"तेरी खुशबू से महकता मेरा जहां" എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ

"तेरी खुशबू से महकता मेरा जहां" 
എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ 

മണ്ണിൻ്റെ ഗന്ധത്താൽ
നിൻ വരവറിഞ്ഞു പാടുന്നു,
മഴത്തുള്ളികൾ പാടുന്ന സംഗീതം
ഓർക്കുന്നു നിന്നെ പ്രിയതേ.

മൗനവും നിന്റെ ഗാനം പാടുന്നുണ്ട്,
നീ കൂടെയില്ലാതെ സന്ധ്യകൾ പൂർത്തിയാകുന്നില്ലല്ലോ.

നക്ഷത്രങ്ങളോട് ചോദിക്കാം,
നീ എവിടെ മറഞ്ഞിരിക്കുന്നു,
ചന്ദ്രനും നിന്റെ വരവിന്
സാക്ഷ്യം അറിയിക്കുന്നു.

എൻ ഹൃദയത്തിന്റെ ഓരോ കോണിലും
നിന്റെ പേര് എഴുതിയിരിക്കുന്നു,
ഓരോ മിടിപ്പിലും
നിന്റെ സാന്നിധ്യം അനുഭവപ്പെടുന്നു.

മിഴിനീറും ഇപ്പോൾ ചിരിയോട് പറയുന്നു,
നിന്റെ ഓർമ്മകൾ എല്ലാം
എൻ മനസിനെ സ്വാന്തനം നൽകുന്നു.

നിന്റെ നിഴൽ ഈ വിശാലതയെ പ്രകാശിപ്പിക്കുന്നു,
നിന്റെ അഭാവത്തിലും
ഏകാന്തതയെ പ്രണയിച്ചുപോകുന്നു.

കവി 'ജീ.ആർ.' എഴുതിയ വരികൾക്ക്
ഒരു വഴി തുറക്കൂ.

ജീ ആർ കവിയൂർ
01 12 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “