Wednesday, January 29, 2014

കുറും കവിതകൾ - 179

കുറും കവിതകൾ - 179

അന്തി വാനത്തിനു രക്ത കറ
ചിറകൊടിഞ്ഞു തുങ്ങി
ചിക്കൻ -65, വാറ്റ് -69

പതഞ്ഞു പൊങ്ങും
വീഞ്ഞിന്‍ ചഷകം
ഹൈക്കു ലഹരി

രാമഴയില്‍
നനഞ്ഞു ഒട്ടിയ
കൂമന്റെ  കൂവല്‍

നീറ്റ് എഴുത്തുകള്‍
മുന്നിനു  മുന്നൂറിന്‍ ചാരുത  
ആഹാ നിമിഷം

കാറ്റിലാടി വരും
സുഗന്ധത്തിനെന്തേ?!!.
കൂട്ടുകുടാന്‍ മോഹം

മൈദാ വെളിച്ചെണ്ണ മിക്ചര്‍
കടം കയറുന്നു
പ്രമാണി ബഡ് - ജെറ്റ്

കട്ടപ്പുറത്തിരിക്കുന്നു
വെള്ളാന കടം പേറി
നാക്കിറങ്ങിയ മന്ത്രി

നീന്തി നടന്നു തെരുവോരത്ത്
ഉഴുന്നു വട തൈരില്‍
നാവില്‍ കപ്പലോട്ടം

തെരുവോരത്തെ  തട്ടുകട
ഉഴുന്നു വട തൈരില്‍
നാവില്‍ കപ്പലോട്ടം 

Monday, January 27, 2014

"ആം ആദ്മി"

"ആം ആദ്മി"

Photo: "ആം ആദ്മി"

ആരുമറിയാതെ 
സ്വയമറിയാതെ 
കരുത്തുള്ളവന്‍ 
ചൂണ്ടു വിരലില്‍ 
അയ്യഞ്ചു വര്‍ഷങ്ങളില്‍ 
മഷിപുരട്ടി മൗനം പേറുന്നവന്‍ 
സ്വന്തമായി അവനായി 
ഉള്ളതൊന്നും തിരിച്ചറിയാതെ 
നിത്യം നിരകളില്‍ ഒടുക്കുന്ന 
ജന്മം അവനെ എല്ലാവരും 
ഓമന പേരുകളാല്‍ കഴുതയെന്നു 
വിളിച്ചു പോന്നിരുന്നു 
ഇന്ന് അവന്‍ ചൂല്‍ കൈയ്യിലെന്തി 
ആപ് വച്ച് ശക്തി തെളിയിച്ചപ്പോള്‍ 
അവനു പേരു ആമാദ്മി

ആരുമറിയാതെ
സ്വയമറിയാതെ
കരുത്തുള്ളവന്‍
ചൂണ്ടു വിരലില്‍
അയ്യഞ്ചു വര്‍ഷങ്ങളില്‍
മഷിപുരട്ടി മൗനം പേറുന്നവന്‍
സ്വന്തമായി അവനായി
ഉള്ളതൊന്നും തിരിച്ചറിയാതെ
നിത്യം നിരകളില്‍ ഒടുക്കുന്ന
ജന്മം അവനെ എല്ലാവരും
ഓമന പേരുകളാല്‍ കഴുതയെന്നു
വിളിച്ചു പോന്നിരുന്നു
ഇന്ന് അവന്‍ ചൂല്‍ കൈയ്യിലെന്തി
ആപ് വച്ച് ശക്തി തെളിയിച്ചപ്പോള്‍
അവനു പേരു ആമാദ്മി

