Wednesday, May 29, 2013

കുറും കവിതകള്‍ 97


കുറും കവിതകള്‍ 97

നിറവയറിന്‍
കിനാകണ്ടുറങ്ങുന്നു
തെരുവോര ജന്മങ്ങള്‍

അറിവിന്റെ ആഴങ്ങളില്‍
മുങ്ങിയിട്ടും അറിഞ്ഞില്ല
നിന്നെ കുറിച്ചോന്നുമേ

തെരുവോര കാഴ്ചകള്‍
മനസ്സിന്റെ കോണുകളില്‍
നൊമ്പര പൂവിരിയിച്ചു


വിശന്ന വയറും
നനഞ്ഞ പുസ്തകവും
അടുക്കളയിലേക്ക്


കനകമെന്നു കരുതി
കൈ തൊട്ടപ്പോള്‍
കനല്‍ പോലെ പൊള്ളി


ഹിമകണങ്ങളിലാകെ
അമ്പിളി പൂനിലാവ്
നിന്‍ ചിരിയിലും


കഴിച്ചവനു
കഴിക്കാത്തവനും
ഒരുപോലെ ദുഃഖം ????!!!!

Monday, May 27, 2013

മോചനത്തിൻ ആകശം തേടി


മോചനത്തിൻ ആകശം തേടി

എന്റെ തലക്കുമേൽ
ഉള്ളോരാകാശത്തിനു  
മാത്രമെന്തേ നിറമില്ല
കനവിൽനിന്നും
നിനവിലേക്കുള്ള
യാത്രയുടെ നോവുകളേറെ
സഹിച്ചല്ലോ ,അക്ഷരങ്ങൾ
വരികളായി വരുന്നത് ,പിന്നെ
ഇരുളൊരു മറയല്ലോ
എഴുതാതിരിക്കുവാൻ
കടന്നു പോയ  നിമിഷങ്ങൾ
തിരികെ  വരില്ലല്ലോ
ഉണങ്ങിയ  പൂവു
വീണ്ടും  വിരിയില്ലല്ലോ
ചിലപ്പോൾ  തോന്നുന്നു
നീ  എന്നെ മറക്കുന്നുയെന്നു
പക്ഷെ  മനസ്സു പറയുന്നു
നിനക്ക് എന്നെ മറക്കുവാൻ കഴിയില്ലല്ലോ
ചങ്കിന്റെ ഉള്ളില്‍
ചങ്ങലക്കിട്ട പോല്‍
ചങ്ങാതി എന്തെ ഇങ്ങിനെ
ഇനി  തനിച്ചായി
മാറിയതിന്‍ മാറ്റമോ
തോറ്റമോയി ചിലമ്പിച്ച
താളമേളങ്ങള്‍ എന്തിന്‍
 പുറപ്പാടോ കേളി കൊട്ടോ
വരവെല്‍ക്കുകയാണോ
എന്തൊരു അസ്വസ്ഥത
ഇതില്‍ നിന്നും മോചനം ആഗ്രഹിക്കുന്നു

