Posts

Showing posts from November, 2015

റുമി കവിതകളുടെ പരിഭാഷ - 4 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ - 4 == ജീ ആർ കവിയൂർ go  and  find  yourself  first so  you  can  also  find  me ~Rumi പോയി ആദ്യം മനസ്സിലാക്കു നീ ആരാണെന്ന് അപ്പോഴേ നിനക്ക് ഞാൻ ആരെന്നു അറിയാൻ കഴിയു . Stop acting so small. You are the universe in ecstatic motion. ~ Rumi ചെറുതാണെന്ന് നടിക്കാതെ അത്യാനന്ദപൂര്‍ണ്ണമായ പ്രപഞ്ചത്തിന്‍ ചലനമാണ് നീ എന്നറിക Travel brings power and love back into your life. ~ Rumi നിന്റെ ജീവിതത്തിന്‍റെ  യാത്രയില്‍ ശക്തി കൊണ്ട് വരുകയും സ്നേഹം തിരികെ കിട്ടുകയും ചെയ്യും We cannot steal the fire. We must enter it. ~ Rumi അഗ്നിയെ കവരാതെ അതിനുള്ളിൽ കടക്കുക

റുമി കവിതകളുടെ പരിഭാഷ - 3 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ - 3 == ജീ ആർ കവിയൂർ Raise your words, not your voice. It is rain which grows flowers, not thunder. ~ Rumi — ഉയര്‍ത്തുക നിങ്ങള്‍ വാക്കുകളെ ശബ്ദത്തെയല്ല മഴയിത് വളര്‍ത്തുന്നു പൂക്കളെ . ഇടിയും മിന്നലിനെയുമല്ല ..!! The truth was a mirror in the hands of God. It fell, and broke into pieces. Everybody took a piece of it, and they looked at it and thought they had the truth. ~ Rumi സത്യമെന്നത്  ദൈവം തന്ന ഒരു കണ്ണാടിയാണു അത് വീണു ചിതറിയാലുമൊരോ- കഷ്ണത്തിലും പ്രതിഛായായി നിലനില്‍ക്കും I do not want to waste my words on tired minds. I can only talk to those who are thirsty for the sea. ~ Rumi തളര്‍ന്ന മനസ്സുകളോട് വീഴ്വാക്കു പറയുന്നില്ല കടലോളം ദാഹമുള്ളവരോടു ആകുന്നതാണ് ഉത്തമം ..!! I closed my mouth and spoke to you in a hundred silent ways. ~ Rumi ഞാന്‍ വാതുറക്കാതെ  ഉരിയാടി നിന്നോടു നൂറുവട്ടം മൗനമായ വഴികളിലുടെ

പകര്‍ന്നാട്ടം ...!!

Image
പകര്‍ന്നാട്ടം ...!! അരുതായിമയുടെ നിഴലില്‍ ചിത്രങ്ങള്‍ നിലാവില്‍ നിറഞ്ഞ ചഷക ചുംബനങ്ങളുടെ കമ്പനം കൊണ്ട് ലഹരി നിറഞ്ഞ വിശപ്പിന്റെ വിളികള്‍ താഴ് വാരങ്ങള്‍ തേടി അഗ്നിയുടെ പടര്‍പ്പുകള്‍ വഴിതാരയുടെ നേര്‍നടത്തം സൗഗന്ധിക ഗന്ധം നയിച്ചു വേദനകളുടെ രണ്ടാമൂഴം ശപഥങ്ങള്‍ മറന്നു വഴുവഴുപ്പുകള്‍ തളര്‍ന്ന നിദ്ര സ്വപ്നങ്ങളുടെ ഘോഷയാത്രകളില്‍ നിന്നും വീണ്ടും ഉണര്‍വുകള്‍ പ്രദിക്ഷണ കല്ലില്‍ കാലുതട്ടി വേദനിച്ചുവോ കണ്ണുകളുടെ ഇടച്ചിലില്‍ ആറാട്ട്‌ കഴിഞ്ഞു വിശപ്പിന്‍ വേട്ടകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു

കുറും കവിതകള്‍ 461

കുറും കവിതകള്‍ 461 മൗനം ചുരത്തി ഉത്തരം താനേ കണ്‍ മിഴിച്ചു ..!! കല്ലുകളും മുള്ളുകളും നിറഞ്ഞ കാടകം മനസ്സ് .. വഴിയെ അറിഞ്ഞു നടക്കുയിനിയും ..!! ഇരുളിന്റെ താഴ് തുറക്കുന്ന താക്കോല്‍ വെളിച്ചത്തിന്‍ കരുത്ത് ചങ്ങലക്കിട്ട ദേഹത്തിലെ മനസ്സിനെ തളക്കാനാവാതെ എല്ലാമറിഞ്ഞു ചുവരുകൾ യജമാനെ തിരിച്ചറിയുന്ന ഘ്രാണ ശക്തി . മറക്കാത്ത സ്നേഹ ബന്ധം.!! അന്യന്റെ ഉള്ളിലേക്ക് എത്തിനോക്കി സ്വയം മനസ്സിലാക്കാത്ത ലോകം  കുങ്കുമപൂവും ദത്തു പുത്രിയും സന്ധ്യാ വേളകളിലെ പ്രാര്‍ത്ഥനകളുടെ കഴുത്തറക്കുന്നു വയറിന്റെ നോവകറ്റാനായി ജീവിത വഴിയില്‍. ഭാരം ചുമക്കുന്നവര്‍ ..!!

റുമി കവിതകളുടെ പരിഭാഷ - 2 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ -2 = ജീ ആർ കവിയൂർ With every breath I plant the seeds of devotion - I am a farmer of the heart. ---rumi ഓരോ ശ്വാസത്തിലും വിത്ത്‌ പാകി ഉപാസനയാൽ ഞാനൊരു മനസ്സിൻ കർഷകൻ  ..!! Whenever sorrow comes, be kind to it. For God has placed a pearl in sorrow’s hand. ~ Rumi ദുഃഖം വരുമ്പോള്‍ സ്വീകരിക്കുക നാളെ കൈയ്യില്‍ വരുന്നത് പവിഴമാവാം സുഖത്തിന്‍ I smile like a flower not only with my lips but with my whole being. ~ Rumi പുഞ്ചിരിച്ചു ഒരു പുഷ്പം പോലെ എന്റെ ചുണ്ടുകളാല്‍ മാത്രമല്ല മൊത്തം അസ്‌തിത്വം കൊണ്ട് ..!! The inspiration you seek is already within you. Be silent and listen. ~ Rumi പ്രേരണ  ആഗ്രഹിക്കുന്നത് നിന്നുള്ളില്‍ തന്നെ ഉണ്ടല്ലോ അല്‍പ്പം മൗനമായി  ശ്രവിക്കു ..!!

കുറും കവിതകള്‍ 460

കുറും കവിതകള്‍ 460 സാഗര സേതുവില്‍ പ്രാര്‍ത്ഥനയോടെ. രാമേശ്വര യാത്ര ..!! വലം കാല്‍ വച്ചു വരുന്നുണ്ട് പടികയറി. ഒരു ആയുസ്സ് മുഴുവനാക്കാന്‍..!! തെയ്യമകന്നു ഇലയും പൂവും അന്യമായി ..!! തെയ്യമിറങ്ങിയ രാവില്‍ പകലുറക്കം. ജീവിത കോലങ്ങള്‍ !! മുറ്റത്തെ പച്ചിലത്തുമ്പില്‍ മുട്ടിയുരുമ്മിയിരുന്നൊരു മഞ്ഞു തുള്ളി വീണുടഞ്ഞു ..!! പൂരപറമ്പില്‍ അധ്വാനത്തിന്‍ ക്ഷീണം കണ്ണുചിമ്മി ..!! ഇളം കാറ്റു വീശി ആലിന്‍ ചുവട്ടിലെ കല്‍വിളക്കുകളുറങ്ങി...!! മണമേറ്റും മണിയടി കേട്ടും നെഞ്ചു വിരിച്ചു നിന്നപ്പോളറിഞ്ഞില്ല. വാക്കത്തിയൊരുങ്ങുന്നുയെന്നു ..!! ജീവിത വഴിയില്‍ ആരെയും കാത്തിരിക്കുന്നു . നാളെ വാര്‍ദ്ധക്യ ദുഃഖം !! ജനനമരണങ്ങളില്‍ പങ്കു കൊള്ളാനാവാതെ പഴി വാങ്ങുന്നു പ്രവാസി ..!!

കുറും കവിതകള്‍ 459

കുറും കവിതകള്‍ 459 സഹനമൊരു സമ്മാനം . മറഞ്ഞിരിക്കുന്നൊരു കാരുണ്യമല്ലേയീ ജീവിതം .!! വേദനയുടെ മറുമരുന്നു വേദന. ചില്ലയെതായാലും ചെക്കേറണമല്ലോ..!! എന്തിനാണ് ശ്രമപ്പെട്ടു ആ വാതല്‍ തുറക്കുന്നത് , അത് മായ അല്ലെ ?!! തിരവന്നു തീരത്തണഞ്ഞു കിതപ്പിനാല്‍ പതഞ്ഞു തുപ്പി തിരികെയകന്നു ഹൃദയം രഹസ്യമാണ് അതിന്റെ രഹസ്യമോ അതിലും നിഗൂഢത നിറഞ്ഞത്‌ ..!! പുറമേ കണ്ടതൊക്കെ കണ്ണടച്ചു കണ്ടു. ചിദാകാശത്തുയെന്തോരാനന്ദം. കൈയ്യോന്നു പൊള്ളിയാല്‍ മനസ്സും പൊള്ളും തീയില്‍ ഉരുകാത്ത തോന്നുമില്ല കനവുകള്‍ പറന്നകന്നു. നിനവുകളില്‍ നിന്നും തിരികെ വരാതെയെന്നോണം ..!! പ്രകാശം ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ അത് പ്രപഞ്ചത്തിന്‍ തേജസ്സ്‌ തന്നെ ..!! വിളക്കുകള്‍ വേവ്വേറെ പ്രകാശമോ ഒന്നെന്നു പറഞ്ഞകന്നു , റുമി ...!!

റുമി--- സ്വതന്ത്ര പരിഭാഷ ജീ ആര്‍ കവിയൂര്‍

ജീവിതത്തെക്കാള്‍ വലുതായിട്ടുള്ളയൊരു ഏകാന്തതയുണ്ട്, ലോകത്തേക്കാള്‍ അമൂല്യമായതാണ് സ്വാതന്ത്യ്രം അഥവാ മോചനം . ലോകത്തേക്കാളും ജീവിതത്തെക്കാലും ഉല്‍ക്കൃഷ്ടമായ നിമിഷമേതാണെന്നോ ഒരാള്‍ തനിയെ ദൈവത്തോടൊപ്പം മുള്ളത് റുമി-------------- (സ്വതന്ത്ര പരിഭാഷ ജീ ആര്‍ കവിയൂര്‍)

കുറും കവിതകള്‍ 458

കുറും കവിതകള്‍ 458 ആല്‍ത്തറയില്‍ പ്രസാദമൂട്ടുന്നു സൂര്യഭഗവാന്‍ ..!! ഒരിലയിലിറ്റു വീണൊരു ജലകണമെത്ര സുന്ദരം. മഴതോര്‍ന്ന വേളയില്‍ ..!! ഇറയത്തു നിന്നും മനമുരുകി  പ്രാര്‍ത്ഥന മഴ ദൈവങ്ങളെ ...!! എത്രയോ സുഖ ദുഃഖങ്ങള്‍ പങ്കുവച്ച കുളിക്കടവ് . മൗനിയായി കിടപ്പൂ ...!! കടവത്തെ തോണി കാതോര്‍ത്തിരുന്നു. അവളെ തേടി പോയവന്‍ വന്നില്ല ..!! ജലതീര്‍ത്ഥം കൈകുമ്പിളില്‍ . മനസ്സ്  ഭക്തി ലഹരിയിലായ് ..!! പടയണി കോലങ്ങള്‍ക്കായി വെളിച്ചമൊരുക്കി . തെങ്ങോല ചൂട്ടുകള്‍ ...!! അസ്തമയ സൂര്യന്‍ സാക്ഷിയായി . പ്രണയം പുഷ്പം വിരിഞ്ഞു ..!! ''ശ്രാവ്രണബലഗോള'' മൗനം പേറുന്നു ദിഗംബരനു മുന്നില്‍ സന്ധ്യാബരത്തിനോപ്പം കൈ കൂപ്പി ഉണര്‍ന്നു . ലക്ഷം ദീപങ്ങള്‍ ..!! ജീവനെടുക്കുവാന്‍ അധികാരമില്ലാത്ത ഇരുകാലിയുടെ ദൈവഗതി ..!!

