പുതുവത്സര പ്രഭാതം

പുതുവത്സര പ്രഭാതം

ഓരോ പുതുവത്സരവും
പോയി പോയ നാളുകളുടെ
കുറ്റവും കുറവും തീർക്കാൻ
ചിന്തകൾക്കു ചിതമേകി
പുത്തൻ പ്രതീക്ഷകളെ ഉണർത്തി.

നഷ്ടങ്ങളുടെ കണക്കുകളെ
തിരിച്ചറിഞ്ഞ് മുന്നേറുമ്പോൾ,
ആയുസ്സിന്റെ ദൈർഘ്യം
മനസ്സിലാക്കും നിമിഷത്തിൽ
പുതുവത്സരം മുന്നറിയിപ്പായി.

മാറുന്ന വഴികളിൽ വെളിച്ചമായി,
പുതിയ സ്വപ്നങ്ങൾ വിടർന്നിടും;
കാലത്തെ വിടവാങ്ങി ഒരുനിമിഷം,
പുതിയ യാത്രകൾ തുടങ്ങിടും.

മാനവ മമതകൾ കുളിർമയോടെ
കൈകോർത്ത് പാട്ട് പാടുന്നു;
സമാധാനവും സന്തോഷവും
ഒരു പുതിയ പ്രഭാതം ഉണരുകയായ്.


ജീ ആർ കവിയൂർ
31 12 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