കുറും കവിതകൾ 96

കുറും കവിതകൾ 96


മൌനം പൂകുന്നു
താഴ്വാരങ്ങളില്‍
നിന്‍ ഓര്‍മ്മകള്‍ വേട്ടയാടി


പൂവിനെ നുള്ളിയാൽ
മുള്ളിൻ തോട്ടറിവിൻ
സുഖം നൊമ്പരം

മൽപ്പിടുത്തം അറിയുകിൽ
താനേ അറിയും
മീൻ പിടുത്തവും

ശീലങ്ങൾ മാറ്റിയാൽ മാറില്ലല്ലോ
എത്ര ശീതളമായാലും
കടൽ കാറ്റിനു ഉപ്പുരസം തന്നെ

താഴ്വാരം പൂത്താൽ
സൗന്ദര്യം തേടി
സഞ്ചിരിക്കുമല്ലോ കണ്ണുകളെറെ
,

വിമർശനം
മർശനം ആവല്ലേ
ദർശനം ആവണമെപ്പൊഴും

മനസ്സിൻ കടൽക്കരയിൽ
ചാകര എത്തിയിട്ടുമെന്തേ
തെളിഞ്ഞില്ല മുഖം

വെറുക്കുകിൽ
വേരറ്റു പോകട്ടെ
ആറ്റിൻ കരയിലെ
മനോജ്ഞമാം കവ്യമരമത്രയും

സൗഗന്ധിക പുഷ്പ്പം
തേടി പോയൊരു ഭീമനും
പ്രണയ ദംശനം ഏറ്റിരുന്നു

"ക്ഷ" എന്നും "മ" എന്നൊരു അക്ഷരങ്ങള
ചേർത്തു വായിക്കാൻ
അൽപ്പം സമയം കണ്ടെത്തുമല്ലോ

അറിയാതെപോയെരെൻ
അവിവേകങ്ങളൊക്കെയും
അക്ഷരങ്ങളാൽ കൊരുത്തൊരു
കവിതയായി മാറില്ലല്ലോ
പൊറുക്കുക സഹിക്കുക

Tuesday, May 21, 2013

നാം ആർ


നാം ആർ

ഹൃദയ രക്തത്തിന്‍ നിറം ചുവപ്പ്
കണ്ണുനീരിനും വിയർപ്പിനും മാത്രമെന്തേ
നിറമില്ലാതെ പോയത്
ഇത്ര ചിന്തകൾ ഒരുക്കുകയും
ഇരുന്നിടത്തു നിന്നും എവിടെയൊക്കെ  
ചുറ്റി തിരിച്ചു കൊണ്ടുവരുമി
മനസ്സിൻ സ്ഥാനം എവിടെ
ഏറെ പറയുകിൽ നമ്മുടെ
അറിവിൻ കാഴ്ച എത്ര പരിമിതം
തലയ്ക്കു പിറകില എന്ത് നടക്കുന്നു
ആരെങ്കിലും കണ്ടിട്ടുണ്ടോ ആവോ
ചിന്തിച്ചാൽ ഒരു അന്തവുമില്ല ആദിയുമില്ല
എവിടെനിന്നും വന്നു എവിടെക്ക് മറയുന്നു
നാം ആരോ നിയന്ത്രിക്കും
കാന്തിക പ്രകരണത്താൽ
ചലിക്കും   കളിപ്പാവപോൽ

Sunday, May 19, 2013

ഖിന്നയാം ഗംഗ


ഖിന്നയാം ഗംഗ

ശിവജടയില്‍ ഒളിച്ചിരുന്ന
ഗംഗയെ ഭഗീരഥൻ
സ്വപീഡനത്താലോ
അതോ പ്രീണിപ്പിച്ചോ
ഭൂമിയില്‍ കൊണ്ട് വന്നത്
പാപം ഏറ്റുവാങ്ങുവാനോ
മനുഷ്യന്റെ കൈയ്യാല്‍
വിഷലിപ്പത്തമാക്കിയൊടുക്കുവാനോ
വരുമോയിനി ആരെങ്കിലുവിവളെ
സ്വര്‍ഗ്ഗ തുല്യയാക്കുവാനിനിയും
കാത്തിരുന്നു കരഞ്ഞു കലങ്ങിയ
കണ്ണുമായിയവള്‍ ഒഴുകുന്നു ഖിന്നയായി

നിനക്ക് വന്ദനം


നിനക്ക് വന്ദനം

മഞ്ഞണിഞ്ഞ   താഴ്വാരങ്ങളും
പൂത്തുലഞ്ഞ പൂക്കളും നിത്യം സ്വയം
പുലര്‍ത്തുവാൻ വെമ്പും ഉറുമ്പിൻ കൂട്ടങ്ങളും
ഏറെ ആശ്വാസം നൽകും
മുളന്തണ്ട്  പാടും പാട്ടിനോടൊപ്പം
അരുവികളുടെ കളകളാരവവും
മൃദുല നൃത്ത മാടുന്നു കാറ്റിന്‍  കയ്യാൽ
മരചില്ലകൾക്കൊപ്പം  മയിലുകളും
മനോഹരമി കാഴ്ച എത്ര ദൃശ്യവിരുന്നൂട്ടും
കാടിൻ സുന്ദരതേ നിന്നെ സൃഷ്ടിച്ച
ഉടയോൻ വിരൂപിയാകുകില്ല സത്യം
പ്രകൃതി ദേവി നിനക്കെന്റെ  വന്ദനം