കുറും കവിതകള്‍ 457

കുറും കവിതകള്‍ 457 തേച്ചുതേച്ചു മണസോപ്പു തീര്‍ന്നു . മനസ്സിലെ അഴുക്കു മായുന്നില്ല ..!! ഏറെ തേടുന്നു ചരമകുറിപ്പുകളില്‍ സായന്തന പത്രവായന ..! തിരുമിറ്റാം കോട് കല്‍പ്പടവിറങ്ങി. കാല്‍ നനച്ചു മനസുഖം ..!! പടിഞ്ഞാറെ ചക്രവാളത്തില്‍ ചേക്കേറിയ സൂര്യനൊപ്പം ദേശാടനകിളികളും ..!! അസ്തമിച്ച ബാല്യം കിഴക്കുദിക്കില്ലല്ലോ നഷ്ടദിനങ്ങളുടെ  ഓര്‍മ്മയില്‍ .!! ഇനിയെന്തൊക്കെ കാണണമീ ജീവിതത്തില്‍ പൂര്‍ണ്ണത്രയേശാ ..!! അസ്തമന മാനം നോക്കി ചേക്കേറും മുന്‍പേ ഒരു പ്രാര്‍ത്ഥിക്കല്‍..!! പടികളേറി തോള്‍സഞ്ചിയുമായി കവി . ജീവിത കവിത..!! ഊരകത്തമ്മയുടെ തിടമ്പുമായി കൊമ്പന്‍. കൈ കൂപ്പി മനമാനന്ദത്തില്‍ . 

കുറും കവിതകള്‍ 456

കുറും കവിതകള്‍ 456 കൂവാനാവാതെ ഉഴവും കാത്തു. ഭയ ഭക്തിയോടെ ...!! തല്ലി അലക്കി വെളുത്തു പുഴ. മണൽ തെളിഞ്ഞു ..!! മഴയോത്സവത്തില്‍ കുളിച്ചുഒരുങ്ങി . ഉത്രാളികാവ് ..!! പൂവും പ്രസാദവുമായി പ്രദക്ഷിണ വഴിയില്‍ നീ . ഓര്‍മ്മകളുടെ വലം വെക്കല്‍ ..!! ചുണ്ടില്‍ നാമജപം മനസ്സില്‍ വിശപ്പ്‌ വേവുന്നുണ്ട് ഭക്തി . ..!! ക്ഷീണമറിയാതെ. അങ്ങാടി കഥകളുമായി വഴിനടപ്പു ..!! തര്‍പ്പണം അര്‍പ്പണം സമര്‍പ്പണം ..!! ജീവിത ഭാരം ജലയാത്രകള്‍. നാളെ യുദ്ധകാരണം ..!! അലക്കിയാലും തീരാത്ത ജീവിത വിഴുപ്പുകള്‍ .. തല്ലേറെ കൊള്ളുന്ന കല്‍പ്പടവുകള്‍ ..!! തലക്കു  തല വിശ്വാസങ്ങളുടെ ശ്വാസങ്ങള്‍ക്കായി...!!

കുറും കവിതകള്‍ 455

കുറും കവിതകള്‍ 455 ഇരച്ചു വരുന്നുണ്ട് മഴയോടൊപ്പം മോഹങ്ങള്‍ പേറിയ യാത്ര ..!! കാറ്റിലാടി ഉലഞ്ഞൊരു മോഹത്തിന്‍ നൊമ്പരം ''അധികതുംഗപദത്തിലേ '' വീണപൂവ്‌. .!! മീന്‍കാരന്റെ വിളി ... അമ്മയേക്കാള്‍ മുന്നില്‍ വാലും പൊക്കി മ്യാവു ... മൊട്ടിനോടോപ്പം മൊട്ടിട്ടു നില്‍ക്കുന്നു . മഴതുള്ളി തിളക്കം ..!! നീറി ചുമന്നകണ്ണുമായി ഭക്തിയുടെ നിറവില്‍ പൊങ്കാലകലത്തിന്‍ മുന്നില്‍ .... അധര്‍മ്മത്തിന്‍ മേല്‍ വിജയത്തിന്‍ ആഘോഷം തൃക്കാര്‍ത്തിക ദീപം ...!! അയലത്തെ കോഴി ചികഞ്ഞിട്ട ചീരകൃഷി . കണ്ണു നിറഞ്ഞോരമമ ..!! ഇലപൊഴിച്ച ചില്ലകള്‍ മാനം നോക്കി. ഗ്രീഷ്മം തീഷണം ..!! ഉലയുതും  കാറ്റില്‍ കനല്‍ നിറവുമായി സായാഹ്ന സൂര്യന്‍ ..!! ശിശിര മഞ്ഞില്‍ ഇലയില്ലാ ചില്ലകളില്‍ പുഞ്ചിരി പൂ വിരിഞ്ഞു മുകിലുകള്‍ പൂവിടുന്നു . വാനം നോക്കി ഓലപ്പീലി വിരിഞ്ഞാടി...!! ജലപാതത്തിന്‍  സാമീപ്യം കുളിര്‍ കോരി. പ്രണയം ചിറകടിച്ചു...!! രാമഴയില്‍ മുങ്ങിയ കടലാസ് വഞ്ചി . നീ തുടച്ച നിറകണ്ണുകള്‍...!! കാര്‍ത്തിക വിളക്കിന്റെ തിളക്കം നിന്‍ കണ്ണില്‍ ഞാന്‍ വായിച്ചറിഞ്ഞു .. ശിശിര കനവുകള്‍ പൊഴിഞ്ഞു

കുറും കവിതകള്‍ 454

കുറും കവിതകള്‍ 454 മുഖ പുസ്തക ലൈക്ക് കമന്റും കാത്തു. മോചനത്തിനായി ''പേശാമടന്ത''. സ്മൃതി മണ്ഡലത്തിൽ തിളങ്ങും താരകമേ തഴകിടുക മുകിലിൻ ചുംബനത്താല്‍ മലരണിഞ്ഞു  മലകള്‍ ഹര്‍ഷ പുളകിതയായി താഴ്വാരം . കൈകൊട്ടിയകറ്റി . വിതയും കൊത്തി പറന്നു കൊറ്റികള്‍ ..!! മിഴി മുനയേറ്റു. നടന മുദ്രയാല്‍ ദീപ്തം മനം ...!! മലമുകളില്‍ മുകിലിന്‍ കൂടാരം താഴ്വാരം കുളിരില്‍ ത്രിപതാകയാല്‍ തെളിഞ്ഞു മനം . മിഴിമുനയേറ്റ പ്രണയം ..!! കൊതിയുടെ കപ്പലോട്ടം നാവില്‍ . കോഴിക്കോടന്‍ ഹലുവാ ..!! കാറ്റിന്‍ തഴുകല്‍ തളിരിലകള്‍. ഇളകി ആടി ..!! മൗനത്തിനൊപ്പം ചിന്തകൾ മലയേറുന്നു .. ജീവിത വഴിയിൽ ......!! മഴപ്പെയ്യ്ത്തിനൊപ്പം നിറഞ്ഞൊഴുകിയ തോട്. നദി തേടി യാത്രയായ് ..!! തിളങ്ങുന്ന പച്ചിലകള്‍ ഭൂമിയിലെ ഉണര്‍വ്വ് സൂര്യോദയം ..!! ഇലത്തുമ്പില്‍ ജലകണം കാത്തു നില്‍പ്പു .. കരിഞ്ഞു ഉണങ്ങാനൊരു ജന്മം ..!! വരണ്ട ഭൂമിയില്‍ പുതുമഴയുടെ തളിരില ചിനപ്പുകള്‍ ..!! ദേശാടനക്കിളികള്‍ക്ക്‌ കൂടുകൂട്ടാന്‍ ഭൂവില്‍ . ആകാശക്കീഴില്‍ ഇടമേറെ..!! അടയാളം വച്ച് മടങ്ങാന്‍ ആറടി .. സമ്പാദ്യഎന്തുവേറെ ..!!

കുറും കവിതകള്‍ 453

കുറും കവിതകള്‍ 453 കളരി വിളക്കു തെളിഞ്ഞു തൊഴു കൈയ്യോടെ ശിക്ഷ്യഗണം...!! മിടിക്കുന്നുണ്ട്‌ ഇടതു ചേര്‍ന്നു . ലബ്‌ ടബ് ..!! മഴമാറി വെയില്‍ വന്നു . ശലഭം പുല്‍ തുമ്പില്‍ ..!! പുതുമഴയുടെ ലഹരി മണക്കുന്നു നനഞ്ഞ മണ്ണ്... ചില്ലമേലിരുന്നൊരു കുയില്‍ പാടി . രാഗം ശോകം ..!! മഞ്ഞു പെയ്യും നീലാരാവു. ഓര്‍മ്മകളാല്‍ നിദ്രാഭംഗം..!! പേറ്റു വീണ ഓരോ നിമിഷവും മൃതിയിലേക്കു നടന്നടുക്കുന്നു ..!! മാലയിട്ടു സ്വീകരിക്കുന്നു ദേശാടനക്കിളികൾ . സൂര്യോദയം..!! ഉടുങ്ങാത്ത സങ്കടം പെയ്യ്തു തീരാത്ത രാമഴ വീണ്ടും വീണ്ടും ... വരുന്നുണ്ട് കൊമ്പുകുലുക്കി ''കറുത്ത ചെട്ടിച്ചികള്‍'' മലയിറങ്ങി ചുരത്താന്‍ ..!! ''തകർന്ന മുരളി '' കിട്ടാഞ്ഞ് ''രമണന്‍ '' ചങ്കുനോവുമായി ..!! ''മണിവീണ'' മീട്ടി ''ചിലമ്പൊലി ''യുമായി. ''കവിയുടെ കാല്‍പ്പാടുകള്‍''.

