Saturday, October 31, 2015

മാറ്റം...!!!മാറ്റം...!!!

നിഴലായി തണലായി മാറി
നിന്‍ നിമ്നോന്നതങ്ങളില്‍
നിലാവിന്റെ നീലിമയില്‍


രാവിന്റെ മടിത്തട്ടില്‍
ഉറക്കത്തിന്‍ കുളിര്‍മ്മയില്‍
മയങ്ങുന്നു നിന്നിലായി

മൗനത്തില്‍ നിന്നുമുണര്‍ത്തുന്നു
പുല്‍ക്കൊടി തുമ്പിലെ
മഞ്ഞിന്‍ കണങ്ങള്‍

വിണ്ണിന്റെ ചാരുതകള്‍
വര്‍ണ്ണ വസന്തത്തിന്‍
ഋതുസജ്ഞനയായി

നീ നില്‍ക്കുമ്പോള്‍
എന്നിലെ എന്നില്‍
അഭൗമ പ്രഭാപൂരം

കദനമൊഴിഞ്ഞ
വദനത്താല്‍ നീ
ഞാനായി മാറുന്നുവോ ?!!

Wednesday, October 28, 2015

ജീവിത തീരങ്ങളില്‍ നിന്നും

ജീവിത തീരങ്ങളില്‍ നിന്നും

കനല്‍ക്കാടുചുറ്റി
പതിക്കുന്ന കാറ്റിന്റെ
ഹുങ്കാര ധ്വനികള്‍

വെയിലേറ് കൊണ്ട്
നിണം വറ്റിയ നീലിച്ച
ശുഷ്ക്കിച്ച ഞരമ്പുകള്‍

കുളിര്‍ക്കാറ്റിന്‍
കനവുകള്‍ക്കു
ദാഹിച്ച മനം

ഫണം ഉയര്‍ത്തി
ഭാന്തമാം ചിന്തകള്‍
വിഷം ചീറ്റുവാനൊരുങ്ങുന്നു

അന്നം വിട്ടു
മുന്നം തേടുന്നു
മറകരയിലെ തുടിപ്പിനായി

വയറു മുറുക്കി
കയറ്റി  ഇറക്കുവാനൊരുങ്ങുന്നു
ഒട്ടകത്തെ സൂചി കുഴയിലുടെ

നിറഞ്ഞ ഭാണ്ഡവും മനസ്സുമായി
മറുകരക്കെത്തിയുടനെ
ആരായുന്നു മടക്കമെന്നുയെന്നു

ഞെട്ടി തരിച്ചു പോകുന്നു
മനസ്സു വീണ്ടും
മണലാരണ്യം തേടി 

തനിയാവര്‍ത്തനം

തനിയാവര്‍ത്തനം


പ്രകൃതിയുടെ
താളങ്ങള്‍ക്കൊപ്പം
നിറഞ്ഞു അനുഭവങ്ങള്‍

ഒന്ന് മറ്റൊന്നിനെ
തന്നോടടുപ്പിക്കന്‍
വെമ്പല്‍ പുണ്ടു

തുളുമ്പുന്ന കണ്ണുകളില്‍
വിടരുന്ന ചുണ്ടുകളില്‍
മുല്ലപൂ മൊട്ടിന്‍ വെണ്മ

അളകങ്ങള്‍ കാറ്റിലാടി
ഉണര്‍ന്നു കനവിന്‍ ലോകം
മനചിമിഴില്‍ നയിര്‍മല്യം

ശരീര കളങ്ങളില്‍
നാഗഫണങ്ങളാടി
ശീല്‍ക്കാരമോടെ

കത്തി പടര്‍ന്നു
നിമനോന്നതങ്ങളില്‍
കൊടുങ്കാറ്റു അകന്നു

നാഗം നകരവും വിട്ടു
തളര്‍ന്നു ഉറങ്ങി
പൊത്തുകളില്‍

കണ്ണുകളിലെ മങ്ങിയ
ലഹരിക്കു തിരി തെളിച്ചു
അരിച്ചു  വന്ന പ്രഭാകിരണങ്ങള്‍

നിത്യം കടലും കരയുമായി
ചുംബന കനമ്പങ്ങളാല്‍
തനിയാവര്‍ത്തനം

Tuesday, October 27, 2015

എന്റെ പുലമ്പലുകള്‍ 37

എന്റെ പുലമ്പലുകള്‍ 37

എന്റെയും നിന്റെയും
സ്വപ്നങ്ങളുടെ നിറമൊന്ന്‍
എവിടെ വഴികള്‍ ഏറെ പോയി
കൂട്ടിമുട്ടിയാലും നാം ഒന്നിച്ചു തന്നെ

പകലോടുങ്ങുമ്പോള്‍ വന്നു ചേരുമല്ലോ
 നിന്‍ കിനാക്കളെല്ലാം
പുഞ്ചിരി തൂകി എന്‍ ചാരേ

വേദന പൂക്കള്‍ തന്നു
മുള്ളുകളെ പഴി ചാരി
സ്നേഹം വിലമതിക്കപ്പെടുന്നില്ല
മുഖങ്ങള്‍ക്കു മതിപ്പെറുന്നു

തരുന്നു നൊമ്പരങ്ങളെനിക്കു ?
എന്തെ അറിയുന്നില്ല കണ്ണുകളുടെ നനവിനെ ,
ലക്ഷങ്ങളുണ്ട് ചന്ദ്രനെ കാംക്ഷിക്കുന്നവര്‍
എത്രനാള്‍ തുടരുമി ഒളിച്ചു കളിക്കുമി
ഹൃദയത്തോട് എന്തായാലും ഒരിക്കലെങ്കിലും
ഗ്രഹണം ബാധിക്കാതെ  ഇരിക്കുമല്ലോ ചന്ദ്രനു

എന്തിനെന്‍ ഓര്‍മ്മകളില്‍ നീ വന്നു നിറയുന്നു
ഉറങ്ങി കിടന്നാഗ്രഹങ്ങളെ ഉണര്‍ത്തുന്നു
നിന്നെ മറന്നതേ ഉള്ളു ഏറെ കഷ്ട്ടപ്പെട്ടുയിപ്പോള്‍
ജീവശവമാം എന്നെ എന്തിനു വേദനിപ്പിക്കുന്നു
പ്രണയത്തെ നെഞ്ചിലേറ്റി കഴിയുന്നു
വീണ്ടും വീണ്ടുമെന്തിനു പരീക്ഷിക്കുന്നു
എന്തിനിത്ര ക്ഷമയെ അളക്കുന്നു
അറിയുക എന്‍ കാമാനകളെ നീ
ഇല്ല വരില്ല സാഗരം  നിന്‍ വഴികളില്‍
എന്തിനു ഇത്ര വിശ്വസമെന്നില്‍ അര്‍പ്പിക്കുന്നു

Monday, October 26, 2015

വരാം ഞാന്‍ .....വരാം ഞാന്‍ .....

നിന്‍ ചുണ്ടിലെ
പാട്ടായി വരാം


നിന്‍ കണ്‍ നിറക്കും
കാഴ്ചയായി വരാം

നിറം നിറക്കും
ശലഭമായി വരാം

പവിഴങ്ങളായി
മഴതുള്ളിയായി വരാം

നിഴല്‍ നാടകത്തിന്‍
ഒളിയായി വരാം

പിരിയാതെ നിന്‍
ഹൃദയത്തിലെ ഹൃദന്തമായി വരാം

തഴുകി ഒഴുകും
കുളിര്‍ക്കാറ്റായി വരാം

കനവിന്‍ നിനവായി
നിത്യം കൂട്ടായി വരാം

മറക്കാതെ മറയാതെ
നിന്‍ ചുണ്ടില്‍ പാട്ടായി വരാം

എന്റെ പുലമ്പലുകള്‍ 36

എന്റെ പുലമ്പലുകള്‍ 36

എന്നിലെ എന്നിലേക്കു  ഉൾവലിയാൻ
എന്തൊരു മോഹമെന്നെറിയുന്നു
തീര്‍ത്താല്‍ തീരാത്ത ദാഹമാണ്
നീറുന്ന വേദനകളൊക്കെ
ഉള്ളിലൊതുക്കി ഉരുകി തീരുകയാണ്
ആരോടും പറയാനാവുന്നില്ല
ജീവിതമോ ഒരു ചോദ്യ ചിന്ഹമായി
ഉത്തരമില്ലാത്ത പ്രഹേളികയായി
സ്വന്തമെന്നു കരുതിയതൊക്കെ
പങ്കുവേച്ചിന്നു കൈയൊഴിഞ്ഞു
വിശ്വാസ വഞ്ചനകളില്‍ പെട്ട്
ഉപേക്ഷിക്കപ്പെട്ടൊരു ജീവന്‍
വെമ്പല്‍ പൂണ്ടു ഉള്ളറകള്‍ നീറുന്നു
തണല്‍ മരങ്ങളൊക്കെ അന്യമായി
ഭ്രാന്തമായി അലയുന്നു വീഥികളില്‍
ഒന്നുരിയാടാന്‍ ഉള്ളു തുറക്കാന്‍
ആരുമില്ലെന്ന തോന്നലുകള്‍
ജീവിതത്തെ അവനവന്‍ തുരുത്തിലാക്കുന്നു

Saturday, October 24, 2015

എന്റെ പുലമ്പലുകള്‍ 35

എന്റെ പുലമ്പലുകള്‍ 35

പ്രതികരണ ശേഷി നഷ്ടപ്പെട്ടവര്‍  പരിതപിക്കട്ടെ
ഏറെ സ്വയം ഭൂവാണ് എന്ന് നടിക്കുന്നവര്‍ അറിയട്ടെ
അവനവന്‍ തുരുത്തുക്കളില്‍ വിലസുന്നവര്‍ അറിക
താന്‍ ആരുമല്ല ഈ ലോകത്തിന്‍ മുന്നില്‍ വെറും
കൃമി കീടം എന്ന്, ഇന്നലെ പെയ്യ്ത മഴക്കു കുരുത്ത
തകരകളെ ,ഓട്ടമുക്കാലുകളെ അറിവിന്റെ നിറകുടമെന്നു
സ്വയം കരുതിയിരിക്കുന്നവരെ ,

മൗനം  ഭൂഷണം എന്ന് നടിക്കുന്നവരെ
പമ്പര വിഡ്ഢികള്‍ എന്ന് കരുതുന്നിന്നു ചിലര്‍
ഇവര്‍ക്കൊക്കെ നാവുതാണെങ്കില്‍ ഗംഗാ ജലമോ
സംസം ജലമോ നല്‍കുക അതുമല്ല
എങ്കില്‍ വിശുദ്ധ ജലം നല്‍കുക
ഒന്നും കിട്ടിയില്ലെങ്കില്‍ പച്ചവെള്ളം കൊടുക്കുക


എരുതീയില്‍ എണ്ണ ഒഴിക്കുന്നവരെ
അല്‍പ്പം കരുണ ഉണ്ടെങ്കില്‍ നല്‍കുക
ദാഹജലം ജീവന്‍ നിലനില്‍ക്കട്ടെ
അറിഞ്ഞു ഉപദ്രവിക്കാതെ ഇരിക്കു
എന്തിനും ഏതിനും അഴുമതിയുടെയും
പീഡനത്തിന്‍ കഥകള്‍ പരത്തി വിശ്വാസം
നഷ്ടപ്പെടുത്തി സ്വന്തം കീശയുടെ വികസനം
എന്ന് വിക സ്വനം നടത്തുന്നവരെ നിങ്ങളെ
കാത്തു സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതില്‍
തുറന്നിട്ടിരിക്കുന്നു എന്ന് കരുതാതെനിന്‍ കടാക്ഷം


നിന്‍ കടാക്ഷം


നിന്റെ മിഴിയാഴങ്ങളില്‍
കണ്ടുഞാന്‍ സാഗര ശാന്തത

നിന്‍ മുഖ കാന്തിയില്‍
കാണുന്നു  ചന്ദ്ര പ്രഭാതിളക്കം

നിന്റെ പുഞ്ചിരികളില്‍
ഒളിച്ചിരിക്കുന്നു അനേകം രഹസ്യങ്ങള്‍

നുണക്കുഴി കവിളുകള്‍
ഒളിച്ചുകളിക്കുന്നു

നിന്റെ ചുണ്ടുകളില്‍
പല  ഉത്തരം കാണുന്നു

നിന്റെ നോട്ടത്തില്‍
ചോദ്യങ്ങള്‍ തൊടുക്കുന്നു

സത്യാന്വേഷങ്ങള്‍
ജീവിത സ്നേഹങ്ങള്‍

പ്രത്യാശ നല്‍കുന്നു
നിന്റെ സ്വര്‍ണ ഹൃദയത്താല്‍

വിലപ്പെട്ട നിന്റെ
ആര്‍ദമായ ഹൃദയത്തിന്‍ മിടിപ്പുകള്‍

നിന്‍ ആത്മാവ് ഏറെ
നിറക്കുന്നു സഹാനുഭൂതി

നിന്റെ പ്രഭാവലയം
എന്നെ ഏറെ ആകര്‍ഷിക്കുന്നു

നിന്റെ മടിത്തട്ടില്‍
മയങ്ങട്ടെ നോവിന്‍ അറുതിയാലെ

നിറയട്ടെ എന്നില്‍
ജീവിത സ്നേഹമെന്നും

പരമാനന്ദം ...പരമാനന്ദം ...

