Tuesday, May 31, 2016

വേണു ഗാനം


വേണു ഗാനം

കേള്‍ക്കുന്നു ഞാന്‍ നിന്നെയീ
പൊള്ളയാം  മുളം തണ്ടിലെ
രാഗമായി അനുരാഗമായി മാറുന്നു  .....

നിന്‍ ചുടു നിശ്വാസമെന്നിലാകെ  പടരുന്നു
സ്നേഹത്തിന്‍ ഭാവലയങ്ങളാല്‍ ആനന്ദ ലഹരി
പറഞ്ഞറിയിക്കാനാവാത്തൊരു  ആത്മഹര്‍ഷം .

രാഗ വീചികളാല്‍ വര്‍ഷങ്ങള്‍ പെയ്യ്‌ തൊഴിഞ്ഞു
മണ്ണിന്‍ മാസ്മര ഗന്ധമാകെ അനുഭൂതിപകര്‍ന്നു 
എന്‍ നെഞ്ചിലാകെ പടര്‍ന്നു  രോമഹര്‍ഷം .

നിന്‍ പാട്ടുകേട്ട് നിശ്ചലമായി കാതോര്‍ത്തു
കിളികുലജാലങ്ങളും പ്രകൃതിയും ഞാനും
അലിഞ്ഞു ചേര്‍ന്നു സ്വര്‍ഗ്ഗാനുഭൂതിയില്‍

അവസാനമില്ലാതെ

അവസാനമില്ലാതെ

കൈവിട്ടു പോയ രതിയുടെ
കുതിരയെ കീഴ്പ്പെടുത്താനാവാതെ
രാവിന്‍ നൊമ്പരങ്ങള്‍ ഏറ്റു കൂവുന്ന കൂമന്‍

നഷ്ടമായ കാമനകള്‍
പൂര്‍ത്തിയാവാത്ത
അലങ്കരിക്കാത്ത  കമാനങ്ങള്‍

പുകമറ സൃഷ്ടിക്കുന്നു
അറിയാത്ത വാക്കുകൾ
കsലു പോലെ തിരയടിക്കുന്നു

ആഴം അളക്കാനാവാത്ത ദുഃഖം
നനവുകള്‍ കനവുകളായി മാറുമ്പോള്‍
തളര്‍ച്ചയുടെ അടിമകളാക്കപ്പെടുന്നു

കാക്കപോലും
ഇറങ്ങാനാവാതെ
രാമഴതുടര്‍ന്നു വാശിയോടെ .

പുലരിയുടെ നേര്‍ത്ത വരവ്
ഞരക്കങ്ങലുടെ നിര്‍വചനം
വീണ്ടും നുകം പേറി യാത്ര

ജീവിതപ്പടിയിറങ്ങുന്നു
സുഖ ദുഃഖങ്ങളുടെ
ദീപാരാധനയോളം ..!!


കുറും കവിതകള്‍ 631

കുറും കവിതകള്‍ 631

എന്‍ മനസ്സിന്‍ മുറ്റത്തു
നീയും തുളസിയും
വിശുദ്ധയായി നില്‍പ്പു  ..!!


കണ്മഷി എഴുതും
നിന്‍ കണ്ണിലൊരു
പ്രണയ കവിത കണ്ടു ..!!


ഓര്‍മ്മകള്‍ പൂവിട്ടു
മുറ്റം നിറയെ
മണം പരത്തി മുല്ല ..!!


ഓര്‍മ്മകള്‍ക്ക് നറുഗന്ധം
മുറ്റം നിറയെ
മുല്ല പൂത്തു..!!

ശ്വസ വായു
മലിനമല്ലാത്ത ജലവും 
നല്‍കു ജീവിക്കാന്‍ !!


ശ്വാസനിശ്വാസങ്ങള്‍
നില്‍ക്കുകയും തുടരുകയും  ചെയ്യ്തു
ഒപ്പം നാം ചിരിക്കുകയും കരയുകയും..

ചക്രവാളമാകെ ചുവന്നു
ചന്ദ്രികയും വന്നു തെളിഞ്ഞു
ചകോരാതിയും ചേക്കേറി

ഓര്‍മ്മകളിന്നും 
ഊയലാടുന്നു
കുളിര്‍കാറ്റിനു സുഗന്ധം ..!!

ഓര്‍മ്മകളുടെ
മച്ചുകളില്‍ പായല്‍ .
വഴുതിയകന്ന ബാല്യം ..!!

പുല്‍ക്കൊടിയില്‍
മഞ്ഞിന്‍ കണം .
പാദ സ്പര്‍ശ സുഖം !!

Monday, May 30, 2016

മഴവില്ലുപോല്‍ മാഞ്ഞു .....

മഴവില്ലുപോല്‍ മാഞ്ഞു .....

സൗപര്‍ണ്ണികാ തീരത്തുനിന്നും
കേട്ടു ഞാനൊരു മജ്ഞുള ഗീതം
നെഞ്ചില്‍ മിടിക്കുന്ന താളത്തിനൊപ്പം
പാടുന്നൊരു അനുരാഗ ഗീതം .

കാണുവാന്‍ ഏറെ കൊതികൊണ്ട്
തേടിയലഞ്ഞു ഞാന്‍ എല്ലായിടത്തും
കണ്ടില്ല എങ്കിലും മനസ്സിതിലിന്നും
മാറ്റൊലി കൊണ്ടേയിരിക്കുന്നിതു .
വഴിനടക്കുമ്പോഴും വരികളിലെ
വര്‍ണ്ണ മനോഹരമാം വര്‍ണ്ണനകളില്‍
വെല്ലാത്തെ മോഹിച്ചു എന്നിട്ടും
നിന്നെയോ കാണാന്‍ ആവാതെ പോയി
കുളിര്‍കാറ്റിന്‍ അലപോലെ മൃദുസ്പന്ദനം
ഞാന്‍ അറിയുന്നു എന്നിലൊരു കുളിര്‍
വേനല്‍ മഴയായി പെയ്യ്തിറങ്ങി
എവിടെ പോയ്‌ മറഞ്ഞു നീ മഴവില്ലിന്‍ വര്‍ണ്ണമേ ..!!

നാം കരയുന്നുവോ ..

നാം കരയുന്നുവോ ..

നിലാവു പെയ്യ്തു
നിന്റെ കണ്ണുനീര്‍കണങ്ങളെ
ചിമ്മും പീലികള്‍ മൗനം നിറച്ചു
അത് കണ്ടു ഞാനറിയാതെ
എന്റെ കണ്ണുനീര്‍
ചരലുകളായി മാറുന്നു
ഉഷ്മാവിന്റെ ആധിക്ക്യം
നമ്മെ ഇരുവരെയും
ആദവും ഹവ്വയുമാക്കി
വിലക്കപ്പെട്ട കനിതിതീറ്റി
അത് കണ്ടു സര്‍പ്പം ചീറ്റി
വിഷം ആഴങ്ങളിലേക്ക് ഇറങ്ങി
നാം അറിയാതെ
വീണ്ടും തെറ്റുകളുടെ
ബീജം വളര്‍ന്നു കൊണ്ടേയിരുന്നു...
ശ്വാസനിശ്വാസങ്ങള്‍
നില്‍ക്കുകയും തുടരുകയും ചെയ്യ്തു
ഒപ്പം നാം ചിരിക്കുകയും കരയുകയും..

ഒരു പൂവിന്‍ കാത്തിരിപ്പു

ഒരു പൂവിന്‍ കാത്തിരിപ്പു

ഒരു കുഞ്ഞു പൂവിന്‍ കവിളില്‍ തലോടി
തെന്നല്‍ മെല്ലെ എങ്ങോ പോയി മറഞ്ഞു

മാഞ്ചുവട്ടിലെക്കോ മലര്‍വാക പൂക്കും കാട്ടിലെക്കോ
മഞ്ഞുരുകും നാട്ടിലേക്കോ മന്താരം വിരിയും തോപ്പിലെക്കോ

പൊന്‍ ഇളം വെയിലും വന്നു ചുംബിച്ചകന്നു
പൊന്‍ ആര്യന്‍ വിളയും വയലിലെക്കോ

ആകാശം മേലാപ്പില്‍ നിന്നും പൊഴിഞ്ഞോരാമഴ തുള്ളി
പൂവുടല്‍ മേലാകെ നനയിച്ചു മണ്ണിന്‍ മണം പകര്‍ന്നു

ചിറകടിച്ചു മൂളി പറന്നടുത്തോരാ തേനുണ്ട വണ്ടേ നീ അങ്ങ്
ചവുട്ടി അരച്ചങ്ങു പൂവുടലാകെ എന്നിട്ട് എന്തെ പോയി മറഞ്ഞു

ആരും നല്‍കാത്തോരാ സ്നേഹത്തിന്‍ മൃദു സ്പര്‍ശത്തിനായി
ആ മലര്‍ വാടിയില്‍ ആര്‍ക്കോവേണ്ടിയവള്‍ കാത്തിരുന്നു ....

കുറും കവിതകള്‍ 630

കുറും കവിതകള്‍ 630

പെണ് ഉറക്കങ്ങള്‍
പൂച്ചയുറക്കങ്ങള്‍
ഏകാന്തതയുടെ നൊമ്പരങ്ങള്‍ ..!!


അവളുടെ മനസ്സു കണ്ടു
നദി ഒഴുകി തീരും മുന്‍പേ
കണ്ണുകള്‍ നിറഞ്ഞു ..!!


മുകില്‍ പീലിതുമ്പത്തു നിന്നും 
നീളും കൈകളില്‍
വര്‍ഷ സമ്മാനം ..!!

മഞ്ഞിന്‍ കണങ്ങളാല്‍
നനഞ്ഞു കുതിര്‍ന്നു
നഷ്ട കനവിന്‍ തീരത്ത്‌ ..!!

കൗമാര കനവുകള്‍
ഇന്നിന്റെ ഓര്‍മകളില്‍
ഒളിമങ്ങും കള്ള ചിരി .!!

പറന്നു പോയൊരു
സ്നേഹം അവസാനിച്ചു
അവസാനം മരക്കൊമ്പില്‍ ..!!

വേനല്‍ അവധി കഴിഞ്ഞു
ഇനി മഴയുടെ അകമ്പടി.
കുടചൂടി പള്ളികൂടത്തിലേക്ക്

പൂകുടചൂടി
പാറി പറന്നു നടന്ന
മഴ തുമ്പിയെ കാണ്മാനില്ല ..!!

കനക കട്ടയല്ലെങ്കിലും
കളിമണ്ണിനു കാവലാണ്
അവന്റെ യജമാന ഭക്തി ..!!

എത്ര എഴുതിയാലും .....

എത്ര എഴുതിയാലും .....


വെന്തുരുകി ഞാന്‍ നിന്‍ വാക്കിന്റെ തീച്ചുളയില്‍
വിളറി വെളുത്ത ചുണ്ടില്‍ വിരിഞ്ഞ പൂക്കള്‍ കണ്ടു

ഞാന്‍ നിന്‍ ചിന്തകളിലുടെ മെല്ലെ
നിന്‍ ഹൃദയത്തില്‍ എത്തി നില്‍ക്കുന്നു

നീ ചവുട്ടി മെതിച്ചു എന്‍ മൗനത്തെ
ചോരചാറിച്ചു ഞാന്‍ നിന്‍ ഓര്‍മ്മകളില്‍

ചുരുളഴിഞ്ഞു വീണു നഗ്നമാം എന്‍ ചിന്തകളില്‍ വീണ്ടും
നീയെന്ന വെണ്ണിലാ നിഴല്‍ ചിത്രമെത്ര മോഹനം .

എത്ര എഴുതിയാലും തീരാത്ത നിന്നെ കുറിച്ച് ഏറെ
എന്‍ കവിതാ പുസ്തകത്തില്‍ ഇടമില്ലാതെ ആകുന്നു

Sunday, May 29, 2016

മായാതെ ഇരിക്കട്ടെ നീ ......

മായാതെ ഇരിക്കട്ടെ നീ ......ഈ സായനണങ്ങളിലും എനിക്കു നീയിന്നും
ഒരു സിന്ദൂരപട്ടുടുത്ത  പാവാടക്കാരി തന്നെ
രാവിന്റെ തിണ്ണയില്‍ നിന്നും കരിമഷി കണ്ണുയെഴുതും
പ്രണയത്തിന്‍ കുറുമ്പുകാരി , നീ നിലവില്‍ ഇറങ്ങുമ്പോള്‍
എത്രയോ കണ്ണുകള്‍ നിന്നെ കണ്ടു കനവുകള്‍ കാണുന്നു
മനകോട്ടകള്‍ കെട്ടുന്നു നിദ്രയില്ലാതെ തിരിഞ്ഞും മറിഞ്ഞും
ഉറക്കിളക്കുന്നു അതാണ്‌ നിന്റെ ഒരു മായാജാലം
നിറഞ്ഞു കവിയുകയും വറ്റിവരുണ്ടും  നിന്‍ ഭാവങ്ങള്‍ എത്ര
കണ്ടാലും കൊതി തീരുകയില്ല കാണും തോറും എന്റെ മനസ്സു
ഒരു പതിനാറു കാരനായി മാറുന്നു എന്തെ എത്ര ആലോചിച്ചിട്ടും
പിടികിട്ടാ പ്രഹേളികയായി തുടരുന്നു എന്തെ മറ്റാര്‍ക്കും തോന്നുന്നില്ലയോ
അതോ എന്റെ മനസ്സിന്റെ വികല്‍പ്പങ്ങളോ കാലം തന്ന നോസ്സോ
എങ്കിലും നിന്നെ കുറിച്ചു എത്രയോ കവികള്‍ പാടി കടന്നു പോയി
ഇനിയും വരുന്നവര്‍ക്ക് കണ്ടു പാടാന്‍ ഇനി നീ ഉണ്ടാവുമോ ഇതുപോല്‍
അഴകുള്ളവളെ നിന്നെ നിലനിര്‍ത്താനാവുമോ നിന്റെ സൗന്ദര്യം മായാതെ
ഇരിക്കട്ടെ എല്ലാവരും നിന്നെ മനസ്സില്‍ പ്രക്രീര്‍ത്തിക്കട്ടെ എന്‍ സന്ധ്യേ രജനി ..!!

Saturday, May 28, 2016

കുറും കവിതകള്‍ 629

കുറും കവിതകള്‍ 629

പടിവാതിക്കല്‍
കാവലുറക്കം
ശാസാനയില്‍ നിര്‍ത്തും കുര ..!!

ദാഹനീരിനായി
പീലിവിരിച്ചു നില്‍ക്കും
വേനല്‍ ദുഃഖം ..!!


പടിയിറങ്ങുന്നു
കൊഴിഞ്ഞ ദിനങ്ങളുടെ
പാഴ്സ്വപനങ്ങള്‍ ..!!

എന്തിനു വികസന
സ്വപ്‌നങ്ങള്‍ .
സഞ്ചാരികളെ ഇതിലെ ഇതിലെ ..!!

ജീവിതമെന്ന
വിഴുപ്പലക്കി തീരാത്ത
വഴിയൊരത്തൊരു വാര്‍ദ്ധക്ക്യം ..!!

മഞ്ഞിന്‍ പടലങ്ങളില്‍
അന്തിമയങ്ങും വിശപ്പ്.
കൊളുന്തുമായി കാത്തിരിപ്പു ..!!

അന്തിപ്പകലിന്‍
നിഴലേറ്റു മയങ്ങുന്നു
പാലക്കാടന്‍ ഗ്രാമീണകം ,,!!

സ്നേഹം ഉള്ളയിടത്തെ
വഴക്കും വക്കാണവുമുള്ളു
തലമുറകളുടെ വിത്യാസം ..!!

മതി പല്ലില്ലാ മോണകാട്ടിയത് .
നിന്റെ ചിരിയില്‍ മയങ്ങി
അരുതാത്തു ഒക്കെ ചെയ്യ്തു ..!!

കായലിൻ നടുവിൽ
ഉല്ലാസ ജീവിതം.
എല്ലാം കരയെ ആശ്രയിച്ചു ..!!

ഞാനും നീയും

ഞാനും നീയും

ഞാനും നീയും രണ്ടല്ല
ഇരുമെയ്യെങ്കിലുമൊന്നാണ്
ഏറെ തിരയാന്‍ കഴിഞ്ഞില്ല
പല്ലി ചിലച്ചിട്ടും മനസ്സിലായില്ല
കവടി നിരത്തി നോക്കി
പലര്‍ക്കുമാരുടം തെളിഞ്ഞില്ല
എങ്കിലും നമ്മള്‍ പണ്ടേ
അക്കുത്ത് ഇക്കുത്തു കണ്ണു പൊത്തി
കൊത്തു കല്ല്‌ കളിച്ചപ്പോഴും
കൈപിടിച്ചു ഉത്സവം കണ്ടപ്പോഴും
നാം അറിഞ്ഞിരുന്നു ഇതൊക്കെ
എത്ര യുദ്ധങ്ങള്‍ നടത്തി അകറ്റി
എങ്കില്‍ കാലം നമ്മളെ പിരിച്ചു
അവര്‍ അറിയുന്നില്ല നമ്മള്‍ തന്‍ ശക്തി
ഇപ്പോഴും നാം അര്‍ദ്ധനാരീശ്വരന്മാര്‍ തന്നെ ..!!
 