Sunday, January 26, 2014

കനല്‍മൊഴി

കനല്‍മൊഴി
നനഞ്ഞ രാത്രി
ഇരുളിൻ മൌനം
ഗുഹാന്തരങ്ങളിൽ

അനുഭൂതി പൂക്കുന്ന
താഴവാരങ്ങളിൽ
തണുപ്പുറഞ്ഞു
തീകായുവാൻ ഏറെ ശ്രമം
പരാതിയില്ല പരിഭവമില്ല
പരുതി നടന്നു
പരിവർത്തന പാതയിലുടെ
പൊഴിഞ്ഞ കുനൻ കിനാക്കളൊട്
പൊരുതി മുന്നേറുന്നു
കൂട്ടി കെട്ടിയവ അഴിയുന്നു
മുറുക്കി തള്ളവിരലുകളി-
തൊന്നുമറിയാതെ
കാലഹോര തിരിയുന്നു
ജീവിതമെന്ന പ്രഹേളിക
തനിയാവർത്തനം പാടി
പിടിതരാതെ
കെട്ടടങ്ങുന്നു
കനൽ ചാരങ്ങൾ

Friday, January 24, 2014

ബഡ്- ജെറ്റ്

ബഡ്- ജെറ്റ് 

മൈദാ വെളിച്ചെണ്ണയിൽ കുളിപ്പിച്ച് 
മിക് സറും ചേർത്തു
വിദേശ മദ്യത്തിൽ മുങ്ങി 
പള പളാ വസ്ത്രവും അണിഞ്ഞു 
കടം കയറി മുടിയാമിനി 
മണി കിലുക്കി ആഘോഷിക്കാം 
പ്രമാണി സാറേ

Wednesday, January 22, 2014

കുറും കവിതകള്‍ 178

കുറും കവിതകള്‍ 178

മയിലാഞ്ചിയണിഞ്ഞ
സന്ധ്യാബരം ഒരുങ്ങി
തട്ടമിട്ടു ചന്ദ്രികാവിഷാദം

കാര്‍മേഘം
പറുദയിട്ടു
ഒരു അമ്പിളി നോട്ടം

ജ്ഞാനാഗ്നിയില്‍
എരിഞ്ഞുതീര്‍ന്നു
ഇന്ദ്രിയസുഖാനുഭവങ്ങള്‍

മറ തീര്‍ത്തു
മനസ്സും ശരീരവും
വെപ്രാളം പ്രളയം

അന്തികൂട്ടിനു
മാനത്തു ഒരു പുഞ്ചിരി
മനസ്സിൽ നിറനിലാവ്

കൽപ്പാന്തകാലത്തോളം
പ്രണയം ഊയലാടി
ഹൃദന്തം സുന്ദരം

കോണ്‍ക്രീറ്റ് കാട്ടിൽ
ഗാന്ധി
ഹേ റാം !!

എങ്ങോട്ട് നോക്കുകിലും
അസൂയും കുശുമ്പുമേറുന്നു
പഞ്ചഭൂതാത്മകം

വഴിയരികില്‍
ഒട്ടിയവയറുമായി
തുരുമ്പിച്ച തപാല്‍പ്പെട്ടി

ഒരാൾ സ്ക്കൂളിൽ,
ചെറുത്  ഉറക്കം
മമ്മി എഫ് ബിയില്‍

ഒരു കൈയ്യില്‍ തവി
മറു കയ്യില്‍ മൌസും
ലൈയിക്കുകള്‍ക്ക് ക്ഷാമമില്ല

ജീവിതം മുനിഞ്ഞു കത്തുന്നു
ഭാഗ്യം കാത്തു കാക്കാത്തി
കുട്ടിലകപ്പെട്ട പച്ചക്കിളി

ആകാശത്തൊരു തട്ടുദോശ
കണ്ണു നിറഞ്ഞെങ്കിലും
വയറു നിറഞ്ഞില്ല

അവര്‍ കണ്ടു
പിരിഞ്ഞു
പാലുപോലെ

ഗ്രീഷ്മ ചന്ദ്രോദയം
അടുക്കുന്നു കടലും താരങ്ങളും
മനസ്സും ശരീരവും അനൈക്ക്യത്തില്‍

ചീവിടിൻ പാട്ടില്‍
രാവു കറത്തു
മനസ്സു ചഞ്ചലം

Saturday, January 18, 2014

കുറും കവിതകള്‍ 177

കുറും കവിതകള്‍ 177

ആനക്കും പാപ്പാനുമുണ്ടോ
ഉത്സവം നന്നാവണമെന്നു
ജീവിതം ''ജിഗാ ലാല''

