Sunday, February 25, 2018

കണ്ടറിഞ്ഞു കുത്തുക ..!!

No automatic alt text available.


കേഴുന്ന സാക്ഷര കേരളമേ
കേവലം കപടത വെടിയുക
കണ്ടറിഞ്ഞു കാക്കുക
കാട്ടിയ കാടത്തമിനിയും
കാണിക്കാതിരിക്കുക
കാലങ്ങൾ മാറി മാറിവന്നു
കട്ടു തിന്നു പഠിച്ചവരാം
കണ്ടത്തടിക്കു മുണ്ടത്തടിയെടുക്കും 
കക്ഷി രാഷ്ട്രീയ കോമരങ്ങൾ
കഴുതകളെന്നു  നിനക്കും പൊതു ജനങ്ങളെ
കരുത്ത് കാണിക്കുക വരും ദിനങ്ങളിൽ 
കണ്ടറിഞ്ഞു കുത്തുകയിനി 
കൈവിരലുകൾ കൊണ്ടറിയട്ടെ
കാപാലികരാമിവരുടെ ചെയ്തികളുടെ ഫലം..
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത ''

ജീ ആർ കവിയൂർ
25 .02 .2018
സമയം പ്രഭാതേ  5  മണി .

Tuesday, February 20, 2018

എന്റെ പുലമ്പലുകള്‍ 72...

എന്റെ പുലമ്പലുകള്‍ ..72ജീവിതമെന്ന വാടിയില്‍ നിന്നും
വേര്‍ തിരിക്കാതെ ഇരിക്കട്ടെ
പനിനീര്‍പൂവും മുള്ളും തമ്മില്‍
അതല്ലോ ഞാനും നീയുമറിയാതെ പോയത്

എത്രമേല്‍ മധു മത്തനായിരുന്നു വെന്നോ
അത്രമേല്‍ നഷ്ടമായിരുന്നെന്നുടെ  അധരങ്ങള്‍ക്ക്
അവ വഴിമറന്നു പോയിരുന്നു  നിന്റെ
അലിവോലും മൃദു ചുംബനകമ്പന
പുഷ്പസമ്മാനങ്ങള്‍ കൈ പറ്റുവാന്‍

ശപിക്കില്ലല്ലോ ഞാനിനിയുമീ കാറ്റിനെയും
ആര്‍ത്തിരമ്പി തീരത്തെ തൊട്ടകലും കടലലയേയും
എനിക്കിനി വേണ്ട നിന്റെ സാമീപ്യം , ഉണ്ടല്ലോ
നീയെന്നിലായ് എന്റെ ഹൃദയനൗകയില്‍ സഞ്ചാരിണിയായ്

ഞാനങ്ങിനെ സംസാരിച്ചു കൊണ്ടേയിരുന്നു
നിന്നോടുയീ മൗനം കനക്കുമി അക്ഷര നോവിനാല്‍
ഉണ്ടോ ആവോ നിനക്കിയറിവുകളിത്ര നാളായിട്ടും
ഇങ്ങിനെ തുടരട്ടെ എന്റെ പുലമ്പലുകള്‍ വീണ്ടും വീണ്ടും ....!!

ജീ ആര്‍ കവിയൂര്‍
20 .02 .2018  / 4 ൦൦ am 

Monday, February 19, 2018

അകലല്ലേ നീ

അകലല്ലേ നീ ....അണയാനോരുങ്ങുമൊരു തിരിവെട്ടമല്ലോ
ആർദ്രതയാര്‍ന്ന നിന്‍ നയനങ്ങളിലെ തിളക്കം
അറിയാതെ പോയൊരെന്‍ പിന്നിട്ട ദിനങ്ങളെ
അണയുകയില്ലോ ഒരിക്കലും  നിങ്ങളിനിയും ...

അഴകാര്‍ന്നൊരുമുകുളമായ് മുളച്ചെന്‍
അകതാരില്‍ പുഷ്പിച്ച് സുഗന്ധമായ്‌ നീ
അക്ഷര നോവായ്‌ മൂളി പറക്കുന്നു  ചുറ്റും
അലിവായ്‌ ആറ്റി കുറുക്കുന്നൊരു ആശ്വാസമേ

അഴിയാതെ ഇഴയടുപ്പമുള്ള കൊന്തലയിലല്ലോ
കണ്ണുനീരോപ്പാന്‍  നീയെന്നോടോപ്പം നിത്യമെന്‍
വിരല്‍ തുമ്പില്‍ വിരാജിക്കും സഖിനീ എന്തെയിന്നു 
അകന്നങ്ങു പോവതെന്തെ സബിതക്കൊപ്പം

ഇടതടവില്ലാതെ ഇമയടക്കാനാവാതെ
ഇരുളിലൊരു ബിന്ദുവായിയലിഞ്ഞു
ഈറന്‍ അണിയിക്കുമി കാലയവനിക
ഇഴകള്‍ നെയ്യ്തു തീരുമ്പുപേയകലുന്നുനീ  കവിതേ ..!!


photography by http://www.chandragroupofstudios.com/

Saturday, February 10, 2018

കുറും കവിതകള്‍ 744

ഇരുള്‍ പരക്കുന്നുണ്ട്
ചില്ലകളില്‍ തണലായ്‌ 
സന്ധ്യാ വന്ദനം ..!!

