Posts

Showing posts from May, 2014

സ്മരണാഞ്ജലി

സ്മരണാഞ്ജലി  ഓരോ അണുവിലും തുടിപ്പു എന്‍ ആത്മസംവേദനങ്ങള്‍  കാതോര്‍ക്കുന്നു എന്തിനുമെതിനും കാണാ കാഴ്ചകള്‍ തേടുന്നു അകപ്പുറങ്ങളിലായി  അറിയിലലാ കണ്ടിട്ടില്ല എന്‍ തലയുടെ പിറകിലും  ഇല്ല എന്‍ അറിവുകളൊക്കെ പരിമിതം  കേള്‍ക്കുന്നു വെങ്കിലും കണ്ടിട്ടില്ല  ഇതുവരക്കും എന്‍ കാതുകളെ  കാണുന്നതൊക്കെയോ വെറും ഛായാരൂപങ്ങള്‍ തീര്‍ത്തൊരു മായിക ലോകകാഴ്ചകളത്രെ മിടിപ്പു ഹൃദയവും ഘടികാരവുമൊരുപോലെ എന്ന് ഒടുങ്ങുമതിന്‍ തുടിപ്പുകളെന്നറിയാതെ ഓര്‍ക്കാതെ മറ്റു അംഗുലിയങ്ങളെന്‍ നേര്‍ക്കുതന്നെ അറിയുകില്‍ ഒന്നുമേ ഇല്ലയെങ്കിലും നടിക്കുന്നു ഞാനെന്നയീ സംജ്ഞയെ ഉയര്‍ത്തി സംജാതമാകും വിദ്വേഷങ്ങളെ മാത്രം വിമര്‍ശന വഴികളിലുടെ ഏറെ ഖിന്നനായി ഓര്‍ത്താലിത് വെറും സമയം പോക്കുകളല്ലോ ഇല്ലയിനി ഞാന്‍ ഒന്നുമേ പറയുവാന്‍ ശക്തനല്ല സ്മൃതികളില്‍ പുണ്യം തീര്‍ക്കുന്നു നിത്യം എന്‍ കനവുകളിലുടെ ഒഴുകിയെത്തുമിനി ശേഷിച്ച എന്‍ സര്‍ഗ്ഗ ശക്തിയെ കുറിക്കാനുള്ള മഷിയത്രയും കാവ്യദേവിയുടെ സ്മരണക്കുമുന്നില്‍

കുറും കവിതകള്‍ 222

കുറും കവിതകള്‍ 222 പൂവിച്ചകള്‍ ഹൈക്കു വായിക്കാന്‍ സമ്മതിക്കുന്നില്ല ഇരുളാര്‍ന്ന ആകാശം പുഴ ഒഴികൊണ്ടെയിരുന്നു സംഗീതം ലയം നിന്‍ മിഴി ആമ്പല്‍ പൂ വിടര്‍ന്നതും വാചാലമായി എന്‍ മൗനകവിത ഞാനാരു ഒരു പൊള്ളയാം പാഴ് മുളംതണ്ട്  ,നീ നിറക്കുന്ന രാഗമേറ്റു മൂളുന്നവന്‍ ഒളിഞ്ഞുനോക്കി പതിയിരുന്നു ചുറ്റും വിശപ്പടക്കും ജീവിതങ്ങള്‍ നിറകണ്ണാല്‍ വിടപറയുമ്പോള്‍ ഹൃദയ നൊമ്പരം വീണ്ടും വരികളിലുടെ ഉണര്‍ന്നു ഞാന്‍ നിനക്കായി കവിതെ പ്രണയാര്‍ദ്ര വാക്കുകള്‍ തീര്‍ക്കുമെന്‍ അംഗുലികള്‍ക്കും വിരഹ വേദന നിന്‍ അംഗുലിയാല്‍ തൊട്ടുണര്‍ത്തിയ വാക്കുകളോയെന്‍ കവിത ദിനരാത്രങ്ങളുടെ ഗമനാഗമനം നിന്‍ പ്രണയ സാമീപ്യം ഇമ ചിമ്മാതെ അരികിലെത്തും നക്ഷത്ര തിളക്കമെന്‍ പ്രണയം കാലങ്ങള്‍ക്കും ഭാഷകള്‍ക്കുമപ്പുറമല്ലോ എനിക്ക് നിന്നോടുള്ള പ്രണയം 

കുറും കവിതകള്‍ 221

കുറും കവിതകള്‍ 221 ഇല പൊഴിക്കും ശിശിര സന്ധ്യയില്‍ വെണ്ണിലാവു വരവായി പറുദയിലുടെ തിളങ്ങും നക്ഷത്രങ്ങളോ എന്‍ പ്രണയം അന്യമായ കിളിമൊഴി വഴിതെറ്റി കാട്ടിലലഞ്ഞു വിധിയെ പഴിച്ചു നിന്നു പനിക്കിനാക്കള്‍ കൊടുങ്കാറ്റോടുങ്ങതെ ഞാനും.. നിലകണ്ണാടിയില്‍ നിന്നും പിഴുതെടുക്കുന്നു കണ്‍പുരികങ്ങള്‍ നോവുമറന്നു വെള്ളത്തിനു തീപിടിച്ചു മഴയുള്ള രാത്രിയില്‍ ഏകാന്ത നൊമ്പരം പൊടുന്നനെയുള്ള ചുഴലിയില്‍ ഞാനും കൊതുകും പള്ളിയില്‍ അഭയാര്‍ഥി അമാവാസിയില്‍ അലഞ്ഞു നാദം കഴുത്തില്‍ മണികെട്ടിയോരാടു സെമിത്തേരിയിലെ കല്ലറ വിടവില്‍ നിന്നും ഒരു മഞ്ഞ പൂവിരിഞ്ഞു കാറ്റ് ചുരുട്ടുന്നു തിരമാലകളെ പകലിന്‍ മടക്കത്തിനോപ്പം

മറുപടികള്‍

മറുപടികള്‍ ഇനിങ്ങു നിർത്തിയാലോ ഈ മൂന്നുവരി ഏറെ ബുദ്ധിമുട്ടാകുന്നു പലർക്കും (എന്റെ ഹൈക്കു പോസ്റ്റിനുള്ള മറുപടികള്‍ ഫേസ് ബുക്കില്‍ ഹൈക്കു പോഎമ്സില്‍  ) എന്റെ കാര്യമലല്ലോ സംഗീത ടീച്ചറെ ഞാന്‍ നിര്‍ത്തി ഹൈക്കു പേരില്‍ നാരത്തില്‍ അയനം ചെയ്യുമാ നാരയാണന്‍ കുട്ടിനുണ്ടല്ലോ എനിക്കോ കപി മാത്രം ബിജുവേ ഞാനില്ല ഏറെ പറയുവാന്‍ പരശുരാമനെ പോലെ ഞാന്‍ ഒഴിഞ്ഞുണ്ടോ ......സ്നേഹം നെഞ്ചിലെറ്റിടുന്നു പ്രാണനായി കരുതിയേറെ പ്രണമിച്ചു പ്രണയിച്ചു പ്രമാണം അറിയാതെ ഞാനിനി യില്ല സഖേ തീറും വേണ്ട അല്‍പ്പവും തീർത്ഥവും വേണ്ട മൂര്‍ത്തിമത്താം ഹൈക്കു ഇല്ലിഹ എന്നുടെ വിടാതെ നിങ്ങളൊക്കെ പിടിമുറുക്കി എന്നെ പിന്നെ ഈ ഹൈക്കുവും കരയും കരാറും ഇല്ലയേറെ ഞാനിനി കരകയറട്ടെ ഹൈക്കു അഭിലഷണീയം ഏറെ പറയുന്നില്ല നിര്‍ത്തുന്നു ഹൈക്കുവേ നിന്നെ ഞാന്‍ എഴുതിയാല്‍ കണ്ണില്‍ കൊള്ളാതെ ഇരിക്കട്ടെ കാത്തു കൊള്ളും അള്ളാ തെടിയിട്ടു കിട്ടുകില്ല യാനം അല്‍പ്പം പാനം ചെയ്യാന്‍ ജലമല്‍പ്പവും പുരുഷോത്തമനാം ധര്‍മ്മധാരമേ വേണ്ട ഏറെ ജല്പങ്ങളല്ലോ എന്റെ വഴിക്കെന്നെ വിടുക എല്ലാം മായയല്ലേ മലയാഴമയില്‍ വാഴുമോ ഹൈക്കു എ

കുറും കവിതകള്‍ 219

കുറും കവിതകള്‍  219 ക്രൂരത മുഖം നോക്കും പ്രകൃതിയുടെ പരിവേഷങ്ങള്‍ അന്തിക്കും പുലരിക്കും രുചിപകരുമിവര്‍ യാത്രക്കാരന്റെ ദൈവങ്ങള്‍ അന്തിയോ പുലരിയോ ഉള്ളില്‍  ചെന്നാല്‍ ദേവലോകം ചുരം താണ്ടി വരുന്നുണ്ട് ആനവണ്ടി കട്ടപ്പുറം തേടി നിറഞ്ഞ മനസ്സുമായി നാളേക്കുള്ള അന്നവുമായി വിയര്‍പ്പു വിഴുങ്ങി കൂടണയുന്നു വീശിപ്പിടുക്കുന്നു ജീവിനെ വിശപ്പടക്കാന്‍ കരഞ്ഞിട്ടും അറിഞ്ഞില്ല വേദനയുടെ ആഴങ്ങള്‍ ക്യാമറ കണ്ണുകളില്‍ ഇന്ന് വെറും വയലില്‍ പേരെടുപ്പുത്സവം വേണ്ടല്ലോ നാളെയുടെ ചിന്തകള്‍ തണlപ്പം തണലില്‍ അയവിറക്കുന്നു നാളെയെന്തെന്നറിയാതെ വഴിയോര കാഴ്ചാനുഭവം