ചാന്തു സിന്ദുരം
താളമേളം ഉത്സവം
വീണേടം വിഷ്ണുലോകം

ഊതി കാച്ചിയ
മുര്‍ച്ചയേറിയ പ്രണയം
ഉത്സവ കച്ച കപടം

വന്യമാം ഭൂവില്‍
ജന്യമാം രാഗമതു
അനുരാഗം

ദുഷ്ക്കരം പുഷ്കരം
മെഹര്‍ തരൂര്‍
സുനന്ദ ചന്ദ്രികമറഞ്ഞു  

രാവ് നല്‍കിയ
അന്യന്റെ ദുഃഖം
മാധ്യമാഘോഷം

രുധിരം പൊടിഞ്ഞു
രുദ്രവീണയിൽ
സ്വർഗ്ഗീയാനുഭൂതി  

മണൽ കാടുകളിലുടെ
മെഴുക്കു പുരണ്ട
സ്വപ്നമാനസം  

കപ്പകട്ടു മണക്കും
വഴിയെ ഇഴഞ്ഞു
അവനെന്ന ഭയം

അടിക്കണപ്പരുവം
ഉണങ്ങി വരണ്ടു
ആത്മഹുതി

നരച്ച ഒരു വ്യാഴം കൂടി
നീലലോഹിതവര്‍ണ്ണം
ജീവിത പ്രഭാതം

Thursday, January 16, 2014

കുറും കവിതകള്‍ 176

കുറും കവിതകള്‍  176

മരകൊമ്പിൻ
അഗ്രഭാഗത്തൊരു
നനഞ്ഞ  ഗാനം

തിരുമ്മിയകറ്റുക
അക്കങ്ങളൊക്കെ
ഗ്രിഷ്മം പടിയിറങ്ങി

മുറജപം
മുറുമുറുക്കുന്നു
ഒപ്പം ഭൂഗര്‍ഭ അറകളും

ഹൃദയം മിടിച്ചു
നിന്റെ പേരുമാത്രം
ലാബ്‌ ടബ്

ഉറങ്ങിയുണര്‍ന്നു ഹൃദയം
ഐ സി യുവില്‍
നീ മാത്രം വന്നില്ല

വേദനയുടെ
മടിക്കുത്ത് അഴിച്ചു
നഗ്ന ജീവിതം

കുളികഴിഞ്ഞു
ഈറന്‍ ഉടുത്ത കാറ്റിന്റെ
പ്രണയ മര്‍മ്മരം

കൈയ്യക്ഷരം വറ്റി
കീ ബോർഡു കയ്യടക്കി
മുഖപുസ്തകം വിജയം

പക്കമേളങ്ങളുടെ
തനിയാവര്‍ത്തനം
ജീവിതം

വായിപ്പാട്ടിനു കൂടെയെത്താന്‍
വയലിന്റെ നട്ടോട്ടം
ജീവിത കച്ചേരി

ലവണമാധുര്യമോ
ജീവിതമെപ്പോഴും  
മഴതുള്ളി

ത്യാഗോജ്ജ്വലമായ
പലായന നോവുകൾ
നബിദിനം

ജീവിതത്തിൻ
മധുര കയ്‌പുകൾ തിളച്ചു
പൊങ്കൽ കലം

പ്രാരബ്ധങ്ങളുടെ
അരിപ്പൊടി കോലം
മകരസംക്രാന്തി

പിറുപിറുപ്പുകള്‍

പിറുപിറുപ്പുകള്‍

തിരുമ്മിയകറ്റുക
അക്കങ്ങളൊക്കെ
കാണതെയിരിക്കട്ടെ
വിഴുപ്പലക്കി മുഷിഞ്ഞ
ഗ്രിഷ്മം പടിയിറങ്ങിയ
മുഖപടത്തെ സ്വയം

