Tuesday, May 22, 2018

കുറും കവിതകള്‍ 750

കുറും കവിതകള്‍ 750

താളക്കൊഴുപ്പൊടുങ്ങി
കൂർക്കംവലിയുടെ
സുരതാളം മുഴങ്ങി ..!!

വാതിലിന്‍ മറവില്‍
നിന്നു എത്തിനോക്കുന്നു .
നാണത്താലൊരു അമ്പിളി കല ..!!

സന്ധ്യാംബരം .
കണ്ണെഴുതി പൊട്ടു തൊട്ടു .
ദേശാടന പറവകള്‍...!!

നഷ്ടപ്രതാപത്തിന്‍
ചിത്രം വരച്ച പടവുകള്‍
ജലഛായാരൂപം  ...!!

നീലാകാശവുമാഴിയും
 ചേക്കേറി പകലോന്‍  .
മണിമുഴങ്ങി ദീപാരാധനക്ക് ..!!

അസ്തമയ സൂര്യന്റെ
നിഴലെറ്റ് കിടന്നു .
വിരിയാത്ത മോഹങ്ങള്‍ ..!!

സുബ്ഹിന്റെ നിസ്കാരം
പുതുജീവിന്‍ നല്‍കി
അല്ലാവിന്‍ കാരുണ്യം ..!!

മുകിലുകളുടെ
പ്രണയ പരിഭങ്ങള്‍
ഇടിമിന്നലിലവസാനിച്ചു..!!

കടമെടുത്തുഞാനിന്നു
നിന്റെ പുഞ്ചിരി പൂക്കള്‍
മനസ്സിന്റെ ആകാശത്ത് തെളിമ ..!!

വയറിന്റെ താളം
മുറുകുന്നേരം
വിശപ്പ് അഭ്യാസം കാട്ടുന്നു ..!!

ചരട് നഷ്ടപ്പെട്ട
കെട്ടുതാലി പോലെ
കയറില്ല കപ്പിയുടെ ദുഃഖം ..!!

നിന്‍ ചിലമ്പൊലികള്‍ ..!!

No automatic alt text available.


മറന്നങ്ങു പോയി നിന്റെ ചിലമ്പൊലികൾ
മനസ്സിന്റെ കോണിലെവിടേയോ നൊമ്പരങ്ങൾ
മധുരം പകരുന്ന നിമിഷങ്ങളിൽ ഞാനറിയാതെ
മന്ദം വന്നു നിന്ന് എന്നെ ഉണർത്തിടുമ്പോൾ

കണ്ടു ഞാനിന്നൊരു ദീപമായ്
കണ്ണന് നേദിച്ച പ്രസാദം പോലെ
മോഹനം അംഗപ്രത്യങ്ങളെ കണ്ടു
കുളിർ കൊണ്ടുഞാൻ .

ഇനിയെന്തു പറയേണമെന്നറിയാതെ
മൂകനായ് ഇരിപ്പു ഓമലേ ദീപാങ്കനെ .
നീയൊരു സ്വപ്‍നമായ് സ്വര വർണ്ണമായ്
വന്നു നീ ഒരു നാഗകന്യകപോലെ മുന്നിൽ

മനോഹരം നിൻ നാട്യ നൃത്തം ഓമലേ...
എത്ര കണ്ടാലും മതിവരില്ല നിൻ
നിമ്നോന്നങ്ങളുടെ ഇളക്കവും തിളക്കവും
എന്നെ ഏറെ മദോന്മത്തനാക്കുന്നു ...

നഷ്ടമായോരെന്‍  ഉറക്കങ്ങൾ ഇന്നും
കാണുവാനും കേൾക്കുവാനും
കിനാവുകളിൽ നിറക്കുന്നു
നിൻ നൂപുരധ്വനികളോമനെ...!!

ജീ ആര്‍ കവിയൂര്‍ 

Saturday, May 19, 2018

രാവിന്റെ തോഴൻ ..!!

അത് സൂര്യനല്ലായിരുന്നു
ഇരുളിനോട് മല്ലടിച്ചു വിജ്ഞാനം തേടും
പ്രഭാതത്തിൽ ഉയർന്നു തെളിയുമ്പോൾ
അതെ ഒരു നമസ്കാര മുദ്രയോടെ
എഴുനേറ്റു വരും യോഗിയെപോലെ

ധ്യാന നിരതനായി ഭസ്മം പൂശി
ശാന്തമാം ചിരിയുതിർത്തു നിൽക്കും
രാവിനെ പാത കാട്ടും ചന്ദ്രനുമല്ല

അത് നീ ആയിരുന്നു
നീ മാത്രമായിരുന്നു
ഞാനെന്ന ഭാവമില്ലാതെ
ധനികനെന്നു അവകാശവാദമില്ലാത്ത
സ്വയം ഉരുകി മറ്റുള്ളവർക്ക്
രാവിൽ  വെളിച്ചം പകരും
ഒരു പാവം മെഴുകുതിരി ......!!

Image result for a candle in the dark

കുറും കവിതകള്‍ 749


കാറ്റിന്‍ മൂളലും
നഗ്നപാദയാമവളും
കൈവിട്ടകന്നു മനം ..!!

കാറും കോളും
മഴ നനയും ചീനവലയും
കൊച്ചിയിലെ തടങ്ങളും ..!!

''ഇല്ല കൊടുക്കില്ല
സൂചികുത്തുവതിനിടം''
ഉറഞ്ഞു തുള്ളി മേള പദം ..!!

വരവരച്ചു നീങ്ങി
ദേശാടന പറവകള്‍
താണ്ടണം കാതങ്ങളിനിയും..!!

എത്ര കാത്തിരുന്നാലും
നീ വരുമെന്ന പ്രതീക്ഷ
അതാണ്‌ ജീവിത വസന്തം ..!!

മഴകാത്തു കഴിയും
ചില്ലകളും കിളികളും
ഉഷരയാം ഭൂമിയുടെ ഗന്ധം ..!!

കൊല ചോറിനായി
കോളും കോലുമായ്
ജീവന്‍ പണയത്തിലാക്കി..

നിറക്കുന്നുണ്ടു വിശപ്പ്
ആകാശ നിറഭേദങ്ങളും 
ഭീതിയുടെ അമിട്ട്  ..!!

വള്ളിപൊട്ടി
ഇണപിരിഞ്ഞു
അനാഥതരാക്കപ്പെട്ടവർ ..!!

ഹൃദയ താളലയം

Image may contain: sky, ocean, cloud, tree, outdoor, nature and water

തെന്നലായി വന്നെന്‍ അരികെ
തന്നകന്നില്ലേ സേനഹ വസന്തം
തുള്ളുന്നു എന്‍ മനമാകെ  നിറക്കുന്നു
താഴമ്പൂവിന്‍ മാസ്മര സുഗന്ധം..!!

തുളുനാടന്‍ മലനിരകളും താണ്ടി
തുമ്പതന്‍ ചിരിമലരുമായി വന്നു
തുമ്പമെല്ലാമകറ്റി നീ എന്നിലാകെ
തുളുമ്പിയില്ലേ മധുര സംഗീതം ..!!

തന്നിതാരു നിനക്കിതു തമ്പുരുവിന്‍
തന്തിയിലായ്‌ വിരല്‍ തുമ്പിലായ്‌
തുള്ളികളിക്കും തേനോലും അമൃതം
താങ്ങായി തണലായിമാറും  താരുണ്യം ..!!

താലോലമാടി ആരോഹണ അവരോഹണങ്ങളാല്‍
താളമതേറ്റു പാടിയെന്‍ ഹൃദയ സംഗീതം
തുടികൊട്ടി തളിരിട്ടു കിനാക്കളായ്
താമരപോയ്കയായ് ഉള്ളം നിറഞ്ഞു ....!!

ജീ ആര്‍ കവിയൂര്‍
19-05-2018

Wednesday, May 16, 2018

കുറും കവിതകൾ 748

കുറും കവിതകൾ 748

തൊടിയിൽ ഞാന്നുകിടന്ന
ചാമ്പക്കാ നിന്റെ
ചൊടികളുടെ ഓർമ്മപകർന്നു ..!!

സന്ധ്യക്ക്‌ നിന്റെ
നിറവും സുഗന്ധവും.
കണ്ണുകളിൽ നനവേറി...!!

തികയാതെ വന്നതിനു
മാതൃദുഃഖം .
വിശപ്പിന്റെ സ്നേഹം ..!!

വിളക്കിന്റെ തെളിമയിൽ 
നെഞ്ചുരുകി പ്രാത്ഥന.
മൗനം നിറഞ്ഞു ഇരുളകന്നു ..!!

പച്ചിലകളിൽ തിളക്കം
ദാഹം അറിഞ്ഞു
മഴയുടെ തിരുശേഷിപ്പ് ..!!


പ്രകൃതിയുടെ നിയമം
വിശപ്പിനു അറിയുമോ
ഒന്ന് മറ്റൊന്നിനു വേണ്ടി ..!!

വിശപ്പിന്റെ തിളക്കങ്ങൾ
കണ്ണുകളിൽ കൗതുകം
ഒന്നുമറിയാതെ ബാല്യം ..!!

ഉളിപിടിച്ച കൈകൾക്കു
വിശപ്പിന്റെ നോവറിവ്
കണ്ടുനിന്നവർക്കു  ചന്തം ...!!

ചാരിയമരാനുള്ള 
ഒരു നീണ്ട കാത്തിരിപ്പു .
കാറ്റിനും മൗനം ..!!

ആഴക്കടലുമാകാശവും
മൗനം പൂണ്ടപ്പോൾ
മണിയുടെ നാവനക്കം..!! 

നാമെല്ലാം മറക്കുന്നു ....!!മൗനത്തിൽ കുഴിച്ചിട്ട വാക്കുകൾ
മുളക്കാതെ മുരടിച്ചു  പോയല്ലോ
നിന്റെ മിഴിനീർ മഴയിൽ നനഞ്ഞു
ഒരുവേള തളിരിട്ടു വന്നെങ്കിലോ

അക്ഷരങ്ങൾക്ക് അൽപ്പം കരുത്തുണ്ടെങ്കിൽ
അവ പെട്ടന്ന് വിളറി വെളുത്തു പച്ചപ്പായേനേം 
ആവനാഴിയിലെ കുലയ്ക്കാൻ ഒരുങ്ങുന്ന ശരങ്ങൾ
ആർത്തു പാഞ്ഞു അങ്ങ് ഹൃദയം മുറിച്ചു .....

പ്രപഞ്ച തന്മാത്രകളിൽ കുടിയിരുന്ന കരുത്തുമായ്
പ്രാണനേക്കാൾ വിലയുള്ളവ വള്ളി പടർപ്പുകളിലൂടെ
പ്രണവ മന്ത്രങ്ങൾ ഉതിർത്തു ഉന്മേഷം പകർന്നു
പ്രണയാതുരമായ് മാറുമ്പോൾ നാമെല്ലാം മറക്കുന്നു ....!!

ജീ ആർ കവിയൂർ  

Sunday, May 13, 2018

വാതായനങ്ങൾ തുറന്നുതന്നെയിരിക്കട്ടെ

വാതായനങ്ങൾ തുറന്നുതന്നെയിരിക്കട്ടെ
Image may contain: plant, tree, outdoor and nature

കുഴിച്ചു മൂടാതെയിരിക്കട്ടെയെന്നെ 
ഭൂതകാലത്തിന്റെ കുഴിമാടത്തിൽ
അടച്ചിടാതിരിക്കുക എന്നെ
ഇന്നലെകളുടെ വാതിൽ പുറകിൽ

ഞാനിപ്പോഴുമുയിർകൊള്ളുന്നു
നിന്റെ ഓർമ്മകളുടെ ശ്വാസത്താൽ
ഇപ്പോഴും ചുറുചുറുക്കോടെ നടക്കുന്നു
നമ്മുടെ കദകാല വീഥികളിലൂടെ 


അതീതമായ വർത്തമാനങ്ങൾക്കു നടുവിൽ
മറക്കല്ലേ എന്നെ ഒരിക്കലും
തുടച്ചുമാറ്റല്ലേ എന്റെ മനസ്സിന്റെ ഭിത്തികളിൽ നിന്നും

.അതിനായി ഇപ്പോഴും ഞാൻ അലയുന്നു
നാം കണ്ട മനോഹര സ്വപ്ങ്ങൾക്കു പിറകെ
നാം പാടിയ പാട്ടിന്റെ  വരികളിലൂടെ
ഞാൻ ഇപ്പോഴും ജീവിക്കുന്നു

വാതായനകളെ തുറന്നു തന്നെ ഇരിക്കട്ടെ
നിന്റെ ഹൃദയമതറിയട്ടെ
അത് നാമിരുവരുമായിരുന്നെന്നു
പൂർണതയിലേക്ക് നീങ്ങട്ടെ നമ്മൾ

അതിക്രമിച്ചു കടക്കാൻ ഞാനാഗ്രഹിക്കുന്നില്ല
തച്ചുടച്ചു ഉള്ളിലേറാൻ ഒട്ടുമേ ഒരുക്കമല്ല
എപ്പോൾ നീ നിന്റെ ഹൃദയം തുറക്കും വരെ
എപ്പോൾ നീ സമ്മതിക്കുന്നുവോ
നമ്മുടെ സ്നേഹം അന്നുവരേക്കും ...!!

