Posts

Showing posts from June, 2020

വിരൽ പാട് അകലെ ...

വിരൽ പാട് അകലെ ... അണുവിൻ അണുവിലും പരമാണുവിലും  അകം പൊരുളായി എന്നിലെ നീയും  അഴലുകൾ പൂക്കും താഴ്‌വാരങ്ങളിൽ ആഴങ്ങൾ തേടി മനസ്സിന്റെ ആഴങ്ങൾ തേടി .. അളവില്ലാ സ്നേഹത്തിൻ എണ്ണ നിറച്ച്  അണയാതെ കാത്തു വെച്ചോരാ ചിരാതിൽ  ആളിക്കത്താതെ കണ്ണുചിമ്മാതെ നിൻ ചിരി നാളം ആത്മ രാഗത്തിൽ താളം മിടിക്കുന്നു നെഞ്ചകത്ത് .. അറിയുന്നു നിത്യമതിൻ ലഹരാനുഭൂതി  ആനന്ദം നൽകുന്നിതാരുമറിയുന്നില്ലല്ലോ  ആ ചൂണ്ടാണി വിരലിൻ ബലത്താൽ നാം അകലങ്ങൾ തീർത്തിന്നുനിർത്തുന്നു ..!! ജീ ആർ കവിയൂർ  30.06.2020

വിരലുകൾ ചൂണ്ടും വഴികളിലൂടെ

വിരലുകൾ ചൂണ്ടിയ വഴിയിലൂടെ മിഴികൾ മൊഴികൾക്കായി കാത്തിരുന്നു വർഷ ഋതുപൂവിട്ടു കൊഴിഞ്ഞു മായുന്നില്ല മനസ്സിലെവിടേയോ വിരഹത്തിൻ തേങ്ങലുണർന്നു വിരലുകൾ ചൂണ്ടിയ വഴികളിലൂടെ നിന്നെ തേടിയിറങ്ങി അലഞ്ഞു വന്നടുത്തു കുന്നും മലയും താണ്ടി നീലകുറിഞ്ഞി പൂക്കും താഴ് വാരങ്ങളിൽ നിന്നോർമ്മകൾ പെയ്യ്തിറങ്ങി ചന്ദ്രകാന്ത കുളിർ പകരും രാവിൽ പ്രണയം പ്രണയത്തെ കണ്ടുമടങ്ങി മനസ്സിൽ ചിത്രം വരച്ചു കവിത....!! കൈപ്പിടിയിലൊതുങ്ങുവാനാവാതെ അധരങ്ങൾ മെല്ലെ ചിത്ര ശാലഭമായ് മധുരം വിളമ്പും പാട്ടുകളുടെ ലയത്തിൽ മിഴികൾ മൊഴികൾക്കായി കാത്തിരുന്നു ജീ ആർ കവിയൂർ 29.06.2020

നീയെന്ന അസ്വസ്ഥത..... (ഗസൽ)

നീയെന്ന അസ്വസ്ഥത..... (ഗസൽ) ഇനിയാഗ്രഹങ്ങളൊക്കെ കണ്ണുനീരിൽ ഒഴുക്കട്ടേ ഉള്ളിലെ ഉള്ളിലൊതുക്കാതെ പ്രിയതേ  ഏന്നിനി ഞാനൊന്നിതു കേൾപ്പിക്കും ലോകത്തെ  നിദ്രയില്ലാ  രാവുകളുമതു നൽകും അസ്വസ്ഥതയും  നിൻ ചിത്രമെൻ നെഞ്ചോടുചേർത്തു ഞാനൊന്ന്  ഏന്നിനി കേൾപ്പിക്കും ലോകത്തെ നോവിൻ ആത്മരാഗം മിടിക്കുന്നു മനസ്സിൽ   പൂക്കുന്നു എൻ ഹൃദയ കമലംനിന്നോർമ്മകളാൽ  എത്ര മറക്കാൻ ശ്രമിച്ചിട്ടും വീണ്ടും  നിൻ പുഞ്ചിരി മായാതെ ഉള്ളിലെന്തേ  നിലാവുപോലെ പെയ്തിറങ്ങുന്നു വല്ലോ സഖി ഏന്നിനി ഞാനിതൊന്നു അറിയിക്കും ലോകത്തെ... ഇനിയാഗ്രഹങ്ങളൊക്കെ കണ്ണുനീരിൽ ഒഴുക്കട്ടേ ഉള്ളിലെ ഉള്ളിലൊതുക്കാതെ പ്രിയതേ  ഏന്നിനി ഞാനൊന്നിതു കേൾപ്പിക്കും ലോകത്തെ  നിദ്രയില്ലാ  രാവുകളുമതു നൽകും അസ്വസ്ഥതയും .... ജീ ആർ കവിയൂർ   28.06.2020

ശ്രുതിയുണർന്നു... (ഗസൽ)

ശ്രുതിയുണർന്നു... (ഗസൽ) മേഘമൽഹാർ ശ്രുതിയുണർത്തിയെൻ മനസ്സാം മാനത്ത് നിന്നോർമകൾ  സ രി പ മ പ നി..നീ സ സ' നി പ മ രി ഗ - മ രി സ മൗനമകറ്റി സുഖമുള്ള നോവുകളാൽ കളമൊഴി നീ എന്നിലാകെ  പ്രണയത്തിന് കുളിർ മഴപെയ്യിച്ചു  നിലാവിന്റെ പ്രഭ പരന്നു നിൻ ചിരിയാൽ ആനന്ദാമൃത ധാരയാൽ മിഴിയിണകളിൽ നനവു പടർന്നു അഴലകന്നു നിൻ സാമീപ്യത്തിൻ ലഹാരാനുഭൂതിയാൽ സർഗ്ഗമുണർത്തി മേഘമൽഹാർ ശ്രുതിയുണർത്തിയെൻ മനസ്സാം മാനത്ത് നിന്നോർമകൾ  സ രി പ മ പ നി..നീ സ സ' നി പ മ രി ഗ - മ രി സ. ജീ ആർ കവിയൂർ 27.06.2020

നീയെന്ന മന്ത്രം

നീയെന്ന മന്ത്രം.. നിന്നോർമ്മകളാലെത്ര ജപമാലയാൽ മന്ത്രങ്ങളുരുവിട്ടു ജന്മ ജന്മാന്തരങ്ങളാൽ ഒഴുകിയകലും ജീവിത നദിയിൽ നീന്തി തുടിച്ചു വീണ്ടും വീണ്ടും...!! നീറും മനസ്സുമായി കഴിയുമ്പോൾ നിറ മുള്ള സ്വപ്നങ്ങളുമായ് നീ നിലാവ് പോലെ പെയ്യ്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ നീ മറഞ്ഞോ ആഷാഢമായ് വസന്തമായ് ഹേമന്തമായ്‌ ശിശിരമായ്‌ എത്ര ഋതു സന്ധ്യകൾ വന്നു പോയ് ഇനിയെന്നു വരുമെന്ന് കാത്തിരിപ്പു ഇനിയെന്നു വരുമെന്നു കാത്തിരിപ്പു.... ജീ ആർ കവിയൂർ 26.06.2020

നീയാം തമ്പുരു...

നീയാം തമ്പുരു..... നീയാം തമ്പുരു ശ്രുതിമീട്ടി- യില്ലായിരുന്നെങ്കിൽ  എൻ നില വിട്ടു പോകുമായിരുന്നു ജീവിത സംഗീതത്തിനാരോഹണ വരോഹണങ്ങൾ... എത്രയോ ആത്മ രാഗമുണരും മേളകർത്താ രാഗങ്ങളിൽ  ജന്യരാഗങ്ങളാൽ അനുരാഗ ഭാവങ്ങളെഴുതി നിന്നെ കുറിച്ചായി. ഞാൻ പാടിയ ഗമകങ്ങളൊക്കെ  ഓർമ്മളിൽ നിന്ന് പിഴവില്ലാതെ പാടുവാൻ കഴിഞ്ഞുവല്ലോ  മിഴിയിണ നനയാതെ കാത്തുവല്ലോയീ സ്വരം കേൾക്കുമീശ്വരിയും  ദേഹത്തു വമിക്കുമാ ദൈവവുമീ ഗേഹങ്ങൾക്കു തുണയായിരുന്നു നിത്യവും തണലായിരുന്നു... ജീ ആർ കവിയൂർ 25.06.2020

ഓർമ്മത്താൾ

ഓർമ്മത്താൾ... മനസ്സിലെ ഓർമ്മത്താൾ തുറന്നു  പാവാട ഉടുത്തു തൊടിയിലേക്ക്  പൂമ്പാറ്റയായി പാറി പറന്നു  ഇലഞ്ഞി മരച്ചുവട്ടിൽ നിന്നും  പെറുക്കിയെടുത്ത പൂവിനാൽ  മാലകൾ കോർത്തു വച്ച് നടന്നു  കണ്ണാടി പോലുള്ള കുളത്തിൽ മുങ്ങി  പടവുകൾ കയറുമ്പോളൊന്നു തിരിഞ്ഞുനോക്കി മുഖം മിനുക്കി  പടിപ്പുര കടന്ന് വളവര വള്ളത്തിലേറി കണ്ണനു മാലചാർത്തി മടങ്ങുമ്പോൾ  കണ്ണുകൾ പരതി ആമ്പൽപൂ പൊട്ടിച്ച്  കാത്തുനിൽക്കും കൂട്ടുകാരനെയും  പറയാതെ പോയ സ്വപ്നങ്ങളൊക്കെ  കുഴിച്ചുമൂടി കതിർമണ്ഡപം താണ്ടി .. അറിയാതെ മനമൊന്നു പിടിച്ചു . കാലത്തിന്റെ ഓർമ്മകൾക്ക്  ഇന്ന് വെള്ളി നര വീണു ..!! ജി ആർ കവിയൂർ  24.06.2020

കേട്ടില്ല....

