Posts

Showing posts from September, 2021

യമുനേ നീ ഒഴുകുക

യമുനേ നീ ഒഴുകുക  നരേന്ദനഗരത്തിലെ  യമുനോത്രിയിൽ നിന്നും  ഒഴുകിയിറങ്ങുന്ന സുന്ദരിയാം ജലധാരയേ  പ്രിയ യമുനേ ശാലീനേ  യദുകുലനാഥന്റെ  പ്രിയ കളിത്തോഴി നിന്നെ കാളിന്ദിയായ്  മഥുരാപുരിയുടെ സ്പന്ദനമായ്‌ നീ ഒഴുകുമ്പോൾ  മനോഹരൻ സുന്ദരനാം മോഹനൻ നിന്നിൽ  മദിച്ചു പുളഞ്ഞ കാളിയനെ മർദ്ദിച്ചവശനാക്കിയ  നേരങ്ങളിലോ , നീ ഒഴുകും വഴികളിൽ  കാലാകാലങ്ങളിൽ മുഗളന്മാരുമായുള്ള  രണ സംഗ്രാമത്താലോ അറിയില്ല    നിൻ തീരത്തല്ലോ വെണ്ണക്കൽ കൊട്ടാരമാം  പ്രണയ പർണ്ണ കുടീരമാം താജിന്റെ ശില്പിക്കു  സമ്മാനമായ്  വെട്ടി കൈയ്യിൽ നിന്നുമായ്  നിണം വാർന്നൊഴുകിയ നേരത്തോ  നിൻ മേനിക്ക് നിറം കറുപ്പായതോ അറിയില്ലല്ലോ  നിനക്ക് കുറുകെയുള്ള പാലത്തിലേറിയങ്ങു ഈയുള്ളവൻ ഇന്ദ്രപ്രസ്ഥത്തിലേക്കു കടക്കുമ്പോൾ  മൂക്ക് പൊത്തി കടന്നു പോയിരുന്നതു ഓർക്കുന്നു  നിന്നെ മലിനയാക്കി മാറ്റിയ ഇരുകാലിയുടെ  സ്വാർത്ഥ മുഖങ്ങൾക്കു മുന്നിലൊരു അദൃശ്യ നാം  അണുവിനാൽ ഭീതി പൂണ്ടു മാലിന്യമെല്ലാമങ്ങു  മൊടുക്കിയതിനാലോ നിൻ നിറമാകെ മാറിയത്‌  നിൻ പരിശുദ്ധി ഇനിയും കാക്കാനാവട്ടെ ജനം  യദുകുലനാഥന്റെ പ്രിയപ്പട്ടവളേ നീയിനി  അനുസൂതമായ് ഒഴുകുക പ്രിയ യമുനേ ..!! ജീ ആർ കവിയൂർ  29 .09 .2021

എത്രനാൾ കനവ് കാണും

ഒരു നോക്കു കാണുവാനും  ഒരു വാക്കു മിണ്ടുവാനും  ആദ്യാനുരാഗത്തിൻ നോവുമായ് ഓമലേ  വിങ്ങുന്നു മനമേറെയായ്  പറയാതെ പോയവയൊക്കെ ഞാനെൻ അക്ഷര ചിമിഴിലായി ഒതുക്കി പ്രപഞ്ചമാകെ അലഞ്ഞു നിന്നെ തേടി ആത്മനിർവൃതിയോടെ ഓർത്തെടുക്കുവാനിന് ഏറെ ദൂരങ്ങൾ താണ്ടുന്നുവോ അറിയില്ല   ജന്മജന്മന്തര ദുഖങ്ങളും പേറിയിങ്ങനെ  വിരഹത്തിന്റെ നോവുകൾ  നിനക്കുണ്ടോ പറയു സഖി ,  പറയു നിനക്കു ഈ വിധ ആറാത്ത നോവുകൾ ഉണ്ടോ പ്രിയതേ  ഒരുമിച്ചു   എത്ര നാൾ കിനാവ് കണ്ട് നിൽക്കാനാവുമോ ജീ ആർ കവിയൂർ 28 .10.2021

ഉരിയാടുവാൻ കൊതിയേറെയായ്

ഉരിയാടുവാൻ കൊതിയേറെയായ് പുറത്തു മാനം കരഞ്ഞു തീർക്കുന്നു മനസും തേങ്ങുന്നുവല്ലോ നീ എന്തേ മൗനം പുതച്ചുറങ്ങുന്നു മിണ്ടുവൻ ആവാതെ മൗനവാല്മീകത്തിലോ അഴലൊക്കെ ആറ്റി തരുവാനീ രാത്രിയിൽ നിലാപാല് കറന്നെടുക്കുവാനും ആവുന്നില്ലല്ലോ  നിൻ മൗനമെന്നെ ഞാനല്ലാതെ ആക്കുന്നുവല്ലോ ഒരുവേള നിൻ സ്ഥായി ഭാവമിത് തന്നെയോ ഇനി ആവില്ല എനിക്കി മൂകതയുടെ നിഴൽ പറ്റി നീങ്ങുവാൻ ഒന്നു കാണുവാൻ ഒന്നു ഉരിയാടുവാൻ കൊതിയേറെയായ് പുറത്തു മാനം കരഞ്ഞു തീർക്കുന്നു മനസും തേങ്ങുന്നുവല്ലോ പ്രിയതേ ജീ ആർ കവിയൂർ 27.09.2021

