Posts

Showing posts from 2016

നിന്റെ ഗാനം

Image
നിന്റെ ഗാനം നിന്റെ നെഞ്ചിലെ താളമെന്നിൽ തമ്പുരുമീട്ടി നിഴലറിയാരാഗലഹരി പടർന്നുകയറി  ഞാനറിയാതെ അലിഞ്ഞുചേർന്നു  സ്വരഗംഗയിലായ് ഞാന്നുനിന്ന ഞാവൽപഴങ്ങൾ കാറ്റിലാടി . നീ അറിയാതെൻെറയുളളില്‍ നീ വളര്‍ന്നുകയറി പൂത്തുലഞ്ഞു സുഗന്ധം പരത്തി കവിതകളായി പലവുരു കടലാസിലേക്ക് പകര്‍ത്താതെയിരുന്നു ഏറെവട്ടം എഴുതിമായിച്ചു കീറിയെറിഞ്ഞു . അവസാനമിതാവിരല്‍തുമ്പിലൂടെ നിനവായ് നിറമായി പ്രണയനൊമ്പരമായ് വീണുടഞ്ഞല്ലോ ?? എന്നിട്ടുമെന്തേ  നീയിതൊന്നുമേ അറിഞ്ഞതേയില്ല എങ്ങലായിന്നെൻെറ നോവുകള്‍ കാറ്റിലലിഞ്ഞു ചേര്‍ന്നുവല്ലോ ...!! നിൻെറ നെഞ്ചിലെ താളമെന്നിൽ തമ്പുരുമീട്ടി നിഴലറിയാരാഗ ലഹരിയെന്നിൽ പടർന്നുകയറി  ഞാനറിയാതെ അലിഞ്ഞു ചേർന്നു സ്വരഗംഗയിലായി ഞാന്നുനിന്ന ഞാവൽപഴങ്ങൾ കാറ്റിലാടി ..!! ജീ ആര്‍ കവിയൂര്‍ 31-12-2016

ജീവിത വഴിയില്‍

Image
ജീവിത വഴിയില്‍ ജനതിജന്മ ക്ലേശം സുഖം ഉദ്യോജനകമിതു  ജീവിതം ഇന്നലെ ഒഴിയേണ്ടി വന്നു കുപ്പായം തേടണമിനി പുതിയ മേച്ചില്‍ പുറങ്ങള്‍ ചില്ലകളില്‍ നിന്നും ചില്ലകള്‍ തണ്ണീര്‍ തടങ്ങള്‍ എത്രനാള്‍ മരീചികളില്‍ ചെന്ന് ആശ്വാസം തേടുമുന്‍പേ ഋതുഭേദങ്ങളുടെ തലോടലുമായി മുന്നേറും ദേശാടനക്കരനല്ലോ കൊണ്ട് വന്നില്ല ഒന്നുമേ കൊണ്ട് പോകുകയില്ലയെന്നറിയുകിലും പിറന്നു വീണൊരു പിച്ചപത്രത്തിന്റെയും അതിനു ചുവട്ടിലെ വിശപ്പിനേയും അത് തീര്‍ത്ത കടമകളെയും പുലര്‍ത്തണം പഞ്ചഭൂതകുപ്പായം വിടും വരേക്കും ഉള്ളവനും ഇല്ലാത്തവന്റെയും ഉയരാത്ത രേഖകളെ  പറ്റി തുപ്പല്‍ മഴ പെയ്യിചിട്ട് കാര്യമില്ലല്ലോ എല്ലാം സംഭവാമി യുഗേ യുഗേ എന്ന് ഓതിയത് എത്ര ശരി എന്ന് എന്റെ മതം..... .

എന്റെ പുലമ്പലുകള്‍ -68

എന്റെ പുലമ്പലുകള്‍ -68 . ഞാനൊന്ന് തെല്ല് അമ്പരന്നു ഇനി അടുത്ത നിമിഷങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ചു  നിന്നു നീ നടന്നകന്നപ്പോള്‍ ,,!! ഇപ്പോഴും ഞാന്‍ ഉറക്കെ ചിന്തിക്കുന്നു ആ തെറ്റിദ്ധരിക്കപ്പെട്ട ദിനങ്ങളെ ഞാനെന്തു ചെയ്യുതു എന്ന് കണ്ടില്ലല്ലോ ഒരു വശം മാത്രമേ കണ്ടുള്ളുവല്ലോ നീ നടന്നകന്നപ്പോള്‍ ,,!! ഇത് ശരി ആണോ മറ്റുള്ളവര്‍ക്ക് കാതുകൊടുക്കാതെ ഒന്ന് കടക്കണ്ണ്‍ എറിയാതെ മറ്റുള്ളവരെന്തു കരുതുമെന്ന്  നീ കടന്നകന്നപ്പോള്‍ ,,!! നീ ഓര്‍ക്കുന്നുണ്ടാവുമോ ആവോ നാം ചിലവിട്ട നിമിഷങ്ങള്‍ പരസ്പരം പങ്കിട്ട മൊഴികള്‍ അതെ ആ വാഗ്‌ദാനങ്ങള്‍ നല്‍കി നീ കടന്നകന്നപ്പോള്‍ ,,!! മേഘക്കുടിലുകള്‍ക്ക് കീഴേ നമ്മുടെ നക്ഷത്രങ്ങള്‍ മിന്നുന്ന കൊട്ടാരത്തില്‍ ഇളം കാറ്റില്‍ പൊങ്ങി ഉയര്‍ന്നു പര്‍വ്വതങ്ങളില്‍ ചുറ്റിത്തിരിഞ്ഞു നീ കടന്നകന്നപ്പോള്‍ ,,!! . നമ്മുടെ ജീവിതത്തിനുയെത്രമേല്‍ പനിനീര്‍പ്പൂഗന്ധമുളളവയായിരുന്നു എന്നിരുന്നാലും നാം അതിനെ ഭ്രാന്തമെന്നു വിളിച്ചിരുന്നു അല്ലെ നാം ഇരുവരും ആഗ്രഹിച്ചിരുന്നു പരസ്പരം ഒന്നിച്ചു ഒന്നാവാനായ് എങ്കിലും ഒറ്റക്കാക്കി നീ നടന്നകന്നല്ലേ .....!! നിന്നില

കുറും കവിതകള്‍ -677

കുറും കവിതകള്‍ -677 ഒരു തണ്ടില്‍ വിരിഞ്ഞു ഞെരിഞ്ഞമര്‍ന്നു . മണിയറ മര്‍മ്മരങ്ങളില്‍ ..!! പടിഞ്ഞാറേ മാനത്തു കുങ്കുമാർച്ചന ചീവിടിന്റെ മന്ത്ര ജപം . മൗനിയായ് കെട്ടുവള്ളം . വിശപ്പ് ചേക്കേറി അമ്പലപ്പറമ്പിൽ . കരീലകകൾ സമാധിയിൽ ..!! പെരിങ്ങോട്ടുകുറിശ്ശിയിലെ സന്ധ്യ. ശലഭങ്ങള്‍ പാറി പറന്നു . കയ്യിലെ ക്യാമറ കണ്ചിമ്മി..!! കരോളിന്‍ ധ്വനിയില്‍ കണ്ചിമ്മി ഉണര്‍ന്നു നക്ഷത്രം . വേലിക്കലൊരു അമ്പിളിമുഖം ..!! ശവംനാറിപൂക്കള്‍ ചുട്ടു പൊള്ളുന്ന മണല്‍ ചുടവുകള്‍ അറിയാതെ നിന്നു ...!! താലപ്പൊലിയും തായമ്പകയും തുള്ളി ചുവടുവച്ചു ഉടവാള്‍ . വിറയാര്‍ന്ന വയറിന്‍ നോവ്‌ ...!! അലറി അടുക്കുന്ന തിരമാല ഓര്‍മ്മകള്‍ക്ക് പച്ചനിറം . നഷ്ടത്തിന്‍ കണക്കുമായി ഭക്തി ..!! തീരത്ത്‌ നീ എഴുതിയവ നക്കിതുടച്ചകടല്‍ . ഇന്നുമൊന്നും മായാത്ത ഓര്‍മ്മകള്‍ ...!! വിശപ്പിന്‍ ദൂരം കുറച്ചു രാവിന്റെ ഓരത്തൊരു  അത്താണിയായ്  തട്ടുകട ..!! ഓര്‍മ്മകള്‍ളുടെ കല്‍പ്പടവില്‍ ഇന്നും കാറ്റിലാടി ആല്‍മരവും ഓളം തീര്‍ക്കുന്ന നിന്‍ മിഴിയിണകളും  ...!! ചുവടുവച്ചു മിഴികളും മുദ്രകാട്ടും കുഞ്ഞിവിരലുകളും അതിജീവനത്തിന്‍ പാതയില്‍ ..!!

കഷ്ടമിത്

കൊഞ്ഞനം കുത്തുന്നു കോപ്രായങ്ങൾ കാട്ടുന്നു കൊലവിളി കൂട്ടുന്നു മുങ്ങി തപ്പുന്നു കടലാസിന്റെ കപ്പലിരുന്നു കടലിരമ്പിക്കുന്നു കോലാഹലം കറുത്ത മഷി ചൂണ്ടാണി വിരലിൽ പിരട്ടിയുണക്കുവോളം കിടന്നിട്ടു തുപ്പുന്നു കാലത്തിന്‍ കോലായിലായ് കര്‍മ്മ കുശലരാകാന്‍ കുതിക്കുന്നു വാലില്ലാ വാനരന്മാര്‍ കഷ്ടമിതു നഷ്ടമത് സ്പഷ്ടം ഇഷ്ടായിതു എത്രനാള്‍

സ്ഥാനമില്ല....!!

സാരസത്തില്‍ തേടുന്നു മൂന്നക്ഷരങ്ങള്‍ നിമ്നോന്നതങ്ങളില്‍ നിലാവിന്റെ മടിത്തട്ടില്‍ കരളടുപ്പത്തിനു പ്രണയത്തിന്‍ നീറ്റലേറുന്നു കടലിന്റെ  മര്‍മ്മരത്തിനു പരിഭവത്തിന്റെ നുരപത നീട്ടുന്നു കടല്‍ നാക്കുകള്‍ കരയില്‍ മുത്തും പവിഴവും തേടി കരയടുക്കുന്ന മോഹങ്ങള്‍ കരുണതന്‍ തേങ്ങലുകള്‍ തിരി താഴ്ത്തുന്ന നാലുകാലോലപ്പുരകളില്‍ ലവണ രസമധുരം ഉയര്‍ച്ച താഴ്ചകളുടെ ചുടു നിശ്വാസങ്ങള്‍ പ്രായത്തിന്റെ വക്രതകളില്‍ വിഴുപ്പിന്‍ ഗന്ധം രാവിന്റെ വിശപ്പിനു ശമനമില്ല ഇരുളിന്റെ മറകള്‍ക്ക് നാണമില്ല മൃദുലതക്കിടയില്‍ നോവിനു സ്ഥാനമില്ല....!!

ഇഴയടുപ്പം

Image
ഇഴയടുപ്പം ഇളവേൽ പെയ്തിറങ്ങിയനേരത്തു ഇന്നലെ കണ്ടതൊക്കെയിന്നൊന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നിപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നൊരു കൊഴിഞ്ഞ വസന്ത ശിശിര ഹേമന്തങ്ങളുടെ കടന്നകന്നൊരു നിഴല്‍ പെരുക്കങ്ങള്‍ പ്രകൃതിയും ഈശ്വരനും ഒരുപോലെ മൃഗാദികളിലും മനുഷ്യരിലും രക്ത ബന്ധങ്ങളുടെ പ്രവാഹം സ്നേഹമെന്ന കണികയാല്‍ കോര്‍ത്തിണക്കിയിരിക്കുന്നല്ലോ . ഇതൊന്നുയറിയാന്‍ അനുഭവിക്കാന്‍ ഈ ജന്മജന്മാന്തരയാത്രകള്‍ വേണ്ടിവന്നല്ലോ ..!! ജീ ആര്‍ കവിയൂര്‍ 20 -12 -2016 ഇന്നലെ എന്റെ മൊബൈലില്‍ തെളിഞ്ഞ ചിത്രം

അയ്യപ്പ തിന്തകത്തോം പാടി

അയ്യപ്പ തിന്തകത്തോം പാടി അയ്യനെ മനസ്സിലേറ്റി മാലയിട്ടു ഇരുകയ്യും നീട്ടി വരുന്നേന്‍ അയ്യപ്പാ ഇരുമുടി ഏറ്റിവരുന്നേന്‍ അയ്യപ്പാ എരുമേലി താണ്ടി വരുന്നേന്‍ അയ്യപ്പാ ഏഴകളാമെന്‍ങ്കളെ നീയെന്നും കാക്കണേ അയ്യനയ്യനെ അയ്യപ്പാ....!! അഴുതയില്‍ മുങ്ങി നിവര്‍ന്നേന്‍ അഴിയുന്നല്ലോ ദുഖമൊക്കെ അയ്യനെ പമ്പയില്‍ നീരാടി പാപമെല്ലാമകന്നു പമ്പാഗണപതിക്ക് നാളികേരമുടച്ചയ്യനെ കല്ലിട്ടു കല്ലിട്ടു കരിമലമുകളിലേറി കാനനംകണ്ടു കൈതൊഴുന്നേന്‍ അയ്യപ്പാ ശരംകുത്തി ശരണം വിളിച്ചുകൊണ്ടേ ശരവേഗം മലചവുട്ടുന്നു അയ്യനെ അയ്യപ്പാ പതിനെട്ടാം പടിയേറി പുണ്യത്താല്‍ പതിയിരിക്കും ഉള്ളിലെ പരമ്പൊരുളിനെ കണ്ടു  നെഞ്ചിലെ താപമകറ്റി നെയ്യ്തേങ്ങയുടച്ച് നറുനെയ്യഭിഷേകം കണ്ടു വണങ്ങി അയ്യനെ പടിയിറങ്ങി മടങ്ങുമ്പോള്‍ സായുജ്യം അയ്യനെ പറയാന്‍ അറിയാത്തൊരു സന്തോഷം അയ്യനെ അയ്യനയ്യപ്പനേ  ആനന്ദസ്വരൂപനെ അവിടുന്നു തന്നെ ശരണം സ്വാമിയേ ശരണമയ്യപ്പ ...!!

താക്കോല്‍ പഴുത്

ഇന്ന് താക്കോലുകള്‍ക്കും കിലുങ്ങാന്‍ പേടിയത്രെ മടിശീലങ്ങളില്‍ വീര്‍പ്പുമുട്ടി തിങ്ങി വിങ്ങുന്നു വിയര്‍പ്പറിയാതെ എന്നാല്‍ ഇതൊന്നുമില്ലാതെ താഴില്ലാതെ താഴത്ത് വെക്കാനാവാതെ തെരുവോരങ്ങളിൽ തണലില്ലാതെ തമ്മിൽ കിലുങ്ങുന്നുണ്ട് നീണ്ട നിരകളിൽ ...!!

വിരഹ സേതുവില്‍

 വിരഹ സേതുവില്‍ നിന്നെയോര്‍ക്കാത്തൊരുനാളില്ലൊരിക്കലുമോമലേ നിറയുന്നു നിന്‍ ചിത്രമെന്‍ മനസ്സിന്‍ ഭിത്തികളില്‍ . നിണമണിഞ്ഞൊരെന്‍ നടരണ്ടിന്റെ വേദനയുണ്ടോ നിനക്കുയറിവുയീ പ്രവാസദുഃഖമൊക്കെയേറെ പറയുകില്‍ നിഴലുകള്‍ക്കുപോലും നോവുന്നുണ്ടിന്നു ഇടറുമെന്‍ നിലക്കാത്തൊരെന്‍ നിശ്വാസങ്ങളില്‍ വിശ്വാസമായ് നിലനില്‍ക്കുന്നുവല്ലോ കാരുണ്യമായൊരക്ഷര പുഞ്ചിരിയാലെ കാടകം വാഴാനായ് വിധിക്കപ്പെട്ടൊരു കൗസല്യാത്മജനെ പോലെയിന്നും കരകാണാ ദുഖത്തിന്‍ കടലലക്കുമുന്നില്‍ കരചരണങ്ങള്‍ കൂപ്പിനിന്നു കേഴുന്നു കാഞ്ചന സീതക്കായിതാ പണിതുയര്‍ത്തുന്നു കപടമാം ജീവിതത്തിന്‍ നീളമേറുമൊരു കര്‍മ്മ കാണ്ഡത്തിന്‍ ഹേതുവില്ലാ സേതു ..  