കുറും കവിതകള്‍ 452

കുറും കവിതകള്‍ 452 ജീവിത കിലുക്കങ്ങള്‍ നടപ്പിന്‍ വേഗത മോഹത്തിന്‍ കിതപ്പോടെ...!! ഒഴുക്ക് നീറ്റില്‍ പരല്‍മീനുകള്‍ . കുഞ്ഞിക്കണ്ണുകള്‍ തിളങ്ങി..!! കളയൊരുക്കി പാട്ടുപാടി കുപ്പിവളകള്‍ താളത്തിലാടി തെങ്ങോലകള്‍ കാറ്റിലാടി ..!! താളപിടിച്ചു പാടി ഉറക്കിക്കിടത്തി . നാടിന്‍ ഓര്‍മ്മയുണര്‍ത്തുന്നു ..!! കൂകി വിളിച്ചു കിതപ്പോടെ നിന്നു .. നാട് അടുക്കുന്ന നെഞ്ചിടിപ്പ് ..!! അറയും പുരയും മനസ്സും നിറഞ്ഞു . നാടാകെ ഉത്സവം . ഏറുമാടത്തില്‍ കാത്തിരുന്ന നാളുകള്‍ ഓര്‍ക്കുന്നു ഇന്നും ...!! കൊത്തിപ്പറന്നു പാട്ടുപാടി. പച്ചപ്പനങ്കിളികള്‍ ..!! ചെമ്മാനം പൂത്ത വയല്‍ വഴിയില്‍. കുഞ്ഞാറ്റക്കിളികള്‍ . നൂറും പാലും നേദിച്ചു പന്തം കൊളുത്തി കാവുയുണര്‍ന്നു .. കാവുട്ടിന്‍ നിറ ദീപം ചെണ്ട മേളം മുറുകി. വിരുന്നു വന്ന കണ്ണുകള്‍ തിളങ്ങി ..!!

പുണരലുകള്‍ കാത്തു

പുണരലുകള്‍ കാത്തു ഇനിയും കാക്കാം ഉദയാസ്തമനങ്ങള്‍ ഉറക്കമുണര്‍വുകള്‍ പേറ്റു വീണ ഓരോ നിമിഷവും മൃതിയിലേക്കു നടന്നടുക്കുന്നു അരികില്‍ വന്ന നിന്‍ ഓരോ മൃദു സ്പര്‍ശങ്ങളും നൈമിഷികങ്ങളായിരുന്നു അടുക്കും തോറും അകലാനാന്‍ ഉള്ള ഭാവങ്ങളെ  നൊമ്പരമെന്നറിഞ്ഞു പെയ്യ്തോഴിയാത്ത നോട്ടങ്ങളില്‍ മഴക്കാറുകള്‍ കൊള്ളി മീനുകള്‍ വാര്‍ന്നു പോയ പുലര്‍കാലങ്ങളിന്നു സായന്നങ്ങളില്‍ ഇതാവുമോ ജീവിത നിമ്നോന്നതങ്ങള്‍ സുഖ ദുഃഖങ്ങള്‍ കൊട്ടിയാടപ്പെട്ട എല്ലാ ഉത്സവങ്ങളില്‍ സാമീപ്യ സായുജ്യം ഇനി കാത്തിരിപ്പ് ജന്മ ജന്മാന്തരങ്ങളോളം നീളുന്നതാവുമോ നിന്‍ ചൂടാറി അരിച്ചു വരും തണുപ്പ് ഞാന്‍ അറിയുന്നു

കുറും കവിതകള്‍ 451

കുറും കവിതകള്‍ 451 കണ്മിഴിച്ചു കാതോര്‍ത്ത്കാത്തിരുന്നു. വണ്ടിനായി സൂര്യകാന്തി..!! താമ്പൂല താലം കൈയ്യിലേന്തി അന്തി വാനം ..!! അസ്തമയ സൂര്യൻ. പുഴയിൽ പൊന്നുരുക്കിയ പ്രഭയില്‍ തീരം തിളങ്ങി ..!! അല്‍താരക്കു മുന്നില്‍ മെഴുകുതിരികള്‍ ഉരുകി .. വചനഘോഷം ..!! പച്ചിലചാര്‍ത്തില്‍ പരചിന്തനം മറന്നു . ബുദ്ധ മൗനം ..!! മണി നാവു മൗനം പൂണ്ടു മുഴക്കങ്ങള്‍ കേള്‍ക്കുന്നു മനസ്സിന്‍ അടി തട്ടിലെവിടെയോ ..!! ജാലകപ്പടിയില്‍ കണ്മഷി ചാന്തു സിന്ദൂരം. കാറ്റിനു നിന്‍ ഗന്ധം ..!! അക്കരെ നിന്നും വരുന്നുണ്ട്...... മോഹങ്ങള്‍ കടവത്തു . ഈ വഴിയല്ലേ അവളെ കാണുവാന്‍ പോയത് ഏലം മണക്കുന്നു ....!! നനഞ്ഞ ചുടുചുംബന കമ്പനത്തിനായി വര്‍ഷവും കാത്തു ശിഖരം ..!!

കുറും കവിതകള്‍ 450

കുറും കവിതകള്‍ 450 കണ്ടു മറന്ന മുഖം നരകേറിയ ഓർമ്മ നിലക്കണ്ണാടി ... വെയിലും മഴയുമേറ്റ് നരച്ച തലയുമായി കുതിര ഒടിഞ്ഞ കുട ..!! ഇല പൊഴിഞ്ഞ ശിഖരങ്ങളിൽ വേനലിൽ കാറ്റിൻ പ്രഹരം ..!! വിശ്വാസങ്ങളുടെ കെട്ടുകളാൽ ഭാരം താങ്ങാനാവാതെ മരകൊമ്പ് ചാഞ്ഞു..!! കത്തി തീർന്ന മോഹം ഓർമ്മകളിൽ നൊമ്പരം . ഇന്ന് സി എഫ് എൽ വിപ്ലവം ..!! വീക്ക് കൊണ്ട് തളർന്ന് വീണ്ടും കാത്തിരിപ്പ് . മൗന നൊമ്പരങ്ങൾ .. കാടു കയറുന്ന പൈതൃകം .. കല്ലിനും ഉണ്ട് കഥപറയാൻ !! മാവിലക്കിടയിൽ ഒരു നിലാ പുഞ്ചിരി മോഹങ്ങൾ ഉണർന്നു കണ്ണുകളിൽ മേഘം  പടലത്താല്‍ മിന്നല്‍ തെളിഞ്ഞു. ഭയം നിറഞ്ഞു എങ്കിലും നീ അരികില്‍ ഉണ്ടെന്നൊരു ആശ്വാസം . നീലാമ്പരിയില്‍ വിരിഞ്ഞു നില്‍പ്പു . നീര്‍മേഘ പൂ ..!! പന്തീരാണ്ട് കാത്തിരുന്ന പ്രണയം പൂത്തുലഞ്ഞു . നീല കുറുഞ്ഞി..!!

കുറും കവിതകള്‍ 449

കുറും കവിതകള്‍  449 അരിച്ചിറങ്ങിയ സൂര്യവെട്ടം. തിളങ്ങി പുല്‍മേട ..!! ഈ ഒറ്റയടിപ്പാത അവസാനിക്കുന്നിടത്തു നീ ഉണ്ടായിരുന്നെങ്കില്‍ വസന്തം വന്നു പൂവിരിയിച്ചു. കാറ്റിനു നറുമണം..!! മരങ്ങളുടെ ഇടയിലുടെ കണ്ടു ഒരുതടാകം. അതിന്‍ പിന്നില്‍ മാന്‍പേട ..!! കാല്‍പാട് പതിയാതെ നടുമുറ്റത്തോളം മഴ വന്നു നിന്നു.. ഉപ്പു വെള്ളത്തിൻ മണം പാദത്തിൻ ചുവട്ടിൽ ഒരു ചിപ്പി തിളങ്ങി . തഴുതിട്ട ഓർമ്മകൾ തുറക്കാനാവാതെ. തണുത്ത പ്രഭാതം ..!! ജീവിത നിഴലുകളുടെ മുന്നിൽ കാത്തിരിപ്പ്. വരണ്ട കാറ്റ് ... നുകത്തിൻ ചുവട്ടിൽ കിതപ്പോടെ നുരയും പതയും . നട്ടുച്ച വെയിൽ ..!! പരിചിത മുഖങ്ങൾ. ഓർമ്മകളുടെ വേലിയേറ്റം പ്രഭാത സവാരി ..!!

കുറും കവിതകള്‍ 448

കുറും കവിതകള്‍ 448 സ്വപ്നങ്ങളില്ല ചൂടി വലിച്ചെറിയുന്നു ... വിധിക്കപ്പെട്ട ജന്മങ്ങള്‍ !! ഉഴവും കാത്ത് രാഗധ്വനിക്കായി. മംഗളം തന്തുനാനേന ..!! അന്തിമയങ്ങുന്ന നേരത്തു എന്‍ ചിന്തകളേറെ നിന്നെ കുറിച്ചായിരുന്നു ..!! വിളിക്കുന്നു തിരികെ എന്റെ ചിന്തകലിൽ നിന്നും-- കോളാമ്പി പൂക്കൾ..!! ചിത്രശലഭത്തിനും ആകാശത്തിനുമിടയിൽ ഒരു പനിനീർ പൂവ്   ..!! മലയിറങ്ങി വരുന്നു മേഘങ്ങൾക്കൊപ്പം വഴിത്താരകൾ ..!! നിഴലുകൾ നൈമിഷിക തിളക്കങ്ങൾ ജീവധാരാ  ചക്രം..!! ജീവന്റെ തുടിപ്പുകൾ കുളത്തിൽ നീന്തി വാല്‍മാക്രി..!! പൂവിരിച്ചു കാത്തിരുന്നു വഴിത്താരകൾ . ആർക്കോവേണ്ടി ...?!! നിലാക്കീറും സൂര്യനും നിത്യവും കണ്ടുമുട്ടുന്നു നീയും ഞാനുമോ ..?!! തുഷാരം വിരിഞ്ഞു ഇല കൊഴിഞ്ഞ ചില്ലകളിൽ . ശിശിര സുപ്രഭാതം ..!! മഞ്ഞു പെയ്യുന്ന ശിശിര നീലാകാശം നീയെവിടെ ചോലമരങ്ങളും അതിന്‍ നിഴലില്‍ നീയും ഞാനും ..!!

കുറും കവിതകള്‍ 447

കുറും കവിതകള്‍ 447 കാറ്റു മറിച്ചിട്ട . നെല്‍വയല്‍ വരമ്പിലുടെ വീടണയുന്ന നൊമ്പരം ..!! കാറ്റിനൊപ്പം നീര്‍ പോളകള്‍ . കൊതുകള്‍ മൂളി പറന്നു !! നാരങ്ങയും ഗോലിസോഡയും .. ഗതകാലത്തിന്‍ ദാഹം തീര്‍ത്തു..!! പ്രകൃതിയുടെ സമരം പണ്ടേ ഉണ്ടേ .... പരിഷ്ക്കാരമെന്നാരു പറഞ്ഞു ..!! സിന്ദൂരസന്ധ്യക്കു കാറ്റിന്റെ ചന്ദന ഗന്ധം . ധ്യാനത്തില്‍ മനം .. പച്ചപുല്ലു മണക്കും പ്രകൃതി സ്നേഹം . വാടാത്ത സൗഹൃദം !! വിരലിന്‍ സ്പര്‍ശം തൊട്ടുണര്‍ത്തുന്നു രാഗരസം ..!! സന്ധ്യയുടെ രംഗവേദിയില്‍ കടലിന്‍ ആരവം . മനം ശാന്തം ...!! ചങ്കുപറിച്ചു കാട്ടിട്ടും അഭിപ്രായത്തിനു വഴങ്ങാത്ത ജനം .... പ്രണയം ചങ്ങലക്കെട്ടില്‍ തൂങ്ങുന്ന വിരഹം ഇന്നിന്റെ അവസ്ഥ..!!