എൻ ഊരു കവിയൂര്‌

എൻ ഊരു കവിയൂര്‌ പേരിൽ പെരുമയുണ്ടെന്നുടെ ഊരിന്‌ പറയുവാൻ ഏറെ പെരുമയുണ്ട്‌ കവിവരനാകും ഹനുമാനസ്വാമിയുടെ നാട്‌ ജീവനെപ്പോലെ ഞാൻ സ്നേഹിക്കും നാട്‌ തൃക്കവിയൂരെന്നയെൻ സ്വന്തം നാട്‌. മണികിലുക്കി പുഴ ഒഴുകുന്ന മണിമലയാറുള്ള എൻ നാട്‌ പഴമയുടെ തെളിമയിൽ എളിമയായ്‌ എന്നൂര്‌ പാട്ടിന്റെ പാലാഴി തീർത്ത രേവമ്മ പിറന്ന ഊരെന്നുടെ കവിയൂര്‌. പാണ്ഡിത്യ ശ്രേഷ്ടനായ്‌ മലയാളമറിയുന്ന കവിയൂർ ശിവരാമയ്യർ പിറന്ന ഊര്‌ മാന്ത്രിക സ്പർശ കരവിരുതാൽ കേരളമാകെ നിറം കൊണ്ടു ചാലിച്ച  നരനാരായണൻെറ പേരുള്ളവൻ നാരായണൻ നമ്പിയാർ പിറന്ന ഊര്‌ തൃക്കവിയുരപ്പന്റെ തിരുമുന്നിൽ കൊട്ടും കലാശമായി പാടിയാടി കരിവേഷംപൂണ്ടു കാക്കാരശി നാടകം നടത്തിയിരുന്നൊരു ഗോവിന്ദൻ പിള്ള ആശാനും  പിറന്ന തൃക്കവിയൂര്  അപ്പൻ  വാഴും സാക്ഷാൽ  കവിയൂരു  തൃക്കവിയൂര് അപ്പന്റെ കവിയൂര് മിഴാവിന്റെ താളത്തിൽ  മിഴി വൊത്ത കൂത്താൽ  പാഠകം നടത്തി പോന്നിരുന്ന ചാക്കിയാർ സാറിന്റെ കർമ്മ മണ്ഡലമാം കവിയൂരിൻ പെരുമയിന്നും നിലനിൽക്കുന്നു… പടയണിക്കു അണിചേർത്തു കലയെ അന്യംനിന്നു പോകാതെ കവിയൂരിന്റെ ആശാന്മാരാകും കോയിപ്പുറത്തു ഗോവിന്ദൻ പിള്ളയാശാനും പാറോലിൽ ശങ്കരൻ നായരാശാനും പിറന്നു പൊലിഞ്ഞൊരെന്നൂരു കവിയൂര് വർ

എൻ ചിന്തകളിൽ

 എൻ നീറും ചിന്തകളിൽ  നിൻ വർണ്ണ ചിത്രമാണോ  നനവാർന്ന കിനാവിൽ  നിലാവിലെന്ന പോലെ  കണ്ടു കൊതി തീരുമുമ്പേ  കൊലുസ്സുകിലുക്കി നടന്നു  കിണുങ്ങി ചിരിച്ച നേരം  കവിളത്തു വിരിഞ്ഞ നുണക്കുഴിയിൽ  വിരിഞ്ഞ നാണമാണോയെൻ  വിരൽ തുമ്പിൽ വിരിഞ്ഞ  വസന്തമാണോയീ ഗന്ധം  വാടാമുല്ലയായ് പരിലസിപ്പൂ കവിതയായ്  എൻ നീറും ചിന്തകളിൽ  നിൻ വർണ്ണ ചിത്രമാണോ  നനവാർന്ന കിനാവിൽ  നിലാവിലെന്ന പോലെ  ജീ ആർ കവിയൂർ  25 .09 .2021 

കണ്ടേൻ കണ്ടേൻ

കണ്ടേൻ കണ്ടേൻ .. കണ്ടേൻ കണ്ടേൻ കാർവർണ്ണനെ  കണ്ടേൻ കണ്ടേനടാ കണ്ണനെ  കനവൊക്കെ ആണോ അറിയില്ല  കൺ ചിമ്മിത്തുറന്നേൻ കാതു  കൂർപ്പിച്ചു കലർപ്പില്ലാത്ത മായം  കലരാത്ത കോലക്കുഴൽ വിളി  കേട്ടതു ഞാൻമാത്രമല്ലല്ലോ പിന്നെ  കാലികളുമയവിറക്കാതെ കേട്ടുനിന്നേൻ   കണ്ടേൻ കണ്ടേൻ കാർവർണ്ണനെ  കണ്ടേൻ കണ്ടേനടാ കണ്ണനെ  കവിമനമായതിനാലോ  കരകവിയും ഭക്തിയാലോ  കരിമുകിൽ വർണ്ണനെ കണ്ടേൻനടാ  കലിയുഗമെങ്കിലും കണ്ണന്റെ നാമം  കലർപ്പില്ലാതെ പാടുകിൽ  കൈവരുമല്ലോ മോക്ഷപദം കണ്ണാ  കണ്ടേൻ കണ്ടേൻ കാർവർണ്ണനെ  കണ്ടേൻ കണ്ടേനടാ കണ്ണനെ  കാളിന്ദിയാറ്റിലും കരകളിലും  കണ്ണനവൻ നൃത്തം ചവുട്ടിയല്ലോ  കാലിലെ കിങ്ങിണി ചിലമ്പൊലി  കരൾ നോവിനറുതി വരുമല്ലോ നിൻ  കൃപയാലേ എത്രയോ ജന്മങ്ങൾ  കരുണാമയനെ നിൻ കൃപയാൽ  കണ്ണാ നീ മോക്ഷപദം നല്കുന്നുവല്ലോ  കണ്ടേൻ കണ്ടേൻ കാർവർണ്ണനെ  കണ്ടേൻ കണ്ടേനടാ കണ്ണനെ  ജീ ആർ കവിയൂർ  25 .09 . 2021 

ഒരുങ്ങിയിരിക്കുക

ഒരുങ്ങിയിരിക്കുക  അതിരറ്റു വേരറ്റു  അണഞ്ഞോരാ ജീവിതത്തിൻ തിരശ്ശീല മറവിൽ  നേട്ടങ്ങൾ കൊയ്ത  വറ്റിവരണ്ട പാടത്ത് വിണ്ടുകീറിയ മണ്ണിന്റെ  മണമെറ്റു കിടന്നോരാ കരിയിലകൾ കാറ്റടിച്ചു  പറന്നുപോയെങ്ങോ ശിവമകന്നദേഹത്തിനു വലം വച്ചു നനഞ്ഞു തറ്റുയുടുത്ത്  പന്തംകൊളുത്തി തീയ്ക്കു ഇരയായി മാറുന്നത്  കാഴ്ചക്കാരാകുന്നവർ  കണ്ണുനീർ തുടച്ചു മടങ്ങുന്നവർ  നാളെ നാളെ സ്വയമീ  പഞ്ചഭൂത കുപ്പായമഴിഞ്ഞു  വീഴുമെന്നറിയാതെ  ചിരിച്ചു തിമിർത്തവസാനം ചിതക്കൊടുക്കം ചാരമായി  നനഞ്ഞ കൈകൊട്ടി  കാക്കയെ കാത്തിരിക്കും  ഉരുള ഉരുട്ടി വെച്ച്  കുഞ്ഞി കരങ്ങളറിയുന്നില്ലല്ലോ നാളെ നാളെ ..... ഏവരുമൊരുങ്ങുക  സമയമാകുന്നെന്നു  എപ്പോഴെന്നറിയാതേ ജി ആർ  കവിയൂർ   23 09 2021