നിന്‍ വര്‍ണ്ണങ്ങള്‍ തേടി

നിന്‍ വര്‍ണ്ണങ്ങള്‍ തേടിവര്‍ണ്ണങ്ങലായിരം ഉണ്ടെങ്കിലും
ഞാന്‍ നിനക്കായി ചാലിച്ച് ചാലിച്ച്
കൂട്ടിയെടുത്തൊരു ചായങ്ങള്‍ക്ക്
ചാരുതയില്ലല്ലോയി നഗരമാക
നിനക്കായി തേടി അലഞ്ഞു കണ്ടില്ല
അറിയുന്നു ഞാന്‍ എന്‍ പിച്ചവച്ചു നടന്ന
ഗ്രാമത്തിന്‍ നിറങ്ങളെ ഓര്‍ത്തെടുക്കുവാന്‍
ശ്രമിക്കുന്നു കഴിയുന്നില്ല എനിക്കിപ്പോഴും
നിന്‍ മനവും മണവും ഏറെ എന്നെ
ഞാനല്ലാതെ ആക്കുന്നു വല്ലോ
എങ്ങിനെയെങ്കിലും വന്നടുത്തിടെണം
വര്‍ണ്ണിക്കാനാവാത്ത വണ്ണം നാം കളിച്ചു
നടന്ന മാന്‍ചുവടും നീ തീര്‍ത്ത കണ്ണന്‍ ചിരട്ടയിലെ
ചരല്‍ കഞ്ഞിയും പിന്നെയെല്ലാം
തട്ടി തെറിപ്പിച്ച കോപത്തിന്‍  നിറങ്ങളും
അന്ന് നമ്മള്‍ തമ്മില്‍ അണിഞ്ഞ ഹാരങ്ങളും
ഞാന്‍ ഉടച്ചതീര്‍ത്ത നിന്‍ കൈത്തണ്ടിലെ
മുറിവിന്‍ ചോരപ്പാടുകളിലെ വളപാട്ടിന്‍ നിറങ്ങളും
ഇല്ല എന്നാലാവില്ല ആ വര്‍ണ്ണങ്ങള്‍ തീര്‍ക്കുവാന്‍
കടം കൊള്ളട്ടെയോ വീണ്ടും ഞാന്‍ ഇപ്പോള്‍
സുല്ലിട്ടു തിരികെ പോകട്ടയോ മഴമണമുള്ള
ആ ചെമ്മണ്‍ നിറമാര്‍ന്ന പാതയിലേക്കിനിയും ..കല്പാന്തകാലത്തോളം...!!

കല്പാന്തകാലത്തോളം...!!ആരോടും മിണ്ടാതെ എങ്ങുനീ പോയി മറഞ്ഞു
കരകാണാകടലലക്കപ്പുറത്തെക്കോ
ഏഴു  കരക്കപ്പുറത്തുള്ള മാണിക്ക ദീപിലോ
എത്ര വിളിച്ചാലും കേള്‍ക്കാത്തയിടത്തെക്കോ
എന്നെയീ കദനത്തിന്‍ നടുവിലാഴത്തിയാതെന്തിനു
തിരകള്‍പറഞ്ഞകന്നു  പോകും നിന്നെ കുറിച്ചുള്ള
കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്ത് നിന്നു എത്രയോ
നാളുകളായി ഉദയാസ്തമനങ്ങള്‍ ഏറെ കാത്തു
ഓരോ തരി മണലിനും എന്റെ ദുഃഖമറിഞ്ഞു
കണ്ണുനീര്‍ വറ്റി കടലായിമാറിയീ ഇനിയി
വഞ്ചിയിലേറി ഞാന്‍ വരുന്നുണ്ട് നിന്നെയും തേടി
തുഴഞ്ഞു കൈയ്യും മനവും തളരാതെ മുന്നോട്ടു തുഴയുന്നുണ്ട് 
നിന്‍ ഓര്‍മ്മ നല്‍കും കരുത്തുമായിയങ്ങ് കല്പാന്തകാലത്തോളം.

ദിക്കറിയാതെ

ദിക്കറിയാതെ


നീയില്ലാതുരുത്തില്‍ ഞാനകപ്പെട്ടു പോയല്ലോ
പ്രണയ നോവേന്നത് ഞാന്‍ അറിയുന്നു
മനസ്സു നീന്തി തുടിക്കുന്നു നിന്‍ അരികത്തണയാന്‍ 
നീട്ടി പാടുന്നു നിനക്കായി ഗീതകം  ഉണ്ടോ നീ കേള്‍ക്കുന്നു
ഓരോകാറ്റുവന്നു പോകുമ്പോള്‍ ആരായുന്നു നിന്നെ കുറിച്ച്
മൂളിയകലുന്നതല്ലാതെയില്ല മറുപടിയായ് ഒന്നുമേ
ഓലപ്പീലി വിടര്‍ത്തി കേരവൃഷങ്ങളും കൈയാട്ടി വിളിച്ചു
ഓളങ്ങള്‍ വന്നലച്ചു പോകുന്നു നീ മാത്രമെന്തേ വന്നില്ല
നിന്‍ കിലുങ്ങും വളയും തളയും ചിരിയും
എന്റെ  ഉറക്കം കെടുത്തുന്നു കനവിലായി
നീണ്ട മൗനം മാത്രമായി എന്‍ ഏകാന്തതാതയുടെ  
ജീവിതയാനം ഉലയുന്നു നീയെന്ന ദിക്കറിയാതെ.

കുറും കവിതകള്‍ 628

കുറും കവിതകള്‍ 628


മൗനം നിറക്കുന്നു
ബാല്യത്തിന്‍ ഉള്ളിലേക്ക്
വിശപ്പിന്‍ നോവേറ്റും തടവറയില്‍

അമ്മച്ചുണ്ടും കാത്തു
വിശപ്പിൻ വിളിയുമായി
കൂട്ടിൽ നിന്നും ഉയരും തല ..!!

ഏകാന്തതയുടെ
സമാന്തര തീരങ്ങളിൽ
സമാനതകള്‍ തേടി ..!!

മിനുക്കിയെടുക്കാന്‍
ചുണ്ടിന്‍ തിടുക്കം .
ഇണയേയും കാത്തു

ഉള്ളം നിറഞ്ഞു
കടവോഴിഞ്ഞു
കാത്തിരിപ്പുകള്‍ക്ക് നീളം ..!!

മണലും കടലും കടന്നു
ചക്രവാളച്ചരുവില്‍
ഒരുദിനത്തിന്‍ ആത്മത്യാഗം !!

 ജീവിത വിരസതകള്‍ക്കിടയില്‍
ആശ്വാസം നല്‍കുന്നു 
ഉത്സവ മേള രാവുകള്‍ ..!!

താളമേളം മുറുകി
അഞ്ചടി വച്ചു
ഉറഞ്ഞു തുള്ളി ദൈവത്താര്..!!

ഇരുളിന്റെ മറവിൽ
വേദന മറക്കുന്നു നിൻ
ഒളിയാൽ മിന്നാമിനുങ്ങേ ..!!

തൊട്ടറിഞ്ഞു
നനവിന്‍ മിഴിവു
ഒരു മഴനിലാവുപോലെ ..!!

അച്ഛാ ഞാനും വന്നോട്ടെ
പുഞ്ചിരിപൂവുമായി
പടിവാതിലില്‍ ബാല്യം  ..!!

Friday, May 27, 2016

ഞാനെത്ര ധന്യനായി .....

ഞാനെത്ര  ധന്യനായി .....


നീ എന്‍  കനവിന്‍ ചാരെ വന്നൊരു
നീലനിലാ വോലിയായ്
കണ്ടു കൊതി തീരും മുന്‍പേ
എങ്ങുപോയി എങ്ങു പോയി മറഞ്ഞു ..

മഞ്ഞിന്‍ കണമായി വന്നു നനച്ചു 
മനസ്സില്‍ കുളിര്‍ പകര്‍ന്നു
മാറത്തു മിടിക്കുന്ന താളമേളങ്ങള്‍
പ്രണയ  പാട്ടിന്‍ ശ്രുതി മീട്ടി ..

പാതിരാക്കാറ്റു പറഞ്ഞത് കേട്ട്
പാതിയടഞ്ഞൊരു കണ്ണുകള്‍
പരതി നടന്നു നിന്‍ പൊഴിയും
മധു മൊഴി കേള്‍ക്കാനായി  .....

എന്നും നീ വന്നു എന്നെ ഉണര്‍ത്തി
പുഞ്ചിരി പൂവുമണവുമായി
സ്വര്‍ഗ്ഗാനുഭൂതി പകര്‍ന്നു
കവിതാ ശകലങ്ങലുമായ്........

അതു ഞാനൊന്നു പകർത്തീടുമ്പോൾ
ഹൃദയം കവരും ഗാനവുമായ്
അരികേ വന്നു അമലേ നീയെൻ
കരളിനു കുളിരായ് കനവുകളായ്......Thursday, May 26, 2016

എന്റെ പുലമ്പലുകള്‍ 46

എന്റെ പുലമ്പലുകള്‍ 46

ഒരു വേദനയുമില്ലായിരുന്നു
പ്രണയിക്കുന്നതിനുമുമ്പു വരേക്കും

നിന്റെ  വേര്‍പാടിന്‍ ദുഃഖം എന്നെ
ജീവിതത്തിനും മുന്‍പേ ഇല്ലാതാക്കി

ആരോടും ഇല്ലായിരുന്നു ശത്രുത എനിക്ക്
നിന്നോടു കൂട്ടുകുടുന്നതിനുമുന്‍പ് വരക്കേം

ഇതില്‍ നിന്റെ കുറ്റമോന്നുമില്ല
നിര്‍ഭാഗ്യം എന്ന് പറയട്ടെ

ഞാന്‍ ഒരിക്കലും മന്ദഹസിച്ചിട്ടില്ല
അതോര്‍ത്തു എനിക്ക് ലജ്ജ തോന്നുന്നു

ദുഃഖങ്ങളുടെ നടുവില്‍ ഏറെ സഞ്ചരിച്ചു.
ശീലമായിരിക്കുന്നു എന്നും എന്ത് പറയാന്‍,

എന്റെ പ്രണയം കത്തിയെരിയുന്നതുകണ്ട്
മേഘങ്ങള്‍കിടയില്‍ മറഞ്ഞുവല്ലോ ചന്ദ്രനും .

ഇരുളില്‍ തട്ടി മറിഞ്ഞു വീണിട്ടും തേടുന്നു
നീ തന്ന ഇഴയടുപ്പങ്ങളുടെ ഓര്‍മ്മയുമായി ...!!

നല്ലൊരു നാളേയ്ക്കായി

നല്ലൊരു നാളേയ്ക്കായി

വേനലിന്‍ തിമിലയില്‍ മുഴങ്ങുന്നു
വിശപ്പിന്റെ നൊമ്പരപ്പാട്ട് ദാഹത്തിന്റെ നീരാട്ട്
നിഴലിന്റെ കരങ്ങള്‍ തേടുന്ന മാനസം
കരളിന്റെ ലയങ്ങള്‍ അലിവിന്റെ തേങ്ങലുകള്‍
സ്നേഹ കുളിര്‍ ജലപ്രവാഹങ്ങള്‍
ഇറ്റ്‌ വീഴും കണ്ണു നീര്‍ ലവണ രസങ്ങള്‍
അഴലിന്റെ ഓരത്തു നനഞ്ഞൊട്ടിയ
തകര്‍ന്ന തകരപ്പാട്ടകളാല്‍ തീര്‍ത്ത കുടിലിന്റെ

കോലായില്‍ ആര്‍ദ്ര നയനങ്ങള്‍
ദുഖത്തിന്‍ പെണ്‍കോലങ്ങള്‍
ചാരിത്ര ക്ഷേത്രത്തിന്‍ ചിതറിയ മണ്‍ ചിരാതുകള്‍
ചെളിയില്‍ പിരണ്ടു കളിക്കുന്നു നാളത്തെ പൗര ജനം
പരുങ്ങലിലാണി പരവശരാമിവര്‍
എന്തെ എന്‍ കണ്ണുകള്‍ ഈറനണിഞ്ഞു
എന്നാലാവില്ലല്ലോ ഒരു കൈ സഹായം നീട്ടുവാന്‍
ഇനിയും ഉണരാം ഉണര്‍ത്താം ഉന്മൂലനം നടത്താം
ഉണ്ടാവട്ടെ നാളെ നല്ലൊരു ജനതതിയീ മണ്ണില്‍
കൈകോര്‍ക്കാം അറുതി വരുത്താം പട്ടിണി പരവശരാം
ഇവരെ നല്ലൊരു കൂരക്കു കീഴിലാക്കാം നമുക്കിനി കൂട്ടരേ
പുലര്‍ത്താം ലോക നന്മയ്ക്കായ് പ്രവര്‍ത്തിക്കാം ..!!

Wednesday, May 25, 2016

കുറും കവിതകള്‍ 627

കുറും കവിതകള്‍ 627

സൂര്യ കിരങ്ങള്‍
സ്വര്‍ണ്ണത്തേക്കാള്‍ അമുല്യം
പ്രത്യക്ഷ ഈശ്വരാംശം ..!!

മൗനമുറങ്ങുന്നു
കുന്നും കടന്നു താഴ്വരത്തിലെ
ജലത്തിന്‍  ശാന്തതയില്‍ ..!!

തെറ്റി പൂവിലും
തെറ്റാതെ തേടിയെത്തുന്നു
ശലഭ ചിറകുകള്‍ ..!!

താപമാപിനിയില്‍
നൂറിന്‍വരകടന്നു
പുതപ്പിനുള്ളില്‍ കിടുകിടുപ്പ് ..!!

വസന്തം മലരിട്ടു
കാറ്റില്‍ പരിമളം
പ്രണയ മൊഴി ഉണര്‍ന്നു ..!!

വട്ടമിട്ടു പറന്നു
കണ്ണില്‍ ഇരയുടെ നിഴല്‍
മഴമേഘം വീര്‍പ്പു മുട്ടി ..!!


മഞ്ഞിന്‍ മറയില്‍
അപകടത്തിന്‍ ഗന്ധം
ഭയന്നൊരു  ഹരിണം ..!!

എത്ര നുണഞ്ഞിട്ടും
തീരാത്തൊരു 
പ്രണയ മധുരം ..!!

കുറും കവിതകള്‍ 626

കുറും കവിതകള്‍ 626

വെള്ളാരംകല്ലുമായി
തേടി അലഞ്ഞു
കണ്ടുകിട്ടിയില്ല ബാല്യം ..!!

നോമ്പരങ്ങളിലും
വിരിയുന്ന പുഞ്ചിരിപൂ.
ബാല്യത്തിന്‍ ശക്തി ..!!


കരകാണാപക്ഷികള്‍...
പറന്നകന്നു ദൂരെ
തിളങ്ങി വെള്ളാരം കല്ലുകള്‍

ഓര്‍മ്മകളില്‍
തേടുന്നു നഷ്ട വസന്തത്തിന്‍
സുഗന്ധം നിറഞ്ഞ പൂക്കാലം..!!

അവധിക്കാലം
കഴിയാറായി .
പുസ്തകത്തിന്റെ പുതുമണം ..

സൂര്യന്‍ ചക്രവാളകടലില്‍
രാവോരുങ്ങി ചീവിടുളുടെ
സംഗീതത്തിന്‍ ശ്രുതിയില്‍


ജലത്തിനായി കുറുകുന്നു
അമ്പലപ്രാവുകള്‍
സോപാനം മുറുകുന്നു  ..!!

ഇന്ന് നീ നാളെ ഞാൻ...
പ്രതിധ്വനിക്കുന്നു ''ജീ ''യെന്നില്‍
ജീവിത സാന്തനങ്ങളില്‍ ..!!

അണുവായി പിറന്നു
അലിവിന്റെ ദൃഷ്ടിയില്‍
നോവാതിരിക്കട്ടെ ഉള്ളം ..!!

എണ്ണിയാലോടുങ്ങാത്ത
അക്ഷര മധുരത്തിലെ
നെയ്യുണ്ണി ഉറുമ്പു ഞാന്‍ ..!!കുറും കവിതകള്‍ 625

കുറും കവിതകള്‍ 625

പകലിരവുകളറിയാതെ.
പുള്ളികുയില്‍ കാക്കകൂട്ടില്‍
മുട്ടയിട്ടു പോന്നു വിരിയിക്കാന്‍

നിന്റെ നനവാര്‍ന്ന
നയനങ്ങളില്‍ വിരിഞ്ഞു
പ്രണയത്തിന്‍ ലവണ പുഷ്പങ്ങള്‍ ..!!

ബുജങ്ങളറ്റു
ചരിത്രത്തിന്‍
ചാരിത്ര വിശുദ്ധി ..!!

മുച്ചാടിലാണെങ്കിലും
കുടകിലും മുന്നാറിലും
ഉരുളുന്നുണ്ട് ഒട്ടോവണ്ടി ..!!