Saturday, May 18, 2013

കുറും കവിതകള്‍ 95
കുറും കവിതകള്‍ 95

ഖല്‍ബിന്‍ ബേജാര്‍
ദപ്പുമുട്ടി പാടുമ്പോള്‍
അല്‍പ്പം സുഖൂന്‍

ഉള്ള്ളുരുകി വിളിച്ചു
സഹായ ഹസ്തം പോല്‍
ഒരു കുളിര്‍ കാറ്റ് എവിടെനിന്നോ

ഗാലിബിന്‍ ഗസല്‍
സ്നേഹ മഴയുടെ
കുളിര്‍ അല ഒഴുകി

ഉദാസമാര്‍ന്ന സന്ധ്യയില്‍
ലഹരി പകര്‍ന്നു
പങ്കജ് ഉദാസിന്‍ ഗസല്‍ ചഷകം

അജ്മീര്‍ ഷരീഫിന്‍
ദര്‍ഗ്ഗക്കു മുന്നില്‍
മത്ഗരീബുകള്‍ ഒന്ന്‍


സുഗന്ധം പടര്‍ത്താന്‍
വീശും മയില്‍ പീലിയുടെ
ദുഃഖം ആരറിവു


Friday, May 17, 2013

കടലിനോടു പങ്കു വെപ്പ്


കടലിനോടു പങ്കു വെപ്പ്മനസ്സും കടലും ഒരുപോലെ
മദിച്ചു തിരയെറ്റയിറക്കങ്ങളാല്‍
കടലില്‍ നിക്ഷേപിച്ച വേദനകള്‍
കരക്കു വന്നു അടിയുന്ന സ്വാന്തനമായി
കണ്ടു മനം കുളിര്‍പ്പിക്കാന്‍ ഏകയായി
കാറ്റിലെ ഉപ്പിന്റെ ക്ഷാരവുമെറ്റ്
കടലിന്റെ സന്തോഷ സന്താപങ്ങളെ
തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്തി
ഒരു നീണ്ട നിശ്വാസം മനസ്സില്‍ നിന്നും
ഉണര്‍ത്തി, എല്ലാം മറന്നു പുതിയൊരു
ആശ്വാസ തിരയും കാത്തു മൂകമായിയെന്തു
ചെയ്യണം എന്നറിയാതെ വിഷണ്ണയായി


Thursday, May 16, 2013

വാതുവെപ്പും കോഴയുംവാതുവെപ്പും കോഴയും

വാതം വന്നാലും
വാതു വെപ്പിനു
കുറവൊന്നുമില്ലല്ലോ

കിട്ടാനുള്ളത്
കിട്ടാതെ മാറുകയില്ലല്ലോ
മുഖശ്രീ

കേശവൻ പ്രാജീ
കൊടുത്തത് കൊടുത്താൽ
മാറുമി വാതം

ഐ പി എല്ലിന്റെ
എല്ലുനുറുങ്ങി  
പല്ലോപോയത് മിച്ചം വേറെ


ശ്രീ അശാന്തനു
കിള്ളി കിട്ടിയതോ
കിറിക്കിട്ട് കുത്ത്

ഏറു രാജാ ഏറു
ഒന്നെറിഞ്ഞാല്‍
ആറു ഇല്ലെങ്കില്‍ നൂറ്

കൂറിങ്ങുംഏറങ്ങും
നമുക്കും കിട്ടണം
പണം

കൊടുത്താലും കൊന്നാലും
കിട്ടും എന്നെങ്കിലും
കൊച്ചിയിലോ കൊല്ലത്തോ

മലയാളത്തിനു മാനക്കേട്
ആക്കാതെ അടങ്ങുകയില്ലയി
ആശ്രീകരങ്ങൾഅകലട്ടെ ഏകാന്തത


അകലട്ടെ ഏകാന്തത

മനസ്സില്‍ പ്രതിഷ്ടിച്ച നിന്‍ മുഖമിന്നു എന്തേ
മങ്ങി മറയുന്നു എന്നിലായി വെറുതെ
കേവലമാമൊരു തോന്നലാണോയി
നെഞ്ചിനുള്ളിലെ നൊമ്പരമോ