സഖിയേ (ഗസൽ )

 സഖിയേ ( ഗസൽ ) വേദന എറുന്നുവല്ലോ വിരഹമേ എന്തേ  ഇന്നു അരുകിൽ നീ ഉണ്ടായിരുന്നുവെങ്കിൽ  മനവും ശ്വാസവും കൈവിട്ടു പോകുമ്പോലെ  ഓർമ്മകളിൽ നിറ നിലാവായി നിറഞ്ഞു നീ  കണ്ണുകളാൽ പങ്കിട്ട മധുരിക്കും നിമിഷങ്ങൾ  ഇന്നുമെൻ വരികളിൽ പാട്ടോർമ്മയാവുന്നുവല്ലൊ  നിൻ ഗന്ധമിന്നു ഞാനറിയുന്നു എൻ  മനമാം വാടികയിൽ മലരിടും മുല്ലപ്പൂവിൽ  നിന്നിൽ നിന്നുമകന്നൊരാ നിമിഷങ്ങൾ  ഇന്നുമെന്തെ മായാതെ എൻ ജീവിത  പുസ്തകത്തിൽ മയിൽപ്പീലിതുണ്ടായി  കണ്ടിട്ടും എഴുതിപാടിയിട്ടും തീരുന്നില്ലല്ലോ  അരുകിൽ നീ ഉണ്ടായിരുന്നുവെങ്കിൽ  നിൻ മന്ദസ്മിതമെന്നിലിന്നും  വേദന എറ്റുന്നുവല്ലോ വിരഹമേ   സഖിയെ സഖിയെ സഖിയേ  ജീ ആർ കവിയൂർ  23 .09 .2021 

കാണുവാനാകുമോ ( ഗസൽ)

കാണുവാനാകുമോ ( ഗസൽ) ജീവിതകഥയുടെ താളുകളിലെ  പോരുൾ തേടിയലയും നേരം മറക്കുവാൻ കഴിയാത്തതൊക്കെ ചില സ്വപ്നങ്ങളിൽ തെളിയുന്നുവോ നിൻ മിഴി മുനയെറ്റു പിടയുന്ന ദിനങ്ങളുടെ ദൈന്യതയാൽ  കരൾ നൊന്തു പാടുന്നേരം വരികൾക്ക് വിരഹത്തിൻ ചൂരോ ഈ രാവിൻ യാത്രകൾക്കും മുടിവുണ്ടോ പകലുകൾ വീരിയുകയില്ല കനവുകളാൽ കാണുവാനുള്ള ആഗ്രഹം മാത്രമായി ഒടുങ്ങുമോ നിത്യശാന്തിയോളം പ്രിയതേ..!! ജീ ആർ കവിയൂർ  21 09 2021 

ധ്യാനനിമഗ്നരാവാം

എൻ ജാലകവെളിയിൽ കരീലക്കിളികൾ സല്ലപിച്ചു കാലങ്ങളായി അവ വന്നു പോകുന്നുണ്ടെങ്കിലും ഇന്നൊന്നു കണ്ണുകളുടക്കി ഇത്രക്ക് പ്രകൃതി രമ്യത്തോടെ ഇങ്ങിനെകഴിയുമ്പോളെന്തേ  ഇരുകാലിമാത്രം വെട്ടിപിരിയുന്നു പരസ്പ്പര സ്നേഹ ബഹുമാനങ്ങൾ പാടെ ഒടുക്കി ഞാനോ നീയൊയെന്നു പടക്കളം തീർക്കുന്നു വീടെന്ന സ്വർഗ്ഗത്തെ പടനിലമാക്കി പകുക്കുവാനൊരുങ്ങുന്നു ഇല്ല സമാധാനമിവർക്കു പണമെന്ന ഇന്ധനത്തിന്റെ ഘനത്തിനായി  ഇരയാകുന്നു ജീവിതത്തെ ഹോമിക്കുന്നു ഇത്തിരി നേരമൊന്നു പ്രകൃതിയെ നോക്കി  ധ്യാനനിമഗ്നരാവാം ഐകമത്യ സൂക്തം ജപിക്കാം  "ഓം സംസമിദ് ധ്യുവസേ വൃഷൻ അഗ്നേ വിശ്വാന്നാര്യ ആ ഇളസ്പദേ സമിധ്യസേ സ നോ വസൂന്യാ ഭര . സംഗച്ഛ ധ്വം സംവദത്വം സം വോ മനാംസി ജാനതാം ദേവ ഭാഗം യഥാ പൂർവേ സംജാനാനാ ഉപാസതേ സമാനോ മന്ത്ര : സമതി സമാനീ സമാനം മനഃ സഹ ചിത്തമേഷാo സമാനം മന്ത്രമഭി മന്ത്രയേ വഃ സമാനേന വോ ഹവിഷാ ജുഹോമി സമാനീ വ ആകൂതി സമാനാ ഹൃദയാനി  വഃ സമാനമസ്തു വോ മനോ യഥാ വഃ സുസഹാ സതി    ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ജീ ആർ കവിയൂർ 19.09.2021

