബന്ധു

Thursday, October 18, 2012

പ്രവാസികള്‍ ഒന്നുപോലെ*


 പ്രവാസികള്‍ ഒന്നുപോലെ*   

ജീവിതത്തിന്‍  വേലിയേറ്റങ്ങളില്‍     
കണക്കുകള്‍  ചേര്‍ത്തു  വെക്കാന്‍  
ഒരുപിടി  മോഹങ്ങളും വിഭിന്ന മൊഴികളുമായി 
കേരളകരയെ പുണരുന്നവര്‍ കഷ്ടപ്പെട്ട്
നേടിയെടുക്കാന്‍ ഒരുമ്പെടുമ്പോള്‍ 
ചില നാടന്‍ കങ്കാണിമാര്‍   അവരെ വിറ്റു
 ജീവിത സായാങ്ങള്‍ കോഴിക്കാലും കുപ്പിയുമായി 
ആര്‍ത്തു രസിപ്പവരിവരുടെ മുഖം നോക്കി 
ഇളം ചുവപ്പും മങ്ങിയ  മഞ്ഞയുമായ പ്രതലങ്ങലിരിന്നു 
വട്ട കണ്ണാടിയിലുടെ  കണ്ണുകള്‍ ഇറുക്കി പുഞ്ചിരി തുകുന്നു 
ഭായിമാര്‍ക്കായി പാവം പോര്‍ബന്ദറിലെ സന്ത് 
പെരുവഴിയെതായാകിലും  പെരുമ്പാവൂരായാലും 
പാരിസ് ആകുകിലും കഥ എല്ലായിടത്തും  
പ്രവാസികളുടെ  നൊമ്പരങ്ങള്‍ ഒന്നല്ലയോ 
എന്നറിക ഏവരും  മാളോരെ !!......

(*പ്രവാസി ജോലിക്കാര്‍ക്കായി  സമര്‍പ്പണം )

Wednesday, October 17, 2012

വിശ്രമിക്ക നീ


വിശ്രമിക്ക നീ 
കെട്ടു കെട്ടി വണ്ടിയേറി  
നടപ്പാതയില്‍  എണ്ണമെടുക്കപ്പെട്ടു  
കൈകളിലേറി നടന്നു വന്നു   
കതകിന്‍  വിടവിലുടെ  നുഴഞ്ഞു  വന്ന  നിന്നെ  
ഉറക്കച്ചടവോടെ   കുനിഞ്ഞു എടുത്തു 
കണ്ണോടിക്കുമ്പോള്‍  ദിനം  തുടങ്ങുന്നു  
വേട്ടയാടപ്പെട്ടവന്റെ  അനാഥരാക്കപ്പെട്ടവന്റെ  
വഞ്ചിതരായവരുടെ   കഥവിളമ്പുന്നു  
പിന്നെ  നിന്നെ വിട്ടു പിരിയുന്നതിപ്പോള്‍  
ജോലിക്ക്    പോകുവാന്‍   സമയമായി  പത്രമേ  
വൈകിട്ടു   വീണ്ടും  കാണുംവരെ  
നീ  വിശ്രമിക്ക  തീന്‍മേശമേല്‍ ആലസ്യത്തോടെ   

Thursday, October 11, 2012

കുറും കവിതകള്‍ -39

കുറും കവിതകള്‍ -39  


വീതിയും നീളവും അളന്നു മടുത്തു    
ഇനി വല്ലവഴിയുണ്ടോ നേരം പുലരുവോളം 
വീര്യമുള്ള പാമ്പായി മാറാന്‍ 