ജീ ആർ കവിയൂർ
photo by George Augustine

Saturday, May 12, 2018

കുറും കവിതകള്‍ 747


കുറും കവിതകള്‍ 747

അടിയേറ്റു തളര്‍ന്നു
ചൂടെറ്റു വിരിഞ്ഞു നിവരാന്‍
വിശപ്പിന്‍ ഇരയുടെ കാത്തിരിപ്പ്  ..!!

രാമഴയില്‍
നനഞ്ഞ യാത്രയുടെ
കിതപ്പോടെ നില്‍ക്കുന്ന വിരസത ..!!

നീലാകാശത്തിനു താഴെ
ഇലകളില്ലാത്ത ചില്ലകളില്‍
പുഞ്ചിരി വിടര്‍ന്നു ..!!

ആവിപറക്കുന്നചായയും പുട്ടും
ബഞ്ചില്‍ വിശ്രമിച്ചു .
പുല്ലരിയും അരിവാളും സഞ്ചിയും  ..!!

ചില്ലുജാലക കാഴ്ച
പുലരി നിഴലുകള്‍ കാത്തുകിടന്നു
കട്ടനുമായ് വരും കരിവളകള്‍ക്ക് ..!!

കടല്‍ തിരകള്‍ കരക്കെറ്റിയ
നഷ്ട സ്വപ്‌നങ്ങള്‍ .
മനുഷ്യ മനസ്സിന്റെ വൈകല്യം ..!!

സന്ധ്യാ മേഘങ്ങളുടെ
നിറപ്പകുട്ടില്‍  വിശ്രമം .
ഞെരിഞമരും മണല്‍ ..!!

മഴമേഘ ചിമിഴില്‍
അരുണ കിരണങ്ങള്‍
ചുംബിച്ചുണരുന്ന  പാടം..!!

കറുത്തിരുണ്ട ചക്രവാളത്തില്‍
കവിതകള്‍ വിരിയിച്ചു
ദേശാടന കൊറ്റികള്‍..!!

ഇലപൊഴിഞ്ഞ ചില്ലകളില്‍
ഒറ്റക്ക് കുറുകുന്ന
വിരഹചൂട്..!!

ഓര്‍മ്മകള്‍ക്കു  തിളക്കം .
തളംകെട്ടിയ മിഴികളില്‍
പ്രണയമെത്തി നോക്കി ..!!

കുറും കവിതകള്‍ 746

കുറും കവിതകള്‍ 746

അരിച്ചിറങ്ങുന്നുണ്ട്
പച്ചില ചാര്‍ത്തില്‍ നിന്നും
വജ്ര പ്രഭ സുപ്രഭാതം..!!

തോര്‍ന്നമഴ
ഇരുചക്ര വാഹനത്തില്‍
കുളിര്‍ കാറ്റിന്‍ തലോടല്‍ ..!!

വേനല്‍ കാറ്റില്‍
ഞെട്ടറ്റു വീണു കരിയില .
വരും കാല ദിനോര്‍മ്മകള്‍ ..!!

ഇരതേടുന്നു
ദേശാടന ഗമനം .
വെന്മയാര്‍ന്ന കാഴ്ച..!!

കാല്പന്തിന്‍ ആരവം
കാതോര്‍ത്ത് കിടന്നു .
വേനലവിധിയില്‍  മൈതാനം ..!!

ആമ്പല്‍ പൊയ്ക
വേനലവധി
കൈയെത്തി നിന്നു ശലഭങ്ങള്‍ ..!!

ഓര്‍മ്മകള്‍ മുറ്റത്തു നിന്നു
കൈയെത്തി നില്‍പ്പു
ചാമ്പക്കാ പുഞ്ചിരി ..!!

മോഹങ്ങള്‍ നെഞ്ചിലേറ്റി
പറന്നകന്നു ലോഹപക്ഷി
കണ്ണുകള്‍ നിറഞ്ഞു ..!!

കണ്ണുകള്‍ പരുതി
ദിനപത്രത്തിലെ
ചരമ വാര്‍ത്തകള്‍ക്ക് വെള്ളെഴുത്ത്

വിശപ്പിന്‍ കലങ്ങള്‍ക്ക്
വിയര്‍പ്പിന്റെ ലവണരസം
സൂര്യന് ചൂടേറി വന്നു ..!!

അടിയേറ്റു തളര്‍ന്നു
ചൂടെറ്റു വിരിഞ്ഞു നിവരാന്‍
വിശപ്പിന്‍ ഇരയുടെ കാത്തിരിപ്പ്  ..!!

Friday, May 11, 2018

മനുഷ്യരായി തീരാം...!!


ഇന്നലേകള്‍ക്ക് കാതു കൊടുത്തവര്‍
ഇന്നിനെ മറന്നങ്ങു പോയവര്‍
ഇമവെട്ടി തിരിഞ്ഞു നോക്കിയനേരത്ത്
ഇഴയകന്ന ബന്ധങ്ങളൊക്കെ
ചേര്‍ക്കുവാനാവാതെയങ്ങ്
നിണം നിണത്തെ അറിയാതെ
മരണം കൊണ്ട് അകലുന്നുവല്ലോ..!!
പണമെന്നൊരു ഇന്ധനത്തിനായി
പാഷാണം കലര്‍ത്തുന്നു
സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായ്
ഞാനും എന്റെതിനു മാത്രമായ്
ഞാന്നു കളിക്കുന്നു സത്ത്വരം
നാളെ നാളെ എന്ന് ചിന്തിച്ചു ചിന്തിച്ചു
നാണം മറന്നാടുന്നു ഹോ കഷ്ടം ..!!
വരുമിനി നല്ല ദിനങ്ങള്‍ എന്ന്
വരുത്തി തീര്‍ക്കുവാന്‍ അല്‍പ്പമെങ്കിലും
വളര്‍ത്തുക നന്മയും സ്നേഹവും
പരസ്പര സഹകരണവും
മനനം ചെയ്യ്തു മനുഷ്യരായി തീരാം...!!

ജീ ആർ കവിയൂർ 

പുലരിയില്‍

Image may contain: sky, twilight, outdoor, water and natureപുലരികുപ്പായമണിഞ്ഞു
ആകാശ ചുവട്ടിലായ്
ജീവിത യാനം നീങ്ങി

കഴുക്കുത്തു ഏറ്റു ഓളങ്ങള്‍
സമാന്തരങ്ങലായ് വൃത്തം വരച്ചു
ചിന്തകള്‍ അതിനു അപ്പുറം പാഞ്ഞു

വിളവോക്കെ വിലപേശി
വില്‍ക്കുവോളം സൂര്യന്‍
തലമുകളില്‍ നില്‍ക്കെ

വയറെന്ന വട്ടത്തിലാകെ
ആളി കത്തുന്ന ജടരാഗ്നി
കൈവിട്ട പട്ടം പോലെ മനം ..!!

ജീ ആർ കവിയൂർ 

നിന്‍ കണ്ണിണകള്‍ ..!!

കത്തിയമരുമീ ഗ്രീഷ്‌മ തമസ്സിലാകെ
വറ്റാത്ത കിടക്കും പ്രണയ സരോവരങ്ങളോ
തെളിഞാകാശത്തിന്‍ നെറ്റിത്തടത്തിനു
ചുവട്ടിലായ് കവിളിണക്കുമുകളില്‍
വിരിഞ്ഞു നിൽക്കും സൂര്യചന്ദ്രന്മാരോ
നിന്‍ നയനങ്ങലെനിക്കിന്നു അക്ഷര
മുത്തുക്കള്‍ പൊഴിയും കവിതാ ഖനിയോ
പാടി തീരാത്ത പാട്ടിന്റെ ഈണം പകരും
ലോല തന്തുക്കളോ നിന്‍ കണ്ണിണകള്‍ ..!!Image may contain: one or more people and closeup

ആരും പറയാത്തത്

ആരും പറയാത്തത്

No automatic alt text available.
നിന്‍ ചിലങ്കകള്‍ എന്നോടു കഥപറഞ്ഞു
ആരും പറയാത്ത ശോകം എന്തെ എങ്ങിനെ
വിരഹിണിയാം നിന്റെ കണ്ണനോടുള്ള
മധുരം പൊഴിക്കും കവിത....
ചുവടുവക്കുമ്പോള്‍ പൊട്ടിചിരിക്കും
ചിലങ്കക്ക് ഇത്ര പറയാനുണ്ടാവുമോ...!!

ജീ ആർ കവിയൂർ 

Thursday, May 10, 2018

കാവുങ്കൽ വാഴും ശാസ്താവേ

ശാസ്താവേ ശാസ്താവേ
കാവുങ്കൽ വാഴും ശാസ്താവേ

കൂപ്പുകൈയ്യും കണ്ണുനീരുമായ്
നിന്നരികെ വന്നവരാരും
വെറും കൈയ്യോടെ മടങ്ങുന്നില്ല ....!!
ഹരിഹര തനയാ നിൻ കൃപയാൽ
ഹനിക്കുന്നു താപമെല്ലാമെങ്കളുടെ.

ശാസ്താവേ ശാസ്താവേ
കാവുങ്കൽ വാഴും ശാസ്താവേ

ചിന്മുദ്രാംഗിത ചാരുരൂപാ നിൻ  മന്ദഹാസം
നീരാഞ്ജന പ്രഭയിൽ തിളങ്ങുമ്പോൾ
എൻ മനമാകെ തെളിയുന്നു .......
ഒരുകോടി ജന്മ പുണ്യമായ്
കരുതുന്നു ഞാനിതാ  .........

ശാസ്താവേ ശാസ്താവേ
കാവുങ്കൽ വാഴും ശാസ്താവേ ..!!

ശരണാഗത ദീനാർത്ത പരിത്രാണ പരായണേ
ശനിദോഷ ഹരനെ കലിയുഗ വരദനെ
ശതകോടി പുണ്യമേ ശരണമായ് വരണേ
ധര്‍മ്മ ശാസ്താവേ ..!!

ശാസ്താവേ ശാസ്താവേ
കാവുങ്കൽ വാഴും ശാസ്താവേ ..!!

നിനക്കായ് മാത്രം .......

Image may contain: bird and outdoor

ചുണ്ടമര്‍ത്തി നെഞ്ചോടോട്ടിയ നാളുകള്‍
നാം തീര്‍ത്ത ഇണക്ക പിണക്കങ്ങളുടെ
മതില്‍ കെട്ടിലിരിന്നു അയവിറക്കിമെല്ലെയാ
കുളിരുമോര്‍മ്മകലുടെ നനവിലായ് ....
അങ്ങ് ആകാശ ചക്രവാളത്തോളം
പറന്നു തളരുമ്പോഴും ഇണപിരിയുമെന്നു
ഒരിക്കലും കരുതിയില്ലല്ലോ ഓമലെ
ഇനി എന്നാണു നാം കണ്ടു മുട്ടുക
മന്വന്തരങ്ങള്‍ കാത്തിരിക്കാം നിനക്കായ് മാത്രം .......

ചിത്രത്തിന് കടപ്പാട് Mabel Vivera

പ്രവാസത്തിലെ കൂട്ടുകാരിക്ക്

പ്രവാസത്തിലെ കൂട്ടുകാരിക്ക്

നിഴലുകളുടെ പിന്നാലെ
പതുങ്ങും സുന്ദരി സുഖംതന്നെയോ
ഊടും പാവും നെയ്യും ജീവിത ലഹരിയില്‍
നീ വസന്തങ്ങളെ മറക്കുന്നുവോ
അവയുടെ പാട്ടുകള്‍ പാടും
കിളികളെ കണ്ടില്ലാന്നു വരുമോ
മാനത്തേക്ക് പറന്നകലും
വനശലഭങ്ങള്‍ കണ്ടില്ലാ എന്നുണ്ടോ
നിന്നിലെ കാമുകി അമ്മയായി
അമ്മുമ്മയായി മാറുമ്പോള്‍
പഴയ രമണനെ മറന്നുവോ
മണലാരണ്യത്തില്‍ വിരിയും
മുള്‍പൂക്കള്‍ നിന്നെ കുത്തി നോവിക്കാറില്ലേ
നിന്നില്‍പൂത്തുലയും പുലരിയും
സന്ധ്യയും നിന്നെ വേട്ടയാടാറില്ലേ
ഓര്‍മ്മകള്‍ നിറക്കും പാടവും പറമ്പും
ഓടികളിച്ചപ്പോള്‍ വീണു മുട്ട് പൊട്ടി
വിരിഞ്ഞ ചെമ്പരത്തി പൂ നിറത്തെ
പച്ചില നീര് പുരട്ടിയ കളിത്തോഴനെ
ചാമ്പക്കാ പൊട്ടിച്ചു തന്നു കണ്ണു നീര്‍ ഒപ്പിയ
സ്നേഹത്തിന്‍ നിറകുടമാം ഏട്ടനെ മറന്നുവോ
ചുട്ടു പൊള്ളും മണല്‍ കാറ്റില്‍ ഓര്‍മ്മ കുളിര്‍
വീണ്ടും തിരികെ മലനാട്ടിലേക്ക് വരുവാന്‍ തോന്നുന്നില്ലേ ..!!