മിഴികളിൽ നിറഞ്ഞത്

മിഴികളിൽ നിറഞ്ഞത്  ആരായാലുമാവാം  കേൾക്കുക എന്റെ മിഴികളെ  മൊഴികൾക്ക്  തഴുതിട്ടിരിക്കുന്നു  കാഴ്ചകളേറെ സൂക്ഷിച്ചു  വെച്ചിരിക്കുന്നുവല്ലോ അവൻ അവളോട് പറഞ്ഞു  എന്നോട് മിണ്ടേണ്ട ,ഒന്ന്  കണ്ണുകളിൽ തന്നെ നോക്കുക നിനക്കു പറയാനുള്ളത് കേട്ടല്ലോ  ഹൃദയം എല്ലായിടത്തുനിന്നും  വിണ്ടു കീറിയിരിക്കുന്നു വല്ലോ എല്ലാ ഭിത്തികളിലും ദ്വാരം വീണിരിക്കുന്നു ആരെങ്കിലും ഒന്ന് എത്തി നോക്കുമല്ലോ  ഓടി പോകാനല്ല കയറി താമസിക്കാൻ വിഷമിപ്പിക്കാനല്ല സ്വാന്തനം നൽകുവാൻ ഭിത്തികൾ നിറം മങ്ങിയതും ദ്വാരം വീണതും  എന്നാൽ ഇതൊക്കെ നിറങ്ങൾ നൽകി ഭംഗിയാക്കാമല്ലോ  ചില ചിത്രങ്ങൾ പഴയതെങ്കിലും തൂങ്ങിക്കിടക്കുന്നുണ്ടല്ലോ  എല്ലാ ഭിത്തികളിലെ വിടവുകൾ  അടക്കുവാനുള്ളൂയെന്ന് അറിയുക  അടിത്തറക്കു ബലക്ഷയമില്ലല്ലോ ആരെങ്കിലും ഒന്ന് നോക്കുക എന്നെ നോക്കി കൊണ്ടേയിരിക്കണം പിന്നെ പറയണം  നിന്റെ ഈ പുഞ്ചിരി കൊള്ളാം  എന്നാൽ അത്ര മനോഹരം അല്ല താനും   സൂക്ഷിച്ചു നോക്കൂ ഇതിലെ മുറിവുകളെ  ആറാട്ടെ രക്തം വാർന്നു കൊണ്ടേയിരിക്കുന്നു ചിരികളിൽ പടരുന്നത് ആനന്ദത്തിൻ അലകൾ  നിന്നിൽ അലിഞ്ഞു ചേരുന്നുള്ളതാണല്ലോ  ഒളിപ്പിക്കാതെ നോക്കുക ദർപ്പണത്തിലേക്ക് നോവുകളുടെ വിരഹം കലർന്നതെങ്കില

മോദിജീക്കു പിറന്നാളാശംസകൾ

മോദിജീക്കു പിറന്നാൾ        ആശംസകൾ  ജയ് ജയ് നരേന്ദ്രമോദിജീ ജയ് ജയ് ഭാരത് മാതാ  ജനഗണമനയുടെ സ്വന്തം  ജനതതിയുടെ കർമ്മയോഗി  ജാഗ്രത നൽകുമീ നാടിൻ  രക്ഷകൻ നരനായി പിറന്നു  ജയ് ജയ് നരേന്ദ്രമോദിജീ ജയ് ജയ് ഭാരത് മാതാ  ഇന്ദ്രനായി മാറുന്നുവല്ലോ  രാമരാജ്യം എന്ന സ്വർഗ്ഗം  സകലർക്കും സമത്വസുന്ദരമാം സ്വപ്നസാക്ഷാത്കാരം നൽകി  ജയ് ജയ് നരേന്ദ്രമോദിജീ ജയ് ജയ് ഭാരത് മാതാ  ലോകമേ തറവാട് എന്ന  വസുധൈവകുടുംബകം തീർക്കാൻ  വരുന്നുണ്ട് ദിഗ്വിജയം നടത്താൻ  സാക്ഷാൽ ദാമോദര ദാസനാം  ജയ് ജയ് നരേന്ദ്രമോദിജീ ജയ് ജയ് ഭാരത് മാതാ  നരേന്ദ്രൻ മോദിജീ  സുരാസുര പൂജിതൻ  ഭാരതാംബയുടെ സ്വപുത്രൻ  വാഴക വാഴുക നമോനമഃ ജയ് ജയ് നരേന്ദ്രമോദിജീ ജയ് ജയ് ഭാരത് മാതാ  ജീ ആർ കവിയൂർ 16.09.2021

പിണങ്ങല്ലേ

പിണങ്ങല്ലേ.. കാണുമ്പോൾ അറിയുമോയെൻ കേട്ടു മറന്നൊരു കാതിൽ മൂളിയ കലർപ്പില്ലാ സ്നേഹ മൊഴികൾ കണ്മണി നിനക്കായ് എഴുതിയത് പാടാനായറിയില്ലെങ്കിലുമറിയാതെ പാടിപോകുന്നുവല്ലോ നെഞ്ചിനുള്ളിൽ പിടക്കുമെൻ ഹൃദയ താളത്തിനൊപ്പം പിരിഞ്ഞു പോയൊരു കനവുകളൊക്കെ ഉള്ളിലെ ഉള്ളിൽ ഓർമ്മ ചെപ്പിലിന്നും  വളപ്പൊട്ടായി മയിപ്പീലി തുണ്ടായി  കിടപ്പുണ്ട് നിൻ രേഖാ ചിത്രമിന്നും മായിച്ചാലും മായുന്നില്ലയീ മനസ്സിൽ. പണ്ട് ഞാൻ  വായിക്കുവാനെടുക്കും പുസ്തകത്താളിലും വീട്ടിലെ ജാലകത്തിര ശീലയിലെ ചിത്രങ്ങളും നിൻ കാഴ്ചകൾ കണ്ടിരുന്നെന്നു പറയുകിലെന്തിനു  പിണങ്ങുന്നു പിൻവാങ്ങുന്നു പ്രിയതേ ജീ ആർ കവിയൂർ 18.09.2021     

