അനുഭൂതി പകരും സംഗീതം (ലളിത ഗാനം )
അനുഭൂതി പകരും സംഗീതം (ലളിത ഗാനം )
അറിയാതെയെൻമനോ മുകുരത്തിൽ
നിറഞ്ഞുനിൽക്കുന്ന ച്ഛായചിത്രം.
വാലിട്ടെഴുതിയ
നീലമിഴികൾതന്നാർദ്ര തയും
കാറ്റിലാടിയുലയും വശ്യമാർന്ന ചികുരങ്ങളും!
(അറിയാതെ)
ആത്മാവിന്നാഴങ്ങളെ തൊട്ടുണർത്തി,
ആനന്ദം പകരുന്നു!
(ആത്മാവിൻ)
അക്ഷരപൂക്കളാൽ വിരിയുമലൗകികയനുഭൂതിപകരുംസംഗീതം.
മുരളിയിൽമൂളുമനുഭൂതി!.
(മുരളിയിൽ)
(അറിയാതെ)
ഹൃദയത്തിൽ രാഗങ്ങൾ ലയിച്ചുപാടും
നിറങ്ങളിൽ
മധുരം വിതറും.
(ഹൃദയത്തിൽ)
സ്വപ്നത്തിൽ നിനക്കായ് താളം പകരുന്നു
മന്ദാനിലൻ!
ഇന്നും മറക്കാത്ത
പ്രണയം നീയല്ലേ!
(ഇന്നും)
(അറിയാതെ)
ജീ ആർ കവിയൂർ
20 12 2024
Comments