കേട്ടില്ല...  ഈ  ലോകത്തിലാരുമെന്റെ ഉറ്റ സുഹൃത്തായിരുന്നില്ല ഒരു മിഴികളുമെനിക്കായ് ഒരിക്കലും കാത്തിരിന്നില്ല  ലോകമെന് കണ്ണുകളിലാകെ നിദ്രയില്ലാ രാവുകളാക്കി ക്ഷീണിതനാക്കി എൻ ഹൃദയം ആർക്കുവേണ്ടിയും കാത്തിരുന്നില്ല എന്റെ ശോക വിരഹ കഥകളൊക്കെ കേൾക്കുവാനൊരുക്കമല്ലായിരുന്നു വാക്കുകൾക്ക് വിലയോട്ടുമെ തന്നിരുന്നില്ല എന്നിലൊട്ടു വിശ്വാസമെയില്ലായിരുന്നു കാറ്റിനോട് എങ്ങിനെ ഗന്ധം ചോദിക്കുമീ സായംസന്ധ്യയിലെന്നെകുറിച്ചവളാരാഞ്ഞില്ല ... നിലാവ് പരന്നു നിഴലൊരുക്കി കാത്തിരുന്നു എന്നിട്ടുമെന്തേ അവളുടെ നൂപുര ധ്വനി കേട്ടില്ല.. ജീ ആർ കവിയൂർ 25.06.2020

നിൻ വരവറിയിച്ചില്ല..

നിൻ വരവറിയിച്ചില്ല പ്രാവുകൾ കുറുകിയിരുന്നു  അമ്പലമണികൾക്ക് മൗനം  പടിപ്പുരകൾ അടഞ്ഞുകിടന്നു  നിന്നെ കാണാഞ്ഞ് സന്ധ്യമയങ്ങി  ഇനിയെന്ന് കാണുമെന്നറിയാതെ  അന്തിത്തിരികൾ കണ്ണുചിമ്മി രാവിനൊപ്പം മനം തേങ്ങിയുറങ്ങി  ഇരുണ്ടു വെളുത്ത് ദിനങ്ങൾ നീങ്ങി    വസന്തം പാടി ,ഓണനിലാവു പരന്നു മുറ്റത്തും തൊടിയിലുമൊക്കെ തുമ്പികൾ തുള്ളി നടന്നു എന്നിട്ടും  നീ വന്നില്ല നിൻ വരവ് അറിഞ്ഞില്ല.... പ്രാവുകൾ കുറുകിയിരുന്നു  അമ്പലമണികൾക്ക് മൗനം  പടിപ്പുരകൾ അടഞ്ഞുകിടന്നു  നിന്നെ കാണാഞ്ഞ് സന്ധ്യമയങ്ങി .... ജീ ആർ കവിയൂർ 23.06.2020

വസന്ത കാലം

വസന്ത കാലം... നീ തന്ന അനുഭൂതിയുടെ ലഹരിയിൽ  ഞാനറിയാതെ അങ്ങ് മയങ്ങി പോയി  ഞാനറിയാതെ അങ്ങ് മയങ്ങിപ്പോയി  കനവിൽ നിന്നും നിനവിലേക്കൊരു  കളി വഞ്ചി തുഴഞ്ഞു നാമറിയാതെ  കാലം തീർത്ത സുന്ദരമാമൊരു  കളി വഞ്ചി തുഴഞ്ഞു ആരുമറിയാതെ  മൗനാനുരാഗത്തിന്  മാസ്മരഭാവങ്ങളിൽ മനവേവിടേയോ നാമറിയാതെ കൈവിട്ടുപോയല്ലോ സഖിയേ..... കദനങ്ങൾ തീർക്കും വിരഹദുഃഖങ്ങളിനി വേണ്ട വന്നിട്ടുമല്ലോ വസന്തത്തിൻ സുഗന്ധം പൊഴിക്കും പ്രണയകാലം... നീ തന്ന അനുഭൂതിയുടെ ലഹരിയിൽ  ഞാനറിയാതെ അങ്ങ് മയങ്ങി പോയി  ഞാനറിയാതെ അങ്ങ് മയങ്ങിപ്പോയി  കനവിൽ നിന്നും നിനവിലേക്കൊരു  കളി വഞ്ചി തുഴഞ്ഞു നാമറിയാതെ  കാലം തീർത്തൊരു സുന്ദരമാമൊരു  കളി വഞ്ചി തുഴഞ്ഞു ആരുമറിയാതെ  ജീ ആർ കവിയൂർ 22.06.2020.

ഹൃദയ കവി

ഹൃദയ കവി... നീയാം ചന്ദ്രിക വന്നു മറച്ച് ഗ്രഹണം തീർത്തില്ലേ മനമാകെ ഒടുവിൽവിവശനാക്കിയെന്നിൽ വിരഹ സന്ധ്യകൾ തീർത്തില്ലേ രാവിൻ ഇരുളിൽ വന്നങ്ങു നീ കണ്ണുനീർ മഴയായി മാറി സ്വപ്നാടനം നടത്തിയങ്ങു ഉൾക്കുളിർ തീർത്തില്ലേ പുലരുവോളം നിൻ ഓർമ്മകളുടെ  നൂപുര ധ്വനിയാൽ എൻ നിദ്രാവിഹീനമാക്കിയില്ലേ  നീയെന്നെ നിൻ ഹൃദയ  കവിയാക്കിയില്ലേ.... ജീ ആർ കവിയൂർ 21.06.2020

മഴയുടെ കഥ

മഴയുടെ കഥ  മേഘം മലയോട് മുട്ടിയുരുങ്ങി  മഴ പുഴയോട് കഥ പറഞ്ഞു  കാറ്റ് തഴുകി തലോടി നടന്നു കുയിൽ അതേറ്റുപാടി .. വണ്ടുകൾ മൂളി പറന്നു  മൊട്ടുകൾ പുഞ്ചിരി പൂവായി  മിഴികൾ മൊഴികളായി മാറി  അക്ഷര വഴികളിൽ പ്രണയം പൂത്തു  പുഴ ഒഴുകി കടലിൽ ചേർന്നു  വിരഹത്താൽ കടൽ അലറി  കരയതെറ്റുവാങ്ങി കിടന്നു  മഴ  കഥ തുടർന്നു കവിയോട് .. ജി ആർ കവിയൂർ  20.06.2020

ഗംഗാധരാ

ഗംഗാധരാ...... ഗംഗാധരാ ശിവ ഗംഗാധരാ  ചന്ദ്രകലാധരാ ചാരുമൂർത്തേ എൻ  ചിന്തയിൽ ഉണരുന്നു നിൻ രൂപം  പാർവ്വതി പതേയെ ശിവശങ്കരാ ഗംഗാധരാ ശിവ ഗംഗാധരാ..... നിൻ തൃക്കൺ പാർത്ത് അനുഗ്രഹിക്കേണമേ  തൃക്കവിയൂരിൽ അമരും മുക്കണ്ണനെ  തിരുനാമ കീർത്തനം ആലപിക്കാൻ  തിരുവിങ്കലഭയം നൽകേണമേ  ഗംഗാധരാ ശിവ ഗംഗാധരാ.... "ഓം ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്" ഗംഗാധരാ ശിവ ഗംഗാധരാ .... ചന്ദ്രകലാധരാ ചാരുമൂർത്തേ എൻ  ചിന്തയിൽ ഉണരുന്നു നിൻ രൂപം  പാർവ്വതി പതേയെ ശിവശങ്കരാ ഗംഗാധരാ ശിവ ഗംഗാധരാ..... ജീ ആർ കവിയൂർ 19.06.2020