നിൻ നയനങ്ങള്‍

ചഷകങ്ങളായ് നിൻ  നയനങ്ങള്‍
നിറയുന്നത് കാണുമ്പോള്‍ എന്നുള്ളിലെ
വേദനകള്‍ ഹൃദയത്തേയും കുത്തിയൊഴുക്കി
വരും വാക്കുകള്‍ കവിതകളായി മാറുന്നുവല്ലോ
നിന്റെ അധരങ്ങളുടെ ലാലിമ എന്നില്‍ നിറക്കുന്നു
 ലഹരിയുടെ ജ്വാല പടരുമ്പോള്‍
ഞാനറിയാതെ അവ ഗസലുകളായി
സ്വരം മൂളുമ്പോള്‍ എന്നിലാകെ
ആനന്ദത്തില്‍ ലയം പടരുമ്പോള്‍ .
ഒരു സുരത സുഖത്തിനപ്പുറമുള്ളാനുഭൂതി ..!!

ജീ ആര്‍ കവിയൂര്‍ 

വിരഹമുറങ്ങി..!!

Image may contain: bird, outdoor and nature
ഞാൻ നിന്റെ ചുണ്ടുകളിലെ മഞ്ഞുകണം
നിൻ ഹൃദയത്തിലെ ദാഹം അറിയുന്നു
നിന്നിൽ പടരുന്ന മാസ്മര ഗന്ധമെന്നിലെ
നിർലജ്ജ പൗരുഷം ഞാനറിയാതെ  ഉണരുന്നു
നിലാ കുളിർ അമ്പിളി മേഘ കമ്പളം പുതച്ചു
മഴ കിനിയുന്നതറിയുന്നു  ഒപ്പം നിൻ
പ്രണയ ലഹരി എന്നിൽ ഉന്മാദം നിറക്കുന്നു
ചിറകു വിടർത്തി പറന്ന വനശലഭങ്ങൾ
ചിറകറ്റു കരിഞ്ഞു വീണു നിന്റെ കാമാഗ്നിയിൽ
കാറ്റ് പേമാരിയും നിലച്ചു എങ്ങും നിശബ്ദത .....
ഇനിയെത്ര രാവുകൾക്കു കാത്തു വിരഹമുറങ്ങി..!!

ചിത്രത്തിന് കടപ്പാട് Mabel Vivera

Sunday, May 6, 2018

നെഞ്ചുരുകി

നെഞ്ചുരുകി പ്രാത്ഥിക്കുന്നേൻ നിൻ
നന്മകൾ നിറയട്ടെ നാൾക്കുനാളെന്നിൽ
നേരറിയും വഴികളിലൂടെന്നെ നിത്യം
നയിക്കണേ നല്ലിടയനാം തമ്പുരാനെ ...!!

പറയുവാനാവില്ല എന്നാലാ പ്രവർത്തികളൊക്കെ 
പുണ്യപാപച്ചുമടുകളൊക്കെ പണ്ടേ പണ്ടേ നീ
പകുത്തെടുത്തു കാൽവരിലായ് ഞങ്ങൾക്കായ്  
പുലർത്തുക നിൻ സ്നേഹമെന്നും  പൊന്നു തമ്പുരാനെ ..!!

പുത്തനങ്ങാടിയിലെ കുരിശു പള്ളിയിൽ  
മുട്ടിപ്പായ് എന്നും വന്നു നിന്നരികെ
മുട്ടുകുത്തി കണ്ണുനീർ പൂക്കളാൽ
നൽകുമർച്ചന നീ കൈക്കൊള്ളണമേ ..!!

നെഞ്ചുരുകി പ്രാത്ഥിക്കുന്നേൻ നിൻ
നന്മകൾ നിറയട്ടെ നാൾക്കുനാളെന്നിൽ
നേരറിയും വഴികളിലൂടെന്നെ നിത്യം
നയിക്കണേ നല്ലിടയനാം തമ്പുരാനെ ...!!
  
ജീ ആർ കവിയൂർ
18 .03 . 2018

https://youtu.be/vXcF0CO5Ql0.

എല്ലാം നീയെ

നീ ഇല്ലാതെയെന്തു ജന്മം
നീ ഇല്ലാതെയീ ഭൂമുഖത്തെ
കാണുവാൻ ആവുമായിരുന്നോ
നീയല്ലാതെയാതിപ്പോളറിയുന്നു
നീ കാട്ടിയ കൈപിടിച്ചപ്പോഴോ 
എല്ലാം അവൾക്കായിയല്ല
അവനായി മാറിയത് അവസാനം
ആരുമില്ലാത്ത അവസ്ഥയായിതെന്നിട്ടും
ഞാൻ ഊണിലും ഉറക്കത്തിലും സ്മരിക്കുന്നു.
നീ ഇല്ലാതെ എന്ത്..?! .
അതേ ഇന്നുമെന്നും
ജന്മ ജന്മങ്ങളായി ഞാൻ തേടുന്നു
എന്നിലെ നിന്നെ അതേ എന്നിലെ ഞാനിനെ .
ഇരുളിലും വെളിച്ചത്തിലും
ഇണയുടെ സ്നേഹ പരിചരണത്തിലും
ഇരയുടെ വേദനയിലും
ഇമ അടയുന്ന നേരങ്ങളിൽ
സ്വപ്നത്തിലും സുഷുപ്തിയിലും ജാഗ്രതയിലും
എല്ലാം നീ ആണ് നീയാണ്
എൻ മുന്നിലെ ആശാ ബിന്ദു അതേ
രണ്ടു ബിന്ദുക്കൾ ചേർന്നു ഒരു രേഖയും
അതു പിന്നെ സമന്തരമാകുമ്പോഴും
ലംബമായി മാറുമ്പോഴും നീ നീ നീ
മാത്രം ആണ് എന്റെ ആശ്രയം .....നീ നീ നീ ....
ഇപ്പോൾ പൂർണ്ണമായോ അറിയില്ല
നിന്നെ കുറിച്ചു എഴുതാൻ
നീ ഇട്ടുതന്ന രശ്‌മീ ഓ ഞാൻ മറക്കുന്നു
നീ തന്നെ അല്ലെ ഈ സ്വരം കേൾക്കുന്നത്
എൻഉള്ളിൽ വമിക്കുന്നതും ദൈവമാകുന്നതും....
ജീ ആർ കവിയൂർ
3 .5 .2018

Tuesday, May 1, 2018

എന്റെ പുലമ്പലുകള്‍ -73

എന്റെ പുലമ്പലുകള്‍ -73


എന്റെ തിളക്കങ്ങളിലേക്ക് നോക്കാതെയിരിക്കുക
എന്നിലെ ഏകാന്ത മൗനങ്ങളില്‍ വായിച്ചറിയുക
നിനക്കായി ഏറെ പേര്‍ ആഗ്രഹിച്ചു നില്‍ക്കവേ
രാവുകലെന്നില്‍ നിറയുമ്പോള്‍ നിലാവ് എന്നില്‍
നിറയുന്നത് ഞാനറിയുന്നു നിന്‍ സാമീപ്യവും

ഒരു കളിപാവയി  ഉപയോഗിക്കുന്നു
ഏറെ താലോലിക്കുന്നു കളിപാട്ടം എന്നോണം
അവര്‍കൊക്കെ  എന്‍ നിമ്നോന്നതങ്ങള്‍
മാന്തിക്കീറുന്നതില്‍ ലഹരി കണ്ടെത്തുന്നു

ആരുകാണുന്നു എന്റെ തണുത്തുറഞ്ഞ കണ്ണുനീര്‍
ആരു അറിയുന്നു എന്റെ ഉണങ്ങാത്ത മുറിവുകള്‍
ഒരു മുകുളത്തേ പോലെ എന്നെ നുള്ളി എടുക്കുന്നു
ഉപയോഗിച്ച് വലിച്ചെറിഞ്ഞു കമ്പോളങ്ങളില്‍ വില്‍ക്കുന്നു

എത്രയോ കൈകള്‍ എന്റെ മുഖത്തടിച്ചു
കുത്തി മുറിവേല്‍പ്പിച്ചു സുഖം കണ്ടു
എണ്ണിയാലോടുങ്ങാത്ത പീഡനങ്ങള്‍
ഞാനാഗ്രഹിക്കുന്നില്ല അവരെ തേടിപിടിക്കാന്‍

എനിക്കാരോടും ഇല്ല അല്‍പ്പവും വിരോധവും
ഇല്ലെനിക്കൊരു ജീവിതാഭിലാഷങ്ങളോട്ടും
കണ്ടുമടുത്തു ഇതുവരക്കും ഉള്ള നാളുകളില്‍
ഇനി സമയമായി എല്ലാം വിട്ടകലുവാന്‍

അറിയില്ല ആരുടെയും സഹായഹസ്തങ്ങള്‍ നീളുമെന്ന്
കണ്ടില്ല ഒരു മിടിക്കുന്ന ഹൃദയത്തേയും തന്നിലേക്കും
തന്നിലെക്കടുപ്പിക്കാന്‍ വന്നില്ലൊരു കാരുണ്യത്തെയും
എന്നിലെ ദുഃഖങ്ങള്‍ പങ്കുവെക്കുവാന്‍ ഇല്ല വന്നില്ലാരും

ചിലര്‍ പറയുന്നു ദുര്‍ഭാഗ്യമെന്നു
ചിലര്‍ കരുതുന്നു കര്‍മ്മ ഫലമെന്നും
ആരും സത്യത്തെ അറിയുവാന്‍
നേരായമാര്‍ഗ്ഗം കാണുവാനില്ല

ഞാനേറെയറിയുന്നു  എന്നിലെ നിശ്ശബ്‌ദതയെ
എന്നിലെ എന്നിലേക്ക്‌ ആഴ്ന്നു ഇറങ്ങി നില്‍ക്കുമ്പോള്‍
ഇല്ല ഇവിടെ ഒന്നുമേ എന്റെതായീ ജീവിതത്തില്‍
ഇനി മടങ്ങാം ജീവിതത്തിനപ്പുറത്തെക്കായി  .......

ജീ ആര്‍ കവിയൂര്‍
1 .5 .2018

ഇര

ഇര

ആരെയോ പഴി പറയുമ്പോലെ
പുഴയരികിലെ കൊമ്പിൽ
പതം പറയുന്നുണ്ടായിരുന്നു 
വിരഹ ഗാനവുമായി കുയിൽ
പ്രലോഭനങ്ങൾ കാട്ടാതെ
ശലഭമായ് പാറി പാറി നടന്നനേരം 

പൊടുന്നനെ ഇടിയും മിന്നലും മഴയും
വിറയാർന്ന കൈകാലുകൾ
നാലാളുകളുടെ നടുവിൽ
തലകുനിച്ചു നിൽക്കുമ്പോൾ
മനസ്സു പൊട്ടിയ പട്ടമായ്


മറുപടി കൊടുത്തു
ഉമിനീർ വറ്റിയ
നാവിന്റെ ഉത്തരമില്ലാഴ്മ
ഇനിയെത്ര ചോദ്യങ്ങൾ ...
എത്ര കണ്ണുനീർ കഥകൾക്കു 
നിരവധി  സാക്ഷ്യം വഹിച്ച
ഭിത്തികൾക്കും ചുവരുകൾക്കും
നിസ്സംഗഭാവം ...

ഇനി എത്രനാളീ കുരിശുചുമക്കണം
ഘടികാരം എത്രയോ തവണ കൈകൂപ്പി
അവധികൾ പലതും കേട്ട്
നടന്നപ്പോൾ ഇടനാഴികളിൽ
ഉള്ള തുറിച്ചു നോട്ടം
കുശുകുശുപ്പുകൾക്കു 
കേട്ടുമടുത്തു ........
അപ്പോഴും നീതി ദേവിയുടെ
കണ്ണുകളിലെ കെട്ടുകൾ അഴിഞ്ഞില്ല
കൈയ്യിലെ തുലാശ് ആടിക്കൊണ്ടിരുന്നു....
 


വിഷാദ വിപിനങ്ങളിൽ ..!!ഏതോ വിഷാദ വിരഹ വിപിനങ്ങളിൽ
തപം ചെയ്തു  വാൽമീകമായ് മാറുമ്പോഴും
എണനീർ മിഴിയരുന്ന നിൻ
മൊഴി മധുരം കേൾക്കാനായ് കാതോർത്തു
കിടന്നു ഉറക്കമില്ല രാവുകളിൽ
ഓർക്കും തോറും മാനമാകെ
പീലി വിടർത്തിയാടി മയിൽ പെടയായ്
ഒരു മാണി കുയിലായ്
പാടുന്നിതാ ഉച്ചത്തിൽ പഞ്ചമം
ദിനരാത്രങ്ങളുടെ മൃതിയും പുനർജനിയും
കണ്ടും കൊണ്ടും മറിഞ്ഞും
ജന്മ ജന്മാന്തരങ്ങൾ കടക്കുമ്പോൾ
നിത്യ നൈമിത്യങ്ങളുടെ വ്യാപാരങ്ങൾ
ആർത്തന വിരസത നിറയുമ്പോൾ
മനം വീണ്ടും തേങ്ങി നഷ്ടങ്ങളുടെ
കണക്കുകൾ മുന്നിൽ നിൽക്കുമ്പോൾ
അറിയുന്നു ആകൃതി മാറുന്നവകാശവും
നിത്യം കാണുന്ന പുഴകളും മലയും
അതിന് മടക്കുകളുമെല്ലാം മാറുന്നുവല്ലോ
എന്നിട്ടുമെന്തേ പിരിയാതെ നിൻ ചിന്തകളെന്നിൽ
വിട്ടുമാറാതെ നിൽപ്പു .......!!