കുറും കവിതകള്‍ 446

കുറും കവിതകള്‍ 446 കാക്കകള്‍ പടകൂടി തണുത്ത കാറ്റു വീശി . ആകാശം മേഘാവൃതം ..!! മഴയുടെ ഒടുക്കം സൂര്യന്റെ മങ്ങിയ തിളക്കങ്ങള്‍ വെള്ളകെട്ടുകളില്‍ . മുറ്റത്തു കരീലകള്‍ ദിനപത്രങ്ങള്‍ . വാതില്‍ താഴ് സൂര്യ താപമെറ്റോരു പുല്‍കൊടിതുമ്പിലെ മഞ്ഞുകണം മേഘപടലത്തില്‍ തിളങ്ങി ..!! സൂരാസ്തമനം. അവളുടെ കാലുകളുടെ നിഴലുകള്‍ വളര്‍ന്നു . സായാന്ന സവാരി. ഒരു കരീല എന്നെ പിന്തുടര്‍ന്നു വീടുവരെ ..!! നീളുന്ന നിഴലുകള്‍ കുറുകി വരുന്നു ഒച്ച . അകലെ ഒരു അടക്കാകുരുവി ..!! ദിനാന്ത്യത്തോളമടുത്തു . കാക്ക കരച്ചില്‍ കേള്‍ക്കാനില്ല . പൊടുന്നനെ നിശബ്ദത ..!! വിളറിയ ചന്ദ്രന്‍ . ഒരു ഭ്രാന്തന്റെ പ്രായശ്ചിത്ത ജല്‍പ്പനങ്ങള്‍ ..!! സ്വരാരോഹണം കാറ്റിന്റെ ... ചായപത്രം  തിളച്ചു ..!! ചെന്നി തടങ്ങളില്‍ ലവണ രസം . മദ്ധ്യാന വെയില്‍ ..!! അഴലിന്റെ ബാലികേറാമല. കസേരികള്‍ക്ക് നൊമ്പരം... !!

കുറും കവിതകള്‍ 445

കുറും കവിതകള്‍ 445 വിശപ്പിന്‍ വീഥിയില്‍ ജീവിതം വരക്കാന്‍ പഠിപ്പിക്കുന്നു ...!! ബോമ്മകള്‍ക്കുമുണ്ട് ഇന്നു ഏറെ പറയാന്‍. നാവില്ലാതെ പോയല്ലോ !! ഇലയില്ലാമരം മഴമേഘങ്ങള്‍ക്കായി ധ്യാനിക്കുന്നുവോ ഇഷ്ടികക്കളം പുകയുന്നുണ്ട് സ്വപ്ന സാക്ഷാല്‍ക്കാരങ്ങള്‍ക്കായി . വരാനുണ്ടാരോ ഉറക്കിളച്ചു കാത്തിരിപ്പു റാന്തല്‍..!! മഷിവറ്റിയ കവിളില്‍ വിരലിന്‍ തനിയാവര്‍ത്തനം ..!! കൂടെ മൊട്ടിട്ടവകള്‍ എങ്ങോ മറഞ്ഞു ഊഴം കാത്തു മാഞ്ചുവട്ടില്‍ ..!! ഉള്ളിന്റെ ഉള്ളിലെ കാത്തിരിപ്പിന്‍ തീരത്ത്‌ . തിരയുടെ അമ്മാനത്തില്‍ ..!! ആളൊഴിഞ്ഞ ആലിന്‍ ചുവട്ടില്‍ മൗനം കൂടു കുട്ടുന്നു ..!! കണ്ടിരുന്നു ഉണ്ടിരിക്കുമ്പോള്‍ നിറയുന്നു വയര്‍ ..!!

കുറും കവിതകള്‍ 444

കുറും കവിതകള്‍ 444 ജീവിത ഭാരം താങ്ങാന്‍  ഇഴകള്‍ നെയ്യുന്നു . വഴിയോര കാഴ്ച ചിന്തനം ..!! കാലചക്രമുരുളുന്നു പോയിപോയ ബാല്യത്തിന്‍  തിരിക വരാത്ത ദിനങ്ങള്‍...!!  ഒഴിയാത്ത മഴയും  കാറ്റും വകവെക്കാതെ യാത്ര .. ജീവിത തീരങ്ങള്‍ തേടി !! പരതുന്നു മഴയത്തും പ്രണയത്തിന്‍ തീവ്രത .  വിരഹത്തിന്‍ ദിനങ്ങള്‍ ..!! വലയെറിഞ്ഞു   കാത്തിരിക്കുന്നു. കരയിലേ  മോഹങ്ങള്‍ക്കായി ..!!  പ്രഭാത കിരണങ്ങളുടെ പുല്‍കലേറ്റോരു  ഇരുചക്ര ജീവിത സവാരി ..!! നാളെകള്‍ക്കു വര്‍ണ്ണം നല്‍കി   സ്വപ്നം കാണുന്നു   ഇന്നിന്റെ ബാല്യം ..!! കാട് നാടേറുന്നു  മഴമേഘങ്ങള്‍ മറയുന്നു  കീശ നിറയുന്നു നീലാകാശം മേഞ്ഞ പുരയും  ഒഴിഞ്ഞ വയറും . അലറുന്ന കടലും !! പൂണി നിറച്ചു   സ്വപ്‌നങ്ങള്‍ പേറി . അന്തിച്ചന്തയിലേക്കൊരു യാത്ര...!!  ജീവിത വഴികളില്‍  നീളുന്ന കുറിപ്പടി . ഉപ്പു തൊട്ടു കര്‍പ്പൂരത്തിനു  തീ വില ..!! ആരുമറിഞ്ഞില്ല  ഉത്സവം നടത്തിയത്  ചങ്ങലയും തോട്ടിയും വടിയും 

കുറും കവിതകള്‍ 443

കുറും കവിതകള്‍ 443 പരിഭവങ്ങളില്‍ ഏറെ മധുരം . പച്ചയാം പ്രണയം വാതിലടക്കപ്പെടുന്ന അഴലിന്റെ പിന്‍നോവ്. ജീവിത സായന്തനം ...!! പുഴ മെലിഞ്ഞു കരള്‍ വരണ്ടു . വരാനിടമില്ലാതെയൊരു യാത്ര . പാവു കാച്ചി പരുവം നോക്കി ഉരുട്ടുന്നു മറവുര്‍ മധുര കനവുകള്‍ . തൊഴുതുമടങ്ങുന്നു കാലിത ദുഖത്തിന്‍ ജീവിത കൊടിമര ചുവട്ടില്‍ ..!! പൊലിക പൊലിക കരങ്ങള്‍ക്ക് ശക്തി - പകരുകയമ്മേ !! നീര്‍മുത്തുക്കള്‍ പച്ചിലച്ചാര്‍ത്തില്‍ ഒരുങ്ങുന്നു കതിര്‍മണികളായി ..!! മടവരമ്പത്തു കാരിയും കൂരിയും തേടി . ജീവിത പച്ചപ്പുകള്‍ ..!! ആഘോഷരാവുകള്‍ക്ക് തിളക്കം പകരാനായി നക്ഷത്രങ്ങള്‍ ഒരുങ്ങി .!! പൊന്‍പുലരി പൂവിരിയിച്ചു . സുപ്രഭാതം ... കുയിലൊന്നു ചില്ലയില്‍ ഇലയില്ലാ ദുഃഖം പങ്കു വച്ചു വിരഹഗാനം ...!! വിയര്‍പ്പും നുരയും പതയുമായി സീതം ചലിച്ചു വസന്തോത്സവം ..!! ഉദയ രശ്മിക്കൊപ്പം ആശയുടെ ആകാശയാനം .. ദൂരെയാണ് കേരളം ..!! വസന്തത്തിനൊടോപ്പം വിരുന്നുവരുന്നു. അന്നം തേടി ദേശാടനം..!!

കുറും കവിതകള്‍ 442

കുറും കവിതകള്‍ 442 മലയാണ്മയുടെ മടിത്തട്ടില്‍ ജല യാത്ര കേരവൃക്ഷങ്ങളുടെ വെഞ്ചാമരം ഇലപച്ചയുടെ ഇടയില്‍ തേടുന്നു ശലഭം തേന്‍മലര്‍ ശിശിരാകാശം . ശിഖരങ്ങള്‍ വസന്തം കാത്ത് ..!! വണ്ടുമകന്നു , വാടി ഞെട്ടറ്റു വീഴാറായി പുനര്‍ജന്മം  കാത്ത് ..!! വാക്കുകളില്ലാതെ ഒഴിഞ്ഞ താള്‍. മരണം ..!! വേരുകളുടെ സുരതം കാണാന്‍ ആവാതെ ശിഖിര ചുംബനം മരച്ചില്ലകള്‍ക്കിടയില്‍ വിടരും മനം മയക്കും നിലാപൂഷ്പമോ ചന്ദ്രന്‍ മരണം വഴിത്താരയും ജീവിതം യാത്രയും ആത്മാവു മാര്‍ഗദര്‍ശനവും വെയിലേറ് കൊണ്ട് തീയില്‍ കുരുത്തു ഉരുക്കാകുന്ന തെരുവിന്‍ ജന്മങ്ങള്‍..!! ജയപരാജയങ്ങളുടെ ചരിത്രം പറയുന്നു. കല്‍പടവുകള്‍  ..!! ചന്ദന ഗന്ധം ദീപപ്രഭ ആത്മ സായുജ്യം നാനാത്വത്തില്‍ ഏകത്വം. മനസിജ സ്വപ്നം ഒരൊറ്റ ഇന്ത്യ ,,,!! തുമ്പി പാറി തുമ്പം അകറ്റുന്നു . തുമ്പക്കാഴ്ച..!! കൽ വിളക്കിലെ തിരിനാളം. അണക്കാന്‍  കാറ്റ് !! അത്താഴ കഞ്ഞിക്കു ചുള്ളി വിറകുമായി കാടകം താണ്ടുന്നു ജീവനം മണല്‍ കാടിലുടെ അകലങ്ങള്‍ താണ്ടുന്നു അഴലിന്‍ ആഴങ്ങള്‍ക്കായി ..!! മൗനം പേറും സ്വപ്നങ്ങളുടെ സുഖദുഖ യാത്ര ..!! നീളുന്നുണ്ട് ദാഹവും

ഛട്ട് പൂജ

Image
ഛട്ട് പൂജ കാർത്തിക കഴിഞ്ഞു ആറാം നാള്‍ മൂന്നു ദിനങ്ങളിലായി അന്നമേതും ഗ്രഹിക്കാതെ അഹം വിട്ടു  വണങ്ങി സവിതാവിനൊടായി .... പുത്രനും ഭര്‍ത്താവിനും ദീര്‍ഘായുസ്സ് നേര്‍ന്നു ജലത്തിലിറങ്ങി നിന്നു നരച്ച സൂര്യനെ തൊഴു കയ്യോടെ മടക്കുന്നു നാളെയെത്തുമെന്ന  പ്രതീക്ഷയോടെ സുഖ ദുഖങ്ങളിൽ എല്ലാം സാക്ഷിയായി ഈ പ്രത്യക്ഷ ദൈവാരാധന മഹനീയം ..

എന്റെ പുലമ്പലുകള്‍ 39

എന്റെ പുലമ്പലുകള്‍ 39 ഉച്ചയുറക്കത്തിന്‍ ഉച്ചിയില്‍ നിന്നും ചടവോടെ മൂരി നിവര്‍ത്തി എഴുന്നേറ്റു ആവി പറക്കും ചായക്കുമുന്നില്‍ ആധിയും വ്യാധിയും മറന്നു ഇരിക്കവേ അകലത്തു നിന്നും ഒരു സുഹൃത്തിന്‍ അഴലേറും വാര്‍ത്തമാനങ്ങള്‍ മാനങ്ങള്‍ അഴിയാതെ മുറുക്കിയ മുണ്ടിന്റെ കൊന്തലക്കലാല്‍ അണമുറുകിയ കണ്ണു നീരോപ്പിയറിയാതെ കേട്ടിട്ടും കേട്ടിട്ടും നോമ്പരമാറാത്ത കെട്ടഴിയാത്ത  കുരുക്കുകള്‍ നിറഞ്ഞ കദന കഥകളുടെ കനലുകള്‍ കത്തിയെരുന്നു കാതില്‍ പ്രവാസ ജീവിത പരിഭവങ്ങള്‍ തിരിച്ചു പറയാന്‍ ഏറെ ഉള്ള ഭാരങ്ങള്‍ തിരക്കിട്ട് ആലോചിച്ചു വന്നപ്പോഴേക്കും തലക്കലെ വിളിയതാ നിലച്ചുവല്ലോ എന്താ ചെയ്യാ ''ഉരല്‍ മദ്ദളത്തോടു പറയും പോലെ ആയല്ലോ ''.