വീർപ്പുമുട്ടും ഹൃത്തടത്തിൻ
തിങ്ങി വിങ്ങും ചിന്തയിലമരും
കഴിഞ്ഞു കൊഴിഞ്ഞുപോയ
കൌമാര്യ സങ്കട ഗർത്തങ്ങളിൽ
തുള്ളി തുളുമ്പി വകഞ്ഞു ചതച്ചരച്ച
നിമ്നോന്നത മുഴുപ്പുകളെ

കാലം തീര്‍ത്ത നനഞ്ഞു കുതിര്‍ന്ന
പതഞ്ഞു നുരയും തിരയടിക്കും
കടലിരമ്പും തീരത്തണയാ
ചക്രവാള നിറപ്പകര്‍പ്പുകള്‍
നക്ഷത്രങ്ങള്‍ തുളയിട്ട
ആകാശ കണ്ണുകളില്‍
കിനാവള്ളികള്‍ പൂത്തുലഞ്ഞു
നിറ വേറാത്ത മോഹങ്ങള്‍

Tuesday, January 14, 2014

കുറും കവിതകള്‍ 175

കുറും കവിതകള്‍ 175

ഞായര്‍ കൊഴിഞ്ഞു
വിരഹരാത്രി
ജീവിത്തില്‍

നഷ്ട പ്രണയം
തേന്മാവു മറ നീക്കി
പട്ടട ആളി കത്തി

കടലലയുമാകാശവും
ആറിതണുത്തു
തീരത്തിനു വിരഹം

കട്ടുതിന്ന ബാല്യത്തിന്‍
ഓര്‍മ്മകള്‍ക്കു മധുരം
അരിപ്പെട്ടി

വൈകിയെങ്കിലും ഉണര്‍ന്നല്ലോ
കറുപ്പാര്‍ന്ന ഭാര ഈയം
''ഭാരതീയം ''

മൌനമുറങ്ങുന്ന
താഴ്വാര ചോപ്പ്
തപാല്‍പ്പെട്ടി

സാമ്പ്രാണി മണം
ഓർമ്മപുതച്ച നേരിയതു
കാല്‍പ്പെട്ടി

ഉലക്കയും തിരികല്ലും
തിരക്കിയാൽ കിട്ടാത്ത
കാലത്തിന്‍ ഓർമ്മദൂരം

വഴിത്താരകൾ വിരിയിച്ചു
പല തോപ്പുകളും സാക്ഷി
ആദാവും ഹവ്വയും

ലായിനിയില്‍
ലായം തീര്‍ക്കും
ലാഭം കൊയ്യുന്ന ജന്മങ്ങള്‍

Friday, January 10, 2014

സ്വം

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക്  
ഉദയാസ്തമനത്തിൻ നിറമല്ലോ
മനസ്സെന്ന മഹാമേരുവിൽ
മഞ്ഞുരുകുന്നു സ്നേഹ സാന്ദ്രമായി
സുഖം ദുഃഖങ്ങൾ അറിയുന്നു നിൻ
മിഴികളാം സൂര്യ ചന്ദ്രന്മാരിൽ നിന്നും
ചന്ദന കുങ്കുമ ഗന്ധങ്ങൾ നിൻ
മണമെന്നറിയിച്ചകലുന്നു അനിലൻ
മഴയായി പൊഴിയുന്നു നിൻ സാമീപ്യം
പ്രകൃതി നീ എത്ര സുന്ദരിയെങ്കിലും
നീയും   ഞാനും രണ്ടല്ല ഒന്നുതന്നെ അല്ലെ  

