സ്വപ്നരാഗത്തിന്റെ സന്ധ്യ"
സ്വപ്നരാഗത്തിന്റെ സന്ധ്യ"
സന്ധാംബര ശോഭയിൽ
തഴ്‌വാരത്തിലുടെ
സ്വർണ്ണ കൊലുസ്സിട്ട പുഴ
പൊട്ടി ചിരിച്ചും കിലുങ്ങി ഒഴുകി
മനസ്സ് ചിത്രങ്ങൾ വരച്ചു
ഇരുളിൻ മാനത്ത്
പാൽപുഞ്ചിരിയുമായ്
നിലാവ് നിഴൽ പരത്തി
രാമുല്ല മെല്ലെ പ്രണയ
ഗന്ധം പൊഴിച്ച വേളയിൽ
രാക്കുയിലുകൾ പാടി
അനുരാഗത്തിൻ്റെ ഗാനം
വേനൽത്തേജസ്സിൽ വിരിഞ്ഞ
തുളസിമാല്യങ്ങൾ വീശി
പാതിരാക്കാറ്റ് ചുംബിച്ചു
നീ കൊണ്ടുവന്ന സ്നേഹത്തിൻ തലോടൽ
തടാകജലത്തിൽ മിന്നുന്ന
പ്രതിഫലിച്ച നക്ഷത്രം
നിൻ്റെ മിഴികളിൽ കണ്ടു
ഈ സന്ധ്യയിൽ സ്വപ്നരാഗം.
വാക്കുകളായി വിടർന്നു
നിന്റെ സാന്നിധ്യത്തിന്റെ മണം
ഹൃദയ സംഗീതത്തിൽ
ജീവിതമെത്ര മധുരമാവുന്നു.
ജീ ആർ കവിയൂർ
29 11 2024
Comments