ഹരിഗോവിന്ദ രാഗഗരിമയില്‍ 
ഹരിഗോവിന്ദന്‍ ഹരിപുരത്തില്‍

പുരം പുക്കവനു ഹരി സ്മരണമില്ല 
പുറം പൊളിയുമ്പോള്‍ ഹരി ഹരി 

കവിത  മൊഴിഞ്ഞത് 
കരകവിയാതെ 
കരബലം കാട്ടുന്നത് കാട്ടാളത്തം  

കവിയുന്ന മനസ്സിന്‍ കരച്ചിലോത്തുക്കാന്‍ 
കോറിയിട്ടതു 
കഴുതക്കരണമായി മാറുമോ  

തിരസ്ക്കരണം മറുകരണത്ത്  വരുമ്പോള്‍ 
പുരസ്ക്കാരം തേടും മനസ്സിന് ആശ്വാസം ഹരി ഭജനം 

കാലത്തെ പഴിച്ചത് കൊണ്ട് 
കാലക്കെടുമാറുമോ   
കവിതതന്‍ വിതകളൊക്കെ 

ഉള്ളിലുള്ളതിനെ മനനം ചെയ്യാതെ 
ഉലകം ചുറ്റാതെ അറിയേണ്ടതറിയില്ലല്ലോ മനുഷ്യന്‍     

പിഴച്ചത് കാലാണ് 
കാലത്തിനെയോ 
കവിതയോ കഥയെയോ പഴിക്കണോ 

ജീവിതം എന്നത് 
വീതം വച്ചു നോക്കി വരുമ്പോള്‍ 
ജീവന്‍ അതിന്‍ പാട്ടിനു പോകും 

രാഗനുരാഗ മോഹങ്ങള്‍ മറക്കുകില്‍ 
രാഗാര്‍ദമായാത്  കാണാനാകുമല്ലോ
രാഗദോഷങ്ങള്‍ വേണ്ട തുലികയോടും കവിതയോടും   

പദം പറഞ്ഞും പാതവിട്ടും 
പഴി പറഞ്ഞു കളയുന്നു 
പാഴാക്കുന്നു ജീവനെ 

യോഗയുടെ പേരില്‍
രോഗവും ആരോഗ്യവും കളയുന്നു 
ദ്രോഹികള്‍ 

പതിവില്ല ഇതൊക്കെ 
പതിരു കൊയ്യണോ 
പഥികാ 

യോഗമില്ലാത്തവന്റെ 
നിയോഗം ഭോഗം രോഗം 

ഒഴിച്ച് നിര്‍ത്താനാകുമോ 
ഒഴിയാത്ത മനസ്സിന്‍ ഭാവം 
ഒഴിയുമോ കവിതയും കഥയും ഹരിയെ 

ശ്വാന പുച്ഛം പോലല്ലോ 
നിവരില്ല നിവര്‍ത്തിയില്ല 
പറഞ്ഞാല്‍ അറിയില്ല കൊണ്ടാലറിയും 

എന്റെ പുലമ്പലുകള്‍ 11

എന്റെ പുലമ്പലുകള്‍ 11

മുങ്ങി താഴുന്നു 

മുങ്ങി പോകുന്നു വഞ്ചികള്‍ കാറ്റും കൊളിനോടോപ്പം
പോകുന്നവര്‍ ഓര്‍മ്മകള്‍ മാത്രം നല്‍കി അകലുന്നു
ഓര്‍മ്മകളെ താലോലിക്കുമ്പോള്‍ എല്ലാം അടുത്താണെന്നും
മറക്കുകില്‍ എല്ലാം ഓളമില്ലാതെ നീങ്ങും യാനം പോലെ 

ഇതളുകളില്‍ വിരിഞ്ഞ കവിത 

Inspirational SMS

ഓര്‍മ്മ പുഷ്പത്തിന്റെ ഓരോ ഇതളുകള്‍  ഇറുക്കുമ്പോഴും 
നിന്നെ കുറിച്ചുള്ള സ്വപ്ങ്ങള്‍ ആഗ്രഹങ്ങള്‍ 
പ്രതീക്ഷകളും  വിശ്വാസങ്ങളും സ്നേഹം നിറഞ്ഞൊരു 
കളിചിരികളും എന്നെ വേട്ട ആടികൊണ്ടിരുന്നു 

ഉഴാലാതെ...