കുറും കവിതകള്‍ 220

കുറും കവിതകള്‍  220 ശ്രീ കോവില്‍ പ്രണയ കുടീരം മനസ്സിനു ഏറെ പരിയായം മാനം കരഞ്ഞു തീര്‍ത്ത ലവണരസം പകര്‍ന്നത് കടല്‍ ജലത്തിലോ തനിയാവര്‍ത്തനം ജീവിത കച്ചേരിയില്‍ വീണകമ്പികള്‍  നോവുണര്‍ത്തി മോഹങ്ങള്‍ തുഴയെറിഞ്ഞ് കമ്പോളത്തിലേക്ക് ജീവിതവ്യാപനം വാക്കിന്റെ മുനയുടഞ്ഞു ഭിത്തിമേല്‍ തൂങ്ങുന്നു നിശബ്ദത പാലിക്കുക രാവോളം തെരുവോരത്ത് ജീവിത വിളിയുര്‍ന്നു ആട്ടം നിലച്ച ഘടികാരം കഥകളി അരങ്ങു തകര്‍ക്കുന്നു മോഹങ്ങള്‍ ഉണര്‍ന്നു ലാഘവം ജലസ്തംഭം മൈനാകമുയര്‍ന്നു മനസ്സിന്‍ അടിത്തട്ടില്‍ ശിശിരം ഉറഞ്ഞു ഉറക്കമുണര്‍ന്നു പടിക്കല്‍ കാത്തു കിടന്നു ലോക വിശേഷങ്ങള്‍ പ്രഭാത സവാരി വീഥിയില്‍ പൂവിരിച്ചു രാത്രി കാറ്റ് മിഴിയടച്ചു ഓര്‍മ്മകള്‍ മൗനമുടച്ചു പ്രപഞ്ച ദൃശ്യം മൗന വിശുദ്ധിയില്‍ തന്‍ അറിവുകള്‍ പരിമിതം ചവട്ടി അരച്ചു ദുഃഖങ്ങള്‍ വഴി നീളെ ജീവിത കയറ്റങ്ങള്‍ പാല്‍മണം മാറാത്ത പുഞ്ചിരിക്കു സത്യത്തിന്‍ മുഖ കാന്തി ,ദൈവീകം മഞ്ഞും മലയും ഹരം പകരുന്നു ശിശിര സുപ്രഭാതം

കുറും കവിതകള്‍ 218

കുറും കവിതകള്‍  218 ഇരുകാലിയില്‍ നിന്നും മോചനമില്ലാതെ അയവിറക്കുന്നു ചിന്തകള്‍ ജീവിതമെന്ന നദി നീന്തി കടക്കുമ്പോഴും നിഴലായി കൂട്ടിനുണ്ട് മരണം കൊത്തി പെറുക്കുവാന്‍ കൊറ്റിനായി വിശപ്പിന്‍ നൊമ്പരങ്ങള്‍ കാല്‍സറ ഇട്ടവര്‍ക്കുയറിയുമോ വയലിലെ ചേറിന്‍ മഹത്വം കര്‍ഷകന്റെ നൊമ്പരം പന്തലിട്ടു കാത്തിരുന്നു കണിവെക്കാറായപ്പോള്‍ കണ്ണേറും പുഴുക്കുത്തും കതിരാണ്  കുതിപ്പാണ് കാണുമ്പോള്‍ കര്‍ക്ഷക മനസ്സില്‍ കതിരവന്‍ ഉദിക്കുന്നു മൂളിപ്പാട്ടുപാടി ചവിട്ടിയകറ്റുന്ന ദുഃഖങ്ങള്‍ ഇന്നാരുമറിയുന്നില്ലല്ലോ എഴുതിപ്പിച്ചതോ ഹരി ശ്രീ നാളെ ആരു കണ്ടു മലയാളമേ ....... കാറ്റിന്‍ ഗതി നോക്കി തൂറ്റുന്നു നാളേക്കു കലങ്ങളിലേറെണ്ടതല്ലേ ഓര്‍ക്കുന്നു പച്ച നെല്പാടവും കൊലുസ്സിന്‍ കൊഞ്ചലും എങ്ങുനീ പോയി മറഞ്ഞു

കുറും കവിതകള്‍ 217

കുറും കവിതകള്‍  217 മാനത്തും മനസ്സിലും ഒളിമിന്നിയകന്നു അവളുടെ ഓര്‍മ്മകള്‍ പുതു മണ്ണിന്‍ മണം ഇഴഞ്ഞു കയറുന്നു അറുതിയില്ലാത്ത മോഹങ്ങള്‍ പടവേട്ടുകള്‍ പലപ്പോഴും പറഞ്ഞു കേട്ട നുണക്കു പേരില്‍ നിഴലുകള്‍ക്ക് പോലും  വൈരം എത്ര കൊഴിച്ചിട്ടും പതിരുകള്‍ കണ്ടില്ല നന്മ മാത്രം കാണും പ്രണയം ദേശാന്തര ഗമനത്തില്‍ പൊടികാറ്റില്‍ അകപ്പെട്ടു ലക്ഷ്യം മറക്കാത്ത പറക്കല്‍ പൊടിപടലങ്ങളിലുടെ സൂര്യ കിരണം വസന്തത്തിന്‍ മാലാഖ മരുഭൂമി വെള്ളം തേടിയൊരു കിളി നിസഹായനായി  ഞാനും തല്ലി പാകം വന്ന മനസ്സ് വിശപ്പു താളം പിടിക്കുന്നു ജീവിത വഴികളില്‍ വിശാലമായ ആകാശം കുളത്തിലാകെ വിടരുന്നു താമര ചാഞ്ഞു പെയ്യ്ത മഴ ശവപ്പെട്ടി മേൽ തട്ടുന്നു മുഴക്കത്തോടെ അതാ..!!  നീലിമയിൽ  നിന്നു വെണ്മയാർന്ന അരയന്നം ഉയർന്നു  പൊങ്ങി അര്‍ദ്ധേന്ദു നീ എവിടെയാകും ഞാന്‍ വൃദ്ധനാകുമ്പോള്‍ ചാകര തിരമാലകള്‍ ചായ കോപ്പയില്‍ വളയിട്ട കൈകള്‍ ചിരിച്ചു ചായക്കൊപ്പയുമായി വളയിട്ട കൈകള്‍ക്ക് ചിരി കടലല ആര്‍ത്തലച്ചു

ഓർമ്മകൾ പടരുന്നു

ഓർമ്മകൾ പടരുന്നു നിറമൗനമായി നിറയുന്നു മനസ്സിലായ് വീണ്ടും വീണ്ടും അറിയാതെ വന്നു നീ ഒരു കരിനീല മേഘമായ് പെയ്യതൊഴിഞ്ഞു കുളിരായ് മരുഭൂമിയാം ഏകാന്ത തീരത്തിലായ് ഒരു നിര്‍വൃതി എന്നില്‍ പടര്‍ത്തി എങ്ങുപോയി മറഞ്ഞു നീ വര്‍ണ്ണ രാജികളിലോ ശബളിമ തീര്‍ക്കും മഴവില്ലിലോ പടരുന്നു നീര്‍ക്കണമായ് മുകുളങ്ങളില്‍ ഉണര്‍വായ്‌ മാറുന്നുവോ നിന്‍ മുഗ്ദ്ധമാം പുഞ്ചിരി പൂക്കള്‍ വിരിയുമ്പോള്‍ മധുചഷകം തേടി വണ്ട്‌ അണയുന്നു തീരാത്ത ദുഃഖങ്ങളില്‍ തീര്‍ക്കുന്നു നിന്‍ ഓര്‍മ്മ എന്നില്‍ എന്നും കവിതയായ് പടരുന്നു ഓമലെ 

കുറും കവിതകള്‍ 216

കുറും കവിതകള്‍  216 ധ്യാനിക്കാമിനി മൂന്നു വരികള്‍ക്കായി ഷഡ്‌ ചക്രങ്ങളിലുടെ കതിര്‍ മണ്ഡപത്തില്‍ നിലവിളക്കിന്‍ പ്രഭയില്‍ പ്രണയം കെട്ടിഞാന്നു കട്ടകുത്തി ചിറ പോക്കാന്‍ ഇന്ന് വയലേല എവിടെ എല്ലാം ഫ്ലാറ്റ് ആയില്ലേ ജീവിത വിശപ്പ്‌ ചവുട്ടി കുഴക്കുന്നു മണ്ണ് മണ്ണിലേക്ക് അന്ന് അന്നത്തെ അന്നത്തിനായി വഴിതേടുന്ന കിളികള്‍ക്ക് നൊമ്പരമുണ്ടോ അന്തിക്ക് ചേക്കേറാന്‍ ചില്ല തേടിയെത്തും ആശാമരം ആല്‍മരചോട്ടിലന്തിയുറങ്ങാന്‍ കൂട്ടുവന്നു  ഇളംകാറ്റും നിലാവും കൂമന്റെ കുറുകലും ഒപ്പം സ്വപ്നവും 

കുറും കവിതകള്‍ 215

കുറും കവിതകള്‍  215 ഗംഗാജലതീര്‍ത്ഥം കാത്തു മരണ ശയ്യയില്‍ ജീവിത ദുഃഖം കരീം തിരി കത്തി കൽവിളക്കണഞ്ഞുപോയി .. ആളൊഴിഞ്ഞ അമ്പലനട ആരെയോ തോല്‍പ്പിച്ച് ഇടതു കാല്‍ വച്ചു രാഹു കാലം പടിപ്പുര കടന്നു യുഗങ്ങളോളം കാത്തിരിക്കാം നിന്‍ വരവോരുക്കി വാല്മീക സ്വപ്നം ശീവോതിക്കു വച്ചു മനസ്സിനു തഴുതിട്ടു കര്‍ക്കിടകം കാത്തു നിന്നു ഉരുളയുരുട്ടി നനഞ്ഞ കൈകൊട്ടി ബലികാക്കക്കൊപ്പം മനസ്സും പാറിപറന്നു ചുണ്ടുകള്‍ തഴുതിടുന്നു വിരലുകള്‍ക്ക് വിലക്കും ഇനി മേല്‍ വരില്ലല്ലോയവള്‍ കൈ കഴുകി ഇരുന്നോളു വാരിയെറിയുവോളം ഉണ്ടോളിന്‍ വള്ളസദ്യ കേമം കണ്ണാടി നോക്കുന്നു മനസ്സിന്റെ  താലത്തില്‍ അഷ്ടമംഗല്യം തട്ടം ഛായാരൂപം കണ്ടു മോഹിതരാകുന്നു ജീവിത മരീചികയില്‍ അസ്തമയ സൂര്യന്റെ ചക്രവാള ഗമനം ജീവിത താളം

കാണാപ്പുറം

കാണാപ്പുറം മയില്‍ പീലിക്കാവില്‍ മയങ്ങുന്ന സന്ധ്യ നിഴല്‍ കണ്ണുകളില്‍ മെല്ലെ മറയുമ്പോഴും നിമ്ന്നോന്നത രഹസ്യങ്ങളൊക്കെ  തെളിയുന്നു അഷ്ടഗന്ധം  പുകഞ്ഞു കത്തും പുകമറയില്‍ പടര്‍ന്നു കയറും സുഖാനുഭൂതി അനുദിനം പൂത്തു മുല്ലവള്ളിയിലായി പുഞ്ചിരി കടകണ്കൊണുകളില്‍ നാഗ മിഴയുന്ന തണുപ്പില്‍  മഞ്ഞളാടി കര്‍പ്പുരമുഴിഞ്ഞു തെളിഞ്ഞു കത്തി പുലരി വന്നു ആരുഡംകടന്നു പടിയിറങ്ങി അകത്തളങ്ങളിലേക്ക് മെല്ലെ നാദമുണര്‍ന്നു കിളികുല ജാലങ്ങളിളുടെ വരവറിയിച്ചു മണി മുഴങ്ങി മന്ത്ര മുഖരിതമാം അന്തരീക്ഷത്തില്‍ മനസ്സിലാകെ പടരുന്നു മിണ്ടാട്ടമില്ലായ്‌മ എല്ലാം എല്ലാം ഒരു ശൂന്യത ധ്യാനനിമഗ്നം ശാന്തി: ശാന്തി :ശാന്തി :