പണമെന്നും പിണമല്ലോ

പണമെന്നും പിണമല്ലോ കാശിനായി കാതങ്ങളോളം കാത്തുനിന്നും  കണക്കു പറയുന്നു   കശപിശക്കൂട്ടിയ ജനം കാക്കത്തൊള്ളായിരത്തിന്റെ പിന്നാലെ കണ്ണുകൊണ്ട് കഥപറയുന്ന കമിതാക്കളും കണ്ടവര്‍ വീണ്ടും കണ്ടുമുട്ടുന്നു  ചിലരും കഥകളുടെ നീളത്താല്‍ നിമിഷങ്ങള്‍ കടന്നകലുന്നത് അറിയുന്നില്ല കൈവിരലുകള്‍ സമയം കൊല്ലുന്നു മുഖപുസ്തകത്തിന്റെയും വാട്ട്‌സ്സാ പ്പിന്റെയും പിന്നാലെയും പായുന്നു മുഖമില്ലാതെ പഴിപറയുന്നു പിഴയടക്കാതെ നാവടക്കാതെ കിടന്നിട്ടു തുപ്പുന്നു കഷ്ടം, പണം, പണം, പണം. പിറന്നുവീണൊരു പിച്ചപാത്രവുമായി പിച്ചവച്ചു നടക്കുമ്പോള്‍ പണമാണിന്നു ഉലകത്തി‍നധികാരി അവന്‍റെ വക്രത കണ്ടില്ലേ അവനായി വലയുന്നത് വിനയല്ലേ , ഉള്ളവനുളുപ്പില്ലാതെ ഇപ്പോഴും കാലിന്മേല്‍ കാലുകയറ്റി കണ്ടു രസിക്കുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ ഭയമില്ലാതെയില്ല പുഴ്ത്തിവച്ച കള്ളപ്പണത്തിന്‍ കഥയുമായ് വാതോരാതെ തുപ്പല്‍മഴ പൊഴിക്കുന്നു മാധ്യമങ്ങള്‍ നിലക്കാത്ത ആഘോഷങ്ങള്‍ നടത്തുന്നു അപ്പോഴും വാലിന്റെ വളവു മാറില്ലല്ലോ വീണ്ടും വീണ്ടും കോരന്മാര്‍ കുമ്പിള്‍ തേടി കഞ്ഞിക്കായ് അലയുന്നു ...!! ജീ ആര്‍ കവിയൂര്‍ 12 -12 -2016

എന്റെ പുലമ്പലുകള്‍ -67

എന്റെ പുലമ്പലുകള്‍ -66 ഒന്നുമേ എന്റെ സ്വന്തവും ശ്വാശ്വതവുമല്ല എന്തിനു നാം ശ്വസിക്കുന്ന വായു പോലും ഉച്ഛ്വസിക്കേണ്ടിയതായി  വരുന്നല്ലോ എന്റെ എന്റെ എന്ന് ഞാണൊലികൊള്ളുന്നു. പലരും എന്റെതായ് ഈ ഭൂമിയില്‍ ഒന്നുമേയില്ല എന്തിനു ഈ പഞ്ചഭൂതകുപ്പായം ഉരിയെറിയുകില്‍ ആരും എന്നെ കുറിച്ചു ചിന്തിക്കുക പോലുമില്ലല്ലോ.. എന്റെ അറിവിന്റെ പുസ്തകം എത്ര ചെറുത്‌ കാണുവാനാകുമോ  ദര്‍പ്പണമില്ലാതെ ചെവിയെ. പിന്നെ ഗളത്തിന്‍ പിന്നിലുള്ളവയൊക്കെ ..... കടംകൊള്ളുമീ ജീവിതമേ നിന്റെ നീളം എത്ര കുറവ് ഉടഞ്ഞു അമരും മഴതുള്ളി പോല്‍ ഹ്രസ്വമിത് അതിനാല്‍ ഉള്ള സമയംകൊണ്ട് ആഘോഷിക്കാമിനിയും അനഘനിമിഷങ്ങളെ ....!! ജീ ആര്‍ കവിയൂര്‍ 11 -12 -2016

ഓർമിക്കുന്നുണ്ടോ ആവോ..!!

Image
ഓർമിക്കുന്നുണ്ടോ ആവോ..!! അന്നത്തെ മഞ്ഞുമൂടിയ പ്രഭാതത്തില്‍ നമ്മുടെ ചുണ്ടുകളും മഞ്ഞണിഞ്ഞിരുന്നു പരസ്പരം ഒരുപാട് ചോദ്യങ്ങൾ ഉന്നയിച്ചു  കൈകൾ തമ്മിൽ ചേർത്തു പിടിച്ചപ്പോഴും ചുണ്ടുകളിൽ  എരിവേറിയ  മധുരമുണ്ടായിരുന്നു കണ്ണുകള്‍ കൂമ്പിയടഞ്ഞപ്പോൾ കണ്ട വർണ്ണ സ്വപ്നങ്ങൾക്കു സൂര്യതേജസ്സിന്‍ തിളക്കമുണ്ടായിരുന്നു  പരസപരം  പങ്കു വച്ച രുചികള്‍ക്ക് മൗനസംഗീതവും ഹൃദയങ്ങള്‍ താളത്തിനൊപ്പം നൃത്തം വെക്കുന്നുണ്ടായിരുന്നു ചുറ്റി പടരുന്ന ശ്വാസനിശ്വാസങ്ങളും പതിഞ്ഞതും പതറുന്നതുമായ കുശുകുശുക്കലും നിശബ്ദതയെ ഉടയ്ക്കുന്ന മൂളലുകളും നമ്മുടെ കുഴിച്ചുമൂടിയ മോഹങ്ങളും എല്ലാ പ്രതിബന്ധങ്ങളെയും ഭേദിച്ചുകൊണ്ട്‌ ആ തണുത്തുറഞ്ഞ നിമിഷങ്ങളിലും നിന്റെ ആവശ്യപ്രകാരം ഞാനല്ല നാമിരുവരും തേടിയലഞ്ഞു അലിഞ്ഞു അലിഞ്ഞില്ലാതെ ആകുംപോലെ നമ്മുടെ വിശപ്പാര്‍ന്ന ചുണ്ടുകള്‍ നമ്മുടെ പ്രണയത്തിന്‍ നഖദന്തക്ഷതങ്ങളാല്‍ ചിത്രങ്ങള്‍ ചമച്ചു കൊണ്ടിരുന്നു എന്നിൽനിന്ന് നിന്നിലേയ്ക്കും നിന്നിൽനിന്ന് എന്നിലേയ്ക്കും പരസ്പരം ഇഴുകി ചേർന്നൊന്നാകുന്നു ആരുമറിയാതെ നാമെല്ലാ  വിലക്കുകളേയുമുടച്ചുടച്ചുരിച്ചെറിഞ്ഞു നമ്മളൊന്നായി മാറിയല്ലോ നിനക്കുയോര്‍മ്മയുണ്ടാവുമോ ....ആവോ ....!!

ഇരുപത്താറു വര്‍ഷങ്ങള്‍

Image
പിന്നിട്ട വഴികളിലേറെ  കുന്നും,കുഴിയും,കാടും, മേടുമുണ്ടായിരുന്നു അതില്‍ മുള്‍ചെടികളില്‍ പൂവും, കായും, മധുരവും എരിവും, കയിപ്പും, ചമര്‍പ്പും, പുളിര്‍പ്പും നിറഞ്ഞവയായിരുന്നു അതില്‍ ഇളകിമറിയും തിരകളും  ശാന്തവും സ്വച്ഛവുമുള്ള നിശ്ചലത നിറഞ്ഞതും  പ്രണയവും കലഹങ്ങളും വിരഹവും സന്തോഷസന്താപങ്ങളുമൊക്കെ ഏറ്റുവാങ്ങി ഇതാ ഇന്നലെപോലെ തോന്നുന്നു ഇരുപത്തിയാറു കടന്നപ്പോഴും സബിത അകലെയെങ്കിലും.... കൂടെ കവിതയുണ്ടല്ലോ എന്നൊരാശ്വാസം  ....

ഇവിടെ ഇപ്പോള്‍ ,

ഇവിടെ  ഇപ്പോള്‍ , ഒന്നുനില്‍ക്കു ഒരു നിമിഷം തന്നിലേക്കൊന്നുറ്റു നോക്കു അതേ, സ്വയമുള്ളിന്റെ ഉള്ളിലേക്ക് നമ്മുടെ അറിവും കേവലം നമ്മളില്‍ മാത്രം ഒതുങ്ങുന്നു മുഖങ്ങള്‍ നാം മറയ്ക്കുന്നു . മറ്റുള്ളവരില്‍ നിന്നുമാത്രമല്ല എന്തിനു കേവലം നമ്മളില്‍ നിന്നും ഞാനെന്നോരു നാട്യവും ഭാവും എപ്പോഴുമവകാശപ്പെടുന്നു ഞാന്‍മാത്രം ശരിയെന്നും മറ്റുള്ളവര്‍ തെറ്റെന്നും  ചിന്തകളും വാക്കുകളും വിപരീതമാക്കിക്കൊണ്ട്  നിറമാര്‍ന്ന  പുഞ്ചിരിയുമായ് ഒന്ന് നില്‍ക്കുക ഒരു നിമിഷത്തേക്ക് സ്വയമറിക തന്നിലെ സത്യത്തെ  ഒന്നിളവേല്‍ക്കുക തള്ളിവരും ഇന്നലകളിലെയും അതുകഴിഞ്ഞു വരും ചിന്തകളില്‍ നിന്നും  ഉറച്ചു നില്‍ക്കുക ഇന്നിന്റെ നിമിഷങ്ങളില്‍ ജീവിക്കുക ഇന്നില്‍ മാത്രം എന്തിനിത്രക്കു ക്ലേശപ്പെടുന്നു മറ്റുള്ളവരുടെ ജീവിതങ്ങള്‍ക്കായ് അവരുടെ സ്വര്‍ണ്ണ തിളക്കങ്ങള്‍ക്കായ് സ്വയമറിഞ്ഞു സത്യത്തെ മുന്‍നിര്‍ത്തി സ്വന്തം ജീവിതത്തെ  സ്നേഹിക്കുക ...!!

നിന്നെ കണ്ടപ്പോള്‍

Image
നിന്നെ കണ്ടപ്പോള്‍ നാണത്താല്‍ മുഖം മറക്കും ചിരിപടര്‍ത്തും  തിങ്കള്‍കലേ മേഘവിരലാല്‍ തഴുകി മിനുക്കും നിന്‍ ചാരുതയില്‍ എല്ലാം മറന്നോരു കനവിന്‍റെ നിഴല്‍ തിളക്കങ്ങള്‍ കവിളിണകളില്‍  പടരുന്ന അരുണിമ കണ്ണില്‍ വിടരുന്ന ലഹരിയില്‍ മുക്കുത്തി തിരുതാളി കാടും മേടും കാട്ടാറും കുളിര്‍ കോരിഒഴുകുന്നു മധുനുകരാന്‍ മത്ത ഭ്രമരമാം മനസ്സും തെന്നലായിനില്‍പ്പു  നിന്‍ വചസ്സും മയക്കിയെന്നില്‍  നിറച്ചുവല്ലോ അക്ഷരകൂട്ടിന്‍റെ തെളിമയാര്‍ന്ന പൊലിമ ......

ജയാമ്മക്ക് ആദരാഞ്ജലികള്‍

Image
ജയാമ്മക്ക് ആദരാഞ്ജലികള്‍ അറിയിക്കുന്നു ഞാനുമെന്റെ ദുഃഖം ജയ പരാജയം അറിഞ്ഞിട്ടും മുന്നേറിയ പെണ്മയുടെ പെരുമയറിയിച്ചു തമിഴകത്തിന്‍ തങ്കച്ചി തായായി പുരിച്ചിതലവിയമ്മ  മരിക്കാതെ മനസ്സുകളില്‍ താരതിളക്കമായ് മരണം മറവിയിലാക്കുന്നു മറിമായങ്ങളെല്ലാം  ജയം ജയമാക്കിയവസാനം ഒഴിഞ്ഞല്ലോ പഞ്ചഭൂതകുപ്പായമെത്ര ലളിതം ഒരുപിടി ചാരമായി മാറിയല്ലോ... ..

colour of universe

Image
colour of universe The way i traveled through 'Art acres' of land The art of endless joy i enjoyed From the eternal love of creations Through in the midst of life Color's of rainbows a moment feel From day to desk of sorrow to happiness Dessert to pasture made my mind full of Tallies of malice in the tile less of culture One end to other marvelous ways from Hedges and ditches of colors of canvas with Fulfillment of creativity of ''Goutam Barman's love of landscapes to ''Surabhiness'' of Ravi varma's flower gardens , overwhelmed in the midst of loneliness in the Bavul's one stringed songs of transcendental world thanks to be in the colour of universe . ============================================= went to the on going program in Art Acre kolkata near to my work place yesterday and day before ,some moments i had some photos with Surabhi agarwal and Gautam Barman https://www.facebook.com/goutam.priyanka.7?ref=br_rs https:

ഇളവേല്‍ക്കാനില്ലൊരു ചുമലും

ഇളവേല്‍ക്കാനില്ലൊരു ചുമലും ഇന്നും  മുഴങ്ങുന്നു കാതില്‍ നീ പറഞ്ഞോരാവാക്കുകള്‍ ഇദയകനി തിന്നപ്പോള്‍ അറിഞ്ഞില്ല കയ്ക്കുമെന്ന് ഇത്രക്ക് നോവുമെന്നു ഒരിക്കലും കരുതിയല്ലോ  ഇണയായി തുണയായി നിന്നു നീയെന്‍ മൗനമുറങ്ങും താഴ്വാരങ്ങളില്‍ കത്തിപടര്‍ന്നു  അലറും വിശപ്പിന്‍ ലഹരികളിന്നും നുകം പേറി ഉഴുതുമറിച്ചൊരു ലവണ രസം ഒഴുകുന്ന ചാലുകളിത്തിരി  സ്നേഹത്തിന്‍ ലേപനം പുരട്ടാന്‍ തെല്ലൊന്നു നില്‍ക്കാത്തതെന്തേ   മുഖം തിരിക്കുന്നുവോ കാലം കാത്തുനില്‍ക്കില്ലോരിക്കലും കടന്നകന്നുപോകുന്നു  നങ്കൂരമില്ലാത്ത പായ്മരമില്ലാത്തൊരു ഉദകപ്പോളയാമെന്‍ നീ തന്നൊരു ജീവിതമെന്ന  മൂന്നു അക്ഷരം ചേര്‍ന്ന വാക്കിന്‍ വക്കുടഞ്ഞു വഴുതി പോകുന്നുവല്ലോ ,അറിയില്ല ഇനിയെത്ര നാളിങ്ങനെ അഴലും അഴുക്കും നിറഞ്ഞോരി പഞ്ചഭൂതകുപ്പായമണിയേണം അഴുകാതേ അഴിയത്തോരാതമാവും പേറിയീ അഴലെറ്റും മരകുരിശു ചുമക്കണം വഴി നീളെയതാ പല്ലിളിക്കുന്നു  കുമ്പസാര കൂടുകള്‍ മുഴങ്ങുന്നു പള്ളി മണികള്‍ തെല്ലൊന്നു ഇളവേല്‍ക്കാനില്ലൊരു ചുമലും ....

