"ഓർമ്മകളുടെ ലഹരി" (ലളിത ഗാനം)
"ഓർമ്മകളുടെ ലഹരി" (ലളിത ഗാനം)
എൻ ചിന്തകളിൽ വിരിയും
അചുംബിത പുഷ്പമേ നിന്നെ
ഓർക്കാത്ത നാളുകൾ വിരളം
കൊഴിയാതെ നിന്ന് പരിലസിക്കും
നിൻ മധുര സ്മേരം എനിക്ക്
വിലമതിക്കാനാവാത്ത സമ്മാനം
എൻ്റെ നാൾവഴികളിൽ മുള്ളുകൾ
നിറഞ്ഞാലും നിൻ സാമീപ്യം സുഖകരം
നിൻ സ്വരമഴ ചൊരിയും അനുഭൂതി
മരുവിൻ്റെ വരൾച്ച മാഞ്ഞു പോകുന്നു
സന്ധ്യാതാരകങ്ങൾ നീളുന്ന വഴികളിൽ
നിൻ്റെ ഓർമ്മകൾ ലഹരിപകരുന്നു
ജീ ആർ കവിയൂർ
17 12 2024
Comments