വര്‍ഷം വന്നു പെയ്തിറങ്ങി
രാപകലില്ലാതെ ചില്ലകളില്‍
നനഞ്ഞു ഒട്ടിയ ചിറകുകള്‍

വേനല്‍മഴ
കുതിര്‍ന്നു മണ്ണാകെ.
കൈനക്കികൊണ്ടൊരു പൂച്ച..!!

വസന്തം പൂത്തുലഞ്ഞു ചില്ലകളില്‍
വധുവോരുങ്ങി മുല്ലപ്പൂഗന്ധം .
ഇണക്കുരുവികള്‍ കൂടുകൂട്ടി ..!!

കടലാസ് വഞ്ചി -
എത്രനേരം നിലനിര്‍ത്തും
കുട്ടിയുടെ ചിരിയെ ..!!

ശ്വാസം പിടിച്ചു നടന്നു
പൊത്തിപിടിച്ച കൈക്കുളില്‍
എരിയുന്ന മെഴുതിരി ..!!

മണ്ണിലേക്കൊടുങ്ങുന്നു
വിണ്ണിനുതാഴെ
അണുവില്‍ അണുവായി..!!

എന്റെ പുലമ്പലുകള്‍ 45

എന്റെ പുലമ്പലുകള്‍ 45

ഞാന്‍ അറിയാതെ കവിത ഒഴുകുന്നു
അതെ അതിനെ എന്താ പറയുക
തിരണ്ടുകയെന്നോ സ്ഖലിനം എന്നോ
എന്താണെന്നു എനിക്കറിയില്ല
ആരുമറിയാതെ അതിനെ ഒപ്പി
കടലാസ്സുകളില്‍ പകര്‍ത്തുമ്പോള്‍
ഞാന്‍ അനുഭവിക്കുന്ന ഒരു സുഖം
ഒരു സുരതത്തിനപ്പുറമുണ്ടെന്നു
ആരോടു പറഞ്ഞാലും വിശ്വസിക്കില്ല
ഇനി പറഞ്ഞാല്‍ തന്നെ എനിക്ക്
അല്‍പ്പം മാനസിക വിഭ്രാന്തിയെന്നെ പറയു
ഇനി എന്തായാലും വരുന്നത് അപ്പാടെ
സൊരുകുട്ടി വെക്കാം എന്നെങ്കിലും
അറിയാതെ അച്ചടി മഷി പുരണ്ടു
എന്റെ ഇല്ലായിമ്മയില്‍ ആരെങ്കിലും
വായിച്ചാലോ എന്റെ ആത്മാവിനു
മോക്ഷം കിട്ടുമോ ആവോ  ?!!.ഒളിഞ്ഞു നോട്ടം

ഒളിഞ്ഞു നോട്ടം

മൊഴിമുനയുടച്ചു
മിഴിയിണകള്‍
മൗനം ഉത്തരം  ..!!

തിരിഞ്ഞൊന്നു നോക്കി
തിരയിളക്കം ചാഞ്ചാട്ടം
തിമിരം നിറഞ്ഞ പിശക്

കേട്ടുമടുത്തു കണ്ടുമടുത്തു
കേട്ടെഴുത്തുകളേറെ
കട്ടെടുക്കാന്‍ ഏറെ

നാവൊരുമ്പെട്ടാൽ
നാരായം തോറ്റോടും
നാമം ജപിക്ക മനമേ

നേരിന്‍ ഉറവതേടി
നേര്‍വഴി തേടുമ്പോള്‍
നോവിക്കുന്നു കാലം

കാലം ആര്‍ക്കും
താരമെന്ന് തെളിയിക്കാന്‍ തോര
താരമാവണമെല്ലാര്‍ക്കും

ഞാനും നീയുമൊന്നെന്നു
ഞെളിഞ്ഞിട്ടും ഞാഞ്ഞുലോളം 
ഇനി ഞെളിഞ്ഞാല്‍ കഴുത്തുളുക്കും.

എന്തിനേറെ എഴുതുന്നു
എഴുതാപ്പുറങ്ങള്‍ വായിക്കാന്‍
എല്ലാവര്‍ക്കുമേറെ ഇഷ്ടമാടോ ..!!

എന്റെ പുലമ്പലുകള്‍ - 44

എന്റെ പുലമ്പലുകള്‍ - 44
കണ്ടുമടങ്ങും കനവിന്റെ പൊരുള്‍
കണ്ടവരൊക്കെ അറിയുന്നുണ്ടോ
വെറുമൊരു വര്‍ണ്ണ ചിറകണിഞ്ഞു
വാനില്‍ പറക്കും പോലൊരു തോന്നല്‍
ദിനവും രാവും കടന്നകലുന്നു നിത്യം
പറവതിനെളുതായുണ്ടോ രഹസ്യം
പിഴവുകള്‍ ഏറെ കാട്ടുന്നു പലവട്ടം
പഴുതുകള്‍ തേടുന്നു ജനാനാം
ജനിമൃതികള്‍ വേണ്ടായിനിയും
ജന്മാജന്മദുഖങ്ങളിനി പേറാന്‍
അല്‍പ്പം പോലും ഇല്ല വികല്‍പ്പം
നീയോ ഞാനോ എന്തുനിനച്ചാലും
നടക്കുന്നതുപോലെ നടക്കുമെല്ലാം
ഉണ്ടേതോ ഒരു ചാലകശക്തി
ചലിപ്പിക്കുന്നിത് ചടുലം ചമയം
പണ്ട് നിനച്ചു ഞാനിഹ ജ്ഞാനിയെന്നു
പക്ഷെ ഇന്നറിയുന്നു അഖിലം ഞാനെന്ന്‍
എന്തിനധികം പറയുന്നു ഞാനെന്‍
ചിന്തകളൊക്കെ വെറും പുലമ്പലുകള്‍ മാത്രം

Tuesday, May 24, 2016

Haiku poems - a try

haiku poems - a try

the uneasy silence
a flute sung
with a tone of agony 

Weird thoughts
waves  of  ocean
mind become unearthed  

Broken hearts ..
Betraying fear of love
storm  and  thunder  ..!!

fragrance around...
soothing  the mind
enjoyed  the solitude

the street is busy again
vendors  pass by
shouting  with  joy

beauty of the horizon
bloom  up  the joy
the autumn  sunset  ..!!  

Security thrashed with a steel rode
Cattle  shattered with cry
splashes  of  dung  on the way

Trembling student
fear of cane
bits of rain ..!!

this autumn evening.
jasmines  blooms
aroma  touches the soul  ..!!

invisible leaves in the pond
a tadpole  jumps  out
started  morning  shower ..!!

heavenly coolness
the windy touches .
his hug of desire  ..!!

left a smile with
touches of beard
in side a volcano now  ..!!

കുറും കവിതകള്‍ 624

കുറും കവിതകള്‍ 624

നിന്നോര്‍മ്മകള്‍
പുഞ്ചിരിച്ചു മനമെന്ന
വാടികയില്‍ മുല്ല പൂവേ ..!!

ഇരുട്ടിന്റെ അനക്കം.
വെണ്ണിലാവിന്‍ തിളക്കം
മനസ്സിന്‍ അടുപ്പം

നിയോണ്‍ തിളക്കത്തില്‍
നഗരമാകെ മുങ്ങുമ്പോള്‍ .
ഓര്‍മ്മകളില്‍ ചിമ്മിനിവിളക്കുകള്‍


അണയാനൊരുങ്ങും
സന്ധ്യക്കൊപ്പം .
കണ്‍ചിമ്മുന്ന നിലവിളക്ക്  ..!!

പടിഞ്ഞാറന്‍ കാറ്റിനൊപ്പം
മഴമേഘങ്ങള്‍ വരന്നുണ്ട്
മണ്ണിന്‍ മണത്തിനായി ..!!

വെള്ളോട്ടു കിണ്ടിയില്‍
തുളസി ദളങ്ങള്‍ക്കൊപ്പം
കൈകുമ്പിളില്‍ ജലതീര്‍ത്ഥം ..!!

പ്രണയാധരങ്ങള്‍ക്ക്
പാല്‍പ്പായാസമധുരം
കുളിര്‍ക്കാറ്റിനും ലഹരി ..!!

ഇടിമുഴക്കത്തിന്‍
താളമേളമൊരുങ്ങി .
മഴയോത്സവത്തിന്‍ തുടക്കം ..!!

ഇളം തെന്നൽ
മുളങ്കാടിനുള്ളിലായി
ചീവിടിന്‍ കച്ചേരി ..!!

ഓര്‍മ്മകളുടെ വീഥിയില്‍
വേദനകൊള്ളുന്നു
നഷ്ടബാല്യം ..!!

Monday, May 23, 2016

മാവേലി നാട്

മാവേലി നാട്


ഒരിടത്ത് ഭീകരര്‍ പട്ടാളത്തെ
മറ്റൊരിടത്ത് പോലീസ്കാരും
എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലോ
ചോരക്കു  ആര്‍ത്തി പൂണ്ട്
കേട്ടപാതി കേള്‍ക്കാത്തപാതി
കാളപെറ്റു കയറിനായി ഓടുന്നു
വീടുകള്‍ കയറി എല്ലാം ശരിയാക്കാന്‍
ഗോഗ്വാ വിളിച്ചു ഓടുന്നു ചെകുത്താന്മാര്‍
ഇവര്‍ നടത്തും  ക്രുരത കണ്ടിട്ടും
ഒരു അവാര്‍ഡു വാപസ്സി പോലുമില്ലാതെ
ഒന്നും മിണ്ടാതെ ബുദ്ധി ജീവികള്‍
അണികള്‍ അണലി പോലെ ഓടി നടന്നു
പേപിടിച്ചു നാവു നീട്ടി നടക്കുന്നു
കടം കേറിയ അളത്തില്‍
അങ്ങ് എണ്ണനാട്ടില്‍ നിന്നും
പണം വന്നില്ലങ്കില്‍
അരിയും മറ്റുള്ള സാധങ്ങള്‍
അതിര്‍ത്തി താണ്ടി വന്നില്ലെങ്കില്‍
ഒരുത്തനും എല്ലില്‍ കുത്തുകയില്ല
സാക്ഷരതയുടെ സാക്ഷാതുറന്നു
സംരക്ഷിക്കുക എന്റെ മാവേലി വാണ നാടെ ..!!

ഇരുകാലി മൃഗം

ഇരുകാലി മൃഗംചൂഴ്നെടുക്കുന്ന
ബുദ്ധ മൗനങ്ങളില്‍
തേടുന്നു എന്‍ നിഴല്‍

കണ്‍ കെട്ടി ഇരുട്ടുണ്ടാക്കി
വെളിച്ചത്തിന്‍ വിലയറിഞ്ഞു
വഴുതി വീഴും പകലുറക്കങ്ങള്‍

മൂര്‍ച്ചയില്ലാത്തവ രാകി രാകി
ദിനങ്ങളെണ്ണുന്നു ശത്രുത
വകവരുത്തിന്‍ വാശി

കാമാഗ്നി തീര്‍ക്കുന്നു
അബലയാം ചാപല്യങ്ങളില്‍
രക്തം ഒഴുക്കി കടലുപോല്‍

പിടികിട്ടാ നാട്യങ്ങളില്‍
മുദ്രകാട്ടി കെട്ടിയാടുന്നു
കപടതയുടെ മുഖംമൂടികൾ

വിശപ്പിന്‍ വെളിപാടുകള്‍
കുമ്പസാര രഹസ്യങ്ങള്‍
കേള്‍ക്കാതെ അലറുന്ന

മണി നാവുകള്‍
ദുഃഖം പേറുന്ന കല്‍പ്പടവുകള്‍
രതിസുഖം നൊട്ടി നുണയുന്ന

അച്ചടി മഷിയും
തുപ്പലുട്ടി സന്ധ്യാ ചര്‍ച്ചകള്‍
വിപ്ലവാരിഷ്ട വിരുന്നുകാര്‍

ഉള്ളിലെ നോവ്‌ അടക്കി
തേങ്ങലുകള്‍ ഒതുക്കി കഴിയുന്നു
രാത്രികള്‍ പകലാക്കി നൊമ്പരം

പറഞ്ഞു പറഞ്ഞു നുണകളെ
സത്യമാക്കുന്ന അനീതികള്‍
വേണ്ട ഇനി വേണ്ട ഒന്നും

ഇനി കാതും  കണ്ണും
വായും പൊത്തി പിടിക്കട്ടെ
സമുഹത്തിലെ ഇരികാലി മൃഗം ഞാനും..!!

Sunday, May 22, 2016

കുറും കവിതകള്‍ 623

കുറും കവിതകള്‍ 623

റാന്തല്‍തിരിതാണു
വിര്‍ഹമുറങ്ങി
ചക്രവാളപൂ വിരിഞ്ഞു

ഉഷസ്സിന്‍ പുഞ്ചിരി
പറന്നിറങ്ങി പാടമാകെ
ദേശാടനകിളികള്‍..!!

വരണ്ടപാടം
മഴകാത്തു വരമ്പത്ത്
മാനം നോക്കി വലലന്‍..!!

അകന്നു അന്ധകാരം
മേഘരാജികളകറ്റി
പുലരിവെട്ടം ..!!


നിലാവില്‍ മയങ്ങും
പുല്‍കൊടിതുമ്പിലാകെ
സ്വപ്നസ്കലനം ..!!.അകന്നു അന്ധകാരം
മേഘരാജികളകറ്റി
പുലരിവെട്ടം ..!!


നിലാവില്‍ മയങ്ങും
പുല്‍കൊടിതുമ്പിലാകെ
സ്വപ്ന സ്ഖലനം ..!!.

എന്റെ കുസൃതി കണ്ടോ
അമ്മുമ്മ ഇങ്ങിനെ
ഊമയായത് ..!!

പൊട്ടിയ കണ്ണട
തപ്പിത്തടയുന്നു
ഭൂതകാലദിനങ്ങള്‍

തേനും പൂമ്പോടിയുമായി
കാത്തിരുന്നു കണ്ണു കഴച്ചു
എന്തെ അവന്‍ മൂളിപറന്നില്ല ..!!

കുളത്തില്‍ പോകുമ്പോള്‍
ഉരിവച്ചു എന്നാണു ഓര്‍മ്മ
കാതു കേഴുന്നു കമ്മലെവിടെ ..!!

മനമാശിച്ചു .......!!

മനമാശിച്ചു .......!!


മിഴിപായുമിടത്തൊക്കെ
നിൻ വരവോക്കെ കാത്തിരുന്നു

പദവിന്ന്യാസമൊക്കെ കേട്ട്
തലയുയര്‍ത്തി നോക്കിയപ്പോള്‍

വാഴകൈയ്യിലിരുന്നൊരു കുട്ടനാടന്‍
വിളിക്കുന്നുണ്ടായിരുന്നു വിരുന്നു

ഒരുങ്ങുന്നു മുത്തശ്ശിയും ഇശ്ശിയൊക്കെ
ഇനി ആരാവുമോ വരിക എന്ന് മനം

ഓരോന്നും കൂട്ടി കിഴിച്ച് നോക്കി
മനസ്സിലാകെ വെപ്രാളം എന്തെ

മുറ്റത്തു ഒരു വണ്ടി വന്നു ഉരസ്സി നിന്നു
വാതിലുകള്‍ അടക്കും ശബ്ദം .

കിഴക്കിനി മാളികയിലെ കിളിവാതിലുടെ
ഒന്നൊളിഞ്ഞു നോക്കി കാണാന്‍ ആയില്ല

തിണ്ണയിലെ തത്തമക്കിളി ചിലച്ചു കൊണ്ടിരുന്നു
അമ്മയുടെ വിളിയുര്‍ന്നു അടുക്കള കോലായില്‍ നിന്നും

ചെന്നപ്പോള്‍ കൈയ്യില്‍ തന്ന ചായ താലവുമായി
മെല്ലെ നടന്നു പൂമുഖ സ്വീകരണ മുറിയിലേക്ക്

കുനിഞ്ഞു നിന്നു കാല്‍ വിരല്‍ കൊണ്ട് വരച്ചു ചിത്രം
കണ്ടു ഒരു കണ്ണായം ആ മുഖവും കട്ടി മീശയും .

പിന്നെയും കണ്ടു ഏറെ സ്വപ്നങ്ങളും ഇതുപോല്‍
വരവും പോക്കും ഒക്കെ ഒരുപാടു കെട്ടി ഒരുക്കങ്ങള്‍

ഒന്നുമേ ശരിയായില്ല വാതില്‍ പടിക്കല്‍ വന്നു അകന്നു
എന്തെ ഇങ്ങിനെ ഈ ചൊവ്വാ ദോഷമെന്നോ ഈ ശാപം

ഇതൊന്നും നോക്കാതെ കൈപിടിച്ചു കൊണ്ട് പോകാന്‍ ആരെങ്കിലും
ഇല്ലേയീ  ശാസ്ത്രം ചൊവ്വയോളം എത്തിനില്‍ക്കുമ്പോള്‍ മനമാശിച്ചു...!!