കുറും കവിതകള്‍ 441

കുറും കവിതകള്‍ 441 തെമ്മാടി കുഴിയില്‍ നിന്നും ഒരു വെള്ള പനിനീര്‍ പൂ  . തണുത്ത കാറ്റു വീശി !! വള്ളികുടിലില്‍ വെള്ളപ്രാവുകള്‍ കുറുകി പ്രണയം അലതല്ലി കണ്ണുകള്‍ പരതി കലണ്ടറിലെ ചുവന്ന അക്കങ്ങള്‍ മുകളിലേക്ക് നോക്കി പഴയ സുഹൃത്തുക്കള്‍ : തുരുമ്പിച്ച തപാല്‍പ്പെട്ടി വിഹാരങ്ങളില്‍ ഉറങ്ങുന്നു നിത്യം. ബുദ്ധമൗനം .. ഇല പൊഴിയുന്നു മൗനം നീളുന്നു. ധ്യാനനിമഗ്നം..!! ആലിലയിലുറങ്ങി ഉണരുന്നതു കണ്ടു വന്നണയുന്ന കാറ്റ് നിത്യം ..!! റോസാപുഷ്പം നെഞ്ചില്‍ ചൂടി പുഞ്ചിരി . കല്ലിനും ഉണ്ട് കഥപറയാന്‍ .. മഴമേഘങ്ങള്‍ ആഞ്ഞു പതിച്ചു. തരളദ്യുതി നിന്‍ ചുണ്ടുകളില്‍.... നിന്‍ ഓര്‍മ്മകള്‍ ഇന്നും ജീവിക്കുന്നു അമ്മുമ്മകഥകള്‍ പാട്ട് പാടുന്നതിനിടയില്‍ വെള്ളം കൊത്തികുടിക്കുന്നു പൊന്തന്‍മടയില്‍ കരീലകുരുവി.

കുറും കവിതകള്‍ 440

കുറും കവിതകള്‍ 440 ജന്മ ജനമങ്ങളായി പുഴയും കടലും കരയും തിരയുമായിരുന്നെങ്കിൽ കവിയൂര്‍ ''അമ്പിളിയില്‍'' ''കണ്ണപ്പനുണ്ണി ...'' നോട്ടിസിനായി ഓടിയ ബാല്യം .... ചന്ദനക്കുടം. ചെണ്ടമേളം അമിട്ട് ,,, ആനവിരണ്ടു.... റാസക്കുമുന്നില്‍ ദിവസകൂലിക്കു പെടോമാക്സ്...... പന്തലിലേക്ക് ജീവത കൊരവയും കൊട്ടും . രസീതുമായി കരപ്രമാണി അന്‍പൊലി ആനക്ക് പഴക്കുല. ചെണ്ടക്കു തല്ല്..!! വക്കക്കുടുക്കിട്ടു തോട്ടിയുടെ ബലത്തില്‍... വലിയടാ വലി ഹൈലസ...!! കൗസല്യ സുപ്രജാ.... ചായക്കൊപ്പം ദിനപത്രം. മഞ്ഞിന്‍ അലകളില്‍ തുഴഞ്ഞകലുന്നൊരു താമര തോണി.. ഇല്ലിമുളം കാടുകളില്‍ കാറ്റു വട്ടമിട്ടു മൂളിയകന്നു. ശിവ രഞ്ജിനി ...!! കാതുകൂര്‍പ്പിച്ചു വീണ്ടരവു നിര്‍ത്തി . പുല്ലാം കുഴല്‍ വിളി ..!! രാവിന്‍ നെറുകയില്‍ പൂര്‍ണേന്ദു . തോണിക്കാരന്റെ പാട്ട് . നാളെയെന്ന ചിന്തയില്ലാതെ സന്ധ്യാരാഗം പാടി ചേക്കേറി ചില്ലകളില്‍ ..!!

കുറും കവിതകൾ 439

കുറും കവിതകൾ 439 നിസ്സഹായമായ മരത്തൂണുകള്‍ എന്നുവരികിലും ഞാന്‍ എണ്ണുന്നു. മഞ്ഞ് മൂടിയ തടാകം .. പ്രാകൃതമായ കാറ്റ് കുണുങ്ങിച്ചിരി നിര്‍ത്തി മുളം കാടിനു മുന്നില്‍...!! ചിപ്പിക്കുള്ളില്‍ നിറച്ച ചാരം നിറഞ്ഞ സ്വപ്നം. ഭാഗ്യക്കുറി..!! പര്‍വ്വതങ്ങളെ പ്രണയിച്ചാല്‍ നനഞ്ഞ ഉമ്മകള്‍ നല്‍കാം ഈറന്‍ മേഘങ്ങളില്‍ നിന്നും ..!! പ്രഭാത കിരണങ്ങളുടെ ചൂടില്‍ പറന്നു ഉയരുന്നു ജീവിത വഴിയില്‍ ദേശാടനം ഉടഞ്ഞ സ്വപ്‌നങ്ങള്‍ നനവു വറ്റിയ മിഴിതടങ്ങള്‍ വഴിമുട്ടി നില്‍ക്കുന്ന യാത്ര മഴയില്‍ നടന്നകന്നു ചുമലിലേറ്റിയ ഭാരവുമായി തകര്‍ന്ന സ്വപ്നങ്ങള്‍ ... അതിര്‍ത്തിക്കപ്പുറം ശാന്തം എന്റെയും നിന്റെയും ഏകാന്തത ഒഴിച്ച് ...!! ഉത്സവ കാറ്റ് തെരുവിലെ കുട്ടികള്‍ . പ്രകാശമാനമാക്കുന്ന അമിട്ടുകള്‍ !! മനസ്സില്‍ വരികളില്ല പടിഞ്ഞാറന്‍ കാറ്റുവീശി . വസന്തത്തെ കടപുഴക്കി ..!! ശിശിര സന്ധ്യ ഗൃഹ പാഠം കണ്ണുനീര്‍ മഴ മോഹങ്ങളുടെ വലയുമായി പ്രതീക്ഷളുടെ ആഴങ്ങള്‍ തേടി ജീവിത തീരങ്ങളില്‍ .

കുറും കവിതകള്‍ 438

കുറും കവിതകള്‍ 438 ഇലചാര്‍ത്തില്‍ പൊതിഞ്ഞു വസന്തം . വഴിയൊരുങ്ങി നിനക്കായി നിനക്കായി  തീര്‍ത്ത കുടിലിന്‍ ചുറ്റും വസന്തം പൂവിരിച്ചു പൂചൂടി ഒരുങ്ങി വസന്തം ശിശിരത്തിന്‍ ഇലപൊഴിക്കും കാലത്തിനായി ഗ്രീഷ്മാകാശത്തിനു താഴെ സ്വര്‍ണ്ണകതിരുകള്‍.  . വിയര്‍പ്പൊഴുക്കി വലലന്‍ വസന്തത്തിന്‍ ഇടിമുഴക്കം നീല കുറിഞ്ഞുപൂത്തു അവന്‍ മാത്രം വന്നില്ല സൂര്യനു ചുവട്ടില്‍ എത്രയോ ജീവനം. അതില്‍ ഒന്ന് നമ്മളും ചന്ദന ഗന്ധം നിറഞ്ഞു കണ്ണടച്ചു കൈകൂപ്പി. മുന്നില്‍ തൃക്കൈ വെണ്ണ അതിരില്ലാ ഭൂമിയുടെ അളവറ്റ ഭാഗ്യം ഒടുങ്ങാത്ത പ്രണയം അടുക്കളയിലമ്മയില്ല തക്കം പാര്‍ത്തതാ പൂച്ച കട്ടു തിന്നാന്‍ കയറി

കുറും കവിതകള്‍ 437

കുറും കവിതകള്‍ 437 നെല്ലിയാമ്പതിയില്‍ മനസ്സു തങ്ങി നിന്നു . അരയന്നങ്ങള്‍ നീന്തി നിലാവു പെയ്യുന്നു . ഓര്‍മ്മകള്‍ക്ക് വിരഹ നൊമ്പരം . സുഖ ദുഃഖ തിരമാലകളെ കടല്‍ തീരത്ത്‌ ഒതുക്കി . ബാല്യങ്ങളെ ഉണര്‍ത്തി അതിജീവനം ..!! കണ്ണാരം പൊത്തി കുപ്പിവള ഉടച്ചതിന്നും . ഓര്‍മ്മയില്‍ മധുരിക്കുന്നു .. കുടമണി കിലുങ്ങി ആരവമുയര്‍ന്നു . മാരിയമ്മ കടാക്ഷിച്ചു കൂകിയാലുമില്ലെങ്കിലും കറികലത്തില്‍ ഏറാന്‍ ജനിച്ച ജന്മങ്ങള്‍ ...... പ്രഭാത മഞ്ഞ് വിശപ്പിന്‍ കരങ്ങള്‍. പിടക്കുന്ന മത്സ്യം .. അസ്തമയങ്ങളില്‍ തേടുന്നു ജീവനം പകല്‍ രാത്രിക്ക് വഴി മാറുന്നു ചക്രവാളാകാശത്തിന്‍ തിരുനെറ്റിയിലൊരു സിന്ദുര വട്ടപ്പൊട്ട്‌ വസന്ത രാവ്. വേലിയെറ്റങ്ങളാല്‍ നിലാവു കരയോളമെത്തുന്നു നക്ഷത്ര രാവുകള്‍ കഥകള്‍ നെയ്യുന്നു നിലാവാനിന്‍ ഒളിയാല്‍ ..!! പൂര്‍ണേന്ദു : രാവിനെ സ്നേഹിക്കുന്നു ഞാന്‍ നിന്നോളം .

കുറും കവിതകള്‍ 436

കുറും കവിതകള്‍ 436 പൌര്‍ണ്ണമി നിലാവ് മുല്ല മൊട്ടുകള്‍ വിരിയുന്നു . നിന്‍ നയനങ്ങള്‍ തേടുവതാരെ മേളക്കൊഴുപ്പിൽ എരിയുന്നുണ്ട്‌ തീവട്ടി . അറിയുന്നുവോ മനസ്സിന്റെ നീറ്റൽ. ആല്‍ചുവടും വയലിലെ കാറ്റും ഓര്‍മ്മകളിലിന്നും നീ വലംവച്ചകലുന്ന കാറ്റിനൊപ്പം സന്ധ്യ . ചന്ദന സുഗന്ധിയാം നീ ദൈവിക മുഖങ്ങള്‍ ശില്‍പ്പിയുടെ മനം. ഉത്സവങ്ങള്‍ കാഴ്ച ഉദയ സൂര്യന്റെ നാട്ടില്‍നിന്നും വസന്തം ദേശാടനക്കിളികള്‍ കണ്ണടച്ചിരുന്നു കണ്ണട കണ്ണു തുറന്നും മനക്കണ്ണ്‍ മലക്കം മറിഞ്ഞു ഓലപീലി ചൂടി നിറ നിലാവ് . രാവിന്നു മൗനം..!! ഈറനണിഞ്ഞ പ്രഭാതം കുളികഴിഞ്ഞൊരു സഞ്ചാരം . പുതു ഉണര്‍വ്വ്., ഭീതിയുടെ കരിമേഘമകന്നു . തീരത്തണയുന്നു കപ്പല്‍ പടിഞ്ഞാറന്‍ ചക്രവാളം ചുവന്നു തുടുത്തു . കുഞ്ഞിക്കണ്ണുകള്‍ കാത്തിരുന്നു ..!! തീവെട്ടി വെട്ടത്തില്‍ നിന്‍ മുഖം കണ്ടു .  ഇടനെഞ്ചില്‍ പഞ്ചാരി മേളം പരുത്തി പൂത്തു നിലാവ്‌  പരന്നു കുളത്തില്‍  ആമ്പല്‍ വിരിഞ്ഞു ഉത്രാളി കാവിലെ ആല്‍ത്തറ. ഓര്‍മ്മകളിലെ നീ ..!! അച്ഛന്‍ വരാമെന്ന് പറഞ്ഞിട്ട് കണ്ടില്ല . അകലെ ആറാട്ട്‌ മേളം ..!!

