"നിൻ്റെ ഒരു നോട്ടത്തിനായ്" (ഗസൽ)
"നിൻ്റെ ഒരു നോട്ടത്തിനായ്" (ഗസൽ)
നോട്ടങ്ങൾ കാത്തിരിക്കുന്നു
നിന്റെ സാന്നിധ്യം കിട്ടാനുള്ള മോഹത്തിൽ.
ഹൃദയം നോന്ത് കണ്ണുകൾ നിറഞ്ഞ്
അതിയായ ആശകളിൽ ആഴുന്നു.
നിന്റെ രൂപം ഹൃദയത്തിലാണ്,
എന്നാൽ ദൂരത്തോട് എന്തു പരാതി പറയും?
ഓരോ നിമിഷവും നീയില്ലാതെ,
ഒരു മുറിവ് പോലെ വീണ്ടും നീറുന്നു.
സ്വപ്നങ്ങളിൽ നിന്റെ മുഖം നിഴലിന്നു,
എന്നാൽ നിന്റെ യാഥാർഥ അടയാളമെ നിക്കറിയില്ല.
ഓരോ ശബ്ദത്തിനും ഹൃദയം പിടയുന്നു,
എന്നാൽ ഈ നിശ്ശബ്ദതക്ക് മുടിവില്ല
പ്രേമത്തിന്റേതായ വ്യഥ സഹിച്ചുകൊണ്ട്,
‘ജീ.ആർ.’ കണ്ണുനീർ ചുഴിയിൽ ലയിച്ചു പോയി.
ജീ ആർ കവിയൂർ
29 11 2024
Comments