ഓർമ്മകളുടെ കുളിർമ (ലളിത ഗാനം)
ഓർമ്മകളുടെ കുളിർമ
(ലളിതഗാനം)
തിരിഞ്ഞും മറിഞ്ഞും
കാതോർത്തു കിടന്നു,
രാഗമോ ശ്രുതിയോ അറിയാതെ
രാമഴയുടെ താളലയത്തിൽ
ഓർമ്മകൾക്ക് വല്ലാത്തൊരു കുളിർമ.
നിലാവിൻ വിടരുന്ന ചിരിയിൽ
നിരവധി സ്വപ്നങ്ങൾ തുളുമ്പി.
പാതിരാവിൻ മൃദുവായ ചൂടിൽ
മനസ്സിലെ ചിന്തകൾക്ക് മധുരം.
ആ മഴവില്ലിൻ മിഴികളിൽത്തേടി
നിറമറിയാതെയൊരു കനവിലേക്ക്
നിനവിലെത്തുംസ്നേഹചെപ്പിലൂടെ
നല്ല മൃദുവാർന്ന പുതുതലോടൽ.
പുലരി വിരിയുന്ന നേരത്ത് ചിറകൊടിഞ്ഞ
കുഞ്ഞുപക്ഷിയുടെ മൌനമോ മിഴികളിൽ
സന്ധ്യചൂടോടെ യുണർത്തുന്നു ഓർമ്മകളുടെ പെയ്ത്ത്
വലിയൊരു കുളിർമയൊരുക്കി വന്നു പ്രണയം.
ജീ ആർ കവിയൂർ
16 12 2024
Comments