വന്നു നീ വന്നു ശാന്തമാക്കുകയെന്‍
ദുഃഖകടലാം മനസ്സിന്‍ തിരമാലകളെ
തന്നു അകലുക സ്വപ്ന സായൂജ്യമെന്നും
നിന്‍ പാല്‍ പുഞ്ചിരി പൂക്കും വാടികയാല്‍

നിറ നിലാവായി അരികിലെത്തി
അകറ്റുക എന്നിലെ വിഷാദമാം
ഇരുളും പിന്നെ നല്‍കുക ഏറെ
കുളിരിനാല്‍ അകലട്ടെ താപമെല്ലാം

Wednesday, May 15, 2013

അല്ലയോ സ്നേഹിതരേ


അല്ലയോ സ്നേഹിതരേ

വ്യാമോഹങ്ങളെ കൂട്ടു പിടിച്ചു
യാത്രക്കൊരുങ്ങുന്നവരെ
നിങ്ങള്‍ വന്നപ്പോള്‍ ഒന്നുമേ
കൊണ്ടുവന്നില്ല പോകുമ്പോഴും
മദ്ധ്യേ ഇങ്ങിനെ വാപരിക്കുമ്പോള്‍
ഇണങ്ങിയും  പിണങ്ങിയും
ഏറെ ഇഴകള്‍ വലിച്ചു
ബാന്ധവങ്ങളുടെ  ഞെരുക്കത്തില്‍
മുറിഞ്ഞു പോകുന്ന പല ബന്ധങ്ങള്‍
അതില്‍ ചില ബന്ധങ്ങൾ അവ
ഹൃദയം കൊണ്ടുണ്ടാകുന്നതാണ്
അവ ഏറെ നാൾ തിളങ്ങി
നിലനിൽക്കുന്നതുമാണ്
എന്നാൽ ചിലത് പൊട്ടി
തകര്‍ന്നു പോകുന്നു
എങ്കില്‍ ഒരു ശബ്ദം
പോലും കേള്‍ക്കില്ല
കെട്ടുറപ്പാര്‍ന്നവ
നില നിര്‍ത്താന്‍ നമുക്കിനി
ശ്രമം തുടരാം സ്നേഹമെതിരെ
കാംഷിച്ചു കൊണ്ട് സ്നേഹിതരെ

പിണക്കം


പിണക്കം

ഒരുപാടു ബുദ്ധി മുട്ടിക്കുന്നു ഈ രാത്രി
ഹൃദയം ഏറെ മിടിക്കുന്നു ആർക്കോ വേണ്ടി
എപ്പോഴാണോ ആകാശത്തു നിന്നും താരകങ്ങളും  
കണ്ണുകളിൽ നിന്നും നീർക്കണങ്ങളും
വീഴുക അറിയില്ല അതിനാൽ  പറഞ്ഞു തീർക്കുക
പ്രണയത്തിൽ  കുതിർന്ന  വാക്കുകൾ
ഇപ്പോൾ പതുക്കെ വരുന്നുവല്ലോ പകലും
ജീവിതത്തിൻ സന്ധ്യകളും ആകാറായല്ലോ
ഏതു നിമിഷവുമി ശരീരത്തെ വിട്ടു ജീവൻ
പിണങ്ങി പോകുന്നതെന്നറിയില്ല

Saturday, May 11, 2013

എന്തേ അറിഞ്ഞില്ലഎന്തേ അറിഞ്ഞില്ല

ഒരു പൂവ് ചോദിച്ചപ്പോള്‍
നീ എന്നെ സംശയത്തോടെ നോക്കി
നിനക്ക് ഞാന്‍ എന്റെ പൂന്തോട്ടം തന്നെ
തരാന്‍ ഒരുക്കമായിരുന്നു

ഒരു തണല്‍ തേടി നീ നിന്നപ്പോള്‍
ഞാന്‍ എന്‍ ശിഖരം നിന്നിലേക്ക്‌ ചായിച്ചു
എന്നിട്ടും നിന്റെ മുഖത്തുന്നിന്നും
മനസ്സിന്‍ തീ ജ്വാലയുടെ ചൂടറിഞ്ഞു