 
നക്ഷത്രങ്ങള്‍   നിറഞ്ഞൊരു ആകാശത്തു  
തനിയെനിന്നു ചന്ദ്രന്‍ നിലാവു പോലിക്കുന്നു 
എന്നാല്‍ വിഷമഘട്ടങ്ങളില്‍ മനുഷ്യന്‍ ഉഴലുന്നു 
മുള്ളുകളെ ഭയക്കാതെ ഇരിക്കു കൂടുകാരാ 
ഈ മുള്ളുകളില്‍ അല്ലോ ഒറ്റക്കു 
പനിനീര്‍ പുഷ്പം പുഞ്ചിരിക്കുന്നത്  


Wednesday, October 10, 2012

ചില ചെപ്പടി വിദ്യകള്‍


ചില ചെപ്പടി വിദ്യകള്‍ 


ചോല്‍പ്പടിക്ക് നിര്‍ത്താന്‍ 
ചെറു വിരലനക്കി ചൊല്ലുന്നു 
ചന്ദന കുങ്കുമാതികളില്‍ മുക്കി 
ചെറു മന്ത്രങ്ങള്‍ ചൊല്ലി അര്‍ത്ഥമറിയാതെ 
ചേറില്‍ താഴ്ത്തി ചില്‍വാനം വാങ്ങി 
ചില്ലുഗോപുരങ്ങളില്‍ തങ്ങുന്നു മതമെന്ന 
ചോറുതണം  പുരട്ടി ഇളക്കി വിടുന്നു 
ചൊല്‍ പടിക്കു നിര്‍ത്തുവാന്‍ ആരുമില്ലല്ലോ കഷ്ടം  
  
യോഗയുടെ പേരില്‍ ഭോഗയും 
രോഗയുമേറെ ദ്രോഹമായി മാറ്റുന്നു 
ചില യോഗി എന്ന് സ്വയം വിളിച്ചു പറഞ്ഞു 
സ്വന്തം ചെണ്ട  കൊട്ടി കിഴിക്കുന്നു  


എല്ലാം മായാ മോഹങ്ങളുടെ
ബന്ധനത്തില്‍ പെട്ടു 
കാഷായവും സം -ന്യാസവും 
സംയമനമില്ലാതെ അലയുന്നു
മോക്ഷമാര്‍ഗത്തില്‍ ഇതും 
ഒരു വൈതരണിയോ   

കുറും കവിതകള്‍ 38


കുറും കവിതകള്‍ 38


ധ്യാനാത്മകതയുടെ
പൊരുളറിഞ്ഞവനു
വെയിലും മഴയും ഒന്ന്


തിരിഞ്ഞു നോക്കാതെ ഒഴുകും
സുന്ദരി പുഴയുടെ പുഞ്ചിരിക്കൊപ്പം
വിരിയും നുണ കുഴി, നീര്‍ച്ചുഴി


നുണ കുഴി തീര്‍ക്കും പുഴയുടെ
വന്യതയില്‍ പെട്ടു പോയവനു
ചതികുഴി ,നീര്‍ച്ചുഴി


മറ്റുള്ളവര്‍ക്ക് നേരെ ചുണ്ടും
വിരലുകള്‍ക്കു പിന്നില്‍ മൂന്ന് വിരലുകള്‍
തന്റെ നേരെ ആണെന്ന് മറക്കല്ലേ


മച്ചിലിരുന്നു ചൊല്ലിയ പല്ലിക്ക്‌
ഒപ്പിച്ചു ചൊല്ലി അമ്മുമ്മ
മച്ചില്‍ ഭഗവതി കാക്കണേ !!