നീലവിഹായസ്സിന്‍
ചാരുതയില്‍
സ്വപ്നം നെയ്യും കുഞ്ഞോളങ്ങള്‍

മകരമഞ്ഞിന്‍ താഴ്വാര കുളിരില്‍
മോഹമുണര്‍ന്നു
ഫണംവിരിച്ചു

ലഹരിനുരഞ്ഞു
കണ്ണുകളില്‍ ഉണര്‍ന്ന
മോഹങ്ങള്‍ക്ക് മുടിവില്ലാതെ

സിരകളില്‍ തിരമാല
ഉയര്‍ന്നു പൊങ്ങി
കാതോര്‍ത്ത് തീരം

ആഴങ്ങളിലെ മധുരം
നോട്ടി നുണയാന്‍
വെമ്പുന്നു മാനസം

കെവുവള്ളങ്ങള്‍
പുഴയുടെ വിരിമാറില്‍
ഒഴുകി നടന്നു

സുഖമെന്ന ബിന്ദു തേടി
അവസാനം നനവുകളുടെ
ലോകത്ത് നിദ്രയില്‍ വഴുതി

മോഹങ്ങൾ

മോഹങ്ങൾ

നീലക്കടമ്പുകളില്‍
നിലാവിന്‍ ഒളിയില്‍
നിന്‍ മുരലീരവത്തിന്‍ ഈണം

വിരഹത്തിന്‍ നോവ്‌
ഞാനറിയാതെ അലിഞ്ഞു
നിന്നില്‍ ലയിക്കും പോലെ

നിനക്കായി നേദിച്ച
പാല്‍പ്പായാസ മധുരമായി മാറാന്‍
എനിക്ക് ഏറെ കൊതിയായി

നിന്‍ വൃന്ദാവന
ലഹരിയില്‍ നീയില്ലാതെ
എനിക്ക് ശ്വാസം മുട്ടുന്നു

ദ്വാരകാപുരിയിലെ
മീരാമാനാസ വിശുദ്ധിയായി
മാറാന്‍ മോഹം

എന്‍ കിനാക്കളിലെല്ലാം
നിറയുന്നു നിന്‍
അഭൗമ തേജോമയ രൂപം

ഒരു വസന്ത കുളിരായി
നിന്‍ പിന്‍ വിളിക്കായി കാത്തു നിന്നു
ജന്മ ജന്മങ്ങളായി ഈ ഞാന്‍

Wednesday, October 21, 2015

നോവും മനം

നോവും  മനം


മഴയോടോ കാറ്റൊടോ
ആരോടുള്ള യുദ്ധത്തിനാണ്
മാനത്തു വില്ല് ഒരുങ്ങിയത്

കുപ്പിവള കിലുക്കത്തിനിടയില്‍
മിടിക്കുന്ന ഇടനെഞ്ചില്‍
കാത്തു സുക്ഷിച്ച വികാരം

മിഴിചെപ്പിൽ നിറഞ്ഞു
വിരഹ കദന കടൽ.
ഹൃദയ മുരളിക തേങ്ങി

തിരകള്‍ പതഞ്ഞു
ചുബിച്ചകന്നു
നാണത്തോടെ കര

വേണ്‍ ശംഖില്‍
ഉടഞ്ഞു പോകാതെ
ജീവന്റെ തുടിപ്പുകള്‍

നെഞ്ചിന്‍ കൂട്ടില്‍
വിരിയാന്‍ കൊതിച്ചു
ശലഭങ്ങലും മൊട്ടുകളും

കശക്കി എറിയാന്‍
കാത്തു കാശ്മലരാം
ക്ഷുദ്ര ജീവികൾ  തക്കം പാര്‍ത്തു

കാഴ്ചകളില്‍
കവിമനം നൊന്തു
അറിയാതെ ചലിച്ചു തൂലിക

Tuesday, October 20, 2015

കുറും കവിതകള്‍ 426

കുറും കവിതകള്‍ 426

ദാരികന്മാര്‍ ഏറുന്നു
നിഗ്രഹിക്കാന്‍ ആരുമില്ല
ദേവിമാര്‍ പീഡന മേല്‍ക്കുന്നു

വാളിന്റെ ഞരക്കം
മനസ്സില്‍ നോവ്‌
ചവട്ടി പിടിച്ചോരാശാരി .

മധുരമുണ്ണാന്‍
കഴിയാത്തൊരു
അമ്പത്തോന്നിന്‍ നിറവിലിന്നു

 ആശാട മാസരാവില്‍
കുളിര്‍ത്തെന്നലോടോപ്പം
ഓര്‍മ്മകള്‍ പൂത്തിറങ്ങി

ഹിമവാതം.
പഴ ചായ പാത്രം
ക്ഷീണിച്ചപോല്‍ ചൂളമിട്ടു

തണുത്ത അപരാഹ്നം
ചായക്കൊപ്പം പങ്കുവച്ചു
പരദൂഷണം .

തണുത്തു ശാന്തമായ രാത്രി
നിലാവോളിയില്‍
അവളുടെ കണ്ണില്‍ കടല്‍ തിര

സ്പടിക പാത്രത്തിൽ
ഇറനായ മുന്തിരി കുലകൾ
മനസ്സിൽ മോഹമുണർന്നു

കണ്ണഞ്ചിക്കുന്ന രാമഴയില്‍
നഗരത്തിലെ വിളക്കുകള്‍
ഒന്നൊന്നായി മിന്നി നിന്നു.

രാ കുയില്‍ പാടി
തേങ്ങലിന്‍ ഈണം
കണ്ണുകള്‍ ഇറനണിഞ്ഞു 

വിയര്‍പ്പിന്‍ നോവ്

വിയര്‍പ്പിന്‍ നോവ്

തേങ്ങി തളര്‍ന്നൊരു പകലിന്റെ
നെറുകയില്‍ ചുബിച്ചു
കരിമേഘങ്ങള്‍ മാഞ്ഞു

ഏറ്റുവാങ്ങിയ രാവിന്റെ
തളര്‍ച്ചയില്‍ ഉറങ്ങാതെ
ഉണ്ണാതെ അലയുമ്പോള്‍

ഒരു വേഴാമ്പലിന്‍ മനം
മോഹിക്കും പോല്‍
ദാഹം ഏറിയ നാവില്‍

മൗനത്തിന്‍ എരിവേനലില്‍
വേവിന്‍ നോവിനാല്‍ പിടക്കുമ്പോള്‍
കുളിര്‍തെന്നലായി വന്നു

ജീവനെ പൊതിഞ്ഞു
ഇരുളാര്‍ന്ന അഴലുകള്‍ക്കു
നീയെന്ന മഴ കുളിര്‍ ചൊരിഞ്ഞു

അറിയാതെ എന്‍ വിരല്‍ തുമ്പില്‍
നീ വന്നു ലഹരി പകര്‍ന്നു
വാക്കുകളായി വരികളായി

നീലചികുരങ്ങള്‍ വിടര്‍ത്തി
ആടുന്ന മയിലായി മനം
ഉറക്കെ പാടി കുയിലുപോല്‍

നിലവിട്ട കാറ്റായി മാറുന്നു
മരുഭൂവിന്‍ മണല്‍
ചുട്ടു പൊള്ളുന്ന പ്രവാസമേ

അടങ്ങു നിനക്കായി
കാത്തു നില്‍ക്കുന്നുണ്ട്
നിന്‍ വിയര്‍പ്പിന്‍ തേന്‍ ഉണ്ണാന്‍

അകലെ സുഖത്തിന്‍
പട്ടു മെത്തയില്‍
മയങ്ങുന്നെയേറെപ്പേര്‍

Monday, October 19, 2015

കുറും കവിതകള്‍ 425

കുറും കവിതകള്‍ 425

മങ്ങി തുടങ്ങിയിരിക്കുന്നു
ഓര്‍മ്മകളുടെ ചിത്രങ്ങള്‍.
മറിക്കാതെയായിരിക്കുന്നു ആല്‍ബം

എരിവേനലിൻ
ചുവടുപിടിച്ചു
കനലാറും സന്ധ്യ

നാടിൻ മണം പേറി
മഴനനഞ്ഞ്
കടപ്പാടിൻ യാത്ര

അറിയുന്നു ഞാനാ
മൗനത്തിന്‍ ഉറവിടം
ഉള്ളിന്റെ ഉള്ളിലെ ആനന്ദം

ആഴങ്ങളില്‍ തേടുന്നു
ചുറ്റുപാടുകള്‍
ഉളിള്ളില്‍ ഉള്ളതിനെ അറിയാതെ

വൈദ്യുതി കമ്പിയില്‍
കുടുങ്ങിയൊരു പട്ടം.
ചുവട്ടില്‍ ദുഖിതനായ കുട്ടി

ഉണങ്ങിയ മരം
പിന്നെ അതാ ...
ഒരു മുട്ടയായ മല

കാല്‍പ്പെരുമാറ്റം
നിലച്ചു പൊടുന്നനെ
അണ്ണാരകണ്ണന്‍ കരണ്ടു തുടങ്ങി ..!!

ആപ്പിളും സര്‍പ്പവും
നഷ്ട സ്വര്‍ഗ്ഗം .
സ്വപ്നാനുഭൂതിയില്‍ മനം ..!!

വെറും ഒരു ചുവപ്പു പൊട്ട്
കറുപ്പ് ചെടി ഓര്‍മ്മിപ്പിച്ചു .
മയക്കത്തിന്‍ നീലിമ

വരുന്നുണ്ട് പള്ളി മുറ്റത്തേക്കു
കുന്തിരിക്കത്തിൻ ധൂപകുറ്റി
മരണഗന്ധം

മനസ്സ് പിടച്ചു
മേഘമില്ലാത്ത മാനത്തു
പൌര്‍ണമി ചന്ദ്രിക 

കുറും കവിതകള്‍ 424

കുറും കവിതകള്‍ 424

മങ്ങി തുടങ്ങിയിരിക്കുന്നു
ഓര്‍മ്മകളുടെ ചിത്രങ്ങള്‍.
മറിക്കാതെയായിരിക്കുന്നു ആല്‍ബം

എരിവേനലിൻ
ചുവടുപിടിച്ചു
കനലാറും സന്ധ്യ

നാടിൻ മണം പേറി
മഴനനഞ്ഞ്
കടപ്പാടിൻ യാത്ര

അറിയുന്നു ഞാനാ
മൗനത്തിന്‍ ഉറവിടം
ഉള്ളിന്റെ ഉള്ളിലെ ആനന്ദം

ആഴങ്ങളില്‍ തേടുന്നു
ചുറ്റുപാടുകള്‍
ഉളിള്ളില്‍ ഉള്ളതിനെ അറിയാതെ

വൈദ്യുതി കമ്പിയില്‍
കുടുങ്ങിയൊരു പട്ടം.
ചുവട്ടില്‍ ദുഖിതനായ കുട്ടി

ഉണങ്ങിയ മരം
പിന്നെ അതാ ...
ഒരു മുട്ടയായ മല

കാല്‍പ്പെരുമാറ്റം
നിലച്ചു പൊടുന്നനെ
അണ്ണാരകണ്ണന്‍ കരണ്ടു തുടങ്ങി ..!!