നയിക്കണേ ...!!!

നയിക്കണേ ...!!! വിണ്ണില്‍ വിരിയിക്കും തേജ്ജസ്സിനായി വാഴ്ത്തുന്നു നിന്നെ നിത്യം മഹാമതെ മണ്ണില്‍ വിരിയിക്കും പുഞ്ചിരി പൂവിനായി കൈകുപ്പി നമിക്കുന്നുന്നിതാ  കാരുണ്യവാരിധേ മനസ്സില്‍ എന്നും നിന്‍ പ്രഭാപൂരം നല്‍കണേ മായാതെ സത്യങ്ങള്‍ നിലനിര്‍ത്തി സഹായിക്കണേ അന്നവും ദാഹനീരും നല്‍കി നീ എങ്കളെ പരിപാലിക്കണേ ദുഖത്തിന്‍ പടുകുഴിയില്‍ നിന്നും നീ ഞങ്ങളെ കരകയറ്റണേ സുഖമെന്ന മരീചികയില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും നിന്‍ നാമം നാവിലുദിക്കേണമേ സര്‍വീശ്വരാ തുണക്കണേ ... എന്നുള്ളിലെന്നും നിന്‍ അപദാനം പാടി സ്തുതിക്കുവാന്‍ നല്‍കണേ ശക്തിയും ബുദ്ധിയും ആയുരാരോഗ്യമത്രയും

ഒരു തുള്ളി കണ്ണു നീര്‍

ഒരു തുള്ളി കണ്ണു നീര്‍ മൗനം ചിറകെട്ടി നില്‍ക്കുന്ന ശാന്തമായ ചുറ്റുവട്ടം ഓര്‍മ്മകള്‍ അയവിറക്കിമെല്ലെ കണ്ടു മുട്ടി ഞാനി സ്പന്ദനം കഴുത്തില്‍ തൂക്കിയ കുഴലും ശുഭവസ്ത്രത്തിന്‍ മേലങ്കിയുമായി ആഹാര നീഹാരങ്ങള്‍ മറന്നു അന്യന്റെ വേദനകളെ സ്വന്തമെന്നു കരുതി രാപകളില്ലാതെ അലയുന്നു ശബ്ദാനമായ തെരുവില്‍ അലമുറകള്‍ നിറയുന്നു ശാന്തതയോടെ  നേരിടുന്ന കണ്ണുകള്‍ വാര്‍ന്നു പോകുന്ന ദിനങ്ങളില്‍ ചുറ്റും പനിപിടിച്ചു വിറക്കുന്ന കണ്ണു നീര്‍ വറ്റിയ എല്ലിച്ച കോലങ്ങള്‍ ഏറെ നേരം ഞാന്‍ നോക്കി നിന്നു ക്ഷീണം എന്നത് ആ മുഖത്തില്ല ഒരു  ദൈവിക പരിവേഷം മണ്ണും വിണ്ണും ഒന്നുമേ സ്വന്തമാക്കാന്‍ ഒട്ടുമേ അല്‍പ്പവും ആഗ്രഹവും അഹം ഭാവവുമില്ല ജീവിത വൃതമായി ആതുര സേവനം മാത്രം അതെ മറ്റാരുമല്ല എന്റെ മുന്നില്‍ നില്‍പ്പതു ഒരു ഭിഷഗ്വരന്‍ തന്നെ . മൌനമുടച്ചു ഒരു ലോഹ പക്ഷി തലയ്ക്കു മീതെ പറന്നു ചിന്തകള്‍ക്കു വിരാമമായി ''എരിഞ്ഞു തുടങ്ങിയ ദീപത്തിന്‍ നാളങ്ങള്‍ ഇവിടെ സ്പന്ദിച്ചു നില്‍ക്കുന്നു '' കണ്ണുകള്‍ ആ വാചകങ്ങള്‍ വായിച്ചു കല്ലറയിലെ ശിലാ ഫലകത്തില്‍ ഒരു തുള്ളി കണ്ണു നീര്‍ പൂക്കള്‍ സമര്‍പ

".. കാറ്റ് .."

Image
".. കാറ്റ് .." ഈ കാറ്റു എന്നെ ചുറ്റി വരിഞ്ഞു തിരകള്‍ ക്ഷണിച്ചു അവരോടൊപ്പം പാടുവാന്‍ എന്നെയി  മേഘങ്ങളും മണല്‍തരികളും ചിപ്പികളും സമുദ്രത്തോടോപ്പം ആഗ്രഹിച്ചു നെഞ്ചോടു ചേര്‍ക്കാന്‍ . എന്നോടു സംസാരിക്കുന്നുയി മൗനത്താല്‍  പെയ്യുന്ന മേഘങ്ങള്‍ ഇതിഹാസങ്ങളേറെ . എന്റെ ചോദ്യങ്ങളുടെ ആഗ്രഹങ്ങളുടെ ആഴങ്ങള്‍ മനസ്സിലാക്കുവാന്‍ കൊതിയോടെ എന്താണ് ഞാന്‍ എന്തിനു ഞാന്‍ ഈ മജ്ജയും എല്ലുകളും ഈ ചിന്തകളും മനവും ഇതാണോ ഞാന്‍ ഇതെല്ലാമോ എന്താണ് ഇതിനപ്പുറം അനന്തതയോ !! ഇതേ ചോദ്യങ്ങള്‍ എന്നെ വേട്ടയാടുന്നു എന്റെ മനസ്സില്‍ അവസാന ശ്വാസം വരേക്കും ഭൂതകാലങ്ങളില്‍ ചികഞ്ഞു സ്നേഹത്തിന്റെ കണിക തേടി ശ്വാസഗതി നീളും വരെ അതെ ആ തണുത്ത കാടിളക്കി കൊളിളക്കും തിരകള്‍ ഉയര്‍ത്തും കാറ്റായി

എത്ര എത്ര

Image
എത്ര എത്ര വയറിന്‍ വിങ്ങലാല്‍ കേഴുന്നു വിയര്‍പ്പോഴുക്കുന്നു ചിലര്‍ വിതക്കാതെ കൊയ്യുന്നു മറ്റു ചിലര്‍ പുഴ്ത്തി വെച്ച് വിലകയറ്റത്തിന്‍ ഓളങ്ങള്‍ ശ്രുഷ്ടിച്ചു കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നു ലോകത്തിന്‍ കച്ച  കപടങ്ങള്‍ ആശകള്‍ കൈവിട്ടു ആമാശയത്തിന്‍ രോദനം അറിഞ്ഞു ഞെട്ടിയുണരുന്ന കടതിണ്ണകള്‍ അലറി വിളിച്ചു പായുന്ന അലിവില്ലാ താന്‍ കൊയിമ്മകള്‍ അവനവന്‍ തുരുത്തുക്കള്‍ എത്ര കാണാം എത്ര കേള്‍ക്കണം എത്ര എത്ര തേടണം  ......... ഇനിയെത്ര ഉദയങ്ങള്‍ ഇനിയെത്ര അസ്തമയങ്ങള്‍ കാണേണ്ടതുണ്ടെനിക്ക് നിശ്ചയമേതുമില്ലന്നറിയുക തല്‍ക്ഷണം ഉള്ളതുകൊണ്ട് തൃപ്തിയടയുവാന്‍ നിവര്‍ത്തിയുള്ളൂ

കുറും കവിതകള്‍ 435

കുറും കവിതകള്‍ 435 നൊമ്പരങ്ങളുടെ നിറകൂട്ടാണ് എന്റെ കവിത മൗനം എന്നിലേക്ക്‌ തുഴഞ്ഞു അടുത്തിരുന്നെങ്കില്‍ അസ്വസ്ഥത നിറക്കുന്നു കവിത കടവത്തെ തോണി കാത്തിരുന്നു മഴനൂലും ഒപ്പം അവളുടെ ഉണ്ട കണ്ണുകളും ഓര്‍മ്മകളുറങ്ങും നാട്ടുവഴിയില്‍ ചീവിടുകള്‍ മൗനമുടച്ചു . ഓലഞാലികള്‍ കൂടുകുട്ടുമെന്‍ നാട് . ഒന്നങ്ങു പോയാലോ ..!! മലയും ആകാശവും . കണ്ണുകള്‍ കൂട്ടി മുട്ടി പ്രണയാതുര നിമിഷങ്ങള്‍ ..!! മഞ്ഞിന്‍ ചുംബനം മലകള്‍ക്കു കുളിര് കാറ്റില്‍ തേയില ഗന്ധം മൗനമുടച്ചു ഓളം തള്ളി . ഒരു ജല യാത്ര കുയില്‍ മൗനമുടച്ചു കാടിന്‍ ഹൃദയ ഭംഗി . കാറ്റു ഷൂളം കുത്തി ഏകാന്തതയില്‍ ചിറകു വിരിച്ചു . വിരല്‍ തുമ്പില്‍ കവിത !!

കുറും കവിതകള്‍ 434

കുറും കവിതകള്‍ 434 വസന്ത ചക്രവാളത്തില്‍ സന്ധ്യാദീപം താണു . വലവിരിച്ചു  ജീവിതം .. പൂപ്പൊലി പാട്ടുമായി തുമ്പികള്‍ പാറി ശ്രാവണ മഴ കിനാക്കളോടോപ്പം മുഖംനോക്കുന്നു ഓണതുമ്പി എഴുത്തിനു വായനക്കും തൂക്കമേറുന്നു. കീശക്കു ഘനം കാറ്റു തുഴഞ്ഞു മഴമേഘങ്ങളെ . ചക്രവാളം തേടുന്ന യാത്ര പ്രകാശ കിരണങ്ങളാല്‍ കുളിച്ചൊരുങ്ങി . മനം കുളിര്‍ത്തു.. ഗന്ധര്‍വനെ കാത്തു നിഴല്‍ നോക്കുന്നു. സന്ധ്യയും ദാഹവും .. ചിദാകാശത്തു നീലിമയാര്‍ന്ന മൗനം കാതോര്‍ത്തു കിലുക്കങ്ങള്‍ക്കായി കാത്തിരിപ്പിന്നവസാനം പുലരി വെട്ടം കതകില്‍ വന്നില്ല ആരുമേ ശബ്ദാനമാനമായി നീണ്ടു കിടന്നു ആളൊഴിഞ്ഞ കടല്‍ പാലം ജീവിതം പോലെ ...!!