എന്റെ പുലമ്പലുകൾ - ജീവിതദർശനം

എന്റെ പുലമ്പലുകൾ - ജീവിതദർശനം  ധനം കൊണ്ടല്ല  മനം കൊണ്ട് ധനികനാകുക  ക്ഷേത്രങ്ങളിൽ സ്വർണ്ണ കലശം ഉണ്ടാകാം എന്നാൽ കുമ്പിടുന്നത് കൽപ്പടികളില്ലല്ലോ  ഹൃദയത്താൽ ആനന്ദം നൽകുക ഒരിക്കലും വേദനകൾ നൽകാതിരിക്കുക ആരോടും ക്രമത്തിലധികം സന്തോഷമോ സന്താതപമോ പങ്കു വെക്കാതിരിക്കുക ആവശ്യത്തിലേറെ സന്തോഷത്തിലേക്ക് വഴുതി വീഴാതിരിക്കുക ഒപ്പം അധികം സന്താപത്തെ പുണരാതിരിക്കുക  എത്രയും പെട്ടെന്ന് കിട്ടുവാൻ  കഴിയുന്നത് കാപട്യമല്ലോ  ഹൃദയം കൊണ്ട് കിട്ടുന്ന സ്നേഹം അല്ലോ ഭാഗ്യംകൊണ്ട് സിദ്ദിഖക്കുന്നതു സുഹൃത്തല്ലോ നീ ഇല്ലായിരുന്നപ്പോഴും പ്രപഞ്ചം ഉണ്ടായിരുന്നു നീ പോയാലും അത് അതിൻറെ സ്ഥാനത്ത് തന്നെ ഉണ്ടാവും  ഇവിടെ വലിയ വരൊക്കെ ഉണ്ടായാലും ഇല്ലെങ്കിലും ഈ ലോകത്തോ മാലോകർക്കോ ഒരു കുറവുമുണ്ടാവില്ല എന്നറിയുക  . അതിനാൽ ചിന്തകളിൽനിന്നും മുക്ത നാവു  ഇന്നിൽ ആനന്ദം കണ്ടെത്തുക  കഴിഞ്ഞു കൊഴിഞ്ഞ ദിനങ്ങളെ സ്മരിക്കാതിരിക്കുക      എന്തു സംഭവിക്കുന്നുവോ അത് സംഭവിക്കുക തന്നെ ചെയ്യും  നാളെയുടെ വരവിനെ ഓർത്ത് ഇന്നിന്റെ മന്ദസ്മിതം നഷ്ടം ആക്കാതിരിക്കുക  ഇതല്ലോ ജീവിതത്തിൻറെ വിചിത്രമായ കടങ്കഥ  ദുഃഖത്തിൻറെ രാവുകൾ നിദ്രാവിഹീന മാകുമ്പോഴും സുഖം ലഭിക്കുമ്പോ

നെഞ്ചിനുള്ളിലെ വസന്തം

 നെഞ്ചിനുള്ളിലെ വസന്തം  ഇന്നലെയെന്നെ പിടിച്ചു നിർത്തി, നിന്നോർമ്മകൾ നടത്തത്തിലറിയാ...തെ  പെയ്തൊഴിഞ്ഞാ കൺപ്പീലി തൻ നനവും  നിൻ മിഴിപ്പൂവു വീണൊരാ മുഖവാടികയിലായ്     മൗനങ്ങൾ തീർക്കുന്ന ജീവിത നിമിഷങ്ങൾ  കടങ്കഥയായിന്നു മാറുന്നുവോ ... നീളും ദിനങ്ങളും നിലാവുമീ രാവും  പൊയ്മുഖങ്ങളങ്ങേകി,യകലുമ്പോഴും പുത്തൻ പ്രതീക്ഷകളേകിയീ പുലരി  ഉണർത്തുവാനായിന്നു വന്നുവല്ലോ (2) നോവുണർത്തുന്നൊരീ വിരഹത്തിലും നിൻ സാമീപ്യമാകും സുഗന്ധത്തിലും നല്കുന്ന നഷ്ടപ്രണയത്തിനോർമ്മയിൽ നാളെയെന്തെന്നറിയാതെ,യുഴലുന്നു ഞാൻ ഇനിയൊന്നു കാണുവാനാകില്ല,യെങ്കിലും പഴയോർമ്മതൻ ചിത്രങ്ങൾ കൂട്ടായിരിക്കണേ..  ജീ ആർ കവിയൂർ  12 .09 .2021

ഇനിയെന്നുകാണും

ഇനിയെന്നുകാണും നീളും രാവുകൾക്ക് മുടി വുണ്ടോ  നിരന്തരം നിൻ ചിന്തകളിൽ  നിഴലളക്കുന്നു മിഴികളെന്നും നിന്നെ കാണാൻ ആയി വർഷങ്ങളായി മൊഴികളിൽ നിന്നെകാണാതെ  നോവു മൊട്ടിട്ടുവല്ലോ  ക്ഷരകൂട്ടിൻ ഇണമായി  പൊഴിയുന്ന കണ്ണുനീർ കണങ്ങളായി മഷിമായുന്നുവല്ലോ പടരുന്നു  കടലാസും കുതിർന്നു വീർത്ത  കാലങ്ങൾ നൽകിയ ഓർമ്മകളുടെ  വളപ്പൊട്ടും മയിൽപ്പീലിയും തുണ്ടും  മായിക പ്രണയത്തിൻ  മാസ്മറിക ലോകത്തുനിന്നും മുള പൊട്ടിവിരിയുന്നു നിത്യം  ഒരേ ഒരു ചിന്ത കാണുമിനിയെന്നുമെന്ന് ജി ആർ  കവിയൂർ    12.09.2021

കണ്ണുനീരുമായ്

കണ്ണുനീരുമായ് കണ്ണുനീരിൽ കുതിർന്നോരാ ദിനങ്ങൾ തൻ കദനത്തിൻ കഥയൊന്നു ചൊല്ലുന്നേൻ  കാനനവാസതിങ്കൽ കണ്ടുമുട്ടിയവർ  കിമപി വിചാരിച്ചു കവി വരനും  കാതോർത്തു രാമനാമം മാത്രം ദിനേ കാഞ്ചനസീതയെ വച്ചു ഭരിച്ചോരാ  രാമനുണ്ടായെരു ഇണ്ടൽ പറയാവതുണ്ടോ  കിഞ്ചനവർത്തമാനം കേട്ടു മാനസം  കിഞ്ചിതമായല്ലോ കഷ്ടമെന്നതുയിനി കരണീയമായി പറയുന്നേൻ  കരചരണങ്ങൾ കൂപ്പിഭക്താജപിച്ചിരുന്നു രാമരമായെന്നു കരളലിയിക്കും കഥനം കേട്ടു ലവകുശന്മാരാൽ കരകവിഞ്ഞൊഴുമാസരയുവും പെരുകിയൊഴുകി  കണ്ടതില്ലാരുമേയീ കദനകാവ്യം രാമായണം ആമരമീമരം ചൊല്ലിയതു വല്മീകമായി. പെണ്ണാളെ ചെത്തു രാമായണകഥനവും . കാതോർത്തു കേൾക്കൂകിൽ മുക്തിയെ ലഭിച്ചിടും രാമനാമം ജപിക്കുക മനമേ രായലട്ടെ ദിനം രാമ രാമ രാമ പാഹിമാം  രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം  ജീ ആർ കവിയൂർ  12.09.2021