നീയെന്ന സ്വപ്നം

നീയെന്ന സ്വപ്നം ഓര്‍മ്മകളുള്ളില്‍ ഉത്സവ കൊടിയെറുമ്പോള്‍ നിന്‍ പഞ്ചാര വാക്കുകള്‍ എന്നില്‍ അറിയാതെ പഞ്ചാരി മേളക്കൊഴുപ്പും മറന്നുപോവുന്നുവോ നിന്‍ പുഞ്ചിരി എന്‍ നെഞ്ചകത്തില്‍ മത്താപ്പ് പൂത്തിരി കത്തി എരിയും പോലെ നിന്‍ നടകണ്ടാല്‍ അറിയാതെ ഒന്ന് തിരിഞ്ഞു നോക്കുമാ തിടമ്പേറ്റിയ ആറാട്ട്‌ കോലം പോലെ തിരയെറും നിന്‍ കണ്ണില്‍ കാണ്മു മിഴിയടക്കാതെ തിങ്കളസ്തമിക്കും  വരേയ്ക്കും നടന കോലാഹലങ്ങള്‍ തൊഴുതു വലം വെക്കുമെന്‍ മനസ്സു വേറെയെങ്ങുമല്ല നീമാത്രമെന്തേ തിരിഞ്ഞൊന്നു നോക്കാതെ കടന്നകന്നു കണ്ടതെല്ലാം ഒരു  സ്വപ്നമാനെന്നറിയുമ്പോള്‍ നീറുമെന്‍ ഉള്ളമറിയാതെ കേഴുന്നു നിനക്കായിമാത്രമായി 

കുറും കവിതകള്‍ 214

കുറും കവിതകള്‍  214 തെറ്റിയിട്ട കിളികല്‍ക്കൊപ്പം കടന്നകന്നു നെല്‍പാടങ്ങളും കുസൃതി കാട്ടിയ ബാല്യവും മുള്ള്കൊള്ളുകയും തോട്ടോന്നു വാടുകയും ആടിന് തീറ്റയും നിറമുള്ള മോഹങ്ങള്‍ തുളുമ്പി കണ്ണുകള്‍ ലവണ ധാര നീല മലയുടെ ചുവട്ടില്‍ കുറിഞ്ഞി പൂത്തു നിഴലായി മനം നിലാവുദിച്ചു നിര്‍ത്താതെ പട്ടി കുരച്ചു ആനയുണ്ടോ കരിമ്പിന്‍ തോട്ടം വിടുന്നു എഴുതിയും പാടിപറഞ്ഞും  തീരാത്ത മഹാകാവ്യമീ  ജീവിതം തടാകക്കരയിലെ ഗുല്‍മോഹറുകള്‍ മോഹം ഉണര്‍ത്തി പോരാടി തീര്‍ന്ന ബാല്യമേ എന്നാണി പോരാട്ടം തീരുക ജീവിത അവസാനം വരെയോ ചിരട്ടയും മെഴുകുതിരിയും ചേര്‍ന്ന് യാത്ര, കാറ്റ്തടുക്കുന്നു

കുറും കവിതകള്‍ 213

കുറും കവിതകള്‍ 213 ജീവിതമേ നിന്റെ ആഴം മണിക്കിണറോളമോ ഞാനും വരട്ടെ നിന്നിലേക്ക്‌ നീലാകാശ ചുവട്ടില്‍ ഞാനുമീ  ഭൂമിക്കു അവകാശി ആരെങ്കിലുമറിയുന്നോ കഴുക്കുത്തില്ലാ ജീവിത കയങ്ങള്‍ രണ്ടറ്റം കാണാതെ എത്രയോ കണ്ണുനീരും ചോരയും ഒഴുക്കിയൊരു നിളയുടെ മാമാങ്ക തീരം ഒറ്റക്കൊരു കൊമ്പിലിരുന്നു മഞ്ഞക്കിളി പാടി അഭോഗി  രാഗമോ നാമിരുവരുടെയും അല്ലെയീ നീലവാനം ഉര്‍വ്വരയുടെ അവകാശികള്‍ മഴ തീര്‍ക്കും വെണ്‍ കൊറ്റകുട മനസ്സിനു കുളിര്‍മ്മ നിണത്തിന്‍ മണമറിയാതെ ഇല്ലൊരു അടരില്‍ വിജയം മനസ്സേ ശാന്തമാവുക രണ്ടാമുഴവും ഒരു ഭീമനായി മാറാന്‍ തുടിക്കുന്നു മനം സേതുവിന്‍ പാണ്ഡവപുരം മാതൃഭൂമി താളും മദനന്റെ വരയും ഇരതേടി പോകുന്ന മനസ്സും മദനന്റെ വരകള്‍ ഓര്‍മ്മ പുസ്തകത്തിന്‍ താളുകള്‍ക്കു പുതു വസന്തം കറുപ്പും വെളുപ്പും വരകളില്‍ കുടുങ്ങി പോയ മനസ്സു വാര്‍ദ്ധക്യം അകലയല്ല ആളും ഓളവും കാത്തു തീരത്ത്‌ വള്ളം ഒടുങ്ങാത്ത ജീവിതയാത്ര രമണനും ചന്ദ്രികയും ചങ്ങമ്പുഴയുടെ ചങ്കു തുളച്ചു പുല്ലും പുല്കൊടിയുമറിഞ്ഞു ചങ്ങമ്പുഴയുടെ ചങ്കു തുളച്ചു രമണനും ചന്ദ്രികയും ലോകം വേദന അറിഞ്ഞുവോ?!! കൈകളുടെ നിഴല

കുറും കവിതകള്‍ 212

കുറും കവിതകള്‍ 212 മദനന്റെ വരകള്‍ ഓര്‍മ്മ പുസ്തകത്തിന്‍ താളുകള്‍ക്കു പുതു വസന്തം കറുപ്പും വെളുപ്പും വരകളില്‍ കുടുങ്ങി പോയ മനസ്സു വാര്‍ദ്ധക്യം അകലയല്ല ആളും ഓളവും കാത്തു തീരത്ത്‌ വള്ളം ഒടുങ്ങാത്ത ജീവിതയാത്ര രമണനും ചന്ദ്രികയും ചങ്ങമ്പുഴയുടെ ചങ്കു തുളച്ചു പുല്ലും പുല്കൊടിയുമറിഞ്ഞു ചങ്ങമ്പുഴയുടെ ചങ്കു തുളച്ചു രമണനും ചന്ദ്രികയും ലോകം വേദന അറിഞ്ഞുവോ?!! കൈകളുടെ നിഴല്‍ നാടകം തീര്‍ക്കുന്നു ഭിത്തി മേല്‍ ബാല്യകാലം ഓര്‍മ്മയായി തോഴി ഉറപ്പിക്കല്‍ പദ്ധതി കൊള്ളാം കൂട്ടത്തില്‍ പാട്ടും ക്യാ- മറ യില്ല കണ്ണുകള്‍ എങ്ങും പതിയിരിക്കുന്നു ആര്‍ട്ട്‌ ഓഫ്‌ ലൂട്ടിംഗ് എല്ലില്ലാ രണ്ടു അവയവങ്ങള്‍ ഏറെ ബുദ്ധിമുട്ടിക്കുന്നു മൗനം ദീക്ഷിക്കുക ഉത്തമം

ലച്ചു സിംഗ്

Image
ലച്ചു സിംഗ് കടുക് പൂത്തു മഞ്ഞണിഞ്ഞ പാടങ്ങളും സ്വര്‍ണ്ണ വര്‍ണ്ണ തിരപോലെ കാറ്റിലാടും ഗോതമ്പ് വിളഞ്ഞു നില്‍ക്കുന്ന വയലേലകള്‍ വേപ്പുമരങ്ങളുടെ ഹരിഭചുവട്ടില്‍ ചിന്തകളില്ലാതെ അയവിറക്കും കന്നുകളും പഞ്ചായത്ത് കിണറ്റില്‍ നിന്നും കുശലം പറഞ്ഞു കുടമേന്തിയ ഗ്രാമീണ ശാലീനസുന്ദരികളും പാല്‍പാത്രങ്ങള്‍ തൂക്കിയ ഇരുചക്രവാഹനങ്ങളും വിയര്‍പ്പു മണികള്‍ ഒഴുക്കി ഉഴുത് മറിക്കും ട്രാക്ടറുകളില്‍ ആജാനു ബാഹുക്കളാം കര്‍ഷകരും പാടങ്ങളെ പകുത്തുകൊണ്ട് കറുത്ത നീണ്ട പാതയിലുടെ തലപ്പാവുകെട്ടി കേശവും മീശയും നെഞ്ചുവിരിവുകളോടെ അരയില്‍കൃപാണും കയ്യില്‍ മൂര്‍ച്ച ഏറിയ വളകളും ധരിച്ച ഒത്തൊരു പഞ്ചാബി യുവായു വലിയ വണ്ടിയില്‍ മലയും പുഴയും ദേശങ്ങളും താണ്ടി ചരക്കുകളുമായി ദിലെര്‍ മഹന്തിയുടെ പാട്ടുകള്‍ മൂളി വണ്ടിയുടെ വളയത്തില്‍ താളം പിടിച്ചു യാത്രക്കിടയില്‍ വിശക്കുമ്പോള്‍ വഴിയോര ഡാബകള്‍ തേടും അവസാനം കിട്ടുന്നവ കൊണ്ട് പശിയടക്കി തണല്‍ മരങ്ങളുടെ ചുവട്ടില്‍ വണ്ടിയില്‍ നിന്നും ഇറക്കിയ ചാര്‍പ്പായിയില്‍ കിടന്നു ആകാശത്തിലേക്ക് മിഴിനട്ടു ഓര്‍ക്കും . വൈശാഖ സന്ധ്യമയങ്ങി നിലാതിട്ടയില്‍ ഇരുന്നു കഴിച്ച തന്തൂരി റൊട്ടിയും സര്‍സ

നിരാലംബ ജന്മങ്ങള്‍

നിരാലംബ  ജന്മങ്ങള്‍ ജീവിത സന്ധ്യകളില്‍ വിശപ്പകറ്റാന്‍ വിധിക്കപ്പെട്ട വശീകരണമന്ത്രം കണ്ണില്‍ നിറച്ചവര്‍ കൈയാട്ടി വിളിച്ചു ചാണ്‍ വയറിന്റെ നൊമ്പരങ്ങളകറ്റാന്‍ വേദനകളൊക്കെ കടിചോടുക്കിയങ്ങ് വിളിക്കാത്ത ദൈവങ്ങളില്ല വിളികേള്‍ക്കുന്നതോ വിശപ്പേറിയ മാംസ ദാഹികലുടെ ഒരുപിടി ചിരിക്കും ഗാന്ധി തലകള്‍ വീശിയെറിഞ്ഞു പോകുന്ന പകല്‍മാന്യര്‍ ഒരിക്കല്‍  പ്രിയപ്പെട്ടതെന്നു കരുതിയവന്‍ സമ്മാനിച്ചു പോയ ബീജാപാപത്തിന്‍ തിരുശേഷിപ്പിനെ പോറ്റാന്‍ വഴിയില്ലാതെ കാമാത്തിപുരയെന്നും സോണാഗാച്ചിയെന്നും പേര്‍ ഉള്ളൊരിടത്തു വന്നു ചേരുമി കര്‍മ്മ ക്ഷേത്രങ്ങള്‍ ഞങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ടു ഇവിടെ മജ്ജയും മാംസവും വിശപ്പും ദാഹവും ഉള്ള ഇവിടെത്തെ  പൂജാരിണികള്‍ ഞങ്ങള്‍ അതെ വേശ്യയെന്നും കുടിലയെന്നും വ്യഭിചാരിണികളെന്നു  മുദ്രകുത്തപ്പെട്ടവര്‍ .   