പൊള്ളുന്ന നിന്‍ പാദങ്ങള്‍ക്ക് ഞാന്‍
പച്ച പരവതാനിയായി മാറി
എന്നിട്ടും നിന്റെ നയനങ്ങളില്‍
നിന്നും ഒരു അലിവു കണ്ടില്ല

ഞാന്‍ ഒരു കുളിര്‍ കാറ്റായി
തഴുകാന്‍ ആഗ്രഹിച്ചപ്പോള്‍
നീ ഒരു വന്‍ കൊടും കാറ്റായി
മാറി മറഞ്ഞില്ലേ

ഒരു മുത്തം ഞാന്‍ ചോദിച്ചപ്പോള്‍
മൂവന്തി ചോപ്പ് കാട്ടി നീ
ചക്രവാളത്തെ നോക്കി എന്‍
ഹൃദയത്തെ ചവിട്ടിമെതിച്ചു നടന്നില്ലേ

ഞാന്‍ ഒരു മരുഭൂമിയായി മാറുന്നു
എന്തെ നിന്നില്‍ എനിക്കായി പൊഴിക്കാന്‍
ഒരു തുള്ളി സ്നേഹത്തിന്‍
തേന്‍ മഴ ഇല്ലാതെ പോയത്

Tuesday, May 7, 2013

തേടല്‍

തേടല്‍

ചങ്കൂ തകര്‍ത്ത് എഴുതുവാന്‍
ഞാനൊരു ചങ്ങമ്പുഴയുമല്ല

ഇടനെഞ്ചു പൊട്ടി പാടാന്‍
ഞാനൊരു ഇടപ്പള്ളിയുമല്ല

ദേശാടാനത്തിലുടെ ഭക്തിയുടെ
നിറവു പകരാന്‍ ഞാനൊരു പീയുമല്ല

ചിലന്തി വല നെയ്യ്തു സാമ്രാജ്യത്തിന്‍
തകര്‍ച്ച കാണുവാന്‍ ഞാനൊരു ജീയുമല്ല

വലിപ്പമില്ലാഴമയുടെ  വലുപ്പം കണ്ടെത്തി
കുഞ്ഞു വരികളാല്‍ പ്രപഞ്ചം തീര്‍ക്കും
ഒരു കുഞ്ഞുണ്ണിയുമല്ല ,പിന്നെ ഞാനൊരെന്നു

എന്നെ തേടുന്ന കവിയൂരുകാരനാം
ജീആര്‍ അല്ലോയി ഞാന്‍

പ്രണയക്കുരുക്കുകള്‍


പ്രണയക്കുരുക്കുകള്‍


വാക്കിന്‍ കുരുക്കല്ലോ
നോക്കിന്‍ പരപ്പല്ലോ
പരത്തി പറയാതെ പറയട്ടെ
പ്രണയിക്കപ്പെടല്ലേ !!!


അക്ഷരങ്ങളെ ചേര്‍ത്തു
സങ്കല്പലോകത്തു തീര്‍ക്കുമൊരു
പ്രണയത്തെ അപ്പൂപ്പന്‍  താടിയില്‍
കെട്ടി പറപ്പിക്കുകില്‍ ...............??!!!


എഴുതാത്ത മൂളാത്ത വരികളില്‍
എപ്പോഴും നിന്നെ കുറിച്ച് മാത്രമായി
എന്നിലൊടുങ്ങാത്ത ചിന്തകള്‍
എവിടെ പോയി ഒളിച്ചിരിക്കുന്നു

നിറങ്ങളെറെ ചാലിച്ച്
കനവിലുള്ളതൊക്കെ
നിനവിലാക്കവേ നിന്‍
മുഖമെന്തേ തെളിയാതെ
പോയി പ്രണയമേ

നെഞ്ചിനുള്ളിലെ തിങ്ങി വിങ്ങും
പ്രണയ നോവിന്‍ മധുരം
വരികളിലാക്കി എങ്ങിനെ
അപ്പൂന്‍താടിയാക്കി പറത്തും

കാലം മായിക്കാത്ത മുറിവുകളോ
മനമെന്ന മാനത്തു നിന്നും
നീയും മാഞ്ഞു പോകുന്നുവോ
മാനത്തെ മഴവില്ലുപോലെ ,പ്രണയമേ ?!!!