ആപ്പിളും സര്‍പ്പവും
നഷ്ട സ്വര്‍ഗ്ഗം .
സ്വപ്നാനുഭൂതിയില്‍ മനം ..!!

വെറും ഒരു ചുവപ്പു പൊട്ട്
കറുപ്പ് ചെടി ഓര്‍മ്മിപ്പിച്ചു .
മയക്കത്തിന്‍ നീലിമ

എന്റെ പുലമ്പലുകള്‍ 34

എന്റെ പുലമ്പലുകള്‍ 34

എഴുത്തിന്റെ ലഹരിയില്‍
പുകഴ്ത്തലുകള്‍
ഇകഴ്തലാക്കുന്നതുപോലെ

കവിത്തമെന്നത്
പതിച്ചു നല്‍കിയതല്ല
ഏതോ സുകൃതം  മാത്രം

പലര്‍ക്കും അസൂയ
ഏഷണി ഭീഷണി
അത് കാണുമ്പോള്‍

ഇനി എഴുത്ത് നിര്‍ത്തിയാലോ
എന്റെ സന്തോഷങ്ങളുടെ
അത്താണിയാം കവിത

അവളെ ഉപേഷിച്ചാലോ
ആകെ മനസ്സ്  അസ്വസ്ഥമാകുന്നു
ഇനിയെന്തെനറിയാതെ

വഴി മുട്ടി നില്‍ക്കുന്നു
അല്ലാതെ ഞാനെന്ത് പറയാന്‍
എല്ലാം  ശരിയായിരുങ്കില്‍ 

Saturday, October 17, 2015

കാത്തിരിപ്പ്

കാത്തിരിപ്പ്മാനസ്സ മുരളിയില്‍
ഉണരും ഗാനം
നിന്നെ കുറിച്ചായിരുന്നു

ശ്രുതി മീട്ടി അറിയാത്ത
രാഗങ്ങളില്‍ എന്‍
വര്‍ണ്ണ രാജികള്‍ മെല്ലെ

നിന്‍ മുഖം നിറയുന്നു
ഞാനൊരിക്കലും
കാണാത്തൊരു വസന്തത്തിന്‍

ചുണ്ടാല്‍ മീട്ടുമൊരു
നീലാംബരി അങ്ങ്
ചക്രവാളത്തിനുമപ്പുറം

പൂത്തു വിരിഞ്ഞു
വണ്ടുകളാല്‍ പാറിപ്പറന്നു
തേന്‍ നുകരുന്നു

അകലങ്ങളില്‍ മരുവുന്നു
അഴകിന്‍ ശിശിരം
ഇലവീണ നാളുകള്‍

ഓര്‍മ്മചിത്രമായി
പതംഗങ്ങളുടെ
ചിറകേറി അകന്നുവല്ലോ

നീ വരും എന്‍
വിരല്‍ തുമ്പിന്‍
ഈണമായി വീണ്ടും

കാത്തിരിപ്പാണി
മറവികള്‍ക്ക്
ഇടം നല്‍കാതെ ഞാനും

കുറും കവിതികള്‍ 423

കുറും കവിതകള്‍ 423

ശിശിരത്തിന്‍ ഏകാന്തത
ഓരോ ഇലത്തുമ്പിലും
തുള്ളിയിട്ടു നിന്നു ഹിമകണം

ആഴിമുഖത്തിലായി
ചരല്‍ക്കല്ലുകള്‍ കിലുങ്ങി
പ്രക്ഷുബ്‌ധമായ കടല്‍ .

പുഴയും കടലും
ചേരുന്നിടത്ത്‌ കല്ലുകള്‍ക്ക്
നിറഭേദങ്ങള്‍

തിരകളുടെ ശാന്തതക്കിടക്ക്
ഒരു വെള്ള പായ്‌ക്കപ്പല്‍
ചക്രവാളത്തില്‍.

മഞ്ഞ് മൂടിയ ചന്ദ്രബിംബം
അങ്കുരങ്ങള്‍ക്കു
പുതു ഉണര്‍വ്വ്

ചിലന്തിവല
ഇന്നലെവരെ ഇല്ലായിരുന്നു .
വേനല്‍ വെളിച്ചം .

ആഴിമുഖത്തിലായി
ചരല്‍ക്കല്ലുകള്‍ കിലുങ്ങി
പ്രക്ഷുബ്‌ധമായ കടല്‍

വന്നു പോയികൊണ്ടിരുന്നു
കിനാക്കളില്‍ നിന്‍ മുഖം
നീലകുറിഞ്ഞി പൂത്തതുപോല്‍

ശരത് കാല പുലരികളില്‍
ആരോഹണവരോണശ്രുതി മീട്ടി
മുളം കാട്ടിലുടെ കുഞ്ഞിക്കാറ്റ്

മഴയുടെ താളത്തിനൊപ്പം
മിഴിയും മെയ്യും ചലിച്ചു
ചോരാതെ ഒരു കുടക്കീഴില്‍

വിളിക്കാതെ വന്ന
വസന്ത സ്വപനത്തില്‍
അവളെന്തെ വന്നില്ല

കണ്ണുനീര്‍ എത്ര പൊഴിച്ചിട്ടും
മേഘങ്ങള്‍ക്ക് സങ്കടം
തീരുന്നില്ലല്ലോ 

കുറും കവിതകള്‍ 422

കുറും കവിതകള്‍ 422

ജമന്തിപ്പാടം
വിത്തിട്ടു .
സായന്തന സൂര്യന്‍

ഒറ്റയിലപോലും
വിറച്ചില്ല
മാനത്തുമിന്നല്‍

ഒരു സ്കൂപ്പ് വാനില.
ചക്രവാളത്തിനു മുകളിലതാ
ചന്ദ്രനുദിച്ചു


ശ്മശാനമൂകത
ഉടച്ചു കൊണ്ടൊരു
മരംകൊത്തി

പ്രക്ഷുബ്ധമായ തിരക്കു മുകളില്‍
മേഘങ്ങളില്‍ വിള്ളല്‍
കനലായി സൂര്യ കിരണം

 തിരിചിഹ്ന്ന രശ്മികള്‍
പുല്‍ത്തകടിയില്‍ .
സ്വച്ചന്നവായു ശ്വസിച്ചു ഞാന്‍ ..!!

മല്‍ബറി മരം
ഇലപൊഴിച്ചു
കൃഷ്‌ണപക്ഷം

മരുഭൂമിയിലെ അസ്തമയം.
ഒരു കാക്ക
പിന്തുടര്‍ന്നു ചന്ദ്രനെ .

ശിശിരത്തിന്‍ ഏകാന്തത
ഓരോ ഇലത്തുമ്പിലും
തുള്ളിയിട്ടു നിന്നു ഹിമകണം

കാറ്റിനു ലവണരസം
ഓരോചുവടും
മണലില്‍ ആഴ്ന്നിറങ്ങി

ഗ്രീഷ്‌മം ശാന്തം .
നക്ഷത്രങ്ങള്‍ ഭയപ്പെടുത്തി
എണ്ണിയാല്‍ ഒടുങ്ങുന്നില്ല..

മുള്‍ചെടി പടര്‍പ്പില്‍
മൂളുന്നു പക്ഷി
ശിശിര സന്ധ്യ 

ഞാനാരെന്നു പറയുമോ ?


ഞാനാരെന്നു പറയുമോ ?


ഞാനൊരു നേതാവല്ല
ഇല്ലെനിക്ക് അനുയായികള്‍
എനിക്ക് വശമില്ല
ഗിരി പ്രസംഗങ്ങള്‍

എന്റെ അറിവുകള്‍
വളരെ പരിമിതം
എന്റെ തലയ്ക്കു പിറകില്‍
നടക്കുന്നത് എനിക്കറിയില്ല
നേര്‍ കണ്ണാല്‍ കണ്ടിട്ടില്ല
എന്റെ ചെവികളും

ഞാന്‍ ആരു ക്ഷണികമാം
നീര്‍പ്പോള ഉടഞ്ഞു അമരാന്‍
നേരമേറെയില്ല , എന്റെ  എന്റെ
എന്ന് പറയാന്‍ എനിക്കൊന്നുമില്ല
ജനി മൃതികല്‍ക്കിടയില്‍ ഒരു നാഴികക്കല്ലോ
ഞാന്‍ ആരെന്നു എന്നും തേടുന്നു
ആര്‍ക്കുയെങ്കിലും അറിയുമെങ്കില്‍
പറഞ്ഞു തരിക , ഞാന്‍ ആരെന്നു ?

കുറും കവിതകള്‍ 421

കുറും കവിതകള്‍ 421

മരങ്ങൾക്കിടയിലേ
തൊട്ടിലിൽ
ചന്ദ്രൻ

നാളെയെന്ന പ്രതീക്ഷ
തന്നു മടങ്ങുന്ന സൂര്യന്‍ .
എത്ര ത്യാഗ പൂര്‍ണ്ണമായ ജീവിതം

നീ ഉണ്ടാക്കിയ കളിവഞ്ചി
കുഞ്ഞോളങ്ങളില്‍ ആടിയുലഞ്ഞു
ഓര്‍മ്മകളില്‍ തന്നെ ...

കൊതുകിന്‍ മേഘങ്ങള്‍. ,
വട്ടമിട്ടു പറന്നു ചെവിക്കു ചുറ്റും .
ആദ്യ മഴ തുള്ളി ....

മഞ്ഞ പട്ടുടുത്തു വയലുകള്‍
സന്ധ്യാംബരം ചുവന്നു
ഏകാന്തതയുടെ മൗനം

പഴയ ഗാനം
നീണ്ട യാത്ര .
വഴിനീളെ കടുക് പൂത്തു

വെട്ടിയ നഖം
മാനത്തുദിച്ചുവോ
ചന്ദ്രക്കല..


അരുണോദയത്തില്‍
ആഴത്തില്‍ നിന്നും പൊങ്ങി
വിരിഞ്ഞു താമര

വെളുത്തപക്ഷത്തിലേ ചന്ദ്രോദയം
ചീവിടുകള്‍ മറന്നു പാടി
മണ്‌ഡൂകങ്ങളും കൂടെ കുടി

കുളത്തിലെ ഓളങ്ങക്കിടയില്‍
സന്ധ്യാംബര നിഴലുകള്‍
ഓര്‍മ്മകളിലേ കല്‍പ്പടവിലവള്‍

സന്ധ്യയകന്നു
പാലപ്പൂ വിരിഞ്ഞു .
അമ്മുമ്മ കഥകളുണര്‍ന്നു 

കുറും കവിതകള്‍ 420

കുറും കവിതകള്‍ 420

ചുടല പറമ്പിലെ
പൂത്ത ശവംനാറികളുടെ
ഹരിത സ്വപ്നങ്ങള്‍

വെള്ളാരം കല്ലുകളില്‍
ഒളിപ്പിച്ച പ്രസരിപ്പിന്റെ
ശൈശവത്തിന്റെ പല്ലില്ലാമോണ

മൈലാഞ്ചി കൈകളില്‍
മൊഞ്ചുള്ള നോട്ടം
മിഴികള്‍ കൂമ്പി

ഞാന്‍ നിന്റെ കണ്ണുനീരുമായി
കൂട്ടുകൂടി, അവ സത്യം തുറന്നു.
നിന്റെ ഹൃദയത്തിലുള്ളതെന്തെന്നു

അവള്‍ കരഞ്ഞു ആനന്ദത്താല്‍
ഞാന്‍ എന്റെ വേദനകളിലും
സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു

കണ്ണുനീര്‍ തുള്ളിക്കറിയാം
എന്റെ വേദനയുടെ
 ആഴം

ഉമി നീരും
കണ്ണു നീരും വറ്റി
നീ മാത്രം വന്നില്ല

മൗന നിറഞ്ഞ നിന്നാല്‍
ശബ്ദമുഖരിതമാക്കുന്നു
ദീപാരാധനയില്‍ .