അറിഞ്ഞു നിന്നെ


അറിഞ്ഞു നിന്നെ

രാത്രിയുടെ ആലിംഗനത്തിൽ
അറിഞ്ഞു നിൻ
കണ്ണുനീരിൻ സ്വാദ്

നിന്റെ വാക്കുകളിലുടെ
അനുഭവിക്കുന്നു  നിൻ
അധര രുചി

നിൻ കണ്ണാഴങ്ങളിൽ
മുങ്ങി കുളിക്കുമ്പോൾ
വായിച്ചു നിന്നിലെ പ്രണയം

കിതപ്പറിഞ്ഞു ഞാൻ
നിൻ മിടിക്കും
നെഞ്ചിലെ താളം

വിശപ്പിൻ തീവ്രത
ശമിച്ചു എന്നിലെ
നിന്നോളം അടുത്തപ്പോൾ

പുലരി വന്നപ്പോൾ
ഞാൻ കുറിച്ചു
നിന്നിലുറും കവിത ..!!

Saturday, May 21, 2016

കുറും കവിതകള്‍ 622

കുറും കവിതകള്‍ 622

ഒറ്റമരം
കൂകി വിളിക്കുന്നു
വിരഹ കുയില്‍ ..!!

കരിമുകിൽ ചിത്രങ്ങൾ വാനിൽ
വിരിക്കുന്നു താഴെ പ്രണയകുരുവികള്‍
ചേക്കേറുന്നു

പാതിയെരിഞ്ഞ കിനാക്കൾക്ക്
മുളം കാട്ടില്‍ നിന്നും മുരളിക
മൂളുന്നൊരു വിരഹം...!!

മൂവന്തി
കുയില്‍ പാട്ട്
വിരഹ ഗാനം ..!!

കുഞ്ഞിക്കുരുവികള്‍
വട്ടമിട്ടു പറന്നു
വസന്തം വരവായി

അരിമുല്ല മൊട്ടിട്ടു
മുറ്റം നിറയെ
പന്തലുയര്‍ന്നു 

കതിര്‍ മണ്ഡപം നിറഞ്ഞു
മുല്ലമലര്‍മാല ചൂടി
നാണത്താലവള്‍ ..!!

വളയിട്ട കൈകള്‍
കൊലുസ്സിട്ട കിലുക്കങ്ങള്‍
മനസ്സു  പൊട്ടുകുത്തി ബാല്യോര്‍മ്മകള്‍ ..!!

മഴത്തുള്ളിപെരുക്കം.
മനസ്സു നിറയെ തെക്കിനിയില്‍.
കണ്ണുകള്‍ കഥപറഞ്ഞു ..!!

ചോരുന്നപുര.
നനഞ്ഞ കണ്ണുകള്‍
തളര്‍ന്നുറങ്ങും വിശപ്പ്‌
കുറും കവിതകള്‍ 621

കുറും കവിതകള്‍ 621

അലയിളക്കി ആരവമോടെ
മോഹങ്ങളുടെ ചാകരയുമായി
കരയോടടുക്കുന്നുണ്ടു ജിവിത നൗക..!!

കറുത്ത മേഘങ്ങള്‍
കണ്ണുനീര്‍ മഴപൊഴിച്ചു
ഇറയത്തു നിന്നവളും..!!

കരയടുക്കാന്‍
വെമ്പിനില്‍പ്പു അമ്മമനം
കുട്ടനാടിന്‍ കായലോലങ്ങളില്‍ ..!!


ഒരു കാറ്റിന്റെ ശക്തി
ആലിംഗനത്തിന്‍ ഉഷമളത.
മൗനം നിറഞ്ഞ പ്രണയം ..!!

അലയിളക്കി ആരവമോടെ
മോഹങ്ങളുടെ ചാകരയുമായി
കരയോടടുക്കുന്നുണ്ടു ജിവിത നൗക..!!

കറുത്ത മേഘങ്ങള്‍
കണ്ണുനീര്‍ മഴപൊഴിച്ചു
ഇറയത്തു നിന്നവളും..!!

കരയടുക്കാന്‍
വെമ്പിനില്‍പ്പു അമ്മമനം
കുട്ടനാടിന്‍ കായലോലങ്ങളില്‍ ..!!


ഒരു കാറ്റിന്റെ ശക്തി
ആലിംഗനത്തിന്‍ ഉഷമളത.
മൗനം നിറഞ്ഞ പ്രണയം ..!!

ആകാശമാകെ
വര്‍ണങ്ങള്‍ തീര്‍ക്കുന്നു .
കാഴ്ച്ചാനുഭൂതി ..!!

കനവു നിറക്കുന്നു
ആദവും ഹവ്വയും  തീര്‍ത്ത 
വിലക്കപ്പെട്ട പറുദീസ ..!!

കുറും കവിതകള്‍ 620

കുറും കവിതകള്‍ 620

കാലിൽ കെട്ട് വീണു
കേഴും ബാല്യം അറിഞ്ഞോ
ലോകത്തിൻ കപടത ..!!

ഈറന്‍ നിലാവില്‍
വഴികണ്ണുമായി 
ആടിയുലഞ്ഞൊരു വിളക്ക് ..!!

ഈറന്‍ കാറ്റുമൂളി
മധുനിലാവ് പരന്നു .
കനവില്‍ മാലാഖ ..!!

മഴമേഘങ്ങല്‍ക്കിടയില്‍
മറഞ്ഞിരുന്ന സൂര്യന്‍
ഇരുളില്‍ തെങ്ങോല കാറ്റിലാടി ..!!

കാലവര്‍ഷപ്പേമഴ
മിന്നാമിന്നി കൂട്ടം
ഏകാന്തതയുടെ ഇരുള്‍   ..!!

ദലമര്‍മ്മരം.
മൗനം ഉടച്ചു
ആകാശതാരകങ്ങള്‍ തിളങ്ങി ..!!

പകുതിമറഞ്ഞു,പകലോൻ
നിലാവു  കിന്നരി ഒരുക്കി
നവോഢയായി നിശ

മഴ മേഘത്തില്‍
വില്ല് തീര്‍ത്തു 
സൂര്യ കിരണങ്ങള്‍ ..!!

പുഷ്പതല നിറഞ്ഞ നിലാകുളിര്‍
മേഘമറയിലേക്ക്  ഇന്ദു
മറച്ചു ഇന്ദുവിനെ ..!!


മൗനനമുറങ്ങും തീരങ്ങളില്‍
എന്‍ മനസ്സു തേടുന്നു നിന്‍
കാല്‍പ്പാടിന്നോര്‍മ്മകള്‍ ..!!

നീ എവിടെ

നീ എവിടെ


നീ എവിടെ

എവിടെ ഒക്കെ തിരക്കി
മല മുകളില്‍
താഴ്വാരങ്ങളില്‍

പുല്‍മേടകളില്‍
പുതുമഴ പെയ്ത
മണ്ണിന്‍ മണം ഉള്ള ഇടങ്ങളില്‍

മയിലാടും കുന്നുകളില്‍
മഴവില്‍ വിരിയും
ചക്രവാളങ്ങളില്‍

നീലാകാശത്താഴെ
നീലകുറുഞ്ഞി പൂക്കും
കുയില്‍ പാടും പറുദീസകളില്‍

വിശക്കുന്നവന്‍ കേഴും
വിശപ്പകന്നവര്‍ ആടും
വിസ്മരിക്കപ്പെട്ടവര്‍ അലയും ഇടങ്ങളില്‍

അവസാനം നടന്നു
തളര്‍ന്നു ഇരുന്ന വാകമരച്ചുവട്ടില്‍
ഇളം കാറ്റു തൊട്ടുണര്‍ത്തി

ഞാന്‍ എന്‍ ചിന്തകളെ
നഗ്നമാക്കിയപ്പോഴാണ്
നിന്നെ കണ്ടതിവിടെ ..!!

ആരാണ് ഞാന്‍
''ആരാണ് ഞാന്‍ ''

ഞാന്‍
ആകാശത്തിന്‍ മുഖം
ഇളംകാറ്റിന്റെ ഹേതു


നിറഞ്ഞു നീങ്ങും മേഘം
വാനത്തിന്‍ ഗര്‍ജ്ജനം

നീര്‍ ചുരത്തുന്ന
മഴക്കാറ്

ഞാന്‍ ....
ചൂട് പകരുന്ന സൂര്യന്‍
കൊടുങ്കാറ്റിന്റെ വേഗത

ബിജങ്ങളിലെ അങ്കുരം
തൊണ്ടയിലെ ദാഹം

താഴ്തടിയിലെ വിള്ളല്‍
ഇഴയുന്ന ക്ഷുദ്ര ജീവി ....

ഞാന്‍
പ്രഭാതത്തിലെ മുടല്‍ മഞ്ഞു
പുല്‍കൊടിയിലെ നനവ്‌

ഒരു കാറ്റിന്റെ മിന്നായം
ശിശിരത്തിന്റെ കുളിര്‍

കടുത്തസ്വരമുളള ശക്തമായ നട്ടെല്ല്
ചൂടുള്ള നിന്‍ സ്പര്‍ശനം

ഞാന്‍
പൂകളിലെ മരന്തം
ദളങ്ങളിലെ മൃദുലത

ഒരു തേനീച്ചയുടെ അന്വേഷണം
പൂന്തേനിൻ രുചി

ഒരു പക്ഷിയുടെ ചുംബനം
ഒരു ശലഭത്തിന്‍ വര്‍ണ്ണം ....

ഞാന്‍
നിന്‍ സ്നേഹത്തിന്‍ നോട്ടം
ജീവന്‍ തുടിക്കുന്ന നിന്‍ ശ്വാസം

നിന്റെ കണ്ണുനീരിന്റെ കരച്ചില്‍
നിന്റെ ആലിംഗനത്തിന്‍ ഊഷ്മളത

ഒരു ചുംബനത്തിന്‍ മൃദുലത
മൗനം നിറഞ്ഞ പ്രണയം

അതെ അതാണ്‌
ഞാന്‍ എന്ന പ്രകൃതി ..!!

Friday, May 20, 2016

അണ്ടനും അഴകൊടനുമെന്തു കാര്യം ..!!

അണ്ടനും അഴകൊടനുമെന്തു കാര്യം ..!!

തിടമ്പേറ്റി നെറ്റിപട്ടം കെട്ടി കുച്ചു
വിലങ്ങിട്ടു നടക്കാന്‍  ആനയും
കാശുവാങ്ങി തലേകെട്ടുമായി
കള്ള് കുടിച്ചു ആടാന്‍ ആനക്കാരനും

തല്ലുകൊണ്ട് അലറാനും
തമ്മില്‍ തല്ലി തേങ്ങുവാന്‍
ചെണ്ടയും ചേങ്ങലയും
കാശ് വാങ്ങി മടികുത്തില്‍
തിരുകാന്‍ മാരാനും

വണ്ടി വലിച്ചു നുരയും പതയുമായി
തല്ലുകൊണ്ട് ചന്തക്കു പോയി വരുമ്പോള്‍
കിട്ടുന്നതോ പുല്ലും പിണ്ണാക്കും മാത്രം
വണ്ടിയില്‍ കൊണ്ടുപോയി കൊടുത്തു വാങ്ങി
വന്ന വണ്ടിക്കാരന്റെ വയറുനിറയാതെ
ഉടമസ്ഥന്റെ  കീശ നിറയുന്നു

കരഞ്ഞും ചിരിച്ചും കാട്ടി എല്ലാവരെയും
പള്ളുപറഞ്ഞു കൈയടി  വാങ്ങി വരുന്ന
വാലും താത്തു നാക്കും നീട്ടി വരുന്നവനാം
മിമ്മിക്രി മാമന്റെ അവസ്ഥയോ കഷ്ടം
പാവം ഇനി ക്യൂബക്കാരനാക്കാന്‍ ഒരുക്കം
ഇനി ആരെങ്കിലും ഇതിനെ ചോദ്യം ചെയ്യ്താല്‍
അന്‍പത്തൊന്നു വെട്ടുവെട്ടി അവന്റെ വിധവയെ
തെരുവിലിറക്കി തല്ലു കൊല്ലാന്‍ വിടും പിന്നെ
എന്ത് പറയാന്‍ ഇനി എതുര്‍ക്കാന്‍ നിന്നാല്‍
എല്ലാം ശരിയാക്കും എന്ന് നേരത്തെ പറഞ്ഞില്ലേ
എന്ന് പറഞ്ഞു മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ടല്ലോ ..
പാവം അണ്ടനും അഴകൊടനും ചെമ്മാനും ഒക്കെ
എന്ത് കാര്യം അവനു റേഷനരിയും പച്ചവെള്ളവും !!

കാല്‍പ്പാടിന്നോര്‍മ്മകള്‍ ..!!

കാല്‍പ്പാടിന്നോര്‍മ്മകള്‍ ..!!


അറിയുന്നു ഞാന്‍ നിന്‍
സാമീപ്യം ഓരോ
ഋതുസംക്രമണങ്ങളിലും
തോരാ കണ്ണുനീരിന്‍ പടലങ്ങളിലാകെ 

ആരോഹണ അവരോഹണങ്ങളുടെ
രാഗലയഭാവങ്ങളാലൊരുക്കും
സാന്ത്വന കനവുകള്‍ കാട്ടി
സ്വര്‍ഗ്ഗാനുഭൂതിനുകരുമ്പോള്‍

നിന്‍ മനസ്സിന്റെ താളുകളില്‍
പിറക്കട്ടെ മധുരനോവായി
അക്ഷര മന്ത്രമായി തെളിഞങ്ങു
ഞാന്‍ ഒരു കാവ്യമായി മാറുന്നു..!!

ജനംജനം

പരിണിത ദുഖത്തെ മറക്കാനും പൊറുക്കാനും
പരിമിതികളെ മറികടക്കാന്‍ നിന്‍ കഴിവ് അപാരം

പല്ലിളി കാട്ടും കാപട്യത്തെ പോഴനാക്കുന്നതും
പല്ലക്കിലേറ്റുന്നതും പവിഴമായി നീ മാറ്റുന്നതും

പണാപഹാരങ്ങളിലെ  അപവിത്രത അറിഞ്ഞു
പണിയേറെ നല്‍കി ഭവനത്തില്‍  ഇരുത്തുന്നതും നീയേ

അഗ്നി സാക്ഷി ആക്കിയിട്ടും അപരാധമാക്കിയതും
ആവിധ ദുഖങ്ങളെ പരമാവധി  അപഖ്യാതി നല്‍കുന്നതും

സ്വയം ചെയ്യുന്നതിനെ ന്യായികരിച്ചു അന്യന്റെ മെക്കിട്ടു കേറുന്നതും
സ്വന്തം ചെയ്യ്തികളെ വാനോളം പുകഴ്ത്തുവാന്‍ അവസരം കാട്ടുന്നതും

എത്ര പറഞ്ഞാലും നാണം ഏതുമേ ഇല്ലാത്ത  നിന്റെ കഴിവ് അപാരം
ഏറ്റകുറച്ചിലുകളുടെ വക്രത വിചിത്രം തന്നെ എന്ന് പറയാതെ തരമില്ല

ജനി മൃതികള്‍ക്കിടയിലെ അല്‍പ്പമാം ജീവിതത്തെ
ജാള്യത ഇല്ലാതെ ആഘോഷമാക്കുന്നതും നീയെ

ഈശ്വരന്‍ പോലും മനുഷനായി മാറിയ വേളയില്‍
ഈ സ്വരം കേട്ട് ഞെട്ടുന്നതും നിന്‍ വൈഭവംതന്നെ 

ജനം അത് നിര്‍വചികാനാവാത്ത മനം
ജയപരാജയത്തെ അമ്മാനമാടി വൃദ്ധം .

Thursday, May 19, 2016

തിരഞ്ഞു പിടിച്ച വിശേഷങ്ങള്‍

തിരഞ്ഞു പിടിച്ച വിശേഷങ്ങള്‍
=======================

പാമ്പും കോണിയും
===============

എണ്‍പത്തി ഒന്‍പതിലെ
പാമ്പ് കടിച്ചു ദാ കിടപ്പുതാഴെ
ഏണിവച്ചു കേറി
അപരന്റെ ഒരു കൈതാങ്ങിനാല്‍

എണ്ണുന്ന  മെഷിന്‍
=============

നോട്ടു എണ്ണുന്ന
മഷിനിനാല്‍ നേടി
നോട്ടപിശകില്ലാതെ
കടന്നു കൂടി പാലായില്‍ .

ബാറു കോഴ
=========
കോഴകളില്‍ കോഴ
മൊഴയെയും മറിച്ചിട്ട്
എണ്ണം എടുക്കുന്നു
ബാറിന്റെ ബാബു

കണ്ണുനീരിനു വോട്ടില്ലേ
=================

അതിദൂരം ബഹുദൂരം
നാട്ടില്‍ നിന്നും പിഴുതെറിഞ്ഞു
കോണ്‍- ഗ്രാസ്സിനെ
ഇനി എന്ത് പറയാന്‍

വിരിഞ്ഞു
========

കേരളത്തില്‍ ആഫ്രികന്‍
പായല്‍ മാത്രമല്ല
കുളം വിട്ടും താമരയും
വിരിയുമെന്ന് അറിഞ്ഞല്ലോ
ഒന്നെങ്കിലും നിയമസഭയില്‍ കയറുമല്ലോ

വരും ശരിയാക്കും
==============
മൂന്നില്‍ രണ്ടും കൈക്കലാക്കി
എല്ലാവരെയും ഇനി ശരിയാക്കും
തലക്കു മുകളിലെ കഴുത്തും
നോക്കി നിന്നു കൂലിയും
മദ്യ താല്പര്യങ്ങളും
സമരവും ഭരണവും ഒക്കെയായി
ഇനി  സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ..!!