കണ്ണാ കണ്ണാ

കണ്ണാ കണ്ണാ അമ്പാടിയിൽ വാഴും ഗോപകുമാരാ   അൻമ്പൊടെ  എന്നെ കാത്തിടേണമേ  അഴകെഴും മയിൽ പീലി തിരുമുടി ചാർത്തി അഴലൊക്കെ അകറ്റണേ കാർമുകിൽ വർണ്ണ  അകതാരിൽ നീ മാത്രമാണ് കണ്ണാ എൻ അകതാരിൽ നീ മാത്രമാണ് കണ്ണാ  വിണ്ണിന്റെ നിറമാണ് മണ്ണിന്റെ മണമാണ്  എൻ മനതാരിൽ നീ മാത്രമാണ് കണ്ണാ  കാലിയെ മേയ്ക്കുന്ന കോലുമായി നീ കാനനത്തിൽ പോയിടുമ്പോൾ കാതിനു ഇമ്പമുള്ള പാട്ടുകളൊക്കെ നീ കണ്ണാ നീ മുരളികയിൽ പാടുമല്ലോ ... കാതോർത്തു നിന്നു കാലികളും  കുയിലുമതേറ്റു പാടുമല്ലോ  കായാമ്പൂവർണ്ണാ വന്നു നീയെൻ  കദനങ്ങളൊക്കെ അകറ്റീടേണം കണ്ണാ .. ജീ ആർ കവിയൂർ.. 16.06.2020

മൗനിയായ് തൂലിക

മൗനിയായ് തൂലിക  ഇനിയെത്ര വാക്കുകൾ വരികളായി മാറുവാൻ  തുള്ളി തുളുമ്പുന്ന മനസ്സ് നിന്നെക്കുറിച്ച് ആയി രചിക്കാമിനി ഞാൻ മഹാകാവ്യമെന്നോണം നിനക്ക് കാത്തിരിക്കാൻ മനസ്സുണ്ടെങ്കിൽ  ഈ ജന്മജന്മാന്തര ബന്ധങ്ങളുടെ നടുവിൽ  നാം പങ്കു വെച്ച തൊക്കെ ഓർമ്മയിൽ മഴവില്ലിൻ വർണ്ണങ്ങൾ കാട്ടുന്നു വല്ലോ വരികയില്ലയോ ഇനിയൊരു മഴ നമുക്കായി  പെയ്തൊഴിയാതെ നനഞ്ഞൊട്ടി  പ്രണയപ്രളയമായി  തീരുവാൻ  ആശകൾ പെരുകുന്നു നിത്യം വെറുതേ നിരാശനായി മൗനിയായി തുടരുന്നു തൂലിക ജി ആർ കവിയൂർ  16.06.2020

ആ നീലരാവിൽ (ഗസൽ)

ആ നീലരാവിൽ (ഗസൽ) കണ്ടു ഞാൻ നിൻ പാർവ്വണേന്ദു മുഖം നിഴലായി മാറി എന്മനം നിന്നോടൊപ്പം യാത്രയായി ആ നീലരാവിൽ .... ഓർമ്മകൾ നൽകുമാ നിലാവിൽ നിൻ പരിമളം എന്നിൽ ആകെ ഉണർത്തി ലഹരാനുഭൂതി ആ നീലരാവിൽ .... നിന്നിലെ മോഹങ്ങൾ ഞാൻ അറിയാതെ എൻ ചുണ്ടിൽ വിരിയുന്നു മധുര മനോഹര ഗാനം ആ നീലരാവിൽ....... ജീ ആർ കവിയൂർ 19.06.2020.

വരിക വരിക (ഗസൽ)

വരിക വരിക (ഗസൽ) നീ എൻ ചാരേ വന്നണയുകിൽ നീറുമെൻ മനസ്സിനു കുളിർ  കണ്ണുകൾ തുടിക്കുകയാണ് നിൻ വരവിനായി  കാതുകൾ കാത്തിരിക്കുന്നു നിന്നെ കേൾക്കാൻ  മൊഴിയും മിഴിയും ചേർന്നിരിക്കേ മഴയായി നീ വന്നു എൻ അരികെ  പൊഴിച്ചു നീ മണ്ണിൻ ഗന്ധമെന്നിൽ  തഴുകിയകന്നില്ല സ്നേഹത്തിൻ കുളിർ  കാത്തിരിപ്പിന് സുഖമെത്രയെന്ന്  ഓർത്തിരിക്കുന്നു ഞാനേറെയീ വിരഹത്തിൻ തീരങ്ങളിൽ  അരികിൽ വരുമെന്ന സ്വപ്നവുമായി  ജി ആർ കവിയൂർ  18.06.2020

പറഞ്ഞാൽ തീരില്ലല്ലോ

പറഞ്ഞാൽ തീരില്ലല്ലോ ..... പാടാൻ മറന്നു പോയോര  രാഗങ്ങളിലൊക്കെ തിരഞ്ഞു ഞാൻ  നിന്നെക്കുറിച്ചുള്ള വരികളൊക്കെ  ഓർത്തെടുത്തുയീ നിലകളിലുള്ള നീലരാവിൽ  നിൻ  അഴകേഴും പുഞ്ചിരിയും  അതിൽ വിരിയും മുല്ലപ്പൂവിൻ ഗന്ധവും  അഴലകറ്റിയ ദിനങ്ങളുടെ മറക്കാനാവാത്ത  അനുഭൂതി പൂക്കുന്ന വേളകളിന്നും  മായാമയൂരം നൃത്തമാടി മനസ്സിന്റെ കോണുകളിൽ ആയി  മയങ്ങി വരുമ്പോഴേക്കുമറിയാതെ  ഓടിയെത്തുമീ വരികൾ കുറിക്കുമ്പോൾ  ഞാൻ അനുഭവിക്കും സുഖങ്ങളെത്രയെന്ന് പറഞ്ഞാൽ തീരില്ലല്ലോ സഖീ .... ജി ആർ കവിയൂർ  15.06.2020

പ്രണയിക്കാറുണ്ടല്ലോ

പ്രണയിക്കാറുണ്ടല്ലോ....  (ഹിന്ദി കവി  ഖത്തിൽ ശിഫായിയുടെ ഗസൽ പരിഭാഷ ) ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ  ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ ഞാൻ മരിച്ചിട്ടും ഞാൻ മരിച്ചിട്ടും ,ഓമലേ നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു  ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ  ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ നിന്നെ കണ്ടതു മുതൽക്കല്ലോ തോന്നുവൻ തുടങ്ങിയത്  എന്റെ ഈ വയസ്സ് പ്രണയിക്കുവാനുള്ളതെന്നോയെന്ന് ഈ ലോകത്തിന്റെ ദുഃഖങ്ങളെ കുറിച്ചു  ഒന്നു ചിന്തിക്കുകിൽ എത്ര നേരമിനി ശേഷിക്കുന്നു ജീവിതത്തിനായി എനിക്ക് പ്രണയിക്കുവാൻ ഒന്നു ചിന്തിക്കുകിൽ എത്ര നേരമിനി ശേഷിക്കുന്നു ജീവിതത്തിനായി എനിക്ക് പ്രണയിക്കുവാൻ അവസാന ശ്വാസവും നിനക്കായി മാറ്റിവെക്കുന്നു നിനക്കായി ഓമലേ ഞാൻ മരിച്ചിട്ടും ഞാൻ മരിച്ചിട്ടും ,ഓമലേ നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു  ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ  ജീവിതത്തിൽ എല്ലാരും പ്രണയിക്കാറുണ്ടല്ലോ.. നിന്നെ എത്രമാത്രം പ്രാണിയിക്കുന്നുവോ ഒന്നു നിന്നെ തൊടുകിൽ എന്റെ ശരീരത്താകമാനം പരക്കുന്നു നിൻ ഗന്ധം എത്ര ചിന്തിച്ചു എഴുതിയാലും നീ മാത്രം നീമാത്രമെന് വിരൽത്തുമ്പിൽ അക്ഷര പ്രണയം നിറയുന്നു .. എങ്ങിനെ ഞാൻ വിട്ട

ഇങ്ങിനെയോ

ഇങ്ങിനെയോ...... നീ ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്നു  കിനാവായി ഞാനെന്ന് അറിയുന്നുവോ  കണ്ടതൊക്കെയും ഓർമ്മയുണ്ടോ നിനക്ക്  രാവിന്റെ നിറംമങ്ങിയുണരുന്ന നേരം  നിലാ മഴ നനഞ്ഞ അരയന്നങ്ങളെ പോലെ  മുട്ടിയുരുമ്മി നടന്നു നിഴലുകൾ ഒന്നായതും  മുല്ലപ്പൂവിൻ മാസ്മര ഗന്ധമറിഞ്ഞ് മെല്ലെ  മൃദു ശയ്യയിലെ കഴിഞ്ഞു ചേർന്നതും  എന്നും ഇങ്ങനെ സ്വപ്നം കാണാൻ മാത്രം  വിധിക്കപെട്ട ജന്മമാണോയീ ജീവിതം  ജനിമൃതികൾക്കിടയിലെ കുറച്ചു നാളുകൾ  ഇങ്ങനെ കഴിയുവാനുള്ളതോ സഖിയേ.. ജീ ആർ കവിയൂർ  15.06.2020

വാക്കുകളാൽ

വാക്കുകളാൽ...... നീയുരിയാടിയ വാക്കുകളൊക്കെ  നീറുന്ന വേദനയുടെ മുകളിൽ  പുരട്ടിയ മൃതസഞ്ജീവനിയല്ലോ  പുലരാനിനി ഏറെയില്ലെങ്കിലും  കണ്ണുകളിൽ ഉറക്കം പടിയിറങ്ങിയല്ലോ  കരളിനുള്ളിൽ ഏറെ വേദന പുരളും  കഥ കേട്ടു ഞാനങ്ങ് കണ്ണ് നിറച്ചുയറിയാതെ  സീത പോലും കുടിച്ച് കണ്ണുനീരിനെ ലവണ രസം  പകരുന്നതു പോലെ എൻ നാവിലിറ്റ കണികകൾ ആത്മാവ് വിട്ടകലും പോലെ  ദേഹവും ദേഹിയും തമ്മിലുള്ള മൽപിടുത്തം  കണ്ടിട്ടും കാണാതെ പുറംതിരിഞ്ഞു നടക്കുന്നു വല്ലോ  ഇനി അല്പം പുരട്ടാം തൂവലാൽ തലോടാം  ചുണ്ടുകളാൽ മെല്ലെ തടവി ഉറക്കാം  ആഴത്തിലുള്ള മുറിവുകൾ കരിയട്ടെ  നല്ലൊരു നാളെക്കായി കണ്മിഴിക്കാനായി ഓമലേ ... ജീ ആർ കവിയൂർ  15.06.2020

സുപ്രഭാതം....