കുറും കവിതകള്‍ 433

കുറും കവിതകള്‍ 433 ജടരാഗ്നിയില്‍ നിന്നുമുയര്‍ന്നു ആത്മപരമാത്മ ചൈതന്യം ചിറ്റൊളങ്ങള്‍ തീര്‍ത്തു കാവ്യ സരണിക. ചക്രവാള സീമയില്‍ ചുവപ്പ് സാഗര തീരങ്ങളില്‍ സ്നേഹ സാരഗ്ഗിയില്‍ മീട്ടുന്നു മോഹന ഗാനം വിപഞ്ചികെ നിന്നില്‍ പടരും കരലാളനം ലഹരി ഉണര്‍ത്തിയെന്നില്‍ ചക്രവാളത്തിന്‍ മുഖം ചുവന്നു മനസ്സില്‍ ഉന്മാദ ലഹരി ജലക്രീഡാ വിനോദം ആനന്ദം പ്രഭാത വന്ദനം ജീവല്‍ സ്പന്ദനം അഭൃദ സ്നാനം പ്രകൃതിക്കൊപ്പം മനസ്സും ശരീരവും ജീവനം ലക്ഷ്യം ആകാശ വിളക്കണയുന്നു മുനിഞ്ഞു കത്തുന്ന ജീവിതം കാറ്റിനു മത്സ്യ ഗന്ധം . പാടം നിറഞ്ഞു ചക്രവാള സീമയില്‍ ദേശാടനപ്പറവകള്‍ ഒരു ചാണിനും നാലുവിരക്കിടക്കുമായി ജീവിത വിഴുപ്പലക്ക്

''നിലനില്‍ക്കട്ടെ ''

Image
''നിലനില്‍ക്കട്ടെ '' പകല്‍ ആഴുന്നു രാതിയിലേക്ക് രാത്രി ജന്മം നൽകുന്നു പകലിനെ മഴത്തുള്ളികൾ ആവിര്‍ഭവിക്കുന്നു മേഘങ്ങളിൽ നിന്നും മേഘങ്ങൾ സമുദ്രത്താൽ തടുത്തു കൂട്ടപ്പെടുന്നു സമുദ്രം നദികളാലും നിറക്കപ്പെടുന്നു ഈ കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കുന്നു പിറവിയില്‍ നിന്നും മൃതിയിലെക്കും ഒരു നാണയത്തിന്‍ മറുപുറങ്ങള്‍ പോലെ എന്ത് നേടണം എന്ത് പിന്‍ തുടരണം എന്ത് ചോദിക്കണം അങ്ങിനെ തന്നെ ഇരിക്കട്ടെ എങ്ങിനെ നീ നിലനില്‍ക്കുംപോലെ

കുറും കവിതകള്‍ 432

കുറും കവിതകള്‍ 432 കബനി കരയില്‍ ചില്ലകളില്‍ പൂത്തു വെള്ളാരം കൊറ്റികള്‍ . എള്ളോളമില്ല പൊളി കള്ളോളമില്ല നല്ലൊരു പാനീയം തെങ്ങില്‍ ചെല്ലി ,ഹൃദയസ്‌തംഭനം കടലിനക്കരെ നിന്നും വിയര്‍പ്പൊഴുക്കി ചാകര . കാത്തു കരയിലെ മിടുപ്പുകള്‍ ആരും അറിയാതെ സ്വപ്നങ്ങളാല്‍ കെട്ടിപോക്കും കട്ട കുത്തും വഞ്ചിക്കാരന്റെ മനം കട്ടകുത്തി പോക്കും വരമ്പുകളിലേ പാടങ്ങളില്‍ വിയര്‍പ്പു പൂത്തുലഞ്ഞു ജീവിത വഴിയില്‍ അമ്മാവാ ബാലൂണുമായി ബാല്യമേ നിന്റെ നഷ്ടം ഒരു  കടി ഒരു കുടി പരദുഷണം അല്‍പ്പം നാടിനെ മറക്കാനാവുന്നില്ല വണ്ടിന്‍ പ്രണയം പൂവിന്‍ തേന്‍ തീരും വരെ കാറ്റും മഴയും അതിന്‍ വഴിയെ പച്ച തുരുത്തുക്കളില്‍ മനം ചുറ്റിത്തിരിയുന്നു. കുളിര്‍ കാറ്റുമണവുമായി കാലം നല്‍കിയ ചുളിവുകള്‍ ജീവിത വഴിയില്‍ വാര്‍ദ്ധക്ക്യം നൂറും പാലും ചന്ദന ഗന്ധം . മനസ്സ് ഭക്തി  ലഹരിയില്‍ കാരി കൂരി വരാല്‍ വയറുമുറുക്കിക്കെട്ടി കോരുവലയുമായി ജീവനം പന്തലിട്ടു തണല്‍ വിരിച്ചു കേരവൃക്ഷങ്ങള്‍ വെയിലേറുയേറു  കൊള്ളാതെ ഞാനും ചാള ചാളെ....... കൂവി വിളിക്കുണ്ട് ജീവിക്കാന്‍ ഉള്ള മുറവിളി നെറ്റിയിലെ വര ജീവിതാനുഭവം കാട്ടുന്നു.. അ

കുറും കവിതകള്‍ 431

കുറും കവിതകള്‍ 431 പുല്‍ക്കൊടിയില്‍ മഞ്ഞുകണം . പുലരി വെയില്‍ വാക്കത്തിയേല്‍ക്കാതെ ഇലകള്‍ മഴനനഞ്ഞു അടുക്കള വശത്തു ഓര്‍മ്മകളില്‍ പൊതിചോറ് സന്ധ്യക്കു തേടി കിട്ടിയ ഇരക്കായി വട്ടമിട്ടു പറക്കുന്നു അതി ജീവനം, സംമോഹനം. കനവുകള്‍ പറന്നു പറന്നു ചേക്കേറാന്‍ ഇടം തേടി പുകയുന്നുണ്ടടുപ്പില്‍ കഞ്ഞിയും ചേരില്‍ കുടമ്പുളിയും അമ്മയുടെ കണ്ണില്‍ ഈറന്‍ പൊഴിഞ്ഞു വീണ നിന്‍ പുഞ്ചിരി പൂക്കളിന്നും കാണുന്നുയി മരതണലില്‍ വാര്‍ത്തകളുടെ രസത്താല്‍ പത്ര വായനമുറുകുന്നു വെയിലിന്‍ ചൂടുയേറിയിട്ടും ശിലയെങ്കിലും ശില്‍പ്പിയുടെ കണ്ണും മനവും മെനഞ്ഞ ജീവസ്സുറ്റ ശില്‍പ്പം രതിജന്യമായ തരിപ്പ്‌ വിറയാര്‍ന്ന ചുണ്ടുകള്‍ ശിശിര കുളിരല വന്നകന്നു രാഗമേതായാലും താളമേതായാലും ഹൃദയ രാഗതാളമേളം ,- സ്നേഹം രാഗ താളമേതായാലും ഹൃദയ രാഗതാളമേളം സ്നേഹം തന്നേ ഒരിക്കലും തിരികെ വരാത്തോരു അസുലഭാവസരം അതേ... ബാല്യം !! മൗനം പേറിയൊരു ഒടുങ്ങാത്ത ജീവിത തീരത്തെ സന്ധ്യാംബര യാത്ര വിജനതയിലെ ഒരു നിമിഷം ..!! ഒരു തിരക്കും തീരത്തേക്കു അകറ്റാന്‍ കഴിയാത്തൊരു ഉത്തമ സൗഹാര്‍ദ്ദ ദിനങ്ങള്‍ ബാല്യം പെയ്യ്തൊഴിഞ്ഞ സ്വപ്ന ഭൂവ

" ...ഓര്‍മ്മക്കുറിപ്പ്‌... "

Image
" ...ഓര്‍മ്മക്കുറിപ്പ്‌... " നാമിരുവരുമെഴുതിയ മുദ്രാക്ഷരം ചുണ്ടാലതൊരു ഇതിഹാസമായിയിരിക്കട്ടെ നാം നടിച്ച നാടകത്തില്‍ ഒഴുക്കിയ കണ്ണുനീരൊക്കെ ആനന്ദ പൂര്‍ണ്ണമായിരുന്നു . നാമിരുവരും ശ്വസിച്ച നമ്മുടെ ഗന്ധമിന്നും ജീവനോടെ വമിക്കുന്നു നമ്മള്‍ കൈമാറിയ ചുംബനങ്ങള്‍ പതുങ്ങിയ സ്പര്‍ശന സുഖങ്ങള്‍ ഇന്നും പുതുമ നഷ്ടമാകാതെ ഇരിക്കുന്നു പരസപര സ്വാദോടെ നമ്മളിന്നും നിലനില്‍ക്കുന്നു നഷ്ടമാകാത്ത വസന്തം പോല്‍ ഇരുവരുടെ ശ്വാസത്താല്‍ ജീവിക്കുന്നു മറ്റു പലര്‍ക്കായി ഓരോ കണങ്ങളിലുമറിയുന്നത് . ഗദ കാലങ്ങളുടെ മുറിപ്പാടുകള്‍ സുഖങ്ങളുടെ നീണ്ടുനില്‍പ്പുകള്‍ ഇന്നും നമ്മെ പിന്തുടര്‍ന്നു . നക്ഷത്രങ്ങളെ പറ്റി നമ്മള്‍ സംസാരിച്ചു നടന്നു സമുദ്ര തീരത്തിലുടെ രാത്രിയില്‍ . കാടിനെ വന്യതയിലുറങ്ങി ചോലകളില്‍ കുളിച്ചും നമ്മള്‍ സ്നേഹം പങ്കുവച്ചു ജീവിച്ചു അവസാന ശ്വാസം വരക്കും

"ഇടവേള "'

Image
"ഇടവേള "' എന്റെ തുളുമ്പി നിന്ന കണ്ണുനീര്‍ തുള്ളികള്‍ പല കഥകളും ഒളിഞ്ഞിരുപ്പുണ്ട് പറയാത്ത വാക്കുകള്‍ രഹസ്യങ്ങള്‍ ഏറെ .. പൊതിഞ്ഞു കണ്ണുനീരുകളെ ചിരിയുടെ പാളികള്‍ കൊണ്ട് തുടച്ചു ഞാന്‍ അടുക്കി വച്ചു എന്‍ നൊമ്പരങ്ങളെ വാക്കുകളുടെ ഇടയിലായി ഗതിമാറ്റാനൊക്കാത്ത കരിഞ്ഞുണങ്ങിയ പുല്‍മേടയിലുടെ നടന്നു നീങ്ങി ജീവല്‍ സ്പന്ദനത്തോടെ . വലയില്‍ കുടുങ്ങി ഉഴറി ഞാന്‍ എന്‍ എഴുത്തിലുടെ വന്യമായ സമുദ്ര തീരത്തിലുടെ എങ്കിലും ഞാന്‍ ഏകനായി നിസ്സഹായനായി തേടി ഏറെ സുഹൃത്തുക്കളെ ലവണരസം നിറഞ്ഞ കണ്ണുനീരാല്‍ എന്റെ ശ്വസമാണ്  എന്റെ ഉത്തമ സഹായാത്രികള്‍ .എന്റെ മൗനവും ഞാനുമാണ് എന്റെ ചങ്ങാതി .ഇന്നിനും അവസാന-  ശ്വാസത്തിനും മിടയില്‍ നിസ്സാരമായ കാര്യമാണ് എന്റെ നിലനില്‍പ്പുകള്‍ ആരെയും പഴിചാരുന്നില്ല ആരെയും ശപിക്കുന്നില്ല ഞാന്‍ തിരഞ്ഞെടുക്കുന്നു എന്റെ കുരിശിലേറ്റല്‍

എന്റെ പുലമ്പലുകള്‍ 38

എന്റെ പുലമ്പലുകള്‍ 38 മിണ്ടാതെ പോയതെന്തേ ഇന്നലെ നീയെന്‍ മുന്നില്‍ നിന്നും നിനക്കായി കാച്ചി കുറുക്കിയ പഞ്ചാര പാല്‍ പായസ മധുരമാം മൊഴികളൊക്കെ കരുതി വച്ചിരുന്നു ഇന്നു നുണയാന്‍ ഏറെ ഇരട്ടി മധുരം കരുതുന്നു വീണ്ടും മൃദുലമാം അക്ഷര അമൃതേറ്റ് ലജ്ജയാല്‍ കുനിയണം നിന്‍ മിഴികള്‍ പതിയണം കാല്‍വിരലാല്‍ ചിത്രങ്ങള്‍ മണ്ണില്‍ സ്നേഹത്താല്‍ നിറയണം കാതിലുടെ ഉള്ളിന്റെ ഉള്ളിലെ അത്മാവിലായി ധന്യമാകണം ഉള്ളില്‍ ധ്യാനത്തിന്‍ പ്രഭാകിരണങ്ങള്‍ തെളിയണം . ഇനി ഞാന്‍ എന്തെഴുതണമെന്നറിയില്ല വരട്ടെ നിന്‍ ഇംഗിതമെന്തെന്നറിയട്ടെ സന്തോഷമോ സന്താപമോ എന്തും പങ്കുവെക്കാം നമുക്കിരുവര്‍ക്കും 

കണ്ണാളെ......