കുറും കവിതകള്‍ 174

കുറും കവിതകള്‍  174

ഗ്രിഷ്മം ചായം പൂശി
മഴയവര്‍ മനസ്സില്‍
പെയ്യ് തിറങ്ങി

മീരയില്ലാതെ
പടരാനാവുമോ ശ്യാമവര്‍ണ്ണനു
പ്രണയാകാശത്തു  

കല്ലായ മൌനത്തിന്‍
മകുടമുടച്ചു
ശാലഭഞ്ജികയവൾ  

ആശകള്‍ മേയുന്ന തൊടികളില്‍
ബാല്യം കൌമാര്യത്തിനോടു
വിടപറഞ്ഞു നിറ സന്ധ്യയില്‍

ജീവിതനൌക
ശാന്തിതീരം തേടുന്നു
പുനര്‍ജനി വേണ്ടായിനി

ശരത്ത്കാല സന്ധ്യ
മിഴി ചിമ്മി അകലുന്നു
രോമഹര്‍ഷം

അൽപ്പ പ്രാണിയുടെ
പരാക്രമണം കണ്ടാൽ  
ആനയും നാണിച്ചു പോകും

താരാട്ട് പാട്ടില്ലാതെ ഉയലാട്ടാതെ
ഉറങ്ങണം ഉണരാനാവാത്ത
ഉറക്കത്തിലേക്ക്

കുറും കവിതകള്‍ 173

കുറും കവിതകള്‍  173


മുണ്ട് മുറുക്കി കണ്ണ് നിറച്ചു
കടം കയറും അളം
കേരളം

രണ്ടു ബാല്യങ്ങൾ
ഒന്നിനൊന്നു
തൊണ്ണൂറ്റി ഒൻപതു
 
മനസ്സിന്‍ കോവിലില്‍
മാറാലമാറി
കൌസല്യ സുപ്രഭാതം

പനിമാറിയെങ്കിലും
മനസ്സിനെ അസ്വസ്ഥമാക്കി
മുഖമെന്ന കണ്ണാടിയിലും

മൂക പ്രസാദം
എന്തെ അപ്രിയമായതു
കളഭത്തിനും പോലും  നൊമ്പരം

സോപാനത്തു
ഹൃദയ ഇടക്കയില്‍
സംഗീതാര്‍ച്ചന

മലയുടെ വെള്ളി-
യരഞ്ഞാണം  പുഴ
കടലിനു കൊലുസ്സ്

പേരറിയാ സുഖമുള്ള
നോവു വിരല്‍തുമ്പില്‍
ഒഴുകും അക്ഷര വിരുന്നു ,കവിത

നിഴലുകളുടെ
നിമിഷസുഖം തേടി
അക്ഷര വിളയാട്ടമിവിടം, കഷ്ടം

കയറൂരി വിട്ട
കാമം അക്ഷരങ്ങളെ
പീഡിപ്പിക്കുന്നു കഷ്ടം

Tuesday, January 7, 2014

state of dream they where

state of dream they where - (GR KAVIYOOR)Photo: state of dream they where 

she asked him in the Geo paradise 
that he felt or not yet came to an end 
You are not my husband, brother, 
cousin, teacher, lover or any other. 
Who are you for me? 
How you came to my mind?  
One real truth is there, now you are my , ...
I have no words to say that relationship. 
Some times it is my foolishness, 
any way now you are extending my length of life.
he got in a deli ma and start telling her 
this is called Maya ,the imaginary sate of mind 
perception which precipitates the eternal bliss 
tranquility of aroma or transcendental state of dogma
ultimate his mind is the state of trans which 
made in a uncertain coma which she created 
in the dream of sleeplessness world ...........
she asked him again what is this which 
i cannot understand ..........?!!
he again told that is what it is
it become a poetry in my tree of flowers 
can i take your words of that poetry 
ever never written in this world .
she asked him in the Geo paradise
that he felt or not yet came to an end
You are not my husband, brother,
cousin, teacher, lover or any other.
Who are you for me?
How you came to my mind?
One real truth is there, now you are my , ...
I have no words to say that relationship.
Some times it is my foolishness,
any way now you are extending my length of life.
he got in a deli ma and start telling her
this is called Maya ,the imaginary sate of mind
perception which precipitates the eternal bliss
tranquility of aroma or transcendental state of dogma
ultimate his mind is the state of trans which
made in a uncertain coma which she created
in the dream of sleeplessness world ...........
she asked him again what is this which
i cannot understand ..........?!!
he again told that is what it is
it become a poetry in my tree of flowers
can i take your words of that poetry
ever never written in this world .