ഓര്‍മ്മകളിലുടെ

 ഓര്‍മ്മകളിലുടെ ഒരുനാളുമങ്ങു പിരിയാതെയിരിക്കുവാന്‍ ഓര്‍മ്മയുടെ നെറുകയില്‍ നീ തീര്‍ത്ത പുഞ്ചിരി മായാതെ കിടപ്പു വളകിലുക്കം പോലെയിന്നും മഴതുള്ളി കിലുക്കത്തിലും കേട്ടു കോരിത്തരിച്ചിരുന്നു ഞാന്‍ കണ്ട സ്വപ്നങ്ങളത്രയും നിന്നെ കുറിച്ചുള്ള ഞാവല്‍പ്പഴ മധുരിമ തുള്ളി തുളുമ്പുന്നുവല്ലോ എത്ര കണ്ടാലും കൊതി തീരാത്തൊരു നിന്‍ ഏണനേര്‍മിഴികളിലെ തിളക്കമെന്നില്‍ തീര്‍ക്കുന്നു മായികമാമൊരു അനുരാഗം പറയാതെ വയ്യയെങ്കിലുമെന്തേ മാഞ്ഞു പോകുന്നു നീ എവിടേക്ക് പിടിതരാതെ മഴവില്ലിന്‍ വര്‍ണ്ണം പോലങ്ങോടിമറയുന്നുവോ തിടുക്കമെന്തേ പല പല ജന്മങ്ങളായി കാട്ടുന്നു നീയി നിലാവിന്‍ ചാരുതയാല്‍ മയക്കും മന്ദസ്മേര രുചി ..!! ജീ ആര്‍ കവിയൂര്‍ 23-11-2016

ഋതുശോഭ ....(ഗസല്‍ )

 ഋതുശോഭ ....(ഗസല്‍ ) നിൻ പദചലനം കാത്തു കഴിയും നിര്‍നിദ്രരാവുകള്‍ക്കു നിലാകുളിര്‍ മുകിലുകള്‍ തീര്‍ക്കുന്ന നിഴലുകൾക്കെന്തേ മേഘമല്ലാറിന്റെ ശ്രുതി മധുരം ....... പുല്‍കിയകലും തെന്നലുകളെന്നോടു വറ്റിയ പുഴയുടെ പ്രണയനോവുകള്‍ ചൊല്ലി ആ കഥയിലും നിന്‍ ഓര്‍മ്മകളുടെ തീരാത്തൊരു വസന്തമുണ്ടായിരുന്നു ...... എന്നെ മറന്നെല്ലാം മറക്കുന്നു രാവിന്‍ മൗനമുടക്കുന്ന ബാസുരി നിന്‍ മൊഴികേട്ട് മയങ്ങും രാവുകള്‍ക്ക്‌ മായികമാമൊരു ഋതുശോഭ .............. എത്ര പാടിയാലും തീരാത്തോരു അനുരാഗമാലികതീര്‍ക്കുന്നു നിന്‍ അധര ചഷങ്ങളിലെ ഗസല്‍ ലഹരി പ്രിയേ നിന്‍ അധര ചഷകങ്ങളിലെ ഗസല്‍ ലഹരി ...... ജീ ആര്‍ കവിയൂര്‍ 20-11-2016

എന്തെ ഇങ്ങിനെ ...?!!

Image
എന്തെ ഇങ്ങിനെ ...?!! കൊലുസ്സിനുമെന്തേ പിണക്കമായോ? കൊരുത്തു വച്ചൊരാ ചെമ്പകമാലയും കൂട്ടിവച്ചൊരാ ചാന്തും തൊടുകുറികളും കൺമിഴികോണിലായ് പരിഭവത്താല്‍ കരിവളപോലും, മിണ്ടാട്ടമില്ലാതെ മുഖംതിരിച്ചു എന്തേ മിണ്ടാട്ടമില്ലാതെ മുഖം തിരിച്ചു ? മാഞ്ചോട്ടിലെ കണ്ണന്‍ചിരട്ടയും മണ്ണപ്പവും കുന്നിമണികളും തമ്മില്‍ മറവിയിലാണ്ടു തരിശായി കിടപ്പു മുകില്‍ മുല്ല മൊട്ടുകളുമെന്തേ എനിക്കായ് പൂങ്കണ്ണീരിന്നു വാര്‍ത്തതില്ല നിന്‍ അകല്‍ച്ചയാല്‍ എന്തേ വല്ലാതെ മനവും തനുവുമാകെ തണലില്ലാതെ വാടികരിഞ്ഞു തളര്‍ന്നു നില്‍പ്പു എന്തേ വാടി തളര്‍ന്നു നില്‍പ്പു .............. ജീ ആര്‍ കവിയൂര്‍ 18-11-2016 കഴിഞ്ഞ ദിവസം ഞാന്‍ എന്റെ മൊബൈലില്‍ എടുത്ത ചിത്രം അതില്‍ വേറെ കവിതയും ഒളിഞ്ഞു കിടപ്പുണ്ട്

ഏകനായ്

Image
ഏകനായ് എന്നാണോയിനി ഞാനൊന്ന് ഇളവേല്‍പ്പതിനി എങ്ങോ പോകുമി കാലത്തിന്‍ പാച്ചിലിലായ് എന്തിനാവോ ഓടി തളരുന്നു ഇങ്ങിനെ വെറുതേ എഴുതാപുറം വായിച്ചു പല്ലിടകുത്തുന്നിന്നു അനേക- മെന്നെയറിയാതേ ഞാനറിയാതെ നടന്നു തീരുമ്പോളൊന്നു എത്തി തിരിഞ്ഞു നോക്കുന്ന നേരത്തു ചിന്തിച്ചു പോകുന്നു എന്തൊക്കെ നേടിയി പഞ്ചഭൂത കുപ്പയാത്തിന്‍ ഏറ്റകുറച്ചിലുകളും വളര്‍ച്ചതളര്‍ച്ചയല്ലാതെ മറ്റെന്തു പുണ്യം ഏറെ അറിയുന്നു ഇപ്പോള്‍ കുറവെന്‍റെ മാത്രമല്ലയീ ഏകമാനപ്പോരുളുള്ളിന്റെ ഉള്ളില്‍ ഉണ്ടെന്നറിയാതെ ഏഴയായി ഏകാകിയായ്‌ അലഞ്ഞു വെറുതെ ....!! ജീ ആര്‍ കവിയൂര്‍ 16-11-2016 സ്വയം മൊബൈലില്‍ എടുത്ത ചിത്രം

തേടല്‍

Image
  തേടല്‍ സംക്രമ സന്ധ്യാ ദീപവുമായ് വരും സുന്ദര നിമിഷങ്ങളെ സഞ്ചിത ശക്തി ഉള്ളില്‍ നിറച്ചു പുല്‍കി ഉറക്കുന്നുവോ സാക്ഷാല്‍ ആനന്ദ സ്പനങ്ങള്‍ കണ്ടുണരാന്‍ സര്‍വ്വേശ്വര നിത്യം നീ എന്നെ തുണക്കുന്നുവോ ..... അഞ്ചിത സഞ്ചിതമാം നിന്‍ കാരുണ്യത്താല്ലോ പദസഞ്ചയങ്ങള്‍ പതിവായ്‌ നീ നിറക്കുന്നെന്നില്‍ പവിത്രമാര്‍ന്ന നിന്‍ ചിരിയെന്നിലായ് ഞാനറിയാതെ എന്നില്‍ വര്‍ണ്ണ പതംഗങ്ങളായ് മാറുന്നുവല്ലോ..... കാലപഴക്കത്താല്‍ വന്നോരെന്നുള്ളിലെ ക്ലാവുകളും കാവുകളും തിരുമ്മിയും വെട്ടിയും തിളക്കവും വെളിച്ചവും പകര്‍ത്തി തരേണമേ കണ്‍ പാര്‍ത്ത് അനുഗ്രഹിക്കേണമേ കരുണാലോ...!! സംക്രമ സന്ധ്യാ ദീപവുമായ് വരും സുന്ദര നിമിഷങ്ങളെ സഞ്ചിത ശക്തി ഉള്ളില്‍ നിറച്ചു പുല്‍കി ഉറക്കുന്നുവോ സാക്ഷാല്‍ ആനന്ദ സ്പനങ്ങള്‍ കണ്ടുണരാന്‍ സര്‍വ്വേശ്വര നിത്യം നീ എന്നെ തുണക്കുന്നുവോ ..... ജീ ആര്‍ കവിയൂര്‍ 14-11-2016 മൊബൈല്‍ ചിത്രം അമൃത വിദ്യാലയം കൊല്‍ക്കത്ത ബ്രംഹ്മസ്ഥാനത്തിന്‍ മുന്നില്‍

എന്റെ പുലമ്പലുകള്‍ - 66

എന്റെ പുലമ്പലുകള്‍ - 66 ഈ ജീവിത പ്രാപഞ്ചിക യാത്രാവേളയില്‍ പൊടിപടലം നിറഞ്ഞ സംസാരം കൊടുങ്കാറ്റില്‍ അറിയാതെ മൗനം ഉടഞ്ഞു തെറിച്ചൊരു മഴ തുള്ളി സമുദ്ര ഗര്‍ഭമായ് മാറുന്നു വീണ്ടും മേഘ കണമായ്  പെയ്തൊഴിയാനൊരുങ്ങുന്നു അന്യന്റെ സഹായത്താല്‍ മുന്നേറുമ്പോള്‍ ചിന്തകളില്‍ അവര്‍ പറയുന്നതിനെ ശ്രദ്ധിക്കാതെ ഞാനെന്ന ഭാവം നീര്‍കുമിളകളായ് ഉടഞ്ഞു പടരുന്നു നിഴലായ് തണലായ്‌ പിന്തുടരാതെയിനിയെങ്കിലും  നമുക്ക് സ്വയം പ്രകാശമാനമായ് നാം തീര്‍ത്ത പാതയിലുടെ നടക്കാം അവനവന്‍ തീര്‍ത്ത  തുരുത്തിത്തിലേക്ക് ചെക്കേറാം വരിക സ്നേഹമെന്ന വിശ്വ ഔഷധിയാല്‍ വിശ്വാസാശ്വങ്ങളാല്‍ ഉണരുക ഉയിരിന്‍  ബലത്താല്‍ ഉണ്മയായ് സത്യം കണ്ടെത്താം ലോകത്തെ തന്നെ കീഴടക്കാം ഇനിയും മുന്നേറാം നാളയെന്ന സ്വപ്ന രഥത്തില്‍ സവാരിയാകാം ദിഗ് വിജയത്തിനൊരുങ്ങാം ..!! ജീ ആര്‍ കവിയൂര്‍ 15-11-2016

ഇനിയൊന്നു ചിന്തിക്കട്ടെ ..!!

ഇനിയൊന്നു ചിന്തിക്കട്ടെ ..!! ഇനി ഞാനൊന്നു ഉറക്കെ ചിന്തിക്കട്ടെ ഇതാണ് ലോകത്തിന്‍ മുന്നിലേക്ക്‌ നാം ഇകഴ്ത്തിക്കാണിക്കാതെ മുന്നേറിയിരിക്കുന്നു പൂഴ്ത്തിവെപ്പിന്റെയും ഇല്ലായിമ്മയുടെയും വല്ലായ്മ്മയുടെ വേദന നിറയെറിഞ്ഞു പണമില്ലാത്തവന്‍ പിണമെന്ന സത്യം ഉണ്ടായിട്ടും ഉപയുക്തമാക്കാനാവാതെ സടകുടയുവാനാവാതെ പല്ലുപോയ സിംഹമെന്നപോലെ അലഞ്ഞു നടന്നവന്റെ രോക്ഷാഗ്നിക്ക് മുന്നില്‍ അന്തവും കുന്തവുമാറിയാതെ നില്‍ക്കുന്ന അവസ്ഥ അന്തികൂരാപ്പിനു മോന്താന്‍ കിട്ടാത്തവന്റെ അലിവോലും മുഖ ഭാവം കണ്ടു വിളറിയ ചിരിയുമായ് ചന്ദ്രന്‍ മടങ്ങി നേരത്തു രവി വന്നു തട്ടിയുണര്‍ത്തി വരൂ വീണ്ടും യുദ്ധം തുടങ്ങാം ജീവിതത്തിന്റെ കുരുക്ഷേത്രത്തില്‍ നിന്നും അശരീരി കണക്കെ കേട്ടു "ഉത്തിഷ്ടതാ ജാഗ്രത പ്രാപ്യവരാന്‍ നിബോധത: ജീ ആര്‍ കവിയൂര്‍ 11-11-2016

മാറ്റം അനിവാര്യം

മാറ്റം അനിവാര്യം ഉറക്കം കെട്ടു ഗാന്ധിതലമേല്‍  കിടന്നവന് ഉറക്കം ഇനിയും ഉണ്ടാവുമോ  എന്തോവുമോ സാധാരണക്കാരന്‍ അല്‍പ്പം വലയുമെങ്കിലും സഹനം നാടിനുവേണ്ടിയെന്ന ചിന്ത അല്‍പ്പം അഭിമാനം തോന്നുന്നല്ലോ ഇന്നെനിക്കു പറയാതെവയ്യ അഭിപ്രായങ്ങള്‍ ഏറെ പറയുന്ന ബുദ്ധിയേറിയ ജീവികളെ വന്മതില്‍ കടന്നും വശ്യമായ മോഹന വാഗ്ദാനം നടത്തി വിപ്ലവമെന്ന അപ്പളം സ്വപനം കണ്ടു നാം നന്നാവുന്നത് മക്കളുടെ തോന്നിവാസത്തിനും ബന്ധുജന ക്ഷേമത്തിനും മികച്ചു നില്‍ക്കട്ടെ പകച്ചു നിലക്കാതെ ഒന്നറിയുക അവനവന്റെ രാജ്യമെന്ന് കരുതി സൃഷ്ടിക്കാതെ ഇരിക്ക രക്തസാക്ഷികളും ബലിദാനികളും ഇല്ലാത്തൊരെൻ നാടേ നിന്നിലേക്ക്‌ മടങ്ങാന്‍ ഭീതിയാവുന്നല്ലോയീ മാറി മാറി അയ്യഞ്ചു വര്‍ഷം പുറം ചൊറിഞ്ഞു സുഖിക്കുന്നവരെ ഇനിയെങ്കിലും മിഥ്യാബോധം വിട്ടു ഉണരുക നല്ലൊരു നാളെക്കായി എന്റെ നാടിൻ നന്മക്കായ് ...

അമാവാസിയില്‍ ....

Image
അമാവാസിയില്‍ .... ഒരു ചാമ്പക്ക മധുരം പോലെ ഒരു മയില്‍പ്പീലി തുണ്ടുപോലെ വളപ്പോട്ടിന്റെ തുടിപ്പുകള്‍ കുന്നി കുരുവിന്‍ കണ്ണില്‍ കണ്ടൊരു തിളക്കം ഞാനറിയാതെ എന്നെ അറിയാതെയങ്ങ് ഊളിയിട്ടു മറവിയുടെ കയങ്ങളില്‍ മുങ്ങി നീരാടി അനുഭൂതി പകര്‍ന്നു തിരികെ വരാ കൗമാര്യ കൗമുദി മൗനം പേറി അമാവാസിയുടെ ഇടവഴികള്‍ താണ്ടി മുന്നേറുമ്പോഴും മണലില്‍ കാല്‍ വിരലാല്‍ കുറിച്ചിട്ട കാവ്യങ്ങളൊക്കെ ഇരട്ടി മധുരമായ് നുണയുന്നുണ്ടായിരുന്നോര്‍മ്മയുടെ പാല്‍ പായസ പ്രണയരുചി.....

