Posts

Showing posts from April, 2018

നീ എവിടെ

Image
നീ എവിടെ കാവുതീണ്ടി കുളം നികത്തി ചാലുവറ്റി പോളകേറി കണ്‍ പോളയിലെ നനവുവറ്റി കാറ് ഒഴിഞ്ഞു തീ പറന്നു എല്ലും തോലുമായ കാലി കൂട്ടങ്ങള്‍ മനസ്സില്‍ കാളിമ പടര്‍ന്നു നുണനൂലുകളാല്‍ കഥകള്‍ പടയണി കോലം കെട്ടിയാടി നന്മയുടെ തിരിനാളം കെട്ടടങ്ങി പരസ്പരം സ്പര്‍ദ്ധ ഏറി സനാതനധര്‍മ്മങ്ങള്‍ കടലുതാണ്ടി വിജയന്മാര്‍ കാട്ടും വികൃതികള്‍ കണ്ടില്ലേ എവിടെ പാര്‍ത്ഥസാരഥി നീ എവിടെ ..!! ജീ ആര്‍ കവിയൂര്‍ 22 .04 .2018

വേരു തേടി ..!!

Image
ഓർമ്മകൾ തീർക്കും മരുപ്പച്ചയെ കണ്ടൊരു വിരഹത്തിൻ ചൂടേറ്റു വാടിത്തളർന്ന നിമിഷങ്ങളിൽ നോവിന്റെ ചില്ലയിൽ നിന്നും അടർന്നുവീണൊരു നീഹാര ബിന്ദുക്കൾക്കു ഉപ്പിന്റെ സ്നേഹരുചിയോ  ..!! ഹൃദയസിരകളിൽ പടരും നിണത്തിന്റെ ബാഷ്പധാരയോ പൈദാഹങ്ങൾ മറന്നൊരു വേളകളിൽ നിദ്രയെ നീയും ഏതോ കൈയ്യെത്താ ദൂരത്തേക്ക് പോയ് മറഞ്ഞോ ... അലയുന്നു ഇന്നോ ഇന്നലെയുടെ മുറിപ്പാടിലുടെ ജീവിതമെന്നൊരു കിട്ടാക്കനിയുടെ വേരു തേടി ..!! ജീ ആര്‍ കവിയൂര്‍ 20 -04-2018

എല്ലാം എല്ലാമിവിടെ ഉണ്ടല്ലോ ...!!

Image
എല്ലാം എല്ലാമിവിടെ ഉണ്ടല്ലോ ...!! സ്വപ്‌നങ്ങള്‍ തന്നു അടിമകളാക്കി സ്വര്‍ലോകത്തിന്‍ നുണ കഥകളെല്ലാം സ്വാദോടെ വച്ചു വിളമ്പി തന്നേറെ സ്വര്‍ണ്ണ വര്‍ണ്ണ മാന്‍ പേടകാട്ടിതന്നു കൊല്ലും കൊലയുമൊക്കെ നടത്തിച്ചു കൊല്ലാതെ കൊന്നു കരയിലിട്ട മീന്‍ പോലെ കൊണ്ടിട്ടും പഠിക്കാതെ കേഴുന്നു അയ്യോ .. കാണുക അറിയുക നീ അക കണ്ണാല്‍ എല്ലാം എല്ലാമിവിടെയല്ലോ .... എല്ലാം നാം പാര്‍ക്കുന്നിടത്തല്ലോ എഴുവര്‍ണ്ണങ്ങളും ചേര്‍ന്നാലൊരു നിറമല്ലോ എഴാകലാമെല്ലാരുമറിയുന്നില്ലയീ സത്യം ... ഞെട്ടറ്റു വീഴും ഞാവല്‍പ്പഴങ്ങളും ഞാന്നു കളിക്കും കിളികളും ഞാനും നിങ്ങളും ചെര്‍ന്നുവസിക്കുന്നിടത്തല്ലോ ഞാനറിയും സ്വര്‍ഗ്ഗ നരകങ്ങള ത്രയും വരിക വരികയറിഞ്ഞു സന്തോഷത്താല്‍ വാരിപ്പുണരുക ജീവിതത്തെയൊക്കയും വഴിതെറ്റിക്കുമീ കങ്കാണി പരിഷകളുടെ വലയില്‍ വീഴാതെ സ്വയമറിയുകയീ ആനന്ദത്തേ ..!! ജീ ആര്‍ കവിയൂര്‍ 18.04.2018 , പ്രാതെ 5:30 am

പുത്തനങ്ങാടിക്കു പുണ്യമേകുന്നമ്മ

പുത്തനങ്ങാടിക്ക് പുണ്യമേകും നിത്യം പുത്തൻ പ്രതീക്ഷനൽന്നോളെയമ്മേ പുലർത്തുക നന്മകളൊക്കെ ഞങ്ങളിൽ പുത്രപൗത്രാദികളുടെ ദുഃഖമകറ്റുവോളേ   ..!! അഭിഷ്ട വരദായിനി അവിടുത്തെ തൃപ്പാദത്തിൽ അർപ്പിക്കുന്നിതാ എന്‍  പരിവേദനങ്ങളൊക്കെ അറിയതെ ചെയ്യും അപരാധങ്ങളെ പൊറുത്തു നീ അറിഞ്ഞനുഗ്രം ചൊരിയേണേ നടുവിലേടത്തമ്മേ...!! തുംഗ ജടാധര തുളസി ദളനയനെ തുമ്പമെല്ലാമകറ്റി  തുണയേകണേയമ്മേ ..!! തൂണിലും തുരുമ്പിലുമെല്ലാം നിൻ തൂമന്ദഹാസം കാണുവാൻ നിത്യം തുഴയുമീ സംസാര സാഗര സീമ കടക്കുവാൻ തുനിയുമ്പോളെന്നെ മറുകരയെത്തിക്കുന്നൊളമ്മേ  ..!! പുത്തനങ്ങാടിക്ക് പുണ്യമേകും നിത്യം പുത്തൻ പ്രതീക്ഷനൽന്നോളെയമ്മേ പുലർത്തുക നന്മകളൊക്കെ ഞങ്ങളിൽ പുത്രപൗത്രാദികളുടെ ദുഃഖമകറ്റുവോളേ   ..!!