അവളുടെ കണ്ണിലെ
മഞ്ഞു കണം
എന്നില്‍ വേദനയുടെ അശനിപാതം

അവള്‍ക്കു നല്ല മധുരം
ഞാന്‍ അടുത്ത ചാമ്പക്ക
എടുത്തു കടിച്ചു

നീയും ഞാനുമില്ലാതെ

നീയും ഞാനുമില്ലാതെ


ഞാനില്ലായിരുന്നെങ്കിൽ
നിന്നെക്കുറിച്ച്
കവിതകളാരെഴുതും  

ഞാനില്ലായിരുങ്കില്‍
നിന്റെ മുഖ കാന്തിയെ
ആരുവര്‍ണ്ണിക്കും

സ്നേഹിക്കുന്നവര്‍ക്കായി
വെല്ലാരംകല്ലുകളാല്‍
താജ്മഹല്‍ ആരുപണിയും

നീയും ഞാനുമില്ലാതെ
ഒന്നുമേ ഇവിടെ ഉണ്ടാവില്ലല്ലോ
അതാണ്‌ നമ്മുടെ പ്രണയം

വീണ ഇല

വീണ ഇല

ഞാന്‍
ഒരു വീണ ഇല
ജീവിത മരത്തില്‍ നിന്നും
പൊങ്ങി ഉയര്‍ന്നു
ശരത്കാല കാറ്റില്‍
കാത്തു നിന്നു വഴിയോരത്തില്‍
ഒരു തുള്ളി സ്നേഹവുമായി
ഗര്‍ഭിണിയായ മേഘങ്ങളില്‍ നിന്നും
തൂങ്ങി കിടന്നു ഹൃദയത്തിലായി
സ്വാന്തനമായി ജീവിത ആനന്ദത്തിനായി
നിന്റെ കര സ്പര്‍ശമേല്‍ക്കാന്‍
കൊതിയോടെ കിടന്നു
സ്വാര്‍ത്ഥമാം ലോകമേ
എല്ലാം നിനക്കായി ഉള്ള പാച്ചിലില്‍
കിടന്നു അടുത്ത കാറ്റില്‍ ഉയര്‍ന്നു
പൊങ്ങുവാന്‍ ഒരു വീണ ഇല

Friday, October 16, 2015

കുറും കവിതകള്‍ 419

കുറും കവിതകള്‍  419

ചുടല പറമ്പിലെ 
പൂത്ത ശവംനാറികളുടെ 
ഹരിത സ്വപ്നങ്ങള്‍ 

വെള്ളാരം കല്ലുകളില്‍ 
ഒളിപ്പിച്ച പ്രസരിപ്പിന്റെ 
ശൈശവത്തിന്റെ പല്ലില്ലാമോണ

മൈലാഞ്ചി കൈകളില്‍ 
മൊഞ്ചുള്ള നോട്ടം 
മിഴികള്‍ കൂമ്പി 

ഞാന്‍ നിന്റെ കണ്ണുനീരുമായി 
കൂട്ടുകൂടി, അവ സത്യം തുറന്നു.
നിന്റെ ഹൃദയത്തിലുള്ളതെന്തെന്നു 

അവള്‍ കരഞ്ഞു ആനന്ദത്താല്‍ 
ഞാന്‍ എന്റെ വേദനകളിലും 
സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു 

കണ്ണുനീര്‍ തുള്ളിക്കറിയാം 
എന്റെ വേദനയുടെ
 ആഴം 

ഉമി നീരും 
കണ്ണു നീരും വറ്റി 
നീ മാത്രം വന്നില്ല 

മൗന നിറഞ്ഞ നിന്നാല്‍ 
ശബ്ദമുഖരിതമാക്കുന്നു 
ദീപാരാധനയില്‍ .

അവളുടെ കണ്ണിലെ 
മഞ്ഞു കണം
എന്നില്‍ വേദനയുടെ അശനിപാതം 

അവള്‍ക്കു നല്ല മധുരം 
ഞാന്‍ അടുത്ത ചാമ്പക്ക 
എടുത്തു കടിച്ചു 

ചുവടുകള്‍ പിഴക്കുന്നു

ചുവടുകള്‍ പിഴക്കുന്നു


കാല്‍വരിമലകളില്‍
കറകളഞ്ഞ ഭക്തിയില്‍
കുമിഞ്ഞു കൂടിയ കുബസാര വാക്കുകള്‍

കാത്തുകിടന്ന
കല്‍പ്പനകലുടെ പടവുകള്‍
വാക്ക് ധോരണികള്‍ മറന്നു

സംഭോഗസുഖത്തിന്‍
സുഖമറിഞ്ഞു ആലസതയില്‍
സ്വതകണങ്ങളുടെ നനവില്‍

വചനത്തിലും അപ്പത്തിലും
മിഴിനട്ടവര്‍ അറിഞ്ഞില്ലില്ല
അവരെക്കാത്തു

മുള്‍ക്കിരീടവും
മരകുരിശും
ഒരുങ്ങുന്നുണ്ടയെന്നു

ഉയര്‍ത്തെഴുനെല്‍പ്പിന്‍
മൂന്നാം പക്കം കാത്തു കഴിയുന്നു
പാപത്തിന്‍ കണക്കു പുസ്തകങ്ങള്‍ 

അവ്യക്തത

അവ്യക്തത

ഓര്‍മ്മകള്‍ തറ്റുടുത്ത്‌
ഒരുങ്ങുമ്പോള്‍
ഓരം കാണാതെ

നങ്കുരമില്ലാതെ
പായുന്ന കപ്പലാം മനസ്സ്.
തീരം കാണാതെ അലയുന്നു.!!

തീയെത് നീരേത്
പൂവേതു മുള്ളുയേത്
ചിരിയെത് ചതിയെതെന്നറിയില്ല

ചിരികളില്‍ ഒളിച്ച
ചതിവലക്കണ്ണികളെ
മുറിക്കാന്‍ പഠിക്കാമിനി ..!!

പുസ്തക താളുകളില്‍
കാത്തിരിപ്പുണ്ട്‌ രാവുപകലുടെ
നിശ്വാസ ധാര

ഭാവനയുടെ
നഭസ്ഥലങ്ങില്‍
വീതാളരൂപങ്ങള്‍ കണ്ണുരുട്ടുന്നു ..!!

വാക്കുകളുടെ
തിളച്ച ചഷകങ്ങളില്‍
തുരുമ്പിച്ച കനവുകള്‍

മരവിച്ച വിരലുകളില്‍
പിറക്കാന്‍ മടിക്കുന്ന
വാക്കുകള്‍

എന്നിലേക്ക്‌ അടുക്കാന്‍
അറച്ചു നില്‍ക്കുന്ന
കവിതയവള്‍

എഴുത്തിന്‍ ശക്തി ക്ഷയിച്ചോ
മനോമുകുരത്തില്‍
അവ്യക്തത.....

കുറും കവിതകള്‍ 418

കുറും കവിതകള്‍ 418


വഴിപാടുകള്‍ വഴി നീളുന്നു
ഒരുപിടി ചോറിന്റെ
നിറ ഭേദങ്ങള്‍ ,ദൈവമേ !!

പടീറ്റയില്‍ ധ്യാനച്ചിരുന്നു
മൗനം പടികടന്നു ഉയര്‍ന്നു
ആജ്ഞയില്‍ മലരിവിരിഞ്ഞു

പുഴതന്‍ നെഞ്ചിലേറി
ഊറ്റി എടുക്കുന്നു
ചോര നിഷ്കരുണം

രാവിന്‍ കമ്പളം വകഞ്ഞു
മൂരി നിവര്‍ത്തി
ഉന്മേഷവതിയായി പകല്‍

പ്രഭാകിരണങ്ങള്‍
പുല്‍കി ഉണര്‍ത്തി
മേഘരാജികളെ

വാതിലുകളില്ലാത്ത
വീടിന്‍ മച്ചിന്‍ പുറത്തു
കാത്തു നില്‍ക്കുന്നു ഇരുട്ടിന്‍ പടയാളികള്‍

വയറുമുറുക്കിയ
നാണയ കെട്ടുകൊണ്ട്
കപ്പം നല്‍കുന്നു കാമം .

അധികാര എല്ലിന്‍ കഷങ്ങള്‍
ബഹളം കൂട്ടി
ഓരിയിടുന്നു തെരുവാകേ..

ചിന്തകളുടെ മേച്ചില്‍ പുറങ്ങളില്‍
ചുവപ്പു പൂക്കള്‍ വിടര്‍ന്നു
തെരുവിലാകെ ഇങ്കുലാബ്

നീ ഒഴുകിപ്പരക്കുന്നു
ഞാനതില്‍ പടരുന്നു
എന്നിട്ടുമെന്തേ നമുക്കിടയിലി തുരുത്ത്

നിന്‍ കണ്ണിലെ
കഥകള്‍ കവര്‍ന്നു കൊണ്ട്
വടക്കന്‍ കാറ്റ്

Thursday, October 15, 2015

പ്രകൃതിയോടൊപ്പം നൃത്തം വച്ചു


പ്രകൃതിയോടൊപ്പം നൃത്തം വച്ചുനിശ്ശബ്ദത.
കണ്ണുനീര്‍
ജന്മം കൊണ്ടു

നക്ഷത്രങ്ങള്‍
ചിമ്മി
പുഞ്ചിരി മാഞ്ഞു

രാത്രി പിരിഞ്ഞു
മുറിവുകള്‍
അലറി കരഞ്ഞു
.
മേഘം ചിതറി
ചിന്തകള്‍
ചുറ്റിത്തിരിഞ്ഞു

ഋതുക്കള്‍ നൃത്തം വച്ചു
ഹൃദയം
ആനന്ദം കൊണ്ടു
.
പര്‍വ്വതങ്ങള്‍
വചനഘോഷം നടത്തി
ചിത്തം ശാന്തമായി
.
നദികള്‍ നിശ്ചലമായി
എന്റെ ദാഹം
ഉണര്‍ന്നു
.
താഴവാരങ്ങള്‍ നിറഞ്ഞു
ശ്വാസനിശ്വാസം
ഏറെ മിടിച്ചു

നക്ഷത്രങ്ങള്‍ പുഞ്ചിരിച്ചു
കണ്ണുകള്‍ മിന്നി
വിടര്‍ന്നു

മാലാഖകള്‍
പാട്ടുപാടി
എന്നിലെ താല്‍പ്പര്യം കുറഞ്ഞു

മേഘങ്ങള്‍ ഉറഞ്ഞു
എന്റെ മുറിവുകള്‍
വാവിട്ടു കരഞ്ഞു

പ്രകൃതി മരിച്ചു
എന്‍ മിടിപ്പുകള്‍
നിലച്ചു

പിന്നെയും മരണം
വ്യസനിച്ചു
എന്റെ ശ്വാസം കീഴടങ്ങി

അറിയുന്നു ഞാന്‍

അറിയുന്നു ഞാന്‍പരിരംഭണ സുഖലയ
ലഹരിയില്‍ കിടന്നു
തിരകള്‍ തലോടി

മിനുസ്സമാക്കി
രൂപശില്‍പ്പമായി
കിടന്നുറങ്ങി

ഉണരുമുമ്പേ
കണ്ട സ്വപ്നങ്ങളില്‍
നോവുകൊണ്ടു

നീർമിഴിപീലികള്‍
കരകവിയുവാൻ
കാത്തുനിന്നു

മൗനമുടച്ചു
ആര്‍ത്തിരമ്പുവാന്‍
അലിഞ്ഞു  ചേരുവാന്‍

പൊക്കിള്‍ കൊടിബന്ധമറ്റു
കമഴ്ന്നു മലര്‍ന്നു
ഇഴഞ്ഞു പിച്ചവച്ചു

വിശപ്പുകള്‍ മാറി മാറി
അലയുന്നു തിരുശേഷിപ്പുകളുടെ
ഉദരക്രിയ നടത്താന്‍

മോഹങ്ങളും മോഹഭംഗങ്ങളും
വല്ലാതെ കുഴക്കുന്നു
മായാ ജടലിതമാം ലോകത്തു

എന്നെയും നിന്നയും തേടി
അറിയുന്നില്ല എന്നിലെ
എന്നെയും നിന്നെയും

വാഞ്‌ഛ


വാഞ്‌ഛ

എന്റെ ഹൃദയത്തില്‍ അവേശേഷിച്ച
ദുഖങ്ങളുടെ ഏകാന്തതകളുടെ എത്തിനോട്ടം
എന്റെ വാഞ്‌ഛരകളുടെ ഇടം തെറ്റിവരുന്ന
ആഗ്രഹങ്ങളുടെ വേലിയേറ്റങ്ങൾ
എല്ലാമില്ലാതെയാക്കുന്നു കഷ്ടം
കണ്ണുനീർ ഒഴുകുന്നു എന്നാലതു
ചോര വൃണങ്ങളിൽ നിന്നുമല്ല
ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല
ഹൃദയത്തിൽ നിന്നുമുള്ള മാറ്റൊലികൾ
വരികളിലുടെ നിങ്ങളെ ഒക്കെ ഏറെ
അറിഞ്ഞു പ്രോത്സാഹിപ്പിക്കുകയും
തെറ്റുകളെ മനസ്സിലാക്കി തന്നതിനേറെ
സന്തോഷവും സമാധാനവും
ഞാനിന്നു  അനുഭവിക്കുന്നു 

Wednesday, October 14, 2015

തിരികെ വരല്‍..!!