വിരുന്ന്‌

വിരുന്ന്‌
Photo: വിരുന്ന്‌

മണമായി മുല്ലപ്പൂവിലും 
മധുരമായി തേനിലും 
വര്‍ണ്ണമായി മാരിവില്ലിലും
മലയുടെ വെള്ളി-
യരഞ്ഞാണമാം പുഴയിലും 
തീരത്തെ ചുബിക്കും 
ആശയാം കടലലയിലും 
മനമെന്ന ചിമിഴില്‍ 
പേരറിയാ സുഖമുള്ള 
നോവു നിറച്ചു  ,വിരല്‍തുമ്പില്‍ 
ഒഴുകും അക്ഷരവിരുന്നാം  
സഹചാരിയാം കവിതേ

മണമായി മുല്ലപ്പൂവിലും
മധുരമായി തേനിലും
വര്‍ണ്ണമായി മാരിവില്ലിലും
മലയുടെ വെള്ളി-
യരഞ്ഞാണമാം പുഴയിലും
തീരത്തെ ചുബിക്കും
ആശയാം കടലലയിലും
മനമെന്ന ചിമിഴില്‍
പേരറിയാ സുഖമുള്ള
നോവു നിറച്ചു ,വിരല്‍തുമ്പില്‍
ഒഴുകും അക്ഷരവിരുന്നാം
സഹചാരിയാം കവിതേ

Sunday, January 5, 2014

യാത്ര

യാത്ര

ഓലാഞാലിയുടെ പാട്ടില്‍
നുണഞ്ഞാലും തീരാത്ത
മധുരിമയില്‍ മയങ്ങി
ലാഘവമായി തൂവല്‍
ചിറകിലേറിമെല്ലെ
മനമറിയാതെ പറന്നു
തിരികെ വരാന്‍ തോന്നാത്ത
നിറം പകരാന്‍ കഴിയാതെ
അന്തതയിലേക്കങ്ങു
പ്രയാണം തുടര്‍ന്നു
പ്രണയം പടര്‍ന്നു ഇറങ്ങും
ശുന്യമായ ധ്യാനാകതയിലേക്ക്
അങ്ങിനെ തുടരട്ടെയെന്നാശിച്ചു
തീരുമുന്‍പേ  ബലമായി .............
വീണ്ടും മനസ്സു പഴയ ഖരാവസ്ഥയില്‍
അവളും അവനും വെവ്വേറെയായി.....

കുറും കവിതകള്‍ 172

കുറും കവിതകള്‍  172

ബദാംമരം പുഷ്പിച്ചു
വൃദ്ധന്റെ കുത്തിയിരുപ്പ്‌
കുഴിക്കരികില്‍ മ്ലാനത

കാറ്റില്‍ അലയടിച്ചു
മുരളികയുടെ സ്വരമാധുര്യത
പൊഴിയുന്ന കരിയിലകള്‍

വഴിതെറ്റിയ യാത്രയില്‍
കുയിലിന്റെ ഏറ്റു പാട്ട്
തരിച്ചു നിന്നു മനം

ചീവീടിന്റെ
നിശ്ശബ്ദത
ചന്ദ്രഗ്രഹണം

ഇളങ്കാറ്റ്‌
വാനമ്പാടിയുടെ സ്വരനിദാനം
ഗ്രീഷ്‌മം സന്ധ്യ

തെരുവു ഗായകന്റെ
പാത്രത്തിൽ  നാണയത്തിൻ
സ്വരാവരോഹം

നാണത്തോടെ അന്തിവെയില്‍
പൊട്ടു തൊട്ടോരുങ്ങി
രാവിനെ വരവേല്‍ക്കാന്‍

സമാന്തിരത്തിന്‍ കുറുകെ

സമാന്തിരത്തിന്‍ കുറുകെ 

മുക്കുത്തി പൂവ് കമ്മലിട്ടു
നാലുമണിപൂ പുഞ്ചിരിച്ചു
മുല്ലയവള്‍ മുറ്റത്തു കാത്തിരുന്നു