പുഞ്ഞാറുകാരന്റെ തിരിമുറിവുകള്‍
========================
ഇരുമുന്നണികളെയും
വെല്ലുവിളിച്ചങ്ങു
തൊപ്പിയിട്ടു ജയിച്ചു
ഇരിക്കാന്‍ ഇടം തേടുന്നു
കുട്ടാന്‍ ആളുണ്ടോ സഭയിലാകെ ..!!

നുണ പറഞ്ഞു
============

കിണറ്റില്‍ ചാടി
ഉപ്പു നോക്കി ഇനി
ചാനല്‍ ചോര്‍ച്ചകളില്‍
ഇടഞ്ഞ വേളകള്‍ പറഞ്ഞു
കണ്ണാരം പൊത്തി കളിക്കാം


കോമരന്‍
========

പതിവ് പോലെ കഞ്ഞിക്കായി
പിച്ച തെണ്ടുന്നു കൈ കുമ്പിളുമായി
പതിച്ചു കൊടുത്ത ചുണ്ടാണി വിരലിലെ
പടര്‍ന്നു മായും മഷിയുമായി കോമരന്‍ ..!!

Wednesday, May 18, 2016

കുറും കവിതകള്‍ 619

കുറും കവിതകള്‍ 619

പിണക്കം മാറാതെ മേഘം ..
കാറ്റിനോടൊപ്പം കേണു
മരകൊമ്പിലെ വേഴാമ്പല്‍

എണ്ണ വറ്റാത്ത കണ്ണുകള്‍
കാത്തിരുന്നു തളര്‍ന്നുറങ്ങി
പ്രഭാത കാറ്റു വീശി ..!!

പുതപ്പിനുള്ളിലേക്ക്
ചക്രവാള സൂര്യന്‍
രജനിയുടെ ആലിംഗനം..!!

രജനിയുടെ ആലിംഗനം..
നിലാവിന്‍ പുതപ്പില്‍
കനവുകള്‍ ഉണര്‍ത്തി ..!!

ഒരു കുടന്ന നിലാവ്
നക്ഷത്ര കണ്ണുകളില്‍
വിരഹത്തിന്‍ നനവ്‌ ..!!

അലയുമൊരു തെന്നൽ
തേടുന്നു ഒരു മണം
നിശാഗാന്ധി പൂത്തു ..!!

തെന്നലിന്റെ തേരില്‍
ഗന്ധർവ്വനെത്തി
പൂനിലാവ്‌ തെളിഞ്ഞു ..!!

നിറയെ പൂത്തിരിക്കുന്നു
പാലപൂക്കള്‍
അകലെ നിന്നും ഒരു ഗാനം ..!!

ഭയത്തിന്‍നിഴല്‍പ്പാട്
തിരകയറി ഇറങ്ങി .
പള്ളിക്കുട വരാന്തയില്‍

പേടിച്ചരണ്ട മാൻ മിഴി
ഇലയനങ്ങാതെ
കുലച്ചു നിന്നു അമ്പ്‌ ..!!

കഴുകന്‍ കണ്ണുകള്‍
കൊത്തി പറന്നു
അലറി കരഞ്ഞു അമ്മമനം..!! 

കുറും കവിതകള്‍ 618

കുറും കവിതകള്‍ 618

പടിഞ്ഞാറു ദിക്കിന്റെ നെറ്റിയില്‍
കുങ്കുമ പൊട്ടു പടര്‍ന്നു
തുറയിലെത്താന്‍ വിശപ്പിന്‍ ഒരുക്കം ..!!

സ്വന്തം വലുപ്പമറിയാതെ
നൊമ്പരങ്ങളെ വരിഞ്ഞു മുറുക്കി
ആനയുടെ അതിജീവനം..!!

തീരക്കടലില്‍ മഴയുടെയും
തിരയുടെ അലര്‍ച്ച
ഉറക്കം കെടുത്തുന്നു ..!!


പാതിരാവനമുല്ല പൂത്തു
സുഗന്ധം  ഉണര്‍ന്നു
നിലാവു പടര്‍ന്നു .

കണ്ണിറുക്കിയകന്നു താരകം
പകര്‍ന്നു പരത്തി
മിന്നാമിന്നി വെട്ടം ..!!


വഴിയരുകിലൊരു വൃദ്ധൻ
കൈനീട്ടി വിശപ്പകറ്റി
വേനല്‍ കനത്തു ..!!

വേനല്‍ കനത്തു
ഭൂമി വറ്റി വരണ്ടു
മഴമേഘങ്ങള്‍ വഴിമാറി ..!!

മഴമേഘങ്ങള്‍ വഴി മാറി
ദാഹത്താല്‍ കേണു
മരകൊമ്പിലെ വേഴാമ്പല്‍ ..!!

മരകൊമ്പിലെ വേഴാമ്പല്‍
ദാഹം തീര്‍ത്തു മഴ
കര തകര്‍ത്ത് തിര

കര തകര്‍ത്ത് തിര
ഉറക്കംകെടുത്തുന്ന
തോരാ മഴ ..!!


കുറും കവിതകള്‍ 617

കുറും കവിതകള്‍ 617

ദുഖത്തിന്‍ മദ്ധ്യാഹ്നത്തില്‍
ക്ഷീണത്താല്‍ മയങ്ങും
പ്രവാസ കനവുകള്‍ ..!!

ഓര്‍മ്മകള്‍ തീര്‍ക്കുന്ന
പാലവും നദിയും കടന്നു
യാത്രയാവുന്നു എവിടേക്കോ ..!!


ചുവരില്‍ എഴുതിയാല്‍
മായുമോ വിശപ്പിന്‍ വേദന
വഴി മുട്ടി നില്‍ക്കും ജീവിതം ..!!

കാണാത്തത് കാണുമ്പോളാരും
മേല്‍പ്പോട്ടു നോക്കിപ്പോകും.
ആനതുമ്പിയല്ലേ പറക്കുന്നത് ..!!

പുഴമെല്ലേ പുഴുപോലെ
ആവും മുന്‍പേ
മഴയിങ്ങു വന്നെങ്കില്‍ ..!!


വേനല്‍ മഴ
മുത്തമിട്ടു നിന്നു .
തളിര്‍ മാവിലയില്‍  ..!!

എന്തെ നീ വന്നീല
ചാരത്തിരുന്നില്ല.
കൂടുകുട്ടാന്‍ വന്നോട്ടെ ..!!


അസ്തമിക്കാത്ത ആശ
ചുണ്ടയുമായി പ്രതീക്ഷ
കടലിലേക്ക് താഴുന്ന സൂര്യന്‍ ..!!

മുതുമലയിറങ്ങി
വന്നുപോകുന്നു.
ആന വിശപ്പ്‌ ..!!

തൊലിപ്പുറത്ത്
കൊളുത്തിട്ടു
ഭക്തി ലഹരി ..!!

ഒരു മഴ കഴിഞ്ഞു
എന്നിട്ടും കാത്തിരിപ്പു
വള്ളം ആര്‍ക്കോവേണ്ടി ..!!

Tuesday, May 17, 2016

കുറും കവിതകള്‍ 616

കുറും കവിതകള്‍ 616

ഷൂളം കുത്തി
തിളച്ചു പൊന്തുന്നുണ്ട് .
സായന്തന ലഹരിയാകുവാന്‍..!!

മഴയെ വകവെക്കാതെ
സമ്മതിദാനം നടത്താന്‍
സാക്ഷര കേരളം ..!!

പൂരവും  കഴിഞ്ഞു
പുല്ലും കിളിര്‍ത്തു .
പല്ലില്ലാത്തവര്‍ പെരുവഴി ..!!

വഴിതിരിയുന്നത് വരെ
പുലര്‍കാലത്തിന്‍ കുട്ടുകാര്‍.
ജീവനം അല്ലെ ലക്ഷ്യം ..!!


ഗന്ധം ഏതെന്നറിയാതെ
ഗന്ധം ചുമക്കുന്നു .
പ്രണയ നാടകം ..!!

മണി മനസ്സിൽ നിന്നും മാഞ്ഞില്ല  
ചെന്നിത്തലയുടെ  പോലീസ്
കെടാവിളക്ക് തല്ലി തകർത്തു ..!!

ജീവിതസായാഹ്നത്തില്‍
വഴിത്താരകള്‍ താണ്ടി
ജന്മാന്തര സുഹൃതം ..!!

അനേകരുടെ ഒരുനേരമ-
ന്നത്തിന്‍ നിവൃത്തിക്കായി
വിയര്‍പ്പോഴുക്കുന്നവര്‍ ..!!

മഴ നനഞ്ഞൊരു
ചിറകൊട്ടിയ മൗനം
ഇണയടുപ്പം കാത്ത് ..!!


കുറും കവിതകള്‍ 615

കുറും കവിതകള്‍ 615

ഓലപന്തും
കുന്നിക്കുരുവും
കുറുമ്പ് കാട്ടിയൊരു ഓര്‍മ്മ ..!!


ചുട്ടു പൊള്ളും
മരുഭൂവിന്‍ സന്ധ്യ .
പ്രവാസ ദുഃഖ തീരം ..!!

കാറ്റ് മൂളിയകലും
മുളം കാട്ടില്‍
സംഗീതം ഉണര്‍ന്നു ..!!

കാറ്റിന്റെ നിശ്ചലത  
നിഴല്‍ പരത്തുന്നു .
ജീവനത്തിന്‍ വഴിത്താര ..!!

വിരല്‍ തൊട്ടു
വിരിയിക്ക താമരയെ
വഴിയകറ്റു അഴിമതിയെ ..!!

മനസ്സിന്‍ നൊമ്പരങ്ങള്‍
കാഴ്ചയുടെ നിറവില്‍
വിഷാദം അകലുന്നു ..!!

പ്രഭാത കിരണങ്ങള്‍
പുല്‍കിയുണര്‍ത്തുന്നു
കോണ്‍ക്രീറ്റ് കാടുകളെ..!!

മൗനം നിറച്ചു
ചിന്തകളുടെ വേഗത
ഒച്ചിഴയുന്ന തണുപ്പ് ..!!

മഴയുടെ നനവില്‍
വെട്ടേല്‍ക്കാതെ
റബ്ബര്‍ മരങ്ങള്‍ കാറ്റിലാടി !!

സിന്ദൂര സന്ധ്യ
ചുംബിച്ചകലുന്നു  കേരവൃക്ഷങ്ങളെ
രാവും ആലിംഗനത്തിനൊരുങ്ങി ..!!

പത്തൊമ്പതിന് ശേഷം

പത്തൊമ്പതിന് ശേഷം

കറിവേപ്പില
മുരിങ്ങക്കാ
കരിമ്പിന്‍ ചണ്ടി
അച്ചുകുത്തികഴിഞ്ഞു സൂചി
എല്ലാത്തിന്‍ സ്ഥാനം
കുപ്പയില്‍ തന്നെ ..!!

പാലാ തീനാ തേനാ
എന്നിട്ട് വല്ല കാര്യവുമുണ്ടോ
ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം
വോട്ടു എണ്ണുന്ന മഷിനും
നോട്ടു എണ്ണുന്ന മഷിനും
രണ്ടും രണ്ടാണേ...!!

വോട്ടും കഴിഞ്ഞു
ചൂട്ടും കെട്ടു ഇനി
അരിവാളും ചുറ്റികയും
അടങ്ങി ഇരിക്കുമോ
എല്ലാവരെയും ശരിയാക്കി
നക്ഷത്രമെണ്ണിക്കും ..!!

വികസനം പലരുടെയും
വികട സ്വനമായി
വിശ്വസിച്ചവര്‍ തന്നെ
വിശാലമായി കാലുവാരി
അതിവേഗം ബഹുദൂരം ...!!

പത്തനാപുരത്തെ
പത്തായത്തില്‍
പാത്തിരിക്കുന്നു പലരും
പുറത്തിറങ്ങി തലയില്‍ മുണ്ടിട്ടു വിട്ടോട ..!!

നുമ്മ പറഞ്ഞതുപോലെ
നമ്മള് കെട്ടുന്നേ കിട്ടേണ്ടിയതൊക്കെ
കോണിക്ക് കിട്ടിയില്ലേ കോയാ
പിന്നെന്തിനു നിങ്ങള്‍ക്കിത്ര ബേജാറ്
നമ്മക്ക് ദുബായില്‍ മീന്‍ കച്ചോടം ഇല്ലേ ..!!

മോദി അണ്ണനും കുട്ടരും
ഏറെ മോഡിപിടിപ്പിച്ചിടും
ഇത്രയേ  വിരിഞ്ഞുള്ളല്ലോ
വിത്ത്‌ ഗുണമില്ലായെന്നു
അല്ലാതെ  എന്താ പറയുക ....

സാധാരണക്കാരന്റെ
ദിനചര്യ പഴയത് പോലെ
എല്ലുമുറിയെ പല്ലുമുറിയെ
കിട്ടുന്ന റേഷന്‍ പച്ചരി തന്നെ ശരണം ..!!

Monday, May 16, 2016

ശക്തി പോയവര്‍

 ശക്തി പോയവര്‍
കൂട്ടലും കിഴിക്കലും കഴിഞ്ഞു
ഇനി ആരു വന്നാലും
എങ്ങിനെ ശരിയാക്കിയാലും

ആകില്ലല്ലോ മാനം
നഷ്ടപ്പെട്ടവരുടെയും
മണ്‍ മറഞ്ഞവരുടെയും

തീണ്ടാപാടു അകറ്റി
നിര്‍ത്തിയവരുടെ
നൊമ്പരങ്ങളൊക്കെ

കിടപ്പാടമില്ലാതെ
പോക്ഷക ആഹാരം കിട്ടാതെ
ശിശുമരണങ്ങള്‍

മാനം നഷ്ടപ്പെട്ടു കോടതിയും
കമ്മിഷനുകളും കയറി ഇറങ്ങിയ
ഒട്ടേറെ പേരുടെ ദുഃഖങ്ങള്‍

അടച്ചു ഉറപ്പില്ലാത്ത
ഹൃദയ മിടിപ്പുകള്‍
കേള്‍ക്കുന്നില്ലേ ......

ഇനി പങ്കു വെക്കലുകളും
പഴിപറച്ചിലുകളുടെ
തുപ്പല്‍ മഴ പെയ്യിക്കും

സന്ധ്യാ ചര്‍ച്ചകള്‍
ചാനലാഘോഷങ്ങള്‍
ചുമടു ചുമക്കുന്നവര്‍

വിരലിന്‍ തുമ്പിനെ ശക്തി
നഷ്ടപ്പെട്ടവര്‍  വീണ്ടും
കണ്ടും  കൊണ്ടും കെട്ടും  സഹിക്കണം ..!!


Sunday, May 15, 2016

കുറും കവിതകള്‍ 614

കുറും കവിതകള്‍ 614

നിന്നിലെ കുളിരില്‍
ഞാന്‍ അലിഞ്ഞു
സൂര്യന്‍ തൊട്ടുണര്‍ത്തി ..!!

ഉടലലകള്‍
ഉയര്‍ത്തും ചിന്തകളില്‍
നാണം മറക്കുന്ന നഗ്നത ..!!

എവിടെ കിടന്നാലെന്താ
ഇരിക്കെണ്ടിയവന്‍ ഇരുന്നാല്‍
അത് സിംഹാസനമാവും ..!!

മഞ്ഞലാടി നിന്നു
മനക്കണ്ണില്‍
ഭയ ഭക്തി  ..!!

ചൂണ്ടു വിരലിൻ മുന്നിൽ
അണിഞ്ഞു നിൽപ്പു
സുന്ദരിയാം പ്രകൃതി ..!! 

വേനലവധിയും
പങ്കിട്ട പകലുകലുകളും
എല്ലാമിന്നു നഷ്ട സ്മരണകൾ ..!!

വേനലിൻ ചൂടിൽ
കടൽ കരയിലെ കാറ്റും
ഐസ് ക്രീമും ..!!

ചിറകൊതുക്കി പ്രഭാതം
മുഖം നോക്കുന്നു. 
വിശപ്പിൻ നിഴലിൽ ..!!

എത്താത്ത മണിനാവിനെ
എത്തിപിടിക്കാൻ
ഭക്തിയുടെ  പാരവശ്യം ..!!

ഇണയടുപ്പം.
പീലിവിരിച്ചാടി
പ്രണയവർണ്ണങ്ങൾ ..!!
 

വിരല്‍ അമര്‍ത്തി കിട്ടാന്‍ ...!!

വിരല്‍ അമര്‍ത്തി കിട്ടാന്‍ ...!!
രാവിന്‍ നിഴല്‍
പടര്‍ന്നു വിശപ്പ്‌ .
ചവുട്ടി നടന്നു മഴനീരില്‍ ..


ഇരയാക്കപ്പെടുന്ന
കണ്ണുനീര്‍ കടലായി
വഴിമുട്ടിയ ജീവിതം ..