തിരികെ വരല്‍..!!
പടീറ്റയില്‍ ധ്യാനച്ചിരുന്നു
മൗനം പടികടന്നു ഉയര്‍ന്നു
എഴുനിറങ്ങള്‍ കണ്ടു
എഴുസാഗരം താണ്ടി
തുരിയാതീതങ്ങളില്‍
ലഹരി പകര്‍ന്നു
ആജ്ഞയില്‍ മലരിവിരിഞ്ഞു
സഹസ്ര ദലപത്മങ്ങളിലമര്‍ന്നു
പടിയാറും കടന്നു അനര്‍വച്ചനീയമാം
ആനന്ദാമൃതം പകര്‍ന്നു എല്ലാമൊന്നില്‍
ലയിച്ചു പരിപൂര്‍ണ്ണ ശാന്തത
----------------------------------------------
എവിടെ നിന്നോ എടുത്തെറിഞ്ഞതു പോലെ
കീഴ്പ്പോട്ടെക്ക് ഉതിര്‍ന്നു വീണു ഘനമേറി
കണ്ണു തുറന്നു നാലുപുറവും നോക്കി
വെക്തമാല്ലാത്ത മൂടല്‍ മഞ്ഞു
ചുറ്റും നിറഞ്ഞ കണ്ണുകള്‍ ഉറ്റു നോക്കുന്നു
എന്തൊക്കയോ പറയണം എന്നുണ്ട്
നാവില്‍ ഇറ്റുവീണ തുളസി ദലത്തിലുടെ ജലം
വീണ്ടും ഓര്‍മ്മകളിലേക്ക് കണ്ണുകള്‍ അടഞ്ഞു ....

മുറിവേറ്റ നക്ഷത്രങ്ങള്‍

മുറിവേറ്റ നക്ഷത്രങ്ങള്‍

നക്ഷത്രങ്ങള്‍ നിറം പിടിപ്പിച്ചു
ശലഭ ചിറകിലാകെ നിറഞ്ഞു
തണുത്ത സുഖകരമായ
രാത്രിയുടെ ആകാശമാകെ
അറിയുന്നു സ്നേഹത്തിന്‍
ചെറു മാലാഖകള്‍ കൂട്ടം കൂട്ടമായി
പൊലിഞ്ഞു പോകുന്നു
കൂട്ടി മുട്ടലുകളിലുടെ പകര്‍പ്പില്‍
പരസ്പരാലിംഗ ബദ്ധരായി
മകരന്ദം പങ്കുവച്ചു
താഴേക്കു നിപതിക്കുമ്പോള്‍
ആത്മ നൊമ്പരം
രാത്രി മാറി പുലര്‍കാലം വരേക്കും
ദൃശ്യമാമി കാഴ്ച
ചാരമായി മരത്തിലും
മണ്ണിലും പറ്റി പിടിക്കുമ്പോള്‍
അറിയാതെ ഇഹലോകം
വിട്ടകലുന്നു ചെറു പ്രാണികള്‍
അപ്പോഴും ഇതൊന്നുമറിയാതെ
സുഖമായി ഉറങ്ങി ഉണരുന്നവനു
നേരെ വീണ്ടും പുഞ്ചിരി തൂകി
നില്‍ക്കുന്നു താരകങ്ങളോരായിരം

സ്പുല്ലിംഗങ്ങള്‍

സ്പുല്ലിംഗങ്ങള്‍


അമര്‍ന്നു പൊങ്ങി ലഹരിയേറിയ
രതികണങ്ങള്‍ പൂത്തു വിടര്‍ന്നു
വേരില്‍ ചുവട്ടില്‍ ഉത്തേജന വിഷം
തിളച്ചു മറിഞ്ഞ രൂപമാറ്റത്തിന്‍
ആളിപ്പടരുന്ന ജടരാഗ്നിയുടെ തീവ്രത
പൂവിട്ടു പരാഗണ രേണുക്കള്‍ ചിതറി
ശക്തിയുള്ളവ അതിജീവിച്ചു മുന്നേറി
പട്ടുപോകാതെ എരിഞ്ഞണയാതെ
തിരിനീട്ടി നില്‍ക്കട്ടെയി സ്പുല്ലിംഗങ്ങള്‍

ദോലനം

ദോലനം


ജീവിത ദോലനത്തിൽ
ഇടതും വലതും മാറി  മാറി  ആടി
അറിയാതെ എങ്ങോട്ട്
ചായണമെന്നറിയാതെ
എന്‍ സ്വപ്നങ്ങളില്‍
ആശകളുടെ പിറകെ പോയി
എല്ലാം ശരി എന്നുള്ള വിശ്വാസത്തോടെ
പെട്ടന്ന് ഹൃദയമിടിപ്പ്‌ നിന്നു
ദോലനം നിലച്ചു
സമയ സൂചികള്‍ക്കൊപ്പം
മരണ മണികള്‍ മുഴങ്ങി
ജീവിതത്തിലെ ജീവന്‍ നിലച്ചു

വാര്‍ദ്ധക്ക്യദുഃഖം

 വാര്‍ദ്ധക്ക്യദുഃഖം


മരവിച്ച ഓര്‍മ്മകളുടെ കുത്തഴിഞ്ഞ
ജീവിത പുസ്തകത്താളുകളില്‍ പരതി
കടന്നകന്നൊരു കദനങ്ങളുടെ നോവിന്‍
കടകഥമെല്ലെ അയവിറക്കി സായന്തനങ്ങളില്‍

എങ്ങും മണക്കുന്നു  കുഴമ്പും
എണ്ണയുടെയുമെങ്ങലുകള്‍
എണ്ണിയാല്‍ ഒടുങ്ങാത്ത ദുഃഖത്തിന്‍ ഏടുകള്‍
എഴുതുവാനും  വായിക്കാനും പരസഹായം തേടണം

ആര്‍ക്കും വേണ്ടാതായ  ഒഴിഞ്ഞ മണ്‍ഭരണിപോല്‍
ആഴക്കമൂഴക്കം അലയുന്നു വടികുത്തി പിരിഞ്ഞ
മോഹത്തിന്‍ നെഞ്ചെറ്റും പാഴ്ശ്രമങ്ങള്‍
വറ്റി വരണ്ടു കുണ്ടിലാര്‍ന്നൊരു ഇരുള്‍മൂടും കണ്ണും

കാണാനാരും വരില്ലയിന്നും കാരണം തേടുന്നു
കാര്‍ണവനാണു പോലും കാര്യമറിയാതെ
കാരാഗ്രഹത്തിലകപ്പെട്ട കരഞ്ഞു തീര്‍ക്കുന്നു ദിനങ്ങള്‍
കായത്തിന്‍ നിശ്ചലതയിനി എന്നാണോ എന്നറിയില്ല ശിവ ശിവ ..!!

Tuesday, October 13, 2015

കുറും കവിതകള്‍ 417

കുറും കവിതകള്‍ 417


കണ്ടുമുട്ടിയ ഓര്‍മ്മകള്‍
അയവിറക്കുന്നു
ഒറ്റയടി പാത.

അലറി അടുക്കുന്ന
വിശപ്പിന്‍ മുന്നില്‍
തിരകളായിരം

ഉദിച്ചുയരുന്നുണ്ട്
മോഹങ്ങളുടെ
സുപ്രഭാതം

പാല്‍നിലാവില്‍
മൗനമുണര്‍ന്നു
ക്ഷീരധാര ..

കരിമ്പനകള്‍ക്കിടയിലുടെ
വിടവാങ്ങലിന്‍
സന്ധ്യാബര പ്രഭ

കാത്തു കിടപ്പുണ്ട്
കാല്‍പ്പെരുമാറ്റം.
ഒഴിഞ്ഞൊരു മന

ഉണരുവോളം
നിറങ്ങളുടെ കുളിരില്‍
തിറയൊരുക്കം

മുടിയഴിച്ചു
തണല്‍വിരിച്ചു ആല്‍
വഴിയോര ആശ്വാസം

കുറും കവിതകള്‍ 416

കുറും കവിതകള്‍ 416


കുടമണികിലുക്കം
കിതപ്പോടെ കേള്‍ക്കുന്നു
ഗ്രാമം വിട്ടു നഗരത്തിലേക്കു

ആകാശത്തിനു
മാലചാര്‍ത്തിയകലുന്നു
ദേശാടന പറവകള്‍

ജീവനത്തിനു
മണം പകരാന്‍
തെരുവില്‍ മുല്ലമലര്‍മാല

ദാഹ ശമനങ്ങള്‍ക്കായി
കാത്തു നില്‍പ്പുകള്‍ .
വഴിയോര ചായ കട

ഇലകളില്‍ നനവു
പടര്‍ത്തുന്നു  ഹിമകണം
ഇഴയടുപ്പത്തിന്‍ മോഹം ..

പാതിരാവിന്‍ മൗനമുടച്ചു
പറന്നകന്നു പിടിതരാതെ
കിനാക്കളതി നൊമ്പരം

നറുമണത്താല്‍
വിതാനിച്ചു
വഴിയൊക്കെ നിനക്കായി


നീലാംബരിയേയും
ഗ്രാമദേവതയേയും
തൊഴുതുമടങ്ങുന്നു പകലോന്‍

തപം ചെയ്യുന്നുണ്ട്
മേഘങ്ങള്‍
ചെമ്മണ്‍ മേലെ

വഴിക്കണ്ണുമായി
പടിപ്പുര .
കരീലക്കാറ്റിന്‍ മര്‍മ്മരംഇനിയെന്ത് നല്‍കണം

ഇനിയെന്ത് നല്‍കണം

അകലെ നിന്ന്‍ കളകളാരവമുതിക്കുന്നയരുവിയില്‍
കുളിരുകോരുമി മഴനിലാവിന്‍ അരികിലായിവന്നു
പാടിയൊരു പ്രണയഗാനത്തിനീണമായി
പടരുന്നു കരളിലാകവേ നിനവിന്‍ ശ്രുതിലയം

ഇലകളില്‍ നനവു പടര്‍ത്തുമാ ഹിമകണം
ഇഴയടുപ്പത്തിന്‍ സുഖകരമാമൊരു മധുര നൊമ്പരം
പലവുരു കണ്ടുമറന്നതെങ്കിലുമിന്നും ഉണരുന്നു മോഹം
പഴയ പാട്ടിന്റെ വരികളില്‍ ലയിച്ചുപാടും സുഖകരം

പാതിരാവിന്‍ മൗനമുടച്ചു  കിനാക്കളതി നൊമ്പരം
പറഞ്ഞു തീരും മുന്‍പേ പടികടന്നകലുന്നു ദുഷ്ക്കരം
പറന്നകന്നു പിടിതരാതെ വഴുതിയകന്നു വിസ്മയം
പറയുയിനി നിനക്ക് ഞാനിനി എന്ത് തരണം പ്രണയമേ

കുറും കവിതകള്‍ 415

കുറും കവിതകള്‍ 415

നിങ്ങളറിഞ്ഞോ
വേലിക്കിപ്പുറത്താക്കി
ആരുമില്ലാതാക്കി വിഭജനം

കാഴ്ചകളുടെ വിശപ്പകറ്റാന്‍
ഒരുങ്ങുന്ന കെട്ടുവള്ളങ്ങള്‍
കീശയുടെ ബലത്തിനായി

മര്‍മ്മരങ്ങള്‍
ഈണം ഒരുക്കുന്നു
കാറ്റിനോടൊപ്പം മുളംകാട്

ഗംഗാതടത്തില്‍
മോക്ഷം കിട്ടാത്തൊരു
കപാലം...!!