ഇലഞ്ഞി തണലില്‍

Image
ഇലഞ്ഞി തണലില്‍ ഈ നിലാവു പൂക്കും വേളയില്‍ ഇടനെഞ്ചിന്‍ താളം ചേര്‍ത്തു ഈറന്‍ മിഴിയുമായ് ഇറയത്തു കാത്തിരിപ്പു ഇഴചേര്‍ത്തു ഇമപൂട്ടാതെ ഇമ്പം പകരുന്നോരു ഈണം ചേര്‍ത്തു പാടാന്‍ ഇലഞ്ഞി മരതണലുകളൊക്കെ   ഇലപൊഴിയും ശിശിരത്തെകാക്കുന്നു ഇംഗിതമേറെ ഉണ്ടെന്നറിക ഇണയായ് തുണയായ് എന്‍ അരികില്‍ ഇനിയും വന്നില്ലല്ലോ ഓമലാളെ ..!! 06-11-2016

എന്റെ പുലമ്പലുകള്‍ - 65

Image
 എന്റെ പുലമ്പലുകള്‍-65 നിൻ ചുണ്ടുകളുടെ നടനം ഉണർത്തി എന്നിൽ നിലാകുളിരമ്പിളി ...!! നിന്‍ നയനങ്ങളുടെ ചിമ്മല്‍ മിന്നി മറഞ്ഞു എന്‍ ചിദാകാശത്തു നക്ഷത്ര പൊന്‍ പ്രഭ ..!! നിന്‍ കാര്‍ക്കുന്തലിന്‍ ഗന്ധം എന്നെയേതോ സ്വപ്നലോകത്തിന്റെ അനുഭൂതിയിലേക്ക് ചെക്കേറ്റുന്നു   ..!! നിന്‍ നിഴലിന്‍ മറവില്‍ ഞാന്‍  എന്‍ സ്വര്‍ഗ്ഗം തേടുന്നുവെന്നു നീ അറിയുന്നുവോ ആവോ ..!! ഞാന്‍ അറിയാതെ എന്‍ വിരല്‍തുമ്പില്‍ വന്നു നീ തീര്‍ക്കുന്നു അക്ഷര പ്രപഞ്ചം ...!! ജീ ആര്‍ കവിയൂര്‍ കൊല്‍ക്കത്ത 5-11-2016

നിന്‍ നിഴലില്‍

Image
നിന്‍ നിഴലില്‍ താണ്ടി ഏറെ നാഴികകള്‍ വിനാഴികള്‍ പകരും സാന്ത്വനമായ്  നിന്‍ അരികിലെത്താന്‍ എന്റെ നോവിന്‍ രുചി പകരാന്‍ കണ്ണുനീരു ചാലിച്ച് ഞാന്‍ മഷിയായ് മാറി തളിച്ചു ഞാനതില്‍ സന്തോഷം നിന്‍ ചുണ്ടുകളിലൊരു പൂവിരിഞ്ഞു കാണുവാനായി വാക്കുകള്‍ കൊണ്ട് നൃത്തം ചവുട്ടാന്‍ ഞാനറിയാതെ ഒഴുകി മഷിയായ് മാറി നിനക്കായ് മാത്രം ചലിക്കും തുലികയിലേക്ക് പടര്‍ന്നു വരികളില്‍ നിന്‍ മികവു നിറഞ്ഞു അതില്‍ എന്റെ ചിന്തകള്‍ നിന്നെ കുറിച്ചു മാത്രമായ് കൊത്തി വച്ചു ഹൃദ്യമാക്കാന്‍ ശ്രമിക്കുന്നു എന്നിലെ ഭയവും എന്നിലെ വിശ്വാസവും ശ്വാസനിശ്വാസങ്ങളും ഞാന്‍ കുറിക്കട്ടെ നിന്‍ മനസ്സില്‍ പതിയട്ടെ എന്‍ അക്ഷര പൂമരത്തിന്‍ നറുഗന്ധവുമതിന്‍ ചാരുതയും എന്നുമിന്നും കൊതിക്കട്ടെയോ ഞാന്‍ എന്‍ അക്ഷരകൂട്ടിന്‍ രുചികളാല്‍ വീണ്ടും വീണ്ടും തങ്കലിപികളാല്‍ തീര്‍ക്കട്ടെ വാക്കുകള്‍ കൊണ്ടൊരു കാവ്യം ഞാനെന്‍ ഹൃദയഭിത്തിയില്‍ ..!! ജീ ആര്‍ കവിയൂര്‍ കൊല്‍ക്കത്ത 4-11-2016

കുറും കവിതകള്‍ 676

കുറും കവിതകള്‍ 676 കുളിയെത്ര കഴിഞ്ഞാലും വെളുക്കില്ലയിരുളും. കാഴ്ച  ക്ഷണിക്കുന്നു മരണം ..!! നിഴല്‍ നിറക്കുന്നു ശിശിരം മഞ്ഞുരുകാതിരിക്കില്ല തമ്മിലുള്ള ദൂരം. ആടി തീര്‍ന്നു ശോകം ഒളിഞ്ഞിരിപ്പു . കാലത്തിന്‍ പുസ്തകമറവില്‍ ..!! അഴലിന്‍ ചുമടുമായ് കാവുതേടിയലയുന്നു പുണ്യപാപ ചുവടുകള്‍ ..!! അഴകിയ  നോവുകള്‍ നിറച്ചു വീര്‍പ്പു മുട്ടുന്നു മണിയറയിലെ ഗന്ധം ..!! ഭയം പൂക്കുന്ന കാവില്‍ നെയ്ത കനവുകള്‍ നിറക്കുന്നു നനവ്..!! കുന്നിറങ്ങി കുഴിയിറങ്ങി വരുന്നുണ്ടൊരു ചില്ലക്കാറ്റ് . പ്രണയനൊമ്പരവുമായ് ..!! വിരഹ സന്ധ്യാ ദീപമണയാറായ്. പ്രണയം പൂത്തു നദിക്കരയില്‍ ..!! പുഴകടക്കുന്നുണ്ട് മോഹങ്ങള്‍ പേറി തിരികെ വരവിന്‍ സ്വപ്നങ്ങള്‍ .!! ആകാശ കൂടാരചോട്ടില്‍ രാമഴയെറ്റ് കാത്തിരുന്നു . നനഞോട്ടിയൊരു  വിരഹം ..!! .

പലിപ്ര കാവിലമ്മേ ..............

Image
പലിപ്രകാവില്‍ അമരും പരമേശ്വരി പല പല ജന്മദുഃഖ നിവാരിണി പവിത്ര കാരിണി പരദേവതേ നിന്‍ പാദാരവിന്ദങ്ങളില്‍ എന്‍ പുഷ്പാഞ്ജലി ..... ദുര്‍ഗ്ഗയും നീയേ ലക്ഷ്മിയും  നീയേ സാരസത്തില്‍ വാഴും സരസ്വതിയും നീയേ പാപ താപങ്ങളകറ്റി സല്‍ഗതി ഏകണേ സച്ചിന്മയി ദേവി ..... പലിപ്രകാവില്‍ അമരും പരമേശ്വരി പല പല ജന്മദുഃഖ നിവാരിണി പവിത്ര കാരിണി പരദേവതേ നിന്‍ പാദാരവിന്ദങ്ങളില്‍ എന്‍ പുഷ്പാഞ്ജലി ..... കദനങ്ങളകലാന്‍ നിന്‍ തിരു സന്നിധിയില്‍ ശരണം .. കരുണാമയി കാത്തുകൊള്ളണമേ മമ ദേവതേ പലിപ്ര കാവിലമ്മേ പലിപ്രകാവില്‍ അമരും പരമേശ്വരി പല പല ജന്മദുഃഖ നിവാരിണി പവിത്ര കാരിണി പരദേവതേ നിന്‍ പാദാരവിന്ദങ്ങളില്‍ എന്‍ പുഷ്പാഞ്ജലി ..... ഭക്തി ഗാന ആല്‍ബം: ശരണം ശ്രീ  അബികേ ദേവി ഭക്തി ഗാനങ്ങള്‍ നിര്‍മ്മാണം,ആലാപനം‌,സംഗീത സംവിധാനം : Dr. ജീ മധുസുഥന്‍ (mind power meditation research foundation kaviyoor thiruvalla 689582 ) ഈ ഗാനത്തിന്‍ രചന : ജീ ആര്‍ കവിയൂര്‍ ഓര്‍കസ്റ്റേഷന്‍ : രാജ് കവിയൂര്‍ audio release on 5.11.2016

മലയാളമേ മലയാളമേ .......

 മലയാളമേ മലയാളമേ ....... മലയാളമേ മലയാളമേ മലയാളമേ നിന്നെ മലയോളം വാഴ്ത്താം മലയാളമേ ... തുഞ്ചന്റെ കിളിപ്പാട്ടിന്റെ ഈണത്തില്‍ തഞ്ചത്തിലെത്തും മലയാളമേ  ... കുഞ്ചന്റെ തുള്ളില്‍ മൊഞ്ചും മൊഴിയാല്‍ കൊഞ്ചി കുഴഞ്ഞാടും മലയാളമേ.... ഓമന തിങ്കള്‍ കിടാവോ പാടിയങ്ങ്  അക്ഷര പൈപാലിന്‍ താരാട്ടുകേട്ടുറങ്ങും  മലയാളമേ മലയാളമേ മലയാളമേ മലയാളമേ നിന്നെ മലയോളം വാഴ്ത്താം മലയാളമേ ... ആശാന്റെ ആരാമത്തില്‍ ചന്ദന ഗന്ധത്താല്‍   വെഞ്ചാമരം വീശിനില്‍ക്കും മലയാളമേ ഉള്ളം കുളിര്‍ക്കും പ്രേമസംഗീതം കേട്ട് ഉള്‍പ്പുളകം കൊള്ളും  മലയാളമേ  'മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം നില്‍ക്കും മലയാളമേ.... മലയാളമേ മലയാളമേ മലയാളമേ നിന്നെ മലയോളം വാഴ്ത്താം മലയാളമേ ... കാവ്യ നര്‍ത്തനമാടി നില്‍ക്കും കൈരളിയുടെ ചങ്കുനിറക്കും ചങ്ങന്‍മ്പുഴയുടെ  മലയാളമേ ..... ഇടനെഞ്ചു പൊട്ടി ഇടക്കയുറെ താളത്തില്‍ കാവിലെ പാട്ടിനൊപ്പം തിരതല്ലും  മലയാളമേ .... അങ്കണ തൈമാവില്‍ നിന്നും വീണൊരു കണ്ണീര്‍ പഴം പൊഴിയിച്ചു  കണ്ണു നിറച്ച മലയാളമേ .... മലയാളമേ മലയാളമേ മലയാളമേ നിന്നെ മലയോളം വാഴ്ത്താം മലയാളമ

കാളികാക്കും നഗരത്തില്‍

Image
കാളികാക്കും നഗരത്തില്‍ സന്ധ്യയകന്നു രാവിന്‍ ആകാശത്ത് നിറപകര്‍ച്ചകള്‍ നഗരം വര്‍ണം വാരിപുതക്കുന്ന നയനമനോഹര കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ മനമറിയാതെ കല്‍കണ്ടം കൈയ്യില്‍ കിട്ടിയ കുട്ടിയായ് ഇല്ലാത്തവനും ഉള്ളവനും മുന്നില്‍ മുടിയഴിച്ച് നാവുനീട്ടി സംഹാര രുദ്രയായി നില്‍കുന്ന കലാകാരന്റെ കളിമണ്‍ സൃഷ്ടിയെങ്കിലും കണ്ണടച്ചു തൊഴുതുപോകുന്നു അറിയാതെ നിറയുന്നു ഒരു ലഹരി സിരകളില്‍ പടരുന്നു അനന്തമായ ആനന്ദം പറയാന്‍ കഴിയാത്തോരനുഭൂതി ദൂപ ദീപങ്ങളിലുടെ നടുവില്‍ തോല്‍വാദ്യങ്ങലുടെ പെരുക്കം എങ്ങുതിരിഞ്ഞു നോക്കുകിലും മധുരം വിളമ്പുന്ന നോട്ടം എല്ലാം ഒന്നെന്ന ഭാവം ഒന്നുമറിയാതെ നടന്നു രാവിനൊപ്പം യയാതി ആവാന്‍ തേടി അലഞ്ഞു പൂരുവിനെ കണ്ടില്ല കുരുവിനെയും അവസാനം ജീവിത ധര്‍മ്മയുദ്ധത്തിന്‍ നടുവില്‍ നിന്നു വിജയനായി വാനപ്രസ്ഥത്തിനായ് ഒരുങ്ങുന്നു.........  ജീ ആര്‍ കവിയൂര്‍ കൊല്‍ക്കത്ത 28-10-2016

ഉണര്‍ത്തല്‍ ....

ഉണര്‍ത്തല്‍ .... സ്വപ്നത്തെ ഉണര്‍ത്തി ഞാനുറങ്ങാന്‍ പോകുന്നെന്‍ . വന്നിടുക നൊമ്പരങ്ങളെ അറുതി വരുത്തി എന്‍ കൂടെ എങ്ങോട്ടെന്നില്ലാതെ തുടരാം യാത്ര ഒക്കത്ത് വച്ചൊരു തലയണ ചിണുങ്ങി ഒഴിയാ കഥകളുടെ കുമ്പാരം കുടഞ്ഞിട്ടു പഞ്ഞിക്കെട്ടുകള്‍ നെടുവീര്‍പ്പിട്ടു പഞ്ഞത്തിന്‍ കണക്കുകള്‍ നിരത്തി അപ്പോഴുമകലെ കൊമ്പത്തിരുന്നു ആരെയോ വിളിക്കുന്നുണ്ടായിരുന്നു വിരഹത്തിന്‍ പരാതികളുമായ് ഒറ്റക്കണ്ണന്‍ കൂമന്‍ ചാക്കാലയറിയി- ക്കുന്നുണ്ടായിരുന്നു അറിയാതെ കേള്‍ക്കാതെ നിസ്സംഗനായ് തിരിഞ്ഞും മറിഞ്ഞും കിടന്നു അപ്പോഴേക്കും കിഴക്കന്‍ ചക്രവാളത്തിന്‍ കവിളുകള്‍ തുടുത്തു തുടങ്ങിയിരുന്നു. വീണ്ടുമൊരു ജീവന്മരണ പോരാട്ടത്തിന്‍ വീഥിയില്‍ വടക്കോട്ട്‌ തലവച്ചു കാത്തു കിടപ്പുണ്ടായിരുന്നു ദക്ഷപ്രജാപതി ..... ജീ ആര്‍ കവിയൂര്‍ 26-10-2016

പുലി മുരുകന്‍

Image
പുലി മുരുകൻ കല്‍കണ്ടനഗരിയിലെ തടാക തടത്തിലായ് കണ്ടേൻ ഞാനുമിന്നലെയാറ്റുനോറ്റൊരാ- ഗ്രഹമാം സുഖശീതള ഛായാരൂപങ്ങള്‍ നിറഞ- ഗ്രഗണ്യമാം ചലച്ചിത്രമതി മോഹനമെന്നു പറയാതെയിരിക്കാന്‍ അല്‍പ്പം ബുദ്ധി മുട്ടുതന്നെ    ദിനോസിറസ്  മുരുകനായ് മലയാളിയുടെ അഹങ്കാരമാം ദിക്ക് വിജയത്തിനൊരുങ്ങും  അഭ്രപാളിയിലെ പല്ലുപൊഴിഞ്ഞ വരയന്‍ പുലിയെ  അതെ അടര്‍ത്തിയെടുത്ത്‌ അടപ്രഥമൻ രൂപത്തിൽ ആറുംനൂറു മേനി കൊയ്തപ്പോള്‍ അതാ അയലത്തെ വീട്ടിലെ പൂച്ചയുമടുക്കളയിലെ പപ്പടംകുത്തിയുമായി ഓടി കളിക്കുന്നു കുട്ടികള്‍ മീശമാധവനായ് പിന്നെ ജംഗിള്‍ബുക്കിലെ മൗഗിളിയും ടാര്‍സനുമൊക്കെ ആയി മാറുന്നു ഇതൊക്കെ ആണെങ്കിലും വേഷമേതായാലും നരന്‍ അവന്‍ ആറാം തമ്പുരാനും എല്ലാം ചേര്‍ത്തൊരു നല്ല അവിയല്‍ പരുവത്തിലാക്കി കാടുമേടും നഗരവും കടന്നു കണ്‍ കാഴ്ച ഒരുക്കി കടന്നു അകലുന്നു വൈശാകും ഉദയകൃഷ്ണനും സിബി കെ ടിയും മോഹന്‍ ലാലും നല്ലവണ്ണം വിയര്‍പ്പൊഴുക്കിയെന്നു ആശ്വസിക്കാമെന്നാല്‍ കലക്കന്‍ കിടിലന്‍ അടിപൊളി ഇടിവെട്ടെന്നു ലോക സിനിമക്കു മുന്നില്‍ നിന്നു എനിക്ക് പറയാനാവില്ല എന്തെനന്നാല്‍ എന്നുള്ളില്‍ ഉള്ള ആരേയും അംഗീകരിക്കാന്‍ കഴിയാത്ത  മലയാളിസ്വഭാവം സടകുടഞ്ഞു പുപ്പുലിയായി നില്‍

ഓർമ്മ തണൽ

ഓർമ്മ തണൽ ഈ ഇരുളും എന്‍ വിഷാദവും കാത്തു കഴിയുന്നു നിന്‍ പുഞ്ചിരിനിലാവു പൊഴിക്കും തണുത്ത പുലര്‍കാലത്തിന്‍ കോടമഞ്ഞും ചെറുകിളികളുടെ കൊഞ്ചലില്‍ കൊലുസ്സിന്‍ കിലുക്കവും നിന്‍ കാര്‍ക്കുന്തലില്‍ നിന്നുമിറ്റും മരമഴയും ഇലഞ്ഞി പൂമണവും കാറ്റിന്‍ കൈകളാല്‍ ഇല്ലിമുളങ്കാടിന്റെ മൂളല്‍ നിന്‍ സ്വര മാധുര്യം മറക്കാനാവാത്തോർമ്മകളില്‍ നിന്നുണര്‍ത്തി വിരഹമൊരു കടലലപോലെ ആര്‍ത്തലച്ചു .