ഇനിയെന്നു കാണും നാം

ഇനിയെന്നു കാണും നാം നോവുന്നു ഉള്ളകമാകെ  നീറുന്ന നിമിഷങ്ങൾ  നിദ്രയില്ലാ രാവുകളിൽ നിന്നെക്കുറിച്ചു മാത്രമായി  എന്നോർമ്മകളലയുന്നു  നാം  കണ്ടൊരാ സ്വപ്നങ്ങൾ  നമ്മളിൽ തന്നെ ഒടുങ്ങുന്നു വല്ലോ നമ്മളിൽ തന്നെ ഒടുങ്ങുന്നു വല്ലോ നയിപ്പതാ ചിന്തകളുടെ ചിതയിൽ ചിതലരിക്കുന്നുവല്ലോ ജന്മ ജന്മാന്തരങ്ങളായി  ജാള്യതയില്ലാതെ അലയുന്നു  ജരാനരകൾ വന്നീടുകിലും ജീവിതമെന്ന മൂന്നക്ഷരകൂട്ടിൻ  ഈണങ്ങളിന്നും മരിക്കില്ല  രാവുംപകലും മാറിയാതെ  പാടി മനമതു പാടി വീണ്ടും  വീണ്ടും പ്രിയതേ ഇനിയൊന്നു ചോദിച്ചോട്ടെ മിഴികൾ നിറഞാഴുകി ഇനിയെന്നു കാണും നാം ,  ഇനിയെന്നു കാണും നാം ജീ ആർ കവിയൂർ 11.09.2021

മോദക പ്രിയനേ

മോദക പ്രിയനേ  സമ്മോഹത്തോട്  നയിച്ചീടണേ ഭഗവാനേ   ഗണ നാഥാ നീ തുണ  നിന്നെ ഇടവും വലവും  ബുദ്ധിയും സിദ്ധിയും  അനുഗ്രഹം ചോരിഞ്ഞിടുന്നു  നിന്നെ ഭജിപ്പവരുടെ വിഘ്നങ്ങൾ  തീർത്തു വിടുന്നു നീ  മോദക പ്രിയനേ  സമ്മോഹത്തോട്  നയിച്ചീടണേ ഭഗവാനേ   ഗണ നാഥാ നീ തുണ  അറുമുഖനാകും ഗുഹനും അയ്യപ്പ സ്വാമിയും  നിൻ സോദരായി വാഴുന്നു  സകലേശാ വിശ്വേശ്വര  സകലരാലും പൂജിതനെ ദേവ  ഗംഗണപതിയെ കാത്തുകൊള്ളണേ  മോദക പ്രിയനേ  സമ്മോഹത്തോട്  നയിച്ചീടണേ ഭഗവാനേ   ഗണ നാഥാ നീ തുണ  അപ്പമടയവ നെൽപ്പൊരിയും  കദളിപ്പഴവും വച്ച് തൊഴുന്നേൻ  ഗണപതിയെ ഗുണനിധേ  വിഘ്നമെല്ലാമകറ്റി നീ  വഹ്ന്ന്നിയിലെ സുഖദുഃഖങ്ങളുടെ  നടുവിൽ നിന്നും വല്ലവിധവും  പരിപാലിക്കുന്നവനെ ഗണപതിയെ വിഘ്ന വിനാശനേ  കുമ്പിടുന്നേൻ  മോദക പ്രിയനേ  സമ്മോഹത്തോട്  നയിച്ചീടണേ ഭഗവാനേ   ഗണ നാഥാ നീ തുണ  ജീ ആർ കവിയൂർ 10.09.2021

ഗജപതിയെ ഗുണനിധിയെ

ഗജപതിയെ ഗുണനിധിയെ ഗിരിജാ സുതനെ വിനായകനെ ഗംഗാധരനുടെ തിരുമകനെ ഗരിമകൾ നൽകും ഗണപതിയെ വേദ വേദാന്തപ്പൊരുളെ വേദവ്യാസനു തുണയേകിയോനെ വന്ദിക്കുന്നേൻ പ്രപഞ്ച പൂജിതനേ വിഘ്‌നവിനായകനെ തുണയേകണേ ഗജപതിയെ ഗുണനിധിയെ ഗിരിജാ സുതനെ വിനായകനെ ഗംഗാധരനുടെ തിരുമകനെ ഗരിമകൾ നൽകും ഗണപതിയെ നിൻ കൈകളിൽ തിളങ്ങും മുസിലത്താലെൻ ജീവിത ആശകളെ വേരോടാകറ്റിയും ചാട്ടയാം ബുദ്ധിതൻ ആയുധത്താൽ ചിട്ടയായ് വിപത്തുക്കളെ അകറ്റുന്നവനേ ഗജപതിയെ ഗുണനിധിയെ ഗിരിജാ സുതനെ വിനായകനെ ഗംഗാധരനുടെ തിരുമകനെ ഗരിമകൾ നൽകും ഗണപതിയെ സർവ ദൈവങ്ങളാൽ പൂജിതനേ സർവേശ്വരിയുടെ കാവലാളേ സംഞ്ചിത ശക്തി നൽകി  സർവ ദോക്ഷങ്ങളിൽ നിന്നും സൽഗതി നൽകി ജീവിതത്തെ സത് ചിതാനന്ദയത്തിലേക്കു നയിക്കുവോനെ നീയെ തുണ ഗജപതിയെ ഗുണനിധിയെ ഗിരിജാ സുതനെ വിനായകനെ ഗംഗാധരനുടെ തിരുമകനെ ഗരിമകൾ നൽകും ഗണപതിയെ ജീ ആർ കവിയൂർ 10.01.2021     