വെയിലേറ്റു അലയുന്നു
ഒരു നേരമന്നത്തിനായി
കേഴുന്ന വയറുകള്‍

അമ്മയുള്ള അടുക്കളയില്‍
പുകയും വെളിച്ചവും
കഞ്ഞി അടുപ്പത്തു , പ്ലാവില മുറ്റത്തും


ഗംഗക്കു മുകളില്‍
സന്ധ്യാദീപം
മോക്ഷം കാത്തൊരു വഞ്ചി

മലദൈവങ്ങളെ
കാത്തു കൊള്ളണേ
ദീപം ദീപം .....

ചന്ദ്രനുദിച്ച ദിക്കില്‍
പായ്മരമില്ലാതെ
നടു കടലിലൊരു വഞ്ചി

ചക്രവാളം നോക്കി
കുന്നിന്‍ നെറുകയില്‍
ഒരു തണല്‍ മരം

മാനത്തു അര്‍ദ്ധേന്ദു.
നെരിപ്പോട്ടില്‍
കനല്‍ ചുവന്നു

Monday, October 12, 2015

കുറും കവിതകള്‍ 414

കുറും കവിതകള്‍ 414


വിരലുകളാല്‍
ഞെരുടി ഞെരുടി
ക്ഷീണിച്ചൊരു ജപമാല

കളിച്ചു ക്ഷീണിച്ചു
കഥപറഞ്ഞു പിരിഞ്ഞ
ബാല്യമിന്നു തിരികെ വന്നെങ്കിലോ ..?!!

പറ്റുയേറെ ഉണ്ടായിട്ടും
പ്രഭാത സവാരി ഒടുങ്ങുന്നു
ചായ കടയുടെ മുന്നില്‍

പൊലിഞ്ഞ നാളുകളുടെ
ഓർമ്മകൾ പൂവിട്ടു
കുളിർ കാറ്റ് വീശി

മൗനം ചേക്കേറും
ഗ്രാമ ഭംഗികളില്‍
അലിഞ്ഞു ചേരാന്‍ മോഹം

നാം കൂട്ടിയ നാരുകളാല്‍
ബന്ധമറ്റു പോകാതെ
വേരുകളിറങ്ങി സ്വപ്നം

ഇരുപുറവും
സമാന്തരങ്ങളെ നോക്കി
കാറ്റു ഗന്ധങ്ങള്‍ പകര്‍ന്നകന്നു

വിയര്‍പ്പില്‍ മുക്കി
തൊട്ടുണര്‍ത്തി
ഒരു കൂനന്‍ കിനാവ്‌

പടിഞ്ഞാറന്‍ കാറ്റ്‌ അകന്നു
മേഘ കമ്പിളിപ്പുതപ്പില്‍
ഉളിക്കുന്നു സൂര്യന്‍

ചക്രവാള ചുവപ്പില്‍
മോഹങ്ങളുടെ ചാകര
കരയില്‍ കാത്തിരുപ്പ്

കുറ്റിക്കാടിനു ചുറ്റും
കാക്കകൾ പടകൂടി
പാമ്പു ഇഴഞ്ഞു മാളത്തിലേറി

ശീതക്കാറ്റ് ആഞ്ഞു വീശി
കടല്‍ക്കാക്കയുടെ കരച്ചില്‍
പ്രതിധ്വനിച്ചു കരയിലാകെ

കൊടിയ ശൈത്യം
ഒരു തണുത്തുറഞ്ഞ
മൗനത്തിന്‍  പുതപ്പ്

പൂവണിഞ്ഞ മോഹം

പൂവണിഞ്ഞ മോഹം
നിറങ്ങളെല്‍ക്കാന്‍
കാത്തുകഴിയുന്നു 
വിരലില്‍ തൂലിക 

പൊലിഞ്ഞ നാളുകളുടെ 
ഓർമ്മകൾ പൂവിട്ടു 
കുളിർ കാറ്റ് വീശി 

നാം കൂട്ടിയ നാരുകളാല്‍
ബന്ധമറ്റു പോകാതെ 
വേരുകളിറങ്ങി സ്വപ്നം 

തിരമാലകള്‍ 
ആഞ്ഞടിച്ചിട്ടും 
ശാന്തമായി സഹിച്ചു കര 

വിതുമ്പലുകള്‍ 
ഉള്ളില്‍ ഒതുക്കി 
പുഞ്ചിരിയാല്‍ 

നിമിഷങ്ങളുടെ 
ചങ്ങലകളില്‍ 
കാഴചകളൊരുക്കി 

വസന്ത ശിശിര 
ഹേമന്തളറിയാതെ 
സിരകളില്‍ അഗ്നി പടര്‍ന്നു 

ശീല്‍ക്കാരങ്ങള്‍ക്കും
പരിഭവങ്ങളറത്ത്
സാക്ഷാല്‍ക്കാരം 


കുറും കവിതകള്‍ 413

കുറും കവിതകള്‍ 413


മഴച്ചാലുകള്‍
വഴിനീളെ കാത്തിരുന്നു
തവളകള്‍ക്കാഘോഷം

മഞ്ഞിലചാര്‍ത്തില്‍
കൊമ്പുകള്‍ മാനം
നോക്കി നിന്നു

മനസ്സിന്റെ വര്‍ണ്ണങ്ങള്‍
മുഖത്തു നിഴലിക്കുന്നു
വാക്മയ ചിത്രം

ദേശാടനപ്പറവകള്‍
സന്ധ്യാമ്പരത്തില്‍.
നിറമാല

മൂകമി ശോകം
അബലയവള്‍
ചപലയാണെന്ന് ജനം

വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നു
കുട മാറ്റങ്ങള്‍.
സന്ധ്യാബരം

കിനാക്കളുടെ താഴ്വാരങ്ങളില്‍
മോഹത്തിന്‍ ചിറകുവിടര്‍ത്തി
പറന്നു കുളിര്‍ കാറ്റൊടോപ്പം


ശിശിരം
മഞ്ഞു പെയ്യിച്ചു .
നഗ്നമാക്കി ചില്ലകളെ


പിഞ്ചു കാല്‍വെപ്പുകള്‍
കൊലിസ്സിന്‍ കിലുക്കം
അമ്മ മനസ്സിനാനന്ദം

കുറും കവിതകള്‍ 412

കുറും കവിതകള്‍ 412

എത്ര തുഴഞ്ഞാലും 
കരക്കടുക്കാത്ത വഞ്ചി .
ജീവിത കടലില്‍

ചന്ദ്രനുദിച്ചു 
നിര്‍ത്താതെ കുരച്ചു നായ. 
കിണ്ണത്തില്‍ പാല്‍ കഞ്ഞി ..

ജാലക പഴുതിലുടെ 
എത്തിനോക്കുന്നുണ്ട് 
ഉറക്കമില്ലാതെ ചിങ്ങ നിലാവു ..!!

ശരത്‌കാലം സന്ധ്യ
അവസാന നീരസത്തോടെ 
ചീവിടുകള്‍ ചിലച്ചു

ധ്യാന കേന്ദ്രത്തില്‍ 
പോയി വന്നിട്ടും 
കിടപ്പു പാമ്പുപോലെ ..!!

ഓഹരി സൂചിക 
ഉയര്‍ന്നു താഴ്ന്നാലും 
വിശപ്പിനു കുറവോന്നുമില്ലല്ലോ ..!!

രണ്ടുനേരം കടലില്‍ 
കുളിച്ചിട്ടും 
സൂര്യന്റെ ചൂട് കുറയുന്നില്ലലോ ..!!

പുഴമെലിഞ്ഞു 
കടല്‍ പെരുത്തു 
ദുഃഖം അസ്തമിക്കുന്നില്ലല്ലോ ..!!

ആകാശത്തിന്‍ 
കണ്ണീര്‍ ശേഖരിച്ചു 
കടലിനു ഉപ്പുരസം

ലോകത്തെ കാണണം 
മങ്ങലില്ലാതെ 
ചങ്ങാതി കണ്ണാടി

ഉരുകുന്നുണ്ട്
ഒരുനാളി ജീവിതം 
കത്തി തീരാന്‍.

ഹിമവാന്റെ 
തലക്കുമുകളില്‍ 
പൂര്‍ണേന്ദു

മൗനത്തിലാഴന്ന 
സ്നാനഘട്ടം .
കരീലകള്‍ പറന്നു വീണു

നിലാകടലോരം 
തിരയും കരയും 
ചുബിച്ചകന്നു..!!

Saturday, October 10, 2015

കുറും കവിതകള്‍ 411

കുറും കവിതകള്‍ 411

അന്യമാകുന്നിന്നു
വയലും വയലേലകളും
വലലന്റെ വിയര്‍പ്പും

ധനുമാസ കാറ്റിനു
കൊളുന്തിന്‍ സുഗന്ധം.
മലകളില്‍ മഞ്ഞു പെയ്യ്തു .

വിളക്കു വച്ച്
മടങ്ങുന്നുണ്ട് സന്ധ്യ .
ചന്ദന ഗന്ധം കാറ്റില്‍

കാര്‍ത്തിക ദീപം
തെളിഞ്ഞു .
മഴപ്പാറ്റകള്‍ പറന്നടുത്തു

ചുറ്റുവിളക്കുകള്‍
കണ്‍മിഴിച്ചു
ഇരുളോളിച്ചു മനസ്സില്‍ നിന്നും

പിറവികൊള്ളുന്നു
വര്‍ണ്ണ ചിത്രങ്ങള്‍
വിശപ്പിന്‍ വിഥിയില്‍

വിശപ്പകലാന്‍
ജീവിത പാതയില്‍
കാത്തിരിപ്പിന്റെ നിമിഷങ്ങള്‍

അമ്പലമുറങ്ങി
തേവരും .
രാമഴ...!!

ആരവങ്ങള്‍
നിഴല്‍ ചിത്രമായി
ആറാട്ടുകടവ്

പൂമുഖത്ത് .
വെയില്‍ പെയ്യുന്നുണ്ട്
ചാരുകസേരയില്‍ പത്രവായന

ഉള്ളറയില്‍ വര്‍ണ്ണങ്ങള്‍
മുഖം നോക്കുന്നുണ്ട്
അരങ്ങിൽ ദുരിയോദ്ധന വധം

തോട്ടിയുടെ ബലത്താല്‍
ആറാട്ടു ഉത്സവം.
തീവട്ടികള്‍ ഒരുങ്ങി ..