അമ്പത്തോന്നിന്‍ തിളക്കം

Image
 അമ്പത്തോന്നിന്‍ തിളക്കം അനിത്യതതയിൽ നിന്നും നിത്യത തേടിയുള്ള യാത്രക്കിന്നു അമ്പത്തോന്നിന്‍ തിളക്കം ഉണ്ടേ സ്വപ്‌നങ്ങള്‍ ഏറെ കര്‍മ്മ പഥങ്ങളില്‍ ഉഴലുന്നു ഉയിരിന്‍ ബലം കൊടുത്തു കഴിയുന്നു സര്‍വശക്തന്റെ കരുണാകടാക്ഷത്താല്‍ സകലതും മറക്കാം എന്നാലോ എന്‍ വിരല്‍ തുമ്പിലെ അക്ഷര കൂട്ടിന്‍ കുട്ടുകാരിയാം എന്‍ ആശ്വാസ വിശ്വാസ ഔഷധിയാം കവിതയെ മറക്കാനാവില്ല അവള്‍ എന്‍ അത്താണി എഴുത്താണി തുമ്പില്‍ എന്നുമെന്‍ സന്തത സഹാചാരിണി നിനക്കെന്റെ പിറന്നാള്‍ പുണ്യമായി എന്നും മായാതെ നില്‍ക്കണേ ...!! 20.10.2016

ഓര്‍മ്മയുടെ പെരുമഴക്കാലം

Image
ഓര്‍മ്മയുടെ പെരുമഴക്കാലം കാത്തിരിപ്പിന്റെ നിഴലുകള്‍ വളര്‍ത്തി വലുതാക്കിയ മോഹങ്ങളുടെ ഭ്രമണം അന്യമായ ചുവടുവെപ്പുകള്‍ എലുക താണ്ടി വന്നടുക്കുന്നയറിയാ ജനിതക സമാന്തര പാതകള്‍ വന്നടുക്കുന്ന പിറുപിറുപ്പുകള്‍ തഴുകി അകലുന്നു കാറ്റിനൊപ്പം വെഞ്ചാമര ചികുരങ്ങള്‍ നൃത്തിനൊരുങ്ങുന്നു കാലം നല്‍കിയോരാര്‍മ്മ ചെപ്പുകളില്‍ എവിടെയോ കൈവിട്ട് പറക്കുന്നുണ്ട്‌ വെയിലേറ്റു മഴയേറ്റ്‌ കുന്നും കുഴിയും താണ്ടി അടുക്കുന്നുണ്ട് നോവിനാരോഹണാവരോഹനങ്ങള്‍ ആര്‍ക്കും വേണ്ടാതാകുന്ന നിമിഷങ്ങള്‍ ഇതാവുമോ ഇന്നു ഞാനും നാളെ നീയും അനുഭവിക്കേണ്ട ദുരിത ദുഃഖങ്ങള്‍ ...!! ജീ ആര്‍ കവിയൂര്‍ 20 -10- 20 16 ചിത്രം കടപ്പാട് മുരളി തുമ്മാരുകുടി......

അഴലിന്‍ കാവ്യം

അഴലിന്‍ കാവ്യം ഗതകാലത്തിനോര്‍മ്മകളവളേ നങ്കൂരമില്ലാതെ പായ്മരമൊടിഞ്ഞ വഞ്ചിപോലലയുന്നുണ്ടായിരുന്നു ഇങ്ങനെയൊക്കെയായിട്ടും അവളോരക്ഷരമുരിയാടിയില്ല മസ്സിലാകെ കുറിച്ചിട്ടു കൊണ്ടേയിരുന്നു നോവിന്‍ ലിപികളാല്‍ പെറ്റിട്ടു തണലാര്‍ന്ന അക്ഷര നികുഞ്ചങ്ങള്‍ വെഞ്ചാമരം വീശി അഴലിനാശ്വാസമായ് കഴലിണ തൊഴുതു നിന്നു തീരം കടലിന്റെ  ആലിംഗനമേറ്റു പുളകമണിഞ്ഞു തളര്‍ന്നു കിടന്നു അകലെ മൈനാകത്തെ മുകിലുകള്‍ ചുംബനത്താല്‍ മൂടുമ്പോളറിയാതെ ആനന്ദാശ്രു  പൊഴിച്ചു കുളിരായ് കാറ്റതുയെറ്റുവാങ്ങി കാടിന്‍ സുഗന്ധവുമായ് അനുരാഗമായ് എവിടെയോ മാറ്റൊലികൊണ്ടൊരു എഴുതിയാല്‍ തീരാത്ത മഹാകാവ്യമായ് നെഞ്ചിന്‍ താളില്‍ കുറിച്ചു കൊണ്ടേയിരുന്നവളാരുമാറിയാതെ...!!

ജീവിത നിലാവ്

Image
ജീവിത നിലാവ് വിരിഞ്ഞേന്‍ അങ്ങ് അകലെ ചക്രവാളത്തിലായ് ഒരു ആകാശ പൂവെന്നില്‍ ഉണര്‍ത്തി നിന്‍ ഓര്‍മ്മകള്‍ വീണ്ടുമറിയാതെയങ്ങ് വിരിഞ്ഞു എന്‍ വിരല്‍തുമ്പിലക്ഷര നിഴല്‍ ചിത്രമായ്‌ മറവിയുടെ ചെപ്പില്‍ കണ്ടു കിട്ടിയൊരു കന്നിയിലെയവസാന പൗര്‍ണ്ണമി വെളുപ്പാന്‍കാലമുണര്‍ന്നു രേവതി നാളിലവളുറങ്ങുന്നുണ്ടായിരിക്കാമങ്ങു ഒരു പ്രസൂനം പോലെ കണ്‍ കാഴച്ചയിത് മനസ്സില്‍ തെളിയുന്നു ഇന്നലെ എന്നപോല്‍ കടന്നകന്നൊരു ഇരുപത്തിയഞ്ചുവര്‍ഷം അത് നല്‍കിയൊരു ഋതു വസന്തങ്ങളിനിയും മടങ്ങി വരികയില്ലെന്നോര്‍ത്തു ഖിന്നന്നായിനില്‍പ്പു ഞാനുമെന്‍ ജീവിതവുമിങ്ങുയീ കല്‍ക്കണ്ട നഗരിയിലായ് ആത്മാംശം തുളുമ്പും നോവിന്‍ പടര്‍പ്പില്‍ ............. ജീ ആര്‍ കവിയൂര്‍ 16-10-2016 ചിത്രം രാവിലെ എന്റെ മൊബൈലില്‍ എടുത്തതാണ്

പ്രണയശലഭം

Image
പ്രണയശലഭം   എന്നിലെ രഹസ്യമൊക്കെ നീ ഒപ്പിയെടുത്തു ഞാനറിയാതെ നീ നിന്‍ ചുണ്ടിണകളാല്‍ മുത്തമിട്ടു  പറന്നു ശലഭമായ് നുകര്‍ന്നകന്നു പൂമ്പൊടി വിതറി എന്തിനു വെളിപ്പടുത്തണം നിനക്കു തരാനായില്ലോന്നുമേ എന്നെ തന്നെയല്ലാതെ മറ്റൊന്നുമില്ല ഞാനേറുന്നത് നിന്നിലേ ആഴങ്ങളിലേക്കിറങ്ങി ഒന്നായ് രണ്ടാവാനായ് കനവിലായ്  നിൻ ചിരിമൊട്ടുകളെൻ  കരളിൽ വസന്തം വിരിയിക്കുന്നൊരു കനലെഴും അഴകാർന്ന കവിതയായ്  കുളിർ നിലാ മഴയായ് പൊഴിയുന്നുവോ...!! ചിത്രം കടപ്പാട് ദീപാ സച്ചു

നീ നിറയുന്നു എന്‍ ശൂന്യതയില്‍

Image
നീ നിറയുന്നു എന്‍ ശൂന്യതയില്‍ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്കവസാനമൊരു അറുതിവന്നത്  നിന്റെ വരവാടെ ആയിരുന്നു ഞാന്‍ ഏറെ കൊതിച്ചതും അതിനായിരുന്നല്ലോ തേടലുകള്‍ വെറുതെ ആയോ വാക്കുകള്‍ക്കു നൊമ്പരം എങ്കിലും മരിച്ചില്ല  പ്രതീക്ഷകള്‍ അലഞ്ഞു ഏറെ നിന്‍ ഒളിയിടങ്ങള്‍ കണ്ടു പിടിക്കാന്‍ ഓര്‍മ്മയുണ്ടോ ആവോ ആ നഷ്ട ദിനങ്ങളൊക്കെയും നമ്മളിരുവരും രണ്ടല്ല ഒന്നായിരുന്നു നിന്റെ വാക്കുകള്‍ തീര്‍ത്ത ശയ്യയില്‍ നീ പാടിയ താരാട്ടിന്റെ വരികളില്‍ ഞാന്‍ എപ്പോഴും ഉണ്ടായിരുന്നു മറക്കാനാവാത്ത കനവുപോലെ ജീവിച്ചു ഞാനെന്റെ ഹൃദയാഴങ്ങളില്‍ നിന്റെ വാക്കുകള്‍ വിളറിവേളുക്കാതെ നിറം മങ്ങാതെ മഷി പടരാതെ നിന്‍ വാക്കുകളില്‍ മാത്രം വിശ്വസിച്ചു കഴിയുന്നു നീ തീര്‍ത്ത ഗാനത്തിന്‍  താളാത്മകതയില്‍ ഇന്നും കാത്തിരിപ്പു നിന്‍ വരവിനായി ഇല്ല ഞാനൊരിക്കലും നിര്‍ബന്ധിക്കുന്നില്ല നിനക്കിഷ്ടമുള്ള ഇടത്ത് പോകാം എന്നിരുന്നാലും ഉള്ളിന്റെ ഉള്ളിലെവിടെയോ ഒരു വിരഹ നോവിന്‍ മൗനം ഞാന്‍ ജീവിക്കുകയോ മരിക്കുകയോ ആരാണ് ഞാനീ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ എന്ന് എഴുതി തീര്‍ക്കുമിത് എന്‍ ഹൃദയ ഭിത്തികളില്‍ നിന്റെ നന്മക്കായ് ഞാനറിയാതെ എന്റെ വിത

എന്റെ പുലമ്പലുകള്‍ 64

എന്റെ പുലമ്പലുകള്‍ 64 രാവിനും ഇരുളിനും തമ്മില്‍ തര്‍ക്കം. മദ്ധ്യസ്ഥതയുമായ്‌ അമ്പിളി ..!! നിഴല്‍ മാഞ്ഞിട്ടുമെന്തേ ഉറക്കം മാത്രം വന്നില്ല തിരണ്ടു നനവുമായ് കവിത എപ്പോഴൊക്കെ ഞാനെന്റെ നൊമ്പരങ്ങള്‍ ഒപ്പം  കളവു പറഞ്ഞു അപ്പോഴൊക്കെ എന്‍  കണ്ണുനീര്‍ എന്നെ നോക്കി ചിരിച്ചു ആനന്ദത്തോടൊപ്പം ആഗ്രഹങ്ങള്‍ പൊട്ടി ചിതറിയോ അപ്പോള്‍ നൊമ്പരത്തോടൊപ്പം കൂട്ടായി വന്നു  മൗനം...!! വന്നു പ്രച്ഛന്ന വേഷവുമായ് ചിരിയൊന്നു ചുണ്ടില്‍ ഹൃദയം നോവുന്നുണ്ടായിരുന്നു ആരുമറിയാതെ കണ്ണുകളതു പെയ്തു തീര്‍ത്തു ..!!

ഒരു ദശമിയുടെ ഓര്‍മ്മ ..!!

ഒരു ദശമിയുടെ ഓര്‍മ്മ ..!! മടങ്ങുന്നു ഒരുപാട് സ്വപ്‌നങ്ങൾ  നൽകി വരുമിനിയും ആഘോഷമായ് നഗരിയാകെ അണിഞ്ഞൊരുങ്ങും നവ ദിനങ്ങളിലായ് നിന്നെ കാണാന്‍ അപ്പോഴെന്തു ചേലെന്നോ നിന്‍ മിഴികളില്‍ നക്ഷത്ര തിളക്കങ്ങള്‍ ചെഞ്ചുണ്ടില്‍ ലഹരിയുടെ പതംഗങ്ങള്‍  ആരേയും മയക്കുന്ന അനഘമന്ത്രങ്ങള്‍ നോവറിഞ്ഞു കേഴുന്നു രാവിന്‍ മൗനമുടച്ചു തുകല്‍‌വാദ്യങ്ങളുടെ പെരുക്കങ്ങളും ദൂപദീപങ്ങളാല്‍ മനം മയക്കും ഗന്ധവും ആലിംഗനം കൊതിക്കുന്ന മഴമേഘക്കാറ്റും തിങ്ങി നിരങ്ങും വീഥികളിളാകെ പടരും സ്പര്‍ശന സുഖം തേടിയലയുന്ന കമിതാക്കളും കളിപ്പാട്ടങ്ങള്‍ക്കായ് കേഴുന്ന ബാല്യത്തിന്‍ ചിണുങ്ങി കരച്ചിലുകല്‍ക്കിടയില്‍ മുങ്ങിനിരങ്ങും വാഹന നിരകളുടെ നീണ്ട അലമുറകള്‍ക്കിടയില്‍ തീരയുന്നമെന്‍ ജീവിതമേ നിനക്കെന്തേയിവിധ നൊമ്പര മധുരത്തിന്‍ സ്വാദ് അറിയില്ല ആരുമേ നിന്നെയുമെന്നെയുമീ വസന്തോത്സവത്തിന്നാരവത്തിലായ് വന്നു പോകും ദിനങ്ങളിനിയും ദീനരും ദരിദ്രനാരായണന്മാര്‍ നൃത്തം ചവുട്ടുമി കല്‍ക്കണ്ട നഗരി ഇതൊന്നുമറിയാതെ ഉറങ്ങി ഉണരുന്നു ഒരു താപസനെ പോലെ നിര്‍വികാരനായി അതുകണ്ട് അറിയാതേ ഞാനും എന്റെ കവിതയും മൊഴി മുട്ടിനില്‍പ്പു ........!! ജീ ആര്‍ കവിയൂര്‍ 13-10-2016

തനിയെ

Image
തനിയെ ഞാനുമെന്‍ സ്വപ്നങ്ങളും മരുവുന്നു നിനക്കായ് ഞാനാരു നീയാരെന്നറിയാതെയങ്ങ് ഞാവല്‍പ്പഴങ്ങള്‍ പോലെ ഞാന്നുകിടന്നങ്ങു ഞെട്ടിയുണരുമ്പോഴേക്കും ഞെട്ടറ്റു പോകുന്നല്ലോ ഞെരിഞ്ഞമരുമെത്ര നൊമ്പര വീഥികള്‍ നാമറിയാതെ നമ്മള്‍ തന്‍ സ്നേഹം നിലാവായി മാറട്ടെ നിറയട്ടെ നിഴലായി പടരട്ടെ നന്മയായി പൂക്കട്ടെ വസന്തം എന്നും വിരുന്നു വന്നീടട്ടെ പ്രണയമേ നീ ഉറങ്ങുക നാളെ വിരഹം നിന്നെ വന്നുയുണര്‍ത്തും വരെക്കുമായ് നല്‍കട്ടെ ഞാനോരു നറുമുത്തം നിനക്കായെങ്കിലുമത് അവള്‍ക്കായ് തീരട്ടെ ഒന്നുമില്ല ശാശ്വതമെന്നറിയുന്നുയേറെ നടന്നതിനപ്പുറം ..!! ജീ ആര്‍ കവിയൂര്‍ 07-10- 2016

ജന്മജന്മ ദുഃഖം

 ജന്മജന്മ ദുഃഖം ഓങ്കാര നാദം കേട്ടുണരുന്നൊരു ഓമല്‍ പൊന്‍കതിരോളികളെ ഒരിക്കലും വാടാത്ത നിന്‍ പുഞ്ചിരി പൂവുകളെന്‍ മനം കുളിരണിയിച്ചു ഓരായിരം കനവുകള്‍ നിറയിച്ചു ഓര്‍മ്മകളില്‍ മായാതെ നില്‍പ്പു ഓടിയകലും വര്‍ണ്ണമാര്‍ന്ന സന്ധ്യകളും മറക്കാനാവാത്ത രാവുകളുമതില്‍ നീലനിലാവിന്റെ ചോട്ടിലായൊരു നീര്‍മാതളം പൂത്തുലഞ്ഞു നില്‍പ്പു നിശയുടെ കുളിര്‍ക്കാറ്റിലായ് നിന്‍ മിഴികളാകെ നക്ഷത്രം പോലങ്ങു തിളങ്ങി ഉരിയാടി തീരും  മുന്നേയെന്തെ അകറ്റിടുന്നു കോമരം തുള്ളുമി കാലത്തിന്‍ കോലായില്‍ നിന്നുമകലത്തിലെവിടെയോ വിസ്മൃതിയില്‍ ജന്മജന്മാന്ത ദുഖമിതു തുടരുന്നു നിനക്കായ് ..!!