ശ്രീകൃഷ്ണനായ് സേവിക്കുക

ശ്രീകൃഷ്ണനായ് സേവിക്കുക യദുകുല വർണ്ണാ ശ്യാമവർണ്ണാ നിൻ മുരളികയിൽ മോഹനം കണ്ണാ കേട്ടു മയങ്ങി നിൽക്കും  ഗോപികളും ഗോവൃന്ദവും  പൊന്നുണ്ണിയായി അമ്മമാർക്കും  ബാലകന്മാർക്ക് കളിതോഴനും തരുണിമണികൾക്കു കാമുകനും  വിഷ്ണുകുലേശ്വരാ ഞങ്ങളുടെ  തൃഷ്ണയകറ്റി കാക്കണേ യദുകുല വർണ്ണാ ശ്യാമവർണ്ണാ നിൻ മുരളികയിൽ മോഹനം കണ്ണാ കേട്ടു മയങ്ങി നിൽക്കും  ഗോപികളും ഗോവൃന്ദവും  കരുണാകരാ കണ്ണാ  കാർമുകിൽ വർണ്ണാ കാത്തു തുണക്കണേ പാർത്ഥനു സാരഥിയായ് നിന്നവനേ ഗീതോപദേശം നൽകി നീ ലോകത്തിനേ പരിപാലിക്കുവോനെ നിൻനാമം പുലരട്ടേയെന്നും കണ്ണാ  യദുകുല വർണ്ണാ ശ്യാമവർണ്ണാ നിൻ മുരളികയിൽ മോഹനം കണ്ണാ കേട്ടു മയങ്ങി നിൽക്കും  ഗോപികളും ഗോവൃന്ദവും  ജീ ആർ കവിയൂർ

ഒരുനോക്കിനായി

 ഒരുനോക്കിനായി വീണ്ടും നിദ്രാവിഹീനമാകുന്നു രാവുകൾ മനസ്സിലെ നോവുകൾ പറയാൻ  നിന്നെ കാണുവാൻ കൊതിയോടെ  കണ്ണുകൾ തുടിക്കുന്നു പ്രണയമേ  ഇനി വയ്യ മന്വന്തരങ്ങളോളം  കാത്തിരിക്കാനീ ജനിമൃതികൾക്കിടയിൽ അല്പം സ്വൽപ്പം ദയ കാണിക്കുമെന്നു  കരുതട്ടയോ പ്രണയമേ ഒരു വേള കൺചിമ്മുമ്പോഴേക്കും നീ കടന്നുപോകല്ലേ പ്രണയമേ ഇല്ല കണ്ണടച്ചു ഇരുട്ടാക്കിയാലും  തെളിയുന്നു നിൻ രൂപം പ്രണയമേ ജീ ആർ കവിയൂർ 06.09.2021

പറയു പ്രണയമേ - (ഗസൽ )

 പറയു പ്രണയമേ - (ഗസൽ ) കുറ്റമെന്തെന്നു  ഞാൻ ചെയ്തു പറയു  കുറ്റമെന്തുന്നു  ഞാൻ ചെയ്തു പറയു  ശിക്ഷ ഏറ്റുകൊള്ളാം പ്രണയമേ  ശിക്ഷ ഏറ്റുകൊള്ളാം പ്രണയമേ  നീളുന്നുവല്ലോ പരിഭവങ്ങളുടെ നോവ്  നീളുന്നുവല്ലോ പരിഭവങ്ങളുടെ നോവ്  ദുഷ്ടിയിൽ നിന്നും മറന്നീടല്ലേ നീ  നീ ദുഷ്ടിയിൽ നിന്നും മറന്നീടല്ലേ  കുറ്റമെന്തെന്നു  ഞാൻ ചെയ്തു പറയു ശിക്ഷ ഏറ്റുകൊള്ളാം പ്രണയമേ  മനസുഖം കുറയാതെ ഇരിക്കട്ടെ  കുറയാതെ ഇരിക്കട്ടെ മനസുഖം  വീണ്ടുമെന്നേ വിരഹത്തിലാഴ്ത്തല്ലേ  വിരഹത്തിലാഴ്ത്തല്ലേ വീണ്ടുമെന്നേ കുറ്റമെന്തെന്നു  ഞാൻ ചെയ്തു പറയു ശിക്ഷ ഏറ്റുകൊള്ളാം പ്രണയമേ  തലകുനിച്ചീടാനൊരുക്കം ഞാൻ  ഉയരട്ടെ  കീർത്തി നിന്റെ സഖീ  ഞാൻ തലകുനിച്ചിടാനൊരുക്കം കീർത്തി ഉയരട്ടെ  സഖീ നിന്റെ  കുറ്റമെന്തെന്നു  ഞാൻ ചെയ്തു പറയു ശിക്ഷ ഏറ്റുകൊള്ളാം പ്രണയമേ  ജീ ആർ കവിയൂർ  06 .09 .2021 

ശിവാനന്ദ ലഹരി - 12 (സമ്പാദന സംയോജനം )

  ശിവാനന്ദ ലഹരി - 12    (സമ്പാദന സംയോജനം ) ഓം നമഃശിവായ  ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ  സമ്പാദന സംയോജനം  ശ്രമം നടത്തുന്നു  ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു  നിത്യായ ത്രിഗുണാത്മനേ പുരജിതേ കാത്യായനീശ്രേയസേ സത്യായാദികുടുംബിനേ മുനിമനഃ പ്രത്യക്ഷചിന്മൂര്‍ത്തയേ | മായാസൃഷ്ടജഗത്ത്രയായ സകലാമ്നായാന്തസംഞ്ചാരിണേ സായം താണ്ഡവസംഭ്രമായ ജടിനേ സേയം നതിഃ ശംഭവേ || 56 നാശമില്ലാത്തവനും, സത്വം, രജസ്സ്, തമസ്സ്, എന്നി മൂന്നു ഗുണങ്ങളെ ആശ്രയിച്ച്  ബ്രഹ്മ-വിഷ്ണു- മഹേശ്വരരൂപങ്ങളെകൈക്കൊണ്ടവനും  സ്ഥുലസുക്ഷ്മകാരണാത്മകമായ മൂന്നുവിധ ശരീരത്തേയും-അഥവ- മുപ്പൊരങ്ങളേയും – നശിപ്പിച്ചവനും  പാര്‍വ്വതിദേവിയുടെ തപഫലവും സത്യസ്വരൂപിയും  ലോകാനുഗ്രഹത്തിന്നായി ആദ്യമായിത്തന്നെ കഡുംബിയായിത്തീര്‍ന്നവനും  യോഗീശ്വരന്മാരുടെ മനസ്സി‍ല്‍ ചിത്‍സ്വരൂപത്തി‍ല്‍ പ്രത്യക്ഷമ