പട്ടിണി പടയണികോലം
പടച്ചുവിട്ട സ്വപ്‌നങ്ങള്‍
ശിശു മരണങ്ങള്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
ഒരു നീതി കിട്ടാത്ത ജനതതി
പട്ടിണിയുടെ സ്വപനങ്ങള്‍..!!

മാറി മാറി വരുന്ന
കൊടി തോരണങ്ങള്‍
കനവിന്‍ സ്വര്‍ഗങ്ങള്‍ കാട്ടുന്നു

വിശപ്പിന്‍ ഓട്ടയടക്കാന്‍
ഒരു രൂപക്കു അന്നം നല്‍കി
ഇരുട്ട് കൊണ്ട് കണ്ണു നിറക്കുന്നു

അവരുടെ വിരലുകള്‍
അമര്‍ത്തി കിട്ടാന്‍
വ്യാമോഹത്തിന്‍ ചിരി കാട്ടുന്നു

പ്രാണനുകള്‍ ജീവിത
മരണങ്ങള്‍ക്കിടയില്‍
ഹീനമായി മെതിക്കപ്പെടുമ്പോള്‍

സമത്വ സുന്ദര വാക്കുകള്‍
വെവാതെ നിറക്കുന്നു
എന്ന് ഇവര്‍ക്കൊക്കെ നീതി ലഭിക്കും ..!!

കുറും കവിതകള്‍ 612

കുറും കവിതകള്‍ 612

ഞാനെന്ന സംജ്ഞയെ 
ഇല്ലാതാക്കി ദളിതയാക്കി
ആധിപത്യം നടത്തുന്നു നുണ ..!!

നീ പറഞ്ഞു നമ്മളെ
നാണം അറിയിച്ച
ഏദന്‍ തോട്ടത്തിലെ പഴം ..!!

ആരുമറിയാതെ
നിന്നില്‍ കാലുകുത്തി
നിലാവേ നീ അറിഞ്ഞോ ..!!

ഒരു ചെമ്പരത്തി
ചെലുകണ്ട് കൊതിച്ചു
മനസസ് നിറയെ വസന്തം ..!!

സന്ധ്യാംബരം നോക്കി
കാത്തിരുന്നു വിരഹം.
രാവിന്‍ മാറില്‍ ചായാന്‍ ..!!

വേനല്‍ മഴയോരത്തു
തണല്‍കുട വിരിഞ്ഞു .
മണ്ണിന്‍ മണം മനം കവര്‍ന്നു ..!!

ചുംബന പൂവിനാല്‍
കോരിത്തരിച്ചു മേലാകെ .
അവന്‍കന്നു കാറ്റിനൊടൊപ്പം ..!!

ഇല്ലിമുളം കാടും
കാറ്റിന്‍ മൂളലും .
ആളൊഴിഞ്ഞ തീരവും ..!!

വിരല്‍ തുമ്പിലുടെ
വേനലിന്‍ വിരഹം .
കവിതയായി പെയ്യ്തു ..!!

രാവിന്‍ സംഗീതം
കേട്ടിരുന്നു മീട്ടി
വിപഞ്ചിക പുലരുവോളം ..!!

നഷ്ടങ്ങളുടെ കണക്കുകള്‍
ജീവിതം വഴിമുട്ടിയ
ഏകാന്തതയില്‍  നോവും മനം ..!!

 

Saturday, May 14, 2016

കുറും കവിതകള്‍ 613


കുറും കവിതകള്‍ 613

നീ എഴുതിയിട്ടും
മനസ്സിലാക്കാതെ പോയതു 
നമ്മുടെ പ്രണയം ..!!

എന്റെയും നിന്റെയും
എല്ലില്ലാത്ത അവയങ്ങള്‍
നമ്മളെ  ഇല്ലാതാക്കി ..!!

ഞാനും നീയും
ഇല്ലാതെ ആകുന്ന
ജീവന്റെ പ്രണയ ലഹരി ..!!

ഞാനും നീയും
ചേര്‍ന്നാല്‍
നമ്മളല്ലാതെയാകുമോ ..!!


നിന്നെക്കുറിച്ച് എഴുതാന്‍
ശ്രമിച്ചവയൊക്കെയിന്നു 
ഇതിഹാസങ്ങള്‍ക്കപ്പുറം ..!!

നെറുകയില്‍ നിന്നും
പാദം വരേക്കുള്ള കയറി-
യിറക്കങ്ങളില്‍ നാമെല്ലാം  മറന്നു .

നിന്നിലുടെ വര്‍ണ്ണങ്ങള്‍
നിറച്ച തുലികക്കു പിന്നില്‍ 
വിറയാര്‍ന്ന കൈകള്‍ ..!!

മിഴിമുനയാല്‍
നൊന്തു ഉള്ളം.
കാറ്റ് സാന്ത്വനം മൂളി ..!!

നിന്നോടു ചോദിച്ചപ്പോള്‍
മറുചോദ്യം എന്നോടായി
അല്ല ഞാനാരായി ഭൂവില്‍ ..!!

ഇല്ലായിമ്മയാണെന്നിലാകെ
ഉടഞ്ഞ മുഖവുമായി
ഇന്നിന്റെ മൗനം ...!!Friday, May 13, 2016

കുറും കവിതകള്‍ 611

കുറും കവിതകള്‍ 611

നാണത്താല്‍
മണിയറ വാതുക്കലില്‍
ഒന്നുമറിയാ മുല്ലപൂ ചിരി ..!!

അക്ഷരങ്ങള്‍
വണ്ടായി ചുറ്റുന്നു.
ഹൈക്കു പൂവിരിഞ്ഞു ..!!

രാവേറ ആയി
മുറ്റത്തു പൂക്കളം
കരച്ചില്‍ ഉയര്‍ന്നു ..!!

അവനവനെ തേടുന്ന
അറിവിന്റെ പുസ്തകത്തില്‍
ഞാനോ നീയോ ഒന്നുതന്നെ !!

മേഘങ്ങളില്‍ നീരില്ല
വേരുകള്‍ നീളുന്നു
എന്നിലും നിന്നിലുമായി ..!!

ഞാനും നീയും
ആട്ടിപ്പായിക്കപ്പെടുന്നു
അട്ടപ്പാടി മുതല്‍ സോമാലിയവരെ..!!

മൃഗയ നടത്തി
തീ കണ്ടെത്തി
സ്ത്രീയെ അബലയാക്കി ..!!

ഞാനോ നീയോ
ആരുണ്ടായി ആദ്യം
തേടട്ടെ ഞാന്‍ വന്നവഴി ..!!

ചൂണ്ടയില്‍ കുടുക്കി
വിശപ്പകറ്റി അവസാനം
മുള്ളുകള്‍ കുപ്പയില്‍ ..!!

ഞാന്‍ ആകാശത്തും
നീ ജലത്തിലും
ശ്വാസം മുട്ടുന്നില്ലേ  ..!!

കുറും കവിതകള്‍ 610

കുറും കവിതകള്‍ 610


അമ്പലപ്രാവുകള്‍ പറന്നിറങ്ങി
കൊടും വെയിലില്‍
കൊത്തിപ്പെറുക്കി അന്നപ്രസാദം ..!!

പീച്ചി കാച്ചിയെടുത്ത
സ്നേഹം പകരുന്ന.
അമ്മമനസ്സിന്‍ പാല്‍വെണ്മ ..!!

അടുക്കളയില്‍ നിന്നുമകന്നമ്മ
തിളച്ചു വറ്റാറായ പാത്രം
സീരിയലിന്‍ രക്തസാക്ഷി ..!!

ഉറക്കം തുങ്ങുന്ന ചിമ്മിനിക്കു
മുന്നില്‍ കട്ടന്‍ ചായുമായി
അമ്മസ്നേഹം ഓര്‍മകളില്‍..!!

ചേമ്പില നാഭിയില്‍
വറ്റാതെ കിടപ്പുണ്ടൊരു
തുള്ളി ജല സമ്പത്തു ..!!

പ്രകൃതിയെ ദൈവമായി
കരുതി പൂജിക്കുന്നു നാമറിയാതെ .
നിലനിന്നുപോവട്ടെ സകലതും ..!!

ചേരില്‍ കുടമ്പുളി .
അടുപ്പ് പുകയുന്നുണ്ട്
അടുക്കളയില്‍ അമ്മയുമുണ്ട് ..!!

തൃകോണത്തില്‍ നിന്നും
വെളിയില്‍ ചാടി
കട്ടയും പടവും മടക്കി ഒത്തുകളി ..!!

സന്ധ്യക്കുള്ള അലര്‍ച്ചകള്‍
കേവലം സീരിയലുകളാണ് .
പ്രതികരിക്കാത്ത കേരളം ..!!

ഇന്നത്തെ തലമുറ ഒന്ന്
മിണ്ടിയാല്‍ എല്ലാം കിട്ടും.
പണ്ട് നമ്മള്‍ക്കോ....?!!

Thursday, May 12, 2016

കണ്ണനെ ഏറെയിഷ്ടം ..


കണ്ണനെ ഏറെയിഷ്ടം ..


കണ്ണനെയാണ് എക്കിഷ്ടം
കാര്‍വര്‍ണ്ണനെയാണ് എനിക്കിഷ്ടം

ഞാനറിയാതെ ഞാന്‍ കണ്ണായി മാറുന്നു
ഞാനന്നു കിടക്കും ഊഞാലില്‍ ആടിടുന്നു

ഞെട്ടറ്റു പോവാതെ പൂക്കളൊക്കെ അര്‍പ്പിക്കുന്നു
ഞാവല്‍പ്പഴങ്ങളൊക്കെ നേദിച്ചു പൂജിച്ചിടുന്നു

രാഗമായി അനുരാഗമായി രാധയായി മാറിടുന്നു
രാഗപീയുഷം പകരുന്നു പുല്ലാകുഴലിലായി പാടിടുന്നു

മാനത്തു നിറഞ്ഞു നിന്നു മഴവില്ലയി പടരുന്നു
മേഘമായി മാറി മഴനീര്‍കണമായി പെയ്യ്തിടുന്നു

കുളിര്‍ കോരും നിന്‍ വരവുകാത്തു നിന്നു
കുളികടവില്‍ ഞാന്‍ തെളിനീരില്‍ നീരാടിടുന്നു

കടമ്പിന്‍മുകളിലേറി നീ ഒളികണ്ണാല്‍ നോക്കിടുന്നു
കട്ടുനീ നീ എന്‍ ചേലകള്‍ വാരി മെല്ലെ കടന്നിടുന്നു

കനക ചിലങ്ക കിലുക്കി കുഴലൂതി കാതിലിമ്പമുള്ള പാട്ടുകള്‍ പാടുന്നു
കനവിലെ കണ്‍ഞ്ചിക്കും നിന്‍ രൂപമെന്നില്‍ മോഹമുണര്‍ത്തിടുന്നു

അകറ്റുക കൃഷ്ണ  തൃഷ്ണകളൊക്കെ പാടെ എന്‍ മനസ്സിലേറിടുന്നു
അരികത്തു അണയുവാന്‍ മോഹമെന്നില്‍ ഞാന്‍ നീയായി മാറിടുന്നു .

കണ്ണനെയാണ് എക്കിഷ്ടം
കാര്‍വര്‍ണ്ണനെയാണ് എനിക്കിഷ്ടം .

കുറും കവിതകള്‍ 609

കുറും കവിതകള്‍ 609

ഒരുപിടിയരിയുടെ വേവുകാത്തു
ഒക്കത്തിരുന്നു വിശപ്പ്‌
അമ്മേയെന്നു നീട്ടിവിളിപ്പു...!!

ഓടിക്കളിച്ചു മതിമറന്ന
വേനല്‍ക്കാല അവധി
ഓര്‍മ്മകളിലെവിടെയോ മറഞ്ഞു  ..!!

ജീവിത ഓളങ്ങളില്‍
അകപ്പെട്ടു  ആഴങ്ങളറിയാതെ
അകലന്നു അടുക്കുവാനായി ..!!

അന്തിപൊന്നിന്‍ തിളക്കം
ചേക്കേറാനുള്ളോരുക്കം
രാവിന്‍ മാറില്‍ മയക്കം ..!!

അമ്മതന്‍ അകിട്ടിലെ
പാലുണ്ണും പൈതലിന്‍
അഴകാണ് വസന്തത്തിനും ..!!

ഒരുകടിയും ഒരു കുടിയും
അല്‍പ്പം പത്രപാരായണവും
നാടന്‍ കടകളിന്നു അന്യമാവുന്നു ..!!

നിന്‍ കൃപ മാത്രം
പ്രകാശമേ നയിച്ചാലും
അല്‍ഹംദുലില്ലാഹ് ..!!

കിഴക്കിനി കൊലായും കടന്നു
കോണിപടികയറുന്നുണ്ട് പകല്‍
ഉറക്കമുണര്‍ത്താന്‍  ...!!

ഒരുതുള്ളി മധുരം
നുകര്‍ന്നോരാ ദാഹം.
മഴയോര്‍മ്മകളായിബാല്യം ..!!

മണ്ണുവാരികളിച്ച നേരം
ഉടഞ്ഞ വളപ്പൊട്ടുകളിന്നു
ഓര്‍മ്മയില്‍ മധുരിക്കുന്നു ..!!

കുറും കവിതകള്‍ 608

കുറും കവിതകള്‍ 608

സ്വര്‍ഗ്ഗത്തിലേക്ക്
ഒരു വഴിതേടി .
മോഹത്തിന്‍ ഗോവേണി ..!!

സിന്ദൂര സന്ധ്യയില്‍
മോഹത്തിന്‍ സ്വപ്നങ്ങളുമായി
ചാകരയുമായി തീരത്തേക്ക് ..!!

ദിനാന്ത്യം കാത്തു
ഒരില മാത്രം
പൊഴിയാനൊരുങ്ങുന്നു ..!!


മൂവന്തിയോളം
മുന്നാറിന്‍ കാഴ്ചകളില്‍
മനം ശാന്തമായി..!!

വിടവാങ്ങല്‍
വേളയിലൊരു
നോവും അമ്മമുഖം ..!!

മുറ്റത്തു രാമുല്ല മൊട്ടിട്ടു
സുഗന്ധ പൂരിതമായി
മനവും തനുവുമുണര്‍ന്നു ..!!

മൂവന്തി വാനം നിറയെ
ചെറുകിളികള്‍ വട്ടമിട്ടു
ചേക്കേറുന്നു സൂര്യനും..!!

കടലിന്റെ തിര
തീരത്തെ പൊന്മാന്‍ .
ഒഴിഞ്ഞ ലഹരി ..!!

അന്തിവാനം ചുവന്നു
നിന്മിഴിപൊയ്കയില്‍
എന്‍ ഓര്‍മ്മകള്‍ നീന്തി ..!!

അപ്പൂപ്പനൊടോത്തുള്ള
പ്രഭാത സവാരികള്‍ .
ഇന്നുമെന്‍ ഓര്‍മ്മകളില്‍ ..!!

കുറും കവിതകള്‍ 607

കുറും കവിതകള്‍ 607

മധുര രസ ലഹരിയില്‍
നിര്‍ത്താതെ തുടരുന്നു
പ്രപഞ്ച ശിവ താണ്ഡവം..!!


കുനിഞ്ഞ പത്തികളില്‍
കണ്ണന്റെ നടനം
കാളിയമര്‍ദ്ദനം..!!

ഞാൻ കൂട്ടിയ
മണ്‍ കൂനകൾ ഉടച്ചതാര് 
കനവോ കാലമോ  ..!!

കുളിര്‍ മൊട്ടിട്ട
മഴത്തുള്ളികള്‍ .
മനവും തനവും അയഞ്ഞു ..!!

പന്തിരാണ്ട് കാത്തിരുന്നു
വിരിഞ്ഞ പൂവിനെ കണ്ടു .
നിര്‍വൃതിയില്‍ മനം..!!
കുറും കവിതകള്‍ 607

ചേച്ചിയുടെ കൈപിടിച്ചു
തൊടിയിലെ കുളത്തിളിറങ്ങിയതു
ഇന്നുമോര്‍മ്മകളില്‍ ഓളംതല്ലുന്നു ..!!

വഴിനീളെയുള്ള കാടുപൂത്തു
മോഹങ്ങളുടെ യാത്ര
ആനവണ്ടിയില്‍   ..!!

രാവിനു വഴി ഒരുക്കി
പകലറുതി വരുത്തി
ചക്രവാളം വിട്ടകലുന്നു സൂര്യന്‍ ..!!

ബാല്യകാലവും
അമ്മാത്തെ തെങ്ങിന്‍ തോപ്പും
ഇന്നും ഓര്‍മ്മകള്‍ പിന്നോട്ട് ..!!

അന്തിവെട്ടം താഴുവോളം
മണലില്‍ നാം തീര്‍ത്ത
സ്വപ്നഗോപുരങ്ങളിന്നെവിടെ ..!!

Wednesday, May 11, 2016

പതിനാറുവരെ എന്തൊക്കെ കാണണം ..!!

പതിനാറുവരെ എന്തൊക്കെ കാണണം ..!!