കുറും കവിതകള്‍ 211

കുറും കവിതകള്‍ 211 നിലനില്‍പ്പിന്‍ രാഗം നിന്‍ അധരങ്ങളില്‍ പാഴ്മുളം തണ്ട് ഓലപ്പീലി ചൂടിയാടി തലയെടുത്ത് നിന്ന് നിന്‍ വരവുകാത്തു തീരത്ത്‌ ജീവിത വാനില്‍ ഒറ്റപ്പെടലുകള്‍ പ്രവാസലോകം ചെണ്ടുമുല്ലക്കും വണ്ടിനും സന്തോഷം കതിര്‍ മണ്ഡപം ഒരുങ്ങി അമ്പല കുളത്തിലെ ആമ്പല്‍ കാത്തു നിന്നു പൂനിലാവുദിക്കാന്‍ കരഞ്ഞും ചിരിച്ചും കണ്ണുനീർ മായിച്ചും കടലും കരയും നിലാവിൽ ജീവിത കേവു ഭാരവുമായി മറുകര തേടി ചക്രവാളങ്ങളിലേക്കു ഒരുതിരി വെട്ടവുമായി മിഴിനട്ടു ജീവിത പ്രതീക്ഷ സ്വയമറിയു തന്നിലെ പ്രകൃതിയുടെ വികൃതിയെ അവിശ്വസനീയം വിടരാന്‍ കൊതിക്കും പൂവിന്‍ ആശ വണ്ടിനറിയാമോ പ്രപഞ്ച രഹസ്യം മനസ്സില്‍ കൊതിച്ചത് മരത്തിലും മാനത്തും വിതച്ചു കൊയ്യാനാവുമോ മഞ്ചാടി അല്ല മനസ്സാണ് തന്നത് ഓര്‍മ്മ ചെപ്പില്‍ ഒളിപ്പിച്ചോ ജീവിത കുടകീഴില്‍ മഴ നനയാതെ ഒരു മനമായി ജീവിത മറുകര കടക്കാന്‍ അമ്മനടപ്പുകള്‍ ഓര്‍മ്മകള്‍ക്ക് നൊമ്പരം

കുറും കവിതകള്‍ 210

കുറും കവിതകള്‍ 210 നാട്ടുവഴിയില്‍ കണ്ടപ്പോള്‍ ഒരുചോദ്യം ഇനിയെന്ന് മടക്കമെന്നു ഇടവഴിയുടെ മറവില്‍ പ്രണയ മധുരങ്ങള്‍ ഓര്‍മ്മകള്‍ക്കിന്നും പുതുവസന്തം തിരകളുടെ അലര്‍ച്ച തെല്ലുമലട്ടിയില്ല കുടക്കീഴിലെ പ്രണയം അക്കരെനിന്നുമിക്കരെ വായിച്ചറിഞ്ഞുയവളുടെ കണ്ണുകളില്‍ ആയിരത്തിയൊന്നു രാവുകള്‍ നാളെ അമ്മയോളം ഞാനും വലുതാകും ഋതുക്കളുടെ കാത്തിരുപ്പുകൾ ഞെരിഞ്ഞമര്‍ന്ന മുല്ലപൂവും പടര്‍ന്ന നിന്‍ സിന്ദുരവുമിന്നും ആദ്യരാത്രിയുടെ നിശബ്ദത മൗനത്തിന്‍ നാവു ഉടച്ചു മനസുണര്‍ത്തി അമ്പലമണികള്‍ സ്വപ്നങ്ങളുടെ നിഴലില്‍ കൊലിസ്സിന്‍ കിലുക്കം ദാരിദ്ര ദുഃഖം പ്രവാസ ഭൂമിയിൽ നിഴൽനോക്കുന്നു ഏകാന്ത ദുഃഖം

നീ അറിയുന്നുവോ

നീ അറിയുന്നുവോ നിലാകുളിരിലായി നിനക്ക് ഞാന്‍ നെറുകയില്‍ നല്‍കിയ മൌന സമ്മാനം നിനക്കുയിന്നു ഓര്‍മ്മയോണ്ടോ സഖി നിശീഥിനിയുടെ അവസാനയാമങ്ങളില്‍ നിന്‍ നിദ്രാവിഹീനമാക്കിയോരെന്‍ നൈമിഷിക സുഖകര നിമിഷങ്ങള്‍ നിനക്ക് മറക്കുവാനാകുമോ പ്രിയേ അകലെയാണെങ്കിലുമറിയുന്നുയിന്നുമാ അനുഭൂതിയുടെ നിറപ്പകിട്ടുകള്‍ അനവദ്യ സുന്ദര സുഷുപ്തിയില്‍ അലിഞ്ഞു ചേരുന്നു എന്‍ ചിന്തകള്‍ മധുരം പകരുമാ അധര ചഷകങ്ങള്‍ മതിയാവോളം നുകരുവാനിനിയും മനസ്സു ദാഹിക്കുന്നു എന്ന് നീയറിയുന്നുവോ

നിത്യമോര്‍ക്കുന്നു

Image
വെള്ളായം കാട്ടി കാറ്റിലാടും നിന്‍ മുഖകാന്തി കണ്ടു വെറുതെ മോഹിച്ചുപോയി ഉള്ളിലുള്ള വെന്മയാണോ എന്നറിയാതെ ദലകാമ്പിനുള്ളില്‍ മധുരിക്കും തേന്‍കണം നുകരുവാന്‍ ഞാനൊരു ഭ്രമര മാനസ്സനല്ല എന്നറിയുക ,എന്നാലും നീ എന്നെ അറിയാന്‍ ഏറെ നാള്‍ കാത്തിരിക്കുന്നില്ലല്ലോ നീ പുനര്‍ജനിക്കുന്നു എന്‍ മിഴിമുന്നിലായി നിത്യം നിന്‍ മനസ്സിനുള്ളില്‍ എനിക്കായി ഇടമുണ്ടോ എന്നറിയാതെ ഞാനുമരുതാത്തതോന്നുമേ എന്‍  ഉള്ളിന്റെ ഉള്ളില്‍  കരുതിയില്ല നിന്നെക്കുറിച്ച്  നീ അറിയുന്നുണ്ടോ ആവോ , എങ്കിലും സ്വപ്ന സുഷുപ്തി ജാഗ്രതയില്‍ നിന്നെ മാത്രം നിനച്ചു ഞാനും

സ്വപ്നങ്ങളുടെ കാവാല്‍ക്കാരനായി

സ്വപ്നങ്ങളുടെ കാവല്‍ക്കാരനായി കാത്തുനിന്നു ഞാന്‍ ഹൃദയമിടിപ്പോടെ നിന്‍ വരവും കാത്തു സുരലോക വസന്തമൊരുക്കി സുഷുപ്തിനിന്നെ പുല്‍കുമ്പേ സാവധാന്മിങ്ങു വരിക ഇതുവരെ കാണാത്ത സുന്ദര സ്വപനമേ നീ എന്തെ ഇത്രയകലെ കണ്ടു തീരും മുന്‍പേ കണ്ണ് തുറന്നുപോയല്ലോ കനവിലെ പ്രണയമേ

കുറും കവിതകൾ 209

കുറും കവിതകൾ 209 പ്രകൃതി നിന്നെ കണ്ടു പകര്‍ത്തിയതാവുമോ മനുഷ്യനുമീ  നിറം മാറ്റം ഓന്ത് കടിച്ചാല്‍ ഓണമടുക്കുമെന്നു അപ്പോള്‍ മനുഷ്യനോ തുള്ളിയത് ചില്ലകളില്‍ പഴുത്ത ആലിപ്പഴം ശിശിര ഭംഗി മുരടിച്ചു മോതിരകൈ ഒപ്പം മനസ്സും ജീവിത ചുരുക്കങ്ങള്‍ വ്യാമോഹങ്ങളില്ലാതെ പട്ടുനൂലുമായി പുഴു ജന്മം നൊമ്പരങ്ങളുടെ  , ഭാവം പകര്‍ന്നാടുന്നു ജീവിത വേഷങ്ങള്‍ ഇത്തിരി നേരം ഒത്തിരി കാര്യം ഈയലിന്‍ ജീവിതാന്ത്യം സൂചി കുത്തുവാനിടം കൊടുക്കില്ല അല്‍പ്പവും കസ്തുരിരംഗനുമിനിയെന്തു

കുറും കവിതകൾ 208

കുറും കവിതകൾ 208 പിണക്കം നടിച്ചാലും ഉള്ളിന്റെ ഉള്ളം ഉരുകുന്നു ഒറ്റക്കിയിരുപ്പു  എത്രനേരം അലഞ്ഞു നഷ്ടങ്ങളുടെ ഏകാന്ത തീരങ്ങളില്‍ നിനക്കായി പ്രണയമേ തോന്നിയാക്ഷാരങ്ങളെഴുതി ഇനിയങ്ങു ജപ്പാനിലേക്കു കുടിയിറക്കുമോയീ ഹൈക്കു നിര്‍വാണത്തിന്‍ വിശപ്പിനായിനി കാതങ്ങള്‍ അകലെ ബോധിവൃക്ഷത്തിനും ഗയയിലെമണ്ണിലും നിര്‍വാണം വിദൂരമോ??!! മൗനങ്ങള്‍ക്ക് പ്രതിബന്ധം ചിന്തകള്‍ക്കു കൈകാലുകളോ ധ്യാനഭംഗങ്ങള്‍ സന്ധ്യാബരത്തിനൊപ്പം ശരണശാന്തി തേടി ഒരു തീര്‍ത്ഥയാത്ര ധ്യാനം നയിക്കന്നു സ്വപ്നാനുഭൂതിയാല്‍ ബുദ്ധന്റെ ചിരി ഒരു ഏകാന്ത നീലിമയിലലിയും ബുദ്ധ നിശബ്ദത പൗര്‍ണ്ണമിരാത്രി ധ്യാനനിമഗ്നം ബുദ്ധ പ്രപഞ്ചം പൊതി അഴിച്ചു വൈക്കോല്‍ക്കിടയില്‍ ഒരു ബുദ്ധ മൗനം പൊതി അഴിച്ചു വൈക്കോല്‍ക്കിടയില്‍ ഒരു ബുദ്ധ മൗനം ഉച്ചമണികേട്ടോടി ഉപ്പുമാവുപുരയില്‍ നീളും വട്ടയിലകള്‍