നാണത്തോടെ അന്തിവെയില്‍
പൊട്ടു തൊട്ടോരുങ്ങി
രാവിനെ വരവേല്‍ക്കാന്‍

നിലാവുദിച്ചു തെങ്ങിന്‍ തലപ്പത്ത്
കാര്‍മേഘങ്ങള്‍ കാത്തിരുന്നു
ഇരുള്‍ പരന്നു വള്ളി കുടിലില്‍

നായക്കള്‍ ഓരിയിട്ടു
കട വാവലുകള്‍ ചിറകടിച്ചു
അര്‍ത്ഥം വച്ചു കൂമന്‍ മൂളി

പ്രഭാത പത്രം വിളിച്ചറിയിച്ചു
എല്ലാം നഷ്ടപ്പെട്ടവള്‍
ലബമായി സമാന്തരങ്ങള്‍ക്ക്

Saturday, January 4, 2014

വര്‍ണ്ണ വസന്തം

വര്‍ണ്ണ വസന്തം

മോഹങ്ങളെല്ലാം മോഹിനിയി
മേദിനിയിലാകെ മേയുകയായ്
മനസ്സെന്ന കാമിനി ഉണരുകയായി
മലര്‍ മന്ദഹാസം  പടരുകയായ്

നിലാവില്‍ നിന്‍ മുഖം തെളിയുകയായി
നാഴിക  നിമിഷങ്ങള്‍ കുറയുകയായ്
നാളെ നാളെന്നൊരു ചിന്തകളെറുകയായി
നാമറിയാതെ നെഞ്ചിന്‍ മൈയിന പാടുകയായി

വളരുകയായ് തളിര്‍ക്കുകയായി
പുലരുകയായ്  പുഷ്പ്പിക്കുകയായി
വാക്കുകളായിയെന്നില്‍ വരികളായി
വര്‍ണ്ണ വസന്ത കവിതയായിമാറുകയായ്

നീലിമേ നീലിമേ നീലിമേ ..........നീലിമേ നീലിമേ നീലിമേ ..........

Photo: നീലിമേ നീലിമേ നീലിമേ ..........

ആകാശ നീലിമ
പ്രണയത്തിന്‍ നിറമോ 
നിന്നില്‍ അലിഞ്ഞു 
ചേരുന്നു നക്ഷത്രങ്ങളും 
സൂര്യ ചന്ദ്രന്‍ മാരും 
നിന്‍ നിറം പടര്‍ന്നു 
കടലിനും വിശാലത 
പതഞ്ഞു നീ ചേരുന്നു 
കരയുടെ കരങ്ങളില്‍ 
നിന്നിലലിയാന്‍ കൊതിയോടെ 
തിരികെ വരാനാവാതെ 
ജന്മങ്ങള്‍ ഏറെ കാത്തിരിക്കണോ 
നീലിമേ നീലിമേ നീലിമേ ..........

ആകാശ നീലിമ
പ്രണയത്തിന്‍ നിറമോ
നിന്നില്‍ അലിഞ്ഞു
ചേരുന്നു നക്ഷത്രങ്ങളും
സൂര്യ ചന്ദ്രന്‍ മാരും
നിന്‍ നിറം പടര്‍ന്നു
കടലിനും വിശാലത
പതഞ്ഞു നീ ചേരുന്നു
കരയുടെ കരങ്ങളില്‍
നിന്നിലലിയാന്‍ കൊതിയോടെ
തിരികെ വരാനാവാതെ
ജന്മങ്ങള്‍ ഏറെ കാത്തിരിക്കണോ
നീലിമേ നീലിമേ നീലിമേ ..........