സുപ്രഭാതം..... ഇന്നലെ രാവിൽ നീ തന്ന  സുഖ നിദ്രാനുഭൂതിളൊക്കെ  എങ്ങനെ ഞാൻ മറക്കും ഓമലേ ഓർത്തെടുക്കുവാൻ ശ്രമിക്കുമ്പോൾ ആകാശത്ത് നോക്കുമ്പോളതാ  ഒന്നുമറിയാതെ പടിഞ്ഞാറൻ  ചക്രവാളത്തിൽ നാണത്തിൻ പുഞ്ചിരിയുമായി ചന്ദ്രനും.... പിന്നെ അതാനിൽപ്പു അങ്ങു കിഴക്ക് പുതു വസന്തത്തിന്റെ പ്രണയശോഭയുമായി പകലോനും സുപ്രഭാതമൊതി നമുക്കായ്..... ജീ ആർ കവിയ്യർ 13.06.2020

ഇനിയാവില്ല (ഗസൽ)

ഇനിയാവില്ല (ഗസൽ) രാവും പകലും തേടി ഞാനെൻ  രാഗ ഭാവങ്ങളിലൊക്കെവേ ൠതു വർണ്ണങ്ങളുടെ സാമീപ്യത്താൽ  രമിക്കുന്നിതാ വസന്തത്തിൻ നിഴലിൽ  നീ അകന്ന നേരമൊക്കെ കണ്ണ് നിറച്ചു കാത്തിരിപ്പിൻ  ഗസൽ വഴികളിലൊക്കെ  കേട്ടു നിൻ പദസ്വനം മാത്രം  ഇനി ആവില്ല ഇങ്ങനെ  അറിയുക വിരഹമേ നീ  ഇങ്ങിനെ എൻ വിരൽതുമ്പുകൾക്ക്  നോവു പകർന്ന് എഴുതിക്കുന്നു വല്ലോ ... ജി ആർ കവിയൂർ  13.06.2020

സൽഗതിയരുളണേ കണ്ണാ.

സൽഗതിയരുളണേ കണ്ണാ.... കണ്ണുനീർ പൂക്കളിറുത്തു ഞാൻ  കണ്ണാ നൽകുന്നു ഇതായർച്ചന  കരുണാമയനേ കാത്തോളണേ  കദനത്തിൽ നിന്നും കരകയറ്റണേ എന്നുള്ളിലെ കാളിയേ നീ  നിഗ്രഹിച്ചിട്ട്. അഹന്തയകറ്റി  നിൻ പുഞ്ചിരി പാലമൃതാൽ  അഭിഷേകം നടത്തി ശുദ്ധമാക്കണേ മഹാമാരികളിൽ നിന്നും  പ്രളയപയോധിയിൽ നിന്നും നീ  ഗോവർദ്ധനമുയർത്തിയങ്ങ് ഗോവിന്ദ് തണലേകി നീ  ഞാനെന്ന ഭാവം അകറ്റി നിന്നിലേക്ക്  നയിച്ച് നീയെന്ന് തോന്നിച്ചു  നിന്നിലേക്ക് നയിച്ചു  സൽഗതിയരുളണേ കണ്ണാ .... ജീ ആർ കവിയൂർ 12.06.2020

ഓർത്തുപോയി ..(ഗസൽ

ഓർത്തുപോയി ..(ഗസൽ ) രാവിലതാ വീണ്ടും നിറഞ്ഞു നീ .. മങ്ങിയ നിലാവിൻ നീലിമയിലായി  ഗസൽ വേദിയിലെ ഗാന ധാരയിലായി  ആരോഹണാവരോഹണങ്ങളിൽ വരികളുടെ മാസ്മരികതയിലായി  ചിരി കളികളിൽ മറന്നൊരു  ദിനങ്ങളുടെ ഓർമയുണർത്തി  മധുര മഴയായി പെയ്തു മനസ്സിൽ  തിരികെ വരും നേരം അങ്ങ്  മിന്നിത്തിളങ്ങുമാകാശത്തിലെ  നക്ഷത്രത്തിളക്കം കണ്ടു ഞാൻ  ഓർത്തുപോയി നിന്നെ സഖിയെ ... ജി ആർ കവിയൂർ  12.06.2020

ഇന്നലെ രാവിൽ (ഗസൽ

ഇന്നലെ രാവിൽ (ഗസൽ) ഇന്നലെയാ ഗസൽ രാവിൽ  നിന്നെക്കുറിച്ചു കേട്ടുഞാൻ  എന്നെ മറന്നങ്ങ് ഇരുന്നു പോയി   ആളൊഴിഞിട്ടുമെന്റെ മനസ്സിൽ നീ മാത്രമായി എത്ര മറക്കാൻ ശ്രമിച്ചിട്ടുമാ മധുവന്തി രാഗത്തിൽ പാടിയ വരികൾ  ഹൃദയത്തിലെ അഗ്നികൾ ചുണ്ടുകളിൽ  വിരിഞ്ഞ മധുരഗാനം എത്ര കേട്ടിട്ടും  മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങി  മൗനമുടച്ച് മാറ്റൊലി കൊള്ളുന്നുവല്ലോ  ഇന്നലെയാ രാവിൽ കേട്ടതൊക്കെ  നിന്നെക്കുറിച്ചു മാത്രമായിരുന്നല്ലോ സഖീ ... ജി ആർ കവിയൂർ  12.06.2020

മാറ്റൊലി -

മാറ്റൊലി - മന്വന്തരങ്ങളായി മാറ്റൊലി കൊള്ളുന്നു മലവെള്ളപ്പാച്ചിലിൻ കാഹളങ്ങൾ മറുത്തുരിയാടാതെ സംഹാര താണ്ഡവമാടി മുടിയഴിച്ചാടുന്നു മേഘമാലകളും മനുഷ്യനാൽ വെട്ടിയ മരങ്ങളൊക്കെയും മുറവിളി കൂട്ടുന്നു മണ്ണിൽ കിടന്ന് മറ്റാരും കേൾക്കാത്തതെന്തോ കാതിൽ മുഴങ്ങുന്നു അകലെ നിന്നലയടിക്കുന്നു മരണത്തിൻ രണഭേരികൾ കടലോ പ്രഹരമായലറിയടുക്കുന്നു കരയോ നിശ്ചേതയായ് നോവേറ്റി കിടപ്പൂ കരയാനാവാതെ കാലങ്ങളായി തിരയടിപ്പൂ മാറ്റൊലി തൻ പ്രളയവുമിവിടെ .. ജീ ആർ കവിയൂർ  11 .06 .2020 

മോഹത്തിന് ഗമനം (ഗസൽ)

മോഹത്തിന് ഗമനം (ഗസൽ) മണ്ണിൽ സ്വപ്നങ്ങൾ തേരോടി  മോഹങ്ങൾ ശലഭമായി  വർണ്ണ ചിറകിലേറി  വിണ്ണിൽ പാറി നടന്നു  കടൽ ആഴങ്ങളിലേക്ക്  അഴലിൻ സഞ്ചാരം  ആർത്തിരമ്പി ശോകം  കരയ്ക്കു നൽകി പ്രഹരം  മനസ്സിൻ തന്ത്രികളിൽ  മൗനം പാടി തുടങ്ങി  രാഗ താളലയങ്ങളാൽ ഉണർന്നു  സാന്ത്വന സംഗീതം ശ്വാസനിശ്വാസങ്ങൾ വേഗത  ആരോഹണാവരോഹണങ്ങൾ  തീർത്തു പ്രണയത്തിൻ ഗസൽ  മോഹ ശലഭങ്ങൾ പറന്നുയർന്നു  ജി ആർ കവിയൂർ  12.06.2020

ഓർമ്മകളുടെ സുഗന്ധം

ഓർമ്മകളുടെ സുഗന്ധം കഴിഞ്ഞ രാവുകൾ അത്ര കനവുകൾ നൽകിയ അകന്നു നിൻ മധുരമുള്ള ഓർമ്മകൾ നൽകും കനവുകൾ ആയിരുന്നു ഓർക്കുന്നു ഞാനിന്നും നിന്റെ പദ ചലനങ്ങളുടെ സംഗീതം കൊഞ്ചി കുഴഞ്ഞു വരും കൊലുസുകളുടെയും കുപ്പിവളകളുടെ ചിരിച്ചുടയലും നിന്റെ മാന്മിഴി കളുടെ ചലനങ്ങളും പുഞ്ചിരി പൂ വിരിയും സുഗന്ധവും ഇന്നെന്തേ നിന്നെ കാണുമ്പോൾ മരുഭൂമി പോലെ തോന്നുന്നുവല്ലോ കാലം നൽകിയ നോവുകളാലോ കണ്ടിട്ട് നെഞ്ചകം പൊള്ളുന്നു കഴിയുക കൊഴിയും നാളുകൾ ഇനിയും കണ്ടു മറന്ന ബാല്യം യൗവനങ്ങളുടെ ഓർമ്മയിൽ .... ജി ആർ കവിയൂർ 12.06.2020.