Sunday, May 5, 2013

പ്രണയ വഴികളിലുടെ


പ്രണയ വഴികളിലുടെ

മിഴിയുടക്കി
മനമകന്നു
എന്തേ പറ്റിയത്
കവിതയവള്‍
എങ്ങോ പോയി മറഞ്ഞു

വഴിമാറിപോകും
വാക്കുകളുടെ
വീര്യം തെടുമി
വകതിരുവുകളോ
വകഞ്ഞു ചുറ്റും പ്രണയം

ഓര്‍മ്മ താളുകളില്‍
മറക്കാതെ കിടക്കുമൊരു
അദ്ധ്യാമോയി
മധുരനോവ്
പതിരെറെയില്ല എതിരാണ്
ഇതിന്‍ ശത്രു

ജീവിതം എന്ന മൂന്ന്‍ അക്ഷരങ്ങളെ
ചേര്‍ത്തു കൊണ്ട് പോകും
ഒരു കണ്ണിയാണ് പ്രണമെങ്കിലും
അത് നേടിയെടുക്കുക കഷ്ടം തന്നെ


നൊവേറ്റ മനസ്സിന്റെ
കണ്ണിലുടെ ഒഴുകും ഉപ്പുമഴ
അതോ പൊഴിഞ്ഞു വീഴും
മാമ്പഴ മധുരമോ എല്ലാവരും
തേടുമി വിചിത്ര അനുഭവമോ
പ്രണയമെന്നത് ?!!!

പ്രകൃതി ഒരു പുസ്തകം


പ്രകൃതി ഒരു പുസ്തകം

വേണമെനിക്കൊരു ജന്മമിനിയും
ഒരു മിന്നാമിന്നിയായി വെട്ടം കാട്ടാന്‍
വഴിപോക്കന് തണലേകാന്‍ ഒരു
ആല്‍മരമായും ആകുകില്‍
ചെതമില്ലാത്തോരി ഉപകാരം
എത്ര നന്മതരുന്നു അല്ലെ കൂട്ടരേ

പൂവിന്‍ ദുഖമുണ്ടോ
അറിയുന്നു ആഞ്ഞു വീശും കാറ്റും
മത്തഭ്രമരത്തിന്‍ മെതിക്കലും
എല്ലാം പരാഗണം കാത്തല്ലോ
പ്രകൃതിയുടെ ഈ വികൃതി

തന്നാലായത് ചെയ്യാനല്ലോ
പ്രകൃതി ഓരോരുത്തര്‍ക്കും
ഓരോ കര്‍മ്മങ്ങള്‍ നല്‍കിയിരിക്കുന്നത്
എന്നാല്‍ മറ്റുള്ള ജീവജാലങ്ങളുടെയും
ആണ് ഭൂമിഎന്നറിയാതെ
മേല്‍ക്കൈ കാട്ടുന്നു
സ്വാര്‍ത്ഥബുദ്ധിയാം ഇരുകാലി

നീ


നീ

നിശയുടെ നീലാബരങ്ങളില്‍
പാല്‍ നിലാവിന്‍ ലഹരിയായ്
നിന്‍ മുഖം കണ്ടു ഞാന്‍
എത്രയോ മോഹനം സുന്ദരം

പാടുവാന്‍ മറന്ന രാഗമായ്
മീട്ടുവാന്‍ ഒരേ സ്വരം മാത്രമായ്
മിഴികളില്‍ നിറഞ്ഞ  പ്രണയ
കവിത ഞാന്‍ കുറിച്ച് എടുത്തുമെല്ലെ

സാഗരങ്ങളതു ഏറ്റുപാടി
കുയിലുകളും കൂടെ പാടി
മലരണിഞ്ഞു കാടുകള്‍
മനവും പൂത്തു ഉലഞ്ഞുവല്ലോ