ചുണ്ടാണി വിരലിലെ മഷി ഉണങ്ങും മുന്‍പേ
ചുണ്ടില്‍ ചിരിയുമായി വീണ്ടും
ചവുട്ടി മെതിച്ചു എത്തി ജാനാതി പഥ്യവുമായി
ചുള്ളനായ ജന നോവകന്‍( ( (സേവകന്‍


പായസയും കമ്യുണിസവും തമ്മില്‍
നല്ല ബന്ധം ഇനി എന്താണ്
അനുബന്ധം

ബാംഗ്ലൂര്‍ അനുഭവങ്ങള്‍ - മൂന്നാം ദിവസം പ്രഭാതം

ബാംഗ്ലൂര്‍ അനുഭവങ്ങള്‍ 
മൂന്നാം ദിവസം പ്രഭാതം 

പതിവിലും താമസിച്ചു   വെയില്‍ എത്തി നോക്കി എന്റെ മുഖത്തു 
തലേ ദിവസം ഏറെ വൈകിയാണ് കിടന്നതും അതായിരിക്കാം 
ഉണരാന്‍ വൈകിയതും , പ്രഭാത ശൗചാതി കര്‍മ്മങ്ങള്‍ക്ക് ശേഷം 
പ്രാതല്‍ കഴിക്കുവാന്‍ ഇറങ്ങി ,കഴിഞ്ഞ ദിവസത്തെ പോലെ 
പതിവിനു മുടക്കം വരാതെ മുറിവാടക ഹോട്ടലിന്റെ കൌണ്ടറില്‍ 
കൊടുത്തു ഇറങ്ങി ഇന്നത്തെ ദിവസത്തേക്കുള്ള തല ചായിക്കാന്‍ 
ഇടം ഉറപ്പാക്കി ,ഇന്നലെ കഴിച്ച റസ്റ്റ്‌ഒറഎന്റ്   വിട്ടു പുതിയതിലേക്ക് 
ഒന്ന് കയറാം എല്ലാം സാഗറും ഉടുപ്പിയും മാത്രമല്ലോ തഴച്ചു വളരുന്നി 
ഉദ്യാന നഗരിയില്‍ ,അതിന്റെ പടിക്കല്‍ ഉള്ള പെട്ടി കടയില്‍ നിന്നും 
മലയാളം പത്രം ചോദിച്ചു വാങ്ങി ഉള്ളില്‍ ഏറി .ഇഡലിയും വടയും 
ചായയും കുടിച്ചു രാവിലത്തെ ആദ്യ ചായ ,എനിക്ക് കിടക്കയില്‍ നിന്നും 
ഏഴുനെറ്റാല്‍ ചായ ഒരു പതിവല്ല ,കഴിച്ചു കഴിഞ്ഞു കൌണ്ടറില്‍ 
ബില്‍ അടക്കാന്‍ നില്‍ക്കുമ്പോള്‍ ഒരു വൃദ്ധന്‍ രണ്ടു  ബാഗും തുക്കി 
നില്‍ക്കുന്നു അയാള്‍ എന്നെ കണ്ടയുടനെ  ഇംഗ്ലീഷില്‍ ചോദിച്ചു 
ബനാര്‍ഗാട്ടക്ക്     പോകുന്ന 365  നമ്പര്‍ ബസ്‌ എവിടെ നിന്നും 
കിട്ടുമെന്ന് ഞാന്‍ ഈ പറഞ്ഞു കുറച്ചു കൂടി മുന്നോട്ടു പോയാല്‍ 
വലത്തേക്ക് ഒരു ചെറിയ റോഡ്‌ തിരിയും അതിലെ പോയാല്‍ 
അത് മേജസ്ടിക് പോയി ചേരും എന്ന് പറഞ്ഞു ,എനിക്ക് 
ആ മനുഷ്യനോടു വല്ലാത്ത ഒരു അടുപ്പം തോന്നി ഞാന്‍ പറഞ്ഞു 
ഞാന്‍ താമിസിക്കുന്ന ഹോട്ടെല്‍ കഴിഞ്ഞാണ് ഈ വഴി എങ്കിലും ഞാന്‍ 
താങ്കളെ കൊണ്ട് വിടാം ,ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞു വെറുതെ നടന്നപ്പോള്‍ 
കണ്ടു  പിടിച്ച വഴിയാണ് എന്ന് അദ്ദേഹത്തിനോട്  പറഞ്ഞു ,ഞാന്‍ ചോദിച്ചു 
താങ്കള്‍ കണ്ടിട്ട് ഒരു ബെങ്കാളിയെ  പോലെ ഉണ്ടല്ലോ സംസാരത്തിന്റെ ചുവ 
അല്ല ഗോവ സോദേശി ആണെന്ന്  എല്ലാവരും അങ്ങി ചോദിക്കാറുണ്ട്   പലപ്പോഴുമെന്നു 
പിന്നെ ഞാന്‍ എവിടുത്തു കാരന്‍ ആണെന്ന് ചോദിച്ചു ഞാന്‍ പറഞ്ഞു കേരളമെന്നു 
പിന്നെ ഭാഷ മലയാളം എന്നും ,അങ്ങേര്‍ മലയാളം എന്ന് പറയാന്‍ കഷ്ടപ്പെടുന്നു 
ഞാന്‍ പറഞ്ഞു ഇംഗ്ലീഷില്‍ എഴുതി തിരിച്ചും മറിച്ചും malayalam എന്ന് തന്നെ എന്ന് 