ജീ ആർ കവിയൂർ
29 .4 .20 18 

അലിഞ്ഞു പോയ്‌ ...!!

ഞാനെത്തി ചേർന്നു
നിൻ ചുണ്ടോളമൊരു
കവിതയായി

നിന്‍ ഹൃദയമതിനു ശ്രുതി മീട്ടി 
നിന്റെ ശ്വാസനിശ്വാസങ്ങളതിനു
ആരോഹണ അവരോഹണമായ്

രാഗങ്ങളനുരാഗമായ്
ലഹരിയായ്
എവിടയോ അലിഞ്ഞു പോയ്‌ ...!!

ജീ ആര്‍ കവിയൂര്‍
22 .04 .2018

Sunday, April 22, 2018

നീ എവിടെ

നീ എവിടെ

No automatic alt text available.

കാവുതീണ്ടി കുളം നികത്തി
ചാലുവറ്റി പോളകേറി
കണ്‍ പോളയിലെ നനവുവറ്റി
കാറ് ഒഴിഞ്ഞു തീ പറന്നു
എല്ലും തോലുമായ കാലി കൂട്ടങ്ങള്‍
മനസ്സില്‍ കാളിമ പടര്‍ന്നു
നുണനൂലുകളാല്‍ കഥകള്‍
പടയണി കോലം കെട്ടിയാടി
നന്മയുടെ തിരിനാളം കെട്ടടങ്ങി
പരസ്പരം സ്പര്‍ദ്ധ ഏറി
സനാതനധര്‍മ്മങ്ങള്‍ കടലുതാണ്ടി
വിജയന്മാര്‍ കാട്ടും വികൃതികള്‍ കണ്ടില്ലേ
എവിടെ പാര്‍ത്ഥസാരഥി നീ എവിടെ ..!!

ജീ ആര്‍ കവിയൂര്‍
22 .04 .2018

Friday, April 20, 2018

വേരു തേടി ..!!ഓർമ്മകൾ തീർക്കും മരുപ്പച്ചയെ കണ്ടൊരു
വിരഹത്തിൻ ചൂടേറ്റു വാടിത്തളർന്ന നിമിഷങ്ങളിൽ
നോവിന്റെ ചില്ലയിൽ നിന്നും അടർന്നുവീണൊരു
നീഹാര ബിന്ദുക്കൾക്കു ഉപ്പിന്റെ സ്നേഹരുചിയോ  ..!!
ഹൃദയസിരകളിൽ പടരും നിണത്തിന്റെ ബാഷ്പധാരയോ
പൈദാഹങ്ങൾ മറന്നൊരു വേളകളിൽ നിദ്രയെ നീയും
ഏതോ കൈയ്യെത്താ ദൂരത്തേക്ക് പോയ് മറഞ്ഞോ ...
അലയുന്നു ഇന്നോ ഇന്നലെയുടെ മുറിപ്പാടിലുടെ
ജീവിതമെന്നൊരു കിട്ടാക്കനിയുടെ വേരു തേടി ..!!

ജീ ആര്‍ കവിയൂര്‍
20 -04-2018

Thursday, April 19, 2018

എല്ലാം എല്ലാമിവിടെ ഉണ്ടല്ലോ ...!!

എല്ലാം എല്ലാമിവിടെ ഉണ്ടല്ലോ ...!!

സ്വപ്‌നങ്ങള്‍ തന്നു അടിമകളാക്കി
സ്വര്‍ലോകത്തിന്‍ നുണ കഥകളെല്ലാം
സ്വാദോടെ വച്ചു വിളമ്പി തന്നേറെ
സ്വര്‍ണ്ണ വര്‍ണ്ണ മാന്‍ പേടകാട്ടിതന്നു

കൊല്ലും കൊലയുമൊക്കെ നടത്തിച്ചു
കൊല്ലാതെ കൊന്നു കരയിലിട്ട മീന്‍ പോലെ
കൊണ്ടിട്ടും പഠിക്കാതെ കേഴുന്നു അയ്യോ ..
കാണുക അറിയുക നീ അക കണ്ണാല്‍

എല്ലാം എല്ലാമിവിടെയല്ലോ ....
എല്ലാം നാം പാര്‍ക്കുന്നിടത്തല്ലോ
എഴുവര്‍ണ്ണങ്ങളും ചേര്‍ന്നാലൊരു നിറമല്ലോ
എഴാകലാമെല്ലാരുമറിയുന്നില്ലയീ സത്യം ...

ഞെട്ടറ്റു വീഴും ഞാവല്‍പ്പഴങ്ങളും
ഞാന്നു കളിക്കും കിളികളും
ഞാനും നിങ്ങളും ചെര്‍ന്നുവസിക്കുന്നിടത്തല്ലോ
ഞാനറിയും സ്വര്‍ഗ്ഗ നരകങ്ങള ത്രയും

വരിക വരികയറിഞ്ഞു സന്തോഷത്താല്‍
വാരിപ്പുണരുക ജീവിതത്തെയൊക്കയും
വഴിതെറ്റിക്കുമീ കങ്കാണി പരിഷകളുടെ
വലയില്‍ വീഴാതെ സ്വയമറിയുകയീ ആനന്ദത്തേ ..!!

ജീ ആര്‍ കവിയൂര്‍
18.04.2018 , പ്രാതെ 5:30 am

Sunday, April 15, 2018

പുത്തനങ്ങാടിക്കു പുണ്യമേകുന്നമ്മ

പുത്തനങ്ങാടിക്ക് പുണ്യമേകും നിത്യം
പുത്തൻ പ്രതീക്ഷനൽന്നോളെയമ്മേ
പുലർത്തുക നന്മകളൊക്കെ ഞങ്ങളിൽ
പുത്രപൗത്രാദികളുടെ ദുഃഖമകറ്റുവോളേ   ..!!

അഭിഷ്ട വരദായിനി അവിടുത്തെ തൃപ്പാദത്തിൽ
അർപ്പിക്കുന്നിതാ എന്‍  പരിവേദനങ്ങളൊക്കെ
അറിയതെ ചെയ്യും അപരാധങ്ങളെ പൊറുത്തു നീ
അറിഞ്ഞനുഗ്രം ചൊരിയേണേ നടുവിലേടത്തമ്മേ...!!

തുംഗ ജടാധര തുളസി ദളനയനെ
തുമ്പമെല്ലാമകറ്റി  തുണയേകണേയമ്മേ ..!!
തൂണിലും തുരുമ്പിലുമെല്ലാം നിൻ
തൂമന്ദഹാസം കാണുവാൻ നിത്യം
തുഴയുമീ സംസാര സാഗര സീമ കടക്കുവാൻ
തുനിയുമ്പോളെന്നെ മറുകരയെത്തിക്കുന്നൊളമ്മേ  ..!!

പുത്തനങ്ങാടിക്ക് പുണ്യമേകും നിത്യം
പുത്തൻ പ്രതീക്ഷനൽന്നോളെയമ്മേ
പുലർത്തുക നന്മകളൊക്കെ ഞങ്ങളിൽ
പുത്രപൗത്രാദികളുടെ ദുഃഖമകറ്റുവോളേ   ..!!

Friday, April 6, 2018

എന്നെ തേടുന്നു

Image may contain: 1 person, tree, sky and outdoor


ഒരു ഭൈരവനെ പോലെ
കൊന്ന പൂ കിരീടം പൂണ്ടു ആടുന്നു
മീന മാസ സൂര്യന്റെ കിരണമേറ്റു
ചുട്ടുപൊള്ളി കാട്ടിലെ തീപോലെ
ആളിക്കത്തി നിന്നു ഒരു മൗന സരോവരം തേടുന്നു 
ധ്യാനാത്മകമാം ആന്തരിക ശ്രോതസ്സിൽ എവിടേയോ
സാന്ത്വന വീചികളാൽ തേങ്ങി
മനസ്സെന്നൊരു മാന്ത്രിക ചിമിഴിന്റെ
കാണാ പ്രഹേളികയായി പിന്തുടരുന്നു
നോവിന്റെ വിയർപ്പുകൾ
ബാഷ്പമായ് ഉരുകി ഒഴുകി പടർന്നു
ക്ഷാര ലവണങ്ങളും ഗന്ധം
അനുചിതമായ വഴിത്താരകളിൽ
പന്തലിച്ചു തണലിൽ ഇളവേൽക്കുന്നു
ഞാൻ എന്ന ഞാനേ തേടുന്നു
എന്റെ പ്രയാണം ജന്മ ജന്മങ്ങളാൽ നീളുന്നു ..!!
********************************************************************
ചിത്രം എന്റെ മൊബൈല്‍ കണ്ണുകളാല്‍ ഒപ്പി എടുത്തൊരു കണി കൊന്നയുമായ് സലഫി സ്ഥലം കോട്ടയം പുത്തനങ്ങാടി

നാവേ ...!!

നാവേ ...!!


നീയെന്‍റെമാത്രമല്ലല്ലോ നീറും മനസ്സിന്റെ
നിലാകയങ്ങളില്‍ വിരിയും നോവിന്റെ
നീര്‍കുമിള പേറുമൊരു നിര്‍വികാരതയുടെ
നിണം വറ്റി നിഴലറ്റു വീഴാനൊരുങ്ങും
നിറയറ്റ യൗവനപടികടന്നു നിലതെറ്റാറായില്ലേ
നല്ലതും തീയതും നേടാന്‍ നീയൊന്നു വീണ്ടും
നാവടക്കുക നാമം ജപിക്കുക ഇനിയും ഇനിയും
നാരായണന്‍ തന്നൊരു നാരായം അല്ലെ നീ
നട്ടല്ല് വളപ്പിക്കുന്നതുമീ എല്ലില്ലാത്ത
നാണം വിതക്കുന്ന നീയോന്നടങ്ങുയില്ലേ
നീയെന്റെ മാത്രമല്ല  നാട്ടുകാരുടെയും
നിറമാറ്റത്തിനൊരുങ്ങും ജീവിതത്തെ
നേരാം വണ്ണം നയിക്കുന്നതും നീയല്ലേ
നാണ്യം തരുന്നതുമില്ലാതെയാക്കുന്നതും
നീയല്ലേ എന്റെ നാവേ ഒന്നടങ്ങുകയില്ലേ ..!!

ജീ ആര്‍ കവിയൂര്‍
06 -04 -2018
പ്രഭാതേ നാലുമണി 

Sunday, April 1, 2018

കേട്ടോ നീ കാര്‍ത്തു

കേട്ടോ നീ കാര്‍ത്തു

കണവന്‍ അവൻ കേട്ടില്ലേ നിന്റെ വിരഹ നോവ്
കല്‍പ്പാന്തകാലത്തോളമിങ്ങനെ  കണ്‍ ചിമ്മാതെ
കാത്തിരിക്കാനാവുമോ നിൻവിധിയിങ്ങനെ
കാമിച്ചില്ലേ  താമര സൂര്യനായി നിത്യം
കണ്ടു  കൊതിച്ചു നിന്നില്ല  നെയ്യാമ്പൽ ചന്ദ്രനെ
കാലമതിന്‍ കാര്യങ്ങളെത്ര കാത്തു നില്‍ക്കും
കഴിയില്ല മറക്കാനാവില്ല എത്രയോ കടന്നകന്നു
കണ്‍ ചിമ്മിതീരുംമുന്‍മ്പേ ഗ്രീഷ്മ വസന്തങ്ങള്‍
കൊരുക്കുന്നു  ജപമാല  നിന്റെ  നാമമത്രയും
കാറും കോളും പേമാരിയും വന്നാലുമാവില്ല
കഴിയില്ല മനസ്സില്‍ നിന്നും മായിക്കാനിയുമാവില്ല
കോല്‍ വിളി കേട്ടില്ലേ  അകലെ  കുന്നിൻ  ചരുവിൽ
കാര്‍മേഘവര്‍ണ്ണനോ പശുപാലകനോ അജബാലനോ
കേണതൊക്കെയവര്‍ നിനക്കായല്ലേ കാര്‍ത്തു ...!!

Thursday, March 29, 2018

നമുക്ക് വീണ്ടും പ്രണയത്തിലാവാം ...!!