നോവിന്‍ കൂരക്കു കീഴില്‍

നോവിന്‍ കൂരക്കുകീഴില്‍ കണ്ടേന്‍ ഞാനിന്നുയൊരു കൂരക്കു ചുവട്ടിലായ് കണ്ടനും മുണ്ടനും തണ്ടനുമടങ്ങുന്നവരായിയവരുടെ സിരകളില്‍ ഒരേ നിറം പേറുന്നവര്‍ വ്യത്യസ്‌തരായവര്‍ മത ജാതി വര്‍ണ്ണ ഭാഷാജ്ഞാനമുള്ളവരുമില്ലാത്തവരും ഒരുനേരമന്നത്തിനും വകയില്ലാത്തോരുമുള്ളോരുമായവര്‍ക്കും  ഒരേ വിഷാദ പ്രതിച്ഛായകലര്‍ന്ന വേദന കലര്‍ന്ന ഗന്ധങ്ങളുടെ ചിന്തകള്‍തന്‍  ഭാരവുമായി  കൂട്ടം കൂടി നില്‍ക്കുന്നയിവരുടെ  ഇടയിലുടെ പാറിപറന്നു നടക്കുന്നുണ്ട് മാലാഖമാരും ദേവദൂതരും അന്യന്റെ നൊമ്പരങ്ങളെ പെട്ടിയിലാക്കി കീശ നിറക്കുന്നൊരു ഇത്തിള്‍ക്കണ്ണികളാം കഴുത്തില്‍ പട്ടയും പത്രാസുമായും ഉള്ളവര്‍ വേറെയും പിന്നെ പണിപ്പെട്ടു നില്‍ക്കുന്നവരെങ്കിലും എല്ലാവരുടെയും ലക്ഷ്യമൊന്നുതന്നെ നില നില്‍ക്കണം നിലനിര്‍ത്തണം കാലനില്ലാത്ത കാലം ചമക്കാന്‍ നട്ടം തിരിയുന്നവര്‍ക്കിടയിലുടെ നടന്നകന്നു ഏറെ പറയാതെ തിക്കിതിരക്കിനിടയിലുടെമെല്ലെ ഞാനുമാ ആശുപത്രിയുടെ വെളിയിലേക്ക് വീണ്ടും എന്‍ അക്ഷര നോവുമായ് ...!!  ജീ ആര്‍ കവിയൂര്‍ 05-10-2016 ചിത്രം കടപ്പാട് ഗൂഗിള്‍

എന്റെ പുലമ്പലുകള്‍ - 63

Image
എന്റെ പുലമ്പലുകള്‍ - 63 ഞാനോന്നു കൂട്ട്കൂടി നിന്‍ കണ്ണുനീരോടായ് അവ സത്യം തുറന്നു നിന്‍ ഹൃദയത്തില്‍ നിന്ന് ഞാന്‍ അത്ഭുതത്താല്‍ നോക്കിനിന്നും നീ വെറും കാഴ്ചയോ അതോ വാക്കുകളുടെ മായാ പ്രപഞ്ചാമോ നീ  വാക്കുകളാല്‍ അമ്മാനമാടിയപ്പോള്‍ ഞാന്‍  വീര്‍പ്പുമുട്ടി നിന്നു എന്റെ മൗനമൊരു നിലവിളിയായി മാറുന്നു ചിലപ്പോള്‍ ബധിര മൂകമായ് ഞാന്‍ കരഞ്ഞു എന്നാല്‍ എന്റെ കണ്ണുനീര്‍ വിസമ്മതിച്ചു പുറത്തു കാട്ടാന്‍ കരയും കടലും രണ്ടും ഒന്നല്ല രണ്ടെങ്കിലുമവര്‍  ഒട്ടുമേ വേര്‍ പിരിയാന്‍ ഒരുക്കമല്ല നിന്റെ സാന്നിധ്യം മാത്രം എന്റെ ചിന്തകളില്‍ നിറഞ്ഞു നിന്നു ഞാന്‍ പോലുമറിയാതെ നിന്‍ ഓര്‍മ്മകള്‍ മാത്രമെന്‍ സ്വപ്നങ്ങള്‍ക്ക് ഒരായിരം നിറം  പകര്‍ന്നു തന്നു .. നിന്നെ കുറിച്ചു ഉള്ള  ഓരോ ചിന്തകളും എനിക്ക് എണ്ണിയാല്‍ തീരാത്ത വരികളുള്ള കാവ്യമായി മാറി ,,!! ജീ ആര്‍ കവിയൂര്‍ 01-1൦-2016 ചിത്രം കടപ്പാട് @മോഹന്‍ ദാസ്‌

ദുര്‍ഗ്ഗ

Image
ദുര്‍ഗ്ഗ ദുര്‍ചിന്തകളെ വേരോടു അറുത്തു ദുരിതങ്ങളകറ്റുവോളെ എന്നുള്ളിലെ ദുരാഗ്രഹ ശക്തിനീക്കി നീയെന്നുമെന്‍ ദിനങ്ങളിലെനിക്കുയറിവു നല്‍കുന്നു കൊടുംങ്കാറ്റായി അലയടിക്കും തിരമാലയായ് ഋതുവസന്തത്തിനാന്ദം തീര്‍ക്കും അന്ഗ്നി നാളമായ് ധൈര്യം പകരുന്ന  സത്യാനുഷ്ടാനമായ് മനഃശക്തിയുടെ നിറ സാന്നിധ്യ കേന്ദ്രമായ് പാരാജയങ്ങളില്‍ നിന്നും മോചിതയായ് പര്‍വ്വത ശിഖരങ്ങളോളം ബലം നല്‍കുവോളെ ഹൃദയവനികയില്‍ സന്തോഷം നിറക്കുവോളെ ഞാനെന്നോരഹങ്കാരം മെന്നില്‍ നിന്നുമകറ്റുവോളെ നിന്നെ എന്ത് വിളിച്ചാലും ഏറെ പറയാനില്ല നിന്നെക്കുറിച്ച് എത്ര പാടിയാലും മതിവരില്ല നിന്റെ പാദങ്ങളില്‍ വീണുനമിക്കുന്നേന്‍ ദുര്‍ഗ്ഗേ ദൂരെ കളയുക എന്‍ ദുഖങ്ങളൊക്കെയമ്മേ ..!! ചിത്രത്തിനു കടപ്പാട് google

എന്റെ നാട് എന്റെ നാട് ........

Image
എന്റെ നാട് എന്റെ നാട് ........ ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിത മാകണം അന്തരംഗം കേരളം എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്ന ഉള്ളൂര്‍ കാവ്യം കേട്ട് വളര്‍ന്നൊരു തലമുറകള്‍ക്കും അച്ചമില്ലേ , അച്ചമില്ലേ , അച്ചം  എൺപതു  ഇല്ലയെ , ഇച്ഛകത്തുള്ളോരെല്ലാം  എതിർത്തു  നിട്രാല്‍പോകിലും   അച്ചമില്ലേ , അച്ചമില്ലേ , അച്ചം  എന്‍പതു  ഇല്ലയേയെന്നു ഭാരതിയാര്‍ പാടി കേട്ട എന്‍ ദ്രാവിഡക നെഞ്ചകവും ജയ ഭാരത ജനനിയ തനുജാതേ ജയ്  ഹേ കർണാടക മാതേ ജനനിയ  ജോഗുല  വേദധ ഘോഷാ  ജനനിഗേ ജീവവു  നിന്ന  വേഷ ഹസൂരിന  ഗിരിജാല  സാലെ  നിന്നായി  കോറലിനെ  മാലേ എന്ന് പാടി പുകഴത്തിയൊരു കുവെമ്പും ദേശമുനു   പ്രേമിഞ്ചുമന്ന മഞ്ചി ആനന്ദി  പിഞ്ചുമന്ന വറ്റി  മതലു    കാട്ടിപെട്ടൊയ് ഗട്ടി മേലേ  തലപെട്ടവോയ് എന്ന് ദേശഭക്തി പാടിപതിപ്പിച്ചു തെലുങ്കിൽ അപ്പറാവു ദക്ഷണ കവികൾ പാടിയേറെ എന്റെ രാജ്യം എന്റെ രാജ്യമെന്നു ഇന്നും അവകൾ നെഞ്ചിലേറ്റുന്നുയിന്നും ഭാരത മണ്ണില്‍ വന്നിന്നു  ആരാലും എന്തും നടത്തി മടങ്ങാന്‍ അനുവദിക്കില്ല ധീരരാം ജവാന്മാരുടെ മനസ്സിനെ തകർക്കുവാനാവില്ല ഇനിയുമെന്നു അറിയുക വന്ദേമാതരം വന്ദേമാതരം വന്

ഇനി എന്ത് പറയേണ്ടു

ഇനി എന്ത് പറയേണ്ടു നഷ്ടമീ ജീവിതം സ്പഷ്ടമെങ്കിലും ശിഷ്ടമില്ലാത്തൊരു മനകണക്ക് എത്ര കൂട്ടിയാലും കിഴിച്ചാലും തെറ്റുകള്‍ തിരുത്തുവാനാവാതെ ഉയഴറുന്നുവല്ലോ താങ്ങാനാവാതെ കൊണ്ടുനടക്കുമ്പോള്‍ താങ്ങുന്നല്ലൊരു അത്താണിയാം വിരല്‍ത്തുമ്പിലെ അക്ഷര കൂട്ടായെന്‍ ആശ്വാസ വിശ്വാസ ഔഷധിയായ് എന്നെ നയിക്കുമെന്‍ അക്ഷര നോവിന്റെ എണ്ണിയാല്‍ തീരാത്തോരു ആനന്ദകണികകള്‍ ഏറ്റു ചൊല്ലുന്നു സന്മനസ്സുകള്‍ക്ക് എങ്ങിനെ ഞാന്‍ നന്ദി പറയേണ്ടു ...

ഞാനോ നീയോ

ഞാനോ നീയോ ഇത് ഞാനോ അതോ നീ മാത്രമോ ആരാണ് പ്രണയത്തില്‍ എന്നിരുന്നാലും നമുക്കിരുവര്‍ക്കും വേണ്ടത് നടിക്കുന്നുണ്ട് നമ്മള്‍ അനുയോജ്യമായി പരസ്പരം അപൂര്‍വമായേ കാണുന്നുള്ള് താനും കഥകള്‍ പങ്കുവെക്കാനും കദനങ്ങള്‍ പറയുവാനും ഇരു ഹൃദയങ്ങള്‍ തമ്മില്‍ അറിയുവാനും കഴിഞ്ഞ കാലങ്ങളുടെ കണ്ണുനീരും കാലം തന്ന ഉണങ്ങാത്ത മുറിവുകളും തിരിച്ചറിയുന്നു സത്യങ്ങള്‍ നാം നാം പുലര്‍ത്തിയ പ്രതീക്ഷകള്‍ കൊണ്ട് നടന്ന സ്വപ്‌നങ്ങള്‍ ഇരുവരുടെയും ഓരോരോ സാമീപ്യങ്ങളും സ്പര്‍ശങ്ങളും ഗന്ധങ്ങളും തമ്മിലറിയാനും അടുക്കാനും കാത്തിരുന്നു നാം ഏറെ നാള്‍ നമ്മുടെ മനസ്സോന്നൊഴിയാന്‍ നൊമ്പരങ്ങളെ മറക്കാന്‍ വേണ്ടിവന്നു അന്യഥാ  നിന്നോടൊപ്പം കഴിയാന്‍ ഏറെ നാള്‍ അവിടെയാണ് എന്‍ നിലനില്‍പ്പെന്നു ഞാനോ നീയോ അത് നാമെന്നറിയുവാന്‍ ..!!

എന്നുള്ളില്‍ നിറയണേ.......

Image
എന്നുള്ളില്‍ നിറയണേ....... മയില്‍‌പ്പീലി കണ്ണുകള്‍ തേടുവതാരെയോ മഴമേഘതാരുണ്യ തേരിലേറി മഴവില്ലു വന്നു നിന്നു വര്‍ണ്ണം വിതറുവതാര്‍ക്കുവേണ്ടി ഇളക്കാറ്റ് വീശിപ്പാടുവതാര്‍ക്കുവേണ്ടി ഇണക്കുയില്‍ അതുകേട്ടു ഉച്ചത്തില്‍ ഏറ്റു പാടുവതാര്‍ക്കുവേണ്ടി കായാമ്പൂക്കള്‍ വിരിഞ്ഞു മണം പകരുവതാര്‍ക്കുവേണ്ടി പൈമ്പാലുകറക്കുന്ന ഗോപികയുടെ മനം തേടുവതാര്‍ക്കുവേണ്ടി ഗോവര്‍ദ്ധനവും ഗോക്കളും ഗോപാല ബാലകരും സമസ്ത ഗോകുലവും കാത്തിരിപ്പതാര്‍ക്കുവേണ്ടി ഒറ്റകമ്പി മീട്ടും മീരയുടെ ഗാനങ്ങളില്‍ മായാജാലം കാട്ടി നൃത്തമാടി നിറഞ്ഞു നില്‍ക്കുന്നവനെ നീ നിത്യവുമെന്നിലും നിറഞ്ഞു നില്‍ക്കണേ ..!! ജീ ആര്‍ കവിയൂര്‍ 26-09-2016 ചിത്രം കടപ്പാട് google

തെയ്യത്തിനം താരോ ....