പിന്നെ റോഡ്‌ മുറിച്ചു കടന്നു കഴിഞ്ഞു ഞാന്‍ ചോദിച്ചു താങ്കള്‍ വളരെ ക്ഷീണി തനാണല്ലോ
ബാഗ്‌ പിടിക്കണോ വേണ്ടാ എന്ന് പറഞ്ഞു ,പിന്നെ എനിക്ക് വയസ്സ് 67 ആയി ബാങ്കില്‍
ആയിരുന്നു ജോലി ഇപ്പോള്‍ മകന്റെ അടുത്തു പോവാന്‍ വന്നതാണെന്ന് ,ഞാന്‍ അദ്ദേഹത്തിന്റെ 
പേര് ചോദിച്ചപ്പോള്‍ ഖേത്താന്‍  ലോറന്‍സ്  എന്ന് പറഞ്ഞു പേരിന്റെ മഹത്വം പറയാന്‍ തുടങ്ങി 
അപ്പോള്‍ ഞാന്‍ പറഞ്ഞു ഒരു പേരില്‍ എന്തിരിക്കുന്നു എല്ലാം ദൈവത്തിന്റെ സന്തതികളല്ലേ മനുഷ്യത്ത്വം അല്ലെ വലുത് 
അങ്ങിനെ പറഞ്ഞു തീരുംനേരം റോഡിന്‍റെ  അറ്റം എത്തി ,റോഡ്‌ ക്രോസ് ചെയ്യതാല്‍ മേജസ്ടിക് ബസ്‌ സ്റ്റേഷന്‍       
ആണെന്ന് പറഞ്ഞു കാണിച്ചും കൊടുത്തു  ,വളരെ സന്തോഷം എന്നും ദൈവം താങ്കളെ രക്ഷിക്കട്ടെ എന്നും ഒക്കെ പറഞ്ഞു കൊണ്ട് തിരിഞ്ഞു 
നടു റോഡില്‍ നിന്ന് തിരിയുമ്പോള്‍ ഒരു ഓട്ടോക്കാരന്‍ ബ്രെയിക്ക് ഇട്ടു വായില്‍ തോന്നിയത് ഒക്കെ കന്നടയില്‍ പറഞ്ഞു കടന്നു അകന്നു
അപ്പോഴും എനിക്ക് ആകെ ഒരു ആതമതുഷ്‌ടി ഒന്നുമല്ലെങ്കിലും എനിക്ക് ഒരു ആളെ വഴികാട്ടാന്‍ പറ്റിയല്ലോ ...
അപ്പോഴേക്കും ഓഫിസിലേക്കു തിരിക്കാന്‍ സമയം ആയല്ലോ  തിരിഞ്ഞു നടന്നു ......

തുടരും