നീയും ഞാനുമെന്തേ ഇങ്ങനെ

നീയുംഞാനുമെന്തേ ഇങ്ങനെ..... നീയേ പറയുക ദൈവമേ ഈ  സങ്കടത്തിൽ നിന്നും എങ്ങിനെ കരകയറുമെന്ന് അറിയാതെ ഞാനും നീയും ... ഹൃത്തിൽ സുഖം ഉണ്ടോ എന്ന് ആരായുന്ന അവർ ഇല്ലാരുമെന്തേ സുഹൃത്തുക്കളേ സുഖമെന്നത് മരീചികയായി മാറിയോ ദുഃഖത്തിൻ പിന്നാലെ നടന്നു തളർന്നു സുഖദുഃഖങ്ങൾ മാറിമാറി വന്നിരുന്നെങ്കിൽ വെയിലിനും മഴയ്ക്കും ഇടയിൽ വന്നു പോകുന്ന തെന്നലിന് വിരഹത്തിനും പ്രണയത്തെയും ഗന്ധം .. പൂവും വണ്ടും കടലും കരയും മഴയും മഞ്ഞും താഴ് വാരത്തിലെ വസന്തവും ഇപ്പോഴും പ്രണയത്തിലാണെന്ന് അറിയുന്നു എന്നിട്ടും ഞാനും നീയും സങ്കടത്തിൽ കഴിയുന്നു... ജീ ആർ കവിയൂർ 10.06.2020.

എൻ കണ്ണാ....

എൻ കണ്ണാ.... എൻ കദനങ്ങൾ ഒക്കെ നീ  മുരളികയൂതി അകറ്റി ഇല്ലേ  പൊൻ മുരളികയുതിയറ്റിയില്ലേ കണ്ണാ..... മായാ മാധവാ നിൻ കാരുണ്യമെനിക്ക്  നിത്യവുമുണ്ടായിരിക്കണേ കണ്ണാ..... നിൻ മയിൽപ്പീലി കണ്ണുകളിലെ തിളക്കവും ഗോരോചനകുറിയും  ഗോപിജനങ്ങൾക്കുയേറ്റം പ്രിയകരം.. മായാത്ത നിൻ പുഞ്ചിരി പൂക്കളും  മനസ്സിലെന്നും തെളിയണേ കണ്ണാ... എൻ കദനങ്ങൾ ഒക്കെ നീ  മുരളികയൂതി അകറ്റി ഇല്ലേ  പൊൻ മുരളികയുതിയറ്റിയില്ലേ കണ്ണാ..... ഈരേഴു പതിനാലു ലോകവുമമ്മക്കു കാട്ടി ഇഹപര ദുഃഖങ്ങളൊക്കെ നീയകറ്റിയില്ലേ കണ്ണാ.... പാർത്ഥനു സാരഥി നിന്നു നീ  പാരിനാകെ നൽകിയില്ലേ ഗീതോപദേശം കണ്ണാ.. എൻ കദനങ്ങൾ ഒക്കെ നീ  മുരളികയൂതി അകറ്റി ഇല്ലേ  പൊൻ മുരളികയുതിയറ്റിയില്ലേ കണ്ണാ..... ജീ ആർ കവിയൂർ 10.06.2020.

"ഒടിഞ്ഞ മഴ വില്ല്"

"  ഒടിഞ്ഞ മഴ വില്ല്" നിൻ ഓർമ്മകളൊട്ടുമേ  എന്നെ വിട്ടകലുന്നില്ലല്ലോ  ഇപ്പോളുംമനസ്സിലൊരു  മുറിവിന്റെ പാടായി നീ കുടിയേറി തണുത്ത തെന്നാലായി നീ  എന്നിലൊരു ഗന്ധമായി  പടർന്നു  കയറന്നുയെന്നും എനിക്കറിയാം ഞാൻ വേഷ പ്രച്ഛന്നനായി നിന്റെ നാടകത്തിലെ  അദൃശ്യ കഥാപാത്രമായി ഒളിഞ്ഞിരിക്കാൻ ഇടം തേടുന്നു നിത്യം ഞാനെന്നും കിനാവ്  കാണുന്നെറിയുന്നോ. ഒന്നുനീ എത്തിനോക്കുകിൽ  നിന്നിൽ ഞാനുണ്ടെന്നു നിനക്കറിയാം ... ചിന്നിച്ചിതറിയ നിന്നോർമ്മകളിലിന്നും  മായതെ എന്റെ രൂപം കാണാൻ പറ്റും എനിക്കറിയാം ഞാനൊരിക്കലുമിപ്പോൾ നിൻ മഴവില്ലായെന്നു നീ ഒരിക്കലും നിന്റെ സ്വപനത്തിൽ ഇടം നൽകില്ലെന്നും നീ നിന്റെ പാത വേറെ തിരഞ്ഞെടുത്തു  എന്നു എനിക്കറിയാം എന്നിരുന്നാലും  എന്റെ ഓർമ്മകളിൽ നീ ഇപ്പോഴും മധുര നോവായി ഇന്നും തുടരുന്നു നിന്റെ നൃത്തം ചെയ്യും വിരലുകളെന്നിലമരുമ്പോൾ   നിൻചുണ്ടുകൾ നീലരാവിൽ ആഴങ്ങളിൽ  പടരാൻ കൊതിക്കുന്നുവല്ലോ ഇപ്പോഴും നിസ്സഹായനായിതാ നിൻ അടിമയായിമാറുന്നു പ്രതീക്ഷകളിപ്പോഴും മരിക്കാതെ എന്നിൽ  മോഹങ്ങൾ ചിറകുവിടർത്തി  നിന്നരിക്കിലെത്താൻ വെമ്പൽ പൂണ്ടു  എന്റെ കീഴടക്കാനാവാത്ത കിനാവായി നിൽക്കുമ്പോൾ നീ നിനക്കുചുറ്റും  വല തീർക

അവൾ

അവൾ  അവൾ  ആരെ ഏതെന്നു അറിയുമോ  അംഗീകാരത്തിന് അച്ചാണിയോ ഇദയ കനിയോ  ഇരുളിൻ പ്രഹേളികയോ  ഉമയോ രമയോ  ഉന്മാദിനിയോ  ഊഴി തൻ ഉപമയോ  ഷി ത ടിപ്പോ  ഋണം  പ്രചോദന നീയോ  എവിടെ നിന്നു തുടങ്ങി  എങ്ങു ഒടുങ്ങുന്നുവോ  ഏഷണിയുടെ ഏടോ  ഒന്നായതിനെ രണ്ടാക്കി മാറ്റി  ഓമനിച്ച് ഒന്നാക്കുന്ന അവളോ  ഔപചാരികത്തിൻ ഉന്മൂല നീയോ  ഓങ്കാരത്തിൻ  അംശം അവളിൽ ഉണർന്ന്  അമ്മയായി ആ മുതൽ  അം വരെ അറിവ് നൽകുന്നത് ഇവൾ അല്ലോ 

രാഗ ശ്രീയായ്.....(ഗസൽ)

രാഗ ശ്രീയായ്.....(ഗസൽ) ആരോ അവളിതാ വന്നു പകലോ നോടൊപ്പം  എന്നിൽ ഉണർത്തി മോഹത്തിൻ ഗസൽ  മൂളി അകന്നു വരികളിൽ പ്രണയത്തിൻ നോവ് രാവേറെ ചെന്നിട്ടും മറക്കാനാവാതെ ഞാൻ  നിലാവിൻറെ നിഴലനക്കത്തിൽ ശ്രുതിയുണർത്തി  സിത്താറിൻറെ കമ്പികളിൽ അനുരാഗത്തിൻ നാദം  തബലയുടെ പെരുപ്പത്തിൽ താളം പിടിച്ചു  നെഞ്ചിനെ ഉള്ളിൽ ഉണർന്നു രാഗ ശ്രീയായ് ന- സ - ഗ - മ - ധ - നി - സ സ - നി - ധ - മ - ഗ - രി - സ ആരോ അവളിതാ വന്നു പകലോ നോടൊപ്പം എന്നിൽ ഉണർത്തി മോഹത്തിൻ ഗസൽ...!! ജീ ആർ കവിയൂർ 7.06.2020