ചട്ടം പഠിപ്പിക്കുന്നു
തോട്ടിയും വടിയും
നോവിന്‍ ചങ്ങലക്കിലുക്കം

അന്തിതിരി
മുനിഞ്ഞു കത്തുന്നുണ്ട്
കാറ്റിന്‍ മുറജപത്തിന്‍ മര്‍മ്മരം 

നിലനില്‍ക്കുന്നത്നിലനില്‍ക്കുന്നത്

നിനക്കു ഞാന്‍ സ്വന്തം
കാറ്റിനു ആകാശമെന്നപോല്‍
തീക്കു വായു എന്നപോല്‍
ഞാന്‍ നിന്നോടൊപ്പം മാത്രം


ഭൂമിയില്‍ ഒരു ബീജമെന്നപോല്‍
കടലിലെ തിരയെന്ന പോല്‍
ആനന്ദ നൃത്തമാടുന്നു
എന്‍ നിശ്ശബ്‌ദമാം പ്രദേശത്തു

എന്‍ എഴുതിലുടെ ഞാന്‍
നിന്‍ മനസ്സില്‍ കുടിയേറി
നിത്യം സംവദിക്കുന്നു
മാസ നിബദ്ധമല്ല രാഗങ്ങള്‍

എന്നെ ബന്ധനസ്തനാക്കരുതെ
എനിക്ക് ഈ ബാന്ധവങ്ങളില്‍
ഒട്ടുമേ താല്‍പ്പര്യമില്ല

ഈ ഗൂഢ ജീവിതത്തില്‍
സമയത്തിന്റെ വേഗതയില്‍
നാമെന്തു കരുതി വെക്കുന്നു
എന്തെല്ലാം സ്വന്തമാക്കുന്നു എന്നാല്‍
ഒന്നുമേ നിലനില്‍ക്കുകയില്ല
ജലത്തിലെ കുമിളകള്‍ പോലെ

നിമിഷങ്ങള്‍ക്കുള്ളില്‍ അവ
എങ്ങോ അപ്രത്യക്ഷമാകുന്നു
അതിനാല്‍ ഇപ്പോള്‍ എന്തുണ്ടോ
അതിനെ വാഴ്ത്തു , സ്നേഹിക്കു
അത് നിലനില്‍ക്കുകയുള്ളൂ ....

കുറും കവിതകള്‍ 410

കുറും കവിതകള്‍ 410

കൊത്തി മിനുക്കുന്നുണ്ട്‌
കടല്‍കടന്നു വന്നു
വിരഹത്തിന്‍ ചൂടില്‍

ഉത്സവ പറമ്പില്‍
മണം പരത്തുന്നുണ്ട്
കൊതിയനാം   കാറ്റ്

അടിയേറെ കൊള്ളുന്നുണ്ട്
അലറികരഞ്ഞിട്ടും
കാശുവാങ്ങുന്നു മറ്റുവല്ലവരും

ആറാട്ട്‌ കഴിഞ്ഞു
മേളകൊഴുപ്പോടെ
ഒരുങ്ങുന്നു പുറപ്പാട്

നനഞ്ഞ മണ്ണിന്‍ മണം
ഓര്‍മ്മകള്‍ പ്രദക്ഷിണം വെക്കുന്നു
ചെമ്മണ്‍പാതയിലുടെ

മഴനനഞ്ഞും
നൂറുംപാലും ആടി നില്‍പ്പുണ്ട്
ദോഷമകറ്റാന്‍ നാഗദൈവങ്ങള്‍

നഷ്ടപ്രതാപതിന്‍ ഓര്‍മ്മകള്‍
അയവിറക്കികൊണ്ട്
നോവുമായി മരക്കുറ്റി

എണ്ണയും മെഴുക്കും
തിണ്ണയിലൊരു കാത്തിരുപ്പ്
ദേവിയുടെ കാവലാള്‍

ആറാടുന്നുണ്ട്
വലം പിരിശംഖിന്‍
ജലതീര്‍ത്ഥത്തില്‍ കുളിര്‍മ്മയില്‍

നെഞ്ചോടു അടക്കിപ്പിടിച്ചു
ജീവനെയെന്നപോല്‍
തേവര്‍ തുണക്കട്ടെ ..!!

മുടിയഴിച്ചിട്ട്
വരുന്നുണ്ട് വാളുമായി
ദേവി കാത്തോളണേ !!

ലക്ഷങ്ങളോളം
ദീപപ്രഭ
അകറ്റി മനസ്സിന്‍ ഇരുളിനെ 

Friday, October 9, 2015

കുറും കവിതകള്‍ 409

കുറും കവിതകള്‍ 409

വിരഹത്തിന്‍
കണ്ണീര്‍ തണലില്‍
വേഴാമ്പലിന്‍ തേങ്ങല്‍

വലിഞ്ഞു മുറുകിയ
നോവറിയിച്ചു
വയലിന്‍ തന്തുക്കള്‍

ഇരുളിന്‍ ചുരം താണ്ടി
വരുന്നുണ്ട് ഒരു കള്ളക്കാറ്റ്
സിരകളില്‍ ലഹരി

കടലുകരഞ്ഞു വന്നു
കണ്ണു തുടച്ചകന്നു
കരയെന്ന തൂവാലയില്‍

മാതാപിതാക്കളെ
മറന്നു പ്രണയം
കാടുയറി പുഷ്പ്പിച്ചു

ചുറ്റിത്തിരിഞ്ഞു
കത്രിക കരഞ്ഞു
കേശം പോയി കീശ ചിരിച്ചു

ബാറുവിട്ടു
ബീഫു നടന്നു കയറി
കലായത്തില്‍ പഠിപ്പുമുടക്കി

പറവകളുടെ
ഭൂമിക്കു ആരാലും
തീര്‍ക്കാനാവില്ല വേലികള്‍

ആലും മാവും
ഒത്തുചേരും കരയില്‍
മൗനമുറങ്ങുന്നു

മേഘപാളിയില്‍
ഒളിഞ്ഞു നിന്നു സൂര്യന്‍
കവിത കുറിച്ചു

മനോമുകരത്തില്‍
മൗനം ചേക്കേറി
ധ്യനനിമഗ്നം

പുല്‍കൊടി തുമ്പില്‍
ധ്യാനമിരുന്നു മഴത്തുള്ളി
കാറ്റ് വില്ലനായി

മുഖം കണ്ടു നാണിച്ചു
എല്ലാം അറിഞ്ഞു തെരുവില്‍
ആറമുള കണ്ണാടി 

Thursday, October 8, 2015

ആരിവരെന്നു പറയാമോ ..?

ആരിവരെന്നു പറയാമോ ..?

അന്യ നാട്ടില്‍ തൊഴിലാളി
നാട്ടിലെത്തിയാലോ
ദുരഭിമാനത്തിന്‍ മുതലാളി

സദാചാരത്തിന്‍ തേരാളി
എല്ലാവരെക്കാളും
ഞാനാണ് അറിവാളി

പതിയിരുന്നു ആക്രമിച്ചു
ചിരച്ചു മയക്കി കൊല്ലും
കൊലയാളി

എന്ത് ചെയ്യ്താലും
സഹിച്ചു നിന്നു പണത്തിനായി
കുനിഞ്ഞു നില്‍ക്കും പങ്കാളി

പല്ലിട കുത്തി മണപ്പിച്ചിട്ടു
വീരസ്യം പറഞ്ഞു
പതിവാണ് ഗോഗ്വാവിളി

മെയ്യനങ്ങാതെ
കാശുണ്ടാക്കുന്നുയിവര്‍
കൂടെ കുട്ടുന്നു ബംഗാളി

കൈനനയാതെ
കാര്യം കാണും
അഭിമാനി

Wednesday, October 7, 2015

കവിത

കവിത

ജീവിതത്തിന്‍ ഉറവിടം
സുഖദുഖങ്ങളുടെ
ആശ്വാസ വിശ്വാസങ്ങളുടെ

ഔഷധ  സമാനമാം
മൃത സഞ്ജീവനി
വിരഹത്തില്‍ തോഴി

കാലത്തിനതീതമാം
മൗനത്തിന്‍ താഴവാര മധുരം
നിത്യനൈമിത്യങ്ങളില്‍  പങ്കാളി

സന്തത സഹചാരിയായി
അമൃതം പൊഴിക്കുമെന്‍
ജീവല്‍ പ്രേരകം

അക്ഷര ബീജം വളര്‍ന്നു
വരികളിലുടെ വിരിഞ്ഞു
പുഷ്പ്പിച്ചു  കായിട്ടു

നെഞ്ചില്‍ ഊയലാടും
ആനന്ദ വാഹിനിയായ്
വിരല്‍ തുമ്പിലൂറും

ആശാമലരാം
സുഗന്ധം പൊഴിക്കും
എന്‍ കവിത

ശാപമോക്ഷത്തിനായി

ശാപമോക്ഷത്തിനായി

തേനൂറും നിന്‍
അധര ചലനങ്ങള്‍
എന്നിലെ എന്നെ മറക്കുന്നു

നീ പടരു എന്നില്‍
മുരളികയുടെ ഈണമായി
അനുരാഗ ഭാവമായി

വസന്തത്തിന്‍ താളം
ത്രസ്സിപ്പിക്കുന്നു സിരകളില്‍
ആലോകികാനന്ദമായി

താഴവാര മൗന-
സരോവരത്തില്‍
കുളിച്ചിറനായി

ശിലാശില്‍പ്പമായി
നില്‍പ്പു അംഗോപാഗത്തിന്‍
ലഹരി നുണഞ്ഞു

നായനാരാമം
നിന്‍ സുഗന്ധ പൂരിത
നടന വൈഭവം മോഹനം

കാത്തു കൊതികൊള്ളുന്നു
തനവും മനവും
ശാപമോക്ഷത്തിനായി

ആഗ്രഹം

ആഗ്രഹം

വിടർത്തിയ ദലങ്ങളാല്‍
കാത്തുകഴിയുന്നു
തൊട്ടറിയാൻ വാഞ്‌ഛ

കാണാ കയങ്ങളിൽ
മുങ്ങി പൊങ്ങുന്നു
മോഹത്തിൻ തിരയിളക്കം

വരൂ വന്നു എന്നെ
വാരിപുണരു ആ അസുലഭ
സുഖനിമിഷങ്ങൾ കാത്തുകഴിയുന്നു

ഒരു വല്മീകമായി
ജടായുവായി
അഹല്യയായ് 

കുറും കവിതകള്‍ 408

കുറും കവിതകള്‍ 408

വലം വച്ചു  വരുന്നുണ്ട്
ഓർമ്മകളും കിനാക്കളും
പ്രദക്ഷിണ വഴിയെ

കിഴക്കന്‍ കാറ്റും മേഘങ്ങളും
മലകളും തമ്മില്‍
മൗന സല്ലാപത്തില്‍...

പൊന്‍കുന്നത്ത്
ഒരു എലികയില്‍ കലിക
എന്തൊരു തനിമ

അധരങ്ങളാല്‍
നീ എഴുതിയ കവിത
എത്ര വായിച്ചാലും മതിയാവുന്നില്ല

കല്ലിലുമറിഞ്ഞു
നിന്‍ സാമീപ്യം .
ധ്യാന മൗനം ..

വലകളുടെ കണ്ണികളറ്റു
തിരികെ വന്നു .
അയച്ചു വിട്ട ചുംബനം..!!

കല്ലടയാറിന്‍
ഇരുകരയില്‍ ആരവം
തുഴകള്‍ ഉയര്‍ന്നു ആകാശത്തേക്ക്

പുഞ്ചിരി പൂവില്‍
കരിമിഴിവണ്ടുകള്‍.
മനമാനന്ദ ലഹരിയില്‍ ..!!

കുപ്പയിലെ തകരയില്‍
ഹിമ ബിന്ദു .
വൈഡൂര്യം..!!