ഭരണ തുടര്‍ച്ച
വികസിപ്പിക്കും സ്വയം
വന്നാലോ എല്ലാം ശരിയാക്കും

കേരളത്തില്‍ വിരിയിപ്പിക്കില്ല
അന്യ സംസ്ഥാനത്ത് നിന്നും
സോമാലിയയില്‍ നിന്നും ഇറക്കുമതിനടത്തും

പഠിക്കാതെ
ബിരുദം നേടാന്‍ ആപ്പ് വെക്കുന്നു
ഒരുകൂട്ടര്‍ ശ്രമിക്കുന്നു

ഹെലികോപ്ടറിന്റെ ശബ്ദം കേട്ട്
പിച്ചുപെയുംപറഞ്ഞു ഉറക്കമിളക്കുന്നു
പൈശാചികം ക്രൂരതയും നീചവുമെന്നു

സ്വയം വാലിനു തീകൊളുത്തിയിട്ടു
തീപ്പെട്ടിയെ കുറ്റം പറഞ്ഞു
കഥാ പ്രസംഗം നടത്തുന്നു

പാമോയിൽ കേസ് വീണ്ടും
പുലിവാൽ ആകുമ്പോൾ
വരുന്നു വീണ്ടും

പോമോനെ എന്ന്
ഗോഗ്വ വിളികളുമായി
സമാധാനം കേട്ട് മിണ്ടാട്ടം മുട്ടി പലരും

സോളാറിന്റെ തിളക്കമുള്ള 
വീഡിയോവുമായി 
ചേച്ചി ഒരുവൾ  കാടിളക്കി

ഇനി എന്തൊക്കെ കാണണം
പതിനാറടിയന്തിര കഴിയും വരെ
ആരൊക്കെ കാശിക്കു പോകുമെന്ന്


Tuesday, May 10, 2016

കുറും കവിതകള്‍ 606

കുറും കവിതകള്‍ 606

ആലയുമില്ല മലയുമില്ല
പണ്ടേ പുഴ വറ്റിയല്ലോ
തനിക്കുതാനും പുരക്കുതുണും !!

പേരിലൊരു റേഷന്‍ കാര്‍ഡ്‌
വോട്ടര്‍ കാര്‍ഡ്‌ ഗ്യാസ് കണ്ക്ഷനുമില്ല
ഉള്ളത് ആദാറും പാസ്‌ പോര്‍ട്ടും

ഹളേബീഡു സ്തൂപങ്ങളില്‍
തിരഞ്ഞു മനം എവിടെയോ .
നിന്‍ സാമീപ്യം ഉള്ളതുപോലെ ..!!

നാഗരോള വനങ്ങളില്‍
കുരുവികളുടെ കളകളാരവം
ഒപ്പം നിന്റെ മൊഴി മൗനവും..!!

വരുന്നുണ്ടോരാനവണ്ടി
അകലത്തു നിന്നും കയറൂരി .
വഴിവക്കില്‍ വിരണ്ടൊരു നാല്‍ക്കാലി ...!!

തൈമാസ കുളിരില്‍
കാറ്റിലാടിയ  മരകൊമ്പില്‍
പറന്നകലും ഇണകിളികള്‍..!!

തൈമാസം വന്നിട്ടും
കുളിര്‍ക്കാറ്റു വീശിയിട്ടും
നിനക്കെന്തേ പിണക്കം ..!!

മണ്ട പോയ തെങ്ങിലെ
ഇളം ചുണ്ടുകളിലേക്ക്
തീറ്റയുമായി തത്തമ്മക്കിളി ..!!

സ്വാഗതം
വീണ്ടും വരിക .
ചൂണ്ടുപലകകള്‍ ജീവിത വഴിയില്‍ ..!!

കവുങ്ങും തടത്തിലെ
വേനല്‍ക്കാലഅവധി.
ഇന്നും ഓര്‍മ്മകളില്‍ മധുരം ..!!

എന്റെ മാത്രമായിഎന്റെ മാത്രമായി

കണ്ടു ഞാന്‍ നിന്‍ നെഞ്ചിലെ
തുള്ളിക്കളിക്കും മാമ്പുചുണങ്ങുള്ള
പനിനീര്‍ മൃദുലതയുള്ള ദളങ്ങള്‍
ആരൊക്കയോ പിഴിഞ്ഞെടുത്തു
മണം കൊണ്ട മുല്ലപൂവിന്‍ അത്തറ്.

പിന്‍ നിലാവിന്റെ മോഹത്തിന്‍
പാലുചുരത്തിയ ആകാശ ചുവട്ടിലെ
പക്ഷികള്‍ കൂടുകൂട്ടും കൊമ്പിന്‍ മുകളില്‍
മിന്നിതിളങ്ങുന്നതുമൊക്കെ നീയായിരുന്നു
നിന്റെ ചൂരും ചൂടുമായിരുന്നു വല്ലോ .

ആറാട്ട് കടവിലെ പുഴയുടെ നിറം
മങ്ങിയതും നിൻ തിരണ്ടലായിരുന്നു
എന്ന് ഒരുത്തരുമറിഞ്ഞില്ല .
കറുത്ത ചേലയുടുത്തപ്പോഴും ചന്ദന നിറമുള്ള
പുടവയുമായി പടികടന്നു വന്നപ്പോള്‍

ലഹരി വറ്റിയ കണ്‍ പോളകള്‍ വലിച്ചു തുറന്നു
മൂരിനിവര്‍ത്തി പത്രത്തിലേക്ക് മുഖം കുത്തി വീണു
ഭാഗ്യാന്വേഷണം നടത്തിയപ്പോഴും നിന്‍ മുഖം
ഞാന്‍ കണ്ടു പുച്ഛഭാവമായിരുന്നു.
പിച്ച തെണ്ടിയുടെ നേരെയുള്ള മുഖം വടിക്കാതെ

കുറ്റിരോമവുമായി കനവുകള്‍ കണ്ണില്‍ നിറച്ചു
ആത്മാവിഷ്ക്കാരങ്ങള്‍ മഷി പുരട്ടി
നെഞ്ചോടു ചേര്‍ക്കുമ്പോഴും
നീയായിരുന്നു മനം നിറയെ .
അപ്പോഴും വിശക്കുന്നുണ്ടായിരുന്നു ഒപ്പം

ദാഹവുമുണ്ടായിരുന്നു ഏറെ .
നിന്നോടോപ്പമുള്ള ജീവിത സായന്തനങ്ങളില്‍
താങ്ങും തണലുമായി നീ ഉണ്ടായിരിക്കുമല്ലോ
എന്‍ ആശ്വാസമായി വിശ്വാസമായി
വിരലുകള്‍ ചുക്കി ചുളിഞ്ഞാലും.

എന്റെ സുഖ ദുഖങ്ങളുടെ നടുവില്‍
നിലനില്‍പ്പിനായി കേഴുമ്പോഴും
മായാതെ നിത്യം ഭാവനയായി എന്‍
വിരല്‍ത്തുമ്പിലെ അക്ഷര നോവായി
കൂടെയുണ്ടാകുമല്ലോ  എന്‍ കവിതേ..!!

Monday, May 9, 2016

കുറും കവിതകള്‍ 606

കുറും കവിതകള്‍ 606

വിട്ടകന്നു പോയ
തൂവൽ തേടുന്നു
അക്ഷരചിന്തുകൾ ..!!  

പുൽപ്പടർപ്പിൻ
തുഞ്ചത്തിരുന്നു
ഇണകൾ പാടി പഞ്ചമം ..!!

അരുണിമ തേടും
മുകുളത്തിന്‍ തുടിപ്പ്
പ്രണയ പരവശം ..!!

ചികഞ്ഞു പെറുക്കി
വിശപ്പിന്‍ അന്നം തേടും
മാതൃഹൃദയം ..!!

നീലവാനിലെ
കിരണത്തിനു നേരെ
ദാഹവുമായി ശിഖര കൈകള്‍ ..!!

അമ്മ മാറില്‍
ചാഞ്ഞു ഉറങ്ങിയ കാലം.
സുഖസുന്ദര ഓര്‍മ്മകള്‍  ..!!

മനുഷ്യന്‍ തീര്‍ത്ത
അതിരിന്‍ മേലിരുന്നു
മറന്നു പാടി  കാക്കതമ്പുരാട്ടി ..!!

സ്വന്തം ദുഖങ്ങളെ
മറന്നു മക്കള്‍ക്കായി
പ്രാര്‍ത്ഥിക്കുന്ന നന്മയാര്‍ന്ന വെണ്മ ..!!

കുറും കവിതകള്‍ 605

കുറും കവിതകള്‍ 605

എന്നിലെ നീയും നിന്നിലെ ഞാനും
നമ്മളുടെ  ചുടു നിശ്വാസങ്ങളും
പ്രണയാകാശം നിറക്കുന്നു ..!!

അമ്പിളിമാമനെ കാട്ടി
അമ്മ തന്ന പാച്ചോറിന്
ഓര്‍മ്മകളിലിന്നും മധുരം ..!!

സൂര്യ ചന്ദ്രന്മാരെയും
അച്ഛനെയയൂം കാട്ടിതന്ന
കണ്‍കണ്ട ദൈവമല്ലോ അമ്മ ..!!

എത്രയോ വഴി പിന്നിട്ടാലും
ആ ചെമ്മണ്‍പാതയില്‍
തിരികെ എത്താനാവാത്ത നഷ്ട ബാല്യം ..!!


ഇതളറ്റപൂവിന്‍
ഓര്‍മ്മയുടെ പിന്നാപുറത്തു
പ്രണയ നൊമ്പരങ്ങള്‍  ..!!


കണ്ണുകള്‍ ഉടക്കി മറഞ്ഞ
കല്‍പടവുകളിലെ നിമിഷങ്ങള്‍
ഇനി തിരികെ വരില്ലല്ലോ ..!!

ഓര്‍മ്മകള്‍ പൂത്തു കായിച്ചു
മധുരവും പുളിയുമായി
കുടമ്പുളിമര ചുവട്ടില്‍ ..!!

മനസ്സിന്റെ തളിരിലകളില്‍
മൊട്ടിട്ട തുഷാര ബിന്ദു.
നഷ്ട പ്രണയം ..!!

നിലാവിന്‍ ചാരത്തു
ചേക്കേറും ചില്ലകളില്‍
പ്രണയ മധുരം..!!

തലമുറകളെ കൂട്ടിയിണക്കും
അമ്മുമ്മ ഇന്ന് ഊമ.
കരുണാലയങ്ങള്‍ തേങ്ങുന്നു ..!!

ഒറ്റപ്പെടുന്ന മനസ്സു
തേടുന്നു തിരുവചനങ്ങള്‍
ജീവിത സായന്തങ്ങളില്‍ ..!!

കുറും കവിതകള്‍ 604

കുറും കവിതകള്‍ 604

ഈ വേനലില്‍ ഏക
ആശ്വാസം കറണ്ടുകട്ടില്ല .
വോട്ടിന്റെ ശക്തിയെ  ?!!

സ്നേഹത്താല്‍  നിറഞ്ഞ
ഇന്ധന ധനം.
വിലമതിക്കാനാവാത്ത അമ്മ മനം ..!!

എന്നിലെ നീയും നിന്നിലെ ഞാനും
നമ്മളുടെ  ചുടു നിശ്വാസങ്ങളും
പ്രണയാകാശം നിറക്കുന്നു ..!!

അമ്പിളിമാമനെ കാട്ടി
അമ്മ തന്ന പാച്ചോറിന്
ഓര്‍മ്മകളിലിന്നും മധുരം ..!!

സൂര്യ ചന്ദ്രന്മാരെയും
അച്ഛനെയയൂം കാട്ടിതന്ന
കണ്‍കണ്ട ദൈവമല്ലോ അമ്മ ..!!

എത്രയോ വഴി പിന്നിട്ടാലും
ആ ചെമ്മണ്‍പാതയില്‍
തിരികെ എത്താനാവാത്ത നഷ്ട ബാല്യം ..!!

ഇതളറ്റപൂവിന്‍
ഓര്‍മ്മയുടെ പിന്നാപുറത്തു
പ്രണയ നൊമ്പരങ്ങള്‍  ..!!

ഈ വേനലില്‍ ഏക
ആശ്വാസം കറണ്ടുകട്ടില്ല .
വോട്ടിന്റെ ശക്തിയെ  ?!!

സ്നേഹത്താല്‍  നിറഞ്ഞ
ഇന്ധന ധനം.
വിലമതിക്കാനാവാത്ത അമ്മ മനം ..!!

കുറും കവിതകള്‍ 603

കുറും കവിതകള്‍ 603

രാവിന്റെ ഓരത്തു
നിന്‍ വരവും കാത്തു
വിളക്കണക്കാതെ...!!

അമ്മകൈകളാല്‍
വളര്‍ന്നു വലുതായി .
ഇന്നും കൊതിക്കുന്നു സാമീപ്യം ..!!

വരുന്നുണ്ട് കാര്‍മേഘങ്ങള്‍
രാവിനൊപ്പം കുളിരേകാന്‍
കിനാവുകണ്ടുറങ്ങാന്‍ ..!!

വേനല്‍ വേദനയുമായി
അമ്മകിളി കാത്തിരുന്നു.
ഒരു മഴയുടെ ലാഞ്ചനയുമില്ല..!!

വിജനതയടെ മൗനഭൂമി
ഓര്‍മ്മകളില്‍ ആകെ
വേനലിന്‍ ചുട്.!!

അവളുടെ മൗനം
എന്നില്‍ ചേക്കേറി
വാചാലമാം പ്രണയം ..!!

കാടടച്ചു നാടടച്ചു
കാച്ചിയതൊക്കെ .
നഗരത്തില്‍ വില്‍പ്പനക്ക് ...!!

പാവം കറിവേപ്പില
മുരിങ്ങക്കായ  അവസാനം
മിമ്മിക്രിമാമന്റെ അവസ്ഥയും ഇതുപോലെയോ ?!!

ഇടിയോളമെത്തുമ്പോള്‍
ഇടവേള നടത്തുന്ന
ചാനല്‍ ചര്‍ച്ചകള്‍ ..!!

സീരിയലും ചര്‍ച്ചകളും
പരസ്യവും കണ്ടു മടുത്തു
കേരളമേ നിനക്ക് നോവുന്നില്ലേ ..!!

Sunday, May 8, 2016

ഉറഞ്ഞ കണ്ണുനീര്‍


" ഉറഞ്ഞ കണ്ണുനീര്‍  "

ഞാന്‍ ഇപ്പോള്‍ ജീവിക്കും
ഒരു നോവോ പ്രണയം

എന്റെ സ്വപ്നങ്ങളില്‍
ഇന്നും നീ ജീവിക്കുന്നു

ഞാന്‍ ഉണരുമ്പോഴേക്കും
നീ പോയി കഴിഞ്ഞിരുന്നു

 നമ്മള്‍ കഴിഞ്ഞ ദിവസങ്ങള്‍
എന്നെ വേട്ടയാടുന്നു ഇപ്പോഴും .....

തീരത്തിലുടെ പ്രഭാതങ്ങളിലെ
നമ്മളുടെ നടത്തവും

കൊട്ടിയ കൈകളും
കോര്‍ത്തു നീങ്ങിയ പുഞ്ചിരിയും

പ്രഭാത രശ്മികളില്‍
കുളിച്ചു നീങ്ങിയ നാം

ഒന്നിച്ചു നീങ്ങിയ നാളുകള്‍
ഇന്നുമെന്നെ ഇക്കിളിപ്പെടുത്തുന്നു
നിന്‍ മൊഴികള്‍ സംഗീതംപോലെ
ഇന്നും എന്‍ കാതുകളില്‍ മുഴങ്ങുന്നു

നമ്മുടെ ചുംബന പാടുകള്‍
ഇന്നുമെന്‍ ഹൃദയത്തില്‍ പതിഞ്ഞു കിടപ്പു

എന്‍ മിടുപ്പുകള്‍ എനിക്ക്
നിന്‍ സാമീപ്യം ഞാന്‍ അറിയുന്നു .

നമ്മള്‍ രമിച്ച നിമിഷങ്ങള്‍
എന്നില്‍ ഇന്നും അല്‍ഭുതം ഉളവാക്കുന്നു .

നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍
നിന്‍ സ്വപ്നങ്ങള്‍ എന്നില്‍ മുറിവേല്‍പ്പിക്കുന്നു .

ഞാന്‍ ഇവിടെ അല്ല
നിന്‍ ഓര്‍മ്മകളുടെ ലോകത്ത് ചുറ്റുന്നു

നിന്‍ സ്മൃതിയില്‍
നിന്‍ വേദനയോടെ

എന്റെ നോവുകള്‍ ദുഃഖങ്ങള്‍
എല്ലാം നിനക്കായി മാത്രം

എപ്പോള്‍ നീ വരുവോളം
എന്റെ മുറിവുകള്‍ ഉണങ്ങാതെ

എന്നെ ഉണര്‍ത്തുന്നു
നിന്റെ സ്നേഹ സ്പര്‍ശനത്താല്‍

വരിക വരിക പ്രിയപ്പെട്ടവളെ
വന്നു നീ എന്‍ അടര്‍ത്തുക ഉറഞ്ഞ കണ്ണുനീരിനെ ..!!

Saturday, May 7, 2016

കുറും കവിതകള്‍ 602

കുറും കവിതകള്‍ 602

രാവിന്റെ ഓരത്തു
നിന്‍ വരവും കാത്തു
വിളക്കണക്കാതെ...!!