നമുക്ക് വീണ്ടും പ്രണയത്തിലാവാം ...!!ആകാശം ഉടുത്തിരുന്നു മേഘങ്ങളേ
ഒളിപ്പിച്ചിരുന്നു അവളുടെ നഗ്നതയെ
മാറീടാമിനി നമ്മക്ക് അക്ഷരങ്ങളായി 
ജീവിക്കാം പ്രണയ പുസ്തക താളുകളില്‍

കെട്ടിപ്പിടിക്കുക സ്വയം എവിടെ നീയാണെങ്കിലും
ഏകിടാം മനോകാമനകള്‍ മനോഹരതീരത്തു നിന്നും
ശക്തമാം വാക്കുകള്‍ പറഞ്ഞുതീര്‍ക്കാം മൗനഭാഷയാല്‍
നിനക്ക് പറക്കണമെങ്കില്‍ ബാധ്യതപ്പെട്ടവനായിരിക്കുക

ഈ ഭൂവിനെ വിട്ടകലണമെങ്കില്‍ അറിയുക
സ്നേഹം കൈവശാപഹരണം ആവാതെ ഇരിക്കട്ടെ
വീണ്ടും നമുക്ക് പ്രണയാതുരതയില്‍ മുങ്ങാം
വിട്ടകലാം വിദ്വേഷത്തിന്‍ തരിശുഭൂമികള്‍

നോവിന്റെ ആഴങ്ങള്‍ കടന്നു വീണ്ടും
നമുക്ക് കണ്ടു മുട്ടാമാ പ്രണയ കവാടത്തിലായ്
നടന്നു കയറാം ജീവിത പാതയിലുടെ
കോപത്തിന്റെ അഗ്നിയില്‍ നിന്നും അകലാം

പ്രണയത്തില്‍ അലിയാം വീണ്ടും
പൊടിപടലങ്ങളകറ്റി ദുരാഗ്രഹത്തിന്റെ
മതിലുകള്‍ താണ്ടി നമുക്കിരിക്കാം
സ്നേഹത്തിന്‍ തല്‍പ്പത്തിലമരാം

കഴിഞ്ഞ കൊഴിഞ്ഞ കാലത്തിനെ അകറ്റി
നടക്കാം പ്രണയത്തിന്‍ പൂവിതറിയ
പാതകളിലുടെ മുന്നേറാം വരിക വരിക
നമുക്ക് വായിച്ചിടാം നമ്മുടെ ഹൃദയ താളുകള്‍

നമുക്ക് പ്രണയത്തില്‍ ആറാടീടാം വീണ്ടും
സാഗര തിരമാലകളായി പുണരാം.കരയെ
നുരപത അടങ്ങും വരെക്കുമാ മൗനത്തിന്റെ
മുത്തുക്കള്‍ പടരും വരേയ്ക്കും തിളങ്ങാം

നമുക്ക് കഴിയാമീ നിമിഷങ്ങളൊക്കെ
ഐശ്വര്യ സംമ്പൂര്‍ണ്ണമാം പ്രകാശം പടരുവോളം
പ്രണയത്തില്‍ അലിയാം പരസ്പരം
മറ്റുള്ളവര്‍ക്കുമാത്രമായ് ജീവിതം ഒഴിയാം

അസുലഭ സന്തോഷത്തിന്‍ ലഹരിയിലലിയാം
ചുംബന കമ്പനങ്ങളുടെ ചുണ്ടുകള്‍ കോര്‍ക്കാം
മിടിക്കട്ടെ ഹൃദയ സ്പന്തനങ്ങള്‍ മുഴങ്ങട്ടെ
പ്രണയഗീതികളോരായിരം നടുങ്ങട്ടെ
നമുക്ക് വീണ്ടും പ്രണയത്തിലാവാം ...!!
.
ജീ ആര്‍ കവിയൂര്‍
29.03.2018

Tuesday, March 27, 2018

വിരഹമുരളിക കേണു ..!!

വിരഹമുരളിക കേണു ..!!ഗ്രീഷ്‌മ വസന്തം മിഴി ചിമ്മിയുണർന്നു
ഗ്രാമവഴികളിൽ മൗനമുടഞ്ഞു കാറ്റുവീശി
ഗഗനം  ചുവന്നു യാമിനിയകന്നു മെല്ലെ
ഗോരോചനം ചിതറിയ  ചെമ്മൺ പാത

ഗമകങ്ങളാൽ ശോകം തീർത്തു മുരളികയകലെ
ഗമനമറിയിക്കും  മോഹമുണർത്തും  പദചലനം
ഗന്ധം പരന്നു പ്രിയനവനുടെ  സാമീപ്യം  സന്തോഷം
ഗ്രീഷ്മേ നീ ഉറക്കം നടിക്കുകയോ കൺ പോളക്കളിൽ

യാമങ്ങളൊക്കെയകന്നു  കനവുകൾ മിന്നി മറഞ്ഞു
യമം പറന്നു ഉയർന്നു വരവറിയിച്ചവനുടെ
യദുകുല നാഥനവനുടെ തോഴനാണോ അവനങ്ങു
യമുനയും കടന്നു നടന്നു വരുന്നുണ്ടേ നിന്നരികെ ..!!

കണ്ടു കവർന്നെടുത്തു കവിയാ വിരഹം
കാമിനിയവളുടെ കണ്ണുകളിൽ നിന്നും
കാലം ചുണ്ടുകളിലുടെ ഏറ്റു  പാടി
കദനം മദനം ചപലം ലളിതം സുന്ദരം ..!!

ജീ ആര്‍ കവിയുര്‍
27.3,2018
പ്രാതാല്‍ നാലുമണി സമയം

picture :RADHA WITH KRISHNA FLUTE II BY RAKHI BAID

Friday, March 23, 2018

മുണ്ട് മുറുക്കുക

നമ്മള് കൊയ്ത വയലെല്ലാമങ്ങു
നാട്ടാരുടെ താകുമല്ലോ വയല്‍ കിളികളെ,,!!
സിങ്കൂരു പോലെ നാമങ്ങു കീഴാറ്റുരിലും
സിംഹങ്ങളായി മാറാമെന്നറിയുക
സ്വനങ്ങളൊക്കെ വികസനമാക്കി മാറ്റാം
കഴുക കണ്ണുമായ് പറക്കുന്നു കണ്ടില്ലേ
അപ്പളമോക്കെ പൊടിച്ചു വിപ്ലവമാക്കി
അന്യന്റെ കീശ വീര്‍പ്പിച്ചീടാമറിയാതെ
എല്ലും തോലും ചുട്ടുകരിച്ചങ്ങു
എല്ലാം എല്ലാം ശരിയാക്കീടാം
മുണ്ട് മുറുക്കി ഒരുങ്ങുക വീണ്ടും വീണ്ടും ,,,!!

ഇനിയങ്ങു ശരി ആവട്ടെ ..!!


മഴമുകിലിന്റെ വരവോക്കെയാരു തടുത്തു..!!
ഇല്ല മണികുയിലിനി  പാടുകയില്ലെന്നോ
വിഷുവിനു മുന്‍പേ കൊന്ന പൂത്തതെന്തേ ?!!
വിഷമങ്ങളൊക്കെ പോയ്‌ മറഞ്ഞുവെന്നോ..
എത്ര പറഞ്ഞിട്ടുമെന്തേയിങ്ങനെയൊക്കെ
എല്ലാം നേരാംവണ്ണമാക്കാമെന്നു കൊട്ടിഘോഷിച്ചിട്ടു
ഇന്നുയെന്തേ വലിയ വായും കൊണ്ട് നടക്കുന്നു
എല്ലാമങ്ങു  സ്വയമറിഞ്ഞു  കുക്ഷിയിലാക്കുന്നു
കക്ഷി നോക്കാതെ കക്ഷത്തിലെ പോകാതെ
ഉത്തരത്തിലെ എടുക്കാന്‍ തുനിയുന്നവരെ
ജനത്തിനോപ്പമെന്നും ജനഹിതത്തിനായെന്നു
ജാല്യമില്ലാതെ ജല്‍പ്പനങ്ങള്‍ നടത്തുന്നുവല്ലോ
പ്രകൃതിയും  വികൃതി കാട്ടി തകൃതിയാടുന്നു
ഇനിയെന്നാണാവോ എല്ലാമങ്ങ് ഒന്ന് നിജമാകുക
കണ്ണടച്ചു ഇരുട്ടാക്കി കണ്ണാടിയും പഴം പൊരിയും
ആരുമറിയാതെ പൂച്ച പാലുകുടിക്കുംപോലെ
മരുന്നാക്കി മാറ്റി മന്ത്രിയായി ഞെളിഞ്ഞു നടക്കുന്നു
മാനം കറുത്ത് ഇരുണ്ടു പെയ്യട്ടെ ഇനിയങ്ങ്
മാനവും മനവും തനവും തണുക്കട്ടെ ...
മണ്‌ഡൂപങ്ങള്‍ കച്ചേരി തുടങ്ങട്ടെ
മിന്നലൊക്കെ തകൃതിയായ് മിന്നട്ടെ
മുഴങ്ങട്ടെ ഇടിയായ് ദിഗന്തങ്ങൾ ഞടുങ്ങട്ടെ
മീനം പിറന്നല്ലോ മേടം കടന്നങ്ങു
ഇടവം തകർക്കട്ടെ മിഥുനങ്ങൾ വന്നു പോയ്
കർക്കിടക കഞ്ഞി കുടിക്കട്ടെ ആവോളം
വയർ നിറച്ചങ്ങു തുമ്പ പൂ ചിരിവിരിയിക്കാൻ
വന്നോട്ടെ ചിങ്ങമിങ്ങു തുമ്പി തുള്ളട്ടെ പിന്നയും
കാത്തിരിക്കാമിനിയും  നല്ല ദിനങ്ങൾക്കായ്
പൊതുജനം പല വിധം പൊതി കെട്ടി
പതുക്കെ കൈകെട്ടി നിൽക്കട്ടെ കുമരനായ്
കുമ്പിൾ വിടർത്തി കഞ്ഞിക്കായി
കുമ്മിയടിക്കട്ടെ മങ്കമാർ പിന്നെ
കുബേരന്മാർ വാഴട്ടെ നാൾക്കുനാളിനിയും
എഴുതുവാൻ ഇനിയും ത്രാണിയില്ലയൊന്നു
തലചായ്ക്കാം കോഴി കൂകി വെളുപ്പിക്കുമെന്നു
കരുതി വെളുക്കാത്ത മാനം നോക്കി കിടക്കുന്നു
കണ്ണടച്ചു ഇരുട്ടാക്കിയിനിയെല്ലാമങ്ങു
ശരിയാക്കട്ടെയെന്ന്  പ്രത്യാശയുമായ് ...!!

ജീ ആര്‍ കവിയൂര്‍
23.03.2018 പുലര്‍കാലം നാലുമണി

''പൊക്കമില്ലായ്മയാണെന്റെ പൊക്കം. ... ''

''പൊക്കമില്ലായ്മയാണെന്റെ പൊക്കം. ... ''


വണ്ണത്തിലും നീളത്തിലുമല്ല പിന്നെ എന്തേ
വലുപ്പത്തില്‍ ചിന്തിച്ചിട്ടുയെന്തിരിക്കുന്നു
വലുപ്പമാവേണ്ട പ്രവര്‍ത്തിയല്ലല്ലോ
വാതു വച്ചു മുന്നേറുന്നു വാതുറക്കുമുന്‍പേ
വഴുതിയകലുന്നുവല്ലോ വായുവും
വെറുതെ എന്തിനു വീണ്ടും പറയുന്നു
വല്ലപ്പോഴും ചീന്തിയൊന്നു നോക്കുക
വലിപ്പമില്ലായിമ്മയും വഴിതടയുകയില്ല
വൈതരണികള്‍ വിതുമ്പലായ് മാറുന്നു
വേഗത പോരാ പോരായെന്നു പറഞ്ഞു
വലിയവായില്‍ പ്രസംഗിച്ചു തുപ്പല്‍മഴ
വേണ്ടയിനി പറയാനില്ലൊരു വാക്കും
വഴക്കാകേണ്ട വയ്യാവേലി പലിശക്ക്
വാങ്ങി കൂട്ടേണ്ട അവനവന്‍ വലുപ്പമറിഞ്ഞു ..!!

Saturday, March 17, 2018

പുത്തനങ്ങാടിയമ്മേ......

പുത്തനങ്ങാടിയമ്മേ ......പുത്തനങ്ങാടിയില്‍ മരുവു അംബികെ
പുണ്യ പാപങ്ങളറിയുവോളെ കാര്‍ത്തായിനി
പുലരുക പുലര്‍ത്തുക വടക്കേക്കു ദർശനം നൽകി
പരിപാലിക്കുന്നു നീ പാര്‍വ്വതിയമ്മേ ...!!

എന്നാര്‍ദദ്ര നയനങ്ങള്‍ നിന്നെ തേടുന്നു
എന്നുമെന്നും നീയെ തുണയെന്നുമ്മേ
എഴയാമെന്നെ പാലാഴിയാകും നിന്‍
ഏണനീര്‍ മിഴികളാലനുഗ്രഹിച്ചിടണേ ..!!

ജന്മ ജന്മ കര്‍മ്മ ബന്ധങ്ങളാല്‍ മുക്തിക്കായ്
ജീവിത വഴിയിൽ നിന്നു ഞാന്‍ ഉഴലുമ്പോള്‍ 
ജനനി നീ തിരിച്ചറിവുകൾ നല്‍കുന്നു .
ജയ പരാജയങ്ങളൊക്കെ എത്ര നിസ്സാരം..!!