ഇന്ന് സെപ്റ്റംബർ അഞ്ച്

ഇന്ന് സെപ്റ്റംബർ അഞ്ച് ഇല്ല മരിക്കില്ല ഓർമ്മയിൽനിന്നും പെട്ടന്നു നിറയുന്നു മലയാളകവിതാ പഠനവും ചൊല്ലലും പാലായും വെണ്ണികുളവുമൊക്കെയും പിന്നെ കണ്ണാടിയുടെ മുകളിലൂടെ കണ്ണുരുട്ടി നോക്കി ചുവപ്പിച്ചു മുറുക്കാൻ തുപ്പി കളഞ്ഞു തോളിലെ വേഷ്ടിയിൽ മുഖം തുടച്ച്  ചൂരൽ നീട്ടി ചൂണ്ടിക്കാണിച്ച് ചൊല്ലാനുള്ള ഉഴവും വരും കാത്ത് , പതുങ്ങി മറഞ്ഞു ഇരുന്നു കവിത കാണാതെ ചൊല്ലാൻ ആവാതെ  അടിയെക്കാൾ ഓങ്ങായിരുന്നു പേടി  തോളത്തു ഘനം തൂങ്ങും വണ്ടിക്കാരന്റെ കവിതയും , "ഇന്നു ഞാൻ നാളെ നീ എന്നും" പാഠം പഠിക്കുക ഇന്നും മായാതെ കിടപ്പു എവിടെയാ മാഷ്  ഇരുചക്രത്തിലേറി ചവിട്ടി പള്ളിക്കൂടത്തിൽ വന്നു നിൽക്കുന്നതും ഒപ്പം കൂടിയിരുന്ന് പഠിച്ചവരുമിന്നും  മൺമറഞ്ഞു പോയി തുടങ്ങി ഇരിക്കുമ്പോഴും മറക്കാനാവുന്നില്ല മലയാളം അദ്ധ്യാപകനെയും അതു നൽകും ഓർമ്മകളും , അതെയിന്ന്  സെപ്തംബർ അഞ്ച്,  അദ്ധ്യാപകദിനമല്ലോ. ജി  ആർ കവിയൂർ  05.09.2021

നിൻ വരവാലെ .. ഗാനം

നിൻ വരവാലെ .. ഗാനം  ഒരുവർണ്ണ വസന്തം  വിരുന്നു വന്നു സഖി നിൻ വരവാലെ മിഴികൾ അടഞ്ഞു തുറന്നതു  ശലഭങ്ങൾ ചിറകടിക്കും പോലെ പനിനീർ പുഷ്പം വിരിയുന്നു നിൻ അധരങ്ങളിലെ പുഞ്ചിരിയിൽ  മുല്ല മൊട്ടിൻ കാന്തി ഒരുവർണ്ണ വസന്തം  വിരുന്നു വന്നു സഖി നിൻ വരവാലെ രാക്കനവുകളൊക്കെ  കൺ ചിമ്മിയുണർന്നു രാഗാർദ്രമായ് മാറുമ്പോൾ കണ്ടതൊക്കെ മധുര നോവ്‌  ഒരുവർണ്ണ വസന്തം  വിരുന്നു വന്നു സഖി  നിൻ വരവാലെ ... ജീ ആർ കവിയൂർ 3.09.2021

പ്രഭു തൻ കാൽക്കലായി..

നീയെന്ന സത്യം മറയ്ക്കുന്ന ബോധം  ഞാനെന്ന ഞാനീനായായ് തേടുന്നുവല്ലോ ദിനം  രാവുകൾക്കുമപ്പുറം  തമസ്സ് എന്ന പൊരുളിനെ വെളിച്ചം കൊണ്ട് തെളിപ്പു കാലത്തിൻ യവനികയ്ക്കുള്ളിൽ  എതിരായിപ്പറയുന്നവനു ധർമ്മച്യുതിയായി ഭവിന്നു  ആത്മബോധം നശിക്കുന്നു  ധന ധാന്യത്തിനുപിന്നാലെ  പാഞ്ഞു കളയുന്നിതായുസ്സും  പറഞ്ഞാലും പറഞ്ഞാലും ഒടുങ്ങില്ല പറഞ്ഞവർ അറിഞ്ഞവർ  പുഴപോലെ ഒഴുകി മറയുന്നുവല്ലോ സാഗരമലറി കരഞ്ഞു തീർക്കുന്നു  സഹനത്തിനുണ്ടോ ഫലമെന്നത്  സകല ലോകത്തിനു പോരുളുന്നത്  സഹജമായി തീരുന്നുവല്ലോ അതിനായി പ്രാർത്ഥിക്കുന്നു മനമേ വീണ്ടും വീണ്ടും പ്രാണൻ തൻ ഗമനത്തിനൊപ്പം പ്രതിച്ഛായ മറയുന്നില്ല തിളങ്ങുന്നു പ്രണവാകാരം സംഗീതമർപ്പിക്കുന്നു  പ്രഭു തൻ കാൽക്കലായി.. ജീ ആർ കവിയൂർ 02.09. 2021

അക്ഷര പെയ്യത്ത്

അക്ഷര പെയ്യത്ത് പെയ്തൊഴിയാത്ത നൊമ്പരമേ നിന്നെ ഞാനെന്തു വിളിക്കും ഓർക്കുംതോറും തേൻ മധുരം  കണ്ണുകൾക്ക്‌ വർണ്ണ വസന്തം തീരത്തിന്നോരത്തു  തോരാതെ പെയ്യുമ്പോൾ അറിയാതെ നിറയുന്നങ്ങുള്ളവും  പൊയ്കയും സാഗരവും പലപലരാഗത്തിൽ  പൊഴിയുന്നമുത്തുകൾ ചിന്നിച്ചിതറുന്നുണ്ടുള്ളിലും  തീരത്തും നിന്നുമായതാ മാനവുമറിഞ്ഞില്ല കരയുമതുയറിഞ്ഞില്ല മനസ്സിന്റെ ഉള്ളകത്തിൽ അക്ഷര പെയ്യ്തു ചുണ്ടാണി പെരുവിരൽ കിടയിലൂടെ ഊർന്നിറങ്ങി കൺ നിറച്ചു പാഴായി പെറുക്കിയെടുത്ത്   മൊഴിമുത്തുക്കളെ മോഹനമെന്നോ  ശിവരഞ്ജിനിയെന്നോ അറിയാതെ  നെഞ്ചു പൊട്ടി പാടി പോയിതാ.... ജീ ആർ കവിയൂർ 1.09.2021