നിൻ ഓർമ്മകളുടെ നടനം......( ഗസൽ)

നിൻ ഓർമ്മകളുടെ നടനം......( ഗസൽ) നിന്നോർമ്മകൾ നൃത്തം വച്ചു ചുറ്റിലും ഇതൊക്കെ കാണുമ്പോൾ മനം ആനന്ദതുന്തിലമായി പ്രിയതേ  നിന്റെ വരവിനെ കാത്തു ദിനരാത്രങ്ങളായ്  കാത്തു കഴിയുന്നു നിന്നോർമ്മകൾ വലം വെക്കുമ്പോൾ ചിരിയിൽ പടർന്നു വസന്തവും                     നിൻ ചൊടികളിൽ  ശിശിരത്തിൻ  നനവ് ഋതുക്കൾ മാറി മറയുന്നത് കാണാനെന്തൊരു ചേല്  നിൻ അളകങ്ങൾ പുളഞ്ഞ് ആടി  ഉരഗങ്ങളെപ്പോലെ നിൻ കണ്ണുകളിൽ വിരിഞ്ഞു കവിത നിൻ കവിളുകളിൽ വിരിഞ്ഞു പ്രണയം  നിന്നോപുര ധ്വനി ഉണർത്തി ലഹരി അനുഭൂതി ഇതൊക്കെ കാണുമ്പോൾ മനം ആനന്ദതുന്തിലമായി പ്രിയതേ  നിന്റെ വരവിനെ കാത്തു ദിനരാത്രങ്ങളായ്  കാത്തു കഴിയുന്നു നിന്നോർമ്മകൾ വലം വെക്കുമ്പോൾ .... ജീ ആർ കവിയൂർ 7.6.2020

മറയൂവ അതെന്തേ (ഗസൽ )

മറയൂവ അതെന്തേ (ഗസൽ  ) ഗസൽ മഴയായി പെയ്തു ഒഴിഞ്ഞു എൻ  മനസ്സിൻ വേദിയിൽ നിനക്കായി വീണ്ടും  എന്തിനോ തേങ്ങി നിഴൽചിത്രങ്ങൾ എത്ര രാഗാർദ്രമായി മാറുന്നു ദിനങ്ങൾ വശ്യമാം നിൻ പുഞ്ചിരിയാെലെ പടർന്നു കയറുന്നു വള്ളികൾ എന്നിൽ  വിരിഞ്ഞു മുല്ല പൂവിൻ മധുരഗന്ധം  വിരിമാറിൽ മിടിക്കുന്നു നീയെന്ന അനുരാഗം കണ്ടു കൊതി തീരും മുൻപേ  കനവിൽ വന്നു മറയുന്നതെന്തേ  കൺ തുറക്കുമ്പോൾ എവിടെ നീ കരൾ കവർന്ന അകലുന്നുവോ പ്രിയതേ  ജീ ആർ കവിയൂർ  7.06.2020

പുലരട്ടെ ഇനിയും

പുലരട്ടെ ഇനിയും  നീയെനിക്കേകിയ മായിക സ്വപ്നങ്ങളൊക്കെ ഇന്നെന്തേ മറഞ്ഞിടുന്നു മനസ്സിൽനിന്നും മറവിയുടെ മഞ്ഞിൽ അലിഞ്ഞുചേരുന്നു മറക്കുവാനാകാത്ത  നിൻ അടുപ്പം  മഴവിൽ വിരിഞ്ഞല്ലോ ചിദാകാശത്തിൽ മഴയുടെ ഓർമകളിൽ നിൽക്കുമ്പോൾ  സ്വര സ്വർഗ്ഗങ്ങൾ എവിടെനിന്നോ ഒഴുകിയെത്തി മുരളികയിലൂടെ വിരഹഗാനം  പുലരി വെട്ടം കൊണ്ടുവന്നു പുതു ഉണർവ് പുലരാമിനിയും ഏറെ നാൾ ഇങ്ങനെ  പുലരും നിന്നോർമ്മ കളുടെ സുഖത്തിൽ പൂക്കൾ വിരിയട്ടെ കുയിലുകൾ പാടട്ടെ മയിലുകൾ ആടട്ടെ .. ജി ആർ കവിയൂർ  07.06.2020

ഹൃദയത്തിൽ ഉണ്ടല്ലോ

അന്തി മയങ്ങുമ്പോഴെക്കുമായി  അണച്ചീടാം ചിരാതുകെളാഒക്കെ ഹൃദയത്തിൽ നിന്നോർമ്മകൾ മാത്രം മതിഎരിഞ്ഞു തീരുവാൻ ആയിട്ടു ഓമലേ ... വന്നീടുക നീ വന്നു തെളിച്ചിട്ട ശോഭ  ചുറ്റും അന്ധകാരം ആണല്ലോ എന്നറിയുക  നിൻ പുഞ്ചിരിയാലും നിലാവു തെളിയുമല്ലോ  നീ അടുത്തു വന്നീടുക മടിക്കാതെ ഓമലേ  പകലിനെ തിരുനെറ്റിയിലിപ്പോഴും കറുത്തു കിടക്കുന്നു  പതുക്കെ വന്നു നീ തെളിച്ച ഇടുക വെട്ടം ഹൃദയത്തിൽ നിൻ ഓർമ്മകളുടെ ചിരാതുകൾ  കത്തിയെരിയുന്നു ഉണ്ടല്ലോ നീ വന്നില്ലെങ്കിലും ഓമലേ .... ജി ആർ കവിയൂർ  7.6.2020

പ്രണയ ഹാരം

നിൻ മൊഴി മുത്തുകൾ ഇറുത്തു ഞാൻ കോർത്തൊരു  മണിമാലകളാണീ  വരികളൊക്കെയുമെന്നറിക   വിരഹത്തിൻ  ചൂടിൽ  ഉതിരുന്ന  ഭ്രാന്തമാം     വാർത്തലാപമല്ല  മൂർദ്ധാവിൽ   നിന്നുമിങ്ങനെ   അറിയാതെ  വന്നു  പോകുമീ  വാക്കുകളൊക്കെ  നിന്റെ  ഓർമ്മയിൽ    വിരിയട്ടെ  കൊഴിഞ്ഞ  വസന്തങ്ങളുടെ   സുഗന്ധവും  അത്  തരും  ആനന്ദാനുഭൂതിയും   ലഹരി പടർത്തുന്നു സിരകളിൽ  ഇനിയെന്തു പറയേണ്ടു   വന്നിടുക വീണ്ടും  തീർക്കാം  നമുക്കൊരു   സ്വർഗ്ഗാരമാം  അത്  നൽകും  സന്തോഷങ്ങൾ  വിരിയും  നിൻ  നിലാപുഞ്ചിരി  പൂക്കളാലിനിയും  കോർക്കാം സ്നേഹത്തിന് പ്രണയ ഹാരം ഓമലേ ..!! ജീ ആർ കവിയൂർ 06 .06 .2020

പ്രോജ്വലിതമാവട്ടെ

പ്രോജ്വലിതമാവട്ടെ   ഇതു ഭംഗി വാക്കിനല്ല എന്റെ ഹൃദയത്തിൽ  ചാലിച്ച്   എഴുതുമീ   വരികൾക്കൊക്കെ ജീവരക്തത്തിന്റെ    മണമില്ലേ ഇല്ല അവക്ക്  നീ കരുതുമ്പോലെ    മുല്ലപ്പൂവിന്റെ  ഗന്ധമില്ലായെന്നു തോന്നും    ആഴത്തിൽ   തൊട്ടെഴുതും  വരികൾക്ക്  ഉണ്ടൊരേൻ സ്നേഹത്തിന് മധുര നോവെന്നറിക  നീയും  അരികത്തില്ലായെന്നു കരുതി അണയാൻ  പോകുമീ  തിരിവിളക്കിൽ നീ കരിന്തിരി കത്താതെ   അൽപ്പവും  പകരുമോ നിൻ ഉള്ളിന്റെ ഉള്ളിലൂറും    സ്നേഹത്തിന് ചക്കിലാട്ടിയ എണ്ണ    വീണ്ടും തെളിയട്ടെ  കെടാതിരിക്കട്ടെ നാളം  പ്രോജ്വലിതമാവട്ടെ നമ്മുടെ പ്രണയം വീണ്ടും   ജീ ആർ കവിയൂർ  05 . 06 . 2020