നിന്‍ കാല്‍ക്കലെനിക്കോരു സ്വര്‍ഗ്ഗം പണിയുവാന്‍
നിന്നപദാനങ്ങളൊക്കെ  പാടുവാനെനിക്കെന്നും
നിന്‍ അനുഗ്രഹമെന്നോടോപ്പമുണ്ടാവണേ
നിഴലായ് തണലായ്‌ താങ്ങായ് എന്നുമെന്നോടപ്പമുണ്ടാവണേ ..!!


ജീ ആർ കവിയൂർ
16 .3 .2018

Monday, March 12, 2018

കുറും കവിതകള്‍ 745


കമ്മ്യൂണിസം മുങ്ങിയത്
അറിയാതെ നില്‍ക്കുന്ന
ചീനവലയുടെ ഒരു നില്‍പ്പേ ..!!

പൂവിതളൊഴുകി
പുഴയുടെ പുണ്യം
പുളകം കൊണ്ടുമനം  ..!!

മലമുകളിലെ ദൈവത്താര്
ഇറങ്ങി വരുന്നുണ്ട് .
മനം പടയണി താളം ചവുട്ടി ..!!

കണ്ണുകള്‍ ഇറുകി അടഞ്ഞു
അടവി താണ്ടി വരുന്നുണ്ട്
ഇരുളകറ്റി കൊണ്ടൊരു കോലം ..!!

കുളിര്‍ കാറ്റുവീശി
ഇലകള്‍ വിറകൊണ്ടു
മനസ്സില്‍ എവിടെയോ വിങ്ങല്‍ ..!!

കണ്ണടച്ചു തുറക്കുമ്പോഴേക്കും
പടിയിറങ്ങുന്നു ബാല്യം .
ഓര്‍മ്മകളിലൊരു നോവ്,,!!

ഇരുളിന്റെ ആഴങ്ങളില്‍
നക്ഷത്ര തിളക്കം തേടുന്നു
കണ്ണാടി സ്വപ്‌നങ്ങള്‍ ,,!!

ഓര്‍മ്മകള്‍
തഴുതിട്ടു പൂട്ടിയ
സ്വപ്ന നോവുകള്‍ ..!!

കണ്ടു മറക്കാതിരിക്കട്ടെ
കരയെ തൊട്ടകന്നു തിര .
ബാല്യമൊരു ഓര്‍മ്മപ്പൊട്ട് ..!!

സമാന്തരങ്ങളില്‍
ലംബം തേടുന്ന
ജീവിത നോവുകള്‍ ..!!

Sunday, March 11, 2018

നിൻ പദചലനം


നിൻ പദചലനം

ഓരോ നോവിനേയുമേറേ
മൊത്തിക്കുടിക്കുമ്പോളറിയുന്നു
നിന്‍ സ്നേഹത്തിനാഴം .!!
നിന്നിലേക്കടുക്കുവാന്‍ നിത്യം
ഞാനെന്നെ തന്നെ ഉപേഷിച്ചു
തേടിയില്ല നിന്നെ എങ്കിലും
ഒരിടത്തിരുന്നു നിന്‍ ചിന്തകളാലെന്‍
ഉള്ളം നിറഞ്ഞു പ്രണയ സാഗര ഗമനം ..
സുഖദുഖത്തിന്‍ തിരമാലകളെന്നില്‍
ചെവിയടച്ചു കാതോർക്കുകിൽ
കേൾക്കാം നെഞ്ചിടിപ്പിന്റെ
വസന്തഗീതങ്ങള്‍ തന്‍  ലയമൗനം    ...!!

Friday, March 9, 2018

ജീവിത അദ്ധ്യായം ..!!പുത്തനങ്ങാടി കുരിശുപള്ളിക്കടുത്തു  നന്മമര തണലിലായ്
പരത്തിയൊട്ടുമേ പറയുവാനാവില്ലോ കാര്യങ്ങളൊക്കെ 
മുരുത്തു കാലിന്റെ ഒന്ന് ഇടിച്ചുവല്ലോ പതുക്കെ
കരുത്തു കുറയുന്നത് പോലെ പാളം കടക്കുവോളം
പരുവത്തിനു അറിഞ്ഞിനി നടത്തമൊക്കെ ആവാം
നേട്ടത്തിനായി ഇനി ഒടുക വയ്യാ എന്നു മനസ്സു .
കോട്ടങ്ങളേറെ തിരിഞ്ഞൊന്നു നോക്കുകിലായ്
നാട്ടോട്ടങ്ങള്‍ ജീവിതമെന്നൊരു വ്യാപനങ്ങള്‍ക്കായ്
നടുവൊന്നു നിവൃത്താമെന്നു കരുതുമ്പോളങ്ങ്
ഉറക്കമെന്നത് കൈവിട്ടു പോകുന്നു പട്ടം കണക്കെ
സ്വപ്നങ്ങള്‍ മരീചികയായ് മാരീച മാന്‍ പേടയായ്
ലക്ഷ്മണ രേഖകടന്നു സീതാഹരണം നടത്തുന്നുവല്ലോ
മായാമയമാര്‍ന്ന ചിന്തകള്‍ ബലാബലം തീര്‍ക്കുന്നു
തൂലിക തുമ്പിനു തേയിമാനം വന്നു പോകുന്നുവോ
തികട്ടിവരും വാക്കുകള്‍ കുരിശു യുദ്ധം നടത്തുന്നു
സമാന്തരങ്ങളിലേറി ലംബമായ് നിത്യം മുന്നേറുന്നു
അക്ഷര നഗരി നിത്യം പോയ്‌ വന്നു അക്ഷമാനായ്
കവിതകള്‍ക്കു വിതതേടുന്നു നിത്യം കവിയൂരിലായ് ..!!

ജീ ആര്‍ കവിയൂര്‍
09 .03 .2018

Monday, March 5, 2018

മലയാളമേ പുണ്യമേ ..!!

Image may contain: one or more people


മലയാളമേ നിന്നെ മലയോളം
വാഴ്ത്താനിന്നു മാമക മനസ്സിന്നു
വേറിട്ട ശക്തിയൊന്നു ലഭിച്ചു
കദളി വനവിശുദിയാം
താഴ് വാരങ്ങളില്‍ മലയാഴം 
കണ്ടു മടങ്ങുന്ന നേരമതില്‍
പൈതൃകമൊന്നു മാത്രമേ
പൊരുളായി പമ്പാതടമതില്‍
പൊള്ളുന്ന സത്യമറിഞ്ഞു
പടയണിയൊരുങ്ങുന്നു
വീണ്ടെടുത്തു നിലനിര്‍ത്താം
വരിക വരിക മലയാളമേ പുണ്യമേ ..!!
-------------------------------------------------------------------------------------
തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പമ്പാ പൈതൃകോത്സവത്തിന് മുന്നോടിയായി നടന്നു വരുന്ന വൈചാരിക സദസ്സുകളുടെ കുറ്റൂർ പഞ്ചായത്ത്തല പരിപാടിയില്‍ പങ്കു കൊണ്ടപ്പോള്‍

Sunday, March 4, 2018

ദക്ഷിണ ഗംഗേ പ്രണാമം .....!!


പാപനാശിനിയായ്‌ പുണ്യമായ് ഒഴുകുന്നു
പീരുമേട്ടിലേ പുളച്ചിമലയില്‍ നിന്നു നീ
പകരും കുളിരിനാല്‍ തഴുകിയങ്ങു
പരമ്പരകള്‍ അതിവസിച്ചു നിന്‍ അന്തികെ

കണമല, ഉന്നത്താനി, തോണിക്കടവ്,
അത്തിക്കയം, റാന്നി-പെരുനാട്, വടശ്ശേരിക്കര
നാറാണമ്മൂഴി റാന്നി പുല്ലൂപ്രം, വരവൂർ,
പേരൂർച്ചാൽ,കീക്കൊഴൂർ, ചെറുകോൽ,കടന്നു

ചെറുകോൽപ്പുഴ, മേലുകര, കോഴഞ്ചേരി,
മാരാമൺ, ആറന്മുള, ചെങ്ങന്നൂർ,
വീയപുരം, കരുവാറ്റ, തോട്ടപ്പള്ളിവഴിയുള്ള
സഞ്ചാരങ്ങളില്‍ പണ്ട് പന്തളത്തരജനാമയ്യന്റെ
പാംസുക്കള്‍ക്ക് പനിനീരായ് നീ തൊട്ടു
തലോടിനീങ്ങുമ്പോള്‍ നിന്‍ താളത്തിനൊത്ത്
തീരങ്ങള്‍ ചുവടുവച്ചു ഏറ്റുപാടി
പഞ്ചാരി പാണ്ടി മേളക്കൊഴുപ്പിനൊപ്പം
നതോന്നതയില്‍ പാടിത്തുഴഞ്ഞു അകമ്പടിയോടെ
പള്ളിയോടങ്ങള്‍ നീങ്ങുമ്പോള്‍ നിന്‍ തീരത്ത്‌

പടയണി കോലങ്ങളൊക്കെയൊരുങ്ങി
നൃത്തം ചവിട്ടുമ്പോളറിയാതെ
പലതിട്ടകളില്‍ നിന്നു കവികളാം
കടമനിട്ടയും  അതിലും പ്രാചീനരാം
കടപ്ര നിരണം കണ്‍ശ കവികളുമേറെ
പ്രകീര്‍ത്തിച്ചു  നിന്നെക്കുറിച്ചേറെയായ്
പദം പാടി ആട്ടകഥകള്‍ ആടി തിമിര്‍ക്കുമ്പോള്‍


അറിയാതെ ഞാനുമിന്നുമീ   കദളിമംഗലത്ത്
അമ്മതന്‍ അന്തികെ  തപസ്യതന്‍
നാട്ടുകുട്ടത്തിന്‍ മുന്നിലായ്  നിന്നെ കുറിച്ച്
കുറിക്കുമ്പോള്‍ സ്മരിക്കുന്നു ആചാര്യ തുല്യരാം
ശ്രീ വിദ്യാദി രാജ സ്വാമികളെയും
തീർത്ഥപാദ പരമഹംസ സ്വാമികളെയും
ഭാരത കേസരി മന്നത്ത് പത്മനാഭനെയും
പരുമല തിരുമേനിയെയും
പൊയ്കയില്‍ കുമാര ഗുരുവിനെയും പിന്നെ
മണ്മറഞ്ഞു പോയ സത് ചിത്തരാം അനേകരെയും ...

എങ്കിലും നിന്നില്‍  നാശം വിതക്കാന്‍ ഒരുങ്ങുന്നു പലരും
എന്നാലാവും വിധം നിന്നെ കാക്കാമെന്നു ഇന്ന്
എല്ലാവരുടെയും  മുന്നിലായ് പ്രാത്ഥനനിരതനാകുമ്പോഴും
നീ എല്ലാമാറിഞ്ഞും സഹിച്ചും പൊറുത്തുമങ്ങ്
പശ്ചിമ സാഗരത്തിലായ് വെമ്പലില്ലാതെയാ
വേമ്പനാട്ടു കായലില്‍ പോയി പതിക്കും
പമ്പേ അംബേ ദക്ഷിണ ഗംഗേ പ്രണാമം .....!!

ജീ ആര്‍ കവിയൂര്‍
04-03-2018

Sunday, February 25, 2018

കണ്ടറിഞ്ഞു കുത്തുക ..!!

No automatic alt text available.


കേഴുന്ന സാക്ഷര കേരളമേ
കേവലം കപടത വെടിയുക
കണ്ടറിഞ്ഞു കാക്കുക
കാട്ടിയ കാടത്തമിനിയും
കാണിക്കാതിരിക്കുക
കാലങ്ങൾ മാറി മാറിവന്നു
കട്ടു തിന്നു പഠിച്ചവരാം
കണ്ടത്തടിക്കു മുണ്ടത്തടിയെടുക്കും 
കക്ഷി രാഷ്ട്രീയ കോമരങ്ങൾ
കഴുതകളെന്നു  നിനക്കും പൊതു ജനങ്ങളെ
കരുത്ത് കാണിക്കുക വരും ദിനങ്ങളിൽ 
കണ്ടറിഞ്ഞു കുത്തുകയിനി 
കൈവിരലുകൾ കൊണ്ടറിയട്ടെ
കാപാലികരാമിവരുടെ ചെയ്തികളുടെ ഫലം..
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത ''

ജീ ആർ കവിയൂർ
25 .02 .2018
സമയം പ്രഭാതേ  5  മണി .

Tuesday, February 20, 2018

എന്റെ പുലമ്പലുകള്‍ 72...