എന്നെ തേടുന്നു

Image
ഒരു ഭൈരവനെ പോലെ കൊന്ന പൂ കിരീടം പൂണ്ടു ആടുന്നു മീന മാസ സൂര്യന്റെ കിരണമേറ്റു ചുട്ടുപൊള്ളി കാട്ടിലെ തീപോലെ ആളിക്കത്തി നിന്നു ഒരു മൗന സരോവരം തേടുന്നു  ധ്യാനാത്മകമാം ആന്തരിക ശ്രോതസ്സിൽ എവിടേയോ സാന്ത്വന വീചികളാൽ തേങ്ങി മനസ്സെന്നൊരു മാന്ത്രിക ചിമിഴിന്റെ കാണാ പ്രഹേളികയായി പിന്തുടരുന്നു നോവിന്റെ വിയർപ്പുകൾ ബാഷ്പമായ് ഉരുകി ഒഴുകി പടർന്നു ക്ഷാര ലവണങ്ങളും ഗന്ധം അനുചിതമായ വഴിത്താരകളിൽ പന്തലിച്ചു തണലിൽ ഇളവേൽക്കുന്നു ഞാൻ എന്ന ഞാനേ തേടുന്നു എന്റെ പ്രയാണം ജന്മ ജന്മങ്ങളാൽ നീളുന്നു ..!! ******************************************************************** ചിത്രം എന്റെ മൊബൈല്‍ കണ്ണുകളാല്‍ ഒപ്പി എടുത്തൊരു കണി കൊന്നയുമായ് സലഫി സ്ഥലം കോട്ടയം പുത്തനങ്ങാടി

നാവേ ...!!

Image
നാവേ ...!! നീയെന്‍റെമാത്രമല്ലല്ലോ നീറും മനസ്സിന്റെ നിലാകയങ്ങളില്‍ വിരിയും നോവിന്റെ നീര്‍കുമിള പേറുമൊരു നിര്‍വികാരതയുടെ നിണം വറ്റി നിഴലറ്റു വീഴാനൊരുങ്ങും നിറയറ്റ യൗവനപടികടന്നു നിലതെറ്റാറായില്ലേ നല്ലതും തീയതും നേടാന്‍ നീയൊന്നു വീണ്ടും നാവടക്കുക നാമം ജപിക്കുക ഇനിയും ഇനിയും നാരായണന്‍ തന്നൊരു നാരായം അല്ലെ നീ നട്ടല്ല് വളപ്പിക്കുന്നതുമീ എല്ലില്ലാത്ത നാണം വിതക്കുന്ന നീയോന്നടങ്ങുയില്ലേ നീയെന്റെ മാത്രമല്ല  നാട്ടുകാരുടെയും നിറമാറ്റത്തിനൊരുങ്ങും ജീവിതത്തെ നേരാം വണ്ണം നയിക്കുന്നതും നീയല്ലേ നാണ്യം തരുന്നതുമില്ലാതെയാക്കുന്നതും നീയല്ലേ എന്റെ നാവേ ഒന്നടങ്ങുകയില്ലേ ..!! ജീ ആര്‍ കവിയൂര്‍ 06 -04 -2018 പ്രഭാതേ നാലുമണി 

കേട്ടോ നീ കാര്‍ത്തു

കേട്ടോ നീ കാര്‍ത്തു കണവന്‍ അവൻ കേട്ടില്ലേ നിന്റെ വിരഹ നോവ് കല്‍പ്പാന്തകാലത്തോളമിങ്ങനെ  കണ്‍ ചിമ്മാതെ കാത്തിരിക്കാനാവുമോ നിൻവിധിയിങ്ങനെ കാമിച്ചില്ലേ  താമര സൂര്യനായി നിത്യം കണ്ടു  കൊതിച്ചു നിന്നില്ല  നെയ്യാമ്പൽ ചന്ദ്രനെ കാലമതിന്‍ കാര്യങ്ങളെത്ര കാത്തു നില്‍ക്കും കഴിയില്ല മറക്കാനാവില്ല എത്രയോ കടന്നകന്നു കണ്‍ ചിമ്മിതീരുംമുന്‍മ്പേ ഗ്രീഷ്മ വസന്തങ്ങള്‍ കൊരുക്കുന്നു  ജപമാല  നിന്റെ  നാമമത്രയും കാറും കോളും പേമാരിയും വന്നാലുമാവില്ല കഴിയില്ല മനസ്സില്‍ നിന്നും മായിക്കാനിയുമാവില്ല കോല്‍ വിളി കേട്ടില്ലേ  അകലെ  കുന്നിൻ  ചരുവിൽ കാര്‍മേഘവര്‍ണ്ണനോ പശുപാലകനോ അജബാലനോ കേണതൊക്കെയവര്‍ നിനക്കായല്ലേ കാര്‍ത്തു ...!!