വരുമൊരു ദിനം

വരുമൊരു  ദിനം കാപട്യം കലരാത്ത നിൻ മനസ്സിന്റെ ഉള്ളിൽ    ഒരു കൂടുകൂട്ടി ഞാനും  കഴിയട്ടെയോ    ദു:ഖക്കടലാണെന്നു  പാഞ്ഞു  നീ  വെറുതെ   അകറ്റുവന്നതെന്തേ  കാലം  നൽകിയ  സമ്മാനമല്ലേ   അനുഭവിക്കാതെ  പറ്റില്ലല്ലോ കർമ്മകാണ്ഡങ്ങൾ   അരുതാത്ത  ഒന്നുമേ  ഞാൻ  ആവിശ്യപെട്ടില്ലല്ലോ   ഒരിറ്റു  സ്നേഹത്തിന്  ദയാവായ്പ് അല്ല ആഗഹിച്ചുള്ളു ഇരുട്ടിന്റെ ആഴങ്ങളിൽ  നിലാവ്  പതിക്കുമ്പോൾ   അറിയുന്നു  നിൻ  അലിവെഴും പാല്പുഞ്ചിരി  മായാതെ   അരികത്തു  വന്നിരുന്നൊരു  നിൻ  സാമീപ്യങ്ങളിന്നും   അനുഭവിക്കുന്നു ഞാനോർമ്മകളിൽ മായാതെ   വരുമൊരു  ദിനം  വിദൂരമല്ല  ഇനിയൊരു  ജന്മത്തോളം         ജീ ആർ കവിയൂർ  05 . 06 . 2020

അതിജീവന ഗാനം .....(പരിഭാഷ )

അതിജീവന ഗാനം .....(പരിഭാഷ )    വീണ്ടുമുണരുമീ   നമ്മുടെ ലോകം  വീണ്ടുമുണരുമീ   നമ്മുടെ ലോകം .... വീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ  വീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ ..... വെടിയരുതേ ധൈര്യമൊട്ടുമേ  വേണ്ട പരാജയ ഭയമൊട്ടുംമേ ....... വീണ്ടും സ്വപ്നങ്ങളെ ഒതുക്കുക കണ്ണുകളിൽ വീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ  .... നോക്കുക സൂയന്റെ കിണങ്ങളെ നോക്കുക  പക്ഷികളികളെങ്ങിനെ പാടുന്നു ഇമ്പത്തിൽ  നീ എന്തിനു   വിഷമിക്കുന്നു  വെറുതെ ദുനിയാവിൽ എല്ലാം ശരിയാണ് കണ്ടോ  ആ ആ അ ആ  ആ ആ അ ആ ആ അ.... നീ വളർത്തുക ആഗഹങ്ങളെയൊക്കെ  വീണ്ടും  സ്നേഹത്തോടെ ഒരുക്കാമീ  ലോകത്തെ വീണ്ടും    വീണ്ടും സ്വപ്നങ്ങളെ ഒതുക്കുക കണ്ണുകളിൽ വീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ  ....    വീണ്ടും വേഗമങ്ങു കടന്നകലുമീ ദിനങ്ങളും   വീണ്ടുമൊരുമിച്ചു മുന്നേറാം ഭയമില്ലാതെ  വീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ  .... വീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ  .... വീണ്ടുമുണരുമീ   നമ്മുടെ ലോകം  വീണ്ടുമുണരുമീ   നമ്മുടെ ലോകം .... ജീ ആർ കവിയൂർ  04 . 06 . 2020      original song https://youtu.be/51YUnXFYBJ4

നിന്നോർമ്മകളിലൂടെ (ഗസൽ )

നിന്നോർമ്മകളിലൂടെ (ഗസൽ )    നിന്നോർമ്മകൾ  പെയ്യുമീ രാവുകളിൽ    നിലാകുളിരമ്പിളി പൂത്തിറങ്ങിയ വേളയിൽ    മനസ്സെന്ന മായിക ലോകത്തുനിന്ന്    മഴ നനഞ്ഞു ഞാൻ നിൻ ഓർമ്മകളിൽ    അവസാന  തുള്ളിയും  പെയ്യ്തൊഴിഞ്ഞു   ഇലച്ചാർത്തിൽ  നിന്നുമിട്ടു  വീഴും തുള്ളികൾ   കണ്ടു  എന്റെ  തൂലികയുമറിയാതെ എഴുതി തുടങ്ങി   കലരാത്ത  മോഹത്തിൻ  ഈണത്തിലായി   പാടാനാവാത്ത വരികളൊക്കെയങ്ങു   കേട്ട്  ഞാനാ കുയിലിന്റെ നാദത്തിലും  അത് കേട്ട് ആടും മെയിലിലും പിന്നെ  നിൻ പുഞ്ചിരി  വിടരുന്നത്  കണ്ടു  പൂവുകളിലും     നിന്നോർമ്മകൾ  പെയ്യുമീ രാവുകളിൽ    നിലാകുളിരമ്പിളി പൂത്തിറങ്ങിയ വേളയിൽ    മനസ്സെന്ന മായിക ലോകത്തുനിന്ന്    മഴ നനഞ്ഞു ഞാൻ നിൻ ഓർമ്മകളിൽ    ജീ ആർ കവിയൂർ  04 . 06 . 2020           

ആത്മനൊമ്പരങ്ങൾ

ആത്മനൊമ്പരങ്ങൾ   ഓർമ്മകൾക്ക്  ചേക്കേറാനൊരു   സ്വപ്നം  നിറഞ്ഞ  ചില്ലകയിൽ   കണ്ടുഞാനൊന്നു  കണ്ടു   സുഖ നിദ്രയിലാണ്ട നേരം    പെട്ടന്ന്  ഒരു  കയത്തിലേക്ക്  വഴുതിവീണുണർന്നു   ഇല്ലായരികിലില്ല  നീയെന്ന  സത്യമറിഞ്ഞു  ഞെട്ടി   മോഹ ഭംഗങ്ങളുടെ  നീർച്ചുഴിയിൽ   എന്ത്  മധുവുമായിരുന്നു  നീ  തന്ന   പുഞ്ചിരി  പാൽ പായസം നൽകും  കുളിരും   വരുമോ  ഇനിയുമാ ശിശിര  ഹേമന്ത   വസന്തങ്ങളിനിയും  വരുമെന്ന്  ഓർത്ത്   മനസ്സിന് സ്വാന്തനം മേകി  നിന്ന് അങ്ങാ  വഴിയോരത്തു  നിറകണ്ണുകളുമായി  കാത്തിരുന്നു  പ്രണയ  പ്രളയങ്ങൾ വരുമെന്ന് കരുതി ഞാൻ  അതിൽ  മുങ്ങി  നിന്നിൽ  വന്നുചേരാനെന്നോർത്തു     സന്തോഷമടയുന്നിതായെൻ  ആത്മാവും ഓമലേ ..!! ജീ ആർ കവിയൂർ  04 . 06 . 2020    

പറയുവാനാവാത്തതെന്തോ......(ഗസൽ )

പറയുവാനാവാത്തതെന്തോ......(ഗസൽ ) എനിക്ക് നിന്നോടും നിനക്ക് എന്നോടും പറയുവാനാവാത്തതെന്തോ ഉണ്ടായിരുന്നോ  മൗന വല്‌മീകമായി വളർന്നുമനസ്സിൽ  കാണുമ്പോഴൊക്കെ കണ്ണുകളതു പറഞ്ഞിരുന്നോ .... പറഞ്ഞു തീർക്കാതെ നീറും മനസ്സുമായി  കാലവും തന്ന മധുരനോവുമായി നടക്കുന്നുവോ  ഇന്നിതാരോട്  ഭയക്കുന്നു  നിന്നെ വേണ്ടാത്തവരെയോർത്തോ   പൊട്ടിച്ചെറിഞ്ഞു പോരുക ചക്രവ്യൂഹങ്ങളൊക്കെ ..... എൻ ചിതാകാശത്തിന് ചോട്ടിലായി തണലൊരുക്കി  കാത്തിരിക്കാമിനി കൽപ്പാന്ത കാലത്തോളം  എനിക്ക് നിന്നോടും നിനക്ക് എന്നോടും പറയുവാനാവാത്തതെന്തോ ഉണ്ടായിരുന്നോ...!! ജീ ആർ കവിയൂർ  03 .06 .2020 

ജോർജ്ജ് ഫ്ലോയ്ഡ് നിനക്കായി

ജോർജ്ജ് ഫ്ലോയ്ഡ് നിനക്കായി  ജോർജ്ജ് ഫ്ലോയ്ഡ്  നീ ശ്വാസത്തിനായി കേണു ഏറെ എന്നിട്ടും അറിഞ്ഞില്ല കാപാലികർ ദുഷ്ടർ അവർ     വേദനകൾക്ക്  കറുപ്പെന്നു  വെളുപ്പെന്നോ  ഉണ്ടോ   കലർപ്പില്ലാത്ത   മനുഷ്വത്വമേ   നിന്നെ പഠിപ്പിക്കാൻ  അവതരിച്ച   മഹാമാരി    എന്നിട്ടുമെന്തേ   അറിഞ്ഞില്ല  മനനം  ചെയ്യുന്ന മനുഷ്യന്റെ ശേഷി നഷ്ടമായോ   പ്രതികരിക്കുക വർണ്ണ മത ഭാഷകൾക്കുമപ്പുവും   ഉയർത്തുക നാവുകൾ  ഇനിയും    മാനവികത ഉയരട്ടെ  വികാരം    വർണ്ണ വേറികൾക്കൊരവസാനം വരട്ടെ     ഉത്തിഷ്ഠത  ജാഗ്രത   പ്രാപ്യവരാൻ  നിബോധത    ജീ ആർ കവിയൂർ  02 .06 .2020 