എന്റെ പുലമ്പലുകള്‍ ..72ജീവിതമെന്ന വാടിയില്‍ നിന്നും
വേര്‍ തിരിക്കാതെ ഇരിക്കട്ടെ
പനിനീര്‍പൂവും മുള്ളും തമ്മില്‍
അതല്ലോ ഞാനും നീയുമറിയാതെ പോയത്

എത്രമേല്‍ മധു മത്തനായിരുന്നു വെന്നോ
അത്രമേല്‍ നഷ്ടമായിരുന്നെന്നുടെ  അധരങ്ങള്‍ക്ക്
അവ വഴിമറന്നു പോയിരുന്നു  നിന്റെ
അലിവോലും മൃദു ചുംബനകമ്പന
പുഷ്പസമ്മാനങ്ങള്‍ കൈ പറ്റുവാന്‍

ശപിക്കില്ലല്ലോ ഞാനിനിയുമീ കാറ്റിനെയും
ആര്‍ത്തിരമ്പി തീരത്തെ തൊട്ടകലും കടലലയേയും
എനിക്കിനി വേണ്ട നിന്റെ സാമീപ്യം , ഉണ്ടല്ലോ
നീയെന്നിലായ് എന്റെ ഹൃദയനൗകയില്‍ സഞ്ചാരിണിയായ്

ഞാനങ്ങിനെ സംസാരിച്ചു കൊണ്ടേയിരുന്നു
നിന്നോടുയീ മൗനം കനക്കുമി അക്ഷര നോവിനാല്‍
ഉണ്ടോ ആവോ നിനക്കിയറിവുകളിത്ര നാളായിട്ടും
ഇങ്ങിനെ തുടരട്ടെ എന്റെ പുലമ്പലുകള്‍ വീണ്ടും വീണ്ടും ....!!

ജീ ആര്‍ കവിയൂര്‍
20 .02 .2018  / 4 ൦൦ am 

Monday, February 19, 2018

അകലല്ലേ നീ

അകലല്ലേ നീ ....അണയാനോരുങ്ങുമൊരു തിരിവെട്ടമല്ലോ
ആർദ്രതയാര്‍ന്ന നിന്‍ നയനങ്ങളിലെ തിളക്കം
അറിയാതെ പോയൊരെന്‍ പിന്നിട്ട ദിനങ്ങളെ
അണയുകയില്ലോ ഒരിക്കലും  നിങ്ങളിനിയും ...

അഴകാര്‍ന്നൊരുമുകുളമായ് മുളച്ചെന്‍
അകതാരില്‍ പുഷ്പിച്ച് സുഗന്ധമായ്‌ നീ
അക്ഷര നോവായ്‌ മൂളി പറക്കുന്നു  ചുറ്റും
അലിവായ്‌ ആറ്റി കുറുക്കുന്നൊരു ആശ്വാസമേ

അഴിയാതെ ഇഴയടുപ്പമുള്ള കൊന്തലയിലല്ലോ
കണ്ണുനീരോപ്പാന്‍  നീയെന്നോടോപ്പം നിത്യമെന്‍
വിരല്‍ തുമ്പില്‍ വിരാജിക്കും സഖിനീ എന്തെയിന്നു 
അകന്നങ്ങു പോവതെന്തെ സബിതക്കൊപ്പം

ഇടതടവില്ലാതെ ഇമയടക്കാനാവാതെ
ഇരുളിലൊരു ബിന്ദുവായിയലിഞ്ഞു
ഈറന്‍ അണിയിക്കുമി കാലയവനിക
ഇഴകള്‍ നെയ്യ്തു തീരുമ്പുപേയകലുന്നുനീ  കവിതേ ..!!


photography by http://www.chandragroupofstudios.com/

Saturday, February 10, 2018

കുറും കവിതകള്‍ 744

ഇരുള്‍ പരക്കുന്നുണ്ട്
ചില്ലകളില്‍ തണലായ്‌ 
സന്ധ്യാ വന്ദനം ..!!

ശലഭ ചുംബനം 
നോവറിയാതെ ഞെട്ടറ്റു 
കരീലകളള്‍ക്ക് അന്ത്യവിശ്രമം  ..!!

ചേക്കേറും ചില്ലകളില്‍
നോവേറും ഒരു ഗാനം
വിരഹ സാന്ദ്രം..!!

പാടിതീര്‍ന്നു രാഗങ്ങള്‍
പതിവ് കാത്തിരിപ്പിന്‍
അവസാനം വിരഹം ..!!

അന്തിവാനംകണ്ട്
നിര്‍വൃതിയിലാണ്ടു
മാമ്പൂ സ്വപ്‌നങ്ങള്‍ ..!!

മൗനം ഉണരുന്നു
ആകാശനീലിമ ചുവട്ടില്‍
മഞ്ഞ കോളാമ്പി ..!!

ആരുമറിയാതെ നിത്യം
കൊത്തി തീര്‍ക്കുന്നുണ്ട്
വിശപ്പിന്റെ നോവുകള്‍

നടപ്പിന്റെ കാലുനോവ്
വിരഹത്തിന്‍ വേനലില്‍
വഴിത്താരകള്‍ നീളുന്നു ..!!

തിരകളെ ഒപ്പിയെടുക്കാന്‍
തീരത്ത്‌ കണ്ണും നട്ടൊരു
മൊബൈല്‍ സ്വപ്നം ..!!

കുറും കവിതകള്‍ 743

അടുക്കളയുടെ പിന്നോരുക്കങ്ങളില്‍
പതുങ്ങിയ കാല്‍പാദവുമായി
അമ്മയെ ഭയമില്ലാതെയൊരു പൂച്ച ..!!

ഭൂമാഫിയകള്‍ വിഴുങ്ങാന്‍
ബാക്കി നില്‍ക്കും പാടങ്ങളില്‍
തൊഴിലുറപ്പിക്കാനായ് നോവുകള്‍..!!

മൗനം കനക്കുന്ന
താഴ് വാരങ്ങളില്‍
സുപ്രഭാതം വിരുന്നു വന്നു ..!!

പുലര്‍കാലമഞ്ഞും
ബാല നാവില്‍ ഗായത്രി.
തുളസി തറയില്‍ ജല തീര്‍ത്ഥം ..!!

നിറപുത്തരി തൂങ്ങികടന്നു
പൂമുഖത്ത് ഈശ്വരാര്‍പ്പണം.
കൊത്തിപെറുക്കാന്‍ കുരുവികള്‍ ..!!

രുചി മുകുളത്തിനാനന്ദം
കാത്തു കിടന്നു മധുരം .
കഴിക്കാനാവാത്തവന്റെ ദുഖവും ..!!

കാറ്റിന്‍ കൈകളാല്‍
തൊട്ടു തലോടുന്നു
മുളം കാടിന്‍ സംഗീതിക ..!!

അഴലറിയാതുഴലും
ആശ്വാസം തേടുന്നു
ചില്ലകളിലാരാമം ..!!

ആറഞ്ചുമോറഞ്ചും
മുപ്പത്തുവട്ടം മധുരം
കണ്ണുനീരിറ്റു കൃഷിവലന്‍ ..!!

നാഗലിംഗ പൂക്കളില്‍
മുത്തമിടാനെത്തുന്നു
മൂളിപാട്ടുകളിലവള്‍ ..!!


പുണ്യാഹം തളിക്കുവാൻ നേരമായ് ..!!

പുണ്യാഹം തളിക്കുവാൻ നേരമായ് ..!!

വിമോചനസമരം വീണ്ടും വേണം
സ്വയം വിചാരണ നടത്തുക ഒപ്പം
സനാതനം ആണെന്ന് കരുതി മിണ്ടാതെ 
എല്ലാം സഹിച്ചു ക്ഷമിച്ചും കഴിഞ്ഞു
ലോകാ സമസ്താ പാടിയിരുന്നിട്ടു അവസാനം
നാമൊക്കെ കാഴച ബംഗ്ളാവിലെയും
പുരാതന വസ്തുസംഗ്രാലയത്തിലെയൊക്കെ
ജന്തുക്കളായും കൺ കാഴ്ചകളായി മാറും
ഉണരുക ഉയിരിന് ബലം കൊടുക്കുക
അസഹിഷ്ണതയൊക്കെ മൗനമായി
നമ്മുടെ വിരലിന്റെ ശക്തി തെളിയിക്കുവാൻ
സമയമാകുന്നു അരയും തലയും മുറുക്കി
പ്രവർത്തിക്കുക അയ്യഞ്ചു വർഷം ഭരിച്ചു
തമ്മലിൽ തമ്മളിൽ പുറം ചൊറിഞ്ഞു
സുഖിക്കുന്നവരെ അകറ്റി പുണ്യാഹം തളിക്കുക..!!
''ഉതിഷ്ടത ജാഗ്രത പ്രാപ്യ വരാന്‍ നിബോത.''......
ജീ ആർ കവിയൂർ
09 .02 .2018
സമയം 4 :50 സുപ്രഭാതം

Wednesday, February 7, 2018

ശാന്തി

നീ ആണ് എല്ലാ ചോദ്യങ്ങളുടെ ഉത്തരം
അതെ മൗനമൊന്നു മാത്രമാണ് സത്യം
ഉള്ളിലേക്ക് ഉള്ളിലേക്ക് ഉള്ള സഞ്ചാരം
ഇരുളറകളിലെവിടെയോ ഒരു പ്രകാശ പൂരം
ഇമയടക്കാന്‍ ആകാത്ത അതീന്ദ്ര ശാന്തി ..!!

ആരു എന്തിനു ഏതിനു

ആരു എന്തിനു ഏതിനു

വടയമ്പാടി വഴി കോടിയേരിക്ക്
വലിയ മതില്‍ തീര്‍ത്തു എല്ലാമങ്ങു
വൃത്തി യാക്കാന്‍ പുഴയൊഴുക്കാന്‍
നഗ്ന കവിത തീര്‍ക്കുന്നവരെ അറിക
നാടും പടയും കൂടെ ഉണ്ടെന്നു കരുതി
നഷ്ടമാക്കാതെയിരിക്കുക പിന്നെ
അക്ഷര മതില്‍ തീര്‍ക്കുക എന്നും
അറിക ഉറുമ്പിനുമാനക്കും എന്തിനു
പെന്‍ഷന്‍ കിട്ടാതെ നോവുന്നവര്‍ക്കും
ഉണ്ട് ചാതുര്‍വര്‍ണ്യമുണ്ടെന്നില്ല സംശയം
മായാ സൃഷ്ടമായതല്ലേ ഇതൊക്കെ
മറക്കുക പൊറുക്കുക എല്ലാമങ്ങു
ശരിയാകും കാലം തെളിയിക്കും
''ഉതിഷ്ടത ജാഗ്രത പ്രാപ്യ വരാന്‍ നിബോത.''......

ജീ ആര്‍ കവിയൂര്‍
൦൭.൦൨.൨൦൧൮

Tuesday, February 6, 2018

Between ME & I.

Between ME & I. 

No automatic alt text available.

Sleeps are gone away from my way of life
the melancholy of eternity doesn't known
leads me to what extend i may  not know 
hope it will lead to the destiny of tranquility
what i say myself do not know ,
may be all desire of dreams
tying to overcome from the world of egos
the grate chaos of unbelievable truth of reality
poetry is my tree of poverty and it may lead from
hedges and ditches of this world of life
i never saw my ears and behind my head
my knowledge is less but pretend that i am the state
i am fighting between ME & I. 

GR KAVIYOOR
06.02.2018

photo Credit Shannon Freshwater

നിത്യതയിലേക്ക് ..

സങ്കൽപ്പ മന്ദാഗിനി കടക്കാനായി
സ്വരലോക ഗംഗയില്‍ നീരാടുന്ന
സ്വാര്‍ത്ഥമാര്‍ന്ന മനം തേടുന്നു
സജലനയനാന്വിതനായി നില്‍പ്പു
സ്വജനങ്ങളൊക്കെ ശത്രുസമാനമായ്
സന്ദപ്ത സന്തോഷങ്ങള്‍ നിത്യം
സരളതയാര്‍ന്നൊരു വഴിയൊരുക്കുന്നു
സ്വര്‍ഗ്ഗ നരകങ്ങള്‍ തീര്‍ക്കുന്നു സ്വയം
സഞ്ചാരം തുടരാമിനി നിത്യതയിലേക്ക് ..

Sunday, February 4, 2018

നന്മേ .....

നോവിന്റെ തീരത്ത്‌ നിന്ന്
നീറുന്ന മനസ്സിന്റെ കോണില്‍
നിന്റെ കനവിന്റെ നിഴലാരുകണ്ടു
ഒരിക്കലും പൊലിയാത്ത വെണ്മ
സ്നേഹത്തിന്‍ പാലമൃത് ഉട്ടുന്ന നന്മ

കാരുണ്യ കടലിന്റെ ആഴം
അളക്കുവാനാവുമോ ആ പെരുമ
കനലെരിഞ്ഞുയടങ്ങുമെങ്കിലും
കനവിലുമെരിയുന്നുയിന്നുമാ തെളിമ
അലിവിന്റെ ആകെ തുകയല്ലോ നീ

മഞ്ഞത്തും മഴയത്തും വന്നു പോകുമാ
മാനത്തു വിരിയുന്ന രണ്ടു പൂക്കളെ പോലെ
മുനിഞ്ഞു കത്തുന്നുണ്ട് എപ്പോഴുമരികത്തു
മൗനിയാണെങ്കിലുമറിയുന്നുണ്ട് നിന്‍ സാമീപ്യം
മായയെന്നൊരു മറനീക്കി  നീ എന്നില്‍
മായാതെ നില്‍ക്കണേ അമ്മേ..!!

