മിഴികളിൽ വിടരും(ലളിത ഗാനം)
മിഴികളിൽ വിടരും
(ലളിത ഗാനം)
മിഴികളിൽ വിടരും
അനുരാഗ ലോലമാം
മധുരാക്ഷരങ്ങളെ
കോർത്തിണക്കി മനസ്സ്
പറയാനാവാത്ത മധുരനോവിൻ
മൊഴികളല്ലോ വിരിയുന്നു
അധര മലരുകൾക്കിടയിൽ
മുല്ലപ്പൂവിൻ്റെ സുഗന്ധം പോലെ
നിഴൽ പോലെ നീ എത്തി
ചുണ്ടുകളിൽ മഞ്ഞു പെയ്ത്
മനം മറിയാതെ നിറഞ്ഞു പോയി
ഒരു പ്രണയ ഗാനം പോലെ
കാലമൊഴിയാതെ നിന്നോർമ്മകൾ
കരളിൽ ശ്രുതി മീട്ടും
നിനക്കായ് ഉള്ളിലെ താളങ്ങൾ
ഇന്നും സ്വരമായ് മാറുന്നു ഞാൻ
ഒരു സന്ധ്യക്കിനാവായി
അകലെ നീ പോയാലും,
കണ്ണുകളിൽ തഴുകി നിന്നത്,
ഒരായിരം സംഗീതധാരയായ്.
ജീ ആർ കവിയൂർ
29 11 2024
Comments