കുറും കവിതകള്‍ 94


കുറും കവിതകള്‍ 94

എന്‍ സന്ധ്യകളെ
കണ്ണുനീരിലാഴ്ത്തുന്നു
വിഡ്ഢിപെട്ടി

ശ്വാസനിശ്വാസത്തിന്‍
ഇടയിലെ ലോകത്തല്ലോ
ജീവന്റെ തുടിപ്പുകള്‍

ചവിട്ടു കുട്ട പേറുന്നു
കവിതന്‍ വികൃതികളെ
അരുത് കാട്ടാള


മയങ്ങുന്ന സന്ധ്യ
ഉണരട്ടെയിനി  രാവിന്‍
ശോക ഗീതം

ധ്വനി ഉണര്‍ത്താന്‍
ഞാനൊരു വിപഞ്ചികയല്ല
ഈ പ്രപഞ്ചത്തില്‍

ഇതിഹാസം
പരിഹാസമാക്കിയില്ലെ
കടലുകടന്നുവന്നവർ പണ്ട്

എഴുതുന്നതൊക്കെ
ഇതിഹാസമായിമാറുമോ
ഇളം കാറ്റിനോടൊപ്പം

മനം കവരും
മണമൊരുക്കി
കാത്തിരുന്നു രാമുല്ല

മൂളുന്ന വണ്ടിനു
പരാഗണമൊരുക്കുന്നു
നാണിച്ചു  പൂവ്

വഴിതെറ്റിയ
വേനൽ കാട്ടിൽനിന്നും
നാട്ടിലേക്ക് മൃഗരൂപത്തിൽ

Saturday, May 4, 2013

യാത്രികന്‍


യാത്രികന്‍

കണ്ണുകളെ ഇറുക്കിയടച്ചു
സ്വപ്നങ്ങളുടെ പിറകെ
മനസ്സിനെ വിട്ടിട്ടു
എവിടെയൊക്കയോ
നിന്മ്നൊന്നതങ്ങളില്‍
കയറിയിറങ്ങി വഴുവഴുക്കുകള്‍
നനവുകള്‍ നീറ്റലുകള്‍
വേദനയാര്‍ന്നമധുരം
തളരുന്നതിനു മുമ്പേ
കണ്ണുകള്‍ തുറന്നു
എവിടെ പൂങ്കാവനങ്ങള്‍
അലിവോലും സുഖങ്ങള്‍
ഒന്നും ഒരു വെക്തമാകത്ത
തോന്നലുകാളോ എങ്ങോട്ടോ
മിഴി നട്ട് പുഞ്ചിരി തൂകി കൊണ്ട്
നടന്നു ഒരു വഴിയറിയാ
യാത്രികനെ പോലെ

Thursday, May 2, 2013

പരമാനന്ദം


പരമാനന്ദം

ഞാണൊലികളൊക്കെയടങ്ങി
ഞെരിഞ്ഞമർന്നെല്ലാം
ഞാനെന്നും  നീയെന്നോയില്ലാതെ
ഞാനായിയെല്ലാമെല്ലാം

എളുതായി പറവതില്ല
എഴുതാനിനിയും വാക്കുകളില്ല
എളുകകള്‍ താണ്ടി മനം
ഏഴുകടലിനുമപ്പുറം

ആശതന്‍ തിരയിളകി
ആകാശമൊളമെന്നിൽ
ആനന്ദ മുണര്‍ന്നുമെല്ലെ
ആത്മാവില്‍ ലയിച്ചു
പരമാനന്ദ മയത്തിലായി

പ്രാര്‍ത്ഥനപ്രാര്‍ത്ഥന


പുണ്യാഹതീര്‍ത്ഥം
ഉണര്‍ത്തി മനസ്സും
വചസ്സുമെന്നില്‍
മൗനമുണർന്നു

കാവ്യ മഞ്ജരി കനകച്ചിലങ്ക
കൊട്ടി പദ നര്‍ത്തനമാടട്ടെ
കനിയട്ടെ ഇനിയുമെന്നും
കരഘോഷം മുഴങ്ങട്ടെ

കല്ലോലിനിയൊഴുകട്ടെ
കളകളാരവധ്വനിയാല്‍
കടലല താളം പിടിക്കട്ടെ
കരയാകെ ഉണരട്ടെ

വിരൽത്തുമ്പിലായിയെന്നും
വിരിയട്ടെ എല്ലാവരിലും
വാക്കുകളാല്‍ വരികളായി
വീണാധാരിണിയനുഗ്രഹിക്കട്ടെ