നിലാവേ .....(ഗസൽ )

നിലാവേ .....(ഗസൽ ) ഉറക്കമായോ നീയും രാഗേന്ദു കിരണങ്ങളെ കണ്ടുവോ അവളെ അറിയിച്ചുവോ  എൻ മൗനാരുരാഗം നീ അവളെ അതോ  മറന്നോ നീ പാർവ്വണേന്ദുവേ ..!! കാറ്റേ നീ ഒന്നു വീശിയകറ്റു  അവളുടെ മേഘമൂടാപ്പ്. കണ്ടില്ലേ എങ്കിൽ പറയു  ഞാനെൻ ഘടിതം നാളെ  പുലർച്ചെക്കു കൊടുത്തയാക്കാം പഞ്ചവർണക്കിളിക്കൊപ്പം മൂളാത്തെ എന്തേ ഒന്ന്   മുരടനക്കാത്തതെന്തേ നീ നിലാവേ ...!!  ജീ ആർ കവിയൂർ  02 .06 .2020   

ഓർത്തെടുക്കുവാനായിനി.......

ഓർത്തെടുക്കുവാനായിനി....... ഓർമ്മകൾക്കുമുണ്ടിനിയും    ഓർത്തെടുക്കുവാനായിനി  ഓമനിക്കാൻ  ഒരുപാട്   താലോലിക്കാനായിനി നീറും മനസ്സിന്റെ കാമേഘ മാനത്തു നിറ തിങ്കളായ്   നീ വന്നു ഉദിക്കുമ്പോഴായ് അറിയാതെ ഉള്ളകമാകെ പൂനിലാവിൻ പാൽമഴ പെയ്യ്തിറങ്ങി സുഖമുള്ള നേരം  കണ്ണടച്ചു തുറക്കുമ്പോഴേക്കും കാണാമറയത്ത് മറഞ്ഞു  പ്രണയമാണ് മധുരമാണ് എന്റെ ഉള്ളമെന്നു നീയറിഞ്ഞോ  തെളിവെയിലേറ്റങ്ങു തളരത്തോൺ മനസ്സിന് തണുപ്പാർന്ന  തണലായി ഇളനീരിന് മധുരമായി ഇക്കിളി കൂട്ടി നിൻ  ഓർമ്മകളൊക്കവേ കണ്ണുനീരിന്റെ കാലൊച്ച കേൾക്കാത്ത  കവിതതൻ പൂക്കൾ വിരിയുന്ന നേരത്ത് കലരാത്ത  കല്മഷമാർന്ന യെൻ കരളിലിന്റെ നോവുകളിൽ     ഓർത്തെടുക്കുവാനായിനി നീ അല്ലാതെ മറ്റെന്തു  ഓമനിക്കാൻ  ഒരുപാട്   താലോലിക്കാനായിനി...!! ജീ ആർ കവിയൂർ  02 .06 .2020 

കുറിക്കട്ടെ കവിത ..!! (ഗസൽ )

കുറിക്കട്ടെ കവിത ..!! (ഗസൽ ) കരിനീല കണ്ണുള്ള പെണ്ണേ    കളിചിരിമാറാത്ത  കണ്ണേ   കവിളിലെ നുണക്കുഴി വിരിയുന്നതെന്തേ   കണ്ണിൽ  നോക്കിഞാനൊരു കുറിക്കട്ടെ കവിത ..!! കാൽനഖം കൊണ്ടു നീ കളം വരച്ചു നിന്നതെന്തേ   കരളിലെ മോഹമാരുമറിയില്ലെന്ന് കരുതിയോ പെണ്ണേ  കാലം  മായ്ക്കാത്ത  മധുര നോവ്  നിന്റെ ഉള്ളിൽ   കാമനകൾ  തീർക്കുവാൻ വരുമവൻ  വേഗം  പൊന്നേ  ..!! കാണാമറയത്ത്  നിന്നു  നിന്നെ  കണ്ടു   കാമൻ എയ്യ് തൊരു അമ്പിനാൽ പിടയുന്നുവല്ലോ  കരിനീല  കണ്ണുകളിൽ  വിരിയുന്ന സ്വപ്‌നങ്ങൾ കടൽ  കടന്നെത്തും കാറ്റിന്റെ മൂളലിൽ കേൾക്കുന്നുവല്ലോ ..!!     കരിനീല കണ്ണുള്ള പെണ്ണേ    കളിചിരിമാറാത്ത  കണ്ണേ   കവിളിലെ നുണക്കുഴി വിരിയുന്നതെന്തേ   കണ്ണിൽ  നോക്കിഞാനൊരു കുറിക്കട്ടെ കവിത ..!! ജീ ആർ കവിയൂർ  01 .06 .2020 

ഹൃദയ രാഗം .......(ഗസൽ )

ഹൃദയ രാഗം .......(ഗസൽ ) നിൻ ഓർമ്മകൾ  പൂക്കുന്നിടത്തല്ലോ  എൻ സ്വപ്ന സഞ്ചയവീഥികൾ  നിന്നിലെ എഴുതപ്പെടാത്ത വരികൾ   മിഴിയഴകിൽ നിന്നും വായിച്ചെടുക്കാൻ  ഏറെ പണിപ്പെട്ടു നിന്നിലെ മൗനം  ആരുമറിയാത്ത നിസ്സംഗ ഭാവങ്ങൾ  എന്നെ വെട്ടയാടികൊണ്ടിരുന്നു എങ്കിലും ഞാനെന്റെ ഉള്ളിന്റെ ഉള്ളിൽ  മൂളിയെടുത്തു ഞാനാക്ഷരച്ചിമിഴിലെ    അറിയാരാഗങ്ങളും അതുതരും ഭാവങ്ങളും  ശ്രുതിചേർക്കാൻ   ആവാതെ  കുഴയുമ്പോൾ    എൻ ഹൃദയ താളത്തോടൊപ്പം  ചേർത്തു   ജീ ആർ കവിയൂർ  01 .06 .2020 

മനസ്സിൻ തന്തികളിൽ.....(ഗസൽ )

മനസ്സിൻ തന്തികളിൽ.....(ഗസൽ ) സ രി ഗ മ   പാടുന്ന മനസ്സിന്റെ ഉള്ളിലെ  സിത്താറിന്റെ  തന്തികളിൽ വിൽത്തോടുമ്പോൾ   വേദനയാലറിയുന്നു നിൻ  അകൽച്ചയുടെ വിരഹം      എന്തെ  നീ അറിയാതെ പോവുകതെന്തേ സഖിയേ       നാം പങ്കുവച്ചൊരു  വസന്തത്തിൻ  സുഗന്ധവും   ശിശിര  നിലാവിന്റെ ഋതു ശോഭയിൽ പിന്നിട്ട വഴികളുമതു  നൽകിയ  കുളിർ  ഓർമ്മകളിന്നും    മധുരിക്കുന്ന കിനാക്കളായി പിന്തുടരുന്നു സഖിയേ ഇനിയെന്ന്  കാണും എന്നറിയാതെ തേങ്ങുന്നു  എൻ മനം വീണ്ടും വീണ്ടും   ഒരു ഗസലിന്റെ കുളിർ തെന്നലായി നീയിനിയും  തീരാതെ പോയ  മോഹങ്ങളൊക്കെ തീർക്കാം സഖിയേ....     ജീ ആർ കവിയൂർ  01 .06 .2020

പോയി വരൂ

ഇന്നലെകളുടെ ഓർമ്മകളെന്നിൽ നിന്നും    താളമുണർത്തുന്നു മദകര ഭാവമുണർത്തുന്നു   നീയുമെന്നോട് വിടപറഞ്ഞു  പോകുകയാണോ    വിരൽത്തുമ്പിൽ നിന്നും പിടിവിട്ടു പോകുകയാണോ എത്ര നാളുകളായി കാണാൻ കൊതിച്ചിട്ടു കണ്ടു  എന്തെ കൊതി അടങ്ങുന്നതിനു മുൻപേ പോയിടുന്നുവോ  മൂകനായി ഇന്ന് ഞാൻ  എഴുതുന്നതൊക്കെ നിനക്കായല്ലോ  നീയത്  അറിയുന്നുണ്ടോ  എന്നെനിക്കറിയില്ല ഞാനുമെന്റെ നോമ്പങ്ങളും   തനിച്ചായിയീ തുരുത്തിലായ്  അതാവുമോ എന്റെ കരുത്തെന്ന് കരുതി  ജീവിക്കുന്നു , വരുമൊരു നല്ല നാളിന്റെ  തെളിമകളെനിക്കായി  എന്ന് ആശ്വാസമായി  വിശ്വസിക്കുന്നു, നീ പോയി വരൂ ഓമലേ    ജീ ആർ കവിയൂർ  01 .06 .2020