കാവ്യോന്നതി

 കാവ്യോന്നതി... സ്മൃതി മറയും വരെ വിസ്മൃതിയാകാതെ സഹര്‍ഷം തെളിഞ്ഞു വിളങ്ങുകയെന്നും കരള്‍ തീയിലെരിഞ്ഞു കണ്ണില്‍ തെളിയുക അശ്വമേഥത്തിനൊരുങ്ങി മുന്നേറുവാന്‍ കമണ്ഡലുവില്‍ നിന്ന് പൂജാ ജലതീര്‍ത്ഥമൊഴിച്ചു ആകാശ താരകങ്ങളെ ഇടിമിന്നലില്‍ തോല്‍പ്പിച്ചു പെയ്യതൊഴിയുക ഒരു യുദ്ധാന്ത്യ മൗനമായി പടരുക ഏവരുടെയും മനങ്ങളില്‍ തളിരായി വിരിയട്ടെ വളരട്ടെ പാടട്ടെയവര്‍ നിന്‍ വിജയ ഗാഥകള്‍ നിന്‍ നാവാല്‍ പൂര്‍ണ്ണകുംഭ തോരണങ്ങളാല്‍ വരവെല്‍ക്കട്ടെയവരുടെ ബുദ്ധിതന്‍ വിശപ്പടക്കട്ടെ വീണ്ടും വീണ്ടും മുണരട്ടെ ആശകള്‍ ഒടുങ്ങി പൂര്‍ണമായി  നിത്യതയിലമാരട്ടെ അറിയട്ടെ അഴിയട്ടെ അന്തരാത്മാവിന്‍ വിളികളായിയുരട്ടെ ചാര്‍വാകന്റെ ഭാഷയാല്‍ ചര്‍വ്വിത ചര്‍വണമാകാതെയങ്ങ് ആശതന്‍ ചിറകിലേറി വര്‍ണ്ണവിതറി പറക്കട്ടെ മനസ്സുണരട്ടെ ചുണ്ടിലും ചുണ്ടാണിതള്ള വിരലിനിടയിലുടെ ഒഴുകട്ടെ എന്‍ കവിത

ജീവിത സന്ധ്യയില്‍

ജീവിത സന്ധ്യയില്‍ പലകുറി നിന്നോടു പറയാന്‍ ഒരുങ്ങിയത് മനസ്സില്‍ കുറിച്ചിട്ടു പോന്നു മുനയുടഞ്ഞ പെന്‍സില്‍ വലിച്ചെറിഞ്ഞു, പേനയാല്‍ എഴുതുവാനായപ്പോള്‍ ആ പുസ്തകത്താല്‍ ആരോ കൈക്കലാക്കി കഴിഞ്ഞു ഇന്ന് ഞാന്‍ പരതുന്നു അക്ഷരങ്ങളെ പകുത്തു വച്ച പലകലിലോക്കെ അറിയാതെ ഭാഷകള്‍ എങ്കിലും ഞാന്‍ അറിയുന്നു നിന്‍ നനവുകളിപ്പോഴുമീ പെയ്യ്തു ഒഴിഞ്ഞ മാനം പോലെയെന്ന്

കാലം കളി കാലം

കാലം കളി കാലം ജനം പിഴുതെറിഞ്ഞു കോണ്‍ ഗ്രാസ്സിനെ മോദിയോടെ വിരിയിച്ചു താമര പ്രതി - പക്ഷവുമില്ലാതെ ആഴി മതിയെന്ന് തെളിയിച്ചു ഇനി കാണാനിരിക്കുന്നത്തെ ഉള്ളു ആരു ആര്‍ക്കു ആരോ പണം അയച്ചു എന്ന് പാവം മനമോഹനന്റെ കാര്യമിനി രാഹു കാലമോ ഗുളിക കാലമോ കളി കാലമോ കലികാലമിതോ

പ്രണയഗീതികള്‍......

പ്രണയഗീതികള്‍ മണിയടികളുടെ ശംഖു നാദങ്ങളുടെയും കര്‍പ്പുര കുന്തിരിക്കങ്ങലുടെ ഗന്ധമില്ലാതെ മുറജപങ്ങളുടെ മന്ത്ര ധ്വനികളില്ലാതെ കുറുബാനകളുടെ ചോല്ലുക്കളില്ലാതെ തക്ബീറുകളുടെ മുഴക്കങ്ങളില്ലാതെ ഗുരുവാണികളുടെ  അലകളില്ലാതെ   മുന്തിരിചാറുകളുടെ നിറവസന്തങ്ങളില്ലാതെ അരവണ പായിസങ്ങളുടെ അധിമധുരമില്ലാതെ തമ്പടിക്കാന്‍ ഈന്തപനകളുടെ തണലുകള്‍ നോക്കാതെ പള്ളി മേടകളുടെ പടിക്കെട്ടും ചാരുബഞ്ചിന്‍ ചാരുമില്ലാതെ അഷ്ടപദി പാട്ടുകളുടെ താളകൊഴുപ്പും രാസലീലകളുടെ ആരവമില്ലതെയും സോളമന്റെ സങ്കീര്‍ത്തനങ്ങളുടെ ഗീതികളില്ലാതെ അറബി നാദങ്ങളുടെ ചടുല താളങ്ങളില്ലാതെ ഏതോ സായം സന്ധ്യയുടെ നിറപകിട്ടില്‍ ഈ അവഗണനകളുടെ എതിര്‍പ്പിന്റെ മുന്നില്‍ നാം കണ്ടു മുട്ടിയതു ജന്മജന്മാന്തരങ്ങളുടെ സുഹൃതമോ സന്തോഷമോ അറിയില്ല പ്രണയത്തിന്റെ ഭാഷയും വേദനകളില്ലാത്ത സംഗീതവും സമാധാനത്തിന്റെ സുഖവും മാത്രമേ നമുക്കറിയെണ്ടു എന്നും നിലനില്‍ക്കട്ടെയീ ജ്വലിക്കും അമര സ്നേഹത്തിന്‍ ദീപ്തി .

കുറും കവിതകള്‍ 207

കുറും കവിതകള്‍ 207 മലയാകെ പൂത്തു കാറ്റിനു സുഗന്ധം ചെണ്ടകളുടെ താള പെരുക്കം അഴിയെണ്ണി കഴിയുന്നു മോഹഭംഗങ്ങളുടെ മരീചിക പ്രവാസ ദുഃഖം കണ്ണിലും കയ്യിലും നിറഞ്ഞു തീര്‍ത്ഥം പന്തിരടി പൂജ   കണ്ണിനു വേദന നടുവിന് ഒരു പോണ്ണക്കാര്യം ഹൈക്കു വായന മുല്ലപൂവാസന കൊലുസിന്‍ കിലുക്കം മിടിച്ചു ഹൃദയം തൊട്ടാല്‍ വാടിയുടെനെ നിന്‍ മുഖത്തു വായിച്ചു പരിഭവത്തിന്‍ ലോലാക്ക് മിടിക്കും ഇടക്കയില്‍ വേദനയുടെ ദ്രുത താളം മനസ്സു ദീപാരാധനയില്‍ മൗനത്തിലും നിന്‍ കണ്ണുകള്‍ സംസാരിച്ചു ചാറ്റില്‍ മധുരം കണ്ടിട്ടുടനെ വീട്ടില്‍ മൂക്കുചീറ്റല്‍ മുറ്റത്തു ചെറുകിളികള്‍ കൊത്തി പെറുക്കി മൊബൈലില്‍ കളകൂജനം

ഒരു കുളിര്‍ തെന്നല്‍ .............

 ഒരു കുളിര്‍ തെന്നല്‍ ............. ചുറ്റുമുള്ള മായാ പ്രപഞ്ചത്തില്‍ അറിയാതെ മെല്ലെ നടന്നു പ്രദക്ഷിണ വഴിയിലുടെ ചെവിയാട്ടി നില്‍ക്കുന്നു ഗജവീരന്‍ നാഗസ്വരങ്ങളുടെ സ്വരവസന്തം കാതുകള്‍ക്കും കണ്ണിനും സുഖം പകരുന്നു നാലമ്പല മതില്കടന്നു മെല്ലെ ഉള്ളിലേക്ക് കയറും നേരം മനസ്സില്‍ ഉള്ളഴിഞ്ഞ നൊമ്പരങ്ങളെ കണ്ണുനീരില്‍ കുതിര്‍ത്തു കൈകുപ്പി നില്‍ക്കുന്നേരം മണിയടിയുടെയും  ശംഖുനാദ വീചിയില്‍ കര്‍പ്പൂര സുഗന്ധത്തില്‍ മനം അറിയാതെ ആരഭി പാടി സുഖം തേടിനിന്നപ്പോള്‍ അരികില്‍ വന്നു അറിയുമോ എന്ന്‍- ആരായും മൊഴികേട്ടു ഞെട്ടി തിരിയുമ്പോള്‍ എങ്ങോ കണ്ടു മറന്ന നരകയറിയ മുഖം അതെ ആ മിഴിയടുപ്പങ്ങള്‍ക്കായി പണ്ട് എത്രയോ കൊതിച്ചിരുന്നു ,തരിച്ചിരുന്നു എല്ലാം കാലത്തിന്‍ കുത്തൊഴിക്കില്‍ എവിടയോ പോയി മറഞ്ഞു ,പെട്ടന്ന് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു പിന്നെ അറിയില്ലേ കുടെ പഠിച്ചതല്ലേ കഥകളേറെ പറഞ്ഞു പിരിഞ്ഞപ്പോള്‍ മനസ്സിനു ഒരു സന്തോഷം ഒപ്പം അകലെനിന്നും ഒരു കുളിര്‍ തെന്നല്‍ മോഹനം പാടി കടന്നു പോയി

കുറും കവിതകള്‍ 206

കുറും കവിതകള്‍ 206 ഏകാന്തതയുടെ മലമുകളില്‍ ക്രോധം അകലെ എവിടെയോ നെരിപ്പോടു തേടി രതി നനഞ്ഞ മണ്ണിന്‍ ഗന്ധം മേഘങ്ങള്‍ക്കു  ഘനം നിദ്രാസുഖം ചിതാനന്ദാകാശത്തില്‍ ചിന്താദാരിദ്രം എങ്ങിനെ പിറക്കും ഹൈക്കു പുല്‍ മൈതാനമുഴുതു  മറിച്ചു ആശിച്ചു പറന്നിറങ്ങിയ തത്ത താഴെ വാലുചുഴറ്റി പൂച്ച ഇടി മിന്നൽ ചാഞ്ചാടി പുല്മേട്‌ പുതപ്പിനടിയിൽ മകൾ കണ്ണ് ചിമ്മാതെ ഇരിക്കാന്‍ ശ്രമിച്ചു മിന്നലിനായി കാത്തു കറുത്ത മേഘങ്ങളേ കുടിച്ചു തീര്‍ക്കാന്‍ വിജനവീഥി .. കുടിലുകളുമെങ്കിലും.. നിന്‍റെ കണ്ണുകള്‍, മലകള്‍ പൂക്കുകയാണ്... ഞാന്‍ തിരിക്കുന്നു.. ചെറുപുല്‍ത്താഴവാരങ്ങളിലേക്ക് ഉദിച്ചുയരുമെന്‍ മോഹങ്ങള്‍ പ്രഭാത സൂര്യന്‍ വിശപ്പിന്‍ വയര്‍ നിറക്കുമൊരമമ ഉണ്മയാര്‍ന്ന നന്മ

ദൈവകണം

ദൈവകണം " മതം, ദൈവം, പിശാച്, മലക്ക്, ജിന്‍, കല്പവൃക്ഷം, പാലാഴി, അനന്തനില്‍ ശയിക്കുന്ന വിഷ്ണു, കന്യകയുടെ പ്രസവം, മരണശേഷമുള്ള ഉയിര്‍പ്പ്, ദൈവത്തിന്റെ ആയത്ത് ഇറക്കല്‍ മനുഷ്യന്റെ തലച്ചോറില്‍ ഉരുത്തിരിഞ്ഞതോ അവനുണ്ടായ മായികാഭ്രമമോ മാത്രമാണ്." തത്ത്വമസി, അഹം ബ്രഹ്മാസ്മി, അയമാത്മാ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ ഞാന്‍ ആരെന്നുള്ള ചിന്തയില്‍ കണ്ടെത്തിയവ ഋഷി മുനിമാര്‍ അതു സത്യമാണെന്ന് തിരഞ്ഞു കണങ്ങള്‍ തിരയുന്നു മഹാ വിസ്ഫോടനം പുനരാവര്‍ത്തിക്കാന്‍ ശ്രമമിന്നും തുടരന്നു തുടരട്ടെ ഈ പരീക്ഷണങ്ങള്‍ ഓം ശാന്തി: ശാന്തി:  ശാന്തി :

മോഹങ്ങളുടെ ദിനകണക്ക്

മോഹങ്ങളുടെ ദിനകണക്ക് ഉദിച്ചുയരുമെന്‍ മോഹങ്ങള്‍ പ്രഭാത സൂര്യന്‍ സാക്ഷി തിരിച്ചു നടക്കാമിനിയും പ്രണയം പൂക്കും മലകളിൽ നിന്ന് താഴ് വാര മധുവരം തേടി ഉള്ളിലെ തിരമാലകള്‍ക്ക് തിരയിളക്കം കരയിലേക്ക് ആഞ്ഞടിക്കാന്‍ തിടുക്കം വിജനമാം വീഥികളിൽ മൗനം നിറഞ്ഞ കുടിലുകളിൽ കണ്ണുകൾ പരുതി കണ്ടില്ല കുന്നിറങ്ങിയ  മൊഴികള്‍ മാറ്റൊലി കൊണ്ടു തനുവിലാകെ  രോമാഞ്ചം മോഹങ്ങളുടെ തിരിച്ചു നടപ്പിനു വേഗത കുറഞ്ഞു കിതപ്പേറി ഇരുന്നു ചക്രവാള തലപ്പില്‍ മോഹങ്ങളുടെ വിശപ്പേറ്റികൊണ്ട് സൂര്യന്‍ ചന്ദ്രനു വഴിമാറി അപ്പോഴും വിശപ്പിനു കുറവോന്നുമില്ലാതെ പരതി മോഹങ്ങളുടെ ദിനകണക്ക്

എന്‍ അമ്മ

എന്‍ അമ്മ അറിവിന്റെ ആദ്യാക്ഷരം എന്നില്‍ നിറച്ചൊരു വിജ്ഞാന സാഗരമെന്‍മ്മ നെഞ്ചിലെ നേരു പകരുന്ന പാട്ടിന്റെ പാലാഴി തീര്‍ക്കുമൊരു താരാട്ടാണ് എന്‍മ്മ ഉള്ളം ചുരത്തും സ്നേഹ കടലാണ് എന്‍ ആശ്വസമെന്‍മ്മ ഏതു വേദനകളിലും ആശതന്‍ കിരണം പകരും കെടാവിളക്കാണു എന്‍മ്മ ആകാശ താരകങ്ങളെക്കാള്‍ തിളക്കമെകും പ്രഭാപൂരത്തിന്‍ തെളിമയാര്‍ന്ന നന്മ എന്‍മ്മ പ്രണവ ധ്വനിയില്‍ നാദം പകരും മന്ത്ര ധ്വനിയെന്‍മ്മ വിശപ്പിന്‍ മടിത്തട്ടിലും ഒന്നുമറിയാതെ എന്നെ ഞാനാക്കി മാറ്റിയോരന്‍മ്മ എത്ര എഴുതിയാലും തീരാത്ത അനന്ത അക്ഷരകൂട്ടിന്‍ അറിവാണു എന്‍മ്മ

നിന്‍ ഓര്‍മ്മകളുമായി

നിന്‍ ഓര്‍മ്മകളുമായി പിരിയുവാന്‍ നേരത്തു കവിളത്തു നീര്‍ക്കണം മിഴിമുന്നില്‍ വന്നു മറഞ്ഞതു മറക്കുവാനെന്നാല്‍ കഴിഞ്ഞതില്ല വിരഹത്തിന്‍ നോവിനാല്‍ നിന്നോടു മിണ്ടാട്ടമെല്ലാം മൗനത്തിന്‍  ഭാഷയാല്‍ വിടപറയുവാനെ ആയതുള്ളു ഇനിയെന്നു കാണുവാനാവുമെന്നു കനവിലായി വന്നു നീ ചോദിച്ചനേരത്തു അറിയാതെ കണ്ണുമിഴിച്ചു പരതി നിന്നെ അവിടെക്കെയായി കിട്ടാത്തോരവധിയുടെ വിധിയെയൊക്കെ  പഴിച്ചു വേദനയോടെ ഞാനങ്ങു ദിനങ്ങളെണ്ണി കഴിഞ്ഞിടുന്നു 

കുറും കവിതകള്‍ -205

കുറും കവിതകള്‍ -205 വിശപ്പിന്‍ വയര്‍ നിറക്കുമൊരമമ ഉണ്മയാര്‍ന്ന നന്മ നിൻ ചിരിയിലൊതുങ്ങും ഈ ലോകമെല്ലാം എന്തിനു ഈ കണ്ണുനീര്‍ നിൻ മിഴികളിലെ ഉപ്പിനായി ഞാനൊരുക്കമല്ല ഇനി ഒരു ദണ്ഡി യാത്ര മണ്ണിലേക്കിറ്റു വീഴും മേഘ കണ്ണുനീര്‍ കാണാതെ പോകുന്നു പ്രകൃതി ഭഞ്ജകർ ഏറെ മണല്‍ തരികളില്‍ പരിമളം പൂശി കണ്ണാടികണ്ടതാ കപാലം ചിരിയില്‍ ഒതുങ്ങിയോ ജീവിതമേ നിന്റെ ആഴം കടലില്‍ മുങ്ങി നില്‍ക്കും കൈ ദൂരം വരക്കോ തികട്ടി വരും ചിന്തകളെ ഉടച്ചു തകര്‍ക്കുന്നു കടലിന്റെ പ്രകോപിത കവിത കടല്‍ ഇരമ്പലുകള്‍ കാതോര്‍ത്ത് ശംഖുകള്‍ ദീപാരാധനയില്‍ മുഴങ്ങി പിഴവില്ലാതെ ചിപ്പിവിട്ടു കാതിലും കഴുത്തിലും കടലമ്മ കനിവു.

കുറും കവിതകള്‍ - 204

കുറും കവിതകള്‍ - 204 പ്രകൃതിയെന്ന പുസ്തകത്തിലെ വായിച്ചാലും തീരാത്തത് ഞാനും എന്റെ പ്രണയവും കനവില്‍ വിരിയെണ്ടവയല്ല നിനവിലെ പുഞ്ചിരിപ്പുക്കള്‍ മാറാതെ തിളങ്ങട്ടെയീ മുഖകാന്തിയായി ഒരു കതിര്‍കൊന്നപൂക്കളും നിലവിളക്കിന്‍ പ്രഭാപൂരവുമെന്നില്‍ ഉണര്‍ത്തി ജീവിത ആശകളായിരം മൗനം നിറഞ്ഞ സ്വപ്നത്തില്‍ നിന്നില്‍ നിന്നൊഴുകും നിലാപാലിനായി ദാഹിച്ചു പ്രാതേ പത്രവും ചായും നല്‍കുമോരാനന്ദം പറവതിനെളുതാമോ നിറങ്ങളൊക്കെ ചാലിച്ചേടുത്താലും പ്രണയത്തിൻ വർണ്ണങ്ങളുടെ എണ്ണം അനന്തം കരിഞ്ഞു ഇലകള്‍ പരവതാനി കാലുകളില്‍ വ്രണം വന്നാലും വന്നില്ലേലും കുറ്റം മഴക്ക് ''ക്രോം ക്രോം '' മനുഷ്യന്റെ ഒരു കാര്യമേ കാട്ടു തീയെ വകഞ്ഞു മാറ്റി ഒരു വലിയ വികസനം കീശയുടെ വികാസം ഓടുന്ന മാന്‍ പെട്ടന്ന് വേലിക്കരുകില്‍ നിന്നു അവിടെ നിന്നും കാടു നാടായി തുറന്ന പുസ്തകം ശൂന്യമായ താളുകള്‍ എനിക്ക് സന്തോഷം ,ദുഃഖം പേനക്ക്

ആത്മ സംഗീതം

ആത്മ സംഗീതം വഴിതെറ്റി വന്നൊരു വസന്ത ഗീതമേ നീയെന്‍ ഹൃദയ മുരളിയില്‍പാടും പാട്ടോയി കുയിലുകളിലുടെ കേള്‍ക്കുന്നു ഏറ്റുപാടാനൊരുങ്ങുമ്പോള്‍ ഉള്ളിന്റെ ഉള്ളിലും മാറ്റൊലികൊള്ളുന്നു കണ്ണുനീരായൊഴുകിയതു പകരുന്നു കദനത്തിന്‍ വിരഹ ലവണരസം കാതുകളില്‍ തീര്‍ക്കുന്നു ലയം കരളില്‍ കുളിര്‍ കോരുന്നു മോഹനം നീയും കേള്‍ക്കുന്നുവോയീ മൌന രാഗത്തിന്‍ മാസ്മരിക ഭാവങ്ങള്‍ ഒക്കയുമുണര്‍ത്തുന്നു എന്നില്‍ പറയുവാനാവത്തോരനുഭൂതി പൂക്കുന്നു അതിന്‍ പേരോ അനുരാഗമെന്നത് പറയു എഴുതിയെടുക്കുമുന്‍പതു ഓടിയകലുന്നുവല്ലോ എനിക്കായി നീ അത് പകര്‍ത്തി വെക്കുമോ നാളെ അങ്കുരികും നമ്മള്‍ തന്‍ സരണികയില്‍ വിടരും പ്രേമ സമ്മാനത്തിനു പകര്‍ന്നു നല്‍കാന്‍ നമ്മളില്ലെങ്കിലും പാടി പടരട്ടെ മറ്റുള്ളവരും മുഴക്കട്ടെ ആ നാദധാരയീ പ്രപഞ്ചത്തിലാകെ

മുരളികെ നീ !!.

മുരളികയെ നീ !! വാടിക്കൊഴിയുമെന്‍ മനസ്സിന്റെ വാടികയില്‍ പച്ചത്തളിര്‍ പൊടിപ്പു നീ ഊഷര ഭൂവില്‍ പുല്ലരിക്കുമാ  കാഴ്ച നിന്‍ വളര്‍ച്ച മുത്തത്താല്‍ പൊഴിക്കും രാഗമല്ലോ നീ പുല്ലാനി കാട്ടിലെ മുളം കുഴലെ നിത്യ ദുഃഖങ്ങളുടെ നിദ്രാവിഹീനതയിലെ വിരഹ ഗാനം നീ രാഗങ്ങളില്‍ അനുരാഗമായ് ശ്വാസനിശ്വാസത്തിന്‍ മധുര സുന്ദരഗാമിനി ശയ്യാസുഖങ്ങളില്‍ സ്വപ്നങ്ങളൊരുക്കും സുന്ദരാനുഭൂതി എന്നും മായാതെ നാദ ധാരയായി പാട്ട് തുടരുക മുരളികയെ നീ !!

പഞ്ചഭൂതമിതി ശരീരം ......

പഞ്ചഭൂതമിതി ശരീരം ...... അറിയുന്നു ഞാന്‍ നില്‍ക്കുമിടത്തിന്‍ പവിത്രതയെ പെറ്റു വീണിഴഞ്ഞു പിച്ചവെച്ചു നടന്നു വളര്‍ന്നൊരു ഗന്ധവും സ്പര്‍ശവും കാമ ക്രോധങ്ങളുമറിഞ്ഞ ജീവനെ നിലനിര്‍ത്തിയ മടിതട്ടാം ഉര്‍വ്വരതയെ അതെ ഭൂമിദേവിയെ മാഹാ ലക്ഷ്മിയെ അതിലുമുപരിയി  വരികളെഴുതാന്‍  ശക്തി നല്‍ക്കിയ സരസ്വതിയാം വാഗ് ദേവതയെ വീണാപാണിയെ എനിക്ക് കൊടുങ്കാറ്റിന്റെ സ്വാദറിയാന്‍ കഴിയുന്നു അതിന്റെ കറുത്ത ചിറകും  തിളക്കമാര്‍ന്ന കണ്ണുകളാല്‍ ശക്തമാറന്ന അതിന്‍ തള്ളലുകളാല്‍ എന്തിനെയും തലകീഴായിമറിക്കാന്‍ എടുത്തു ദൂരത്തോളം കൊണ്ടുപോവാന്‍ എന്നിലുള്ളില്‍ തിങ്ങി നില്‍ക്കും പഞ്ച വായുക്കളാകും  പ്രാണന്‍ അപാന വ്യാന ഉദാന സമാനന്മാര്‍ അതെ  ഞാന്‍ അറിയുന്നു തീഷ്ണമായ ചൂട് അഗ്നിയുടെ എന്ത് കിട്ടിയാലും നക്കിതുടച്ച് ചാമ്പലാക്കാന്‍ ഒരുക്കം ഉണ്ടായിരുന്ന അഹന്തകളതിനെ ഇല്ലാതെ ആക്കി എല്ലാത്തിനെയും വിശുദ്ധമാക്കുമെങ്കിലും ആരുമറിയാതെ തനിക്കു കിട്ടുന്നവ  ഒക്കെ തന്റെ പത്നിയുടെ നാമത്തില്‍  ആവാഹിച്ചു എടുക്കുന്നു ""സ്വാഹാ '' അതെ കടലിന്‍ സംഗീതം എനിക്ക് കേള്‍ക്കാം ആരോടോ തന്റെ പരിഭവങ്ങള്‍ അറിയിക്കുമ്പോലെ ആയിരം കൈകളു

എന്റെ പുലമ്പലുകള്‍ 21

എന്റെ പുലമ്പലുകള്‍ 21 മൗനംനിറഞ്ഞ സ്വപ്നത്തില്‍ നിന്നില്‍ നിന്നൊഴുകും നിലാപാലിനായി ദാഹിച്ചു ബദാമിന്‍ ചുവട്ടില്‍ ഇരുന്നു ഇലകള്‍ തിളങ്ങി മഴയാല്‍ നനവുള്ള നക്ഷത്ര കണ്ണുകളിലെ വെട്ടത്തോടോപ്പാമത് പറന്നു വന്നു എന്റെ തല്പത്തില്‍ വീണു ചിരിച്ചു വെളിച്ചത്തിന്റെ നഷ്ടത്തില്‍ കൂടണയാനാവാതെ അത് വഴിയില്‍ വീണുകിടന്നു രാത്രിയേയും പകലിനെയും പകുത്തുകൊണ്ട് അങ്ങ് അകലെ കടല്‍ കവിത പാടികൊണ്ടേ ഇരുന്നു സൂര്യന്റെ ചുടിനെ ശപിക്കുന്നു ശബ്ദം വരണ്ടു പോയതിനു വേനലിന്റെ യുദ്ധം മുറുകുന്നതിനു മുന്‍പ് കാറ്റ് പിടിച്ചു വലിച്ചു കൊണ്ടിരുന്നു ഇലകളെ ശവമാടത്തില്‍ എത്തിച്ചു സന്ധ്യപിന്നെയും നൃത്തമാടി രാവിന്റെയും പകലിന്റെയും ജന്മങ്ങല്‍ക്കിടയില്‍ ഒന്നുമറിയാതെ പാവം മെഴുകുതിരിയുടെ ഹൃദയം കത്തിക്കയും അണക്കുകയും  ചെയ്യ്തു  കൊണ്ടിരുന്നു മാറ്റൊലി കൊണ്ടു ഋതു ഭേതമില്ലാതെ രാത്രിയും പകലുമില്ലാതെ ഭ്രാന്തമായ എന്റെ പുലമ്പലുകള്‍

കുറും കവിതകള്‍ 203

കുറും കവിതകള്‍ 203 പ്രതിബിംബങ്ങളേറെ പ്രീണിപ്പിക്കുന്നു ജീവിത പ്രേരണ ഓര്‍മ്മകളാല്‍ കുടിലുകെട്ടി പാര്‍ക്കാമിനി റിയൽ എസ്റ്റെറ്റിൽ പള്ളി നിശ്ശബ്ദം കുറുകുന്നുണ്ടോ പ്രാവേ എനിക്കും കുംമ്പസരിക്കണം ചുവട്ടില്‍ നിന്നപ്പോള്‍ എന്റെ വലിപ്പമറിഞ്ഞു ഹിമഗിരി ഞാനും അവളും പക്ഷികളും പ്രകൃതിയും തകൃത് തിത്തോം തെയ്യ് ജീവിതമെന്ന അഭ്യാസം ഉദയാസ്തമനം വലിച്ചു കയറ്റുന്നു മുക്കുവര്‍ പ്രത്യാശയുടെ വല ജീവിത തീരത്ത് നിന്നിലലിയും പ്രകൃതിയെന്നും മായാജാലം മൂളല്‍ മനസ്സിന്‍ പ്രണയം പകരും സമ്മതം

നടനം

നടനം കടന്നകന്നു പോയൊരു മേഘം മഴത്തുള്ളികള്‍ മന്ദം നീങ്ങി മലകള്‍ക്ക് മൌനം എല്ലാം എന്നില്‍ എല്ലാമെന്നാല്‍ പൂക്കള്‍ വിരിഞ്ഞു ഇല പൊഴിഞ്ഞു മരം കടപുഴകി ചരലുകള്‍ ഞരങ്ങി എല്ലാം എന്നില്‍ എല്ലാമെന്നാല്‍ തേനീച്ചകള്‍  മൂളി പക്ഷികള്‍ ചിലച്ചു ചീവിടുകള്‍ കരഞ്ഞു പ്രാവുകള്‍ പറന്നു പൊങ്ങി എല്ലാം എന്നില്‍ എല്ലാമെന്നാല്‍ ശിശിരം വിറപുണ്ടു മഞ്ഞു ഉരുകി ഒഴുകി തിരമാലകള്‍ അലറി കാറ്റ് ചുറ്റിയടിച്ചു എല്ലാം എന്നില്‍ എല്ലാമെന്നാല്‍ രാത്രി പെയ്യ്തു ജന്തുക്കള്‍ ഇഴഞ്ഞു നരികള്‍  ഓരിയിട്ടു പുഴ ശാന്തമായി ഒഴുകി  എല്ലാം എന്നില്‍ എല്ലാമെന്നാല്‍ കണ്ണുനീര്‍ ഒഴുകി പുഞ്ചിരി തിളങ്ങി ഹൃദയം മിടിച്ചു ആത്മാവിന്‍ തേടലുകള്‍  എല്ലാം എന്നാല്‍ എന്നിലാമെന്നാല്‍ ഭൂമിയില്‍ വിള്ളലുകള്‍ ശ്വാസം പകര്‍ന്നു ആകാശം പൊട്ടിച്ചിരിച്ചു ഒരു ജീവിതം നിലച്ചു എല്ലാം എന്നില്‍ എല്ലാമെന്നാല്‍ എല്ലാം ഞാനാകുന്നു ഞാനാണ് പ്രകൃതിയുടെ നടനം

നിന്റെ സ്നേഹത്തിന്‍ നറും തേന്‍

നിന്റെ സ്നേഹത്തിന്‍ നറും തേന്‍ നിന്റെ വേര്‍പാടിന്റെ നൃത്തം ചെയ്യും ജ്വാലകള്‍  ശലഭം തേനിനായി പൂവിന്‍ ആകര്‍ഷണ നാളങ്ങള്‍ക്ക് ചുറ്റും വലയം വെക്കുംപോലെ ഞാന്‍ ചുറ്റിത്തിരിയുകയാണ് അസ്വസ്ഥമായ തിരമാലകളുടെ ഒപ്പം നിന്നോടു ചേരാന്‍ ശ്രമിക്കുന്നു എന്നിലെ അഗ്നിനെ കെടുത്താന്‍ മഴമേഘങ്ങളെ പിടിക്കാം അസ്വസ്ഥമായ തിരമാലകളെ എന്റെ ശ്വാസ ചരടാല്‍ ബന്ധിക്കാം ഞാനൊരു പൂവിന്‍ ഉത്സവസ്ഥാനത്തു ഒളിച്ചിരുന്ന് നിത്യതയില്‍ നിന്നുള്ള നിന്റെ  സ്നേഹത്തിന്‍ നറുതേന്‍ നുകരാം 