Image
കണ്ണാളെ...... അമ്പിളിപെണ്ണാളെ കണ്ണാളെ അന്‍മ്പുള്ള കിളിയല്ലേ  പാടൂല്ലേ !! താരക തിളക്കങ്ങള്‍ കണ്ണിലെഴും താഴാമ്പു നിറമുള്ള അഴകല്ലേ !! താലിചാര്‍ത്തി മോതിരം മാറി താലത്തിലെ പട്ടു തൊഴുതു വാങ്ങിയില്ലേ !! നെഞ്ചിലെ മിടിപ്പിന്‍ താളത്തില്‍ തഞ്ചത്തില്‍ നീ കൊഞ്ചി കുഴഞ്ഞില്ലേ !! ഓണവും വിഷുവും വന്നുപോയി നിന്‍ മുഖകാന്തി എന്തെ മങ്ങിമറവതെന്തേ !! മയിലുകളാടി കുയിലുകള്‍ പാടി മുല്ലയും തെച്ചിയും പൂത്തുലഞ്ഞുവല്ലോ !! വസന്തവും ശിശിരവും ഹേമന്തവുമായി വന്നില്ലേ അവന്‍ നിന്‍ ചാരത്തണഞ്ഞതില്ലേ ?!! വന്നീടുമവന്‍ വിഷമം വേണ്ട അല്‍പ്പവുമിനി വരിക വന്നു പാടുക വരമൊഴിയാളെ കണ്ണാളെ ....!!

കുറും കവിതകള്‍ 430

കുറും കവിതകള്‍ 430 പുല്‍കൊടികള്‍ തലയുയര്‍ത്തി  ദാഹജലത്തിനായി മരുഭൂവില്‍  മുകില്‍ കമ്പളം  പുതച്ചു വാനം  നാണത്താല്‍ മറഞ്ഞുവോ  പകലോന്‍  ഇളംകാറ്റില്‍  തുഷാരബിന്ദുക്കള്‍ തിളങ്ങി പുല്‍ക്കൊടിയില്‍  കൈയും കഴുത്തും  വെട്ടുന്നു നിത്യം  തുന്നൽകടയിലെ ജന്മങ്ങൾ    ആകാശനീലിമക്ക് കീഴിൽ  പഞ്ചാലി മേടുതാണ്ടി  വെണ്‍മേഘങ്ങൾ  കുങ്കുമം വാരി പൂശി  അണിഞ്ഞൊരുങ്ങി  നവോഢയാം ഭൂമി   നിലാവിന്‍ ഒളിയില്‍  മുദ്രകള്‍ കാട്ടി ചുവടുവച്ചു  രാഗാര്‍ദ്ര ഭാവം  ആകാശാ വീഥികളില്‍  ഒഴുകി നടക്കുന്നു  മുകിലുകള്‍ .. പഞ്ഞിമെത്ത ഒരുക്കി സ്വപ്നം . ചന്ദ്രിക മുഖം നോക്കുന്നു  താഴെ തടാകത്തില്‍  ചീവിടുകള്‍ നിര്‍ത്താതെ പാടി  പിന്‍നിലാവില്‍  പുല്‍കൊടി.  മനം പുളകിതമായി  ഓര്‍മ്മകള്‍ കണ്ണുനീര്‍ പൊഴിച്ചൊരു ഗുല്‍മോഹര്‍ തണല്‍ പൊഴിഞ്ഞു വീണ  നിന്‍ പുഞ്ചിരി പൂക്കളിന്നും  കാണുന്നുയി മരതണലില്‍ അല്ലിയാമ്പല്‍ വിരിഞ്ഞു  കടവത്തു നിന്നും ഓര്‍മ്മകള്‍  ബാല്യത്തിലേക്ക്  കല്ലടുക്കുകളിലും  തഴുതിട്ട വാതിലുകളിലും  തേടി കൊഴിയാത്ത  ബന്ധങ്ങൾ 

കുറും കവിതകള്‍ 429

കുറും കവിതകള്‍ 429 നിറങ്ങളില്‍ മണങ്ങളില്‍ മയങ്ങുമാറു പ്രകൃതിയുടെ വികൃതിയാര്‍ന്ന അതിജീവനം മഞ്ഞിന്‍ കണങ്ങല്‍ക്കിടയില്‍ പറവകള്‍ തേടുന്നു കടല്‍ കാറ്റൊടോപ്പം അതിജീവനം നഗ്നമാം ചില്ലകളില്‍ സന്ധ്യാ വര്‍ണ്ണം ചാര്‍ത്തി പ്രവാസ ദുഃഖം ഘനശ്യാമ സന്ധ്യയില്‍ മരുഭൂവിലെ മണലിന്‍ വിരഹ കാവ്യം രചിച്ചു കാറ്റ് കൂടണയും നേരത്ത് ചക്രവാള പൂവിതള്‍ കൊഴിഞ്ഞു സാഗരത്തില്‍ വീണു സന്ധ്യാരാഗമൊരുങ്ങി പടിഞ്ഞാറെ ചക്രവാളത്തില്‍ കടലലക്കൊപ്പം ഒരു ജുഗല്‍ബന്ദി സന്ധ്യാംബര മേഘങ്ങളും കേരവൃക്ഷ തലപ്പുകളും നിഴല്‍നോക്കി നില്‍ക്കുന്നു മോഹനം പ്രണയ വസന്തം വിരുന്നുവന്നു ജാലകവേളിയില്‍ വിരഹമേറിയ സന്ധ്യ വന്നു വിഷാദം നിറച്ചകന്നു ഒരുമഴ മേഘകണം ഒരുങ്ങി ഇറങ്ങി പീലിവിടര്‍ത്തിയാടി ഇലച്ചാര്‍ത്തിനിടയില്‍ പ്രത്യാശയുടെ പൊന്‍ കിരണം . ശുഭമാര്‍ന്ന സുപ്രഭാതം

കുറും കവിതകള്‍ 428

ഇളം ചുവപ്പ്‌ സായംസന്ധ്യ മണം പരത്തി കരിങ്ങാലിപൂ തളിരുകളില്ലാത്ത മരം കഴിഞ്ഞ വര്‍ഷത്തെ ഒരു ഒഴിഞ്ഞ കിളിക്കുട് ആംഗലേയ പാഠങ്ങള്‍ മണ്ണിന്‍ സ്വദുമായി കുറെ മുള്ളങ്കിക്കിഴങ്ങ് ഗ്രീഷ്മ നിലാവിൽ മുടികൾ നരച്ചുവോ ക്രുരമാം ദർപ്പണ കാഴ്ച സ്വപ്നങ്ങളെ   താലോലമാട്ടി  കടന്നകന്നു.   വിരഹാർദമായ ദിനങ്ങൾ കുറും കവിതകള്‍ 428 അവളുടെ കണ്ണുകളിൽ പ്രലോഭനത്തിൻ തിറയാട്ടം ഉറഞ്ഞു  തുള്ളി തീപന്തം സന്ധ്യാംബരത്തിനൊപ്പം കാറ്റും കൊണ്ട് വിയര്‍പ്പാറ്റി വീടണയാ നോരുങ്ങുന്നു കറ്റയുമായിയവള്‍ മുകിലിന്‍ കുടിയില്‍ റാന്തലിന്‍ തിരിതാഴ്ത്തി. അമ്പിളിയെ ഉണര്‍ത്തി മടങ്ങുന്നു രവി താഴ്ന്നു പറന്നു അമ്പിളിപ്പഴം കൊത്താന്‍ നീലാകാശത്തൊരു  ജിവിത കാഴ്ച ചിറകുവിടര്‍ത്തി കൂടണയാനായി പറന്നു അമ്പിളിയുദിച്ചമാനം ചുണ്ടുവിരലില്‍ കറുത്ത നിണമിറ്റിച്ചു കാത്തിരിക്കുന്നു ജയപരാജയങ്ങള്‍

കുറും കവിതകള്‍ 427

കുറും കവിതകള്‍ 427 വാല്‍പ്പുഴു കരണ്ടു ഓട്ടയായ ഓട്ടോ ഗ്രാഫില്‍ ഓര്‍മ്മകളുടെ ചിത്രം . വസന്തത്തിന്‍ അവസാന ചുംബനം നീല മഞ്ഞിന്‍ കണം കാന്‍വാസില്‍ വിഷാദാചിത്രം ഏകാന്തമായി പതിച്ചു ഇലകളില്‍ ചിപ്പിയും ശംഖിലും ചെറു അനക്കങ്ങള്‍ കരക്കണയുന്ന കടലിരംഭം ദേവദാരുവിന്‍  ചില്ലകളില്‍ കൂമന്‍ കണ്ണുരുട്ടി മൂളി ചന്ദ്രന്‍ മേഘങ്ങളില്‍ മറഞ്ഞു നരച്ച പ്രഭാതം ചക്രവാളമെല്ലാം മുഴങ്ങി തവളകളുടെ കച്ചേരി നിറക്കുന്നില്ല നമ്മുടെ മൗനം . ചീവിടുകള്‍ നാഗതാളിയുടെ പ്രഭാത തണല്‍. കാടപക്ഷിയുടെ ത്വരിതഗമനം. വിരഹ രാത്രിക്ക് കൂട്ടിനായി തലയിണ . ഉണരാതെ പകലുറക്കം . കണ്ണുകളില്‍ നോവ്‌ ചെന്നി കുത്തിന്‍ വേലിയേറ്റം അക്ഷരങ്ങള്‍ക്ക് മങ്ങല്‍ ഉള്‍ ഭയത്തോടെ പരതി നടന്നു കണ്ണുകള്‍ മുഖ പുസ്തകത്തിലെ സന്ദേശം 

വീണ്ടും Takahama Kyoshi യുടെ ഹൈക്കുകളെ തർജ്ജിമക്കുള്ള ശ്രമം

വീണ്ടും Takahama Kyoshi യുടെ ഹൈക്കുകളെ തർജ്ജിമക്കുള്ള  ശ്രമം The sun shines On the distant mountains:  Withered field    അങ്ങ് അകലെ  പർവ്വതങ്ങളിൽ  സൂര്യൻ തിളങ്ങി  മങ്ങിയ വയൽ    The water is deep  In the ocean;  Drought in the land          സമുദ്രത്തിൽ  ആഴത്തിലുണ്ട് വെള്ളം  വരള്‍ച്ച കരയിലാകെ   The winds that blow - ask them, which leaf on the tree will be next to go. കാറ്റ് ദാ വീശി ചോദിക്ക അവരോടു , ഏതു ഇലയാണ് അടുത്തു വീഴുക മരത്തില്‍ നിന്നും