Friday, January 3, 2014

കുറും കവിതകള്‍ - 171

കുറും കവിതകള്‍ - 171

പുള്ളവകുടം ഉണർന്നു
നൂറും പാലും
കാറ്റിനു ചന്ദന ഗന്ധം

കണ്ണാഴമളക്കാതെ
കരളിൻ മിടിപ്പറിയാതെ
കടന്നകന്നു പ്രണയം

പ്രതീക്ഷ ചിറകടിച്ചു
പുലരിവെട്ടം
മനസ്സുണർന്നു

പുതുവത്സര കുളരിൽ
വീട്ടമ്മയുടെ ഉൾചൂടിൽ
കണ്ണടക്കുന്നു അധികാരം

ഇല ചിന്തിലെ കളഭം
ക്ഷേത്ര മതിലുകളിൽ
നിറം പകർന്നു വിരലുകൾ  

വളകിലുക്കം
തിരയിളക്കം
കൗമാര ഓര്‍മ്മതിളക്കം

നില കണ്ണാടിയിലെ
പൊട്ടിന്‍ ദുഃഖം
ഹോട്ടല്‍ മുറി മൂകസാക്ഷി

ധ്യാനം
ബുധം
മൗനം ചേക്കേറി

കമ്പില്‍ തുണി ചുറ്റി
നോക്കുത്തി കോലങ്ങള്‍
സത്യം മറപിടിക്കുന്നു

വെടിയുണ്ടകളുടെ മൌനം
തോറ്റുപിന്മാറാതെ
അതിര്‍ത്തിക്കപ്പുറം , മലാല

അണ്ണിയുമില്ല ,തണ്ണിയുമില്ല
കോണ്‍ക്രിറ്റിനിടയിലൊരു
പുതുവത്സരം

Thursday, January 2, 2014

പറഞ്ഞിട്ടെന്തു കാര്യം

പറഞ്ഞിട്ടെന്തു കാര്യം  

വേദനകളുടെ കയ്പു നീരുമായി
കടന്നു പോയ വര്‍ഷങ്ങളെ
ഇനിയും നിങ്ങള്‍ കൂട്ടിനുണ്ടാകുമല്ലോ
ജീവിത മത്സരങ്ങള്‍ക്കായി ഒരുങ്ങി വീണ്ടും
പിറന്നിതു  ഒരു പുതുവത്സരം കൂടി

കഴിഞ്ഞതും കൊഴിഞ്ഞതും
കമ്പിളിപ്പുതപ്പുമൂടിയ നിര്‍ലജ്ജ
കാമവിദ്രോഹങ്ങള്‍
എണ്ണിയാലോടുങ്ങാത്ത
പിച്ചി ചീന്തലുകള്‍
അധികാരത്തിന്റെ വികേന്ദ്രിയങ്ങൾ
ആധിപകരും പ്രകൃതി ദുരന്തങ്ങൾ
പരിഭവ പിണക്കങ്ങൾ
മണ്ണിനും വിണ്ണിനുമായി
തുറന്നും ഒളിഞ്ഞും യുദ്ധത്തിന്‍
ഭീതി പരത്തും മനുഷ്യത്തമില്ലായിമയും

ഞാനുമെന്റെയുമി കൊച്ചു മിടിക്കുന്ന ഹൃദയവുമായി
എഴുതി തീര്‍ത്തതും തീര്‍ക്കാനുള്ളതുമായ
അക്ഷരങ്ങളും വരികളും എന്നോടു ചോദിക്കുന്നു
നിങ്ങള്‍ക്കുയിത് മതിയാക്കികൂടെ
ആദ്യം സ്വയം നന്നാവുക പിന്നെയി
പ്രജ്ഞയില്ലാത്ത  പ്രതികരിക്കാത്ത
ലോകത്തോടു പറഞ്ഞിട്ടെന്തു കാര്യം