ഒടുക്കം

ഒടുക്കം പറയുവാനേറെയുണ്ടെങ്കിലും ഇപ്പോള്‍ കദനത്തിന്‍ നോവിനാല്‍ അടയുന്നു ശബ്ദം കളമൊഴി നിന്‍ മധുരം പകരുമാ വാക്കുകലെന്നില്‍ അഴലിന്റെ നോവ്‌ കുറിക്കുന്നുയേറെയായി എവിടെയുണ്ടെങ്കിലുമൊന്നിങ്ങു പോരുമോ എകാന്തതയെന്നെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്നു കുയില്‍ പാട്ടുകേള്‍ക്കുമ്പോളറിയാതെയങ്ങു കുടെ കുവിയാലോയെന്നൊരു തോന്നല്‍ പുതുമഴയുടെ മണമെന്നില്‍ പുത്തന്‍ പ്രതീക്ഷയുണര്‍ത്തുന്നു പുലരുവാനുണ്ടോയിനി ഏറെ നാളുകളിനിയറിയില്ല ജീവിത സായന്തന വേളകളിലായെന്നു അറിയാതെ ഞാനങ്ങ് നിന്നെ കുറിച്ചങ്ങു ഓര്‍ത്തുപോയി കളിയല്ല കാര്യമായി പറയട്ടെ എന്തിനാണി ഒളിച്ചു കളിയിതു നമ്മള്‍ തമ്മില്‍ വേണ്ടതുണ്ടോ ഓര്‍ത്താലി ജീവിതമൊരു വെറും തിരമാലയുടെ ഒടുക്കമല്ലേ 

കുറും കവിതകള്‍ 2൦2

കുറും കവിതകള്‍   2൦2 ആകാശം പെയ്യ് തിറങ്ങിയോ നിറം പകര്‍ന്നു ഒരുങ്ങിയ പൂവിനു നാണം നിശയുടെ ഏകാന്തതക്കു തണലേകി പൂര്‍ണേന്ദു ഏകാന്ത നിശക്കു തണലേകി പൂര്‍ണേന്ദു പച്ചിലപടര്‍പ്പുകള്‍ കുന്നിറങ്ങി നഗര ദുഃഖം മഴുവിനെ ഭയന്ന് ഇലകള്‍ വിറച്ചു നഗരം കാട്ടിലേക്ക് ഏകാന്തതയുടെ കുന്നിറക്കങ്ങള്‍ ജീവിത സായന്തനം മലതാണ്ടി ചുരം താണ്ടി വരുന്നുണ്ട് ഒരു പെരുമ്പാമ്പ്‌ പട്ടണപ്രവേശം പരാഗണ രേണു ഉതിര്‍ക്കുന്നു കാറ്റിനും നാണം പ്രകൃതിയുടെ മായാജാലം

കുറും കവിതകള്‍ - 201

കുറും കവിതകള്‍  -  201 പ്രണയവസന്തം ഋതുമതിയായി പ്രകൃതിയുടെ ആഘോഷം ഒരു നറുമുകുളം തളിരണിഞ്ഞു സന്തോഷാശ്രു ഇലവിരിയുമോ- യെന്നറിയാതെ വസന്തത്തിന്‍ ഉദയം കാത്തു ഇലഞ്ഞി പൂത്തു മേളക്കൊഴുപ്പിനൊരുങ്ങി പൂര പറമ്പ് അക്ഷരാത്ഥത്തില്‍ തൃദിയ കച്ചകപടങ്ങള്‍ക്കിന്നു സ്വര്‍ണ്ണ വര്‍ണ്ണം നിനക്കായിയുള്ള കാത്തിരുപ്പില്‍ തീര്‍ത്ത പുകയോയി മേഘങ്ങള്‍ നടന്നു തളര്‍ന്നു ചക്രവാളത്തിനുമപ്പുറത്തോ സ്നേഹത്തിന്‍ തീരം നിഴലുകളായി കാലങ്ങള്‍ കഴിക്കുന്നു പ്രകൃതി മണമേറ്റ് നിനക്കായി എത്രനാള്‍ കാത്തിരുന്നു പ്രകൃതിയുടെ സാന്ത്വനം

സത്യം

സത്യം ഞാന്‍ ഉണ്ട് നിന്നുള്ളില്‍ നിന്റെ ഭിത്തിമേല്‍ നിന്റെ നടപ്പുരയില്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കുന്നു നിന്‍ ഉള്ളില്‍ ഞാന്‍ നിന്നെ ശ്രദ്ധിക്കുന്നു ഞാന്‍ നിന്നെ കാണുന്നു നിന്റെ ഒഴികഴിവുകള്‍ നിന്റെ പരിവേദനങ്ങള്‍ നിന്റെ പരിഭവങ്ങള്‍ എനിക്കറിയാം ഞാന്‍ കാണുന്നു ഞാന്‍ അറിയുന്നു ഞാന്‍ നിന്റെ ഉള്ളിഉണ്ട് താമസിക്കുന്നു എപ്പോഴും സ്നേഹിക്കുന്നു എല്ലാം നീ അറിയുന്നില്ലായിരിക്കാം ഞാന്‍ അറിയുന്നു എല്ലാം വേദനകള്‍ നിനക്ക് ലഭിക്കുന്നതും ചിരിയില്‍ നീ മറക്കുന്നതും സ്നേഹം നീ നടിക്കുന്നതും സ്നേഹിക്കുന്നതും എല്ലാം നിന്‍ ഉള്ളില്‍ ഉള്ളത് സ്വീകരിക്കുക വേണ്ട കരയേണ്ട ജീവിതത്തെ  ജീവിക്കുക വരുന്നത് പോലെ വരട്ടെ പറക്കുക ഒരു പറവയെ പോലെ തുവലുപോള്‍ ആകാശത്തില്‍ നിന്റെ ഹൃദത്തിന്‍ താളത്തിനൊത്ത് പ്രേമിക്കുക നിന്റെ ജീവിതത്തെ എങ്ങിനെ ഒക്കെ ആയാലും ജീവിച്ചു തീര്‍ക്കുകയി സ്നേഹം നിറഞ്ഞ യാത്രയെ സ്നേഹിക്കുക നിന്റെ ജീവിതത്തെ ജീവിക്കുക നിന്റെ ജീവിതത്തെ ഞാന്‍ നിന്‍ കുടെ നിന്റെ ഉള്ളില്‍ ഉണ്ട് വീക്ഷിക്കുക നീ ഞാന്‍ നിന്നെ നയിക്കുന്നു ഞാനാണ് പരമാണ് ഞാനാണ് ആത്മാവ് ഞാനാണ് ആ പരമ സത്യം അതെ സത

എങ്ങോട്ടാണ് ഇനി ......

എങ്ങോട്ടാണ് ഇനി ...... ജീവിക്കാനാവാതെ പലായനം നടത്തി ആയത്തിറക്കിയപ്പോള്‍ കാശിന്റെ തിളക്കത്തില്‍ പാപികള്‍ ചേര്‍ന്ന് ക്രുശിതനാക്കി കണ്ണാടി പ്രതിഷ്ടിച്ചു കണ്ണാടി കൂട്ടിലാക്കി ദൈവമാക്കിമാറ്റി അഹിംസയില്‍ വിശ്വസിച്ചു ഹിംസനടത്തി കാശിനു കൊള്ളാതാക്കി ഞാന്‍ ഞാന്‍ മാത്രം എന്ന് പറഞ്ഞു നടന്നവരെ ആള്‍ ദൈവങ്ങളാക്കി അവനവന്‍ മതമല്ലോ നല്ലതെന്ന് തമ്മില്‍ വെട്ടി മരിക്കുന്നു എന്നോട്ടാണി പോക്കുകള്‍

എന്‍ നിലനില്പ്പിനായി

എന്‍ നിലനില്പ്പിനായി നീ നടന്നകന്നു നിന്റെ ജന്മദേശത്തിലേക്ക് നിന്റെ പദചിഹ്നങ്ങള്‍ക്ക് പിന്നിലാക്കി എന്നെ തനിച്ചാക്കിയില്ലേ ഞാന്‍ പരതി നടന്നു നിന്റെ ഒരു പുഞ്ചിരിക്കായി എന്റെ നോട്ടങ്ങള്‍ നിന്നെ വേദനിപ്പിച്ചോ ആവോ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ ശൂന്യമാക്കുന്നു നിന്‍ പ്രതീക്ഷകള്‍ എന്നെ മൃതപ്രായനാക്കുന്നു എന്റെകണ്ണുകള്‍ നിറഞ്ഞു ഒഴുകി ഹൃദയത്തില്‍ ആഴ്നിറങ്ങി   എന്റെ മൗനം പ്രതിധ്വനിയായി ആത്മാവില്‍ മുഴങ്ങി അറിഞ്ഞു ഞാന്‍ എല്ലാം നിനക്ക് ഞാന്‍ തന്നു ആശിക്കുന്നു ഇപ്പോള്‍ നീ ഇങ്ങു വന്നെങ്കില്‍ എന്റെ കാത്തിരിപ്പുകള്‍ വൃഥാ വെറുതെയാകുമോ ഞാന്‍ തെറ്റാണെന്ന് തെളിയിക്കു എന്നെ ഉണര്‍ത്തു നീ വരും വരെ കാത്തിരിക്കുന്നു ഈ ഏകാന്തതയുടെ തീരത്ത്‌ ജീവിതസായന്തങ്ങളില്‍ എന്‍ നിലനില്‍പ്പിനായി

വെല്ലുവിളികൾ

വെല്ലുവിളികൾ ചെറുതോ വലുതോ അത് ഒരു സമ്മാനമാണ് അതിലുടെ ഏറെ പഠിക്കാം ഗുണകരമാക്കി മാറ്റാൻ മുന്നേറാൻ ഒരു ഉത്സാഹം  വെല്ലുവിളികൾ എങ്ങിനെ ജീവിക്കണം മുറിവേൽക്കാതെ രോഗങ്ങളെ സുഖപ്പെടുത്തിയും സ്വയം ശക്തനാകാൻ  വെല്ലുവിളികൾ മനസ്സിന്റെ ശരീരത്തിന്റെ ആത്മാവിന്റെ സങ്കീര്‍ണ്ണമായി നെയ്യപ്പെട്ട സമയവും സ്ഥലവും സന്തർഭങ്ങളടങ്ങുന്ന നിമിഷങ്ങളും  വെല്ലുവിളികൾ ലോകത്തെ ചുറ്റലുകളിൽ നിന്നും പിടിച്ചു നിർത്താൻ നിയന്ത്രണത്തിലാക്കാൻ സന്തുലിതാവസ്ഥ നിലനിർത്താൻ നേരായ പാതയിലേക്ക് കൊണ്ടുവരാൻ