ജീ ആര്‍ കവിയൂര്‍
4.02.2018

  

Tuesday, January 30, 2018

ഉടലൊരുക്കങ്ങള്‍പിറുപിറുത്തു നീങ്ങുന്ന ശപ്പനാം വിശപ്പ്
നാണം മറക്കാൻ ആവാതെ നിൽക്കും കിനാക്കൾ
നഷ്ടമായ നിദ്രയുടെ ഇടതടവില്ലാതെ തേങ്ങൽ
സന്ധികളിൽ ഇരച്ചിറങ്ങുന്ന നാളെയുടെ ഭീതി
ആരുമാർക്കും ചെവികൊടുക്കാതെ മുന്നേറുന്നു
അവനവൻ തുരുത്തുകളിലെന്നുമുത്സവങ്ങളൊക്കെ
കൊടിയേറിയിറക്കുന്നു   സുഖദുഃഖത്തിന് ഇടയിൽ
കൊഴിഞ്ഞ ദിനങ്ങളുടെ ഓർമ്മകൾ വേട്ടയാടുന്നു 
കൈവിട്ടുപോയ വിരൽത്തുമ്പിലെ അക്ഷര വറ്റുകൾ
പെറുക്കിയെടുക്കാൻ ആവാതെ കിതക്കുമ്പോൾ
ഓടി തളരാത്ത ഘടികാരം കണ്ടു സ്വയമറിയാൻ
ഉള്ളശ്രമങ്ങളിൽ നിഴലായി പിന്തുടരുന്ന നിത്യത
ഇല്ല ആവില്ല ഇനി ഒരു പന്തയ കോഴിയാവാൻ
എന്നിലെ എന്നെ അറിയാൻ വ്യഗ്രത  പോരാ ..!!

ജീ ആർ കവിയൂർ
30.1.2018

Friday, January 19, 2018

ഒന്നു തൊടുകിൽ .....

Image may contain: 1 person, standing, stripes and outdoor


അത്രമേലുടഞ്ഞു നിൽക്കുന്നുണ്ട് ഞാൻ
ഒന്നു തൊടുകിൽ ചിതറി പൊഴിഞ്ഞിടും  ....!!

സമയമുണ്ടെങ്കിലുമില്ലെങ്കിലുമാരോട്
ചോദിക്കുമല്ലോ എന്റെ വിലാസം
ഞാനൊരു നാടോടിയെങ്കിലുമറിയില്ല
ഇനിയെങ്ങോട്ടു പോകണമെന്ന് ...

അത്രമേലുടഞ്ഞു നിൽക്കുന്നുണ്ട് ഞാൻ
ഒന്നു തൊടുകിൽ ചിതറി പൊഴിഞ്ഞിടും  ....!!

ഇവിടെയെവിടെ തിരിഞ്ഞൊന്നു നോക്കുകിലും
പോകുവാനാവുന്നില്ല ആകെ  മൂടൽമഞ്ഞുമാത്രം
വഴിതെളിയിക്കാനൊരു മിന്നാമിന്നിയോ ചിരാതോയില്ല
ഇടവഴികയറി പോയാലുമെന്നെ ആരുമറിയില്ലല്ലോ.....

അത്രമേലുടഞ്ഞു നിൽക്കുന്നുണ്ട് ഞാൻ
ഒന്നു തൊടുകിൽ ചിതറി പൊഴിഞ്ഞിടും  ....!!

ജീവിതമേ ഞാനുമൊരു യാത്രക്കാരനാണുനിന്റെ
ആടിയുലയുമീ കാറും കോളിലുമകപ്പെട്ട വഞ്ചിയിൽ
നീയെവിടെ ഇറങ്ങുവാൻ പറയുകിലുമിറങ്ങിയേ മതിയാവു
ഓർമ്മ കാഴ്ചയായ്  നിന്നിടും  പൂക്കൾ ചെടിച്ചട്ടിയിലായ്
ഗന്ധമായ് ഞാനലയുമീ അനന്ത  വിഹായസ്സിലാകമാനമായ്

അത്രമേലുടഞ്ഞു നിൽക്കുന്നുണ്ട് ഞാൻ
ഒന്നു തൊടുകിൽ ചിതറി പൊഴിഞ്ഞിടും  ....!!

Thursday, January 18, 2018

തിരിഞ്ഞുനോട്ടം .....


ഇനി ഞാനുമങ്ങുമീ കൈതണലിന്‍ ചോട്ടിലായി
നില്‍ക്കാമെന്നു കരുതുന്നു നന്മയേറെ ഉണ്ടല്ലോ
ഇന്ദ്രിയ നിഗ്രഹം കഴിച്ചിട്ടൊന്നു ചന്ദ്രഹാസം മുയര്‍ത്തട്ടെ
ഇന്ദ്രനോളം വേണ്ട എനിക്ക് ഗര്‍വയ്യോ എന്തെ ഇങ്ങിനെ
തിരിയുന്നുയീ കാലഗോളമത്രയും തിരിഞ്ഞൊന്നു നോക്കുകില്‍
തിക്കിയും തിരക്കിയും തിണ്ണകള്‍ കയറി മടുത്തുവല്ലോ
താരാനായകനീ വണ്ണമെന്നെ താങ്ങായി നിര്‍ത്തുമല്ലോ
സുനലന്‍ തെളിഞ്ഞു കത്തും വരക്കും അനിലന്‍ കുടെയുണ്ടാവുമല്ലോ
സുന്ദരകാണ്ഡം ചമക്കുന്നുവല്ലോ ജീവിതരാമായണം വിരല്‍ തുമ്പിലായ്‌
വാല്‍മീകിയല്ല വ്യാസനുമല്ലെങ്കിലുമെന്‍ വാലും വ്യസനവുമില്ലാതെ
വാഴാമെന്നു  കരുതുമ്പോഴേക്കുമീയിയിട്ടാ വട്ടത്തില്‍ വാല്‍ മുറിഞ്ഞു പോകുന്നു
വീഴാതെ നില്‍ക്കുന്നു ഗൌളി കണക്കെ ചെളിയില്‍ ചവിട്ടാതെ ഇനി എത്ര നാള്‍
വിഴുപ്പലക്കാനിയുമുണ്ടോ ആശാ നദിയില്‍ ഇറങ്ങി മടുത്തല്ലോ
എല്ലാവരുമാശാന്മാരെന്നു നടിക്കുമ്പോള്‍ അറിയാതെ എന്നുള്ളിലുമായ്
മുളക്കുന്നൊരു മുള്‍മുരിക്കയുമതാ മുറുമുറുപ്പുയരുന്നു  അറപ്പുളവാകുന്നു .
നുള്ളി കളയാമിനി നിരാശവേണ്ടാ മുള്ളുകളൊക്കെ വളരുന്നുവല്ലോ
ഇവയൊക്കെ  ഇല്ലാതെ ഉണ്ടോ ജീവിതാനുഭവസമ്പൂര്‍ണ്ണമാകുവാന്‍  ..!!

ജീ ആര്‍ കവിയൂര്‍
18 .1.2018

അരികത്തു വന്നു

ഇത്തിരിനേരമെന്റെ അരികത്തു വന്നു നീ നിന്‍
ഈറന്‍ മിഴിയുമായ് തീര്‍ത്തില്ലേ  എനിക്കായൊരു
സ്നേഹത്തിന്‍  തണ്ണീര്‍ പന്തല്‍ ഓമലെ മറക്കുകില്ല
സാനന്ദം സന്തോഷമിതെങ്ങിനെ ഞാന്‍ പറയേണ്ടു
വാക്കുകളാളൊരു നറു മാല്യം  കൊരുക്കുവാനായ്
വാടികളെത്ര താണ്ടി മനോമുകര സീമയിലാകവേ ..!!
തെന്നലായി വന്നു തലോടിയകന്നു എന്‍ വിരല്‍ തുമ്പിലായ്‌
തോന്നതിപ്പോളെന്നില്‍ വാണി മാതാവിന്‍ അനുഗ്രഹത്താല്‍ ..!!

അഞ്ചിതമോഹം .

അഞ്ചിതമോഹം .നോവുകളുടെ അളവെടുക്കാതിരിക്കുക
ഭാഗ്യങ്ങളൊക്കെ പരീക്ഷിക്കാതിരിക്കുക
എന്ത് ലഭിക്കേണ്ടതുണ്ടോയവയൊക്കെ 
തേടി വരിക തന്നെ ചെയ്യുമതു നിശ്ചയം
എന്നുമെന്നുമതിന് പിന്നാലെ പായാതിരിക്കുക

മുല്ലാക്കായ്ക്കെന്നു  നിസ്ക്കാരപ്പള്ളിയിങ്കലായ്
രാമനെ തെളിയുന്നുവോയെന്നു പൂജാരിക്കമ്പലത്തിലായ്
റഹമാനെ ദര്‍ശിക്കുവാനാവുമോ
രൂപങ്ങളെക്കുറിച്ചുള്ള തിരിച്ചറിവെന്നുണ്ടാകുമോ
അന്നു മനുഷ്യന്‍ മനുഷ്യന്റെ ഉള്ളില്‍
മനുഷ്യനെ കണ്ടെത്തുമെന്നതിനില്ല സംശയം ..!!

തൊട്ടറിഞ്ഞിടുക ആകാശത്തിലും  ഭൂമിയിലാകവേ
തേടാതിരിക്കുക ജീവിതത്തിലെ സുഖങ്ങള്‍ക്കായ്
ഭാഗ്യങ്ങളോക്കെ മാറി മറിയുന്നതിനെ കുറിച്ചോര്‍ത്തു
വെറുതെ തീ തിന്നാതിരിക്കുക മനമേ അടങ്ങുക മടങ്ങുക
ഉള്ളിന്‍റെ ഉള്ളതിനെ അറിഞ്ഞു നിത്യം 
പുഞ്ചിരി തെളിക്കുക ചുണ്ടുകളില്‍
പ്രകാശപൂരിതമാവട്ടെ സ്നേഹത്താല്‍
അന്യന്റെ ഹൃത്തടത്തിലാകവേ വിരിയട്ടെ
സുഗന്ധത്തിന്‍ മന്ദാര സുമങ്ങള്‍.....!!

വിഷാദ സന്ധ്യകള്‍ക്കായി വെറുതെ വാശി പിടിക്കാതിരിക്കുക
സ്വന്തമല്ലാത്തതിനെ ഓര്‍ത്ത്‌ പൊഴിക്കാതിരിക്കുക കണ്ണുനീര്‍
വരുമീ സമുദ്രത്തില്‍ കൊടുക്കാറ്റും പേമാരിയും ചുഴലിയും
വാശിക്കായ്  പണിയാതിരിക്കുക ഗേഹങ്ങളതിന്‍ തീരത്തു ..!!

മിഴിയിണകള്‍ പൂട്ടാതെ നില്‍ക്കുമെനിക്കു നീ
പുഞ്ചിരി പാലമൃതുമായി വന്നുനീ വന്നങ്ങു
തഞ്ചത്തി മനതാരില്‍ നിത്യങ്ങു മായാതെ മറയാതെ
അഞ്ചിതമോഹം മുണര്‍ത്തിയല്ലോ ശ്യാമവര്‍ണ്ണാ ,,!!

Wednesday, January 3, 2018

നീയെന്നില്‍ മധുരമാവണേ..!!

ഓർമ്മകളെന്നും  സുഖം പകരുന്നു നീയെൻ ചാരെയണയുമ്പോൾ
ഒഴുകിവരുമരുവിയുടെ കുളിർ തെന്നലേറ്റു മയങ്ങുന്നു ഞാനിന്നും
ഓണം വന്നു വിഷുവന്നാതിര വന്നകലുന്നുവെങ്കിലു നീയെൻ മനസ്സിൽ
ഒരുകാലത്തും അറുതിവരാത്തൊരു അനുഭൂതിപകരും സുഗന്ധമാവുന്നു

മനോഹര ചിത്ര പതംഗമായി ഉയർന്നു  നീയെൻ ചിതാകാശ നീലമയിൽ 
മായാമയമാം മാരീച മാൻപേടയെന്നിലെ  ലക്ഷ്മണ രേഖതാണ്ടുന്നുവല്ലോ
മഴവില്ലഴകേ മായല്ലേ മറയല്ലേ ഇരുളാക്കല്ലേ ഇമയടയുന്ന നേരത്ത് മെല്ലെ
മിഴിനീർ മേഘങ്ങളാൽ വിരഹപെയ്യ്ത്തിനാലെന്നപോലെങ്കിലുമറിയുന്നു

നിൻ മോഹനമൃദു  സാമീപ്യത്താലെന്നിലാകെ  അമൃതമഥനം തീർക്കുന്നു
നിഷങ്ങളോളം കണ്ണിമയ്ക്കാതെ നോക്കി നിൽക്കുവാൻ തോന്നുന്നു നിന്നെ
നിറയുന്നു കനവിലാകെ നീയാമൊരുന്മാദ  സുന്ദര സുരഭിലാനന്ദ ലഹരി
നീയെൻ മറവിയുടെ മറനീക്കി വിരൽത്തുമ്പിലെ അക്ഷര മധുരമാവണേ..!!

ജീ ആര്‍ കവിയൂര്‍
3.1.2018