Image
തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ മാനം കറക്കുമ്പോള്‍ ഏന്‍റെ നെഞ്ചു കലങ്ങണല്ലോ ഏനെ നോക്കി ചെമ്പും താളുപോലെ വാടി കരിക്കല്ലേ അമ്പ്രാനോ മലമേലെ തമ്പാട്ടിക്ക് കണ്ടു വച്ച കനിയാണെ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ രാവേറെ മെതിച്ചു തല്ലിയിട്ടും പതം വന്നിട്ടും രാവിലെ  എനുക്കു കിട്ടിയതോ കണ്ണു നിറയണല്ലോ വയറു കായണല്ലോ കായകഞ്ഞിക്ക് കാത്തിരിപ്പുണ്ടേ ഏന്റെ കുടിയില്‍ അഞ്ചാറു വയറുകളമ്പ്രാനെ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ എന്‍ ചത്താലേ കോയി കൂവുള്ളല്ലോ എനുണ്ടോ അറിയാനുകൊണ്ട് സത്യോം നീങ്ങ പറയണത് തന്തോയം തന്തോയം  ആണേ അമ്പ്രാനോ ഏനിപ്പം മാനത്തോട്ടു ചാടി കായറുമല്ലോ ഏത്തമിടുന്നെ ഏനോന്നുമേ അറിയില്ല അമ്പ്രാനോ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ നീങ്ക തന്നൊരു കനിയാണോ വയറു നിറഞ്ഞല്ലോ അമ്പ്രാനോ ഏനിപ്പം ആരോടു പറയും മാനം പോയല്ലോ കിടാത്തിക്ക്  കുടിയിലിനി ആരോരും എറ്റില്ല അമ്പ്രാനോ ..!! തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ

നിന്നെയും കാത്തു ...ഗസൽ

Image
നിന്നെയും കാത്തു ... ഗസൽ  കനവിലായ്  നിൻ ചിരിമൊട്ടുകളെൻ  കരളിൽ വസന്തം വിരിയിക്കുന്നൊരു കനലെഴും അഴകാർന്ന കവിതയായ്  കുളിർ നിലാ മഴയായ് പൊഴിയുന്നുവോ...!! കദനങ്ങളാകെ ചിറകു വിടർത്തി ശലഭമായ് കാണാ കാഴചകള്‍ തേടി പറന്നകലുമ്പോഴായ് കമനീയമാം നിന്‍ വരവറിയിക്കും പദ ചലനങ്ങള്‍ക്കു കാതോര്‍ത്തു നിന്നു ഞാനാ താഴ് വാരക്കാറ്റെറ്റു  കോരിത്തരിച്ചു നിന്നു പോയി പോയ നാളുകളുടെ കൊഴിയാ ഓര്‍മ്മകളെ താലോലിച്ചു വീണ്ടും വീണ്ടും കതിരിടുന്നു പോയ്ക്കാളി പാടമാമെന്‍ മനം കൊതിക്കുന്നതെന്തേ ഈ വിധമെല്ലാമേ നിനക്കായ് കൊരുക്കുന്നു ഞാന്‍ അക്ഷര കൂട്ടിനാല്‍ നറുഗന്ധമെഴും കാവ്യങ്ങളായിരം അറിയുന്നുവോ എന്‍ നിഴലടുപ്പം കരുതട്ടെ നീ എന്‍ അരികത്തു തന്നെ നില്‍പ്പതോ കടന്നകലോല്ലേ എന്റെ മിഴിച്ചെപ്പില്‍ നിന്നുമായ്‌ ..!!

വീരരാം ജനതതി ഉണരുക

Image
വീരരാം ജനതതി ഉണരുക സ്വാര്‍ത്ഥ ചിന്തതന്‍ സ്വസ്ഥത പോരാ സാമര്‍ത്ഥ്യത്തിന്‍ സമ്മാനം പോരാ സമര്‍പ്പണത്തിന്‍ സംതൃപ്തി പോരാ സങ്കല്‍പ്പത്തിന്‍ സാന്ദ്രത പോരാ ചോരക്കു ചോര തന്നെ വേണം ചോരന്മാരെ ചാരന്മാര തകര്‍ക്കുക തന്നെ വേണം ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം ചൈതന്യമാര്‍ന്ന ജീവിതം വേണം ഹൃദയത്തിന്‍ ഇടങ്ങളില്‍ പര്‍വ്വതങ്ങളയുര്‍ത്തണം ഹനുമാനാവണം ചുട്ടു കരിക്കതന്നെ വേണം ഹടയോഗികളായ്  ചാടിക്കടക്കണം ഹീനരായവരെ ദ്വംസനം നടത്തണം ഭക്തി ഭാവം ഓരോ നെഞ്ചുകള്‍ക്കുള്ളില്‍ ഉണ്ടാവണം ഭാഗമാക്കണം ഭാഗ്യമായി നിലനിര്‍ത്തണം ഭംഗിയുള്ള നാട്ടില്‍ പാലും തേനും ഒഴുകണം ഭാരതാംബയുടെ തലുയര്‍ന്നു തന്നെ നില്‍ക്കണം ജീ ആര്‍ കവിയൂര്‍ 24-09 -2016 ചിത്രത്തിന് കടപ്പാട് google

ദയ

ദയ ഉറങ്ങിയിയ ഉറിയില്‍ ഉറങ്ങാനാവില്ല്ല ആര്‍ക്കുമേ ഞെട്ടിയുണര്‍ന്നു ഓര്‍ക്കുന്നു വേട്ടയാടപ്പെട്ടെ ജീവനുകള്‍ അതിര്‍ത്തി കാക്കുന്ന സഹോദരാ, പകരം തരുവാനില്ല എനിക്കെന്റെ വേദന കലര്‍ന്നോരുരീ  സ്നേഹ പുഷ്പങ്ങളല്ലാതെ .. ഞങ്ങളുടെ സ്നേഹത്തിന്‍ കണ്ണീരില്‍ നനഞ്ഞ പനിനീര്‍പ്പൂക്കള്‍. ഞങ്ങള്‍ ചവിട്ടി നില്‍ക്കുന്ന പവിത്രമായ ഈ രാജ്യം നിങ്ങള്‍ കാത്തു സുക്ഷിച്ച ദയയാണ്

പഞ്‌ജരം

പഞ്‌ജരം .എന്‍ ആശ്ലേഷത്തിന്‍ പഞ്‌ജരത്തിലായി ഒരു നിമിഷമിളവേല്‍ക്കുക ഇത്തിരിനേരം എന്‍ ഹൃദയത്തിന്‍ സംഗീതം കേള്‍ക്കുക നമുക്ക് നൃത്തം ചവിട്ടാമീ മേഘവൃതമാം ആകാശ കുടക്കു കീഴിലായി . ഈ ഒഴുകും കല്ലോലിനി തീരങ്ങളില്‍ നമുക്ക് നടക്കാം . ഈ ഇക്കിളിപ്പെടുത്തും കാറ്റിന്‍ കുളിരില്‍ നമുക്ക് ആനന്ദോത്സവം നടത്താം . വെറിപിടിപ്പിക്കുന്ന ആള്‍കൂട്ടത്തില്‍ നിന്നും നമുക്ക് ദൂരേക്ക്‌ പോകാം .ഈ വേട്ടയാടും കണ്ണുകളില്‍ നിന്നും എങ്ങോട്ടെങ്കിലും ഒളിക്കാം നീ എന്നുള്ളിലും ഞാന്‍ നിന്നുള്ളിലുമായി നമുക്കു കഴിയാമീ നമ്മുടെ പ്രണയം നിറഞ്ഞയീ പഞ്‌ജരത്തിലായി  

ഓണംകഴിഞ്ഞിട്ടുമോണം

Image
  ഓണംകഴിഞ്ഞിട്ടുമോണം ഓണം കഴിഞ്ഞു ഓണമിന്നു ഒഴിഞ്ഞു പോകാതെ നില്‍ക്കുന്നു കല്‍ക്കണ്ട നഗരിയിലെ ഒത്തോരുമയുടെ കമനീയത മറുനാട്ടിലിന്നും ഓര്‍മ്മകളുടെ മനോരാജ്യങ്ങള്‍ക്ക് വിലയുണ്ട്‌ അകറ്റി നിര്‍ത്തുന്നു അങ്ങ് മലനാട്ടില്‍ ആഴങ്ങളില്‍ വീറോടെ ചിന്തകളില്‍ പൂക്കളം നോക്കിനിന്നു പോയ്‌ പോയ നാളുകളുടെ മധുരം മാത്രം നിറഞ്ഞു മനസ്സു അപ്പോഴും മുറ്റത്തും തോടികളിലും ഒരു കുട്ടിയെ പോലെ ഓടി നടന്നു കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു പൂവേ പൊലി പൂവേ പൊലി പൂവേ .... 19-09-2016 ജീ ആര്‍ കവിയൂര്‍ കൊല്‍ക്കത്തയിലെ ഇന്നലെത്തെ ബീഹാലായിലെ മലയാളി സമാജത്തിന്റെ ഓണാഘോഷ നടന്ന സരദ് സദന്‍ ഹാളിന്റെ മുന്നില്‍

അലോസരം ..!!

Image
അലോസരം ..!! നീ വന്നപ്പോള്‍ ഞാന്‍ ആഗ്രഹിച്ചൊരു ചിരിയോടെ ആലിംഗനം ചെയ്യാന്‍ നിറമില്ലാ വേദികള്‍ താണ്ടി നിന്നോടൊപ്പം യാത്രയാവാന്‍ എല്ലാവരും എന്റെ ദേഹത്തെ കുളിപ്പിച്ചൊരുക്കി പൊതു ദര്‍ശനത്തിനു വച്ചു കൊണ്ടിരിക്കുന്നു അവരറിയുന്നില്ലല്ലോ ഞാന്‍ നിന്നോടൊപ്പം എത്രയോ ദൂരം താണ്ടിയെന്നു ... എന്തൊരു സുഖകരമായ ലാഖവാസ്ഥ ഒരു കാറ്റുപോലെ എങ്ങോട്ടാണ് നമ്മുടെ ഈ യാത്ര എന്തെ നീ ഒന്നുമേ പറയാത്തത് നിന്റെ മൗന ഭാഷ അറിയില്ലല്ലോ എന്തായാലും നമ്മളി പോകുന്നത് നരകത്തിലേക്കാണോ എന്റെ വാചാലത നിനക്ക് ആലോസരമാകുന്നുവോ മരണമേ ..!! ജീ ആര്‍ കവിയൂര്‍ 18--09-2016 ചിത്രം കടപ്പാട് google

നിസ്സംഗത....!!

Image
നിസ്സംഗത....!! ഇന്നലെകളില്‍ കൂടു കൂട്ടി . ഭാവിയെ കുറിച്ച് സ്വപനം കാണുന്നു ഇതൊക്കെയാണ് മനസ്സ് ചെയ്യുന്നത് ആനന്ദങ്ങളില്‍ തുള്ളിച്ചാടുക ദുഖങ്ങളില്‍ മുഖംകോട്ടുക ഇതാണ് നമ്മുടെ ചിന്തകളുടെ ഗുണ നിലവാരം . ജാഗരൂകരാകുകയീ ജീവിത നാടക വേളകളില്‍ ഊര്‍ജ്ജസ്വലതയോടെ നോക്കികണ്ടു നിസ്സംഗരാകുവിന്‍ ..!!

കുറും കവിതകള്‍ 675

കുറും കവിതകള്‍ 675 വെള്ളി  പൂശിയ താലം കണ്ടു വിശപ്പകറ്റുന്നൊരു നോവിന്‍ നന്മ മുഖം അമ്മ...!! നരച്ച ആകാശ ചുവട്ടില്‍ കണ്ണും നട്ടൊരു അയവിറക്കല്‍ മേഞ്ഞു തളര്‍ന്നൊരു പശു....!! പ്രജാഹിതമറിഞ്ഞു ഊരുചുറ്റുന്നുണ്ട് . ആനപ്പുറമേറി ഗ്രാമ ദേവത...!!  മലയിറങ്ങി മേയുന്നുണ്ട് താഴവാരങ്ങളിലാകെ  ചിങ്ങ വെയില്‍ ...!! തിരയുന്നുണ്ട് പുഴയില്‍ പിടയുന്ന ജീവനെ. നഷ്ടങ്ങളറിയത്ത ബാല്യം ..!! മഴമേഘങ്ങളെ ചുമക്കുന്നുണ്ട് നോവിന്‍ കുരിശുകള്‍ പള്ളി മേടയില്‍ ...!! സിന്ദൂരം പൂശിയ ചക്രവാള പൂ നോക്കി അസ്തമിക്കാത്ത പ്രണയം ..!! പാലം കടന്നു ഒഴുകുന്നുണ്ട് . ആളിയാറിന്‍ കുളിര്‍ ..!! വരാനുണ്ടാരോ അക്കരക്കായി . കാത്തിരിപ്പിന്‍ വായന ...!! മരക്കൊമ്പില്‍ ചേക്കേറുന്നുണ്ട് പ്രണയ സന്ധ്യ ..!! വഴിയോര വിശപ്പിന്‍ അത്താണിയായ് അന്തികൂരാപ്പിലൊരു തട്ടുകട ..!!  

നഷ്ട ദിനങ്ങള്‍

Image
നഷ്ട ദിനങ്ങള്‍ കടന്നു പോയോരാ പൊന്നോമല്‍ കനവുകള്‍ നിറഞ്ഞ ബാല്യമേ നിന്നില്‍ നിറഞ്ഞു കവിഞ്ഞു മറഞ്ഞു എങ്ങോ കൊഴിഞ്ഞാരാ ദിനങ്ങളുടെ തിരുശേഷിപ്പുകള്‍ കണ്ടു അറിയാതെ മിഴിച്ചിരിക്കുമ്പോള്‍ അകലെ നിന്നും എവിടെയോയിരുന്നു  ഉറ്റുനോക്കുന്നുവോ  കൂടപ്പിറപ്പുകളും ബന്ധുജനങ്ങളും ഘോഷങ്ങള്‍ ആഘോഷങ്ങള്‍ വന്നകന്നു പോകുന്നെങ്കിലും കാണാനാവാതെ നിഴലായി മാറുന്നുവോ കാലത്തിന്‍ യവനികക്കുള്ളില്‍ മടങ്ങാനാവാതെ ....!!

പാലടപ്രഥമന്‍ .......

Image
  പാലടപ്രഥമന്‍ ....... പുഞ്ചിരി പൂനിലാവ് പെയ്തിറങ്ങി പാലട പ്രഥമനായി മാറിയെൻ മനം പലവുരു കാണാൻ കൊതിച്ചുവെങ്കിലും പോയ് മറഞ്ഞുവോ നീ കരിമേഘ ചാർത്തിലായ്. പാഴ് മുളം തണ്ടുമത് കണ്ടു മൂളി പടിഞ്ഞാറൻ കാറ്റുമതു ഏറ്റു പാടി പാതിരാവും കഴിഞ്ഞിട്ടും പാടവരമ്പില്‍ പതിയിരുന്നു ശ്രുതി മീട്ടി ചീവിടുകളും പതിയെ പതിയെ കണ്‍ പോളകളില്‍ പിച്ചവച്ചു കനവുകളും പുലരിവെട്ടം വന്നു മുട്ടി വിളിച്ചപ്പോള്‍ പോയ്‌ പോയ രാവിന്‍ കാര്യമൊര്‍ത്തു പടപടാന്നു മിടിച്ചു നിനക്കായി എന്‍ നെഞ്ചകം ..!! ജീ ആര്‍ കവിയൂര്‍ 14-09-2016

സന്തോഷം വന്നല്ലോ

സന്തോഷം വന്നല്ലോ മാനത്തിൻ കറുപ്പെല്ലാം പോയല്ലോ മനസ്സില്‍ ഓണനിലാവു തെളിഞ്ഞല്ലോ  മുക്കുറ്റി മുറ്റത്താകെ പുത്തല്ലോ മുറമായ മുറമെല്ലാം നിറഞ്ഞല്ലോ അങ്ങേതിലെ മതില്‍ കടന്നു വന്നല്ലോ കണ്ണുകള്‍ നാലും തമ്മിലിടഞ്ഞല്ലോ ചെമ്പരത്തി ചോപ്പുള്ള സന്ധ്യയുമണഞ്ഞല്ലോ മുളം തണ്ടിലാകെ പ്രണയം ഒഴുകിയല്ലോ പുത്തനുടുപ്പിട്ട് തുമ്പി തുള്ളി കളിച്ചല്ലോ കരിവള ചാന്തും തൊടുകുറിയും തിളങ്ങിയല്ലോ  ഉപ്പേരി പര്‍പ്പ്ട പായസമുണ്ടുമെല്ലേ ഊഞാലാട്ടവും തുടങ്ങിയല്ലോ ..!! തൃക്കാക്കരയപ്പനെ പൂക്കളത്തിലിരുത്തിയല്ലോ തോടികടന്നിതാ  മാവേലിതമ്പുരാനും വന്നല്ലോ സന്തോഷം സന്തോഷമിതു വന്നല്ലോ മലയാളക്കരയാകെ തുടികൊട്ടി പാടണല്ലോ ..!!

വാക്കുകളുടെ ആത്മത്യാഗം ......