ശലഭ ചുംബനം 
നോവറിയാതെ ഞെട്ടറ്റു 
കരീലകളള്‍ക്ക് അന്ത്യവിശ്രമം  ..!!

ചേക്കേറും ചില്ലകളില്‍
നോവേറും ഒരു ഗാനം
വിരഹ സാന്ദ്രം..!!

പാടിതീര്‍ന്നു രാഗങ്ങള്‍
പതിവ് കാത്തിരിപ്പിന്‍
അവസാനം വിരഹം ..!!

അന്തിവാനംകണ്ട്
നിര്‍വൃതിയിലാണ്ടു
മാമ്പൂ സ്വപ്‌നങ്ങള്‍ ..!!

മൗനം ഉണരുന്നു
ആകാശനീലിമ ചുവട്ടില്‍
മഞ്ഞ കോളാമ്പി ..!!

ആരുമറിയാതെ നിത്യം
കൊത്തി തീര്‍ക്കുന്നുണ്ട്
വിശപ്പിന്റെ നോവുകള്‍

നടപ്പിന്റെ കാലുനോവ്
വിരഹത്തിന്‍ വേനലില്‍
വഴിത്താരകള്‍ നീളുന്നു ..!!

തിരകളെ ഒപ്പിയെടുക്കാന്‍
തീരത്ത്‌ കണ്ണും നട്ടൊരു
മൊബൈല്‍ സ്വപ്നം ..!!

കുറും കവിതകള്‍ 743

അടുക്കളയുടെ പിന്നോരുക്കങ്ങളില്‍
പതുങ്ങിയ കാല്‍പാദവുമായി
അമ്മയെ ഭയമില്ലാതെയൊരു പൂച്ച ..!!

ഭൂമാഫിയകള്‍ വിഴുങ്ങാന്‍
ബാക്കി നില്‍ക്കും പാടങ്ങളില്‍
തൊഴിലുറപ്പിക്കാനായ് നോവുകള്‍..!!

മൗനം കനക്കുന്ന
താഴ് വാരങ്ങളില്‍
സുപ്രഭാതം വിരുന്നു വന്നു ..!!

പുലര്‍കാലമഞ്ഞും
ബാല നാവില്‍ ഗായത്രി.
തുളസി തറയില്‍ ജല തീര്‍ത്ഥം ..!!

നിറപുത്തരി തൂങ്ങികടന്നു
പൂമുഖത്ത് ഈശ്വരാര്‍പ്പണം.
കൊത്തിപെറുക്കാന്‍ കുരുവികള്‍ ..!!

രുചി മുകുളത്തിനാനന്ദം
കാത്തു കിടന്നു മധുരം .
കഴിക്കാനാവാത്തവന്റെ ദുഖവും ..!!

കാറ്റിന്‍ കൈകളാല്‍
തൊട്ടു തലോടുന്നു
മുളം കാടിന്‍ സംഗീതിക ..!!

അഴലറിയാതുഴലും
ആശ്വാസം തേടുന്നു
ചില്ലകളിലാരാമം ..!!

ആറഞ്ചുമോറഞ്ചും
മുപ്പത്തുവട്ടം മധുരം
കണ്ണുനീരിറ്റു കൃഷിവലന്‍ ..!!

നാഗലിംഗ പൂക്കളില്‍
മുത്തമിടാനെത്തുന്നു
മൂളിപാട്ടുകളിലവള്‍ ..!!


പുണ്യാഹം തളിക്കുവാൻ നേരമായ് ..!!

പുണ്യാഹം തളിക്കുവാൻ നേരമായ് ..!!

വിമോചനസമരം വീണ്ടും വേണം
സ്വയം വിചാരണ നടത്തുക ഒപ്പം
സനാതനം ആണെന്ന് കരുതി മിണ്ടാതെ 
എല്ലാം സഹിച്ചു ക്ഷമിച്ചും കഴിഞ്ഞു
ലോകാ സമസ്താ പാടിയിരുന്നിട്ടു അവസാനം
നാമൊക്കെ കാഴച ബംഗ്ളാവിലെയും
പുരാതന വസ്തുസംഗ്രാലയത്തിലെയൊക്കെ
ജന്തുക്കളായും കൺ കാഴ്ചകളായി മാറും
ഉണരുക ഉയിരിന് ബലം കൊടുക്കുക
അസഹിഷ്ണതയൊക്കെ മൗനമായി
നമ്മുടെ വിരലിന്റെ ശക്തി തെളിയിക്കുവാൻ
സമയമാകുന്നു അരയും തലയും മുറുക്കി
പ്രവർത്തിക്കുക അയ്യഞ്ചു വർഷം ഭരിച്ചു
തമ്മലിൽ തമ്മളിൽ പുറം ചൊറിഞ്ഞു
സുഖിക്കുന്നവരെ അകറ്റി പുണ്യാഹം തളിക്കുക..!!
''ഉതിഷ്ടത ജാഗ്രത പ്രാപ്യ വരാന്‍ നിബോത.''......
ജീ ആർ കവിയൂർ
09 .02 .2018
സമയം 4 :50 സുപ്രഭാതം

Wednesday, February 7, 2018

ശാന്തി

നീ ആണ് എല്ലാ ചോദ്യങ്ങളുടെ ഉത്തരം
അതെ മൗനമൊന്നു മാത്രമാണ് സത്യം
ഉള്ളിലേക്ക് ഉള്ളിലേക്ക് ഉള്ള സഞ്ചാരം
ഇരുളറകളിലെവിടെയോ ഒരു പ്രകാശ പൂരം
ഇമയടക്കാന്‍ ആകാത്ത അതീന്ദ്ര ശാന്തി ..!!