അമ്മകൈകളാല്‍
വളര്‍ന്നു വലുതായി .
ഇന്നും കൊതിക്കുന്നു സാമീപ്യം ..!!

വരുന്നുണ്ട് കാര്‍മേഘങ്ങള്‍
രാവിനൊപ്പം കുളിരേകാന്‍
കിനാവുകണ്ടുറങ്ങാന്‍ ..!!

വേനല്‍ വേദനയുമായി
അമ്മകിളി കാത്തിരുന്നു.
ഒരു മഴയുടെ ലാഞ്ചനയുമില്ല..!!

വിജനതയടെ മൗനഭൂമി
ഓര്‍മ്മകളില്‍ ആകെ
വേനലിന്‍ ചുട്.!!

അവളുടെ മൗനം
എന്നില്‍ ചേക്കേറി
വാചാലമാം പ്രണയം ..!!

കാടടച്ചു നാടടച്ചു
കാച്ചിയതൊക്കെ .
നഗരത്തില്‍ വില്‍പ്പനക്ക് ...!!

എങ്കിലും കൃഷ്ണ ..!!

എങ്കിലും കൃഷ്ണ ..!!

ഒരുനാളും ഞാനാ
നീല കണ്ണുകളിലെ
സ്വപ്ങ്ങള്‍ കടം കൊണ്ടിട്ടില്ല

വിരല്‍ കൊതിച്ചു എന്നും
ചാഞ്ഞുനിന്‍ വിരിമാറിലെ
കൗസ്തുഭം തൊട്ടില

നിന്‍ തലയില്‍ ചൂടിയ
മയില്‍ പീലി തുണ്ടായി
മുരളീഗാനം കേള്‍ക്കുവാന്‍

നിന്നോടൊപ്പം നിന്‍
സ്നേഹയമുനയില്‍
നീരാടാന്‍ വെമ്പുന്നു മനം

നിന്‍ കഴുത്തിലെ
ചന്ദന മാലയായി
പടരാന്‍ മോഹം

എങ്കിലും കൃഷ്ണ
എന്റെ തൃഷണ ഏറുന്നു
നിന്‍ മൗനം എന്നെ ഞാനല്ലാതെയാക്കുന്നു ..!!

കുറും കവിതകള്‍ 601

കുറും കവിതകള്‍ 601

പുലര്‍കാല മഞ്ഞില്‍
പ്രതീക്ഷയുടെ ചിറകൊതുക്കി .
വിശപ്പിന്‍ നൊമ്പരം ..!!

മനമൗനനോ മോദിയോ
ആരാണ് ജനപ്രിയന്‍
ജനം തിരിച്ചറിയുന്നു ..!!


പാതിരാചന്ദ്രനദിച്ചു
മങ്ങിയ ഓര്‍മകളായി
നക്ഷത്ര തിളക്കങ്ങളായിയിന്നു  ..!!

നീലവാനിനു നേരെ
പൂക്കുട നിവര്‍ത്തി
ഹേമന്തം വിരുന്നുവന്നു ..!!


പ്രതാപ കാലങ്ങളുടെ
കഥയുമായി വെയിലേറ്റ്
നോവുമായി നാഗദൈവങ്ങള്‍ ..!!

പൊരിയുന്ന വെയില്‍
എരിയുന്ന വയര്‍
തെരുവിന്‍ നോവിന്‍ ചിത്രം ..!!

ഒരു തൊഴില്‍
പരിശീലനമില്ലാതെ
പ്രകൃതിയുടെ പുസ്തകത്തില്‍ നിന്നും ..!!

ജീവിത നാടകത്തിലെ
ഒരു ഉത്സവകാല
ഓണത്തിന്‍ ഓര്‍മ്മ ..!!


ഒരുങ്ങി വരും സന്ധ്യേ
നിനക്കെന്തു ചന്തം .
കാറ്റിനുമുണ്ടൊരു സുഗന്ധം ..!!

ആദ്യമായി നിന്നെ
കണ്ടു തിരിഞ്ഞപ്പോള്‍
നിന്‍ കണ്ണിലെ തിളക്കമറിഞ്ഞു ..!!

തനിച്ചായി

തനിച്ചായി

കദനമേതോ കവിതചൊല്ലി
മനസ്സു അത് ഏറ്റുപാടി
വിരഹമേ നീ പോകാതെ
പ്രണയ നോവിന്‍ ഈണം
പകര്‍ന്നു ജീവന്റെ തുടിപ്പിന്‍
താളമായിമെല്ലെ സ്വാന്തന
ഗാനമായി ഒഴുകുക എന്‍
ഒറ്റകമ്പിയിലെ ശ്രുതിയായി 
എന്‍ ആത്മാവിന്‍ ഉള്ളില്‍
പടരുക ഒരു സുഗന്ധമായ്‌

പുലരിവന്നു സന്ധ്യയായി
രജനി വന്നു അനുരാഗമായി
സ്വപ്നം ചേക്കേറി കണ്‍ പോളകളില്‍
നൃത്തം ചവുട്ടി നിന്‍ ചലനങ്ങളാല്‍
ഞാന്‍ അറിയാതെ ഏതോ
സ്വര്‍ഗ്ഗ സാനുവിലേറിയതും
ഒരു പേമാരി വന്നു മറിച്ചു
കനവിന്‍ തോണിയെ
കണ്‍ മിഴിച്ചപ്പോള്‍ നീയുമില്ല
നിന്‍ ഓര്‍മ്മകള്‍ മാത്രം
ഉള്ളില്‍ ഒരു തേങ്ങലായി
ഞാനും എന്‍ കവിതയും തനിച്ചായി ...!!

Friday, May 6, 2016

കുറും കവിതകള്‍ 600

കുറും കവിതകള്‍ 600

ഞാന്‍ അറിയാതെ
എന്നെ അറിയിക്കാതെ
മഴയെ നീ വന്നുപോയോ ..!!

നിലാവില്‍ കുളിച്ചൊരുങ്ങി
നിളയുടെ താളത്തിനൊത്ത്
ചീവിടുകളുടെ സംഗീതം ..!!!

മുട്ടിനു വേദന
ഓര്‍മ്മകളിന്നും.
വേനല്‍ അവധിയിലെ കളികള്‍ ..!!..

ആരുമറിയാതെ
അരഞ്ഞു ചേരുന്നുണ്ട് .
അമ്മിക്കല്ലില്‍ സ്നേഹം !!

ഞാൻ എന്ന
നിലനില്‍പ്പിന്‍ ഏക
സാക്ഷി സല്‍ഫി ...!!

മനസ്സിന്‍ ഉള്ളറകളില്‍
സ്വാതന്ത്ര്യം മിടിക്കുന്നു .
ജീവനം കര്‍ത്താവിന്‍ കൃപയാല്‍..!!

എന്തിനു മകളെ
നിനക്കിത്ര A + കള്‍.
നിനക്ക് വേണ്ടത് സ്വയ രക്ഷയാണ് ..!!

A+ കളെക്കാള്‍ മകളെ
നിനക്കും വേണ്ടത്
കളരിയും കരാട്ടെയും ..!!

ചൂലും ചിരവയും തവിക്കണയും
അല്ല നിനക്കായുദ്ധമായി വേണ്ടത്
തോക്കും പീരങ്കിയും ....!!

പുലര്‍കാല മഞ്ഞില്‍
പ്രതീക്ഷയുടെ ചിറകൊതുക്കി .
വിശപ്പിന്‍ നൊമ്പരം ..!!

മനമൗനനോ മോദിയോ
ആരാണ് ജനപ്രിയന്‍
ജനം തിരിച്ചറിയുന്നു ..!!

ലജ്ജിച്ചു തലതാഴ്ത്തുക..!!

തുപ്പി ചുവപ്പിച്ച
ഖദറെ നിനക്ക് നാണമില്ലേ .
അതിനു ഉള്ളില്‍ ഉള്ളവര്‍ക്കില്ലെങ്കിലും ..!!

എത്ര പറഞ്ഞാലും തീരില്ല
കിണറ്റില്‍ ഇറങ്ങി ഉപ്പിന്‍ സാഹസം
തിരഞ്ഞെടുപ്പല്ലേ എന്തുമാവാമല്ലോ ..!!

കൊന്നു തള്ളിയിട്ട്
പരസ്പരം പഴിചാരിയിട്ട്
നഷ്ടം അമ്മക്ക് മാത്രമല്ലോ ..!!

പറന്നിറങ്ങുന്നുണ്ട്
ക്യാമറ കണ്ണുകള്‍
കാമം ഉള്ളില്‍ നിറച്ചുകൊണ്ട് ..!!

കൈയ്യാമം വച്ചു കൊണ്ട്
നാട് നീളെ നടത്തേണ്ടവര്‍
തലയില്‍ മുണ്ടിട്ടു മിണ്ടാതെ ഇരിക്കുന്നു ..!!

സാക്ഷരതയുടെ സാക്ഷ തുറന്നു
സ്വയം സാക്ഷാല്‍ക്കാരം നേടിയെന്നു
അഹങ്കരിക്കും നാടെ ലജ്ജിച്ചു തലതാഴ്ത്തുക..!!

Wednesday, May 4, 2016

വായിക്കാതെ പോയത് ......വായിക്കാതെ പോയത് ......

എഴുതാത്ത വരികളിലെ എഴുത്തിന്‍
ചിന്തകള്‍ ഞാന്‍ അറിയാതെ
എന്നെ അറിയാത്തെ ഉതിര്‍ന്നു
അലിഞ്ഞു പോയി മഴയുടെ തുള്ളികളാല്‍
മാഞ്ഞ മഷിയുടെ പാടുകളില്‍ തപ്പിത്തടഞ്ഞു
വായികുവാന്‍ മിനക്കെടുമ്പോഴേക്കും അതിലും
ശക്തമായി വീണ്ടും മഴ പെയ്യ്തു മനസ്സിന്‍
കോണില്‍ കിളിര്‍ത്തൊരു മോഹങ്ങള്‍
മുകുളങ്ങളായി വളര്‍ന്നു ചില്ലകള്‍
തെടുമ്പോഴേക്കും നീ പോയി മറഞ്ഞിരുന്നു .
ഇനി എന്തെന്നറിയാതെ മിഴി നട്ടിരിക്കുന്നു
ചക്രവാളത്തുടിപ്പിലേക്ക് ,വരാനിരിക്കും
എഴുത്തിന്‍ വരികള്‍ക്കായി .....


കണ്ടാസ്വദിക്കാന്‍ മുതിരുമ്പോഴേക്കും
മായികമാം മോഹത്തിന്‍ അലയടിക്കും
തിരമാലകള്‍ തീരത്തെഴുതിയവ മായിച്ചകലുന്നു ...
നിന്നിലെ സ്നേഹത്തിന്‍ ഉറവവറ്റാത്ത വാക്കുകളുടെ
തീഷ്ണത നോക്കിലുടെ അറിയാതെ മിഴി താഴ്ത്തി
കാണാതെ പോയത് കുറവായി കരുതട്ടെ ഞാന്‍ ....

കുറും കവിതകള്‍ 599

കുറും കവിതകള്‍ 599

ചിന്തകളുടെ ചുവടുകള്‍
വഴി മുറിച്ചു കടക്കുന്നു .
വരുന്നുണ്ട് നിഴലായി മരണം ..!!

മുല്ലപൂവുകള്‍ കുണുങ്ങിച്ചിരിച്ചു
മഷിയെഴുതിയ കണ്ണുകളില്‍
കരിമീന്‍ പാഞ്ഞു ..!!

മധുരമാം ഓര്‍മ്മകള്‍
പാറ്റി കൊഴിക്കുന്നുണ്ട്
ഇന്നും മനസ്സിന് പതിനാറു ..!!

അയ്യഞ്ചു വര്‍ഷത്തിലൊരിക്കല്‍
എത്ര ജല രേഖാ സ്വന്തങ്ങള്‍ .
അവസാനിക്കാത്ത കാത്തിരിപ്പ്..!!

അരിച്ചിറങ്ങുന്നു
പ്രത്യാശയുടെ കിരണങ്ങള്‍
സുപ്രഭാതം ..!!

തൊട്ടുതോഴുതു
മടങ്ങുമ്പോള്‍ മനസ്സില്‍
ഒരു ലാഘവാവസ്ഥ...!!

കുത്തരികഞ്ഞി
കോരികുടിച്ച പ്ലാവില-
കളിന്നുന്നോര്‍മ്മയില്‍ ..!!

ഓരോ വേനലും
ഓര്‍മ്മിച്ചകലുന്നു
എറിഞ്ഞു വീഴ്ത്തിയ മാങ്ങ ..!!

പടികടന്നു എത്തുന്ന
ഓരോ പദ നിസ്വനങ്ങളും .
നിന്റെ ആവട്ടെ എന്ന് ആശിച്ചു ..!!

ദാഹം ഏറുമ്പോള്‍
മനുഷ്യന്‍ രീതികളൊക്കെ
മറന്നു പോകുന്നു ..!!

ജലം എന്ന സമ്പത്ത്
സ്ത്രീക്ക് ധനമായി
കിട്ടിയിരുന്നെങ്കില്‍ .....!!

കുറും കവിതകള്‍ - 598

കുറും കവിതകള്‍ -598

വേനലിന്‍ വറുതിയില്‍
കുറുകുന്നു ദാഹം
ബലിക്കല്ലോളം..!!

പടിക്കലെ ഉറുമ്പുട്ടു
സഹജീവികളോട് കരുണ .
അരിപ്പൊടി കോലം സുന്ദരം ..!!

ഒരു വിളക്കിന്‍
ചെറിയ മിന്നിതിളക്കം
ഉള്ളില്‍ അറിയുകില്‍ ...!!

വേനലിന്‍ അറുതിയായി
തളിരിലയില്‍ തുള്ളിയിട്ടു
ആശ്വാസമായി മഴ ..!!

നാവിന്‍ മുകുളങ്ങളില്‍
നിറങ്ങളുടെ പൊലിമയായി
കടുകുമാങ്ങയുടെ രുചി ..!!

കത്തികയറുന്നുണ്ട്
കരുണയില്ലാതെ അഗ്നി .
മഴയെങ്ങിനെ വരും..!!

മേയ് അനങ്ങി
മേയ് അഴക്‌
മെയ് ദിനത്തില്‍ ..!!

വസന്തം വിരിഞ്ഞ
ചില്ലകളില്‍ നിന്നോടുള്ള
പ്രണയ പുഷ്പങ്ങളായിരുന്നു ..!!

ചുണ്ടാണിയിലമര്‍ന്ന
തള്ളവിരല്‍ നയിക്കുന്നു
ശാന്തമായി ഹൈക്കുവിലേക്ക് ..!!

ചൈതന്യം നല്‍കും
അതിന്ദ്രിയഗോചരമല്ലോ .
ധ്യാനാത്മകമീ ഹൈക്കു ..!!

ഇലക്കീറില്‍ കോര്‍ത്തു വച്ച
മുല്ലമലര്‍മാലയുടെ ആയുസ്സ്
ഒരു രാത്രിയോളം ...!


Sunday, May 1, 2016

എന്‍ മറുകവിത

എന്‍ മറുകവിത...

പ്രണയ പരിഭവങ്ങള്‍
മറുകവിതക്ക് ജന്മം നല്‍കുമ്പോള്‍
ജന്മ ജന്മാന്തരങ്ങള്‍ക്കുമതീതമായി
ആ രാധാകൃഷ്ണനസങ്കല്‍പ്പങ്ങള്‍ക്കിടയില്‍
അകല്‍ച്ച ഉണ്ടാവാതിരിക്കട്ടെ
എന്റെ വഴികളില്‍ വീഴ്ത്തും പൂക്കള്‍
കാറ്റിന്‍ കുസൃതിയായി കരുതട്ടെ ,
കിനാക്കളുട നഷ്ട സ്വര്‍ഗ്ഗങ്ങളില്‍
ഞാന്‍ ഇനിയും മുക്തനായിട്ടില്ല ,
എന്‍ മുരളികളില്‍ അറിയാതെ
ഗാനങ്ങളില്‍ എന്തെ നിന്‍
ഓര്‍മ്മകളുടെ ശ്രുതി മീട്ടുന്നു ,
ആരോഹണഅവരോഹണങ്ങളില്‍
നിന്‍ ചുടു ശ്വാസനിശ്വാസത്തിന്‍ ഗന്ധം
അറിയാതെ ഉണര്‍ന്നു നഷ്ടപ്പെട്ടോരെന്‍
സ്വപ്നങ്ങളെ നിങ്ങള്‍ എവിടെ തിരികെ വരൂ ...................!!

ഇനി ഈ കാര്‍ന്നു തിന്നുമി അക്ഷരകുട്ടിനെ
ഞാനറിയാതെ എന്നെ അറിയാതെ നിന്‍
അരികിലെത്താന്‍ ചിറകു വിരിച്ച് എത്തുവാന്‍
കഴിയുമെങ്കില്‍ അതിന്‍ ശക്തിയില്‍ എന്‍
പ്രണയം നിറഞ്ഞിട്ടുണ്ട് എന്ന് നിനക്ക്
മനസ്സിലായി കാണുമെന്നു കരുതട്ടെയോ.....