Image
വാക്കുകളുടെ ആത്മത്യാഗം ...... അന്നൊരിക്കല്‍ ആദ്യമായി നീ പറഞ്ഞു  ''ഞാന്‍ നിന്നെ സ്നേഹിക്കുന്നുയെന്നു'' അത് എന്റെ കുറ്റമാണ് ഞാന്‍ പണിതു തുടങ്ങിയിരുന്നു ഒരു ചില്ലു കൊട്ടാരം എന്നിട്ടോ ഇപ്പോഴതാ കാല്‍ച്ചുവട്ടില്‍ വീണുടഞ്ഞു കിടക്കുന്നുവല്ലോ കണ്ണുനീര്‍ തോണിയില്‍ മറുകര കാണാതെ പങ്കായമില്ലാതെ ഒറ്റക്ക് തുഴയുന്നു ഇനിയെന്ത് പറയണമെന്നറിയാതെ എന്തെ ഞാന്‍ എഴുതാന്‍ ഒരുങ്ങിയ കവിതകള്‍ക്കുള്ള വാക്കുകള്‍ എവിടെയോ കുരുക്കിട്ടു ഞാന്‍പോലും കാണാതെ ആത്മത്യാഗം ചെയ്തു...!! ജീ ആര്‍ കവിയൂര്‍ 10-09-2016 ചിത്രം കടപ്പാട് google

ഓര്‍മ്മയായോരോണം

Image
ഓണനിലാവിന്റെ നാട്ടിലുണ്ടേ എനിക്കിന്നും ഒരുപാടു ഓര്‍മ്മനല്‍കും കിനാക്കളായിരം ഉയരുന്നുണ്ട് പൂവിളികളുമാരവങ്ങളും ഊയലാടി പുത്തന്‍ ഉടുപ്പിട്ട് ഓടി നടന്നു തുമ്പിതുള്ളി പാട്ട് പാടി തൂശനിലയിലുണ്ട് തുമ്പമെല്ലാം മറന്നാടും തിരോവാണനാളുകളെ ഇനിയില്ലോരിക്കലും മടങ്ങി വരില്ലല്ലോ ഇമപൂട്ടി തുറക്കുമ്പോഴേക്കും കടന്നകന്നല്ലോ ആ നല്ലനാളിന്റെ മധുരം പകരും ബാല്യമേ ആടി തിമിര്‍ക്കുക മനമേ മറുനാട്ടിലായാലും മലനാട്ടിന്‍ മാലേയ സ്മൃതിയില്‍ കഴിയുക...!! ജീ ആര്‍ കവിയൂര്‍ 10-09-2016 ചിത്രം കടപ്പാട് google

നിനക്കായി

നിനക്കായി ഒരുവാക്കിനാലെന്റെ മറുവാക്കിനായി കാത്തു നിലക്കാതെ നീ എവിടെക്ക് പോയി മറഞ്ഞു കനവിന്റെ വീഥികളില്‍ തിരഞ്ഞോട്ടുകണ്ടില്ല നിന്നെ. കാഷായമുടുത്തു നീട്ടിയ കമണ്ഡലവുമായി പ്രണയ ഭിക്ഷക്കു കാത്തുനിലക്കാതെ നീയെങ്ങു ചക്രവാളത്തിന്‍ അപ്പുറത്തേക്ക് പോയിമറഞ്ഞോ സന്ധ്യയും പോയി രജനിയവള്‍ വന്നുമെല്ലെ കണ്‍ തടങ്ങളില്‍ ഇരുളിമ പടര്‍ന്നു  പഞ്ചഭൂത കോട്ട കൊത്തളങ്ങളിലാകെ ഭയമെന്ന  വിശപ്പുകള്‍ ഫണം വിടര്‍ത്തിയാടി എന്നിട്ടുമെന്തേ നിനക്കില്ലോട്ടുമേയില്ല  മോഹങ്ങളും മോഹ ഭംഗങ്ങളും ചിറകറ്റു വീണൊരു മഴപ്പാറ്റപോലെ പിടയുന്നു മനമാകെ തുടിക്കുന്നു നിനക്കായി .... ജീ ആര്‍ കവിയൂര്‍ 08-09-2016

ശലഭ മഴ

Image
ശലഭ മഴ മഴ മേഘ താരുണ്യ തേരിലേറി ഒരു കുളിർ തെന്നൽ വന്നെൻ  കാതിലായി  കിന്നാരമോതി ഇടനെഞ്ചിൽ  ഇക്കിളി കൂട്ടി ചെറു ചിരിയോടെ കടന്നകന്നു ...!! കനവുകണ്ടു ഉറങ്ങുമ്പോള്‍ നിന്‍ കിലുങ്ങും ചിരിയാലെ എന്‍ നിദ്രവിട്ടു കണ്‍ മിഴിക്കുമ്പോള്‍ കൈയത്താ ദൂരേക്ക്‌ നീ പോയി മറയുന്നുവോ ..!! നിന്‍പദ ചലനങ്ങളാല്‍ തളിര്‍ത്തു പച്ച പുല്‍ മേടകള്‍ പൂവിട്ടു തൊടിയാകെ വന്നു നിറഞ്ഞിതു ശലഭങ്ങളാനന്ദ നൃത്തം വച്ചു ഇളവെയിലില്‍ വന്നല്ലോ തിരുവോണവുമായ്...!! ജീ ആര്‍ കവിയൂര്‍ 08-09-2016 ചിത്രം കടപ്പാട് google  

കദന കനവ്‌

Image
കദന കനവ്‌ കനവായ കനവെല്ലാം ഒരുവേള നിനവായി മാറിയിരുന്നെങ്കില്‍ കടലായ കടലെല്ലാം സ്നേഹ തിരതള്ളി കരയെ കവരുമായിരുന്നോ കാര്‍മുകില്‍ മലയെ തൊട്ടുരുമുന്നു കണ്ടത് മയിലാടുമ്പോളതാ കാവടിയാടുന്നു മഴവില്‍  കരിവണ്ട് പൂവിനെ മുത്തമിട്ടു പറക്കുന്നു കുപ്പിവളകള്‍ കൂട്ടിമുട്ടി ചിരിക്കുന്നു  കാക്കകുയില്‍ പാടി തിമിര്‍ക്കുന്നു കോര്‍ത്തു തീരും മുന്‍പേ വാടി പോകുന്നു കൊഴിയും ഓര്‍മ്മ ചെപ്പിലൊതുങ്ങുന്നു. കദനങ്ങള്‍ക്കു നിറമേറെ ഉണ്ടല്ലോ കമനീയമാം പ്രണയത്തിന്‍ മുന്നില്‍  കഴിയുന്നു പൊഴിയുന്നു മോഹങ്ങളാല്‍  കമിതാക്കളെല്ലാം മറക്കുന്നു ഒരുവേള കനിവിന്റെ കനിതേടി അലയുന്നു കല്‍പ്പാന്തരങ്ങളോളം ജന്മങ്ങള്‍ കാലം കാല്‍പ്പാടുകള്‍ പതിപ്പിച്ചു  കടന്നകലുന്നു കദനങ്ങള്‍ നല്‍കി ...!! ജീ ആര്‍ കവിയൂര്‍ 08-09-2016 ചിത്രം കടപ്പാട് google

അകലല്ലേ നീ ....

അകലല്ലേ നീ .... ഒരുമാത്രയില്‍ പെറുക്കി കോര്‍ത്തു നിന്‍ ചിരിമുത്തുകളാല്‍ ഞാനെന്റെ മനസില്‍ നിനക്കായി തീര്‍ത്തൊരു മാല നിശകളില്‍ നിറയും മൗനം നിറ വര്‍ണ്ണത്തിന്‍ ലഹരിയില്‍  നിദ്രവിട്ടു ഉണരുമ്പോളറിയുന്നു നീയും ഞാനും മരണം കാത്തു കഴിയുന്ന  നിശബ്ദമായ  ജീവിത വഴിയിലെന്നു . ഞാനറിയാതെ എന്‍ വിരല്‍ തുമ്പിലുടെ വിരുന്നുവന്നു വാലിട്ടെഴുതിയ കരിമീന്‍ മിഴിയുള്ള നാണകുണുങ്ങി കനവു നിറഞ്ഞ പ്രണയാക്ഷരിയുമായി ഹൃദയം നിറക്കുന്ന മനോഹരിയാളെ എന്നു നീ പിണങ്ങുമെന്നറിയില്ല കരിവള കിലുക്കി കൈവിട്ടകലും കുറുമ്പുകാരി എന്‍ ആശ്വാസ വിശ്വാസങ്ങളുടെ അത്താണിയാം കാമിനിയാളെ പെണ്ണാളെ എന്നെ നീ വിട്ടകലരുതെ ............  

എന്റെ പുലമ്പലുകള്‍ 62

എന്റെ പുലമ്പലുകള്‍ 62 എന്തിനു ഒളിക്കുന്നു വാക്കുകളുടെ പിന്നില്‍ വരിക തുടച്ചു നീക്കാം നാം തീര്‍ത്ത വരികളൊക്കെ എന്നിട്ട് നഗ്നരാകാമീ ലോകത്തിന്‍ കപടതക്ക് മുന്നിലായി  എന്തൊക്കെ എന്റെ കൈവശത്തു ഉള്ളവയൊക്കെ സ്വന്തമല്ല എന്നറിഞ്ഞിട്ടും വിട്ടുയൊഴിയാന്‍ എന്തെ മനസ്സുവരുന്നില്ല നമ്മുടെ ചുണ്ടുകള്‍ തമ്മില്‍ കുട്ടിമുട്ടി നിശബ്ദതയുടെ മര്‍മ്മരങ്ങളിലായി എല്ലാ പ്രതിബന്ധങ്ങളുടെ തടസ്സങ്ങളെ വകവെക്കാതെ എങ്ങിനെ നാം ബധിതരായി പരസ്പരം ഇത്ര ആഗ്രഹിച്ചിട്ടും എന്തെ അറിയാതെ പോയി അതാവുമോ പ്രണയത്തിന്‍ തീവ്രത എന്റെ ശുന്യതകളെ നിന്‍ സാമീപ്യത്തില്‍ കരകവിഞ്ഞു ഒഴുകട്ടെ വന്നു നീ വന്നു വാര്‍ത്തു കളയു എന്‍ ഏകാന്തതയെ

കണ്ണനെ കണ്ടവരുണ്ടോ

കണ്ണനെ കണ്ടവരുണ്ടോ ആരുപറഞ്ഞു കണ്ണന്റെ നിറം കറപ്പെന്നു കണ്ടവരുണ്ടോ കാര്‍വര്‍ണ്ണമങ്ങു ചിദാകാശത്തു തെളിഞ്ഞതാണോ അതോ കനവെല്ലാം നിനവാക്കുന്നവന്‍ കാട്ടിയതോ കായാമ്പൂവിലും മയില്‍പ്പിലി തുണ്ടിലും മഞ്ചാടികുരുവിലും കണ്ടോ നിങ്ങള്‍ വണ്ടണഞ്ഞോ അതോ ചുണ്ടണഞ്ഞോ പുല്ലാം കുഴലിന്‍ സുഷിരങ്ങളിലായ് കേട്ടവരുണ്ടോ അമൃതധാര അതു ഗോക്കളും ഗോപാലകരും ഗോപസ്ത്രികളും ഗോവര്‍ദ്ധനവും ഗോകുലവും മയങ്ങിനില്‍ക്കുന്നുവോ സഞ്ജീവനി പോലെയല്ലോ, സഞ്ജീവനി പോലെയല്ലോ.... ജീ ആര്‍ കവിയൂര്‍ 04-09-2016

എന്റെ പുലമ്പലുകള്‍ 61

എന്റെ പുലമ്പലുകള്‍ 61   ചിരിയുടെ ഉറവിടം എവിടെയാണോ ആവോ ഉള്ളറകളില്‍ മിടിക്കും ഹൃദയത്തിന്‍ സമ്മാനമോ ആവോ ആര്‍ക്കറിയാം എങ്കിലും ഒന്നുമറിയാതെ നാം ചിരിച്ചുകൊണ്ടേ ഇരിക്കുന്നു വേണ്ടും വീണ്ടും എപ്പോഴാണെന്നറിയില്ല ഈ ചിരി പെട്ടെന്ന് കരച്ചിലാവുക പിന്നെ കരയിപ്പിക്കലാവുക ജനിച്ചപ്പോള്‍ മുതല്‍ ചിരിക്കുകയാണ് ചിരിപ്പിക്കാന്‍ ശ്രമിക്കലാണ് എല്ലാം തോന്നലുകള്‍ മാത്രം മനസ്സറിഞ്ഞു ചിരിച്ചിട്ട് നാളുകള്‍ ഏറെ ആയി അല്ലെ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും അഭിനയിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു അതോ വെറും തോന്നലോ ഈ അടക്കാന്‍ കഴിയാത്ത ചിലരാല്‍ തൂവലാല്‍ തുടച്ചു കളയപ്പെടുന്നു ഞാന്‍ പുറമേ ചിരിക്കയും അകമേ കരയുകയുമാണ് ആയസ്സിനു ദയിര്‍ഘം ഉണ്ടാവുമെന്ന് ചിരിച്ചുകൊണ്ട് പറയും എങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ചിരി മായുന്നല്ലോ ഇനി ശ്രമിക്കാം ചിരിനില നിര്‍ത്താന്‍ അതിനുള്ള കാലാവസ്ഥ തുടര്‍ന്നു കൊണ്ടുപോകാന്‍ ഇനി ഏറെ ചിരിച്ചാല്‍ കാത്തിരിപ്പുണ്ട്‌ കൂച്ചുവിലങ്ങിടാന്‍ ചിരികളെ സൂക്ഷിക്കുക ഇല്ലെങ്കില്‍ ഭവിഷത്തുക്കളെ നേരിടുക ചിരിയോടെ

എന്റെ പുലമ്പലുകള്‍ 60..!!

എന്റെ പുലമ്പലുകള്‍ 60..!! അറിയാതെ മൗനമായി വന്നു നീ ചിരിതൂകിനിന്നതും നിന്‍ അധര കാന്തിയില്‍ നിലാവൊളി മിന്നിമായുന്നത് കണ്ടു കനവോ നിനവോ എന്നറിയാതെ നിന്നനേരം നിന്റെ പുഞ്ചിരിയില്‍ മുത്തും പവിഴവും  ഉണ്ടെന്നു ഞാന്‍ പറയില്ല പക്ഷെ ഉഷ്മളമായ സ്നേഹത്തിന്‍ പൂച്ചെണ്ടുകള്‍ ഉണ്ടെന്നറിയുന്നു രമ്യമായ ഹൃദയത്തിന്റെ തടങ്ങളില്‍ നിന്നും വരുന്ന സ്വാര്‍ത്ഥമല്ലാത്ത ഒരു നിഷ്കളമാം  ഒരു കല്ലോലിനി ഒഴുകുന്നുണ്ട് പറയാതെ തരമില്ല ..!! കാറ്റുവന്നു നിന്‍ കാതില്‍ മെല്ലെ പറഞ്ഞ് അകന്നതു ഞാനറിയുന്നു കാതരേ കരളിന്‍ പൊന്‍ മണിയെ നിന്‍ പദനിസ്വനത്തിന്‍ കാതോര്‍ത്ത് കാത്തു കാത്തു നില്‍പ്പുയീ ഏകാന്തതയില്‍ അകലെ ഏതോ കിളിപാടി വിരഹത്തിന്‍ നൊമ്പര ഗാനം..!!

ഓണം വരവായി

ഓണം വരവായി പൂകൈത മറവില്‍നിന്നെത്തി പൂമണവുമായി എന്നരികില്‍ പൊന്നിന്‍ ചിങ്ങ കാറ്റുവന്നല്ലോ പാടമാകെ പച്ചയുടുത്തുല്ലോ മുറ്റത്തു തുമ്പി തുള്ളി കളിയാടി മുക്കുറ്റി തെച്ചി ചെമ്പരത്തി മുഖമാകെ തുമ്പപ്പൂചിരിതൂകി മഴമേഘങ്ങള്‍ വഴിമാറി തിരുവോണ വെയില്‍ വന്നല്ലോ തീരാത്ത  ദുഃഖമകന്നല്ലോ തപ്പുകൊട്ടി തുകിലുകൊട്ടി പാട്ടുപാടിയല്ലോ  തെളിഞ്ഞല്ലോ മനമാകെ തിരയിളകി..... പൊന്നരി ചെമ്പാവിന്‍ ചോറിനൊപ്പം പര്‍പ്പടക പുളിശ്ശേരി എരിശ്ശേരിയും പായസവും കൊതിയുണര്‍ത്തിയല്ലോ പലനാടും കടന്നതാ പ്രവാസിയുവന്നല്ലോ പാട്ടിനൊപ്പം ആട്ടമാടാൻ നാടും  നഗരവുമുണർന്നല്ലോ നാട്ടിലോണത്തപ്പന്റെ തേരുവന്നല്ലോ പൊന്നിൻ തേരുവന്നല്ലൊ ജീ ആര്‍ കവിയൂര്‍ 03-09-2016