ആരു എന്തിനു ഏതിനു

ആരു എന്തിനു ഏതിനു

വടയമ്പാടി വഴി കോടിയേരിക്ക്
വലിയ മതില്‍ തീര്‍ത്തു എല്ലാമങ്ങു
വൃത്തി യാക്കാന്‍ പുഴയൊഴുക്കാന്‍
നഗ്ന കവിത തീര്‍ക്കുന്നവരെ അറിക
നാടും പടയും കൂടെ ഉണ്ടെന്നു കരുതി
നഷ്ടമാക്കാതെയിരിക്കുക പിന്നെ
അക്ഷര മതില്‍ തീര്‍ക്കുക എന്നും
അറിക ഉറുമ്പിനുമാനക്കും എന്തിനു
പെന്‍ഷന്‍ കിട്ടാതെ നോവുന്നവര്‍ക്കും
ഉണ്ട് ചാതുര്‍വര്‍ണ്യമുണ്ടെന്നില്ല സംശയം
മായാ സൃഷ്ടമായതല്ലേ ഇതൊക്കെ
മറക്കുക പൊറുക്കുക എല്ലാമങ്ങു
ശരിയാകും കാലം തെളിയിക്കും
''ഉതിഷ്ടത ജാഗ്രത പ്രാപ്യ വരാന്‍ നിബോത.''......

ജീ ആര്‍ കവിയൂര്‍
൦൭.൦൨.൨൦൧൮

Tuesday, February 6, 2018

Between ME & I.

Between ME & I. 

No automatic alt text available.

Sleeps are gone away from my way of life
the melancholy of eternity doesn't known
leads me to what extend i may  not know 
hope it will lead to the destiny of tranquility
what i say myself do not know ,
may be all desire of dreams
tying to overcome from the world of egos
the grate chaos of unbelievable truth of reality
poetry is my tree of poverty and it may lead from
hedges and ditches of this world of life
i never saw my ears and behind my head
my knowledge is less but pretend that i am the state
i am fighting between ME & I. 

GR KAVIYOOR
06.02.2018

photo Credit Shannon Freshwater

നിത്യതയിലേക്ക് ..

സങ്കൽപ്പ മന്ദാഗിനി കടക്കാനായി
സ്വരലോക ഗംഗയില്‍ നീരാടുന്ന
സ്വാര്‍ത്ഥമാര്‍ന്ന മനം തേടുന്നു
സജലനയനാന്വിതനായി നില്‍പ്പു
സ്വജനങ്ങളൊക്കെ ശത്രുസമാനമായ്
സന്ദപ്ത സന്തോഷങ്ങള്‍ നിത്യം
സരളതയാര്‍ന്നൊരു വഴിയൊരുക്കുന്നു
സ്വര്‍ഗ്ഗ നരകങ്ങള്‍ തീര്‍ക്കുന്നു സ്വയം
സഞ്ചാരം തുടരാമിനി നിത്യതയിലേക്ക് ..

Sunday, February 4, 2018

നന്മേ .....

നോവിന്റെ തീരത്ത്‌ നിന്ന്
നീറുന്ന മനസ്സിന്റെ കോണില്‍
നിന്റെ കനവിന്റെ നിഴലാരുകണ്ടു
ഒരിക്കലും പൊലിയാത്ത വെണ്മ
സ്നേഹത്തിന്‍ പാലമൃത് ഉട്ടുന്ന നന്മ

കാരുണ്യ കടലിന്റെ ആഴം
അളക്കുവാനാവുമോ ആ പെരുമ
കനലെരിഞ്ഞുയടങ്ങുമെങ്കിലും
കനവിലുമെരിയുന്നുയിന്നുമാ തെളിമ
അലിവിന്റെ ആകെ തുകയല്ലോ നീ

മഞ്ഞത്തും മഴയത്തും വന്നു പോകുമാ
മാനത്തു വിരിയുന്ന രണ്ടു പൂക്കളെ പോലെ
മുനിഞ്ഞു കത്തുന്നുണ്ട് എപ്പോഴുമരികത്തു
മൗനിയാണെങ്കിലുമറിയുന്നുണ്ട് നിന്‍ സാമീപ്യം
മായയെന്നൊരു മറനീക്കി  നീ എന്നില്‍
മായാതെ നില്‍ക്കണേ അമ്മേ..!!

ജീ ആര്‍ കവിയൂര്‍
4.02.2018