താലി ചരടില്‍
കൊരുക്കുന്നു
നിലക്കാത്ത മോഹങ്ങള്‍

പുരിക ചൊടിയാല്‍
അങ്കം കുറിച്ചു അവള്‍
മനസ്സിലൊരു പട പുറപ്പാട്


Tuesday, October 6, 2015

സല്ലാപം

സല്ലാപം

ഞാനും എന്റെ കണ്ണു നീരും
പല തവണ സംസാരിക്കാറുണ്ട് പരസ്പ്പരം
ഇവ ഹൃദയത്തില്‍ നിന്നുമാണ് കഥകളാവുന്നത്.
പറയുന്നത് എന്റെ വേദനകളുടെയും
 മുറിവുകളെ പറ്റിയാവും
പലവട്ടം ഇവകള്‍ വിശ്വാസം എന്നില്‍ ഉണ്ടാക്കും
എന്നില്‍ ഉത്സാഹത്തെ ജനിപ്പിക്കുന്നു
ഞങ്ങള്‍ പരസ്പ്പരം സുഖ ദുഃഖങ്ങള്‍ പങ്കുവെക്കും
ആശ്വസിപ്പിച്ചുപോകുന്നു ഇരുവരും
.
മൗനമാണ് ഞങ്ങളുടെ മാധ്യമം
സത്യമാണ് ഞങ്ങള്‍ക്ക് കൈമുതല്‍
ആര്‍ക്കും ഒരു ഉപദ്രവമാകാതെ
ഇതുവരെ മുന്നോട്ടു പോകുന്നു

ഈ വാക്കുകള്‍ ഏറെ തുളഞ്ഞു കയറും
ഹൃദയത്തെ മുറിവേല്‍പ്പിക്കപ്പെടും
ഞങ്ങള്‍ വഞ്ചിതരാവും

എന്റെ കണ്ണുകളില്‍ ശുന്യതയും
ഹൃദയത്തിന്റെ ആഴങ്ങളില്‍
സ്നേഹത്തോടെ പരിചരിക്കപ്പെടാന്‍
കൊതി തോന്നി

ഒരു മസൃണമായ തലോടലിനായി
തീഷ്ണമായ ധാരണകള്‍
അതാണ്‌ ഞങ്ങളില്‍ രൂഡമൂലമായയി
നീണ്ട ജീവിതം മുന്നേറുന്നത്  
മാംസളമായ ആസക്തിയല്ല
സ്നേഹത്തിന്‍റെയും ആഗ്രഹങ്ങളുടെ
ഇടയില്‍ ഞങ്ങള്‍ കുരുങ്ങി നഷ്ടപ്പെടുത്തി

ഈ വിലപ്പെട്ട ജീവിതം
ഞങ്ങളുടെ നിലനില്‍പ്പിനാണ്.
കാപട്യങ്ങളുടെയും കപടവേഷങ്ങള്‍ക്കുമല്ല.
.
ആശയകുഴപ്പങ്ങളിലും പരാജയങ്ങളിലും പെടാനല്ല
ഉണരുക അറിയുക ഇപ്പോള്‍
അവനവനില്‍ വിശ്വസം നിലനിര്‍ത്തി
നമ്മുടെ ഉള്ളിലുള്ളതിനെ അറിഞ്ഞു
പരസ്പരം സംസാരിക്കാറുണ്ട്
ഞാനും എന്റെ കണ്ണുനീരുമി
മൗനം പാര്‍ക്കും ഗേഹത്തില്‍

നീ എവിടെ ..?

നീ എവിടെ

നീ പറഞ്ഞു പോയ വചനങ്ങളില്‍
നിന്റെ ദുഖത്തിന്‍ പാതകളിലും
എല്ലാം ഒടിയലഞ്ഞു

തേടുന്നുഎന്നെയും
നിന്നെയും കല്ലിലും
മണ്ണിലുമാകാശത്തും

ജലകണങ്ങളിലേ
കിലുക്കത്തിലും
താഴ്വാരങ്ങളിലേ
മൗനങ്ങളിലും

വേരറ്റു നീരറ്റു പോയ
കല്ലും മുള്ളും താണ്ടി
അവസാനിക്കാത്ത യാത്രകള്‍

എവിടെ നീ ....
നയിക്കുഎന്നെ
സത്യത്തിന്‍ വെളിച്ചത്തിലേക്കു

വിശപ്പിന്‍ ദാഹത്തിന്‍
ഉഷ്ണത്തിന്‍ ഉരുകിയ
കുളിരില്‍ ഒക്കെ ഞാന്‍ തേടി

അവസാനം അറിയുന്നു
എന്റെ ഉള്ളിലിന്റെ
ഉള്ളില്‍ ഒരു തുടിപ്പായി നീ

രഹസ്യംരഹസ്യം

എത്തി ഒളിഞ്ഞു നോക്കി
നിന്റെ വാക്കുകളുടെയും
വരികളിലുടെയും അറിഞ്ഞു
നിന്‍ ചിന്തകളും മനസ്സും


നിന്റെ സൗമ്യമായ വാക്കുകള്‍
സുഗന്ധം നിറഞ്ഞ
പ്രഭാത മന്ദമാരുതന്‍
ഹൃദയ കവാടങ്ങളില്‍ വന്നലച്ചു
.
നിന്റെ ചിരിക്കുന്ന മിഴികള്‍
കുറിച്ചു ഏറെ പറഞ്ഞു
ആശ്വാസമേകി ശാന്തമാക്കി മനസ്സിനെ

നിൻ കണ്ണിൽ
എനിക്ക് കാണാൻ കഴിയുന്നു
ആനന്ദത്തിൻ അടയാളങ്ങൾ
എനിക്കായുള്ള സ്ഥലം
അതെ എനിക്കായുള്ള നിഥി

നീ സംസാരിക്കുമ്പോൾ
നിന്റെ നൃത്തം വെക്കും ചുണ്ടുകൾ
എന്നെ മൗനത്തിലാഴത്തുന്നു

എന്റെ തണുത്തയുറഞ്ഞ നോട്ടങ്ങൾ
പിറുപിറുപ്പുകള്‍ നിന്നെ കുടുതല്‍
ഇണമുറ്റതും താളാത്മകവുമാക്കുന്നു

എന്നെ നിന്റെ സ്വപ്നലോകങ്ങളിലേക്ക് നയിച്ചു
പൊങ്ങി കിടക്കുന്ന പ്രണയം
നാമിരുവരുമറിയാതെ
ജീവിതത്തെ മുന്നേക്ക് കൊണ്ടുപോകുന്നു
.
ഈ കയിപ്പേറിയ മൗനം
നിലച്ച ശ്വസനിശ്വസങ്ങളെ
ഉണര്‍ത്തി ഉറക്കെ വിളിച്ചു പറയുന്നു
നമ്മുടെ ആരുമറിയാത്ത രഹസ്യങ്ങളെ

ദുഃഖ പുത്രി

ദുഃഖ പുത്രി

അവൾ എവിടെയോ വിദൂരത്തു നിന്നു
ദുഖങ്ങളുടെ ചുരുളഴിച്ചു കൊണ്ട് പറഞ്ഞു
എന്റെ കാര്യങ്ങള്‍ കവിതകളിളുടെ
എഴുതുമല്ലോ എന്ന് പലവട്ടം ഓര്‍മ്മപ്പെടുത്തി
എവിടെ തുടങ്ങണം എവിടെ ഒടുക്കണമെന്നറിയാതെ
ചക്രവാലങ്ങള്‍ക്കപ്പുറത്തേക്കു കണ്ണും നട്ടിരുന്നു
 ആകാശത്തെയും കടലിനെയും
സന്ധ്യ ചായം ചാലിച്ചു ചുവപ്പണിയിച്ചു
അകലെ പക്ഷി കുട്ടങ്ങളുടെ
ദുഖദുരിതങ്ങളുടെ കലപിലകള്‍ ,
രാത്രിയുടെ ചിലങ്ക കിലുക്കി
ചീവിടുകള്‍ മെല്ലെ ഇറങ്ങി
ചവിട്ടയിട്ടും നിലയുറക്കാതെ
ലഹരി പ്രഹരമായി ശാപവാക്കുകലായി
തലമുടിക്ക് ചുഴറ്റി പിടിച്ചു
മഴമേഘമില്ലാത്ത ആകാശ ഇടിമിന്നല്‍
പിണരുകളായി മാറിലും മുതികിലും
പതിച്ചു കൊണ്ടിരുന്നു മിഴികള്‍
വറ്റി വരണ്ട തടാകംപോലെ
മെല്ലെ ചുഴലിക്കാറ്റു ശമിച്ചു
എല്ലാം മാറും എന്ന പ്രത്യാശയുടെ
വെള്ളിവെളിച്ചം കിഴക്കുനിന്നും
കണ്പോളകളെ മെല്ലെ തുറപ്പിച്ചു
എന്ത് ഇതാവുമോ അവസാനിക്കാത്ത
ദിനരാത്ര ജീവിത ദിനങ്ങള്‍ ...!!

എന്റെ പുലമ്പലുകൾ 36

എന്റെ പുലമ്പലുകൾ 36

നെഞ്ചിൻ കൂടു പിളർന്നു
വന്നിടുമോ എൻ ദുഖങ്ങളെല്ലാം
ആഴിയുടെ അടി തട്ടിൽ ഉണരാൻ

ഓർമ്മകൾ പഴയതല്ലെങ്കിലും
അവയ്ക്കു എന്നും പുതുമ
എല്ലാവരുടെയും ഹൃദയം കവരുക
എളുപ്പമല്ലെങ്കിലും വച്ചു എൻ ഹൃദയത്തെ
ആ കാൽപാദങ്ങളിൽ അറിഞ്ഞുകൊണ്ട്
അവരുടെ കണ്ണുകൾ നിലത്തെക്കല്ലെങ്കിലും

കടങ്ങളാൽ എഴുതി എൻ ജീവിതത്തെ
കണ്ണുനീരാൽ നനച്ചു എഴുതി സുഖങ്ങളെ
വേദനകൾ നാവിൽ വിരിഞ്ഞവ വരികളിലാക്കി
ജനം ഇതൊന്നുമറിയാതെ പറഞ്ഞു
എന്തൊരു തീവ്രമായ കാവ്യം

Friday, October 2, 2015

കുറും കവിതകള്‍ 407

കുറും കവിതകള്‍ 407

ചുണ്ടും മുളംതണ്ടും
പ്രണയത്തിലാണ്
ഇളംകാറ്റും കുടെയുണ്ട്

പാതിരാപുള്ള്പാടും കാവില്‍
മഞ്ഞളും ചന്ദനവും.
ഇരുളകറ്റുന്നു നിലാവ്

എത്തിനോക്കുന്നുണ്ട്
പാല്‍നിലാവ് പുഴയില്‍
അല്ലിയാമ്പലിനു നാണം

തനിയാവര്‍ത്തനത്തില്‍
ശ്വാസം കിട്ടാതെ
ഒരു മോര്‍ശംഖ്

നക്ഷത്രം പോലും
നാണിച്ചുപോയി
ചലച്ചിത്ര സമ്മാന രാവ്

മനചിമിഴില്‍
എന്നും ഓര്‍മ്മകളുടെ
പുതുവസന്തം നീ

സ്വരാജ് സ്വപ്നം
നൂല്‍നൂല്‍ക്കുന്നുണ്ടുയിന്നു
ചിലന്തി വലയാല്‍  ചര്‍ക്ക

നീണ്ട നിരകള്‍ക്കി-
ന്നയവധി
ഗാന്ധിജയന്തിഅലിഞ്ഞു ഇല്ലാതാകുന്നുവോ ?!!


അലിഞ്ഞു ഇല്ലാതാകുന്നുവോ  ?!!ആകാശ ചുവട്ടില്‍
ചേക്കേറാന്‍ ചില്ലതേടി
ഒരു തെക്കന്‍ കാറ്റ്

ഞാന്‍ ഈണം കൊടുത്തു
എന്‍ മൗനം നറഞ്ഞ
സന്ധ്യകള്‍ക്ക് നിന്റെ ഗാനം

നിറം കൊടുത്തു
എന്‍ ചിന്തകള്‍ക്ക്
നിന്‍ ചുണ്ടിലേക്കു

വന്നു നീ അകലുന്ന വരക്കും
അറിയിക്കാന്‍ കഴിയാത്ത
അസ്വസ്ഥത

നിന്റെ രഹസ്യങ്ങള്‍
കൈമാറിയത്
മധുനുകരുമ്പോഴോ

എന്‍ മൂകമായ കരച്ചില്‍
ശ്വാസം മുട്ടിച്ചു
തുളുമ്പുന്ന കണ്ണു നീര്‍
നിന്നെ തേടുകയായിരുന്നു

എന്റെ സ്വപ്‌നങ്ങള്‍
നെയ്യുകയായിരുന്നു
നിന്‍ രൂപം മനതാരില്‍

എന്റെ വാക്കുകള്‍
ഒഴുകാതെ വിതുമ്പി നിന്നു
നിന്റെ സാമീപ്യത്തിനായി

മിടിക്കുന്നു  ഇടനെഞ്ചില്‍
മൗനനാനുരാഗത്തിന്‍
പൂര്‍ണ്ണ ഭാവം

കരുതിയില്ലയൊരിക്കലും
എന്‍ മിഴ മുനകളില്‍
നീ അലിഞ്ഞു ഇല്ലാതാവുമെന്ന്